Connect with us

KERALA

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

Published

on

 

രണ്ടാഴ്ച മുൻപ് അഗളി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കണ്ണൻ, മണിവാസകം എന്നിവരുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആർ നാരായണ പിഷാരടിയുടെ ഉത്തരവ്.

ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസുകാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടോ എന്നുറപ്പ് വരുത്താൻ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസുകാർ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുക്കുകയും അവ ഫോറൻസിക് പരിശോധനക്കും ബാലിസ്റ്റിക് പരിശോധനക്കും അയക്കണമെന്നും കോടതി ഉത്തരവിട്ടു.

കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങൾ ഇതുവരെ എടുത്തിട്ടില്ലെങ്കിൽ അവ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ച് സൂക്ഷിക്കണം. ഈ കാര്യങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ ഹർജിക്കാർക്ക് സെഷൻസ് കോടതിയെ സമീപിക്കാവുന്നതാണ്.

കൊല്ലപ്പെട്ട കണ്ണന്റെയും മണിവാസകത്തിന്റെയും സഹോദരനാണ് പാലക്കാട് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പി യു സി എൽ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പാലിക്കേണ്ട നിബന്ധനകൾ പോലീസ് പാലിച്ചിരുന്നില്ല എന്നാരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ.

പാലക്കാട് സെഷൻസ് കോടതിയുടെ ഈ ഉത്തരവിനെ ചോദ്യത്തെ ചെയ്തായിരുന്നു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

CRIME

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

Published

on

മലപ്പുറം: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അനിയന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു ഷാഹിര്‍. ഞായറാഴ്ച രാത്രി പത്തു മണിയോടെ ഷാഹിർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു മർദ്ദനം. വഴിയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനം ഏതാണ്ട് പന്ത്രണ്ട് മാണി വരെ തുടർന്നു. ആളുകൾ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉമ്മയും സഹോദരനും സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇവരുടെ മുന്നിൽ വെച്ചും മർദ്ദനം ഉണ്ടായെത്രെ. മാതാവിന്റെ മുന്നിൽ വെച്ച് മർദ്ദനം ഏറ്റതിൽ മനം നൊന്താണ് വീട്ടിൽ എത്തിയ ഉടൻ ഷാഹിർ കുടുംബാംഗങ്ങളുടെ മുന്നില്‍വച്ച് വിഷം കഴിച്ചത്.

ഷാഹിർ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ വിവരം അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയും വിഷം കഴിക്കുകയായിരുന്നു. കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നത് മൂലം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അത്യാസന്ന നിലയിൽ തുടർന്ന ഷാഹിർ ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

ഷാഹിർ മരണമടഞ്ഞ പശ്ചാത്തലത്തിൽ കേസിന്റെ വകുപ്പുകൾ മാറ്റുമെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Continue Reading

CRIME

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

Published

on

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

കണ്ണൂർ നെല്ലിക്കപാലം കദാരിയെ മൻസിലിൽ മുഹമ്മദി(32)​ നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാളൂരിലെ മദ്രസ അദ്ധ്യാപകനാണ് പ്രതിയായ മുഹമ്മദ്.

ഇയാൾ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയെ മെഡിക്കൽ കോളേജിനടുത്തുള്ള ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെത്രെ. ഈയിടെ പീഡന വിവരമറിഞ്ഞ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോക്സോ കോടതിയിൽ ഹാജരാക്കിയ മുഹമ്മദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Continue Reading

CRIME

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

Published

on

കോഴിക്കോട്: അറസ്റ്റിലായ മാവോവാദികൾക്ക് കുരുക്ക് മുറുക്കി പോലീസ് മുന്നോട്ട്. പോലീസ് ഭാഷ്യം സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകൾ പോലീസ് കണ്ടെടുത്തു.

പോലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ ഡിജിറ്റൽ തെളിവുകള്‍ പോലീസ് ശേഖരിച്ചു. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് പോലീസ് കണ്ടെടുത്തത്.

യു.എ.പി.എ. കേസില്‍ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.

പ്രതികളുടെ മാവോവാദി ബന്ധത്തിന് കൂടുതൽ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ പോലീസ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെടും.കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നതിനാൽ പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

അതോടൊപ്പം പിടിനൽകാതെ കടന്നു കളഞ്ഞ മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും. ഇപ്പോൾ റിമാന്‍ഡിലുള്ള പ്രതികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കുറിച്ച് ചോദ്യം ചെയ്യലിൽ ഇരുവരും സഹകരിച്ചിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും അന്വേഷണസംഘം കോടതിയിൽ നിലപാട് സ്വീകരിക്കും.

ഇതോടെ പ്രതികൾക്കെതിരെ ശക്തമായ കുറ്റപത്രം സമർപ്പിക്കാനും ജാമ്യം ലഭിക്കാനുള്ള പഴുതുകൾ അടക്കാനും പൊലീസിന് സാധിക്കും. നിരപരാധികളായ പാർട്ടി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയെന്ന ആരോപണത്തെ ശക്തമായി പ്രതിരോധിക്കാനും പുതിയ തെളിവുകൾ സഹായകമാകും.

Continue Reading
KERALA2 mins ago

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

INDIA37 mins ago

സർക്കാർ രൂപീകരണം: ഗവർണ്ണർക്കെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്.

LATEST3 hours ago

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

CRIME7 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

LATEST8 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME1 day ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA3 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA1 week ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

INDIA1 week ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST8 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

INDIA1 week ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

CRIME7 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

Trending

error: Content is protected !!