Connect with us

MIDDLE EAST

എന്റെ ജോലിക്കാര്‍ അവരുടെ കുടുംബം നിര്‍ബന്ധമായും സംരക്ഷിക്കണം – യൂസഫ്‌ അലി

Published

on

 

മുസ്‌ലിയാം വീട്ടില്‍ അബ്ദുല്‍ഖാദര്‍ എന്ന എം.എ.യൂസഫ്‌ അലി. ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടര്‍. 2008 ൽ പത്മശ്രീ പുരസ്കാരം നേടിയ ഇദ്ദേഹം കൊച്ചി ലേക്ക്‌ ഷോർ ആശുപത്രി ചെയർമാൻ, പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി (The India Development Foundation) രക്ഷാധികാരി, അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇന്റസ്ട്രി ഡയരക്ടർ ബോർഡ്‌ അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) ഡയരക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത അത്ര പദവികള്‍. 

തന്‍റെ കൂടെ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും കഴിഞ്ഞ 20 വര്‍ഷമായി എന്റെ കൂടെയുള്ളവരാണ് എന്ന് യൂസഫ്‌ അലി. എന്ത് കൊണ്ട് യൂസഫ്‌ അലിയുടെ കമ്പനികളില്‍ ദീര്‍ഘകാലം ജീവനക്കാര്‍ ജോലി ചെയ്യുന്നു? എന്ത് കൊണ്ട് മറ്റുള്ള കമ്പനികളിലുണ്ടാകുന്നത് പോലെ യൂസഫ്‌ അലിയുടെ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് ഉണ്ടാകുന്നില്ല? അതിനുത്തരം യൂസുഫ്‌ അലിയുടെ വാക്കുകളില്‍ നിന്ന് തന്നെ വായിച്ചെടുക്കാം.

‘’എന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ജോലിക്കാരന് അവന്‍റെ കുടുംബം നോക്കാനുള്ള ബാധ്യത ഉണ്ട്. പ്രായമായ മാതാപിതാക്കളെ നോക്കാന്‍ ബാധ്യത ഉണ്ട്. അതവര്‍ ചെയ്യുന്നുണ്ടോ എന്ന് എന്ന് ഞാന്‍ നോക്കാറുണ്ട്. അതിനായി എനിക്ക് എംപ്ലോയീ വെല്‍ഫെയര്‍ സെക്രട്ടറി ഉണ്ട്. എന്‍റെ ജോലിക്കാരന്‍ വീട്ടിലേക്കു പണം അയച്ചു കൊടുത്തില്ലെങ്കില്‍ അവരുടെ വീട്ടുകാര്‍ക്ക് എന്നെ വിവരം അറിയിക്കാം.

അവരുടെ കത്തുകള്‍ ഈ എംപ്ലോയീ വെല്‍ഫെയര്‍ സെക്രട്ടറി എന്നെ കാണിക്കും. ഞാന്‍ അവരെ വിളിപ്പിക്കും. അബുദാബിയില്‍ ആണെങ്കില്‍ ഉടനെ തന്നെ വിളിപ്പിക്കും. കാരണം അവിടെയാണ് എന്റെ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്. മറ്റുള്ള രാജ്യങ്ങളില്‍ അതായത്‌ സൗദി, ഖത്തര്‍, ഒമാന്‍ തുടങ്ങിയവിടങ്ങളില്‍ ആണെങ്കില്‍ അവിടങ്ങളില്‍ പോകുന്നതിനനുസരിച്ചു വിളിപ്പിക്കും. അവരെ ഉപദേശിക്കും. ‘’നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല. വീട്ടിലേക്കു പണം അയച്ചു കൊടുക്കണം. മാതാപിതാക്കളെ നോക്കണം’’. എന്നിട്ട് അവര്‍ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും.  

പിന്നെയും പണം അയച്ചു കൊടുത്തില്ലെങ്കില്‍ ഞാന്‍ തന്നെ മൂന്നു – നാല് മാസത്തെ അവരുടെ ശമ്പളം എന്റെ കയ്യില്‍ നിന്ന് അയച്ചു കൊടുക്കും. അങ്ങിനെ ഞാന്‍ അയച്ചു കൊടുത്തതായി അറിയുമ്പോള്‍ പശ്ചാത്താപം കൊണ്ട് ചില ജോലിക്കാര്‍ എന്റെ അടുക്കല്‍ വരാറുണ്ട്, ഞാന്‍ അയച്ചു കൊടുത്ത പണം തിരികെ നല്‍കാനായി.  ഞാന്‍ അവരില്‍ നിന്നും പണമൊന്നും തിരികെ വാങ്ങാറില്ല. ഇനി മുതല്‍ കൃത്യമായി അയച്ചു കൊടുക്കാന്‍ ഉപദേശിച്ചു പറഞ്ഞയക്കും’’.

