Connect with us

INDIA

വോട്ടർ ഐഡി കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയെന്ന് കോടതി.

Published

on

മുംബൈ: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയാണെന്ന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി.

അനധികൃതമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായ ദമ്പതികളായ അബ്ബാസ് ഷെയ്ഖ് (45), റാബിയ ഷെയ്ഖ് (40) എന്നിവരെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി. 2017 ലായിരുന്നു ഇവരുടെ അറസ്റ്റ്.

തങ്ങൾ സ്വദേശികളാണെന്ന് സ്ഥാപിക്കാനായി ഇവർ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരനാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയും ഇവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ തെളിവുകളാണെന്ന് കോടതി അംഗീകരിച്ചു.

പൗരത്വം തെളിയിക്കാനായി ഇവർ സമര്‍പ്പിച്ച രേഖകള്‍ പ്രോസിക്യൂഷന്‍ നിരസിക്കുകയോ വ്യാജമാണെന്ന് തെളിയിക്കുകയോ ചെയ്തിട്ടില്ലെന്നും ദമ്പതികളെ കുറ്റവിമുക്തരാക്കി കൊണ്ട് കോടതി നിരീക്ഷിച്ചു.

ഓരോ പൗരന്റെയും രേഖകള്‍പ്രത്യേകം പരിശോധനക്ക് വിധേയമാക്കി അയാളുടെ പൗരത്വം ഉറപ്പാക്കിയതിനുശേഷമാണ് പാസ്‌പോര്‍ട്ട് നല്‍കുന്നതെന്നും പൗരത്വം ഉള്ളവർക്ക് മാത്രമേ വോട്ടവകാശം അനുവദിക്കാറുള്ളൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

വോട്ടർ കാർഡിനായി ഒരാൾ അപേക്ഷിക്കുമ്പോൾ താൻ ഒരു പൗരനാണ് എന്ന് സാക്ഷ്യപ്പെടുത്തി കൊണ്ട് അയാൾ സമർപ്പിക്കുന്ന ജനപ്രാതിനിധ്യ പ്രകാരമുള്ള ഫോം 6 അപേക്ഷ അംഗീകരിച്ചു കൊണ്ടാണ് കാർഡ് അനുവദിക്കുന്നത്.

അതേസമയം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ പൗരത്വം തെളിയിക്കുന്ന രേഖകളായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

INDIA

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

Published

on

പാസ്പോർട്ടിലെ പിഴവുകൾ തിരുത്തുന്നതിനായി സറണ്ടർ ചെയ്ത പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർക്ക് തിരിച്ചടിയായി കേരള ഹൈക്കോടതി വിധി. പിഴവുകൾ തിരുത്താമെന്ന വിശ്വാസത്താൽ സറണ്ടർ ചെയ്ത പാസ്‌പോർട്ടുകൾ പാസ്പോർട്ടിലെ വ്യക്തി വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച കോടതി വിധിയോടെ സ്തംഭനാവസ്ഥയിലായി.

കോടതി വിധിയോടെ കുരുക്കിലായ പ്രവാസികൾക്ക് തൽക്കാലം മുൻപിൽ ബദൽ മാർഗ്ഗങ്ങൾ ഇല്ല. എന്നാൽ പാസ്പോർട്ട് ആക്റ്റ് ഭേദഗതി വരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇത്‌ കേന്ദ്ര സർക്കാർ മുൻകൈ എടുത്താൽ മാത്രമേ സാധിക്കൂ.

കോടതി വിധിക്ക് മുൻപായി വ്യക്തികൾക്ക് അവരുടെ പാസ്‌പോർട്ടിൽ ഉണ്ടായിട്ടുള്ള പിഴവുകൾ നാട്ടിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ വിദേശത്ത് എംബസികൾ വഴിയോ തിരുത്തലുകൾ സാധ്യമായിരുന്നു. ഇതിനായി പതിനായിരക്കണക്കിന് പ്രവാസികളാണ് അവരുടെ പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിട്ടുള്ളത്.

