Connect with us

CINEMA

പൗരത്വ നിയമ ഭേദഗതിക്കെതിരെ വിനീത് ശ്രീനിവാസനും.

Published

on

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ പ്രശസ്ത സിനിമാ താരങ്ങൾക്ക് പിന്നാലെ ഭേദഗതി നിയമത്തിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍.

ഫേസ്ബുക്കിലൂടെയാണ് വിനീത് ശ്രീനിവാസൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. എന്‍ആര്‍സി അടക്കമുള്ള നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തു പോകൂ,’ എന്നാണ് വിനീത് ഫേസ്‌ബുക്കിൽ കുറിച്ചത്.

ചലചിത്ര താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ , പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം തുടങ്ങിയവര്‍ വിവാദ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

CINEMA

സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

Published

on

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.

രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.

കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.

Continue Reading

CINEMA

പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

Published

on

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.

‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.

ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.

സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.

Continue Reading

CINEMA

കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

Published

on

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.

നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.

ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .

Continue Reading
LATEST12 hours ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST18 hours ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST19 hours ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST2 days ago

യുഎഇ യിൽ നബിദിന അവധി പ്രഖ്യാപിച്ചു

LATEST2 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

റീ എൻട്രി വിസ റദ്ദാക്കിയാൽ ഫീസ് തിരികെ ലഭിക്കില്ലെന്ന് സൗദി ജവാസാത്

LATEST2 days ago

ആറാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി വിസ്മയിപ്പിച്ച് സൗദിയിലെ പ്രവാസി ബാലിക

LATEST2 days ago

ഫ്രീവിസ സമ്പ്രദായം സൗദിയിൽ വീണ്ടും തുടരുന്നു, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവരുടെ രൂപത്തിൽ

LATEST3 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST3 days ago

സൗദിയിലെ എണ്ണ പൈപ്പ്ലൈനുകളും വ്യാപാര കേന്ദ്രങ്ങളും ആക്രമിക്കാൻ ഐസിസ് ആഹ്വാനം

LATEST3 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST3 days ago

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് സൗദി ആരോഗ്യ മന്ത്രി

LATEST4 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST6 days ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

യുഎഇ യിലേക്ക് നേരിട്ട് തിരിച്ചെത്താതെ ജോലി രാജി വെക്കാൻ സാധിക്കുമോ?

LATEST4 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST2 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST6 days ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST3 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST3 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

LATEST2 weeks ago

സൗദിയിൽ ബഖാല നടത്തിപ്പിൽ സ്വദേശികൾക്ക് പ്രാവീണ്യം ലഭിക്കാൻ വേറിട്ട പദ്ധതിയുമായി മന്ത്രാലയം

LATEST2 weeks ago

സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ഭർത്താവ്

LATEST12 hours ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 days ago

ഫ്രീവിസ സമ്പ്രദായം സൗദിയിൽ വീണ്ടും തുടരുന്നു, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവരുടെ രൂപത്തിൽ

Trending

error: Content is protected !!