Connect with us

LATEST

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

Published

on

സൗദി അറേബ്യയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ അമ്പരന്നു നില്‍ക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.

ലേബര്‍ ക്യാമ്പ് പോലുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരോ അല്ലെങ്കില്‍ കമ്പനിയുടെ ഔദ്യോഗിക വാഹനങ്ങളില്‍ കൂട്ടമായി ജോലി സ്ഥലത്തേക്ക് പോയി വരുന്നവരോ ആണെങ്കില്‍ നിയമത്തെ കുറിച്ചും സാഹചര്യങ്ങള് കുറിച്ചും കൂടുതല്‍ അറിയാവുന്ന പരിചയ സമ്പന്നത കൂടുതലുള്ളവര്‍ അവിടെ ഉണ്ടായേക്കാം. എങ്കിലും അപ്രതീക്ഷിത അനിഷ്ട സംഭവങ്ങള്‍ ഉണ്ടായേക്കാം. ഇവയെല്ലാം ഒഴിവാക്കാന്‍ ആവശ്യമായ ചില മുന്‍കരുതലുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

മാത്രമല്ല നിങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക താമസ സ്ഥലത്തോ ഔദ്യോഗിക വാഹനത്തിലോ ആണെങ്കില്‍ അന്യായമായ കാര്യങ്ങള്‍ക്കാണ് നിങ്ങള്‍ പിടിക്കപ്പെടുന്നതെങ്കില്‍ നിങ്ങളെ മോചിതരാക്കാനുള്ള ഉത്തരവാദിത്വവും സ്ഥാപനത്തിന് തന്നെയാണ്. എന്നാല്‍ ഒറ്റയ്ക്ക് താമസിക്കുന്നവരോ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോ ആണെങ്കില്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും ആചാരങ്ങളും തീര്‍ച്ചയായും മനസ്സിലാക്കി വെക്കേണ്ടതുണ്ട്, പ്രത്യേകിച്ചും പുതിയതായി രാജ്യത്തേക്ക് വരുന്നവര്‍. കാരണം ഏതെങ്കിലും ഒരു നിയമ ലംഘനത്തിന് സൗദി പോലീസ് നിങ്ങളെ പിടികൂടുകയാണെങ്കില്‍ നിങ്ങളുടെ സ്വന്തം സ്പോണ്‍സര്‍ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ സ്വദേശി പി ആര്‍ ഓ എന്നിവരില്‍ ആരെങ്കിലും വരാതെ നിങ്ങളെ വിട്ടയക്കില്ല.

എല്ലായിപ്പോഴും നിങ്ങളുടെ സ്പോണ്‍സറുടെ വിലാസവും ബന്ധപ്പെടാനുള്ള നമ്പരും കയ്യില്‍ കരുതുക. നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം ആണെങ്കില്‍ കൂടി പോലീസിനോ ജവാസാത്തിനോ തുടങ്ങിയ അധികൃതര്‍ക്ക് കൈമാറിയാല്‍ അവര്‍ തന്നെ താങ്കളുടെ സ്പോണ്‍സറുമായി ബന്ധപ്പെടും.

പലപ്പോഴും ജോലി ചെയ്യുന്ന സ്ഥാപനവുമായോ സ്പോണ്‍സറുമായോ അവിചാരിതമായോ അല്ലാതെയോ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. സൗദി പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ നിങ്ങള്‍ ഇവിടെ എത്തിയാല്‍ പിന്നെ നിങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങളുടെ സ്പോണ്‍സര്‍ക്കാണ്. നിങ്ങള്‍ക്ക് രാജ്യത്ത് നിന്ന് പുറത്തേക്കു പോകണമെങ്കിലോ രാജ്യത്തേക്ക് പ്രവേശിക്കണമെങ്കിലോ സ്പോണ്‍സറുടെ അനുവാദം കൂടിയേ കഴിയൂ. അത് കൊണ്ട് തന്നെ നിങ്ങള്‍ എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളുടെ സ്പോണ്‍സറെ ആശ്രയിക്കേണ്ടി വരും.