പിഴ ഈടാക്കിയായിരുന്നു പാസ്പോർട്ട് അതോറിറ്റി ഇത്തരം തിരുത്തലുകൾ അനുവദിച്ചിരുന്നത്.
എന്നാൽ ഇങ്ങിനെ പിഴ ഈടാക്കി പാസ്‌പോർട്ടിൽ തിരുത്തലുകൾ വരുത്താൻ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് ജൂൺ രണ്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച കോടതി വിധിയിൽ പറയുന്നത്. ഇപ്പോൾ പുറത്ത് വന്ന വിധി നിലവിൽ തിരുത്തലുകൾക്ക് അപേക്ഷിച്ചവർക്കും ബാധകമാകും. ഇതോടെ നിലവിലെ പാസ്പോർട്ട് തിരുത്തൽ ബദൽ സംവിധാനം സ്തംഭനാവസ്ഥയിലാകും.

കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് പ്രവാസികൾ പിഴവുകൾ തിരുത്തുന്നതിനായി പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം ഉണ്ടായതോടെ പാസ്പോർട്ട് ഓഫീസുകളിലെ എല്ലാ നടപടി ക്രമങ്ങളും നിർത്തി വെച്ചതിനാൽ പാസ്പോർട്ട് സറണ്ടർ ചെയ്തവർക്ക് പിഴ അടക്കാനോ ഹിയറിങ് നടത്താനോ ഉള്ള സമയം ലഭിച്ചില്ല. അതിന് ശേഷം ഓഫീസുകൾ തുറന്നാൽ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പ്രതികൂലമായ വിധി ചീഫ് ജസ്റ്റിസ് മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടാകുന്നത്.

ഈ വിഷയത്തിൽ സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ എന്ന ഒരു എൻ ജി ഓ സംഘടനയും ജാക്സൺ ചുങ്കത്ത് എന്ന വ്യക്തിയും സമർപ്പിച്ച WP (C) 7945 /2018 (s) നമ്പർ പൊതു താൽപ്പര്യ ഹർജിയിലാണ് ഈ വിധി ഉണ്ടായത്.

പാസ്പോർട്ട് ആക്റ്റ് പ്രകാരമുള്ള അതോറിറ്റിക്ക് പാസ്സ്‌പോർട്ട് ഇഷ്യൂ ചെയ്യാനോ, പാസ്‌പോർട്ടിന് വേണ്ടിയുള്ള അപൂർണ്ണമായ അപേക്ഷ തള്ളിക്കളയാനോ, പാസ്പോർട്ട് നൽകുന്നത് നിരസിക്കാനോ, പാസ്‌പോർട്ടിന്റെ സാധുത പരിമിതപ്പെടുത്താനോ, പാസ്പോർട്ട് റദ്ദാക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം മാത്രമാണുള്ളത് എന്നായിരുന്നു ഈ സംഘടനയുടെ വാദം. എന്നാൽ പിഴ ഈടാക്കി പിഴവുകൾ തിരുത്തുന്നത് അധികാരമില്ലാത്ത പ്രവൃത്തിയാണെന്നും സംഘാടനം ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പിഴ എന്നാൽ മറ്റൊരു രൂപത്തിലുള്ള ശിക്ഷയാണ് എന്നും കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കാനുള്ള അധികാരം നടപ്പിലാക്കാൻ ക്രിമിനൽ നടപടി നിയമ പ്രകാരം മജിസ്‌ട്രേറ്റുമാർക്ക് മാത്രമേ അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഒരാളുടെ പാസ്‌പോർട്ടിൽ പിഴവുകൾ കണ്ടെത്തിയാൽ അയാൾ കുറ്റക്കാരനാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായാൽ അയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങുകയാണ് പാസ്പോർട്ട് അതോറിറ്റി ചെയ്യേണ്ടത്. പാസ്പോർട്ട് അതോറിറ്റി ഇപ്രകാരം പരാതി നൽകിയാൽ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് തുടർന്നുള്ള നിയമ നടപടികൾ നടപ്പിലാക്കും.

