Connect with us

LATEST

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

Published

on

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും ഒമാനിലെ ഇന്ത്യൻ എംബസ്സി ട്വീറ്റ് ചെയ്തു.എങ്കിലും മരിച്ചവരുടെ വിരലടയാള പരിശോധനയും തിരിച്ചറിയല്‍ രേഖ പരിശോധനകളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ.

മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്നുവരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്.  കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു.

കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലെ ജോലിസ്ഥലത്തെ‌ 295 മീറ്റര്‍ നീളമുള്ള ഭീമൻ പൈപ്പിൽ വെള്ളം നിറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും പെട്ടെന്ന് തന്നെ പൈപ്പിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തു കളഞ്ഞ ശേഷമായിരുന്നു ഞായറാഴ്ചയോടെ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

അതേ സമയം പ്രതികൂലമായ കാലാവസ്ഥയില്‍ അപകടകരമായ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ ജോലി ചെയ്യിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് ശേഷമുള്ള പരിശോധനക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മൂന്നു മഹാവീർ വ്യക്തമാക്കി.

LATEST

ഇത് പോലൊരു നിർഭാഗ്യവാൻ പ്രവാസ ലോകത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ

Published

on

നിസ്സാരമായ ഒരു സംഭവം പ്രവാസ ജീവിതത്തിന്റെ തലവര മാറ്റിയെഴുതിയ സെൽവരാജ് ഇന്ന് സൗദിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുകയാണ്. 30 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വെറും കയ്യോടെയാണ് മടക്കം.

ആ സംഭവം അത്രയും കനത്ത നഷ്ടങ്ങളാണ് തമിഴ്‌നാട് തിരുനെൽവേലി സ്വദേശി സെൽവരാജിന്റെ ജീവിതത്തിൽ വരുത്തി വെച്ചത്. ആറു മാസത്തോളം ജയിൽ വാസം, പതിനൊന്നോളം കേസുകൾ, സ്‌പോൺസറുടെ തെറ്റിദ്ധാരണ മൂലമുള്ള ഹുറൂബ്, കണ്ണിന്റെ കാഴ്ച്ച ഭാഗികമായി കുറഞ്ഞത്, ബന്ധമറ്റ കുടുംബം. അങ്ങിനെ സെൽവരാജിന്റെ നഷ്ടങ്ങളുടെ കണക്കെടുത്താൽ തീരില്ല.

20 വർഷത്തോളം സൗദിയിലെ അൽവത്തനിയ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത സെൽവരാജ് 10 വർഷം മുമ്പാണ് പുതിയ വിസയിൽ ഹെവി ഡ്രൈവറായി വീണ്ടും സൗദിയിലെത്തിയത്.

ദമാം പോർട്ടിൽ നിന്ന് അറാറിലെ അറാംകോ സൈറ്റിലേക്ക് ലോഡുമായി പോകുന്ന വഴിക്ക് അർദ്ധരാത്രിയിൽ വഴി അറിയാത്തതിനാൽ പെട്രോൾ പമ്പിൽ വെച്ച് മറ്റൊരു വാഹനത്തിലെ തുർക്കി സ്വദേശിയായ ഡ്രൈവറോട് വഴി ചോദിച്ചതാണ് സെൽവരാജിന്റെ ജീവിതം മാറ്റി മറച്ചത്. അതിന് ശേഷം ബൂഫിയയിൽ നിന്നും ചായ കുടിക്കുമ്പോഴാണ് മുപ്പതോളം പേരുള്ള പോലീസ് സംഘം ഇരച്ചെത്തിയത്.

കീഴടങ്ങാൻ മുന്നറിയിപ്പ് തന്ന അവർ സെൽവരാജ് രക്ഷപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പിനായി ആകാശത്തേക്ക് വെടിവെച്ചു. ഭയന്ന് പോയ സെൽവരാജിനോട് തറയിൽ കമിഴ്ന്ന് കിടക്കാൻ ആവശ്യപ്പെട്ടു. കാര്യമെന്താണെന്ന് മനസ്സിലാവാതെ ഭയന്ന് വിറച്ച സെൽവരാജിനെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ട് പോയി.

