Connect with us

CRIME

സൗദിയിലെ പ്രവാസികൾ ഈ ചതിയിൽ പെടരുത്. ജയിലിലാകും.

Published

on

അബഹ: പാക്കിസ്ഥാൻ സ്വദേശിക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സ്വന്തം അക്കൗണ്ട് നല്‍കിയതിനെ തുടർന്ന് ജയിലിലായ മലയാളിക്ക് മോചനമായി. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സക്കീര്‍ ഹുസൈനാണ് അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായത്.

നാട്ടിലേക്ക് പണമയക്കാനായി ബാങ്കിൽ ചെന്നപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പാക്കിസ്ഥാനി സഹായം ആവശ്യപ്പട്ടത്. തനിക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും അബഹയിലുള്ള സഹോദരൻ അയക്കാൻ തയ്യാറാണെന്നും തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ സഹോദരന് പണം അയക്കാൻ സാധിക്കുന്നില്ലെന്നും അയാൾ സക്കീർ ഹുസൈനോട് പറഞ്ഞു. സഹോദരന്റെ പണം ലഭിക്കാൻ സക്കീർ ഹുസ്സൈന്റെ അക്കൗണ്ട് നമ്പർ തന്ന് സഹായിക്കണമെന്നും അപേക്ഷിച്ചു.

ഇഖാമ പുതുക്കാനാണെന്നും പണം നൽകിയില്ലെങ്കിൽ ഹുറൂബ് ആക്കുമെന്നും പാക്കിസ്ഥാൻ സ്വദേശി പറഞ്ഞതിനെ തുടർന്ന് സഹതാപം തോന്നിയ സക്കീര്‍  തന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു കൊടുക്കുകയും ഉടന്‍തന്നെ അതിലേക്ക് 4500 റിയാല്‍  എത്തുകയും ചെയ്തു. അവിടെ വെച്ച് തന്നെ സക്കീർ ഹുസൈൻ പണം പിന്‍വലിച്ച് പാക്കിസ്ഥാൻ സ്വദേശിക്ക് നൽകുകയും ചെയ്തു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സക്കീർ ഹുസൈനെ അബഹ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് സക്കീർ ഹുസൈന്റെ സ്പോൺസർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ചു.

തുടർന്ന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അഹമ്മദ് അസീരി എന്ന സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 91000 റിയാൽ ഓൺലൈൻ വഴി തട്ടിയെടുത്തതായും ആ പണം വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അതിൽ ഒരു അക്കൗണ്ട് നമ്പർ സക്കീർ ഹുസൈന്റേതായതിനാൽ സാമ്പത്തിക തട്ടിപ്പിൽ സക്കീർ ഹുസൈനും പങ്കുണ്ട് എന്നായിരുന്നു പോലീസിന്റെ സംശയം.

ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു ഫോണിലൂടെ ബന്ധപ്പെട്ട് അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി സൗദി പൗരന്റെ അക്കൗണ്ടിൽ നിന്നും വൻതുക തട്ടിയെടുക്കുകയായിരുന്നു തട്ടിപ്പ് സംഘം ചെയ്തത്. സക്കീർ ഹുസൈൻ കൂടി അടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നും ആ തുക സംഘം കൂട്ടായി പങ്കിട്ടെടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. നിരപരാധിത്വം തെളിയിക്കാൻ തെളിവുകളില്ലാത്തതിനാൽ സ്‌റ്റേഷനില്‍ ഹാജരായ സക്കീർ ഹുസൈനെ അറസ്റ്റു ചെയ്ത് ജയിലിലേക്ക് മാറ്റി.

തുടർന്ന് അഞ്ചു  മാസത്തോളം സക്കീർ ഹുസൈൻ ജയിലിലായിരുന്നു. കോടതിയിൽ പ്രോസിക്യൂഷന് സക്കീർ സാമ്പത്തിക തട്ടിപ്പിൽ പങ്കാളിയായിരുന്നു എന്ന് തെളിയിക്കാൻ സാധിക്കാതായതോടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോടതി സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കുകയായിയുന്നു.

ഇതിനിടയിൽ നിയമ നടപടികൾ ഭയന്ന് സക്കീർ ഹുസ്സൈന്റെ സ്‌പോണ്‍സര്‍ സക്കീറിനെ ഹുറൂബാക്കിയിരുന്നു. അതിനാൽ ആ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയതിന് ശേഷമാണ് സക്കീർ ഹുസൈന്  ജയിൽ മോചിതനാവാൻ സാധിച്ചത്.

CRIME

അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

Published

on

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.

അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

Published

on

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.

ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.

വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.

വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.

പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

Published

on

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.

തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Continue Reading
LATEST2 hours ago

സൗദിയിൽ ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

LATEST3 hours ago

സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ.

LATEST3 hours ago

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

LATEST4 hours ago

സൗദിയിലേക്ക് വിസിറ്റിങ് വിസക്കാർക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന ആശങ്കക്ക് വിരാമമായി

LATEST15 hours ago

പോലീസുകാരുടെ കൈകൊണ്ടുള്ള സിഗ്നലിന് മുൻഗണന നൽകണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

LATEST18 hours ago

മുഹമ്മദ് ഷാഹിദ് ആലം സൗദിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST1 day ago

ഒരു സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് റീ എൻട്രി നൽകുമെന്ന് സൗദി ജവാസാത്

KERALA1 day ago

വധശ്രമ കേസിലെ പ്രതിയായ മലയാളിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തിച്ചു

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

സൗദി കമ്പനി ഇന്ത്യൻ തൊഴിലാളികളെ വഞ്ചിച്ചെന്ന പരാതിയിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST3 days ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST3 days ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST6 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST4 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST5 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST1 week ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST4 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

Trending

error: Content is protected !!