Connect with us

LATEST

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

Published

on

സൗദി അറേബ്യ: ഭർത്താവിന്റെ ജന്മദിനത്തിൽ ഭർത്താവിനിഷ്ടമുള്ള സൗദിയിലെ പ്രസിദ്ധമായ അൽ ബേക്ക് ചിക്കൻ വിഭവങ്ങൾ വാങ്ങാൻ പോയ ഭാര്യയെ ഭർത്താവ് തലാഖ് ചൊല്ലി. സൗദിയിലെ അൽ ഖർജിലാണ് സംഭവം നടന്നത്.

അടുത്തിടെ വിവാഹിതയായ യുവതി ഭർത്താവിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സന്തോഷിപ്പിക്കാനായിരുന്നു ഒരുക്കങ്ങൾ നടത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പുറത്തേക്ക് പോയത്. ഭർത്താവിന് അൽ ബേക്ക് ചിക്കൻ വിഭവങ്ങൾ പ്രിയപ്പെട്ടതായതിനാൽ അവ വാങ്ങുന്നതിനായി അൽ ഖർജിലെ അൽ ബേക്ക് ശാഖയിലേക്കാണ് യുവതി പോയത്.

അപ്രതീക്ഷിത സമ്മാനം നൽകണം എന്നാഗ്രഹമുണ്ടായിരുന്നതിനാൽ യുവതി ഭർത്താവിനെ അറിയിക്കാതെ ടാക്സിയിലായിരുന്നു പോയത്. ഭക്ഷണം വാങ്ങി തിരിച്ചു വരുമ്പോൾ ടാക്സി കാറിന് തകരാർ സംഭവിച്ചതിനാൽ ഉദ്ദേശിച്ച സമയത്ത് തന്നെ വീട്ടിലെത്താൻ യുവതിക്ക് സാധിച്ചില്ല.

മറ്റൊരു ടാക്സി വിളിച്ചു വീട്ടിലെത്തുമ്പോഴേക്കും ഭർത്താവ് വീട്ടിൽ എത്തിയിരുന്നു. ഭാര്യ തന്നോട് പറയാതെ ടാക്സിയിൽ പുറത്ത് പോയതറിഞ്ഞ ഭർത്താവ് ദേഷ്യപ്പെട്ട് ഭാര്യയെ ഉടനെ തന്നെ അവരുടെ വീട്ടിൽ മാതാപിതാക്കളുടെ അടുക്കൽ കൊണ്ടു ചെന്നാക്കുകയും തലാഖ് ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു.

ഐൻ അൽ യോം എന്ന സാമൂഹിക പ്രവർത്തകനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഭർത്താവിന്റെ തീരുമാനത്തെ അനുകൂലിച്ചു കൊണ്ടും വിമർശിച്ചു കൊണ്ടും ധാരാളം പ്രതികരണങ്ങൾ ട്വീറ്റിന് കീഴെ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

വളരെ നിസ്സാരമായ കാരണങ്ങൾക്ക് വിവാഹ മോചനം ചെയ്യുന്ന സംഭവങ്ങൾ സൗദി അറേബ്യയിൽ കൂടുകയാണെന്ന് പ്രസിദ്ധ സൈക്കോ അനലിസ്റ്റായ ഡോ. ഹാനി അൽ ഖംദി പറയുന്നു. വിവാഹത്തിന്റെ മൂല്യങ്ങൾ ശരിയായി മനസ്സിലാക്കാൻ ദമ്പതികൾക്ക് സാധിക്കാത്തതാണ് നിസ്സാര കാര്യങ്ങൾക്ക് നടത്തുന്ന വിവാഹ മോചനത്തിന്റെ എണ്ണം കൂടാൻ കരണമാകുന്നതെന്നാണ് ഡോ. ഹാനി വ്യക്തമാക്കുന്നത്.

LATEST

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

Published

on

റിയാദ്: രാജ്യത്ത് 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3287 ആയി.