ആറു മാസത്തോളം സെൽവരാജിന് ജയിലിൽ കഴിയേണ്ടി വന്നു. കോടതിയിൽ വെച്ചാണ് താൻ അന്ന് വഴി ചോദിച്ച തുർക്കി സ്വദേശിയായ ഡ്രൈവറെ തന്നോടൊപ്പം ഹാജരാക്കിയതായി കാണുന്നത്. തന്നെയും അയാളെയും കൂടാതെ പതിനെട്ടോളം പേരെയും ഇതേ കേസിലേക്ക് ഹാജരാക്കിയിരുന്നു. അയാൾ മയക്കു മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നു.

സെൽവരാജ് അയാളോട് വഴി ചോദിക്കുകയും അയാൾ പറഞ്ഞു തന്ന വഴി എഴുതിയെടുക്കുകയും ചെയ്യുന്നത് കണ്ട ദൃസാക്ഷിയിൽ നിന്നാണ് പൊലീസിന് സെൽവരാജിനെ പറ്റി വിവരം ലഭിക്കുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും. അപ്പോഴാണ് താൻ ഈ സംഘത്തിലെ കണ്ണിയായാണ് കോടതിയിൽ വിചാരണ നേരിടാൻ പോകുന്നതെന്ന് സെൽവരാജിന് മനസ്സിലായത്.

അറബി ഭാഷ വശമുണ്ടായിരുന്ന സെൽവരാജ് സംഭവിച്ച കാര്യങ്ങൾ ജഡ്ജിയോട് വിശദീകരിച്ചു പറഞ്ഞപ്പോൾ കോടതിക്ക് നിരപരാധിത്വം ബോധ്യമായി. സെൽവരാജിന്റെ കാര്യത്തിൽ പുനരന്വേഷണം നടത്താൻ നടത്താൻ കോടതി ഉത്തരവിട്ടു. 21 ദിവസത്തിന് ശേഷം കേസ് വീണ്ടും വിളിച്ചപ്പോൾ കൂടുതലായൊന്നും അന്വേഹനത്തിൽ കണ്ടെത്താത്തതിനാൽ കോടതി നിർദ്ദേശ പ്രകാരം സെൽവരാജിനെ മോചിപ്പിച്ച് കസ്റ്റഡിയിൽ എടുത്ത സ്ഥലത്ത് തന്നെ പോലീസുകാർ കൊണ്ട് ചെന്നാക്കി.

ഈ മോചനത്തിന് ശേഷമാണ് സെൽവരാജിന്റെ യഥാർത്ഥ ദുരിതം ആരംഭിക്കുന്നത്. ആറു മാസത്തിന് ശേഷം സെൽവരാജ് തന്റെ വാഹനം വീണ്ടും കാണുമ്പോൾ ടയറുകളും ബാറ്ററിയും നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന 40000 റിയാൽ നഷ്ടപ്പെട്ടിരുന്നു. വാഹനവുമായി സെൽവരാജ് മുങ്ങിയെന്ന ധാരണയിൽ പന്ത്രണ്ടോളം കേസുകൾ സെൽവരാജിന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. ആറു മാസമായി ആശയ വിനിമയം ഇല്ലാതിരുന്നതിനാൽ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബവും പിണങ്ങി. കണ്ണിന്റെ കാഴ്ചയും ഭാഗികമായി ഇല്ലാതായി.

പിടിക്കപ്പെടുന്നത് മുതൽ സെൽവരാജിന്റെ മൊബൈൽ ഫോൺ പോലീസിന്റെ കൈവശം ആയിരുന്നതിനാൽ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു ഇതെല്ലാം സംഭവിച്ചത്. എങ്കിലും പ്രത്യാശ കൈവിടാൻ സെൽവരാജ് തയ്യറായില്ല.

