Connect with us

INTERNATIONAL

അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം ഇന്ത്യക്ക് തിരിച്ചടിയാകും.

Published

on

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധവുമായി എത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസമാണ് ഒ ഐ സി ഡല്‍ഹിയിലെ മുസ്ലീം വിരുദ്ധ കലാപത്തിനെതിരെ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തകളും ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിലെ മുഖ്യധാരാ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് വൻപ്രാധാന്യം നൽകിയായിരുന്നു. മുസ്‌ലിം മതവിശ്വാസികൾ ആക്രമിക്കപ്പെടുകയും മസ്ജിദുകൾ തകർക്കപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

ഇന്ത്യയിലെ മുസ്‌ലിം ജനതക്കെതിരെയുള്ള ആസൂത്രിത അക്രമങ്ങളുടെ അവസാനത്തെ കണ്ണിയായാണ് മുഖ്യധാരാ പത്രങ്ങൾ ഡൽഹി കലാപത്തിനെ വിലയിരുത്തിയത്. ഇതോടെ അറബ് രാജ്യങ്ങളിൽ വൻതോതിലുള്ള പ്രതിഷേധം രൂപപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ താമസിച്ച് ജോലിയെടുക്കുന്ന ഗൾഫ് രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ കലാപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

കാശ്മീർ സംഭവത്തിന് പിന്നാലെ ഡല്‍ഹി കലാപം കൂടിയായതോടെ മോദി സര്‍ക്കാറിന്റെ വംശീയ വിവേചന നയം അറബ്, മുസ്ലിം ലോകത്ത് വലിയ തോതില്‍ ചർച്ചയാവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലെ മുസ്ലീങ്ങൾ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ് എന്ന പ്രതീതി ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിൽ സൃഷ്ടിച്ചു.

ഇതോടെയാണ് അറബ് രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയെ ഡൽഹി കലാപത്തിനെതിരെ രംഗത്ത് വന്നത്. കലാപം തടയുന്നതില്‍ കുറ്റകരമായ നിസ്സംഗത പുലര്‍ത്തി എന്ന ആരോപണം മോദി സര്‍ക്കാറിനെതിരെ നേരിട്ട് ഉന്നയിച്ചില്ലെങ്കിലും ഇന്ത്യയിലെ മുസ്‌ലിം ജനതയുടെ ജീവനും പുണ്യ സ്ഥലങ്ങൾക്കും സുരക്ഷിതത്വവും സംരക്ഷണവും വേണമെന്ന ആവശ്യം ഉന്നയിക്കാൻ ഓ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷൻ) നിർബന്ധിതമായത്.

ഹീനമായ കലാപത്തിൽ ജീവനഷ്ടം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത ഇരകളോട് അനുഭാവവും അനുശോചനവും രേഖപ്പെടുത്തിയ ഓ ഐ സി കലാപത്തിന് പ്രേരണ നൽകിയവരെയും കലാപത്തിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.

57 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓ ഐ സി നടത്തിയ പ്രസ്താവന ജി സി സി രാജ്യങ്ങൾ ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഊര്‍ജം ഉള്‍പ്പെടെ വിവിധ തുറകളില്‍ അറബ്, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനും പുതിയ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കും.

അന്താരാഷ്ട്ര തലത്തിൽ പല ഇസ്‌ലാമിക രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപ്പെടുത്താന്‍ അടുത്ത കാലത്ത് ഇന്ത്യക്ക് സാധിച്ചിരുന്നു. പാകിസ്താന്റെ എതിര്‍പ്പ് മറികടന്നും കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നടന്ന ഒ.എ.സി ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിച്ചത് അറബ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ മികച്ച ഉദാഹരണമായിരുന്നു.

