Connect with us

LATEST

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

Published

on

 

സൗദി അറേബ്യ/ റിയാദ്: സൗദിയിൽ സ്റ്റേജ് പരിപാടി നടത്തുന്നതിനിടെ കലാകാരന്മാർക്ക് കുത്തേറ്റു. സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന സീസൺഫെസ്റ്റിന്റെ ഭാഗമായി മലസിലെ കിങ് അബ്ദുള്ള പാർക്കിൽ സംഗീത ശിൽപം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാർക്ക് നേരെയാണ് ആക്രണം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. പരിപാടിക്കിടെ കത്തിയുമായി വേദിയിലേക്ക് ഓടി കയറിയ യമൻ പൗരനായ അക്രമി കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഏകദേശം 33 വയസ്സുള്ള അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ കീഴ്‌പ്പെടുത്തി.

കുത്തേറ്റവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ്. പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഏതെങ്കിലും സംഘടനാ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അക്രമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

INDIA

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

Published

on

ഹൈദരാബാദ്: കൈയിൽ പാത്രവുമായി മോത്തി ദിവ്യക്ക് ഇനി മുതൽ ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. മുൻകൈയെടുത്ത് മോത്തിയെ സ്‌കൂളിൽ ചേർത്തു. മോത്തി എന്നും ഭക്ഷണത്തിനായി കാത്തുനിൽക്കാറുള്ള അതേ സ്കൂളിൽ തന്നെയാണ് ചേർത്തത്.

കൈയിൽ ഒരൊഴിഞ്ഞ അലുമിനിയപ്പാത്രവുമായി ക്ലാസ്‌മുറിയിലേക്കൊളിഞ്ഞുനോക്കുന്ന മോത്തിയെ അവിചാരിതമായാണ് തെലങ്കാനയിലെ ‘ഈനാട്’ പത്രത്തിലെ ഫോട്ടോഗ്രാഫറായ അവുല ശ്രീനിവാസ് കണ്ടത്. കൊച്ചു കുട്ടികളുടെ ക്ലാസിലേക്ക് നോക്കി ഉച്ചഭക്ഷണസമയത്ത് പാത്രവുമായി കാത്തിരിക്കുന്ന മോത്തിയുടെ ചിത്രം പകർത്തി ‘അകാലി ചൂപ്പു’ (വിശപ്പിന്റെ നോട്ടം) എന്ന അടിക്കുറിപ്പോടെ പത്രത്തിന് കൈമാറി. വ്യാഴാഴ്ചത്തെ ചിത്രം പത്രത്തിൽ അച്ചടിച്ചു വന്നതോടെയാണ് മോത്തിയുടെ തലവര മാറിയത്.

സ്കൂളിനടുത്തുള്ള പുറമ്പോക്കിലാണ് മോത്തിയുടെ കുടുംബം താമസിക്കുന്നത്. മാതാപിതാക്കളായ ലക്ഷ്മണും യശോദയും ആക്രിപെറുക്കുന്നവരാണ്. അച്ഛനുമമ്മയും രാവിലെ ആറിനു ആക്രി പെറുക്കാനിറങ്ങും. അവർ പോയാൽ പിന്നെ മോത്തി വീട്ടിൽ ഒറ്റക്കാവും.

ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കാനാണ് മോത്തി സ്കൂളിലാണെത്തിയിരുന്നത്. മറ്റുകുട്ടികൾ കഴിച്ചശേഷം ബാക്കിവരുന്ന ഉച്ചഭക്ഷണം കഴിക്കാൻ എന്നും മോത്തി പാത്രവുമായി ക്ലാസ്സിന് പുറത്ത് കാത്തു നിൽക്കും.

ദിവസവും കാത്തുനിൽക്കുന്ന മോത്തിയുടെ കഥ പത്രത്തിലൂടെ അറിഞ്ഞ മാമിഡിപ്പുഡി വെങ്കടരങ്കയ്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വ്യാഴാഴ്ച തന്നെ ദിവ്യയെ കാണാനെത്തി. ഈ സംഘടനാ മോത്തിയെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അതിനുള്ള പ്രായമായില്ലെന്നു പറഞ്ഞ് അധികൃതർ തിരികെ വിട്ടെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. ഇതോടെ സംഘടനാ മുൻകൈയെടുത്ത് പുത്തനുടുപ്പുകളും പുസ്തകങ്ങളും നൽകി മോത്തിയെ സ്‌കൂളിൽ ചേർക്കുകയായിരുന്നു.