പോലീസ് പിടികൂടുന്ന സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന ലോഡിലെ സാമഗ്രികൾ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഓർഡർ ഏൽപ്പിച്ചവർക്ക് ആ സാധനങ്ങൾ തിരിച്ചു കൊടുത്തപ്പോൾ പതിനൊന്ന് കേസുകൾ പിൻവലിക്കപ്പെട്ടു. നഷ്ടമായ ടയറുകളും ബാറ്ററികളും മാറ്റാൻ പോലീസുകാർ തന്നെ പണം നൽകി സഹായിച്ചു.

പക്ഷെ സ്‌പോൺസർ വാഹനം വിൽക്കുകയും ഹുറൂബാക്കുകയും ചെയ്തതോടെ നാട്ടിലേക്ക് പോകാമെന്ന സെൽവരാജിന്റെ ആഗ്രഹം നടന്നില്ല. പിന്നീട് എംബസ്സി വഴി നാട്ടിലേക്ക് കയറി പോകാനായി ശ്രമം. അതിനായി കിട്ടുന്ന ജോലികൾ ചെയ്ത് ദമ്മാമിൽ താമസിച്ചു. കുറച്ചു പണം ലഭിച്ചാൽ അതുമായി റിയാദിൽ എത്തി എംബസ്സി ഉദ്യോഗസ്ഥരോട് നാട്ടിലെത്തിക്കാൻ അപേക്ഷിക്കും. കയ്യിലെ പണം തീരുമ്പോൾ വീണ്ടും ദമാമിലേക്ക് തിരിച്ചുപോകും.

ഏഴ് വർഷം ഇന്ത്യൻ എംബസി, തർഹീൽ, കോടതി, പോലീസ് സ്‌റ്റേഷൻ എന്നിവയിൽ കയറി ഇറങ്ങി എങ്കിലും സെൽവരാജിന്റെ പ്രതീക്ഷ പൂവണിഞ്ഞില്ല. പക്ഷെ ഒരിക്കൽ ഒരു ഉദ്യോഗസ്ഥൻ സെൽവരാജിനോട് സഹതാപം തോന്നി കേസുകളുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

ആ ഉദ്യോഗസ്ഥന്റെ സഹായത്തോടെ കേസുകളെല്ലാം അവസാനിപ്പിക്കാനും നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കാനും സാധിച്ചു. മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം വെറും കയ്യോടെ ആണെങ്കിലും ഇന്നത്തെ ഫ്ലൈറ്റിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ദൈവത്തിനും ഒപ്പം തന്നെ സഹായിച്ചവർക്കും നന്ദി പറയുകയാണ് സെൽവരാജ്.

ഇത് പോലൊരു നിർഭാഗ്യവാൻ പ്രവാസ ലോകത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ.

Continue Reading

LATEST

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

Published

on

മൂന്ന് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2017 സെപ്റ്റംബർ 25 ന് മലയാളികളായ മലപ്പുറം സ്വദേശികളായ ഫിറോസ്, മൊയ്തീൻ കുട്ടി, തിരുവനന്തപുരം സ്വദേശിയായ ഫെബിൻ റാഷിദ് എന്നിവർ താമസിക്കുന്ന ജിദ്ദയിലെ മുറിയിലേക്ക് പതിനഞ്ചോളം സുരക്ഷാ സേനാംഗങ്ങൾ ഇരച്ചു കയറി ഉറങ്ങി കിടക്കുകയായിരുന്ന മൂവരെയും കസ്റ്റഡിയിൽ എടുത്തു.

അറസ്റ്റ് ചെയ്ത ശേഷം മൂവരെയും കാലിലും കൈയിലും ചങ്ങല ഇടുകയും മുഖം മൂടി ധരിപ്പിക്കുകയും ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ജിദ്ദ ഹംദാനിയയിൽ ചെമ്മീൻ സാന്റ്‌വിച്ച് കടയിൽ ജോലി ചെയ്യുന്ന ഇവർക്ക് എന്തിനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും എങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്നും എന്തിനാണ് കസ്റ്റഡിയിൽ വെക്കുന്നതെന്നും മനസ്സിലായില്ല.