നിങ്ങളെ കാണാനില്ലെങ്കില്‍ ആലെങ്കില്‍ നിങ്ങള്‍ അനധികൃതമായി കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ലെങ്കില്‍ നിങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിക്കാന്‍ സ്പോണ്‍സര്‍ ബാധ്യസ്ഥനാണ്. അപ്രകാരം ചെയ്തില്ലെങ്കില്‍ സ്പോണ്‍സറുടെ മേല്‍ ക്രിമിനല്‍ കുറ്റവും വന്‍തുക പിഴയും ഉണ്ടാവും. ഈ മുന്‍‌തൂക്കം ദുരുപയോഗപ്പെടുത്തുന്ന സ്പോണ്‍സര്‍മാരും സൗദിയില്‍ നിരവധിയാണ്. സപോണ്‍സറുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍, അവ ഒരു പക്ഷെ നിയമപരമല്ലെങ്കില്‍ കൂടി സ്പോണ്‍സര്‍ക്കു നിങ്ങളെ ഹുറൂബ്‌ ആയി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.

ഇത്തരം സാഹചര്യങ്ങളിലോ അല്ലെങ്കില്‍ തൊഴില്‍ പരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴോ നിങ്ങള്‍ക്ക് ലഭിക്കാനുള്ള ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെ വരുമ്പോഴോ പലപ്പോഴും നിങ്ങള്‍ക്ക് സ്പോണ്‍സറുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് സാധിക്കും. അതിനാല്‍ നിര്‍ബന്ധമായി നിങ്ങളുടെ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് വിലാസവും ബന്ധപ്പെടേണ്ട അധികൃതരുടെ ഫോണ്‍ നമ്പരുകളും കയ്യില്‍ നിര്‍ബന്ധാമായും കരുതുക.

അത് പോലെ തന്നെ മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ഒരു മുന്‍കരുതല്‍ എന്ന നിലക്ക് നിങ്ങളുടെ റിക്രൂട്ട്മെന്റ് ഏജന്റിന്റെ ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും നിര്‍ബന്ധമായും കയ്യില്‍ കരുതുക.

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം എംബസ്സിക്കും കോണ്‍സുലേറ്റിനും പല പ്രശ്നങ്ങളിലും നേരിട്ട് ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ട്. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുന്നതിനായി ഓരോ പ്രദേശത്തും എംബസ്സിയുടെയും കോണ്‍സുലെറ്റിന്റേയും നേതൃത്വത്തില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിംഗുകള്‍ക്ക് രൂപം നകിയിട്ടുണ്ട്. ഇവിടെയെല്ലാം ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാന്‍ എംബസ്സി അല്ലെങ്കില്‍ കോണ്‍സുലേറ്റ് അധികാരപത്രം നല്‍കുന്ന അതാതു പ്രദേശത്തെ ഇന്ത്യക്കാരായ വ്യക്തികളും ഉണ്ടാകും. അതിനാല്‍ നിങ്ങളുടെ പ്രദേശത്തെ ഇത്തരം വ്യക്തികളുടെ മൊബൈല്‍ നമ്പരുകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതുക.

സൗദി അറേബ്യയില്‍ നിങ്ങളുടെ നിങ്ങളുടെ സ്ഥാനവും, അവകാശങ്ങളും, കടമകളും നിര്‍വചിക്കുന്ന ആധികാരിക രേഖയാണ് നിങ്ങളുടെ തൊഴില്‍ കരാര്‍. ഈ കാരാര്‍ പ്രകാരമാണ് നിങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റും ലഭിക്കുക. അത് പോലെ തന്നെ തൊഴില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും നിയമ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും ആധികാരികമായ രേഖയായി കണക്കാക്കുന്നത് തൊഴില്‍ കരാര്‍ ആണ്.

പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, പലര്‍ക്കും തൊഴല്‍ കാരാര്‍ തന്നെ ഉണ്ടാകാറില്ല. എങ്കിലും സൗദിയുടെ തൊഴില്‍ നിയമത്തില്‍ എഴുതപ്പെടാത്ത തൊഴില്‍ കരാറിനും നിയമ സാധുതയുണ്ട്. പക്ഷെ ഈ സാഹചര്യങ്ങളില്‍ നിനഗളുടെ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ പാട് പെടേണ്ടി വരും. സൗദിയുടെ തൊഴില്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള അവകാശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചക്കാം. പക്ഷേ അതില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടങ്കില്‍ അത് നിങ്ങള്‍ തെളിയിക്കേണ്ടതായി വരും.

തൊഴില്‍ കരാര്‍ ഇത് വരെ എഴുതിയിട്ടില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല. തൊഴില്‍ കരാര്‍ എപ്പോള്‍ വേണമെങ്കിലും പരസ്പര സമ്മത പ്രകാരം എഴുതാന്‍ സാധിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമ നടപടികളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനും തൊഴില്‍ കരാറിന്‍റെ ഒരു കോപ്പി കയ്യില്‍ കരുതുക.

