INDIA
ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു.

ദില്ലി: ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നു. സൈനക്കൊപ്പം സഹോദരി ചന്ദ്രാൻശു നെഹ്വാളും ചന്ദ്രാൻശു നെഹ്വാളും ബിജെപിയിൽ ചേർന്നു.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ഫെബ്രുവരി എട്ടിന് നടക്കുന്ന ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ സൈന ബിജെപിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങും.
ഹരിയാനയിൽ ജനിച്ച 29 കാരിയായ സൈന ബിജെപിക്ക് മുതൽക്കൂട്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു സൈന. ബാഡ്മിന്റണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സൈന, അർജുന അവാർഡും ഖേൽ രത്ന അവാർഡും നേടിയിട്ടുണ്ട്.
താരം നേരത്തെ തന്നെ ബിജെപി അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു. സൈനയുടെ മോദി അനുകൂല ട്വീറ്റുകൾ രാഷ്ട്രീയ നിരീക്ഷകർക്ക് ബിജെപി അനുഭാവ പ്രതീതി ഉണ്ടാക്കിയിരുന്നു. ദീപാവലിക്ക് വനിതാ ശാക്തീകരണത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു കൊണ്ട് ഭാരത് ലക്ഷ്മി ഹാഷ്ടാഗിൾ രാജ്യത്തെ വിവിധ താരങ്ങൾ ട്വീറ്റ് ചെയ്തതിൽ സൈനയും അംഗമായിരുന്നു.
INDIA
പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നവംബർ 30 വരെ നീട്ടിയതായി ഡയററക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയത്.
ഇതോടെ വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ സൗദി ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കാമെന്ന ഗൾഫ് പ്രവാസികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവരും നിരാശയിലാണ്. ഇനി വന്ദേ ഭാരത് വിമാനങ്ങളെ ആശ്രയിക്കുക മാത്രമേ സാധാരണക്കാരായ പ്രവാസികൾക്ക് നിർവാഹമുള്ളൂ.
കഴിഞ്ഞ മെയ് മുതൽ ഇന്ത്യ വിദേശങ്ങളിൽ നിന്നും പൗരന്മാരെ വന്ദേ ഭാരത് സർവീസുകളിലൂടെ പ്രവാസികളെ തിരികെ കൊണ്ട് വന്നു കൊണ്ടിരിക്കുകയാണ്.
ജൂലൈ മുതൽ എയർ ബബിൾ സംവിധാനത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നും സർവീസുകൾ നടത്തിയിരുന്നു.
നിലവിൽ തിരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള പ്രത്യേക സർവീസുകൾ തുടരുമെന്നും ഡയററക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
INDIA
പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

ഇന്ത്യക്കെതിരെയുള്ള നീക്കത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകി സൗദി അറേബ്യ. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമായ ഒക്ടോബർ 27 പ്രതിഷേധ ദിനമായി ആചരിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തെ സൗദി അറേബ്യ തടഞ്ഞു.
റിയാദിലെ പാക്കിസ്ഥാൻ എംബസിയിൽ ഈ ദിനം കരിദിനമായും പ്രതിഷേധ ദിനമായും ആചരിക്കാനുള്ള നീക്കമാണ് സൗദി ഭരണകൂടം തടഞ്ഞത്. ഇതിനായുള്ള അനുമതി നിഷേധിക്കികയായിരുന്നു.
ഇതിനു സമാനമായ നീക്കം ഇറാനും തടഞ്ഞിരുന്നു. ഇക്കാര്യം മുന്നോട്ട് വെച്ചുകൊണ്ട് തെഹ്റാൻ യൂണിവേഴ്സിറ്റിയിൽ കരിദിനം ആചരിക്കാനായിരുന്നു നീക്കം. ഇതിനായി ഇറാനിലെ പാക്കിസ്ഥാൻ എംബസ്സി അനുമതിക്കായി ഇറാൻ ഭരകൂടത്തെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഇറാൻ ഇതിനായുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
പാക്കിസ്ഥാന്റെ ഇന്ത്യ വിരുദ്ധ നിലപാടിനോട് ഇപ്പോൾ ആദ്യത്തെ പോലെ സൗദി അറേബ്യ അനുകൂലമായി പ്രതികരിക്കുന്നില്ല. ആർട്ടിക്കിൾ 370 മായി ബന്ധപ്പെട്ട് ഇന്ത്യയുടെ നിലപാടിനോട് സൗദി സ്വീകരിച്ച അനുകൂല നിലപാട് പാക്കിസ്ഥാന് തിരിച്ചടിയായി നയതന്ത്ര വിദഗ്ദർ വിലയിരുത്തിയിരുന്നു.
സൗദിയുടെ ഈ നിലപാട് സംബന്ധിച്ച് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി സൗദി രാജകുടുംബത്തെ വിമർശിച്ചിരുന്നു. ഇതിൽ അനിഷ്ടം പ്രകടമാക്കിയ സൗദി അറേബ്യ പാക്കിസ്ഥാനോട് മൂന്ന് ബില്യൺ വായ്പ തിരിച്ചടക്കാൻ ആവശ്യപ്പെട്ടാണ് തിരിച്ചടിച്ചത്. ഇതോടെ വിഷമ വൃത്തത്തിലായ പാക്കിസ്ഥാൻ ഒടുവിൽ സൈനിക മേധാവി ഖമർ ജാവേദ് ബജ്വയെ സൗദിയിലേക്കയച്ച് സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചത്ര ഫലം കണ്ടിരുന്നില്ല.