ആരും ഇവരോട് അത് പറഞ്ഞു കൊടുത്തതുമില്ല. വർഷങ്ങളായി ഒരുമിച്ചു ജോലി ചെയ്യുന്ന ഇവർ ഇതുപോലെ അറസ്റ്റ് ചെയ്യപ്പെടാൻ മാത്രം ഗുരുതരമായ എന്തെങ്കിലും തെറ്റുകൾ ചെയ്തതായും ഓർമ്മയിൽ ഉണ്ടായിരുന്നില്ല.

നാല് ദിവസം കഴിഞ്ഞപ്പോഴാണ് സുരക്ഷാസേന ഉദ്യോഗസ്ഥർ ഇവരെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും മറ്റുമുള്ള വിവരങ്ങൾ അറിയിക്കുന്നത്. രാജ്യ സുരക്ഷാ സംബന്ധമായ കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ധരിപ്പിച്ച ശേഷം മൂവരെയും ഒരുമിച്ചും പ്രത്യേകമായും ചോദ്യം ചെയ്യാൻ തുടങ്ങി.

ചോദ്യം ചെയ്യുന്ന വേളയിൽ ഉദ്യോഗസ്ഥൻ രണ്ട് ഫോട്ടോ കാണിച്ച് ഇവരെ അറിയുമോ എന്ന് ചോദിച്ചു. ഇരുവരും തങ്ങൾ താമസിച്ചിരുന്ന മുറിയുടെ സമീപത്ത് താമസിച്ചിരുന്നവർ ആയിരുന്നു. അവരെ മൂവരും തിരിച്ചറിഞ്ഞു.

റിയാദിൽ സ്‌ഫോടനം നടത്താൻ വന്ന തീവ്രവാദികളുടെ കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറഞ്ഞത്. അപ്പോഴും തങ്ങളെ എന്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്യുന്നതെന്നും ഇവർക്ക് മനസ്സിലായില്ല.

തുടർന്ന് ഉദ്യോഗസ്ഥൻ അവർക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ ഇന്റർനെറ്റ് കണക്ഷൻ നൽകിയത് നിങ്ങളാണെന്നും നിങ്ങളുടെ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും പറഞ്ഞപ്പോൾ മൂവരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി. തങ്ങൾ ചെയ്ത കൃത്യത്തിന്റെ ഗുരുതരാവസ്ഥ അപ്പോഴാണ് അവർക്ക് ബോധ്യപ്പെട്ടത്.

മൂവരും താമസിക്കുന്ന മുറിയിൽ ഫെബിൻ റാഷിദിന്റെ ഇഖാമയിൽ ഇന്റർനെറ്റ് കണക്ഷൻ എടുത്തിരുന്നു. ഇന്റർനെറ്റ് കണക്ഷന്റെ മാസവാടകയുടെ ഭാരം കുറക്കുന്നതിനായി മാസ വാടകയുടെ ഒരു ഭാഗം നൽകണമെന്ന വ്യവസ്ഥയിൽ ഇവർ കണക്ഷൻ തൊട്ടടുത്ത റൂമിൽ താമസിക്കുന്ന യെമൻ പൗരന്മാർക്കും പാസ്‌വേഡ് നൽകി ഷെയർ ചെയ്തിരുന്നു.

പിന്നീട് സെപ്റ്റംബർ 10 ന് മറ്റു രണ്ടു യെമനികൾ തൊട്ടടുത്ത റൂമിൽ താമസിക്കാനെത്തുകയും അവർ ആവശ്യപ്പെട്ടത് പ്രകാരം അവർക്കും വാടക ഷെയർ അടിസ്ഥാനത്തിൽ പാസ്‌വേഡ് നൽകി ഇന്റർനെറ്റ് ഷെയർ ചെയ്തു.

ആ കണക്ഷൻ യെമനികൾ ദുരുപയോഗം ചെയ്തതിനെ തുടർന്നാണ് ഇന്റർനെറ്റ് കണക്ഷൻ എടുത്ത ഇഖാമ ഉടമസ്ഥനായ ഫെബിനെയും കൂടെ താമസിക്കുന്ന എ രണ്ടു പേരെയും അറസ്റ്റ് ചെയ്തത്. 23 ദിവസത്തിന് ശേഷം നിരപരാധികളെന്ന് കണ്ട് ഫിറോസിനെയും മൊയ്‌തീൻകുട്ടിയെയും മോചിപ്പിച്ചു. എന്നാൽ ഫെബിൻ റാഷിദിന്റെ ഇഖാമയിലായിരുന്നു കണക്ഷൻ എന്നതിനാൽ ഫെബിനെ വിട്ടയച്ചില്ല.

