Connect with us

LATEST

സൗദിയിൽ കോവിഡ് മക്കയിൽ നിന്നും മക്കയിലെത്തുമ്പോൾ നെഞ്ചിടിക്കുന്നത് പ്രവാസിക്ക്.

Published

on

ആഴ്ചകൾക്ക് മുൻപ് മാത്രമാണ്, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഏഴിനാണ് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽ റബീഅ രാജ്യത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ വിലയിരുത്തൽ നടത്തിയത്. ആഴ്ചകൾക്കുള്ളിൽ സൗദിയിലെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകും എന്നായിരുന്നു പ്രവചനം.

തെല്ലൊരു അവിശ്വസനീയതോടെയാണ് രാജ്യം ആ വാക്കുകൾ കേട്ടത്. മന്ത്രി ആ വിലയിരുത്തൽ നടത്തുന്ന ദിവസം രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 2795 മാത്രമായിരുന്നു. ദിവസേനയുള്ള രോഗബാധിതരുടെ എണ്ണം ഇരുന്നൂറിൽ താഴെ മാത്രമായിരുന്നു. ഒരാഴ്ചക്ക് ശേഷം ദിവസേന രോഗബാധിതരാവുന്നവരുടെ എണ്ണം ഇരട്ടിയോളമായി തുടങ്ങി. ഏപ്രിൽ പതിനെട്ടോടെ ദിനം പ്രതിയുള്ള രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. കഴിഞ്ഞ ദിവസം രോഗബാധിതരുടെ മൊത്തം എണ്ണം പതിനായിരം കവിയുകയും ചെയ്തു.

ആരോഗ്യ മന്ത്രിയുടെ വിലയിരുത്തൽ പുറത്ത് വന്ന് കൃത്യം രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുന്നത്. വരും ദിവസങ്ങളിൽ ഇനിയും രോഗബാധിതരുടെ എണ്ണം വൻതോതിൽ ഉയരും എന്ന് തന്നെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

ഈ ഘട്ടമാവുമ്പോഴേക്കും രണ്ടു വ്യക്തമായ വഴിത്തിരിവുകൾ സംഭവിച്ചു കഴിഞ്ഞിരുന്നു. ഒന്നാമതായി രോഗബാധിതരുടെ എണ്ണത്തിൽ സ്വദേശികളേക്കാൾ വിദേശികൾക്കായി മുൻ‌തൂക്കം. ഖത്തീഫിൽ രോഗം വന്നു തുടങ്ങുമ്പോൾ സ്വദേശികളിൽ തുടങ്ങിയ രോഗബാധ ഇപ്പോൾ 23 ശതമാനം സ്വദേശികളിലും 77 ശതമാനം വിദേശികളിലും എത്തിനിൽക്കുന്നു. വരും ദിനങ്ങളിൽ രോഗബാധിതരാവുന്ന വിദേശികളുടെ എണ്ണത്തിൽ വൻവർദ്ധനയാണ് ഉണ്ടാവുക എന്ന വ്യക്തമായ മുന്നറിയിപ്പ് മന്ത്രാലയം നൽകി കഴിഞ്ഞു.

രാജ്യത്തെ രോഗബാധയുടെ ആരംഭ ഘട്ടത്തിൽ കൃത്യമായി കിഴക്കൻ പ്രവിശ്യയിൽ മാത്രമായി കഴിഞ്ഞിരുന്ന രോഗം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമെത്തി ഇപ്പോൾ മക്കയിൽ അപകടകാരിയായി എന്നതാണ് രണ്ടാമതായി സംഭവിച്ച വഴിത്തിരിവ്. ഇപ്പോൾ മക്കയിൽ എത്തി നിൽക്കുന്ന ഈ മഹാമാരി മക്കയിൽ നിസാരമല്ലാത്ത അപകടം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. അത്രമാത്രം ജനസാന്ദ്രത കൂടിയ മക്കയിൽ മാത്രം മരണ സംഖ്യ 37 ആയിക്കഴിഞ്ഞു. രോഗികൾ 2857 ആയി ഉയർന്നു.

ഇപ്പോൾ മക്കയാണ് രാജ്യത്തിന്റെയും അധികൃതരുടെയും ശ്രദ്ധാകേന്ദ്രം. മക്കയിൽ രോഗവ്യാപനം തടയാനാനാണ് ഇപ്പോൾ അധികൃതരുടെ കഠിന പ്രയത്‌നം നടക്കുന്നത്. അതിൽ വിജയിച്ചാൽ രാജ്യത്തെ രോഗബാധിതരുടെ എണ്ണവും രോഗവ്യാപന തോതും നിയന്ത്രണത്തിലാക്കാം. ഒരു വശത്ത് ആരോഗ്യ പ്രവർത്തനങ്ങളുമായി മെഡിക്കൽ ടീം ഫീൽഡിൽ കഠിനാധ്വാനം ചെയ്യുമ്പോൾ രോഗവ്യാപനം തടയാനായി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയാനായി സുരക്ഷാ അധികൃതരെ സഹായിക്കാനായി നാഷണൽ ഗാർഡ് സേനാംഗങ്ങളെ പോലും രംഗത്തിറക്കി കഴിഞ്ഞു.