Continue Reading

INDIA

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

Published

on

സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ദൃശ്യാ മാധ്യമങ്ങൾ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ചു.

രാജ്യത്തെ ടി വി ചാനലുകളും, ഡി ടി എച്ച് ഓപ്പറേറ്റർമാരും, മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റർമാരും,കേബിൾ ടി വി ഓപ്പറേറ്റർമാരും പാലിക്കേണ്ട നിബന്ധനകളാണ് ഡയറക്ടർ അമിത് കോട്ടക്ക് ഒപ്പു വെച്ച നിബന്ധനയിൽ വ്യക്തമാക്കുന്നത്.

ഇത് പ്രകാരം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ നിയമത്തിന് വിരുദ്ധമായ യാതൊന്നും തന്നെ പ്രക്ഷേപണം ചെയ്യാൻ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ചർച്ചകളും, അഭിപ്രായ പ്രകടനങ്ങളും, നടത്തുമ്പോഴും ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതൊന്നും ഉണ്ടാകാൻ പാടില്ല.

മറ്റൊരു മതത്തെയോ സമുദായത്തെയോ ആക്രമിക്കുന്ന തരത്തിലുള്ള വാക്കുകളോ ചിത്രങ്ങളോ അടങ്ങിയ യാതൊന്നും പാടില്ല. ദേശവിരുദ്ധമായതോ,അശ്ലീലമായതോ, അപമാനകാരനായതോ പ്രക്ഷേപണം ചെയ്‌താൽ കർശന നടപടികൾ സ്വീകരിക്കും. കോടതി അലക്ഷ്യത്തിന് വഴി വെക്കുന്ന താരത്തിലുള്ളവയുടെ പ്രക്ഷേപണവും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കും.

Continue Reading

KERALA

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Published

on

കേരളത്തിലെ വടക്കൻ ജില്ലയിൽ ഞാൻ ഭാരവാഹിയായിട്ടുള്ള സർവീസ് സഹകരണ ബാങ്കിൽ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കള്ളവോട്ടും ആൾമാറാട്ടവും നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുമെന്ന് വ്യക്തമായ സൂചനയുണ്ട്. ഇത് തടയാൻ നിയമപരമായി എന്ത് ചെയ്യാൻ സാധിക്കും?

സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

കൂടാതെ വോട്ടെടുപ്പ് ദിവസം വോട്ടിങ് നടപടികൾ മുഴുവനായി വീഡിയോ റെക്കോർഡിങ് നടത്താൻ അനുവാദം നൽകാനായി റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകാൻ ഹർജിയിൽ ആവശ്യപ്പെടാം. ഇത് ഭാവിയിൽ തർക്കം ഉണ്ടാവുകയാണെങ്കിൽ തെളിവിനായി ഉപയോഗിക്കുകയും ചെയ്യാം.

വോട്ടിങ് സമയത്ത് കള്ളവോട്ട് ചെയ്യാനായി എത്തിയിരിക്കുന്നു എന്ന് സംശയമുള്ള വ്യക്തികളുടെ ഐഡന്റിറ്റി നിങ്ങൾക്ക് ചലഞ്ച് ചെയ്യാം. ഈ അവസരത്തിൽ അത്തരം വ്യക്തികളുടെ ഐഡന്റിറ്റി ഫോം 6 ബി രജിസ്റ്ററുമായി ഒത്തു നോക്കി ഉറപ്പ് വരുത്താൻ റിട്ടേണിങ് ഓഫീസറോട് ഉത്തരവിടാൻ ഹർജിയിൽ ആവശ്യപ്പെടാവുന്നതാണ്.

അരവിന്ദ് മനോഹർ
അസ്സോസിയേറ്റ് കൺസൽട്ടൻറ്,
SK(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

Continue Reading
LATEST2 mins ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

CRIME22 hours ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME1 day ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA3 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA7 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST7 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

INDIA7 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST7 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA7 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

CRIME22 hours ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

KERALA3 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

KERALA7 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Trending

error: Content is protected !!