Connect with us

INDIA

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

Published

on

സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഇന്നത്തെ അയോധ്യാ വിധിയെ സ്വാഗതം ചെയ്ത് സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകരുടെ ജയ് ശ്രീറാം വിളികൾ. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീം കോടതി വിധിയെയാണ് സർക്കാർ നിർദ്ദേശം മറികടന്ന് അഭിഭാഷകർ കോടതി വളപ്പിൽ തന്നെ ജയ് ശ്രീറാം വിളിയുമായി സ്വാഗതം ചെയ്തത്.

കോടതി വളപ്പിനുള്ളിൽ കൊടിയുമായി ഏറെ നേരം മുദ്രാവാക്യം മുഴക്കിയ ഈഅഭിഭാഷകരെ പിന്നീട് മറ്റു ചില അഭിഭാഷകർ തടയുകയായിരുന്നു. ഡൽഹിയിൽ അഭിഭാഷകരും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് ഉടനടി ഇവരെ നീക്കാൻ ശ്രമിച്ചില്ല.

പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളോ പരാമർശനങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് സർക്കാർ കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സർക്കാർ നിർദ്ദേശത്തെ മറികടന്നാണ് കോടതി വളപ്പിനുള്ളിൽ തന്നെ അഭിഭാഷകർ ജയ് ശ്രീറാം മുഴക്കിയത്.

INDIA

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

Published

on

കഴിഞ്ഞ വർഷങ്ങളിൽ നൂറു കണക്കിന് കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഇതില്‍ മൊബൈല്‍ ഫോണ്‍, ഐപാഡ്, ലാപ്ടോപ്, കാമറകള്‍, പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇത് വിമാന യാത്രക്കാര്‍ മറന്നു പോയതോ, വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ ആയിരിക്കാം.

കളഞ്ഞു പോയ സാധനങ്ങളിൽ ഏതാണ്ട് ഇരുപത് ശതമാനം മൂല്യം വരുന്ന ബാഗേജുകള്‍ക്ക് മാത്രമാണ് തിരികെ ആവശ്യപ്പെട്ട് ഉടമസ്ഥന്മാര്‍ അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും.

വിമാന താവളങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്റസ്ട്രിയാല്‍ സെക്യൂരിറ്റി ഫോഴ്സ്) വൃത്തങ്ങള്‍ വെളിപ്പെടുത്തിയ കണക്കാണിത്. ഒരിക്കലം ലഗേജ് നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല യാത്രക്കാരുടെതും എന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറും. ഇവ കണ്ടു കിട്ടുന്ന തിയ്യതി മുതല്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കും. അതിനു ശേഷം ലേലം ചെയ്തു വില്‍ക്കുകയാണ് ചെയ്യുക.

മറന്നു പോയതോ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെയാണ് തിരിച്ചു ലഭിക്കുക? ആരോടാണ് പരാതിപ്പെടുക ?

ഇതിനു കൃത്യമായ ഉത്തരമുണ്ട്. അതിനായി എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ ഓരോ ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.

നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിനായി സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “lost-and-found” എന്ന ഓപ്ഷന്‍ ഉപയോഗിക്കാം. http://www.cisf.gov.in/ എന്ന അഡ്രസ്സില്‍ സി.ഐ.എസ്.എഫ് വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. അതിനു ശേഷം വലത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന മെനു ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ എന്ന പേജിലേക്ക് പ്രവേശിക്കാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ സി ഐ എസ് എഫിന്റെ തന്നെ പുതിയൊരു വിൻഡോയിലേക്ക് പ്രവേശിക്കുന്നു എന്ന് കാണിച്ച ഒരു പോപ്പ് അപ് വിൻഡോ വരും. അതിൽ ok യിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു പുതിയ പേജിലേക്ക് പ്രവേശിക്കും.

അതില്‍ AIRPORT -LOST AND FIND ITEMS എന്നതിൽ നിങ്ങൾ യാത്ര ചെയ്ത എയർപോർട്ടുകൾ തിരഞ്ഞെടുക്കാനും യാത്ര ചെയ്ത തിയ്യതി തിരഞ്ഞെടുക്കാനുമുള്ള സൗകര്യമുണ്ട്. അതില്‍ ‘Airport’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും.