പിന്നീട് മലയാളികളായ സാമൂഹിക പ്രവർത്തകർ ഈ വിഷയംഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു അധികൃതരെ വിശദാംശങ്ങൾ ധരിപ്പിച്ചു. തുടർന്ന് സ്‌പോൺസറുമായി കൂടിക്കാണാനും വീട്ടുകാരുമായി ബന്ധപ്പെടാനും അവസരം ഉണ്ടാക്കണമെന്നും തങ്ങൾ അറിയാതെ ചെയ്ത തെറ്റിന് മാപ്പു തരണമെന്നും അപേക്ഷിച്ചുകൊണ്ട് ജിദ്ദ കോൺസുലേറ്റ് വഴി സൗദി വിദേശകാര്യ വകുപ്പിനെ ബന്ധപ്പെട്ടു.

ഈ ഇടപെടലിലൂടെ സ്‌പോൺസർക്ക് ഫെബിനെ കാണാനും നാട്ടിൽ കുടുംബവുമായി ബന്ധപ്പെടാനും അവസരം നൽകി സുരക്ഷാ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്‌പോൺസർ ഫെബിനെ കാണുകയും ദിവസങ്ങൾക്ക് ശേഷം ഫെബിൻ റാഷിദിനെ സ്‌പോൺസറോടൊപ്പം വിട്ടയക്കുകയും ചെയ്തു.

കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുടെ ഫേസ്ബുക്ക്, വാട്‌സ്അപ്പ് എന്നിവ അധികൃതർ ഇഴകീറി പരിശോധിച്ചിരുന്നു. അതിൽ മൂവരും പറഞ്ഞതിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇവർക്ക് മോചനം നൽകിയത്.

ഇന്റർനെറ്റ് ഷെയറിങ്ങിന് ഖമീസ് മുശൈതിൽ നിന്നും പിടികൂടി കോടതി ശിക്ഷ വിധിച്ച ശേഷം നാട് കടത്തിയ ഇന്ത്യക്കാരൻ.

2019 ലാണ് ഖമീസ് മുശൈത്ത് അല്‍ മുബാറക്കി ബില്‍ഡിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശി റഹ്മത്തുല്ല അന്‍സാരിയെ ഒപ്പം താമസിക്കുന്ന സുഹൃത്തുമായി ഇന്റര്‍നെറ്റ് വൈഫൈ പങ്കുവച്ച കുറ്റത്തിന് സുരക്ഷാ അധികൃതർ കസ്റ്റഡിയിൽ എടുത്തത്.

ഏപ്രിൽ 24ന് ഖമീസ് മുശൈത്തിലെ ക്രിമിനല്‍ കോടതി ഇയാൾക്ക് അഞ്ചുമാസം തടവും മൂവായിരം റിയാല്‍ പിഴയും വിധിച്ചു.

എസ് ടി സിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള റഹ്മത്തുല്ല ഇത് കൂടെ താമസിക്കുന്ന മറ്റൊരു ഇന്ത്യക്കാരനുമായി പങ്കുവച്ചിരുന്നു. ഇയാള്‍ ഈ കണക്ഷന്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതും സഭ്യമല്ലാത്തതുമായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചതായി അധികൃതർ കണ്ടെത്തി. തുടർന്ന് കണക്ഷൻ എടുത്ത റഹ്മത്തുല്ലയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