മക്കയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ ജനസാന്ദ്രത മാത്രമല്ല കാരണം. ജനസാന്ദ്രതയുടെ അടിസ്ഥാനത്തിൽ രോഗബാധ വർദ്ധിക്കണമെങ്കിൽ രോഗബാധ വൻതോതിൽ ഉണ്ടാവേണ്ടിയിരുന്നത് റിയാദിലായിരുന്നു. മക്കയേക്കാൾ എത്രയോ ജനസംഖ്യയും ജനസാന്ദ്രതയും കൂടുതലായ റിയാദിനെക്കാൾ മക്കയിൽ രോഗബധിതരുടെ എണ്ണം വർദ്ധിക്കുന്നതിന് ഒരു പ്രത്യേക കാരണവുമുണ്ട്. തൊഴിലാളികളുടെയും ലേബർ ക്യാമ്പുകളുടെയും എണ്ണം കൂടുതലാണ് എന്നത് രോഗബാധ വർദ്ധനവിന് ഒരു കാരണമാണ്.

മക്കയിലെ ഹറമിലെ പ്രൊജക്റ്റുകളിൽ പതിനായിരക്കണക്കിന് തൊഴിലാളികൾ ദിനംപ്രതി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഒരാൾക്ക് രോഗബാധ ഉണ്ടായാൽ അത് പടർന്ന് പിടിക്കുന്നതിന് അധിക ദിവസങ്ങൾ വേണ്ട. ഇവിടങ്ങളിൽ ഒരാൾക്ക് രോഗബാധ ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ അയാളെ ആശുപത്രിയിലേക്ക് മാറ്റി മുഴുവൻ വർക്ക് സൈറ്റും അണുനശീകരണം നടത്തിയ ശേഷമാണ് ജോലികൾ പുനരാരംഭിക്കുന്നത്.

മക്കയിലെ സൗദി ബിൻ ലാദിൻ കമ്പനിയുടെ അൽ ഹറം പ്രൊജക്റ്റിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവിടുത്തെ ചില തൊഴിലാളികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മറ്റുള്ള തൊഴിലാളികളെ ആരോഗ്യ മന്ത്രാലയം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ച് മക്കയിൽ മരിച്ച തെലുങ്കാനയിലെ നിസാമാബാദ് സ്വദേശി അസ്മതുല്ലാ ഖാൻ എന്ന അറുപത്തിയഞ്ചുകാരൻ സൗദി ബിൻ ലാദിൻ കമ്പനിയിൽ പവർ സ്റ്റേഷൻ എഞ്ചിനീയറായിരുന്നു. ഇതേ കമ്പനിയിൽ തന്നെ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി നോക്കി വരവേ ഉത്തർപ്രദേശ് മീററ്റ് സ്വദേശിയായ മുഹമ്മദ് അസ്‌ലം ഖാൻ എന്ന അൻപത്തി ഒന്നുകാരനും കഴിഞ്ഞ ദിവസം മക്കയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.

രാജ്യത്ത് ഇനിയും ആയിരക്കണക്കിന് രോഗികളെ മന്ത്രാലയം പ്രതീക്ഷിക്കുന്നു. ജനസാന്ദ്രത കൂടിയ താമസ കേന്ദ്രങ്ങളിലും ലേബർ ക്യാമ്പുകളിലുമാണ് വൻതോതിൽ രോഗബാധ പ്രതീക്ഷിക്കുന്നത്. ലേബർ ക്യാംപുകളിൽ തൊണ്ണൂറു ശതമാനത്തിൽ അധികം താമസക്കാരും വിദേശികളാണ്. അതുകൊണ്ടാണ് രോഗബാധകളും മരണങ്ങളും വൻതോതിൽ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്ക ഉണ്ടാക്കുന്നത്.