ഇന്ന് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി.

ചികിത്സയിലായിരുന്ന 35 പേർ രോഗ വിമുക്തി നേടിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 666 ആയി.

മദീനയിൽ 89, റിയാദ് 83, മക്ക 78, ജിദ്ദ 45, തബൂക്ക് 26, ഖതീഫ് 10, യാമ്പുവിലും തായിഫിലും ദർഇയയിലും 4 പേർ വീതം, ഹുഫൂഫ് ഉനൈസ ഖർജ് ഖമീസ് മുശൈത് അഹദ് റഫീദ ബീശ അൽ ബാഹ റിയാദ് അൽ ഖബറ നജ്‌റാൻ എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Continue Reading

LATEST

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

Published

on

ജിദ്ദ: മക്ക പ്രവിശ്യയിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപന കേന്ദ്രമാകാൻ സാധ്യതയുണ്ടായിരുന്ന വൻ ലേബർ ക്യാമ്പ് അധികൃതർ പരിശോധന നടത്തി അടച്ചു പൂട്ടി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ്, ബലദിയ, ആരോഗ്യ മന്ത്രാലയം, ഗവർണറേറ്റ് പ്രതിനിധികൾ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.

മക്കക്ക് സമീപം ജുമൂമിൽ അധികൃതരുടെ നിർദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ രണ്ടായിരത്തോളം തൊഴിലാളികൾ താമസിച്ചിരുന്ന ലേബർ ക്യാമ്പാണ് രോഗവ്യാപനം തടയുന്നതിനുള്ള അധികൃതരുടെ നിർദ്ദേശങ്ങളും രാജ്യത്തെ കർഫ്യൂ നിയമലംഘനവും നടത്തിയത് കണ്ടു പിടിച്ചതിനെ തുടർന്ന് അധികൃതർ പൂട്ടിയത്.

ക്യാംപിൽ രണ്ടു ബാർബർ ഷോപ്പുകൾ അനധികൃതമായി പ്രവർത്തിച്ചു വരുന്നതായി അധികൃതർ കണ്ടെത്തി. ഇവിടെ ശുചിത്വ നിബന്ധനകൾ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേർ കൂടിയിരിക്കുന്നതായി പരിശോധന സമയത്ത് കണ്ടെത്തി. ക്യാമ്പിലെ തൊഴിലാളികൾക്ക് താമസത്തിനായി അനുവദിച്ചിരുന്ന രണ്ടു റൂമുകൾ ബാർബർ ഷോപ്പുകളാക്കി മാറ്റിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ലൈസൻസ് ഇല്ലാതെയായിരുന്നു പ്രവർത്തനം.

രാജ്യത്ത് കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ രാജ്യത്തെ ബാർബർ ഷോപ്പുകൾ അടച്ചിടുന്നതിന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയായിരുന്നു നിർദ്ദേശം. ഇതിനെ തുടർന്ന് രാജ്യത്ത് ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നത് ആളുകൾക്ക് സേവനങ്ങൾ നൽകുന്നതും നിയമ ലംഘനവും കർഫ്യൂ ലംഘനവുമാണ്.

കൂടുതൽ പരിശോധനയിൽ ക്യാംപിൽ അനധികൃതമായി ബക്കാലയും പ്രവർത്തിക്കുന്നതായി കണ്ടു പിടിച്ചു. കർഫ്യൂ നിയമം ലംഘിച്ചു പ്രവർത്തിച്ചിരുന്ന ബക്കാലയിൽ നിരവധി പേർ വന്നു പോകുന്നതായും അധികൃതർ കണ്ടെത്തി. ബക്കാലയും ജുമൂം ബലദിയ തത്സമയം അടച്ചു പൂട്ടി.

നിയമ ലംഘിച്ചവർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്ന് ബലദിയ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും മക്കയിൽ പത്തൊൻപത് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കർശനമായ പരിശോധന നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.

