Connect with us

CRIME

ഇന്ത്യൻ ദമ്പതിമാരെ ശിക്ഷിച്ചു.

Published

on

മനുഷ്യക്കടത്ത് കേസിൽ ഡാൻസ് ബാർ ഉടമകളായ ഇന്ത്യൻ ദമ്പതിമാരെ സിംഗപ്പൂർ കോടതി കുറ്റക്കാരെന്ന് കണ്ടു ശിക്ഷിച്ചു. ജോണി, ദീദി എന്നീപേരുകളിൽ അറിയപ്പെടുന്ന മാൽക്കം സാവ്‌ലാറാം (51), ഭാര്യ പ്രിയങ്ക ഭട്ടാചാര്യ എന്നിവരെയാണ് അഞ്ചര വർഷം തടവിനും 7500 സിംഗപ്പൂർ ഡോളർ (നാല് ലക്ഷം രൂപയോളം) പിഴയടക്കാനും വിധിച്ചത്.

ബംഗ്ലാദേശിൽ നിന്നുള്ള മൂന്ന് യുവതികളെ സിംഗപ്പൂരിൽ ഇവർ നടത്തിയിരുന്ന ഡാൻസ് ബാറിൽ എത്തിച്ച് പീഡനത്തിനും വേശ്യാവൃത്തിക്കും ഇരയാക്കിയതിനാണ് ശിക്ഷ. അൻപതിനായിരം രൂപയോളം ശമ്പളം വാഗ്ദാനം ചെയ്താണ് ഇവർ യുവതികളെ സിഗപ്പൂരിൽ എത്തിച്ചത്.

യുവതികളെ തുടർച്ചയായി എട്ടു മണിക്കൂർ നൃത്തം ചെയ്യാൻ ഇവർ നിർബന്ധിച്ചിരുന്നു. കൂടാതെ ഡാൻസ് ബാറിലെത്തുന്ന ഇടപാടുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇവർ ആവശ്യപ്പെട്ടു. ഇടപാടുകാരിൽ നിന്നും ലഭിക്കുന്ന ടിപ്പ് കുറഞ്ഞു പോയാൽ ശിക്ഷാ നടപടികൾക്ക് ഇടയാക്കിയിരുന്നു. ആഴ്ചയിൽ ഒരു ദിവസം പോലും അവധി നൽകിയിരുന്നില്ല.

സിംഗപ്പൂരിൽ എത്തിയ തന്നെ യുവതികളുടെ പാസ്പോർട്ട് പ്രിയങ്ക വാങ്ങി വെച്ചിരുന്നു. സ്ഥാപനത്തിന്റെ വാഹനത്തിൽ താമസ സ്ഥലത്ത് നിന്നും ഡാൻസ് ബാറിലേക്ക് കൊണ്ട് പോകുകയും തിരികെ കൊണ്ട് റൂമിലെത്തിക്കുകയുമായിരുന്നു പതിവ്. യുവതികൾ പുറത്തേക്ക് പോകാതിരിക്കാനായി റൂമിനകത്ത് പൂട്ടിയിടുകയായിരുന്നു പതിവ്.

യുവതികളുടെ മൊബൈൽ ഫോണുകൾ പൂട്ടി വെച്ച് ഡാൻസ് ബാറിലെ ഫോണിൽ നിന്ന് മാത്രം വീട്ടിലേക്ക് വിളിക്കാനുള്ള അനുവാദം മാത്രമാണ് നൽകിയിരുന്നത്. പ്രിയങ്കയുടെ സാന്നിധ്യത്തിൽ മാത്രമേ യുവതികൾക്ക് വീട്ടുകാരുമായി സംസാരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ.

വാഗ്ദാനം ചെയ്ത ശമ്പളം നൽകാതെ ദമ്പതികൾ യുവതികളെ വഞ്ചിച്ചെന്നും കൊടിയ പീഡനങ്ങൾ നടത്തിയതായും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും ഇവരുടെ സ്വാതന്ത്ര്യം നിഷേധിച്ചതായും കോടതി കണ്ടെത്തി. 2015 ലെ മനുഷ്യക്കടത്ത് നിരോധന നിയമം അനുസരിച്ചാണ് കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്. ഈ നിയമം അനുസരിച്ച് സിംഗപ്പൂർ സിറ്റിയിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് ഇവർ.

ഈടാക്കിയ പിഴയുടെ പകുതി കേസിനാസ്പദമായ പരാതി നൽകിയ യുവതിക്ക് നൽകണമെന്നും കോടതി വിധിച്ചു.

CRIME

അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

Published

on

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.

അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

Published

on

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.

ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.

വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.

വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.

പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

Published

on

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.

തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Continue Reading
SAUDI ARABIA2 weeks ago

സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

SAUDI ARABIA2 weeks ago

സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

SAUDI ARABIA2 weeks ago

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

SAUDI ARABIA3 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA3 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

LATEST3 weeks ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

MIDDLE EAST3 weeks ago

പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

SAUDI ARABIA3 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA3 weeks ago

സൗദിയിൽ വിദേശ തൊഴിലാളിയുടെ ആശ്രിതർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന് അധികൃതർ

SAUDI ARABIA3 weeks ago

തൊഴിലാളിയുടെ നഷ്ടപരിഹാരം നാല് ലക്ഷം റിയാൽ കുറച്ച് ജിദ്ദ ലേബർ കോടതി

KUWAIT3 weeks ago

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA3 weeks ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA3 weeks ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

SAUDI ARABIA3 weeks ago

സൗദി അതിർത്തി കടന്ന് അൽ ബൈക്ക്. ഇനി സൗദിക്ക് പുറത്തും ലഭിക്കും.

SAUDI ARABIA4 weeks ago

സൗദിയിൽ ഈ രണ്ടു മേഖലകളിലും ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക.

SAUDI ARABIA3 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA3 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളും അവരുടെ സ്ഥാപനങ്ങളും ഈ കാര്യം ചെയ്തുവെന്ന് നിർബന്ധമായും ഉറപ്പ് വരുത്തുക.

SAUDI ARABIA4 weeks ago

സൗദിയിൽ നില ഭദ്രം. തിരിച്ചെത്താനാവാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശങ്ക വേണ്ട.

SAUDI ARABIA4 weeks ago

കുപ്രചാരണങ്ങൾക്ക് മറുപടി കിരീടാവകാശിയുടെ വീഡിയോയിലൂടെ

SAUDI ARABIA3 weeks ago

സൗദി പ്രവാസികൾക്ക് അമിത പ്രതീക്ഷ വേണ്ട. തിരിച്ചു വരാൻ കാത്തിരിക്കേണ്ടി വരും.

SAUDI ARABIA4 weeks ago

കണ്ണീരോടെ സൗദി പ്രവാസികളുടെ മടക്കം. മടങ്ങാൻ കഴിയാത്തവർക്ക് താങ്ങായി മലയാളി സംഘടനകൾ

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA3 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

SAUDI ARABIA3 weeks ago

വിമാന സർവീസ് വിലക്ക് സൗദി അറേബ്യ ഭാഗികമായി പിൻവലിച്ചു.

MIDDLE EAST4 weeks ago

മടുത്തു; ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്ന് എം എ യൂസഫലി

SAUDI ARABIA3 weeks ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

Trending

error: Content is protected !!