ഓക്സ്ഫോര്‍ഡിലും കേംബ്രിഡ്ജിലും പഠിച്ചാല്‍ കിട്ടാത്ത ബിസിനെസ്സിന്റെ പ്രാഥമിക പാഠം. എല്ലാ H.R മാനേജര്‍മാരും കണ്ടു പഠിക്കേണ്ട പാഠം. എന്ത് കൊണ്ട് യൂസഫ്‌ അലി കേരളത്തിനും, പ്രവാസ ലോകത്തിനും പ്രിയങ്കരനാവുന്നു എന്നതിന് മറ്റൊരു ഉത്തരമില്ല. 

 

Click to comment

You must be logged in to post a comment Login

Leave a Reply

MIDDLE EAST

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

Published

on

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ ചൂഷണം നടക്കുന്ന മറ്റൊരു വിഷയമാണ് ഓവര്‍ടൈം. വ്യാവസായിക മേഖലയിലെ ഒട്ടു മിക്ക തൊഴിലുടമകളും ഇത് നല്‍കി വരുന്നുണ്ട്. മാത്രമല്ല ആ മേഖലയിലെ തൊഴിലാളികള്‍ ഈ വിഷയത്തില്‍ കുറച്ചു കൂടെ അവബോധം കൂടിയവരുമാണ്‌. പക്ഷെ ചെറുകിട ഇടത്തരം മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇത് താരതമ്യേന അന്യവുമാണ്. തുടര്‍ച്ചയായ പതിനാലു മണിക്കൂര്‍ വരെ ഓവര്‍ടൈം കൂലി ഇല്ലാതെ ജോലി ചെയ്യുന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്.

സാധാരണ ജോലി സമയം കൂടാതെ അതിനപ്പുറം ജോലി ചെയ്യുന്ന മണിക്കൂറുകളാണ് ഓവര്‍ടൈം ആയി കണക്കാക്കുന്നത്.  സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസത്തില്‍ എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ആഴ്ചയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നാല്‍പ്പത്തി എട്ടു മണിക്കൂറും. അതിനു ശേഷം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും യഥാര്‍ത്ഥ വേതനവും അതിന്റെ അമ്പതു ശതമാനം അധികവും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഓവര്‍ടൈം കണക്കാക്കുന്നതിനു ഒരു തൊഴിലാളിയുടെ ഒരു മണിക്കൂര്‍ ജോലി സമയത്തിന്റെ വേതനം ആണ് ആദ്യം കണക്കാക്കേണ്ടത്. അതിനോട് കൂടി അതിന്റെ അമ്പതു ശതമാനം കൂടുതലും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം വേതനം ആയി.

ഈ ഒരു മണിക്കൂര്‍ സമയത്തെ വേതനം കണക്കാക്കുന്നതിനായി തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പളം എടുക്കുക. അതിനെ 30.4 കൊണ്ട് ഹരിക്കുക. അപ്പോള്‍ ഒരു ദിവസത്തെ വേതനം ലഭിക്കും. അതിനെ ഒരു ദിവസത്തെ സാധാരണ ജോലി സമയമായ എട്ടു കൊണ്ട് വീണ്ടും ഹരിക്കുക. അപ്പോള്‍ ഒരു മണിക്കൂര്‍ സമയത്തിന്റെ വേതനം ലഭിക്കും. അതിനെ പകുതിയാക്കി അല്ലെങ്കില്‍ രണ്ടു കൊണ്ട് വീണ്ടും ഹരിച്ചു ലഭിക്കുന്ന സംഖ്യയെ ഒരു മണിക്കൂര്‍ വേതനതോട് കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം ലഭിക്കും.

ഉദാഹരണമായി രണ്ടായിരം റിയാല്‍ അടിസ്ഥാന ശമ്പളം ഉള്ള ഒരാളുടെ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം കണ്ടു പിടിക്കുന്നത്‌ എങ്ങിനെയെന്ന് നോക്കാം.

2000 നെ 30.4 കൊണ്ട് ഹരിക്കുക. = 65.79 ഇതാണ് അയാളുടെ ഒരു ദിവസത്തെ വേതനം.

അതിനെ വീണ്ടും 8 കൊണ്ട് ഹരിക്കുക. അപ്പോള്‍ 8.23 ലഭിക്കും. ഇതന്ന് അയാളുടെ ഒരു മണിക്കൂര്‍ സമയത്തെ വേതനം.

അതിനെ വീണ്ടും രണ്ടു കൊണ്ട് ഹരിക്കുക അല്ലെങ്കില്‍ പകുതിയാക്കുക. അപ്പോള്‍ 4.12 ലഭിക്കും. ഇതിനെ ഒരു മണിക്കൂര്‍ സമയ വേതനമായ 8.23 നോടെ കൂട്ടിയാല്‍ അയാളുടെ ഓവര്‍ടൈം വേതനം ആയ 12.35 ലഭിക്കും.