Continue Reading

LATEST

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

Published

on

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ വാർഷിക അവധിക്കും മറ്റും നാട്ടിലേക്ക് പോയി തിരിച്ചു വരാൻ കഴിയാത്ത വിദേശികളുടെ തിരിച്ചു വരാനുള്ള അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസമാണ് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സൗദി ആരോഗ്യ മന്ത്രാലയം രാജ്യം കോവിഡ് വിമുക്തമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാത്രമേ സൗദിക്ക് പുറത്ത് റീ എൻട്രിയിലുള്ള വിദേശികൾക്ക് രാജ്യത്തേക്ക് തിരിച്ചു വരാനുള്ള അനുമതി നൽകൂ എന്നാണ് സൗദി അറേബ്യയുടെ നിലപാട്.

ഒട്ടും അപ്രതീക്ഷിതമായൊരുന്നില്ല തീരുമാനം. റീ എൻട്രിയിൽ രാജ്യത്തിന് പുറത്തുള്ള വിദേശികൾ ഏറെക്കുറെ ഭയപ്പെട്ടിരുന്ന ഒരു തീരുമാനമായിരുന്നു ഇത്. അപ്രതീക്ഷിതമായി രാജ്യത്തേക്ക് കടന്നെത്തിയ മഹാമാരിയുമായുള്ള യുദ്ധത്തിലാണ് രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇപ്പോൾ. നാടിനെയും ജനങ്ങളെയും കാത്തു രക്ഷിക്കുക എന്നത് മറ്റേത് രാജ്യങ്ങളെ പോലെത്തന്നെ സൗദിയുടെയും ഉത്തരവാദിത്വമാണ്.

മാർച്ച് രണ്ടിന് രാജ്യത്ത് രോഗബാധ കണ്ടെത്തിയ ശേഷം രാജ്യം ആദ്യമായി ചെയ്തത് രാജ്യത്തിന് പുറത്തു നിന്നുള്ള രോഗവാഹകരെ തടയുക എന്നതായിരുന്നു. തുടർന്ന് രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ ഉംറ തീർത്ഥാടനം വിലക്കുകയായിരുന്നു.

ഇപ്പോൾ രാജ്യത്തിനകത്തുള്ള പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. അവർക്കാവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും രാജ്യത്ത് ആവശ്യത്തിന് സംഭരണമുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്ന വിദേശികളെ അകത്ത് വരാൻ അനുവദിച്ചാൽ രോഗവ്യാപന നിയന്ത്രണവും അവശ്യ വസ്തുക്കളുടെ ലഭ്യതയുമെല്ലാം കൈവിട്ടു പോകാനുള്ള സാധ്യത ഏറെയാണ്.

പുറത്തുള്ളവരെ അകത്ത് കടത്തുന്നതിന് മുൻപായി രോഗത്തെ നിയന്ത്രണത്തിലാക്കണം എന്നത് അധികൃതരുടെ ലക്ഷ്യമാണ്. അതിനായി രാജ്യത്തിന് പല കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യമായി സമൂഹ വ്യാപനമെന്ന വിപത്തിനെ അകറ്റി നിർത്തണം. രോഗത്തിന്റെ ആരംഭ ദിനങ്ങളിൽ അക്കാര്യത്തിൽ ഏറെക്കുറെ വിജയിച്ച രാജ്യം പക്ഷെ ഇപ്പോൾ ഒരു വിഭാഗം ജനങ്ങളുടെ അശ്രദ്ധമായ പെരുമാറ്റം മൂലം പൂർണ്ണമായും ആത്മ വിശ്വാസത്തിലല്ല. അടുത്ത ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടിയേക്കാം എന്ന ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അതിന്റെ സൂചനയാണ്.

