Connect with us

UAE

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

Published

on

ഞങ്ങൾ അഞ്ചു മലയാളികൾ അബുദാബിയിലാണ് ജോലി ചെയ്യുന്നത്. ശമ്പളം നൽകുന്ന കാര്യത്തിൽ ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം കൃത്യത കാണിക്കുന്നില്ല. പലപ്പോഴും മൂന്നു മാസം വരെ വൈകിയാണ് ശമ്പളം ലഭിക്കുന്നത്. അതും പലപ്പോഴും ഒരുമിച്ചു ലഭിക്കാറില്ല. എപ്പോഴും ഒരു മാസത്തെ ശമ്പളം സ്ഥാപനത്തിന്റെ പക്കൽ തന്നെയാണ്. ഇതിനെതിരെ നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ഇതിന്റെ നിയമ വശം ഒന്ന് പറഞ്ഞു തരാമോ?

 

തൊഴിലാളിക്ക് തൊഴിൽ കരാർ പ്രകാരമുള്ള ശമ്പളം കൃത്യ സമയത്ത് തന്നെ നൽകുന്നതിന് തൊഴിലുടമക്ക് നിയമപരമായ ബാധ്യതയുണ്ട്. ശമ്പളം നൽകേണ്ട തിയ്യതിക്ക് ശേഷം ആദ്യ പത്തു ദിവസത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ ശമ്പളം നൽകുന്നത് വൈകിയതായി നിയമപരമായി വ്യാഖ്യാനിക്കപ്പെടും. അത് പോലെ തന്നെ ശമ്പളം നൽകേണ്ട തിയ്യതിക്ക് മുപ്പത് ദിവസത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലാളിക്ക് ശമ്പളം നൽകാൻ തൊഴിലുടമ വിസമ്മതിച്ചതായും നിയമ പ്രകാരം അനുമാനിക്കപ്പെടും. 

എവിടെയാണ് താങ്കൾ ജോലി ചെയ്യുന്നത് എന്ന് ചോദ്യത്തിൽ നിന്നും വ്യക്തമല്ല. എങ്കിലും മെയിൻലാൻഡിലാണ് ജോലി ചെയ്യുന്നത് എന്ന് അനുമാനിച്ചു കൊണ്ടാണ് മറുപടി നൽകുന്നത്. ഇക്കാര്യത്തിൽ യു എ ഇ യിലെ ഫെഡറൽ തൊഴിൽ നിയമവും (Federal Law No.8 of 1980) വേതന സുരക്ഷ സംബന്ധിച്ച മന്ത്രിതല ഉത്തരവും (Ministerial Decree No. 739 of 2016) ഇക്കാര്യത്തിൽ ബാധകമാണ്.

തൊഴിൽ നിയമ പ്രകാരം തൊഴിലാളിക്ക് മാസത്തിൽ ഒരു തവണ എങ്കിലും പ്രതിഫലം നൽകിയിരിക്കണം. ഇക്കാര്യം തൊഴിൽ നിയമത്തിലെ വകുപ്പ് 56 വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം വാർഷികമോ പ്രതിമാസമോ ആയുള്ള പ്രതിഫല വ്യവസ്ഥയിൽ ആയി ജോലി ചെയ്യുന്ന തൊഴിലാളിക്ക് അയാളുടെ പ്രതിഫലം മാസത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായി നൽകിയിരിക്കണം. മറ്റെല്ലാ തൊഴിലാളികൾക്കും ചുരുങ്ങിയത് രണ്ടാഴ്ചയിൽ ഒരിക്കൽ പ്രതിഫലം നിർബന്ധമായി നൽകിയിരിക്കണം. 

മുകളിൽ പറഞ്ഞ വേതന സുരക്ഷാ നിയമത്തിലെ വകുപ്പ് ഒന്നിലെ ഉപവകുപ്പ് ബി യിൽ ഇക്കാര്യം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. തൊഴിൽ കരാറിൽ കുറഞ്ഞ കാലാവധി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ശമ്പളം നൽകേണ്ട നിശ്ചിത തിയ്യതിക്ക് ശേഷം ആദ്യ പത്തു ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് തൊഴിലുടമ ശമ്പളം നൽകിയില്ലെങ്കിൽ ശമ്പളം നൽകുന്നത് വൈകിയതായി നിയമപരമായി അനുമാനിക്കപ്പെടും. അത് പോലെ തന്നെ ശമ്പളം നൽകേണ്ട തിയ്യതിക്ക് മുപ്പത് ദിവസത്തിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലാളിക്ക് ശമ്പളം നൽകാൻ തൊഴിലുടമ വിസമ്മതിച്ചതായും നിയമ പ്രകാരം അനുമാനിക്കപ്പെടും. ഈ സമയ പരിധിക്കുള്ളിൽ തൊഴിലുടമ തൊഴിലാളിക്ക് ശമ്പളം നൽകാതിരിക്കുന്നത് നിയമ ലംഘനമാണ്. 

