Connect with us

KUWAIT

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

Published

on

ഞാൻ കുവൈറ്റിൽ ജോലി ചെയ്യുകയാണ്. ശമ്പളം 300 ദിനാർ മാത്രമാണ്. എനിക്ക് ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ട് വരണമെന്നുണ്ട്. അവർക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളതിനാൽ ജോലി സംഘടിപ്പിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ എന്റെ ഇപ്പോഴത്തെ ശമ്പള സ്കെയിൽ മൂലം ഭാര്യയെ ഫാമിലി വിസയിൽ കൊണ്ട് വരാൻ സാധിക്കില്ല. ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്നാൽ പിന്നീട് അത് വർക്ക് വിസയാക്കി മാറ്റുവാൻ സാധിക്കുമോ? എന്റെ വിസ ആർട്ടിക്കിൾ 18 വിസയാണ്).

 

നിങ്ങൾക്ക് ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വരാവുന്നതാണ്. പക്ഷെ താങ്കളുടെ നിലവിലെ ശമ്പളം 500 ദിനാറിന് താഴെയായതിനാൽ അവരെ ഇവിടേക്ക് കൊണ്ട് വന്നാലും അവർക്ക് ഇവിടെ ജോലി ചെയ്യാനോ വർക്ക് വിസയിലേക്ക് മാറ്റാനോ സാധിക്കില്ല. പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം 500 ദിനാറിന് താഴെ ശമ്പളം ഉള്ളവർക്ക് കുടുംബത്തെ സ്പോൺസർ ചെയ്യാനോ ഫാമിലി വിസ വർക്ക് വിസയാക്കി മാറ്റാനോ സാധിക്കില്ല.

അഡ്വ. അമാന റഹ്‌മാൻ.

അസ്സോസിയേറ്റ് കൺസൽട്ടൻറ്,
SK(ഷിയാസ് കുഞ്ഞിബാവ) അസോസിയേറ്റ്‌സ്

CRIME

ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഈ 13 കാര്യങ്ങൾ ചെയ്യാതിരിക്കുക.

Published

on

കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിലേക്ക് നയിക്കുന്ന പതിമൂന്ന് തരാം ഗതാഗത നിയമ ലംഘനങ്ങളിൽ വ്യക്തത വരുത്തി ഹവല്ലി പോലീസ് വകുപ്പ് ഡയറക്ടർ കേണൽ റാഷിദ് അൽ ഹജ്‌രി.

അമിത വേഗതയിൽ വാഹങ്ങൾ ഓടിക്കുന്നത് അതീവ ഗുരുതര കുറ്റമാണ്. അമിത വേഗതയിൽ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.

കൂടാതെ സിഗ്നലുകളിലെ ചുവന്ന ലൈറ്റുകളെ മറി കടക്കുക, അശ്രദ്ധമായി മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടം വരത്തക്കവണ്ണം വാഹനം ഓടിക്കുക, ഹൈവേകളിലൂടെ വാഹനം പിറകോട്ടെടുക്കുക എന്നിവ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ തക്ക ഗൗരവമുള്ള ഗതാഗത നിയമ ലംഘനങ്ങളാണ്.

വാഹന ഗതാഗതം മനപ്പൂർവ്വം തടസ്സപ്പെടുത്തുക, റോഡിൽ അനാവശ്യമായി തടസ്സങ്ങൾ ഉണ്ടാക്കുക, റോഡുകളിലെ പന്തയ കാറോട്ടം എന്നിവ റോഡുകളിൽ ചെയ്ത് പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും.

മറ്റുള്ളവരിൽ നിന്ന് പണം വാങ്ങി വാഹന സൗകര്യം നൽകുക, നമ്പർ പ്ളേറ്റുകൾ ഇല്ലാതെ വാഹനങ്ങൾ നിരത്തുകളിൽ ഓടിക്കുക, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം വാഹനം ഓടിക്കുക, നിരോധിത മേഖലകളിലൂടെ വാഹനം ഓടിക്കുക, റോഡിന്റെ എതിരെ വാഹനം ഓടിക്കുക എന്നീ ഗതാഗത നിയമ ലംഘനങ്ങൾക്കും പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് കേണൽ റാഷിദ് അൽ ഹജ്‌രി വ്യക്തമാക്കി.

Continue Reading

CRIME

വിദേശത്ത് പോകുന്നവർ ശ്രദ്ധിക്കുക. സ്ഥിരം തട്ടിപ്പുകാരായ റിക്രൂട്ട്മെന്റ് ഏജൻസികൾ ഇവരാണ്.

Published

on

തൊഴിൽ വിസയിൽ വരുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ തട്ടിപ്പുകാരായ റിക്രൂട്ട്മെന്റ് ഏജൻസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസ്സി പ്രസിദ്ധീകരിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് മുന്നറിയിപ്പ് നൽകി വിവരങ്ങൾ പുറത്തു വിട്ടത്.

