Connect with us

CRIME

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

Published

on

സൗദി അറേബ്യ: സ്‌നാപ് ചാറ്റിലൂടെ അശ്ലീല ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും പ്രചരിപ്പിച്ച യുവതിയെ ഹായിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.

യുവതിക്കെതിരെ നിരവധി പരാതികൾ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും ഇവരുടെ ധാർമ്മിക വിരുദ്ധമായ പ്രവൃത്തികൾ സംബന്ധിച്ച് സുരക്ഷാ വകുപ്പുകൾക്ക് ലഭിച്ചിരുന്നു. തുടർന്ന് യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

യുവതീ യുവാക്കളിൽ നിന്നും പണം കൈപ്പറ്റി കൊണ്ട് യുവതികളുടെ ഒത്തുകൂടുന്നതിനും പരസ്പരം ആശയവിനിമയം നടത്തുന്നതിനും യുവതി സൗകര്യങ്ങൾ ചെയ്തു കൊടുത്തിരുന്നു. യുവതീയുവാക്കൾ ഒരുമിച്ചു കൂടാൻ സൗകര്യം ഒരുക്കി കൊണ്ടുള്ള നൈറ്റ് പാർട്ടികളും യുവതി രഹസ്യമായി സംഘടിപ്പിച്ചു കൊടുത്തിരുന്നു. ഹായിലിന് അകത്തും പുറത്തുമായി ടൂറുകളും യുവതി സംഘടിപ്പിച്ചിരുന്നു.

ഹായിലിലെ ഇസ്തിഹാറയിൽ ആയിരുന്നു യുവതി നിരന്തരമായി ഡി ജെ പാർട്ടികൾക്ക് സമാനമായി ആഘോഷങ്ങളും ഒത്തുകൂടലുകളും ജന്മദിന ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നത്. ഇത്തരം പരിപാടികളിൽ ഹുക്കയും സിഗരറ്റും വലിക്കുന്നതിനുള്ള സൗകര്യങ്ങളും നൃത്തം ചെയ്യുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. എല്ലാ പരിപാടികളും ലൈവ് ആയി സ്‌നാപ് ചാറ്റിലൂടെ ലൈവ് ആയി കാണിച്ചിരുന്നു.

മത വിരുദ്ധവും ധാർമിക വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനും ചെയ്യുന്നതിനും തന്റെ കൗമാരക്കാരും യുവതികളുമായ ഫോളോവെഴ്‌സിനോട് യുവതി സ്നാപ്ചാറ്റിലൂടെ ആവശ്യപ്പെട്ടിരിരുന്നു. തങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്തു തന്നെ ആയാലും അത് നടത്തി തരാത്ത ഭർത്താക്കന്മാരെ അനുസരിക്കരുതെന്നും അവഗണിക്കണമെന്നും യുവതി ഫോളോവെഴ്‌സിനോട് പറഞ്ഞിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ഓരോ ദിവസം കഴിയും തോറും യുവതിയുടെ ഫോളോവെഴ്‌സിന്റെ എണ്ണം ക്രമാതീതമായി കൂടി വന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ദിവസങ്ങളോളം യുവതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് നിരീക്ഷിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ യുവതിയെ കുടുക്കിയത്. യുവതി ഇത് വരെ ചെയ്തു കൊണ്ടിരുന്നത് സൗദി അറേബ്യയിൽ സാധാരണ സ്ത്രീകൾ ചെയ്തിട്ടില്ലാത്ത കാര്യങ്ങളായിരുന്നുവെന്നും ഇത്തരമൊരു അറസ്റ്റ് സൗദിയിൽ ആദ്യമായിട്ടാണെന്നും സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യന്നതിനും നിയമ നടപടികൾക്കുമായി യുവതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

CRIME

അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

Published

on

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.

അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

Published

on

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.

ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.

വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.

വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.

പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

Published

on

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.

തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Continue Reading
LATEST8 hours ago

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

LATEST12 hours ago

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

LATEST18 hours ago

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

LATEST1 day ago

റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് ഉടനെ തിരിച്ചു വരാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

LATEST1 day ago

ഞങ്ങളുടെ ഈ സഹോദരിമാരാണ് ഇപ്പോൾ ഇവിടുത്ത രക്ഷകർ.

LATEST1 day ago

സൗദിയിൽ സ്വയം ശിക്ഷ വാങ്ങി മറ്റുള്ളവരെ അപകടത്തിലാക്കുന്ന സ്വദേശികളും വിദേശികളും.

KERALA1 day ago

പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ്.

LATEST1 day ago

രാജ്യത്തിന് ആശ്വാസ ദിനം. മരണങ്ങളില്ല. രോഗബാധിതർ 137 മാത്രം.

LATEST1 day ago

സൗദിയിലുള്ള വിദേശികളുടെ റീ-എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകും.

LATEST2 days ago

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

LATEST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്.

LATEST2 days ago

ഞാൻ പ്രവാസിയാണ്. പക്ഷെ സൗജന്യ കിറ്റ് എന്റെ വീട്ടിലും…. പ്ലീസ്

LATEST2 days ago

മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം.

LATEST2 days ago

സൗദിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം: ആരോഗ്യ മന്ത്രി.

LATEST2 days ago

സൗദിയിൽ ചില പ്രവിശ്യകളിലെ കർഫ്യൂ സമയത്തിൽ മാറ്റം.

LATEST4 weeks ago

നന്ദി സൗദി അറേബ്യ…. ഹൃദയം നിറഞ്ഞ നന്ദി.

LATEST1 week ago

സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 16 നിയമങ്ങളും നിയന്ത്രണങ്ങളും.

KERALA5 days ago

ഷബ്‌നാസിന് വിനയായത് കോവിഡ് ലക്ഷണങ്ങളെ നിസ്സാരമായി കണ്ടത്.

LATEST1 week ago

സൗദിയിൽ കർഫ്യൂ സമയത്ത് വീട്ടിലിരിക്കുന്ന പ്രവാസികൾ ഈ കാര്യം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ജയിലും ഭീമമായ പിഴയും ശിക്ഷ.

LATEST2 weeks ago

സൗദിയിൽ സ്വദേശി പൗരനും ഇന്ത്യക്കാരനും അറസ്റ്റിലായി.

LATEST4 weeks ago

സൗദി പ്രവാസികൾ നിർബന്ധമായി അറിയേണ്ട 15 കാര്യങ്ങൾ.

LATEST4 weeks ago

ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ അറിയേണ്ട ഏറ്റവും പുതിയ 16 കാര്യങ്ങൾ.

LATEST3 weeks ago

സൗദിയിലെ ഏറ്റവും പുതിയ 41 നിയന്ത്രണങ്ങളും നിബന്ധനകളും. പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

LATEST3 weeks ago

പ്രവാസികളെ കൈ വിടാതെ സൗദി അറേബ്യയും സൽമാൻ രാജാവും.

LATEST1 week ago

സൗദിയിൽ ലെവിയും ചിലവുകളും ഇല്ലാതെ സൗജന്യമായി ഇഖാമ പുതുക്കി നൽകി തുടങ്ങി.

LATEST3 weeks ago

ഈ പുണ്യഭൂമിയിലെ സ്വദേശി, വിദേശികളെ രാജ്യം കാത്തു രക്ഷിക്കുമെന്ന് സൽമാൻ രാജാവ്.

LATEST1 week ago

സൗദിയിൽ വിദേശികൾക്ക് സന്തോഷ വാർത്ത. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

LATEST4 weeks ago

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

പ്രവാസികളേ, സൗദിയിലെ ഇനിയുള്ള ദിവസങ്ങൾ നമുക്ക് അതി നിർണ്ണായകം.

LATEST1 week ago

സൗദിയിൽ തിരിച്ചെത്താൻ കഴിയാത്തവരുടെ റീ-എൻട്രി വിസ. പുതിയ നടപടി ക്രമം വ്യക്തമാക്കി ജവാസാത്.

Trending

error: Content is protected !!