നിയമ പ്രകാരം ലഭിക്കേണ്ട ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങള്ക്ക് MOHRE (Ministry of Human Resources and  Emiratisation) ൽ പരാതി നൽകാം.  നടപടിക്രമങ്ങളുടെ വിവരങ്ങൾ മറ്റു ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയത് വായിക്കുക. 

അഡ്വ. സന സുബ്ഹാൻ
സീനിയർ കൺസൽട്ടൻറ്.
Sk(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

LATEST

പരിപൂർണ്ണ ആരോഗ്യത്തോട് കൂടി തിരിച്ചു വരാൻ പ്രവാസി മലയാളികളുടെ പ്രാർത്ഥനകൾ ഒപ്പം.

Published

on

ദുബായ്: ദുബായിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ നിന്നും ലോകത്തെ അറിയിച്ച ആ ട്വിറ്റർ സന്ദേശത്തിൽ എല്ലാമുണ്ടായിരുന്നു. അതിൽ കൂടുതൽ മറ്റൊന്നും നസീർ വാടാനപ്പള്ളിയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ അധികൃതർക്കും പ്രവാസികൾക്കും വേണ്ടി വന്നില്ല.

പ്രതിസന്ധി കാലത്ത് അധികൃതരോടൊപ്പം തോളോട് തോൾ ചേർന്ന് അനേകം പേരെ മരണത്തിന്റെ പടിവാതിലിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ പ്രധാന പങ്കു വഹിച്ച നസീർ വാടാനപ്പള്ളിക്കും കോവിഡ് പോസറ്റിവെന്ന വാർത്ത ഞെട്ടലോടെയാണ് പ്രവാസ ലോകം ശ്രവിച്ചത്.

രോഗലക്ഷണമുള്ള ഒട്ടേറെ യുവാക്കളെയാണ് കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടം മുതൽ നസീറിന്റെ നേതൃത്വത്തിൽ അധികൃതരുടെ മുന്നിലെത്തിച്ചത്. യു.എ.ഇ.യിലും പ്രത്യേകിച്ച് ദുബായിലും എല്ലാം നിയന്ത്രണത്തിലാണെന്ന് എല്ലാവരും വിശ്വസിച്ച നാളുകളിലാണ് ഒരു കാസർകോട് സ്വദേശിയിൽ നിന്നും രോഗം കേരളത്തിലെത്തിയത്. പിന്നീട് ദുബായിയിൽ നിന്നും നാട്ടിലെത്തിയ അനേകം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ശ്രദ്ധ നൈഫിലേക്ക് നീണ്ടു.

ചൈന ബന്ധമുള്ള അനേകം പേർ തിങ്ങി താമസിക്കുന്ന ദുബായിയിലെ നൈഫ് അധികാരികളുടെ ശ്രദ്ധാ കേന്ദ്രമാവുന്നതാണ് പിന്നീട് കണ്ടത്. കൂടുതൽ ശ്രദ്ധിച്ചപ്പോൾ ധാരാളം പേർക്ക് രോഗലക്ഷണങ്ങൾ കണ്ടു. രോഗലക്ഷണമുള്ളവർ ഒരേ മുറിയിൽതന്നെ ജീവിച്ചുവന്നതോടെ കൂടുതൽ പേരിലേക്ക് അത് വ്യാപിച്ചു തുടങ്ങി.

അതി ജനസാന്ദ്രമായ നൈഫിൽ എവിടെ തുടങ്ങണം, എങ്ങിനെ തുടങ്ങണം എന്ന് അധികൃതർ പകച്ചു പോയ സമയത്താണ് മലയാളി പ്രവാസി സംഘടനകളും നസീർ വാടാനപ്പള്ളിയും രംഗത്തെത്തുന്നത്. ദുബായിലെ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ ഒരു സംഘം മലയാളി യുവാക്കൾ ദെയ്‌റ നായിഫിലും മറ്റും പ്രവർത്തനം തുടങ്ങി. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ദുബായ് ആരോഗ്യവിഭാഗത്തിന് മുന്നിൽ എത്തിക്കുകയായിരുന്നു ആദ്യ പരിപാടി. ചെറിയ മുറികളിൽ തിങ്ങി നിറഞ്ഞു താമസിച്ചിരുന്ന നിരവധി പേരെ ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും എത്തിക്കാൻ ഈ സംഘത്തിനായി. യഥാർത്ഥത്തിൽ ഈ പ്രവർത്തനം സമൂഹ വ്യാപനം എന്ന വൻ വിപത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കുകയായിരുന്നു.