(പല സ്പോണ്‍സര്‍മാര്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍ കരാറിന്‍റെ ഒരു കോപ്പി തൊഴിലാളിയുടെ കൈവശം ഉണ്ടെങ്കില്‍ ഉണ്ടാകാവുന്ന അപകടം അറിയാം. അതിനാല്‍ അധാര്‍മ്മികമായി ചിന്തിക്കുന്ന പല കമ്പനികളും സ്ഥാപനങ്ങളും വ്യക്തിഗത സ്പോണ്‍സര്‍മാരും തൊഴില്‍ കരാറിന്‍റെ കോപ്പി തൊഴിലാളിയുടെ കൈവശം കൊടുക്കാറില്ല. പക്ഷെ ഒന്നറിയുക, തൊഴില്‍ കരാറിന്‍റെ കോപ്പി നിങ്ങള്ക്ക് ലഭ്യമാക്കണം എന്നത് തൊഴിലുടമയുടെ നിയമ പ്രകാരമുള്ള തൊഴില്‍ നിയമ പ്രകാരമുള്ള ബാധ്യതയാണ്.)

സൗദി അറേബ്യയില്‍ എത്തിയതിനു ശേഷം നിങ്ങള്‍ക്ക് നിയമപരമായ നടപടി ക്രമങ്ങള്‍ക്ക്‌ ശേഷം ഇഖാമ ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് നിങ്ങളെ സംബന്ധിച്ച ഏറ്റവും ആധികാരികമായ രേഖ ഇഖാമായാണ്. തൊഴില്‍ കരാര്‍ നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട രേഖയാണെങ്കില്‍ ഖാമ നിങ്ങളുടെ രാജ്യത്തെ താമാസത്തെ സംബന്ധിച്ചുള്ള ആധികാരികമായ രേഖയാണ്. ഇഖാമ നമ്പര്‍ രാജ്യത്തെ എല്ലാ അധികൃത വിഭാഗങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പെട്ടെന്ന് തന്നെ നിങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ തന്നെ കണ്ടു പിടിക്കാന്‍ സാധിക്കും.

അത് പോലെ തന്നെ അനധികൃത താമസക്കാരന്‍ അല്ലെന്നു പ്രാഥമികമായി തെളിയിക്കാനുള്ള ആധികാരിക രേഖയാണ് ഇഖാമ. അതിനാലാണ് ഒരു വിദേശ തൊഴിലാളി തന്റെ താമസ സ്ഥലത്തിന് പുറത്തേക്കു ഇറങ്ങുന്ന വേളയില്‍ തന്റെ ഇഖാമ നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് അധികൃതര്‍ ആവശ്യപ്പെടുന്നത്. ജവാസാത്ത് പോലുള്ള അധികൃത നിങ്ങളെ പരിശോധിക്കുന്ന സമയത്ത് ഇഖാമ കയ്യില്‍ കരുതിയിട്ടില്ല അല്ലെങ്കില്‍ താമസ സ്ഥലത്ത് വെച്ചിരിക്കുകയാണ് എന്ന വാദങ്ങള്‍ അവര്‍ ചെവിക്കൊള്ളാറില്ല. ഇഖാമ കൈവശം കരുതാത്തവരെ കസ്റ്റഡിയില്‍ എടുക്കാം. അത് പോലെ തന്നെ പിഴയും ഈടാക്കും. അതിനാല്‍ താമസ സ്ഥലത്ത് നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം ഇഖാമ കയ്യില്‍ കരുതുക.

ചില അവസരങ്ങളില്‍ നിങ്ങളുടെ ഇഖാമ പുതുക്കാന്‍ വേണ്ടി നല്‍കുകയോ അല്ലെങ്കില്‍ കളഞ്ഞു പോകുകയോ ചെയ്യുന്ന അവസരങ്ങള്‍ ഉണ്ടാകാം. അത്തരം അവസരങ്ങളില്‍ ഇഖാമയുടെ കോപ്പിയില്‍ ഒറിജിനല്‍ ഇഖാമക്ക് എന്ത് സംഭവിച്ചു എന്ന് വ്യക്തമായി അറബിയില്‍ എഴുതുകയും അതിനടിയില്‍ സ്ഥാപനത്തിന്റെയോ സ്പോണ്‍സറുടെയോ സ്റ്റാമ്പ് പതിപ്പിക്കുകയും വേണം.