അതില്‍ നിന്നും നിങ്ങളുടെ ലഗേജോ, മറ്റു വിലപിടിപ്പുള്ളവയോ നഷ്ടപ്പെട്ട എയര്‍പോര്‍ട്ടിന്‍റെ പേരില്‍ ക്ലിക്ക് ചെയ്യുക. അതിനു താഴയായി നിങ്ങള്‍ യാത്ര ചെയ്ത തിയ്യതിയിലും ക്ലിക്ക് ചെയ്യുക. പിന്നീട് അതിനു താഴെയായി കാണുന്ന ‘GO’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം. അപ്പോള്‍ അന്നേ ദിവസം പ്രസ്തുത എയര്‍പോര്‍ട്ടില്‍ നിന്നും കിട്ടിയ വസ്തുക്കളുടെ വിവരങ്ങള്‍ തരം തിരിച്ചു നല്കിയിട്ടുണ്ടാകും.

നിങ്ങളുടെ നഷ്ടപ്പെട്ട വസ്തുക്കള്‍ അവയില്‍ ഉണ്ടെങ്കില്‍ ഉടനെ എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ ഉദ്യോഗ പേരും ബന്ധപ്പെടാനുള്ള നമ്പറും ഇ-മെയില്‍ വിലാസവും അതിനു താഴെയായി നല്കിയിട്ടുണ്ടാകും. പ്രസ്തുത ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാല്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുന്നതാണ്.

Continue Reading

INDIA

വോട്ടർ ഐഡി കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയെന്ന് കോടതി.

Published

on

മുംബൈ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയാണെന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി.

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദമ്പതികളായ അബ്ബാസ് ഷെയ്ഖ് (45), റാബിയ ഷെയ്ഖ് (40) എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. 2017 ലായിരുന്നു ഇവരുടെ അറസ്റ്റ്.

തങ്ങൾ സ്വദേശികളാണെന്ന് സ്ഥാപിക്കാനായി ഇവർ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയും ഇവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ തെളിവുകളാണെന്ന് കോടതി അംഗീകരിച്ചു.

പൗരത്വം തെളിയിക്കാനായി ഇവർ സമര്‍പ്പിച്ച രേഖകള്‍ പ്രോസിക്യൂഷന്‍ നിരസിക്കുകയോ വ്യാജമാണെന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദമ്പതികളെ കുറ്റവിമുക്തരാക്കി കൊണ്ട് കോടതി നിരീക്ഷിച്ചു.

ഓരോ പൗരന്റെയും രേഖകള്‍പ്രത്യേകം പരിശോധനക്ക് വിധേയമാക്കി അയാളുടെ പൗരത്വം ഉറപ്പാക്കിയതിനുശേഷമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും പൗരത്വം ഉള്ളവർക്ക് മാത്രമേ വോട്ടവകാശം അനുവദിക്കാറുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

വോട്ടർ കാർഡിനായി ഒരാൾ അപേക്ഷിക്കുമ്പോൾ താൻ ഒരു പൗരനാണ് എന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് അയാൾ സമർപ്പിക്കുന്ന ജനപ്രാതിനിധ്യ പ്രകാരമുള്ള ഫോം 6 അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കാർഡ് അനുവദിക്കുന്നത്.

അതേസമയം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കുന്ന രേഖകളായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

INDIA

അറിയുക, പെട്രോൾ പമ്പിലെ സേവനങ്ങൾ ഔദാര്യമല്ല.

Published

on

നിങ്ങള്‍ക്കറിയാമോ, ഓരോ തവണയും നമ്മള്‍ ഒരു പമ്പില്‍ കയറി പെട്രോള്‍ നിറക്കുമ്പോള്‍ നാല് പൈസയും ഡീസല്‍ നിറക്കുമ്പോള്‍ ആറു പൈസയും പെട്രോള്‍ പമ്പിലെ ടോയിലെറ്റ് സൗകര്യങ്ങള്‍ക്കു ആയി കൊടുക്കുന്നുണ്ട്. സ്വച്ച് ഭാരത് മിഷന്‍. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാലിന്റെ തന്നെ കണക്കില്‍ ഓരോ പെട്രോള്‍ പമ്പും 1.7 ലക്ഷം ലിറ്റര്‍ പെട്രോളും ഡീസലും വില്ക്കുന്നുണ്ട് (2017). അതിലൂടെ കിട്ടുന്നത് 9,000 രൂപ. ഇപ്പോള്‍ അതിലും കൂടും.

കസ്റ്റമർ എന്ന നിലയിൽ പെട്രോള്‍ പമ്പില്‍ നമുക്ക് ചില അവകാശങ്ങളൊക്കെ ഉണ്ട്. നമ്മുടെ ഈ അവകാശങ്ങള്‍ പമ്പ് ഉടമകളുടെ കടമകളാണ്. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ എല്ലാവരും കൂടി മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ് ലൈന്‍സ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പാലിക്കാന്‍ ഈ കമ്പനികളുടെ എല്ലാ ഔട്ട്ലെറ്റുകളും ബാധ്യസ്ഥരാണ്. പാലിച്ചില്ലെങ്കില്‍ അവര്‍ക്ക് ശിക്ഷയുണ്ട്.