ഈ നിരക്കുകൾ കുറക്കുന്നതിനായി വീടുകൾ കയറിയിറങ്ങിയുള്ള പരിശോധനകളാണ് മന്ത്രാലയത്തിന്റെ മെഡിക്കൽ സംഘം നടത്തുന്നത്. രോഗം ഉണ്ടെന്ന് അറിയാതെ കഴിയുന്നവരെ തേടിപിടിക്കുന്ന പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ രോഗബാധകളിൽ എണ്ണൂറിൽ അധികം പേരെ ഇങ്ങിനെ കണ്ടെത്തിയവരാണ്. ശരീരോഷ്മാവ് പരിശോധനയിലൂടെ കോവിഡ് ലക്ഷണങ്ങൾ പ്രകടമായ ആളുകളുടെ സ്രവങ്ങൾ എടുത്ത് എടുത്ത് വിശദമായ ലാബ് ടെസ്റ്റിലൂടെയാണ് ഇത്രയും രോഗബധിതരെ കണ്ടെത്തിയത്.

ഇത് പോലുള്ള ഫീൽഡ് പരിശോധനകളിൽ ഇനിയും രോഗബാധ ഉയരും. അതേ സമയം മരണ നിരക്ക് കുറക്കാൻ മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾ വിജയിക്കാൻ ഈ ഫീൽഡ് പരിശോധനകൾ കാരണമാവും. ആരോഗ്യ മന്ത്രിയുടെ വിലയിരുത്തൽ പ്രകാരം രോഗബാധ പതിനായിരം കടന്നെങ്കിലും വിലയിരുത്തലിൽ രണ്ടാമത്തെ ഭാഗം സംഭവിക്കാതിരിക്കാനുള്ള കഠിന ശ്രമങ്ങളാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്.

LATEST

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

Published

on

“ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എനിക്ക് കേരളത്തില്‍ ഉടനീളം യാത്ര ചെയ്യേണ്ടി വരും. അതിനായി പൊതുഗതാഗത സംവിധാനങ്ങള്‍ ആവോളമുണ്ട്. എനിക്ക് ഓടിയെത്താന്‍ സാധിക്കാത്തിടത്ത് എനിക്കായി ഓടിയെത്താന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നല്ലവരായ സുഹൃത്തുക്കളും എനിക്കുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ ഓടിയെത്താന്‍ എന്റെ ശമ്പളത്തില്‍ നിന്നും പ്രതിമാസം 6000 രൂപ വീതം അടച്ചു സ്വന്തമാക്കിയ ഒരു ആള്‍ട്ടോ കാറുമുണ്ട് എനിക്ക്. പിന്നെ എനിക്കെന്തിനാണ്‌ ഒരു ആഡംബര വാഹനം?”

തന്റെ മകന് ലുലുവിൽ നിന്നും സമ്മാനമായി ലഭിച്ച ഒരു ആഡംബര കാർ സമ്മാനമായി നൽകാമെന്ന് ഒരു സുമനസ്സ് മുന്നോട്ടു വന്നപ്പോൾ കേരളത്തിലെ ഒരു ജീവകാരുണ്യ പ്രവര്‍ത്തകയുടെ പ്രതികരണമായിരുന്നു അത്. ആ സമ്മാനം സ്നേഹപൂർവ്വം നിരസിച്ചപ്പോഴാണ് നര്‍ഗീസ് ബീഗം മറ്റു ചാരിറ്റി ബിസിനസ്സുകാരില്‍ നിന്നും എത്രമാത്രം വ്യത്യസ്തയാണെന്ന് നര്‍ഗീസിനെ നേരിട്ട് അറിയാത്തവര്‍ കൂടി മനസ്സിലാക്കിയത്.

നിറഞ്ഞ പ്രതീക്ഷകളുമായി നര്‍ഗീസ് ബീഗം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നലെയായിരുന്നു നർഗീസിന്റെ വിവാഹം. രാമനാട്ടുകരക്ക് സമീപം കാരാട് പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്. പാലക്കാട് ജില്ലയിലെ ചെർപ്പുളശേരി സ്വദേശിയാണ് നർഗീസിന്റെ ഭർത്താവ് സുബൈർ. ജിദ്ദയിൽ പ്രവാസിയാണ് സുബൈർ.

വയനാട് സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡോറ (Agency for Development operation in rural area)  യെന്ന എന്‍.ജി.ഒ സംഘടനയിലൂടെയാണ് നര്‍ഗീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നത്. അഡോറയുടെ എക്സിക്യുട്ടീവ് ഡയറക്ടറാണ് നര്‍ഗീസ്.