ഇഖാമ, വര്‍ക്ക്‌ പെര്‍മിറ്റ്‌ എന്നിവയുടെ തിയ്യതികള്‍ മനസ്സിലാക്കിയിരിക്കണം. ഇവയില്‍ ഹിജറ വര്‍ഷ പ്രകാരമുളള്ള അറബിക് കലണ്ടര്‍ ഡേറ്റ് ആയിരിക്കും ഉണ്ടായിരിക്കുക. സാധാരണ ഗതിയില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ളതിനേക്കാള്‍ 11 ദിവസം കുറവായിരിക്കും അറബിക് കലണ്ടര്‍. അതിനാല്‍ മേല്‍ പറഞ്ഞ രേഖകള്‍ പുതുക്കുന്ന സമയത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്.

തൊഴില്‍ കരാറില്‍ സാധാരണയായി ഹിജറ കലണ്ടര്‍ പ്രകാരമുള്ള തിയ്യതിയും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമുള്ള തിയ്യതിയും ഉണ്ടാകും. ഇല്ലാത്ത പക്ഷം കരാര്‍ അവസാനിക്കുന്ന തിയതി ശ്രദ്ധിച്ച് വെക്കുക. അത് പോലെ തന്നെ എക്സിറ്റ് വിസ, റീ എന്‍ട്രി വിസ തുടങ്ങിയ രേഖകളിലെയും തിയ്യതികള്‍ അറബിക് കലണ്ടര്‍ പ്രകാരം ആയിരിക്കും. ഇതിലെ തിയ്യതികള്‍ക്കും പ്രത്യേകം ശ്രദ്ധ കൊടുക്കുക.

നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കനായി തൊഴില്‍ പരമായി നിങ്ങള്ക്ക് എന്തെല്ലാം അവകാശങ്ങള്‍ ഉണ്ട് എന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യണം, ഒരു മാസത്തില്‍ എത്ര അവധി ദിവസങ്ങള്‍ ഉണ്ട്, ഓവര്‍ടൈം അലവന്‍സ് ലഭിക്കുക എപ്പോഴെല്ലാം, വാര്‍ഷിക അവധി എത്ര ദിവസമാണ്, രേഖകള്‍ പുതുക്കുമ്പോള്‍ ചെലവ് വഹിക്കേണ്ടി വരുന്നത് ആരാണ്, തൊഴില്‍ കാരാര്‍ അവസാനിക്കുന്നത് എപ്പോള്‍, പിരിഞ്ഞു പോരുമ്പോള്‍ നിയമ പരമായി ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങള്‍ എത്രയാണ്, അത് കണക്കാക്കുന്ന രീതി എങ്ങിനെയാണ് തുടങ്ങിയ നിങ്ങളെ സംബന്ധിക്കുന്ന എല്ലാ നിയമ പരമായ വിവരങ്ങളും നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

തൊഴില്‍ കരാര്‍ പുതുക്കുന്ന വേളയില്‍ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗതിയില്‍ രണ്ടു വര്‍ഷത്തേക്കാണ് തൊഴില്‍ കരാര്‍ എഴുതുക. തൊഴില്‍ കരാറിന്‍റെ കാലാവധി അവസാനിച്ചാല്‍ നിങ്ങള്‍ തുടര്‍ന്ന് ജോലിയെടുക്കാന്‍ ബാധ്യസ്ഥനല്ല. അതിനാല്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നതിനും മുന്‍പ് തന്നെ തൊഴിലില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് തൊഴിലുടമക്ക്‌ നോട്ടീസ് നല്‍കണം. നിയമ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ എല്ലാം ലഭിക്കും എന്ന് ഉറപ്പ് വരുത്തണം. തൊഴിലില്‍ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് ശമ്പള വര്‍ദ്ധനവ്, താമസ വാടക വര്‍ദ്ധനവ്, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെടാവുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ തൊഴിലുടമ അംഗീകരിക്കുകയാണെങ്കില്‍ അവ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുക.

സ്പോണ്‍സര്‍ അല്ലെങ്കില്‍ സ്ഥാപനം നിങ്ങളുടെ ഇഖാമ, വര്‍ക്ക്‌ പെര്‍മിറ്റ്‌ തുടങ്ങിയ രേഖകള്‍ എക്സ്പയറി തിയ്യതിക്ക് മുപായി പുതുക്കി നല്‍കാതിരിക്കുക, സമയത്ത് ശമ്പളം നല്‍കാതിരിക്കുക, തൊഴില്‍ സ്ഥലത്ത് പീഡിപ്പിക്കുക, തൊഴില്‍ കരാര്‍ ലംഘിക്കുക, സമയത്ത് ലീവ് നല്‍കാതിരിക്കുക, കൂടുതല്‍ മനിക്കൊരുകള്‍ പണിയെടുപ്പിക്കുക, എക്സിറ്റ് നല്‍കാതിരിക്കുക, തൊഴില്‍ നിയമ ലംഘനങ്ങള്‍ നടത്തുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കാവുന്നതാണ്. ടോൾഫ്രീ നമ്പറിലൂടെയും ബന്ധപ്പെടാം.