1967 ലെ ഇന്ത്യൻ പാസ്പോർട്ട് ആക്റ്റ് വകുപ്പ് 12 പ്രകാരം പിഴവുകൾക്ക് പിഴ ഈടാക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് വിധിച്ച കോടതി 1980 ലെ പാസ്പോർട്ട് റൂൾസ് ഷെഡ്യൂൾ മൂന്നിലെ വകുപ്പ് 12 (1) (b) പ്രകാരം രൂപം നൽകിയ പെനാൽറ്റി ലിസ്റ്റ് റദ്ദാക്കി. കൂടാതെ വകുപ്പ് 12 (1A) പ്രകാരമുള്ള പിഴ പട്ടിക സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടവും റദ്ദാക്കി.

കേസിൽ കേന്ദ്ര സർക്കാർ പാസ്പോർട്ട് അതോറിറ്റിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാസ്‌പോർട്ടിൽ പ്രസക്തമായ വിവരങ്ങൾ മറച്ചു വെക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ പിഴ അധികാരം പാസ്പോർട്ട് അതോറിറ്റിക്ക് നൽകേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിന് പാസ്പോർട്ട് അപേക്ഷകർ ഉണ്ടാവാം എന്നതിനാൽ എല്ലാ നിയമ ലംഘകർക്കും എതിരായി നിയമ നടപടികൾ തുടങ്ങി വെക്കാനും നടത്തി കൊണ്ട് പോകാനും അതോറിട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.

എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ കോടതി നിയമ പരമല്ലാതെ വ്യക്തിക്ക് മേൽ ചുമത്തുന്ന പിഴകൾ ഇന്ത്യൻ ഭരണ ഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് വ്യക്തമാക്കി. 2013 ൽ ഡൽഹി ഹൈക്കോടതി സമാനമായ കേസിൽ പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇതുവരെ അടച്ച പിഴകൾ തിരികെ നൽകണമെന്ന പരാതിക്കാരുടെ ആവശ്യത്തോട് കോടതി വിയോജിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ ആന്റണി ലോയിഡും കേന്ദ്ര സർക്കാരിന് വേണ്ടി സുവിൻ മേനോനും അസിസ്റ്റന്റ് സോളിസിറ്റർ ജനറലും ഹാജരായിരുന്നു.

Continue Reading

INDIA

സൗദി പ്രവാസികളുടെ കയ്യടി നേടി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.

Published

on

സൗദിയിൽ കെടുകാര്യസ്ഥതക്ക് എപ്പോഴും പഴി കേൾക്കുന്ന രണ്ടു ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളാണ് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും. എന്നാൽ കഴിഞ്ഞ ദിവസം അത്ഭുതകരമായ കാര്യക്ഷമതക്ക് കയ്യടി നേടിയിരിക്കുകയാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്.

പ്രായാധിക്യം കൊണ്ടും രോഗാതുരനായും നജ്‌റാനിൽ കിടപ്പിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ നാട്ടിലെത്തിച്ച സംഭവത്തിലാണ് പടിഞ്ഞാറൻ പ്രവിശ്യയിലെ മലയാളി പ്രവാസികൾ ഒന്നടങ്കം കോൺസുലേറ്റിന്റെ കാര്യക്ഷമതക്ക് കയ്യടിക്കുന്നത്. സാങ്കേതികമായി ഏറെ നൂലാമാലകൾ ഉണ്ടായിരുന്നിട്ടും ഒറ്റ ദിവസം കൊണ്ടാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള വഴി സുഗമമാക്കാൻ കോണ്സുലേറ്റിന് കഴിഞ്ഞത്.