കസ്റ്റമർ എന്ന നിലയിൽ അവകാശങ്ങള്‍ എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കണം.

പെട്രോള്‍ പമ്പില്‍ വൃത്തിയുള്ള ടോയിലെറ്റ്/വാഷ് റൂം വേണം. അത്യാവശ്യ സാഹചര്യങ്ങളില്‍ അത് യാതൊരു പണവും നല്‍കാതെ നമുക്ക് ഉപയോഗിക്കാം.

വാഹനത്തിന്റെ ടയറില്‍ എയര്‍ കുറവുണ്ടോ? പെട്രോള്‍ പമ്പില് കയറി എയര്‍ നിറക്കാം. അതിന് പണം കൊടുക്കണ്ട.

പെട്രോള്‍ പമ്പില്‍ കുടി വെള്ളം ഉണ്ടാവണം. നിങ്ങള്‍ക്ക് കുടിക്കാം. സൗജന്യമായി.

അത്യാവശ്യ സാഹചര്യങ്ങളില് നിങ്ങള്‍ക്ക് തികച്ചും സൗജന്യമായി പെട്രോള്‍ പമ്പിലെ ഫോണ്‍ ഉപയോഗിക്കാം. അതിനുള്ള സൗകര്യം ആ പമ്പ് ജീവനക്കാര്‍ ഒരുക്കി തരണം.

ഓരോ പമ്പിലും ഫസ്റ്റ് എയിഡ് കിറ്റ് നിര്‍ബന്ധമായും ഉണ്ടാവണം. അത്യാവശ്യ സാഹചര്യങ്ങളില് അവിടുത്തെ ഫസ്റ്റ് എയിഡ് കിറ്റ് സൗജന്യമായി ഉപയോഗിക്കാം.

ഒരു പമ്പില്‍ നിന്ന് പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ ക്വാളിറ്റിയില്‍ സംശയം തോന്നുന്നുവെങ്കില്‍ അത് ടെസ്റ്റ് ചെയ്യാനായി ഫില്‍ട്ടര്‍ പേപ്പര്‍ ആവശ്യപ്പെടാം. ആ പെട്രോള്‍ പമ്പ് തികച്ചും സൗജന്യമായി അത് നല്‍കിയിരിക്കണം.

പെട്രോളോ ഡീസലോ വാങ്ങിയതിന് ശേഷം അതിന്റെ അളവില്‍ കുറവ് തോന്നുന്നെങ്കില്‍ അളക്കാനുള്ള സൗകര്യവും ചെയ്തു തരണം. അതിനായി അഞ്ചു ലിറ്ററിന്റെ ഒരു ജഗ്ഗ് എല്ലാ പമ്പിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അളവില്‍ 25 മില്ലി വരെ മാറ്റം ഉണ്ടാവുന്നത് തൃപ്തികരമാണ്. അതില്‍ കൂടുതല്‍ വ്യത്യാസം ഉണ്ടായാല്‍ പരാതിപ്പെടാം.

പെട്രോള്‍ അടിച്ചതിനു ശേഷം ബില്ല് തന്നില്ലെങ്കില്‍ അത് ആവശ്യപ്പെടണം. ആ ബില്ലില്‍ ഇന്ധനത്തിന്റെ അളവും വിലയും ടാക്‌സും ഉണ്ടായിരിക്കണം.

പമ്പില്‍ ഇന്ധനം നിറക്കാന്‍ വരുന്നവര്‍ക്ക് ശരിയായ സേവനവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം.

പെട്രോള്‍ പമ്പിലെ ഏതെങ്കിലും സേവനം തൃപ്തികരം അല്ലെങ്കില്‍ അത് രേഖപ്പെടുത്താനായി കംപ്ലൈന്റ് ബുക്ക് ആവശ്യപ്പെടാം. എല്ലാ പമ്പുകളിലും ഉപഭോക്താക്കളുടെ പരാതികള്‍ രേഖപ്പെടുത്താനായി കംപ്ലൈന്റ് ബുക്ക് സൂക്ഷിക്കണം എന്നത് നിര്‍ബന്ധമാണ്. പരാതികള്‍ രേഖപ്പെടുത്താന്‍ കംപ്ലൈന്റ് ബുക്ക് ലഭ്യമാണ് എന്ന് കാണുന്ന സ്ഥലത്ത് എഴുതി പ്രദര്‍ശിപ്പിക്കുകയും വേണം.