വാര്‍ഷിക അവധിക്കോ മറ്റുള്ള അവധികള്‍ക്കോ നാട്ടിലേക്ക് പോകുന്നതിന് മുന്പായി ഒരു മുന്‍കരുതല്‍ എന്ന നിലക്ക് പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറു മാസത്തെ കാലാവധി ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

ഇന്‍റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുക. അശ്ലീലത, മറ്റുള്ളവരെ അപഹസിക്കല്‍, ഊഹാപോഹങ്ങള്‍ പരത്തല്‍, മത നിന്ദ എന്നിവ ഒഴിവാക്കുക. മതനിന്ദ ജയില്‍ശിക്ഷയും നാടുകടുത്തലും ഉറപ്പ് നല്‍കുന്ന കുറ്റങ്ങളാണ്. സോഷ്യല്‍ മീഡിയകളിലൂടെ മാനഹാനി വരുത്തുന്നത് ഭീമമായ തുക പിഴയായി ഈടാക്കാന്‍ തക്ക ഗൗരവമുള്ള കുറ്റമാണ്.

LATEST

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

Published

on

റിയാദ്: രാജ്യത്ത് 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3287 ആയി.

ഇന്ന് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണ സംഖ്യ 44 ആയി.

ചികിത്സയിലായിരുന്ന 35 പേർ രോഗ വിമുക്തി നേടിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 666 ആയി.

മദീനയിൽ 89, റിയാദ് 83, മക്ക 78, ജിദ്ദ 45, തബൂക്ക് 26, ഖതീഫ് 10, യാമ്പുവിലും തായിഫിലും ദർഇയയിലും 4 പേർ വീതം, ഹുഫൂഫ് ഉനൈസ ഖർജ് ഖമീസ് മുശൈത് അഹദ് റഫീദ ബീശ അൽ ബാഹ റിയാദ് അൽ ഖബറ നജ്‌റാൻ എന്നിവിടങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Continue Reading

LATEST

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

Published

on

ജിദ്ദ: മക്ക പ്രവിശ്യയിൽ കൊറോണ വൈറസിന്റെ സമൂഹ വ്യാപന കേന്ദ്രമാകാൻ സാധ്യതയുണ്ടായിരുന്ന വൻ ലേബർ ക്യാമ്പ് അധികൃതർ പരിശോധന നടത്തി അടച്ചു പൂട്ടി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ്, ബലദിയ, ആരോഗ്യ മന്ത്രാലയം, ഗവർണറേറ്റ് പ്രതിനിധികൾ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്.

മക്കക്ക് സമീപം ജുമൂമിൽ അധികൃതരുടെ നിർദ്ദേശങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനിയുടെ രണ്ടായിരത്തോളം തൊഴിലാളികൾ താമസിച്ചിരുന്ന ലേബർ ക്യാമ്പാണ് രോഗവ്യാപനം തടയുന്നതിനുള്ള അധികൃതരുടെ നിർദ്ദേശങ്ങളും രാജ്യത്തെ കർഫ്യൂ നിയമലംഘനവും നടത്തിയത് കണ്ടു പിടിച്ചതിനെ തുടർന്ന് അധികൃതർ പൂട്ടിയത്.

ക്യാംപിൽ രണ്ടു ബാർബർ ഷോപ്പുകൾ അനധികൃതമായി പ്രവർത്തിച്ചു വരുന്നതായി അധികൃതർ കണ്ടെത്തി. ഇവിടെ ശുചിത്വ നിബന്ധനകൾ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിരവധി പേർ കൂടിയിരിക്കുന്നതായി പരിശോധന സമയത്ത് കണ്ടെത്തി. ക്യാമ്പിലെ തൊഴിലാളികൾക്ക് താമസത്തിനായി അനുവദിച്ചിരുന്ന രണ്ടു റൂമുകൾ ബാർബർ ഷോപ്പുകളാക്കി മാറ്റിയായിരുന്നു പ്രവർത്തിച്ചിരുന്നത്. ലൈസൻസ് ഇല്ലാതെയായിരുന്നു പ്രവർത്തനം.