സൗദി അറേബ്യയുടെയും ഇറാന്റെയും നിലപാടുകൾ പശ്ചിമേഷ്യയിൽ ചിത്രം ഇന്ത്യക്ക് അനുകൂലമായി മാറുന്നതിന്റെ മുന്നോടിയാണ് എന്ന് നയതന്ത്ര വിദഗ്ദർ വിലയിരുത്തുന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ പ്ലീനറി സെഷനിൽ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ സൗദി അറേബ്യ എതിർത്തിരുന്നില്ല. മാത്രമല്ല പാക്കിസ്ഥാന് എതിരായി വോട്ടു ചെയ്യുകയും ചെയ്തു. സെഷനിൽ പങ്കെടുത്ത 39 രാജ്യങ്ങളിൽ പാക്കിസ്ഥാന് പിന്തുണ ലഭിച്ചത് തുർക്കിയിൽ നിന്നും മാത്രമാണ്.
ഒടുവിൽ കഴിഞ്ഞ ദിവസം സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറൻസി നോട്ടിലും പാക്കിസ്ഥാൻ അനുകൂല നിലപാട് സൗദി അറേബ്യ മാറ്റി വെച്ചു. ഈ കറൻസിയുടെ പിൻഭാഗത്തായി ആലേഖനം ചെയ്ത ലോകഭൂപടത്തിൽ ഗിൽജിത്ത്-ബാൾട്ടിസ്താനും കാശ്മീരും പാക്കിസ്ഥാന്റെ ഭാഗമായിട്ടല്ല അടയാളപ്പെടുത്തിയിരിക്കുന്നത്. ഇതും പാക്കിസ്ഥാനോട് സൗദിയുടെ നിലപാട് മാറ്റത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
INDIA
കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

പാസ്പോർട്ടിലെ പിഴവുകൾ തിരുത്തുന്നതിനായി സറണ്ടർ ചെയ്ത പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർക്ക് തിരിച്ചടിയായി കേരള ഹൈക്കോടതി വിധി. പിഴവുകൾ തിരുത്താമെന്ന വിശ്വാസത്താൽ സറണ്ടർ ചെയ്ത പാസ്പോർട്ടുകൾ പാസ്പോർട്ടിലെ വ്യക്തി വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച കോടതി വിധിയോടെ സ്തംഭനാവസ്ഥയിലായി.
കോടതി വിധിയോടെ കുരുക്കിലായ പ്രവാസികൾക്ക് തൽക്കാലം മുൻപിൽ ബദൽ മാർഗ്ഗങ്ങൾ ഇല്ല. എന്നാൽ പാസ്പോർട്ട് ആക്റ്റ് ഭേദഗതി വരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇത് കേന്ദ്ര സർക്കാർ മുൻകൈ എടുത്താൽ മാത്രമേ സാധിക്കൂ.
കോടതി വിധിക്ക് മുൻപായി വ്യക്തികൾക്ക് അവരുടെ പാസ്പോർട്ടിൽ ഉണ്ടായിട്ടുള്ള പിഴവുകൾ നാട്ടിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ വിദേശത്ത് എംബസികൾ വഴിയോ തിരുത്തലുകൾ സാധ്യമായിരുന്നു. ഇതിനായി പതിനായിരക്കണക്കിന് പ്രവാസികളാണ് അവരുടെ പാസ്പോർട്ടുകൾ സറണ്ടർ ചെയ്തിട്ടുള്ളത്.
പിഴ ഈടാക്കിയായിരുന്നു പാസ്പോർട്ട് അതോറിറ്റി ഇത്തരം തിരുത്തലുകൾ അനുവദിച്ചിരുന്നത്.
എന്നാൽ ഇങ്ങിനെ പിഴ ഈടാക്കി പാസ്പോർട്ടിൽ തിരുത്തലുകൾ വരുത്താൻ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് ജൂൺ രണ്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച കോടതി വിധിയിൽ പറയുന്നത്. ഇപ്പോൾ പുറത്ത് വന്ന വിധി നിലവിൽ തിരുത്തലുകൾക്ക് അപേക്ഷിച്ചവർക്കും ബാധകമാകും. ഇതോടെ നിലവിലെ പാസ്പോർട്ട് തിരുത്തൽ ബദൽ സംവിധാനം സ്തംഭനാവസ്ഥയിലാകും.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് പ്രവാസികൾ പിഴവുകൾ തിരുത്തുന്നതിനായി പാസ്പോർട്ടുകൾ സറണ്ടർ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം ഉണ്ടായതോടെ പാസ്പോർട്ട് ഓഫീസുകളിലെ എല്ലാ നടപടി ക്രമങ്ങളും നിർത്തി വെച്ചതിനാൽ പാസ്പോർട്ട് സറണ്ടർ ചെയ്തവർക്ക് പിഴ അടക്കാനോ ഹിയറിങ് നടത്താനോ ഉള്ള സമയം ലഭിച്ചില്ല. അതിന് ശേഷം ഓഫീസുകൾ തുറന്നാൽ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പ്രതികൂലമായ വിധി ചീഫ് ജസ്റ്റിസ് മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടാകുന്നത്.