സ്ഥിരമായി പരാതി ഉയരുന്ന സ്ഥാപനങ്ങളെയും തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളുടെയും അടിസ്ഥാനത്തിലാണ് കുഴപ്പക്കാരായ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പേരുവിവരങ്ങൾ എംബസ്സി പ്രസിദ്ധീകരിച്ചത്.

ഈ റിക്രൂട്ട്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട് തൊഴിൽ വിസയിൽ വരാൻ തയ്യാറെടുക്കുന്നവരും ഭാവിയിൽ വരാൻ ഉദ്ദേശിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എംബസ്സി മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിൽ നിന്നുള്ള 18 റിക്രൂട്മെന്റ് ഏജൻസികളിലൂടെയും കുവൈറ്റിലെ 92 സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യൻ റിക്രൂട്മെന്റ് ഏജൻസികളുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു:

എസ്.ജി. ട്രാവൽ ഏജൻസി പ്രൈവറ്റ് ലിമിറ്റഡ് മുംബൈ,
അമേസിങ് എന്റർപ്രൈസസ് മുംബൈ,
ഗ്ലോബൽ സർവീസസ് മുംബൈ,
ആയിന ട്രാവൽ‌സ് എന്റർപ്രൈസസ് മുംബൈ,
കപൂർ കെ‌എൽ എന്റർപ്രൈസസ് മാൻ‌പവർ കൺസൽറ്റന്റ്,
എസ്.എഫ്. ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി,
എൻ.ഡി. എന്റർപ്രൈസസ് ന്യൂഡൽഹി,
ജാവ ഇന്റർനാഷനൽ ന്യൂഡൽഹി,
സ്റ്റാർ ഇന്റർനാഷനൽ ന്യൂഡൽഹി,
സാറാ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് ന്യൂഡൽഹി,
യു.എസ്. ഇന്റർനാഷനൽ ന്യൂഡൽഹി,
സബ ഇന്റർനാഷനൽ ടൂർ ആൻഡ് ട്രാവൽ ഡൽഹി,
മെക്സ് കൺസൽറ്റന്റ് സർവീസ് ന്യൂഡൽഹി,
ഐക്യു എജ്യുക്കേഷനൽ അക്കാദമി ചെന്നൈ,
സ്റ്റാർ എന്റർപ്രൈസസ് പട്ന,
എ‌സ്‌എം‌പി സർവീസ് യുപി,
സെറ്റിൽ ഇന്റർനാഷനൽ സിറാക്പൂർ,
ഇന്റർനാഷനൽ എച്ച്‌ആർ കൺസൽറ്റന്റ് പട്ന.

Continue Reading

KUWAIT

കുവൈറ്റിലേക്ക് നഴ്‌സുമാർക്ക് നിയമനം. നോർക്ക വഴി തിരഞ്ഞെടുപ്പ്.

Published

on

കുവൈത്തിലെ പ്രശസ്തമായ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നഴ്‌സുമാർക്ക് നിയമനം നൽകുന്നു. തിരഞ്ഞെടുക്കുന്നു. നോർക്ക റൂട്ട്സ് മുഖേനയാണ് നസ്‌സുമാരെ തിരഞ്ഞെടുക്കുന്നത്.

മൂന്നു വർഷത്തെ പ്രവർത്തി പരിചയവും ബിഎസ്‍സി നഴ്സിങ് ബിരുദ്ധവുമുള്ള വനിതാ നഴ്സുമാരെയാണ് തിരഞ്ഞെടുക്കുന്നത്.

പ്രതിമാസ ശമ്പളം ശമ്പളം 325–350 കുവൈത്തി ദിനാർ (ഏതാണ്ട് 74000–79000 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ്, താമസ സൗകര്യം എന്നീ ആനുകൂല്യങ്ങളും ലഭിക്കും.

2019 മേയ് അവസാനം കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിൽ വെച്ചായിരിക്കും അഭിമുഖം. താൽപര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന അഭിമുഖത്തിന് [email protected] എന്ന ഇ–മെയിലിലേക്കും ബെംഗളൂരുവിൽ നടക്കുന്ന അഭിമുഖത്തിന് [email protected] എന്ന ഇ–മെയിലിലേക്കും നിശ്ചിത മാതൃകയിൽ 2019 മേയ് 16ന് മുൻപ് ബയോഡാറ്റ അയക്കണം.

റിക്രൂട്ട്മെന്റിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നോർക്കയുടെ www.norkaroots.org എന്ന വെബ്സൈറ്റിലും 18004253939 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാം.

Continue Reading
LATEST5 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST8 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST9 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST15 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME17 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST19 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!