രാജ്യത്ത് കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തിൽ രാജ്യത്തെ ബാർബർ ഷോപ്പുകൾ അടച്ചിടുന്നതിന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. രോഗത്തിന്റെ സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയായിരുന്നു നിർദ്ദേശം. ഇതിനെ തുടർന്ന് രാജ്യത്ത് ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കുന്നത് ആളുകൾക്ക് സേവനങ്ങൾ നൽകുന്നതും നിയമ ലംഘനവും കർഫ്യൂ ലംഘനവുമാണ്.

കൂടുതൽ പരിശോധനയിൽ ക്യാംപിൽ അനധികൃതമായി ബക്കാലയും പ്രവർത്തിക്കുന്നതായി കണ്ടു പിടിച്ചു. കർഫ്യൂ നിയമം ലംഘിച്ചു പ്രവർത്തിച്ചിരുന്ന ബക്കാലയിൽ നിരവധി പേർ വന്നു പോകുന്നതായും അധികൃതർ കണ്ടെത്തി. ബക്കാലയും ജുമൂം ബലദിയ തത്സമയം അടച്ചു പൂട്ടി.

നിയമ ലംഘിച്ചവർക്കെതിരെ കർശനമായ നടപടികൾ എടുക്കുമെന്ന് ബലദിയ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും മക്കയിൽ പത്തൊൻപത് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കർശനമായ പരിശോധന നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.

Continue Reading

LATEST

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

Published

on

റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ വാർഷിക അവധിക്കും മറ്റും നാട്ടിലേക്ക് പോയി തിരിച്ചു വരാൻ കഴിയാത്ത വിദേശികളുടെ തിരിച്ചു വരാനുള്ള അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസമാണ് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

സൗദി ആരോഗ്യ മന്ത്രാലയം രാജ്യം കോവിഡ് വിമുക്തമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാത്രമേ സൗദിക്ക് പുറത്ത് റീ എൻട്രിയിലുള്ള വിദേശികൾക്ക് രാജ്യത്തേക്ക് തിരിച്ചു വരാനുള്ള അനുമതി നൽകൂ എന്നാണ് സൗദി അറേബ്യയുടെ നിലപാട്.

ഒട്ടും അപ്രതീക്ഷിതമായൊരുന്നില്ല തീരുമാനം. റീ എൻട്രിയിൽ രാജ്യത്തിന് പുറത്തുള്ള വിദേശികൾ ഏറെക്കുറെ ഭയപ്പെട്ടിരുന്ന ഒരു തീരുമാനമായിരുന്നു ഇത്. അപ്രതീക്ഷിതമായി രാജ്യത്തേക്ക് കടന്നെത്തിയ മഹാമാരിയുമായുള്ള യുദ്ധത്തിലാണ് രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇപ്പോൾ. നാടിനെയും ജനങ്ങളെയും കാത്തു രക്ഷിക്കുക എന്നത് മറ്റേത് രാജ്യങ്ങളെ പോലെത്തന്നെ സൗദിയുടെയും ഉത്തരവാദിത്വമാണ്.

മാർച്ച് രണ്ടിന് രാജ്യത്ത് രോഗബാധ കണ്ടെത്തിയ ശേഷം രാജ്യം ആദ്യമായി ചെയ്തത് രാജ്യത്തിന് പുറത്തു നിന്നുള്ള രോഗവാഹകരെ തടയുക എന്നതായിരുന്നു. തുടർന്ന് രാജ്യത്തിന് പുറത്ത് നിന്നുള്ളവരുടെ ഉംറ തീർത്ഥാടനം വിലക്കുകയായിരുന്നു.

ഇപ്പോൾ രാജ്യത്തിനകത്തുള്ള പൗരന്മാരെയും വിദേശികളെയും സംരക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന. അവർക്കാവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഭക്ഷണവും മറ്റു അവശ്യ വസ്തുക്കളും രാജ്യത്ത് ആവശ്യത്തിന് സംഭരണമുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്ന വിദേശികളെ അകത്ത് വരാൻ അനുവദിച്ചാൽ രോഗവ്യാപന നിയന്ത്രണവും അവശ്യ വസ്തുക്കളുടെ ലഭ്യതയുമെല്ലാം കൈവിട്ടു പോകാനുള്ള സാധ്യത ഏറെയാണ്.