ഓരോ പമ്പിലും നിര്‍ബന്ധമായി അഗ്‌നിശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ഫയര്‍ എക്സ്റ്റിഗ്വിഷറുകള്‍, മണല്‍ നിറച്ച ബക്കറ്റുകള്‍ എന്നിവ ഉണ്ടായിരിക്കണം.

പമ്പുകളില്‍ ആവശ്യത്തിന് വെളിച്ചവും വൃത്തിയും ഉണ്ടായിരിക്കണം.

ഓരോ പെട്രോള്‍ പമ്പിലും ഡീസലിന്റെയും പെട്രോളിന്റെയും വില, പ്രവര്‍ത്തന സമയം എന്നിവ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ ഉണ്ടായിരിക്കണം. ബന്ധപ്പെടേണ്ട ആളുകളുടെ പേരും നമ്പരും, ഓയില്‍ കമ്പനിയുടെ പേര്, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.

പെട്രോള്‍ പമ്പിലെ സേവനം തൃപ്തികരമല്ലെങ്കില്‍ ഉടനെ ബന്ധപ്പെട്ട കമ്പനിയുടെ വെബ്‌സൈറ്റില്‍ കയറുക. ഓന്‍ലൈന്‍ പരാതി നല്‍കുക. www.ioci.com , www.hindustanpetroleum.com , www.bharatpetroleum.com

കംപ്ലൈന്റ് ചെയ്താല്‍ ഫലം ഉണ്ടാവില്ലെന്ന് കരുതി ചെയ്യാതിരിക്കേണ്ട. പരാതികള്‍ കൂടുമ്പോള്‍ ഓയില്‍ കമ്പനികളുടെ അന്വേഷണവും സര്‍പ്രൈസ് ഇന്‍സ്‌പെക്ഷനും ഉണ്ടാകാം. ഓരോ ലംഘനത്തിനും പ്രത്യേക ശിക്ഷ നടപടികള്‍ ഉണ്ട്.

ടോയിലെറ്റുകള്‍ക്ക് വൃത്തി ഇല്ലാതിരിക്കുക, വെള്ളം ഇല്ലാതിരിക്കുക, വെളിച്ചം ഇല്ലാതിരിക്കുക, വാതിലിന് കുറ്റി ഇല്ലാതിരിക്കുക തുടങ്ങിയവ ലംഘനമായി പരിഗണിച്ചു നടപടികള്‍ ഉണ്ടാകും.

ആദ്യ തവണ 10,000 രൂപയും രണ്ടാമത്തെ തവണ 20,000 രൂപയും മൂന്നാമത്തെ തവണ 30,000 രൂപ അല്ലെങ്കില്‍ പ്രതിമാസ ഡീലര്‍ കമ്മീഷന്റെ 45 ശതമാനം എന്നിങ്ങനെ പിഴ ശിക്ഷ ഉണ്ടാകും. ടോയിലെറ്റ് ശരിയാക്കുന്നത് വരെയോ അല്ലെങ്കില്‍ ഏഴ് ദിവസമോ ഏതാണോ കൂടുതല്‍ അത്രയും ദിവസത്തേക്ക് ഇന്ധന സപ്പ്‌ളെ നിര്‍ത്തി വെക്കുകയോ അല്ലെങ്കില്‍ വിലപ്പന നിര്‍ത്തി വെക്കുകയോ ചെയ്യും.

ഫ്രീ എയര്‍ നല്‍കാതിരിക്കുക, ഫോണ്‍ സൗകര്യം നിഷേധിക്കുക, ഫസ്റ്റ് എയിഡ് ബോക്‌സുകള്‍ ഇല്ലാതിരിക്കുക, കംപ്ലൈന്റ് ബുക്ക് ഇല്ലാതിരിക്കുക തുടങ്ങിയവക്ക് ആദ്യ തവണ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ല, പകരം താക്കീത് മാത്രം നല്‍കും. രണ്ടാം തവണ 10,000 രൂപ പിഴ ഉണ്ടാകും. മൂന്നാം തവണ മുതല്‍ 25,000 രൂപ പിഴയായി നല്‍കേണ്ടി വരും.

അമിത വില ഈടാക്കിയതായി തെളിഞ്ഞാലും ശിക്ഷ ഉണ്ടാവും. ആദ്യ തവണ 15 ദിവസത്തേക്ക് ഇന്ധന വിതരണം നിര്‍ത്തി വെക്കേണ്ടി വരും. വില്‍പ്പനയും നടത്താന്‍ പാടില്ല. രണ്ടാം തവണ ഇത് മുപ്പത് ദിവസമാകും. മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ഡീലര്‍ഷിപ്പ് തന്നെ റദ്ദാക്കും.

 

Continue Reading
LATEST5 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST8 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST9 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST15 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME17 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST19 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!