എന്നാൽ ഇവിടെ തന്റെ നിരപരാധിത്വം തെളിയിക്കാൻ റഹ്മതുല്ലക്ക് സാധിച്ചില്ല. അധികൃതരുടെ പരിശോധനാ വേളയില്‍ കണക്ഷൻ ഉപയോഗിച്ചിരുന്ന സുഹൃത്ത് നാട്ടിലായിരുന്നു. വിവരങ്ങൾ അറിഞ്ഞതോടെ പിന്നീട് അവധി കഴിഞ്ഞ് അയാൾ തിരിച്ചു വന്നതുമില്ല. തുടര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്റെ ഉടമസ്ഥന്‍ എന്ന നിലയില്‍ റഹ്മത്തുല്ല അന്‍സാരിക്കെതിരേ അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ശിക്ഷാ കാലാവധിയും പിന്നിട്ട് ഒമ്പതു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷവും പിഴ അടക്കാത്തതിനാൽ റഹ്മത്തുല്ലയുടെ മോചനം സാധ്യമായില്ല. പിന്നീട് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ റഹ്മത്തുല്ലയുടെ കമ്പനി മാനേജരിലൂടെ കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

തുടർന്ന് പിഴയായ മൂവായിരം റിയാല്‍ കമ്പനി അടക്കാന്‍ തയ്യാറാവുകയും റഹ്മത്തുല്ലയുടെ പാസ്സ്‌പോര്‍ട്ടും ടിക്കറ്റും കമ്പനിയില്‍ നിന്ന് ലഭ്യമാക്കുകയും ചെയ്തതോടെ ഇദ്ദേഹത്തെ ജയില്‍ അധികൃതര്‍ തർഹീൽ മുഖേന നാട്ടിലേക്ക് തിരിച്ചയച്ചു.

ഷെയർ ചെയ്ത വൈഫൈ ഉപയോഗിച്ച തൃശൂർ സ്വദേശി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസ്.

2019 ഡിസംബറിലാണ് കുട്ടികളുൾപ്പെടുന്ന മോശമായ വീഡിയോകൾ ഫെയ്സ്ബുകിൽ പോസ്റ്റ് ചെയ്ത യുവാക്കൾക്കെതിരെ സൗദിയിൽ കേസെടുത്തത്. ഇവരിൽ തൃശൂർ സ്വദേശിയും ഉൾപ്പെടുന്നു. ഫെയ്സ് ബുക്ക് അധികൃതർ സൗദി പ്രോസിക്യൂഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസെടുത്തത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഈ സംഭവത്തിൽ തൃശൂർ സ്വദേശിയെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിലായിരുന്നു സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും ഉപയോഗിച്ചിരുന്ന എസ്.ടി.സി ഇന്റർനെറ്റ് കണക്ഷൻ എടുത്തിരുന്നത്. കണക്ഷൻ എടുക്കാൻ നൽകിയിരുന്ന ഐ.ഡിയുടെ പകർപ്പും സഹിതമാണ് ഫെയ്‌സ് ബുക്ക് അധികൃതർ സൗദി പ്രോസിക്യൂഷന് പരാതി നൽകിയത്.

തുടർന്നാണ് അന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ ഇന്റർനെറ്റ് വൈഫൈ ഷെയർ ചെയ്തു ഉപയോഗിച്ചിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

അൽഹസ്സയിൽ പിടിയിലായത് ബംഗ്ളാദേശ് സ്വദേശി.

2019 ൽ അൽ അഹ്സയിൽ ഒരു ബംഗ്ലാദേശുകാരനെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടികളുമായി ബന്ധപെട്ട മോശമായ വീഡിയോകളുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് ഇയാൾ പിടിയിലായത്. ഇദ്ദേഹത്തിന്റെ പേരിലുള്ള ഇന്റർനെറ്റ് കണക്ഷൻ ഇയാളുടെ മുറിയിലുള്ള സുഹൃത്തുക്കളായ ബംഗ്ളാദേശ് സ്വദേശികൾ ഉപയോഗിക്കുകയായിരുന്നു. പക്ഷെ ഇതിനാധാരമായ ഇന്റർനെറ്റ് കണക്ഷൻ ഇയാളുടെ പേരിലായതാണ് ഇയാൾ ജയിലിലാകാൻ കാരണമായത്.

നിങ്ങളുടെ പേരിലുള്ള ഇന്റെനെറ്റ് കണക്ഷനുകൾ വൈഫൈ വഴിയോ ലൈന്‍ വഴിയോ പങ്കു വെക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.