പുറത്തുള്ളവരെ അകത്ത് കടത്തുന്നതിന് മുൻപായി രോഗത്തെ നിയന്ത്രണത്തിലാക്കണം എന്നത് അധികൃതരുടെ ലക്ഷ്യമാണ്. അതിനായി രാജ്യത്തിന് പല കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യമായി സമൂഹ വ്യാപനമെന്ന വിപത്തിനെ അകറ്റി നിർത്തണം. രോഗത്തിന്റെ ആരംഭ ദിനങ്ങളിൽ അക്കാര്യത്തിൽ ഏറെക്കുറെ വിജയിച്ച രാജ്യം പക്ഷെ ഇപ്പോൾ ഒരു വിഭാഗം ജനങ്ങളുടെ അശ്രദ്ധമായ പെരുമാറ്റം മൂലം പൂർണ്ണമായും ആത്മ വിശ്വാസത്തിലല്ല. അടുത്ത ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം വൻതോതിൽ കൂടിയേക്കാം എന്ന ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അതിന്റെ സൂചനയാണ്.

അധികൃതരുടെ പല നിർദ്ദേശങ്ങളോടും പൊതു സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ജനങ്ങൾ പ്രതിബദ്ധത കാണിക്കുന്നില്ല. നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നില്ല. അച്ചടക്കം പാലിക്കുന്നില്ല. കൂട്ടം കൂടരുതെന്ന മുന്നറിയിപ്പുകൾ കണക്കിലെടുക്കുന്നില്ല. ഗതാഗതത്തിനും പ്രതീക്ഷിച്ചത്ര കുറവുണ്ടായിരുന്നില്ല എന്നുമന്ത്രി തന്നെ തുറന്ന് പറയുന്നു. അത് കൊണ്ടാണ് കർഫ്യൂ കൂടുതൽ ഭാഗങ്ങളിലേക്കും 24 മണിക്കൂറും 15 മണിക്കൂറും ആക്കി വർദ്ധിപ്പിക്കേണ്ടി വന്നത്.

ജനങ്ങൾ നിർദ്ദേശങ്ങൾ സ്വയമേവ പാലിച്ചില്ലെങ്കിൽ വൻ ദുരന്തം ഏറ്റു വാങ്ങേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്. വരും ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാനുള്ള സാധ്യത ഉണ്ടെന്ന് മന്ത്രി തുറന്ന് പറഞ്ഞതും ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തു നിന്നുള്ള വിദേശികളെ യാതൊരു കാരണവശാലും രാജ്യത്തേക്ക് വരാനുള്ള അനുമതി നൽകാൻ അധികൃതർ തയ്യാറല്ല.

അത് പോലെത്തന്നെ രോഗവ്യാപനം വർദ്ധിക്കുന്ന അവസരത്തിൽ ആഗോള വിപണിയിൽ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ദൗർലഭ്യം സാരമായി അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള രോഗികൾക്കും സമീപ ദിവസങ്ങളിൽ അധികൃതർ പ്രതീക്ഷിക്കപ്പെടുന്ന എണ്ണം രോഗികൾക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഇപ്പോൾ രാജ്യത്ത് ലഭ്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ ഒരു പക്ഷെ ഇക്കാര്യത്തിലും അപര്യാപ്തത അനുഭവപ്പെട്ടേക്കാം.

ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ രോഗം പൂർണ്ണമായും നിയന്ത്രണത്തിൽ ഒതുങ്ങാതെ റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്ന വിദേശികളെ ഒരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കില്ല. പക്ഷെ പുറത്ത് നിൽക്കുന്ന ഒരാൾക്കും വിസ നഷ്ടമാവില്ലെന്ന ഉറപ്പു കൂടി അധികൃതർ നൽകുന്നുണ്ട്. രാജ്യം കോവിഡ് വിമുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അന്ന് മുതൽ തന്നെ ഇഖാമയുടെ കാലാവധി കണക്കിലെടുക്കാതെ തന്നെ എല്ലാവർക്കും റീ എൻട്രി വിസകൾ പുതുക്കി നൽകൽ ആരംഭിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

അതിനാൽ ഇപ്പോൾ റീ എൻട്രി വിസയിൽ രാജ്യത്തിന് പുറത്ത് നിൽക്കുന്നവരെല്ലാം കൂടുതൽ കാത്തിരിക്കേണ്ടി വരും. രാജ്യത്തെ അവസാനത്തെ രോഗിയും സുഖം പ്രാപിക്കുകയും ഇനിയൊരു രോഗ സാധ്യതക്കോ, രോഗ വ്യാപന സാധ്യതക്കോ ഇടമില്ലെന്ന് നൂറു ശതമാനം ഉറപ്പായാൽ മാത്രമേ അത്തരമൊരു പ്രഖ്യാപനം ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ഉണ്ടാവൂ. ആ പ്രഖ്യാപനം ആഗോള സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കും. അതിനാൽ റീഎൻട്രി വിസയിലുള്ളവർ അത് വരെ രാജ്യത്തിന് പുറത്ത് തന്നെ കാത്തിരിക്കേണ്ടി വരും.