അണുനശീകരണ യജ്ഞം ആരംഭിച്ചപ്പോൾ അതിനും മുന്നിൽ നിന്ന് നസീറും സംഘവും പ്രവർത്തിച്ചു. ഇവിടങ്ങളിലെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും മുന്നിൽ നിന്നു. അധികൃതരുമായി സഹകരിച്ച് ക്വാറന്റീനിൽ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവർക്ക് കൗൺസലിങ്ങിനും മറ്റും മറ്റു പ്രവാസി സംഘടനകൾക്കൊപ്പം നിന്ന് സംവിധാനം ഏർപ്പെടുത്തി.

കൂടുതൽ രോഗ ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്യാൻ തുടങ്ങിയതോടെ നസീർ വാടാനപ്പള്ളിയുടെ പ്രവർത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും അംഗീകരിച്ചു. ട്വിറ്റർ സന്ദേശത്തിൽ എംബസി നസീർ വാടാനപ്പള്ളിയെ പേരെടുത്ത് അഭിനന്ദിച്ചു. നന്ദി പറഞ്ഞു. അനേകം പേർക്ക് ആശ്വാസമേകി പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയായിരുന്നു.

അതിനിടെയാണ് നസീറിനും രോഗം ബാധിച്ച വാർത്ത വെള്ളിടി പോലെ പ്രവാസി സമൂഹത്തിൽ എത്തുന്നത്. ഇനി നൈഫിലും പരിസരത്തും മറ്റുള്ളവരുടെ രക്ഷക്കായി ഓടി നടക്കാൻ നസീർ വാടാനപ്പള്ളി ഉണ്ടാവില്ല. പക്ഷെ ആശുപത്രി കിടക്കയിൽ കിടന്നും അദ്ദേഹത്തിന്റെ മനസ്സും പ്രാർത്ഥനയും അവിടുത്തെ സാമൂഹിക പ്രവർത്തകർക്ക് ഒപ്പമുണ്ടാകും. മുഴുവൻ പ്രവാസി സമൂഹത്തിന്റെ പ്രാർത്ഥന നിറഞ്ഞ മനസ്സുകളും അദ്ദേഹത്തിനൊപ്പം ഉണ്ടാവും, പെട്ടെന്നുള്ള രോഗ വിമുക്തിക്കായി, എത്രയും പെട്ടെന്ന് പരിപൂർണ്ണ ആരോഗ്യത്തോട് കൂടി തിരിച്ചു വരാൻ.

Continue Reading

LATEST

യു.എ.ഇ യിൽ 210 പുതിയ കൊറോണ ബാധ കൂടി. പ്രവേശന വിലക്ക് രണ്ടാഴ്ച കൂടി നീട്ടി.

Published

on

യു എ ഇ : രാജ്യത്ത് പുതിയ 210 കൊറോണ ബാധ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യു എ ഇ യിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1024 ആയി.

പുതിയ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തുള്ള എല്ലാ വിധ വിസക്കാരുടെയും പ്രവേശന വിലക്ക് രണ്ടാഴ്ചത്തേക്ക് കൂടി ദീർഘിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ഏപ്രിൽ രണ്ടാം തിയ്യതി മുതൽ രണ്ടാഴ്ചത്തേക്കാണ് നിരോധനം.

കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള മുൻകരുതൽ എന്ന നിലക്കാണ് വിലക്ക് ദീർഘിപ്പിച്ചതെന്നും സ്ഥിതിഗതികൾ വിലയിരുത്തി അനുയോജ്യമായ തീരുമാനം സമയനുസൃതമായി എടുക്കുമെന്നും അധികൃതർ പറഞ്ഞു.

Continue Reading

LATEST

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി.

Published

on

യു.എ.ഇ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിമാന സർവീസുകൾ നിർത്തി വെച്ചതോടെ യു എ ഇ യിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി.

കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന കാർഗോ വിമാനങ്ങൾ തിരിച്ചു പോകുമ്പോൾ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകാനുള്ള സൗകര്യമാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്.

യു എ ഇ യിലെ ജീവകാരുണ്യ പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ശ്രമമാണ് ഫലം കണ്ടത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ട മലയാളികളായ വ്യവസായ പ്രമുഖരുടെ ഇടപെടലോടെയാണ് ഈ സൗകര്യം ഉപയോഗിക്കാൻ സാധിച്ചത്.