1.വ്യക്തിപരമായി പരിചയമുള്ളവര്‍ക്ക് മാത്രം ഇന്റർനെറ്റ് ഷെയർ ചെയ്യുക.

2.നിങ്ങൾ ഷെയർ ചെയ്യുന്നവർ അത് ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയും കടമയുമാണ്.

3.സ്വന്തം റൂമില്‍ ഉള്ളവർ ആണെങ്കിൽ പോലും നിങ്ങളുടെ പേരിലുള്ള കണക്ഷൻ ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ഉപേക്ഷ കാണിക്കാതിരിക്കുക.

4.മറ്റുള്ളവർക്ക് ഊഹിക്കാൻ സാധിക്കാത്ത വിധത്തിൽ നിങ്ങളുടെ ബ്രോഡ്ബ്രാന്‍ഡ് കണക്ഷൻ മോഡത്തിലെ വൈഫൈ പാസ് വേഡ് ശക്തമായ നല്‍കി സുരക്ഷിതമാക്കി നിങ്ങൾ അറിയാതെ മറ്റുള്ളവർ നിങ്ങളുടെ കണക്ഷൻ ഉപയോഗിക്കുന്നത് തടയുക.

5.ദുരുപയോഗം തടയുന്നതിനായി ഇടക്കിടെ യൂസര്‍നെയിമും പാസ്‌വേഡും മാറ്റുക.

6.സൗദി അറേബ്യയുടെ രാജ്യ സുരക്ഷയെയും സദാചാരത്തെയും സൈബർ നിയമത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഫേസ്ബുക്ക്, വാട്ട്‌സപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പ്രവണത കണ്ടാൽ അങ്ങനെയുള്ളവർക്ക് പാസ്‌വേഡ് നൽകാതിരിക്കുക.

Continue Reading

LATEST

അകലങ്ങളിലും മനം നിറഞ്ഞു വിവാഹം

Published

on

റിയാദിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം നടന്നത് ഒരപൂർവ്വ വിവാഹം. വധുവിന്റെ പിതാവും വരനും കൈപിടിച്ച് റിയാദിൽ നിക്കാഹ് ചടങ്ങുകൾ പൂർത്തിയാക്കിയപ്പോൾ വീഡിയോ കോളിലൂടെ കേരളത്തിലിരുന്ന് വധുവും ഒപ്പം ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും ആ അപൂർവ്വ മുഹൂർത്തത്തിന് സാക്ഷികളായി.

നീർക്കുന്നം മൂലശേരിയിൽ സെയ്താലി നാസറിന്റെ മകൻ‌ ആസിഫ് നാസറിന്റെയും ചങ്ങനാശേരി പെരുന്ന വാലുപറമ്പിൽ വീട്ടിൽ‌ അബ്ദുൽ സമദിന്റെ മകളായ ആമിനയുടേയും നിക്കാഹാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് റിയാദിൽ നടന്നത്.

ദമാമിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറാണ് വരാൻ ആസിഫ് നാസർ. വരനും കുടുംബവും സൗദി അറേബ്യയിൽ അൽക്കോബാറിലാണ് താമസം.

വധുവായ ആമിനയുടെ പിതാവായ സമദിന് റിയാദിൽ ബിസിനസാണ്. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് എംബിഎ ബിരുദധാരിയായ ആമിന.

ഇരുവരുടെയും നിക്കാഹ് ഇന്നലെ ചങ്ങനാശേരിയിൽ നടത്താൻ വളരെ മുൻപ് തന്നെ നിശ്ചയിച്ചിരുന്നതാണ്. പക്ഷേ അപ്രതീക്ഷിതമായി എത്തിയ മഹാമാരി മൂലം ഉണ്ടായ പ്രതിസന്ധിയെ തുടർന്ന് ആസിഫ് നാസറിന് കേരളത്തിലേക്കോ ആമിനയ്ക്ക് സൗദിയിലേക്കോ എത്താൻ സാധിച്ചില്ല.