എന്നാല്‍ ഡല്‍ഹിയിലെ കലാപം പ്രത്യക്ഷമായി ഇന്ത്യയിലെ സർക്കാരിനെ വിമർശിക്കാൻ ഓ ഐ സി യെ നിർബന്ധിതരാക്കി. കുറ്റകരമായ അനാസ്ഥയാണ് എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞല്ലെങ്കിൽ തന്നെയും പരോക്ഷമായി ഭരണകൂടത്തെ വിമർശിക്കുകയാണ് ഓ ഐ സി ചെയ്തിരിക്കുന്നത്. ഈ പുതിയ സംഭവ വികാസങ്ങള്‍ അറബ് രാജ്യങ്ങളുമായുള്ള പാകിസ്താന്റെ എതിര്‍പ്പ് മറികടന്നുംഇന്ത്യയുടെ നയതന്ത്രബന്ധങ്ങളില്‍ ഭാവിയിൽ വിള്ളൽ സൃഷ്ടിക്കും.

ഓ ഐ സി യുടെ പ്രതിഷേധത്തിനും വിമർശനത്തിനും എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കരുതലോടെയുള്ള പ്രതികരണമാണ് നടത്തിയത്. രൂക്ഷമായ ഭാഷയിൽ ഓ ഐ സി യുടെ വിമർശനത്തിന് മറുപടി നൽകാൻ ഇന്ത്യ തയ്യറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജി സി സി രാജ്യങ്ങൾ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് എന്നതും ഇന്ത്യയുടെ സംയമനത്തിന് കാരണമാണ്. അറബ് രാഷ്ട്രങ്ങൾക്ക് പുറമെ പ്രമുഖ ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് എതിരായുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളം ഡല്‍ഹിയിലെ അക്രമ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വൻ വാർത്താ പ്രാധാന്യം നൽകുന്നതും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

1969 ൽ സ്ഥാപിതമായ ഓ ഐ സിയിൽ 57 അംഗരാജ്യങ്ങളാണുള്ളത്. ജി സി സി രാജ്യങ്ങളായ സൗദി അറേബ്യ,കുവൈറ്റ്, ബഹറിൻ,ഒമാൻ ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങൾ ഓ ഐ സി അംഗങ്ങളാണ്. കൂടാതെ തുർക്കി, മലേഷ്യ, ഇൻഡോനേഷ്യ, അഫ്‌ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇറാൻ, ഇറാക്ക്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള അടക്കം പ്രമുഖ ഇസ്‌ലാമിക രാജ്യങ്ങൾക്ക് ഓ ഐ സി യിൽ അംഗത്വമുണ്ട്.

INDIA

നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

Published

on

നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ ഉദ്ധരിച്ച ചില വാക്കുകള്‍ വളച്ചൊടിച്ചാണ് അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതുവത്സര വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയില്‍ ഓലി കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി അനുസരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് മൂലമുണ്ടാകുന്ന രോഗബാധ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധ വ്യാപിക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മുന്‍കരുതല്‍ നിബന്ധനകളും നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കര്‍ശനമായി അനുസരിക്കണം. അവ അനുസരിച്ചാല്‍ നമുക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി തടസ്സമില്ലാതെ തന്നെ മുന്നോട്ട് പോകാം.

അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതായി കിംവദന്തി പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഒരിക്കലും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നാം മറ്റു രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാഠം പഠിക്കണം. കോവിഡിന്റെ ഓണം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗബാധ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ആ രാജ്യങ്ങള്‍ക്കെല്ലാം സ്വയം സുരക്ഷിതരാവുന്നതിനായി അവിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ആ പാത പിന്തുടരാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ബോധവല്‍ക്കരണത്തിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി ലോക്ക്ഡൌണ്‍ ഒഴിവാക്കുകയാണ് നമ്മള്‍ ചെയ്യുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദിനംപ്രതി 10൦ രോഗബാധകള്‍ എന്ന കണക്കിലാണ് നേപ്പാളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആകെ 38൦൦ ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 28൦984 രോഗബാധകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും 274318 പേര്‍ രോഗമുക്തി കൈവരിച്ചു. 3൦58 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള പ്രവേശനം സൗദി അറേബ്യ വിലക്കിയിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പ്രവാസികളില്‍ അധികവും നേപ്പാള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടി സൗദിയിലേക്ക് പ്രവാസികള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ പാക്കേജ് എന്ന പരിഗണനയിലാണ് സാധാരണക്കാരായ പ്രവാസികള്‍ നേപ്പാളിനെ തിരഞ്ഞെടുക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ നേപ്പാളില്‍ എത്തുന്ന ഇവര്‍ 14 ദിവസം അവിടെ താമസിച്ച് ശേഷം ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍.ഓ.സി യും കരസ്ഥമാക്കി സൗദിയിലേക്ക് പറക്കുകയാണ് ചെയ്യുന്നത്.

