Connect with us

UAE

യു.എ.ഇയില്‍ 15 വയസ്സിനു താഴെയുള്ള പാസ്സ്പോര്ട്ട് ഇല്ലാത്ത കുട്ടികള്‍ക്കും ഇനി IDക്ക് അപേക്ഷിക്കാം

Published

on

സ്വന്തമായി പാസ്സ്പോര്‍ട്ട് ഇല്ലാത്ത എന്നാല്‍ മാതാപിതാക്കളുടെ പാസ്പോര്‍ട്ടിനോടൊപ്പം  കൂട്ടി ചേര്‍ത്തിട്ടുള്ള 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഞായറാഴ്ച മുതല്‍ നാഷണല്‍ ഐ.ഡി കാര്‍ഡിന് വേണ്ടി അപേക്ഷിക്കാവുന്നതാണ് എന്ന് എമിറെറ്റ്സ് ഐഡെന്‍ടിറ്റി അതോറിറ്റി (Emirates ID) വക്താവ് അറിയിച്ചു.

പല രാജ്യങ്ങളും ഈ പ്രായപരിധി കഴിയാത്ത കുട്ടികള്‍ക്ക് പാസ്സ്പോര്‍ട്ട് ഇഷ്യു ചെയ്യാത്തതിനാല്‍ അവര്‍ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഈ നടപടി.എന്നാല്‍ കുട്ടികളുടെ രക്ഷിതാക്കളുടെ വിസ കാലാവധി തീരാത്തതായിരിക്കണം എന്ന നിബന്ധനയുണ്ട്.

ഈ മാസം 30 നാണ് രെജിസ്റ്റര്‍ ചെയ്യേണ്ട അവസാന ദിവസം. എന്നാല്‍  സ്വന്തമായി പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ പലര്‍ക്കും ഇത് വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ രാജ്യത്തെ വിവിധ മണ്ഡലങ്ങളില്‍ നിന്നും അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയും സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കുകളിലൂടെയും വിവധ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും രാജ്യത്തെ താമസക്കാര്‍ ഉയര്‍ത്തിയ അഭ്യര്‍ത്ഥനകളുടെ ഫലമായാണ് അതോറിറ്റി നിലപാടില്‍ മാറ്റം വരുത്തിയത്.

അതേ സമയം ഒക്ടോബര്‍ 1നും ഡിസംബര്‍ 31നും ഇടയ്ക്കു വിസാ കാലാവധി കഴിയുന്നവരുടെ കുട്ടികളുടെ വിസ പുതുക്കുന്നതോടൊപ്പം തന്നെ ഐ.ഡി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഐ.ഡി കാര്‍ഡ് രജിസ്ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ഇനി വിസ പുതുക്കി നല്‍കൂ. എന്നാല്‍ ഡിസംബര്‍ 31 ന് ശേഷം വിസ കാലാവധി കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഉടനെ തന്നെ ഐ.ഡി കാര്‍ഡിന് വേണ്ടി അപേക്ഷിക്കേണ്ടതാണ്. ഇനിയുള്ള ദിവസങ്ങള്‍ തന്നെ അതിനു ധാരാളമാണെന്നും ഇനിക്ക് തിയ്യതി നീട്ടി നല്‍കില്ലെന്നും വക്താവ് വ്യക്തമാക്കി.

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

Published

on

പാസ്പോർട്ട് സേവനം ത്വരിത ഗതിയിലാക്കുന്നതിനായി പാസ്പോർട്ട് പുത്തുന്ന സമയത്ത് നിർത്തി വെച്ച പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കിയതായി ദുബായ് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.

ഇനി മുതൽ വിദേശ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാണെന്നും കാലാതമസം ഒഴിവാക്കുന്നതിന് മൂന്നാഴ്ച മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണമെന്നും കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് അറ്റസ്‌റ്റേഷന്‍ കോണ്‍സല്‍ സിദ്ദാര്‍ഥ കുമാര്‍ ബറൈലി അറിയിച്ചു.

ദീർഘകാലമായി യു എ ഇ യിൽ താമസിക്കുന്ന പലർക്കും ഇന്ത്യയിൽ സാധുവായ ലോക്കൽ അഡ്രസ്സ് ഇല്ലെന്ന് അധികൃതർ പറയുന്നു. ഇനി മുതൽ പാസ്‌പോർട്ടുകൾ പുതുക്കാനായി നാട്ടിലെ താമസ വിലാസവും നിർബന്ധമായി നൽകണം.