അധികൃതരുടെ പല നിർദ്ദേശങ്ങളോടും പൊതു സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ജനങ്ങൾ പ്രതിബദ്ധത കാണിക്കുന്നില്ല. നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നില്ല. അച്ചടക്കം പാലിക്കുന്നില്ല. കൂട്ടം കൂടരുതെന്ന മുന്നറിയിപ്പുകൾ കണക്കിലെടുക്കുന്നില്ല. ഗതാഗതത്തിനും പ്രതീക്ഷിച്ചത്ര കുറവുണ്ടായിരുന്നില്ല എന്നുമന്ത്രി തന്നെ തുറന്ന് പറയുന്നു. അത് കൊണ്ടാണ് കർഫ്യൂ കൂടുതൽ ഭാഗങ്ങളിലേക്കും 24 മണിക്കൂറും 15 മണിക്കൂറും ആക്കി വർദ്ധിപ്പിക്കേണ്ടി വന്നത്.

ജനങ്ങൾ നിർദ്ദേശങ്ങൾ സ്വയമേവ പാലിച്ചില്ലെങ്കിൽ വൻ ദുരന്തം ഏറ്റു വാങ്ങേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. വരും ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി തുറന്ന് പറഞ്ഞതും ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തു നിന്നുള്ള വിദേശികളെ യാതൊരു കാരണവശാലും രാജ്യത്തേക്ക് വരാനുള്ള അനുമതി നൽകാൻ അധികൃതർ തയ്യാറല്ല.

അത് പോലെത്തന്നെ രോഗവ്യാപനം വർദ്ധിക്കുന്ന അവസരത്തിൽ ആഗോള വിപണിയിൽ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം സാരമായി അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള രോഗികൾക്കും സമീപ ദിവസങ്ങളിൽ അധികൃതർ പ്രതീക്ഷിക്കപ്പെടുന്ന എണ്ണം രോഗികൾക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ ഒരു പക്ഷെ ഇക്കാര്യത്തിലും അപര്യാപ്തത അനുഭവപ്പെട്ടേക്കാം.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ രോഗം പൂർണ്ണമായും നിയന്ത്രണത്തിൽ ഒതുങ്ങാതെ റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്ന വിദേശികളെ ഒരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കില്ല. പക്ഷെ പുറത്ത് നിൽക്കുന്ന ഒരാൾക്കും വിസ നഷ്ടമാവില്ലെന്ന ഉറപ്പു കൂടി അധികൃതർ നൽകുന്നുണ്ട്. രാജ്യം കോവിഡ് വിമുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അന്ന് മുതൽ തന്നെ ഇഖാമയുടെ കാലാവധി കണക്കിലെടുക്കാതെ തന്നെ എല്ലാവർക്കും റീ എൻട്രി വിസകൾ പുതുക്കി നൽകൽ ആരംഭിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

അതിനാൽ ഇപ്പോൾ റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്നവരെല്ലാം കൂടുതൽ കാത്തിരിക്കേണ്ടി വരും. രാജ്യത്തെ അവസാനത്തെ രോഗിയും സുഖം പ്രാപിക്കുകയും ഇനിയൊരു രോഗ സാധ്യതക്കോ, രോഗ വ്യാപന സാധ്യതക്കോ ഇടമില്ലെന്ന് നൂറു ശതമാനം ഉറപ്പായാൽ മാത്രമേ അത്തരമൊരു പ്രഖ്യാപനം ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഉണ്ടാവൂ. ആ പ്രഖ്യാപനം ആഗോള സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കും. അതിനാൽ റീഎൻട്രി വിസയിലുള്ളവർ അത് വരെ രാജ്യത്തിന് പുറത്ത് തന്നെ കാത്തിരിക്കേണ്ടി വരും.

Continue Reading
LATEST8 hours ago

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

LATEST11 hours ago

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

LATEST18 hours ago

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

LATEST1 day ago

റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് ഉടനെ തിരിച്ചു വരാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

LATEST1 day ago

ഞങ്ങളുടെ ഈ സഹോദരിമാരാണ് ഇപ്പോൾ ഇവിടുത്ത രക്ഷകർ.

