Connect with us

SAUDI ARABIA

ഗാർഹിക തൊഴിലാളി നിയമ ലംഘനം: കർശന നടപടിയെന്ന് സൗദി അധികൃതർ.

Published

on

 

വീട്ടു വേലക്കാരികളെയും ഹൗസ് ഡ്രൈവർമാരെയും സേവനത്തിനായി നൽകുന്നതിനും, സ്‌പോൺസർഷിപ്പ് മാറ്റത്തിനും, വീട്ടു ജോലിക്കാരെ ആവശ്യപ്പെട്ട് നൽകുകയും ചെയ്യുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

ഇവ മനുഷ്യക്കടത്ത് എന്ന കുറ്റത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണ്. ചൂഷണത്തിന്റെയും അടിമത്ത സമ്പ്രദായത്തിന്റെയും മറ്റൊരു രൂപമാണ് ഇത്തരം പരസ്യങ്ങൾ. അതുകൊണ്ടു തന്നെ ഇവയെ വളരെ ഗൗരവതരമായി തന്നെയാണ് സർക്കാർ വീക്ഷിക്കുന്നത്. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് പതിനഞ്ചു വർഷം തടവും, പത്തു ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷയെന്നും കമ്മീഷൻ വക്താവ് മുഹമ്മദ് അൽ മാദി പറഞ്ഞു.

പ്രാദേശിക പത്രങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വീട്ടു വേലക്കാരികളുടെയും ഹൗസ് ഡ്രൈവർമാരുടെയും സേവനങ്ങൾ സംബന്ധിച്ച പരസ്യങ്ങളുടെ ആധിക്യമാണ് കാണുന്നത്. നിരന്തരമായ മുന്നറിയിപ്പുകൾക്ക് ശേഷവും ഇവയുടെ വർദ്ധനവ് ഏറെയാണ്.

ഇത്തരം പരസ്യങ്ങളിൽ കാണുന്ന നമ്പറുകളുടെ ഉടമസ്ഥരെ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയമാക്കും. ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്കെതിരെയും നടപടികളെടുക്കും. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും ഇത്തരം പ്രവണത കർശനമായി നിരീക്ഷിച്ച് നടപടിയെടുക്കും. ഫേസ്‌ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നിരീക്ഷിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

KERALA

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

Published

on

 

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി.

സൗദിയിലെ അൽ രാജഹി ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരികെ ലഭിക്കാനായി ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു കൊല്ലം സ്വദേശിനിയായ മുൻകാല പ്രവാസിയുടെ ഹർജി. സൗദിയിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന സമയത്താണ് ഇവർ ബാങ്കിൽ നിന്നും വായ്പയെടുത്തത്.

വായ്പയെടുത്തു തിരിച്ചടക്കാതെ സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ പോയവരിൽ നിന്നും ലഭിക്കാനുള്ള പണം പിരിച്ചെടുക്കാനായി സൗദി അൽ രാജഹി ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽക്കിഷ് അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ലഭിക്കാനുള്ള പണം ആളുകളിൽ നിന്നും പിരിച്ചെടുക്കാൻ ബിൽക്കിഷ് അസോസിയേറ്റ്‌സ് കെ ജി എം എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരായിരുന്നു ഹർജിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്.

പണം തിരികെ അടച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യയിലേക്ക് കൊണ്ട് പോയി നിയമ നടപടികൾക്ക് വിധേയയാക്കും എന്ന് കെ ജി എം എന്ന സ്ഥാപനത്തിലെ രണ്ടു പേർ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ ഹർജിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും വി ജി അരുണും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള പൊലീസിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്ത് അനധികൃത ൽ റിക്കവറി ഏജന്റുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു.

Continue Reading

LATEST

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

Published

on

സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് ഹജ്ജും ഉംറയും നിർവഹിക്കാനായി മക്കയിലേക്കും തീർത്ഥാടനത്തിന് ശേഷം തിരിച്ച് വീട്ടിലേക്കും തങ്ങളുടെ ഭാരം പിടിച്ച ലഗേജുകൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി പോസ്റ്റ് അധികൃതർ രംഗത്ത്.