നിലവില്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി നേപ്പാളില്‍ താമസിച്ചു വരുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോക്ക്ഡൌണ്‍ കിംവദന്തി അവരില്‍ സാരമായ ആശങ്കകള്‍ ഉളവാക്കിയിരുന്നു.

Continue Reading

INDIA

നേപ്പാളില്‍ സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കി മസ്ജിദ്. സൗദി പ്രവാസികള്‍ക്കും ആശ്വാസം

Published

on

വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യം ഒരുക്കി നേപ്പാളിലെ മസ്ജിദ്. കാഠ്മണ്ഡുവിലെ തമേല്‍ മസ്ജിദിലാണ് സൗജന്യ നോമ്പ് തുറക്കുള്ള അവസരം ഉള്ളത്.

സൗദിയിലേക്ക് പ്രവേശിക്കാനായി നേപ്പാളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് നോമ്പ് തുറക്കാന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. നോമ്പ് തുറക്കാന്‍ ആവശ്യമായ് ഭക്ഷണം ലഭ്യമല്ലെങ്കില്‍ ഇവിടെ നിന്നും കിറ്റുകള്‍ ലഭിക്കും.

അഞ്ചു മണിയോടെ ഇവിടെയെത്തിയാല്‍ നോമ്പ് തുറക്കാന്‍ ആവശ്യമായ സൗജന്യ ഭക്ഷണ പൊതി ലഭിക്കും. കിറ്റില്‍ ലഭ്യതയനുസരിച്ച് ബീഫ് കറി അല്ലെങ്കില്‍ മട്ടന്‍ കറി, ബിരിയാണി, ചപ്പാത്തി, ഫ്രൂട്സ്, വെള്ളം, കാരക്ക തുടങ്ങിയവയൊക്കെ ഉണ്ടായിരിക്കും.

കൂടുതല്‍ ആളുകള്‍ക്കും നമസ്കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തമേല്‍ മസ്ജിദില്‍ ഉണ്ട്. നിരവധി ആളുകളാണ് നോമ്പ് തുറക്കും നമസകാരത്തിനുമായി ഇപ്പോള്‍ ഇവിടെയത്തുന്നത്. നേപ്പാള്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാനായി കാഠ്മണ്ഡുവില്‍ തങ്ങുന്ന നിരവധി പ്രവാസികളും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

Continue Reading

INDIA

സൗദി പ്രവാസികള്‍ക്ക് സാധാരണ പോലെ എന്‍.ഒ.സി നല്‍കി എംബസ്സി, നേപ്പാളില്‍ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്ക്

Published

on

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിച്ച് കാര്യങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയതായി പ്രവാസികള്‍ വ്യക്തമാക്കുന്നു.

ഇന്ന് രാവിലെ എട്ടു മണി മുതല്‍ തന്നെ എംബസ്സിയില്‍ നിന്നും എന്‍ ഓ സി നല്‍കി തുടങ്ങി. രാവിലെ മുതല്‍ കാത്തു നിന്നവര്‍ ഇപ്പോള്‍ എന്‍ ഓ സിയുമായാണ് എംബസ്സിയില്‍ നിന്നും പുറത്തിറങ്ങുന്നത്.

ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്ന നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ ഒരു ദിവസം എന്‍ ഓ സി അനുവദിക്കാന്‍ സാധിക്കൂ എന്ന ഇന്ത്യന്‍ എംബസ്സിയുടെ നിലപാട് നേപ്പാള്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാനായി നേപ്പാളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി താമസിക്കുന്ന മലയാളികള്‍ അടക്കമുള്ള സൗദി പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതിനുള്ള നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ആക്കിയ ദിവസങ്ങളില്‍ അനേകം പേര്‍ക്ക് എന്‍ ഓ സി ഇല്ലാത്തതിനാല്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. വിമാന കമ്പനികള്‍ ബോര്‍ഡിംഗ് പാസ്‌ നല്‍കാത്തത് മൂലം ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും മടങ്ങേണ്ടി വന്നത് പ്രവാസികള്‍ക്കിടയില്‍ വന്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