LATEST1 day ago

സൗദിയിൽ സ്വയം ശിക്ഷ വാങ്ങി മറ്റുള്ളവരെ അപകടത്തിലാക്കുന്ന സ്വദേശികളും വിദേശികളും.

KERALA1 day ago

പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ്.

LATEST1 day ago

രാജ്യത്തിന് ആശ്വാസ ദിനം. മരണങ്ങളില്ല. രോഗബാധിതർ 137 മാത്രം.

LATEST1 day ago

സൗദിയിലുള്ള വിദേശികളുടെ റീ-എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകും.

LATEST2 days ago

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

LATEST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്.

LATEST2 days ago

ഞാൻ പ്രവാസിയാണ്. പക്ഷെ സൗജന്യ കിറ്റ് എന്റെ വീട്ടിലും…. പ്ലീസ്

LATEST2 days ago

മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം.

LATEST2 days ago

സൗദിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം: ആരോഗ്യ മന്ത്രി.

LATEST2 days ago

സൗദിയിൽ ചില പ്രവിശ്യകളിലെ കർഫ്യൂ സമയത്തിൽ മാറ്റം.

LATEST4 weeks ago

നന്ദി സൗദി അറേബ്യ…. ഹൃദയം നിറഞ്ഞ നന്ദി.

LATEST1 week ago

സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 16 നിയമങ്ങളും നിയന്ത്രണങ്ങളും.

KERALA5 days ago

ഷബ്‌നാസിന് വിനയായത് കോവിഡ് ലക്ഷണങ്ങളെ നിസ്സാരമായി കണ്ടത്.

LATEST1 week ago

സൗദിയിൽ കർഫ്യൂ സമയത്ത് വീട്ടിലിരിക്കുന്ന പ്രവാസികൾ ഈ കാര്യം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ജയിലും ഭീമമായ പിഴയും ശിക്ഷ.

LATEST2 weeks ago

സൗദിയിൽ സ്വദേശി പൗരനും ഇന്ത്യക്കാരനും അറസ്റ്റിലായി.

LATEST4 weeks ago

സൗദി പ്രവാസികൾ നിർബന്ധമായി അറിയേണ്ട 15 കാര്യങ്ങൾ.

LATEST4 weeks ago

ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ അറിയേണ്ട ഏറ്റവും പുതിയ 16 കാര്യങ്ങൾ.

LATEST3 weeks ago

സൗദിയിലെ ഏറ്റവും പുതിയ 41 നിയന്ത്രണങ്ങളും നിബന്ധനകളും. പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

LATEST3 weeks ago

പ്രവാസികളെ കൈ വിടാതെ സൗദി അറേബ്യയും സൽമാൻ രാജാവും.

LATEST1 week ago

സൗദിയിൽ ലെവിയും ചിലവുകളും ഇല്ലാതെ സൗജന്യമായി ഇഖാമ പുതുക്കി നൽകി തുടങ്ങി.

LATEST3 weeks ago

ഈ പുണ്യഭൂമിയിലെ സ്വദേശി, വിദേശികളെ രാജ്യം കാത്തു രക്ഷിക്കുമെന്ന് സൽമാൻ രാജാവ്.

LATEST1 week ago

സൗദിയിൽ വിദേശികൾക്ക് സന്തോഷ വാർത്ത. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

LATEST4 weeks ago

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

പ്രവാസികളേ, സൗദിയിലെ ഇനിയുള്ള ദിവസങ്ങൾ നമുക്ക് അതി നിർണ്ണായകം.

LATEST1 week ago

സൗദിയിൽ തിരിച്ചെത്താൻ കഴിയാത്തവരുടെ റീ-എൻട്രി വിസ. പുതിയ നടപടി ക്രമം വ്യക്തമാക്കി ജവാസാത്.

Trending

error: Content is protected !!