ഇന്നലെ ജിദ്ദയിൽ നിന്നും ഷെഡ്യൂൾ ചെയ്തിരുന്ന തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തിലാണ് ഇദ്ദേഹത്തെ കൊണ്ട് പോകുന്നതിനായി സാമൂഹിക പ്രവർത്തകർ ശ്രമിച്ചിരുന്നത്. എന്നാൽ വിമാനം പോകുന്നത് തിരുവനന്തപുരത്തേക്കായതിനാൽ തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹത്തെ ആ വിമാനത്തിൽ പറഞ്ഞയക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പുറമെ കേരളത്തിന്റെയും തമിഴ്നാടിന്റേയും പ്രത്യേക അനുമതിയും ലഭ്യമാകണം.

മലയാളികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി കാത്തിരിക്കുന്ന അവസരത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തിന്റെ യാത്ര വൈകിപ്പിക്കാനോ മുടക്കാനോ സാധിക്കുമായിരുന്നു. അതുകൊണ്ടു തന്നെ ആശങ്കയോടെ ആയിരുന്നു സാമൂഹിക പ്രവർത്തകർ ഇക്കാര്യം അവതരിപ്പിച്ചത്.

എന്നാൽ സാമൂഹിക പ്രവർത്തകർ ഇക്കാര്യം ഉന്നയിച്ചപ്പോൾ തന്നെ അവരെ അമ്പരപ്പിച്ച് കോൺസൽ ജനറൽ പ്രത്യേക താല്പര്യമെടുത്ത് ഒരു ദിവസം കൊണ്ട് തന്നെ എല്ലാ രേഖകളും ശരിയാക്കി യാത്രക്ക് അനുമതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്ക് പറക്കുകയും ചെയ്തതിന് ഇപ്പോൾ കോൺസുലേറ്റിനൊപ്പം പ്രവാസികളുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നത് യാമ്പുവിലെ സാമൂഹിക പ്രവർത്തകരായ അസ്‌കർ, വഹാബ്, കമ്മ്യൂണിറ്റി വെൽഫെയർ മെമ്പർ ശങ്കർ ഇളങ്കൂർ എന്നിവരാണ്.

Continue Reading

INDIA

വൈറലായി ഡ്യൂട്ടിക്കിടയിൽ നോമ്പെടുത്ത് റോഡിൽ നിസ്കരിക്കുന്ന പോലീസുകാരന്റെ ചിത്രം.

Published

on

റമദാൻ മാസത്തിൽ ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലിസുകാരന്‍ റോഡിൽ നിസ്കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഗുണ്ടൂര്‍ നഗരത്തിലെ ഡ്യൂട്ടിക്കിടയിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കരീമുള്ള നിസ്‌കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കരീമുള്ള നിസ്‌കരിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ സമീപത്ത് കാത്തുനില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.

റമദാൻ വ്രതം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ റോഡിൽ പ്രാർത്ഥന നിർവഹിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഗുണ്ടൂരിലെ ലാലാപേട്ട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുള്ള.

ആന്ധ്രാപ്രദേശില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് ഗുണ്ടൂര്‍. കേന്ദ്രസര്‍ക്കാര്‍ ജില്ലയെ റെഡ് ‌സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading
LATEST3 hours ago

സൗദിയിൽ ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

LATEST3 hours ago

സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ.

LATEST4 hours ago

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

LATEST4 hours ago

സൗദിയിലേക്ക് വിസിറ്റിങ് വിസക്കാർക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന ആശങ്കക്ക് വിരാമമായി

LATEST16 hours ago

പോലീസുകാരുടെ കൈകൊണ്ടുള്ള സിഗ്നലിന് മുൻഗണന നൽകണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

LATEST19 hours ago

മുഹമ്മദ് ഷാഹിദ് ആലം സൗദിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST1 day ago

ഒരു സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് റീ എൻട്രി നൽകുമെന്ന് സൗദി ജവാസാത്

KERALA1 day ago

വധശ്രമ കേസിലെ പ്രതിയായ മലയാളിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തിച്ചു

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

സൗദി കമ്പനി ഇന്ത്യൻ തൊഴിലാളികളെ വഞ്ചിച്ചെന്ന പരാതിയിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST3 days ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST3 days ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST6 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST4 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST5 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST1 week ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST4 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

Trending

error: Content is protected !!