ഈ വിഷയത്തിൽ സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ എന്ന ഒരു എൻ ജി ഓ സംഘടനയും ജാക്സൺ ചുങ്കത്ത് എന്ന വ്യക്തിയും സമർപ്പിച്ച WP (C) 7945 /2018 (s) നമ്പർ പൊതു താൽപ്പര്യ ഹർജിയിലാണ് ഈ വിധി ഉണ്ടായത്.
പാസ്പോർട്ട് ആക്റ്റ് പ്രകാരമുള്ള അതോറിറ്റിക്ക് പാസ്സ്പോർട്ട് ഇഷ്യൂ ചെയ്യാനോ, പാസ്പോർട്ടിന് വേണ്ടിയുള്ള അപൂർണ്ണമായ അപേക്ഷ തള്ളിക്കളയാനോ, പാസ്പോർട്ട് നൽകുന്നത് നിരസിക്കാനോ, പാസ്പോർട്ടിന്റെ സാധുത പരിമിതപ്പെടുത്താനോ, പാസ്പോർട്ട് റദ്ദാക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം മാത്രമാണുള്ളത് എന്നായിരുന്നു ഈ സംഘടനയുടെ വാദം. എന്നാൽ പിഴ ഈടാക്കി പിഴവുകൾ തിരുത്തുന്നത് അധികാരമില്ലാത്ത പ്രവൃത്തിയാണെന്നും സംഘാടനം ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
പിഴ എന്നാൽ മറ്റൊരു രൂപത്തിലുള്ള ശിക്ഷയാണ് എന്നും കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കാനുള്ള അധികാരം നടപ്പിലാക്കാൻ ക്രിമിനൽ നടപടി നിയമ പ്രകാരം മജിസ്ട്രേറ്റുമാർക്ക് മാത്രമേ അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഒരാളുടെ പാസ്പോർട്ടിൽ പിഴവുകൾ കണ്ടെത്തിയാൽ അയാൾ കുറ്റക്കാരനാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായാൽ അയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങുകയാണ് പാസ്പോർട്ട് അതോറിറ്റി ചെയ്യേണ്ടത്. പാസ്പോർട്ട് അതോറിറ്റി ഇപ്രകാരം പരാതി നൽകിയാൽ ബന്ധപ്പെട്ട മജിസ്ട്രേറ്റ് തുടർന്നുള്ള നിയമ നടപടികൾ നടപ്പിലാക്കും.
1967 ലെ ഇന്ത്യൻ പാസ്പോർട്ട് ആക്റ്റ് വകുപ്പ് 12 പ്രകാരം പിഴവുകൾക്ക് പിഴ ഈടാക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് വിധിച്ച കോടതി 1980 ലെ പാസ്പോർട്ട് റൂൾസ് ഷെഡ്യൂൾ മൂന്നിലെ വകുപ്പ് 12 (1) (b) പ്രകാരം രൂപം നൽകിയ പെനാൽറ്റി ലിസ്റ്റ് റദ്ദാക്കി. കൂടാതെ വകുപ്പ് 12 (1A) പ്രകാരമുള്ള പിഴ പട്ടിക സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടവും റദ്ദാക്കി.
കേസിൽ കേന്ദ്ര സർക്കാർ പാസ്പോർട്ട് അതോറിറ്റിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാസ്പോർട്ടിൽ പ്രസക്തമായ വിവരങ്ങൾ മറച്ചു വെക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ പിഴ അധികാരം പാസ്പോർട്ട് അതോറിറ്റിക്ക് നൽകേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിന് പാസ്പോർട്ട് അപേക്ഷകർ ഉണ്ടാവാം എന്നതിനാൽ എല്ലാ നിയമ ലംഘകർക്കും എതിരായി നിയമ നടപടികൾ തുടങ്ങി വെക്കാനും നടത്തി കൊണ്ട് പോകാനും അതോറിട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.
എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ കോടതി നിയമ പരമല്ലാതെ വ്യക്തിക്ക് മേൽ ചുമത്തുന്ന പിഴകൾ ഇന്ത്യൻ ഭരണ ഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് വ്യക്തമാക്കി. 2013 ൽ ഡൽഹി ഹൈക്കോടതി സമാനമായ കേസിൽ പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഇതുവരെ അടച്ച പിഴകൾ തിരികെ നൽകണമെന്ന പരാതിക്കാരുടെ ആവശ്യത്തോട് കോടതി വിയോജിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ ആന്റണി ലോയിഡും കേന്ദ്ര സർക്കാരിന് വേണ്ടി സുവിൻ മേനോനും അസിസ്റ്റന്റ് സോളിസിറ്റർ ജനറലും ഹാജരായിരുന്നു.