2015 വരെ പുതിയ പാസ്പോർട്ട് എടുക്കാനും പഴയ പാസ്പോർട്ട് പുതുക്കാനും പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമായിരുന്നു. എന്നാൽ പാസ്‌പോർട്ടുകൾ പുതുക്കി ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനും പാസ്പോർട്ട് സേവനങ്ങൾ ത്വരിത ഗതിയിലാക്കാനുമായി പാസ്പോർട്ട് പുതുക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷൻ 2015 ൽ നിർത്തി വെച്ച് പോലീസ് വെരിഫിക്കേഷൻ പുതിയ പാസ്പോർട്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തി. അതാണ് ഇപ്പോൾ വീണ്ടും നിർബന്ധമാക്കിയത്.

വിദേശമന്ത്രാലയത്തിന്റെ മാർഗ്ഗ നിര്‍ദേശങ്ങളനുസരിച്ചാണ്‌ പുതിയ നടപടി. സെപ്റ്റംബര്‍ മുതൽ ഇത് നിലവിൽ വരുത്താനായിരുന്നു നിർദ്ദേശം. നാട്ടിൽ കുറ്റകൃത്യങ്ങൾ ചെയ്ത് വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നവരെയും വിദേശങ്ങളിൽ കഴിയുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇന്ത്യക്കാരെയും തിരിച്ചറിയുന്നതിനാണ് എല്ലാ പാസ്‌പോര്‍ട്ടുകളും പുതുക്കുന്നതിന് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്ന് ഉറപ്പു വരുത്തുന്നത്.

Continue Reading

LATEST

കേരളത്തിലെ ലാബ് അടക്കം ഏഴു ലാബുകളുടെ കോവിഡ് ഫലങ്ങൾ ദുബായിൽ സ്വീകരിക്കില്ല

Published

on

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്.

ഇന്ത്യയിലെ ഏഴ് ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാഫലം (കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലങ്ങള്‍) സ്വീകരിക്കില്ലെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ യാത്രക്കാരെ അറിയിച്ചു.

താഴെ പറയുന്ന ഏഴു ലാബുകളാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്:

1.കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്,
2.ജയ്പൂരിലെ സൂര്യം ലാബ്,
3.ഡൽഹിയിലെ ഡോ. പി. ഭസിന്‍ പാത്‌ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,
4.ഡൽഹിയിലെ നോബിള്‍ ഡയഗണോസ്റ്റിക് സെന്റര്‍,
5.അസ ഡയഗണോസ്റ്റിക് സെന്റര്‍,
6.360 ഡയഗണോസ്റ്റിക് ആന്‍ഡ് ഹെല്‍ത്ത് സര്‍വ്വീസസ്,
7.എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്

നേരത്തെ നാല് ലാബുകളെ വിലക്കപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പട്ടികയിലേക്കാണ് പുതിയതായി മൂന്ന് ലാബുകളെ കൂടി കൂട്ടിച്ചേർത്തിട്ടുള്ളത്.

Continue Reading

LATEST

യുഎഇ യിൽ സ്വകാര്യ മേഖലക്കും നബിദിന അവധി പ്രഖ്യാപിച്ചു

Published

on

യു എ ഇ യിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു. ഈ മാസം 29 നാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി വിവരം പ്രഖ്യാപിച്ചത്. ഇതോടെ, ശനിയാഴ്ച അവധിയുള്ള സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തുടർച്ചയായ മൂന്നു ദിവസം അവധി ലഭിക്കും.

പൊതുമേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഗവർമെന്റ് ഹ്യുമൻ റിസോഴ്‌സാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വ്യാഴാഴ്ച്ച അവധി ലഭിക്കുന്നതോടെ ഫലത്തിൽപൊതുമേഖലക്ക് വാരാന്ത്യ അവധി മൂന്ന് ദിവസമായി മാറും. നവംബർ ഒന്ന് ഞായറാഴ്ച്ച മുതൽ സാധാരണ പോലെ പ്രവൃത്തി ദിവസം ആരംഭിക്കും.

Continue Reading
LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

LATEST4 weeks ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST4 weeks ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST4 weeks ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

Trending

error: Content is protected !!