ഇത് സംബന്ധിച്ച പദ്ധതി ആഭ്യന്തര ഹജ്ജ് കമ്പനികൾക്കായുള്ള കോർഡിനേഷൻ കമ്മിറ്റി പഠിച്ചു വരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്. പദ്ധതി വിജയകരം ആണെങ്കിൽ വരും വർഷങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

രാജ്യത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നും ലഗേജുകൾ മക്കയിലും തിരിച്ച് അവരവരുടെ വീടുകളിലും സൗദി പോസ്റ്റ് എത്തിച്ചു നൽകും. ആവശ്യപ്പെട്ടാൽ ലഗേജുകൾ സൗദി പോസ്റ്റ് ജീവനക്കാർ വീടുകളിൽ വന്ന് ശേഖരിക്കും.

ഇതിന് നൂറ് റിയാൽ നൽകേണ്ടി വരും. മറിച്ച് ലഗേജുകൾ സൗദി പോസ്റ്റ് ഓഫീസുകളിൽ എത്തിക്കുകയാണെങ്കിൽ എഴുപത് റിയാൽ മാത്രം നൽകിയാൽ മതിയാകും.

Continue Reading

LATEST

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

Published

on

സൗദി അറേബ്യയിൽ കൊടും ചൂട് മൂലം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ബമ്പറുകൾ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെ പിറകു വശത്തെ ബമ്പറുകൾ ഉരുകി ഒലിച്ചു താഴെ ഒലിച്ചിറങ്ങുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. അൻപത്തി രണ്ടു ഡിഗ്രി ചൂടിൽ കാറുകൾ ഉരുകി ഒലിക്കുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.

ചിത്രങ്ങൾ ലഭിച്ചവർ നവമാധ്യമങ്ങളിലൂടെ ഇവ വീണ്ടും വീണ്ടും ഷെയർ ചെയ്തതോടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. എവിടെയാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം ചിത്രങ്ങൾ ലഭിച്ചവർക്ക് അറിയാത്തതിനാൽ അവർ ഊഹിച്ച് ഓരോ സ്ഥലങ്ങളുടെ പേരുകൾ വെച്ച് ചിത്രങ്ങൾ മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്തു.

വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ ചൂട് കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ജോലിയെടുക്കുന്നവർക്കും ആശങ്കയായി. പലരും തങ്ങളുടെ പുതിയ കാറുകൾ ചൂട് കുറഞ്ഞ സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടങ്ങളിലേക്ക് മാറ്റി.

പക്ഷെ ഒരു രണ്ടു ദിവസത്തിനകം തന്നെ വാർത്തയുടെ സത്യാവസ്ഥ വെളിവാക്കി മാധ്യമങ്ങൾ രംഗത്ത് വന്നു. ചിത്രത്തിൽ കാണുന്നത് പോലെ ഒരു സംഭവം സൗദിയിൽ നടന്നിട്ടില്ല. കാറുകൾ ഉരുകി ഒലിക്കാൻ മാത്രം ഉയർന്ന ചൂട് ഉണ്ടായിട്ടുമില്ല.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ അരിസോണയിൽ വച്ചെടുത്ത കാറുകളുടെ ചിത്രങ്ങളാണ് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അവിടെ വെയിൽ മൂലമല്ല മറിച്ച് ചെറിയ തീപിടുത്തത്തിൽ സംഭവിച്ചതാണ് എന്ന് വെളിപ്പെട്ടു. അരിസോണയിലെ ഒരു നിർമാണ പദ്ധതിയുടെ സൈറ്റിലെ കാറുകളുടെ ബമ്പറുകൾ ആണ് ഇപ്രകാരം ഉരുകി ഒലിച്ചത്. മൊത്തത്തിൽ പന്താണ്ടോളം കാറുകൾക്ക് ഇങ്ങിനെ ഭാഗികമായി കേട് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അരിസോണയിലെ ഒരു പ്രാദേശിക വെബ്‌സൈറ്റിൽ 2018 ൽ ജൂണിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രങ്ങളാണ് ഏതോ വിരുതന്മാർ സൗദിയിലെ കൊടും ചൂടിൽ ഉരുകി ഒലിക്കുന്ന കാറുകളാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്.

Continue Reading
SAUDI ARABIA8 mins ago

ഗാർഹിക തൊഴിലാളി നിയമ ലംഘനം: കർശന നടപടിയെന്ന് സൗദി അധികൃതർ.

KERALA1 hour ago

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

INDIA2 hours ago

സർക്കാർ രൂപീകരണം: ഗവർണ്ണർക്കെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്.

LATEST4 hours ago

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

CRIME8 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

LATEST9 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME1 day ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA3 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA1 week ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST9 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

INDIA1 week ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

CRIME8 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

Trending

error: Content is protected !!