വന്‍തുക നല്‍കി ട്രാവല്‍ ഏജന്‍സികള്‍ മുഖേന രണ്ടാഴ്ചയോളം നേപ്പാളില്‍ താമസിച്ചു വരികയായിരുന്ന സൗദി പ്രവാസികള്‍ക്ക് ഇതോടെ മുന്‍കൂട്ടി ബുക്ക്‌ ചെയ്ത വിമാന ടിക്കറ്റിന്റെ പണം കൂടി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായി. പലര്‍ക്കും വന്‍തുക നല്‍കി വീണ്ടും ടിക്കട്റ്റ് എടുക്കേണ്ട അവസ്ഥയുണ്ടായി.

ഇതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അന്ന് തന്നെ എന്‍ ഓ സി ലഭിക്കാതെ സൗദിയിലേക്കുള്ള യാത്ര തടസ്സപ്പെടുമായിരുന്ന മുന്നൂറോളം പേരുടെ എന്‍ ഓ സി അടിയന്തിരമായി എംബസ്സി നല്‍കിയിരുന്നു.

Continue Reading
LATEST2 hours ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST13 hours ago

ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

CRIME14 hours ago

ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

LATEST16 hours ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

LATEST1 day ago

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന് കുഞ്ഞു ജനിച്ചു

INDIA2 days ago

നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

INDIA4 days ago

നേപ്പാളില്‍ സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കി മസ്ജിദ്. സൗദി പ്രവാസികള്‍ക്കും ആശ്വാസം

INDIA4 days ago

സൗദി പ്രവാസികള്‍ക്ക് സാധാരണ പോലെ എന്‍.ഒ.സി നല്‍കി എംബസ്സി, നേപ്പാളില്‍ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്ക്

INDIA5 days ago

നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍

INDIA5 days ago

പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഇടപെടുന്ന നേതാക്കളോടും ജനപ്രതിനിധികളോടും പറയാനുള്ളത്

INDIA6 days ago

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എപ്പോഴും തകരാറിലാവുന്നത് എന്താണ്?

INDIA6 days ago

ഈ അവസ്ഥ സൗദി പ്രവാസികള്‍ അറിഞ്ഞു മേടിച്ചതോ?

INDIA6 days ago

സൗദി പ്രവാസികള്‍ക്കായി കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍. മുന്നൂറോളം പേര്‍ക്ക് എന്‍.ഓ.സി ലഭിച്ചു.

INDIA1 week ago

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു

INDIA1 week ago

അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക

INDIA2 weeks ago

അനിശ്ചിതത്വം നീങ്ങി. സൗദിയിലേക്കും ഇന്ത്യയിലേക്കുമുള്ള ചാര്‍ട്ടേഡ്‌ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST3 weeks ago

സൗദിയിലെ കള്ളം പറയുന്ന സ്ഥാപന ഉടമകളെ കുടുക്കാന്‍ പുതിയ സര്‍ക്കുലറുമായി മന്ത്രാലയം

LATEST2 weeks ago

സൗദിയില്‍ VPN ഉപയോഗിക്കുന്നവര്‍ അറിയുക ഈ ഉപയോഗം അപകടകരം

KERALA2 weeks ago

കേരളത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള ഏഴു ദിവസം ക്വറന്റൈന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കും

INDIA6 days ago

ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍

INDIA3 weeks ago

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രതികരണം

LATEST6 days ago

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി

LATEST1 week ago

സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?

LATEST2 weeks ago

സൗദിയിലെ ബിനാമി ബിസിനസില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നവര്‍ ഇതെല്ലാം അറിഞ്ഞിരിക്കുക

INDIA2 weeks ago

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും മുടങ്ങി. അനിശ്ചിതത്വത്തിലായി പ്രവാസികള്‍.

LATEST2 weeks ago

സൗദിയില്‍ ഷോപ്പിംഗ്‌ മാളുകളിലെ ജോലികളും സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനമായി

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

Trending

error: Content is protected !!