തുടർന്ന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച ആന്റണി ജെയ്‌സൺ, സ്റ്റീഫൻ വിറ്റസ് എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകീട്ട് എമിറേറ്റ്‌സിന്റെ കാർഗോ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു.

ഇന്ന് നെടുമ്പാശ്ശേരിയിലേക്കു തിരിച്ചു പോകുന്ന കാർഗോ വിമാനത്തിൽ രണ്ട് മൃതദേഹങ്ങൾകൂടി കൊണ്ടുപോകും.

Continue Reading
LATEST9 hours ago

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

LATEST12 hours ago

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

LATEST19 hours ago

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

LATEST1 day ago

റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് ഉടനെ തിരിച്ചു വരാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

LATEST1 day ago

ഞങ്ങളുടെ ഈ സഹോദരിമാരാണ് ഇപ്പോൾ ഇവിടുത്ത രക്ഷകർ.

LATEST1 day ago

സൗദിയിൽ സ്വയം ശിക്ഷ വാങ്ങി മറ്റുള്ളവരെ അപകടത്തിലാക്കുന്ന സ്വദേശികളും വിദേശികളും.

KERALA1 day ago

പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ്.

LATEST1 day ago

രാജ്യത്തിന് ആശ്വാസ ദിനം. മരണങ്ങളില്ല. രോഗബാധിതർ 137 മാത്രം.

LATEST1 day ago

സൗദിയിലുള്ള വിദേശികളുടെ റീ-എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകും.

LATEST2 days ago

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

LATEST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്.

LATEST2 days ago

ഞാൻ പ്രവാസിയാണ്. പക്ഷെ സൗജന്യ കിറ്റ് എന്റെ വീട്ടിലും…. പ്ലീസ്

LATEST2 days ago

മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം.

LATEST2 days ago

സൗദിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം: ആരോഗ്യ മന്ത്രി.

LATEST2 days ago

സൗദിയിൽ ചില പ്രവിശ്യകളിലെ കർഫ്യൂ സമയത്തിൽ മാറ്റം.

LATEST4 weeks ago

നന്ദി സൗദി അറേബ്യ…. ഹൃദയം നിറഞ്ഞ നന്ദി.

LATEST1 week ago

സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 16 നിയമങ്ങളും നിയന്ത്രണങ്ങളും.

KERALA5 days ago

ഷബ്‌നാസിന് വിനയായത് കോവിഡ് ലക്ഷണങ്ങളെ നിസ്സാരമായി കണ്ടത്.

LATEST1 week ago

സൗദിയിൽ കർഫ്യൂ സമയത്ത് വീട്ടിലിരിക്കുന്ന പ്രവാസികൾ ഈ കാര്യം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ജയിലും ഭീമമായ പിഴയും ശിക്ഷ.

LATEST2 weeks ago

സൗദിയിൽ സ്വദേശി പൗരനും ഇന്ത്യക്കാരനും അറസ്റ്റിലായി.

LATEST4 weeks ago

സൗദി പ്രവാസികൾ നിർബന്ധമായി അറിയേണ്ട 15 കാര്യങ്ങൾ.

LATEST4 weeks ago

ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ അറിയേണ്ട ഏറ്റവും പുതിയ 16 കാര്യങ്ങൾ.

LATEST3 weeks ago

സൗദിയിലെ ഏറ്റവും പുതിയ 41 നിയന്ത്രണങ്ങളും നിബന്ധനകളും. പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

LATEST3 weeks ago

പ്രവാസികളെ കൈ വിടാതെ സൗദി അറേബ്യയും സൽമാൻ രാജാവും.

LATEST1 week ago

സൗദിയിൽ ലെവിയും ചിലവുകളും ഇല്ലാതെ സൗജന്യമായി ഇഖാമ പുതുക്കി നൽകി തുടങ്ങി.

LATEST3 weeks ago

ഈ പുണ്യഭൂമിയിലെ സ്വദേശി, വിദേശികളെ രാജ്യം കാത്തു രക്ഷിക്കുമെന്ന് സൽമാൻ രാജാവ്.

LATEST1 week ago

സൗദിയിൽ വിദേശികൾക്ക് സന്തോഷ വാർത്ത. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

LATEST4 weeks ago

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

പ്രവാസികളേ, സൗദിയിലെ ഇനിയുള്ള ദിവസങ്ങൾ നമുക്ക് അതി നിർണ്ണായകം.

LATEST1 week ago

സൗദിയിൽ തിരിച്ചെത്താൻ കഴിയാത്തവരുടെ റീ-എൻട്രി വിസ. പുതിയ നടപടി ക്രമം വ്യക്തമാക്കി ജവാസാത്.

Trending

error: Content is protected !!