Continue Reading
LATEST6 hours ago

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

LATEST10 hours ago

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

LATEST16 hours ago

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

LATEST23 hours ago

റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് ഉടനെ തിരിച്ചു വരാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

LATEST1 day ago

ഞങ്ങളുടെ ഈ സഹോദരിമാരാണ് ഇപ്പോൾ ഇവിടുത്ത രക്ഷകർ.

LATEST1 day ago

സൗദിയിൽ സ്വയം ശിക്ഷ വാങ്ങി മറ്റുള്ളവരെ അപകടത്തിലാക്കുന്ന സ്വദേശികളും വിദേശികളും.

KERALA1 day ago

പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ്.

LATEST1 day ago

രാജ്യത്തിന് ആശ്വാസ ദിനം. മരണങ്ങളില്ല. രോഗബാധിതർ 137 മാത്രം.

LATEST1 day ago

സൗദിയിലുള്ള വിദേശികളുടെ റീ-എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകും.

LATEST2 days ago

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

LATEST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്.

LATEST2 days ago

ഞാൻ പ്രവാസിയാണ്. പക്ഷെ സൗജന്യ കിറ്റ് എന്റെ വീട്ടിലും…. പ്ലീസ്

LATEST2 days ago

മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം.

LATEST2 days ago

സൗദിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം: ആരോഗ്യ മന്ത്രി.

LATEST2 days ago

സൗദിയിൽ ചില പ്രവിശ്യകളിലെ കർഫ്യൂ സമയത്തിൽ മാറ്റം.

LATEST4 weeks ago

നന്ദി സൗദി അറേബ്യ…. ഹൃദയം നിറഞ്ഞ നന്ദി.

LATEST1 week ago

സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 16 നിയമങ്ങളും നിയന്ത്രണങ്ങളും.

KERALA5 days ago

ഷബ്‌നാസിന് വിനയായത് കോവിഡ് ലക്ഷണങ്ങളെ നിസ്സാരമായി കണ്ടത്.

LATEST1 week ago

സൗദിയിൽ കർഫ്യൂ സമയത്ത് വീട്ടിലിരിക്കുന്ന പ്രവാസികൾ ഈ കാര്യം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ജയിലും ഭീമമായ പിഴയും ശിക്ഷ.

LATEST2 weeks ago

സൗദിയിൽ സ്വദേശി പൗരനും ഇന്ത്യക്കാരനും അറസ്റ്റിലായി.

LATEST4 weeks ago

സൗദി പ്രവാസികൾ നിർബന്ധമായി അറിയേണ്ട 15 കാര്യങ്ങൾ.

LATEST4 weeks ago

ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ അറിയേണ്ട ഏറ്റവും പുതിയ 16 കാര്യങ്ങൾ.

LATEST3 weeks ago

സൗദിയിലെ ഏറ്റവും പുതിയ 41 നിയന്ത്രണങ്ങളും നിബന്ധനകളും. പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

LATEST3 weeks ago

പ്രവാസികളെ കൈ വിടാതെ സൗദി അറേബ്യയും സൽമാൻ രാജാവും.

LATEST1 week ago

സൗദിയിൽ ലെവിയും ചിലവുകളും ഇല്ലാതെ സൗജന്യമായി ഇഖാമ പുതുക്കി നൽകി തുടങ്ങി.

LATEST3 weeks ago

ഈ പുണ്യഭൂമിയിലെ സ്വദേശി, വിദേശികളെ രാജ്യം കാത്തു രക്ഷിക്കുമെന്ന് സൽമാൻ രാജാവ്.

LATEST1 week ago

സൗദിയിൽ വിദേശികൾക്ക് സന്തോഷ വാർത്ത. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

LATEST4 weeks ago

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

പ്രവാസികളേ, സൗദിയിലെ ഇനിയുള്ള ദിവസങ്ങൾ നമുക്ക് അതി നിർണ്ണായകം.

LATEST1 week ago

സൗദിയിൽ തിരിച്ചെത്താൻ കഴിയാത്തവരുടെ റീ-എൻട്രി വിസ. പുതിയ നടപടി ക്രമം വ്യക്തമാക്കി ജവാസാത്.

Trending

error: Content is protected !!