എന്നാല്‍ ചില കമ്പനികള്‍ ഇത് കണക്കാക്കാന്‍ മറ്റൊരു ഫോമുല ഉപയോഗിക്കാറുണ്ട്. അതായത് തൊഴിലാളിയുടെ മാസ ശമ്പളത്തെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയെ 365.25 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യ എടുത്തു അതിനെ എട്ടു കൊണ്ട് വീണ്ടും ഹരിച്ചു കിട്ടുന്ന സംഖ്യയോട് കൂടി അതിന്റെ പകുതി കൂടി കൂട്ടി ഓവര്‍ടൈം വേതനം കണക്കാക്കുന്നു.

ഒട്ടു മിക്ക വലിയ കമ്പനികളും ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക. വലിയ രീതിയില്‍ ഓവര്‍ടൈം കൊടുക്കേണ്ടി വരുന്ന കമ്പനികള്‍ക്ക് ചെറിയ തോതിലുള്ള ലാഭം ഉണ്ടാവുമെങ്കിലും ഓരോ തൊഴിലാളിക്കും കുറവ് വരുന്ന സംഖ്യ വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും.

Continue Reading

MIDDLE EAST

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

Published

on

രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ രാജ്യത്തിന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി.

വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അനേകം വിദേശികൾ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നുണ്ടെന്നും ഇത് വിദ്യാഭ്യാസ മേഖല അടക്കമുള്ള മേഖലകളിൽ നിലാവാരമില്ലായ്മക്ക് വഴി വെക്കുന്നുണ്ടെന്നുമാണ് വിലയിരുത്തൽ.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്താത്ത ഇത്തരം സർട്ടിഫിക്കറ്റുകൾ ആധികാരികമായി കണക്കാക്കില്ല.

വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടു പിടിക്കുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് സർക്കാർ ഈയിടെ വ്യക്തമാക്കിയിരുന്നു.

Continue Reading

MIDDLE EAST

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

Published

on

ജനവാസ മേഖലകളിൽ പരിസര മലിനീകരണം തടയുന്നതിനായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മസ്കത്ത് നഗരസഭാ നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച നഗരസഭാ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകളിൽ ഭേദഗതി വരുത്തി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് ശേഷം മുപ്പത് ദിവസത്തിനുള്ളിൽ ഈ ഭേദഗതികൾ നിലവിൽ വരും.

വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല ഉദയത്തിനു മുൻപും അസ്തമയത്തിന് ശേഷവും ശബ്ദ മലിനീകരണം ഉണ്ടാകുന്ന ജോലികൾ പാടില്ല. മുൻകൂട്ടി അനുമതി ഇല്ലാതെ ജനവാസ കേന്ദ്രങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ, കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി പരിസര മലിനീകരണവും വായു മലിനീകരണവും ഉണ്ടാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല.

ഇത്തരം പ്രവർത്തനങ്ങൾക്കായി മുൻ‌കൂർ അനുമതി ആവശ്യമാണ്. നിർമ്മാണ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സ്കെച്ച്, അതിരുകൾ വ്യക്തമാക്കുന്ന രേഖകൾ, മറ്റു പ്രസക്തമായ വിവരങ്ങൾ എന്നിവ ഉടമയെ കരാറുകാരനോ ഹാജരാക്കി പെർമിറ്റ് കരസ്ഥമാക്കണം.

നിയമം ലംഘിച്ചു മലിനീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരിൽ നിന്നും അഞ്ഞൂറ് റിയാൽ പിഴയായി ഈടാക്കും. നടത്തി കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടതായും വരുമെന്നും നഗരസഭാ ചെയർമാൻ എൻജിനീയർ മൊഹ്സിന് ബിൻ മുഹമ്മദ് അൽ ഷെയ്ഖ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Continue Reading
KERALA9 hours ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

MIDDLE EAST10 hours ago

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

MIDDLE EAST15 hours ago

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

LATEST15 hours ago

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

KERALA16 hours ago

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

CRIME16 hours ago

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

CRIME17 hours ago

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

INDIA1 day ago

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

MIDDLE EAST1 day ago

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

INDIA1 day ago

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

KERALA2 days ago

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

HEALTH2 days ago

സൂര്യാഘാതം: അതീവ ജാഗ്രത ആവശ്യം

KERALA2 days ago

ഒന്ന് ശ്രദ്ധിക്കൂ, ഈ ചെറുപ്പക്കാരന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്

KERALA2 days ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA2 days ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

LATEST4 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST4 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW4 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

LATEST4 weeks ago

ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യന്‍ വ്യോമാക്രമണം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ

UAE4 weeks ago

18 കോടി മുസ്ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്..

CRIME4 weeks ago

കാശ്മീരി കവിത ഫേസ് ബുക്കിലിട്ട യുവാവ് അറസ്റ്റില്‍

Trending

Copyright © 2019 Pravasi Corner.

error: Content is protected !!