ഇതോടെയാണ് വരനും വധുവിന്റെ പിതാവും സൗദിയിൽ ഉള്ളതിനാൽ ഇവിടെ വച്ച് നിക്കാഹ് നടത്താൻ തീരുമാനിച്ചത്. തുടർന്ന് ദമ്മാമിലുള്ള ആസിഫും കുടുംബവും റിയാദിലെത്തി ചടങ്ങ് നടത്തുകയായിരുന്നു. നിക്കാഹിൽ ഇരുവരുടെയും സൗദിയിലുള്ള അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

Continue Reading
അനുഭവങ്ങൾ6 hours ago

അവിശ്വസനീയം മലയാളി കുടുംബത്തിന്റെ ഈ തിരിച്ചു വരവ്

അനുഭവങ്ങൾ1 day ago

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

SAUDI ARABIA2 days ago

ഉയർന്ന യോഗ്യത കൊണ്ട് കാര്യമില്ല കമ്പനിയും സ്പോൺസറും നന്നാവണം

LATEST3 days ago

ഇത് പോലൊരു നിർഭാഗ്യവാൻ പ്രവാസ ലോകത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

SAUDI ARABIA4 days ago

തൊഴിൽ സ്ഥലങ്ങളിൽ സുരക്ഷിതനായിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

LATEST5 days ago

അകലങ്ങളിലും മനം നിറഞ്ഞു വിവാഹം

LATEST5 days ago

സമൂഹ മാധ്യമ ദൃശ്യങ്ങൾ തെളിവായി

അനുഭവങ്ങൾ6 days ago

ഇത് സൗദി പ്രവാസികൾ കേൾക്കേണ്ട വാക്കുകൾ

LATEST6 days ago

എന്തു കൊണ്ട് യൂസഫ്‌ അലി പ്രവാസ ലോകത്തിനും കേരളത്തിനും പ്രിയങ്കരനാവുന്നു?

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST6 days ago

പ്രാർത്ഥനകളിൽ നിറയുന്ന മകന്റെ ഓർമ്മകൾ

SAUDI ARABIA6 days ago

സൗദിയിലെ പ്രവാസികൾ അറിഞ്ഞിരിക്കുക മനസ്സിലാക്കുക ഈ കാര്യങ്ങൾ

LATEST6 days ago

സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി വില നിയന്ത്രണം

LATEST3 weeks ago

ഈ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ.

LATEST4 weeks ago

ബുദ്ധി കൊണ്ട് ബിസിനസ് നിലനിർത്തി നിക്ഷേപം സുരക്ഷിതമാക്കിയ മലയാളി.

LATEST3 weeks ago

കയ്യിൽ ഒരു രൂപ പോലുമില്ലാതെ തുടങ്ങിയ ബിസിനസ്

LATEST4 weeks ago

പരിധിയില്ലാതെ പെരുമാറിയാൽ പ്രവാസിക്ക് അവസാനം ഗതി ഇങ്ങിനെ ആയിരിക്കും.

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST3 weeks ago

രണ്ടു മലയാളി യുവാക്കൾക്ക് അതിമോഹത്തിന് വിലയായി നൽകേണ്ടി വന്നത്

LATEST4 weeks ago

ഇതിനപ്പുറം ഒരു പ്രവാസിക്ക് എന്താണ് ലഭിക്കാനുള്ളത്?

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

LATEST4 weeks ago

സൗദി കുടുംബവും ഗദ്ദാമയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇങ്ങിനെ

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

അനുഭവങ്ങൾ3 weeks ago

മറ്റുള്ളവരെ സഹായിക്കുമ്പോൾ ശ്രദ്ധിക്കുക

LATEST2 weeks ago

ഈ സമയത്ത് ഏറ്റവും അനുയോജ്യമായത്

അനുഭവങ്ങൾ2 weeks ago

മനസ് പതറാൻ വെമ്പുന്ന ഓരോ പ്രവാസിയും അറിയേണ്ടത്

LATEST4 weeks ago

9 മേഖലകളിലെ ചില്ലറ മൊത്ത വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകം.

LATEST4 weeks ago

ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി പ്രവാസികൾ നൂറു വട്ടം ചിന്തിക്കണം

Trending

error: Content is protected !!