ജീവകാരുണ്യം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നുവെന്നാണ് നര്‍ഗീന്‍ എപ്പോഴും തമാശയായി പറയുക. പക്ഷെ അത് തമാശയല്ല എന്ന് അറിയുന്നവര്‍ക്കറിയാം. നഴ്സിംഗ് ജോലിയുടെ തുടക്കത്തില്‍ സ്റ്റൈപ്പന്റ് ആയി ലഭിച്ചിരുന്ന 300 രൂപയില്‍ നിന്നും ഭക്ഷണത്തിനുള്ള തുകക്ക് ശേഷം മിച്ചം വെക്കുന്ന 30-40 രൂപ ആശുപത്രി പരിസരങ്ങളിലെ അഗതികള്‍ക്ക് മരുന്ന് വാങ്ങാല്‍ നല്‍കുന്നത് മുതലാണ്‌ പൊതുജനങ്ങള്‍ അറിയാതെയുള്ള ആ പ്രവര്‍ത്തനങ്ങളുടെ തുടക്കം. പിന്നീട് ശമ്പളം ലഭിച്ചു തുടങ്ങിയപ്പോള്‍ അങ്ങിനെ നല്‍കുന്ന സംഖ്യയുടെ വലിപ്പം 500 രൂപയോളമായി വര്‍ദ്ധിച്ചു.

ഒരു നിര്‍ധന കുടുംബത്തിലായിരുന്നു നര്‍ഗ്ഗീസിന്റെ ജനനം. കൂലിപ്പണിക്കാരനായ പിതാവിന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. രണ്ട് അനുജന്മാരും ഒരു അനുജത്തിയുമടങ്ങുന്ന കുടുംബം വളരെ കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് വളര്‍ന്നത്. വലുതാകുമ്പോള്‍ നഴ്‌സാവണം എന്ന ആഗ്രഹം ഉള്ളില്‍ താലോലിക്കുമ്പോഴും ദാരിദ്ര്യം അതിനനുവദിക്കുമോ എന്ന് നര്‍ഗ്ഗീസിന് ഉറപ്പുണ്ടായിരുന്നില്ല.

പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് ആയിരുന്നുവെങ്കിലും മാര്‍ക്ക് കുറവായതിനാല്‍ നഴ്‌സിംഗ് അഡ്മിഷന്‍ കിട്ടാന്‍ സാധ്യത മങ്ങിയിരുന്നു. പണം സീറ്റ് വാങ്ങാന്‍ കുടുംബത്തിലെ സാമ്പത്തികാവസ്ഥ അനുവദിച്ചില്ല. പിന്നീടാണ് രാമനാട്ടുകര എല്‍സിഎം കോളേജില്‍ മിഡ് വൈഫറി കോഴ്‌സിനു ചേരുന്നത്.

പഠനശേഷം ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ചു. അവിടെ നിന്നും ലഭിച്ചിരുന്ന സ്റ്റൈപ്പന്റില്‍ നിന്നായിരുന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അശരണരായ രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങി നല്‍കി. തുടര്‍ന്ന് രോഗീപരിചരണത്തിന് ഒപ്പം തന്നെ നാട്ടിലെ നിര്‍ധനരും നിരാലംബരുമായ നിരവധി പേരെ സഹായിക്കാനായി ജീവിതം ഉഴിഞ്ഞു വെച്ചു. രോഗികള്‍, ആശരണര്‍, അനാഥര്‍, പട്ടിണിക്കാര്‍, വിവാഹ പ്രായമെത്തിയ നിര്‍ധന പെണ്‍കുട്ടികള്‍, മനസ്സിന്റെ സമനില തെറ്റിയവര്‍ തുടങ്ങിയ അനേകം പേര്‍ക്ക് നര്‍ഗീസിലൂടെ സഹായമെത്തി. തലച്ചുമടായി കോളനികളിലും പാടികളിലും സാധനങ്ങളും വസ്ത്രങ്ങളും എത്തി. നര്‍ഗീസിന്റെ ജൂപ്പീറ്റര്‍ സ്കൂട്ടറിന്റെ ഇരമ്പം കേള്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുന്ന കുടുംബങ്ങള്‍ അനവധിയായിരുന്നു.

നിർധനരും പണമില്ലാത്തവരുമായവര്‍ക്ക് സൗജന്യ ഷോപ്പിങ് എന്ന ആശയവുമായി നര്‍ഗീസ് തുടങ്ങിയ എയ്ഞ്ചല്‍സ് ജീവ കാരുണ്യ രംഗത്ത് കേരളം കാണാതൊരു സങ്കല്‍പ്പമായിരുന്നു. 2017 ഫെബ്രുവരി 18ന് തുടക്കം കുറിച്ച ഇവിടെ നിന്നും നിര്‍ധനര്‍ക്ക് സൗജന്യമായി വസ്ത്രങ്ങള്‍ ലഭിക്കും. വിവാഹത്തിനായി എടുക്കുന്ന വില കൂടിയ വസ്ത്രങ്ങള്‍ ഒരു തവണ മാത്രം ഉപയോഗിച്ച് പിന്നീട് ഉപയോഗിക്കാതെ അലമാരിയില്‍ സൂക്ഷിക്കുന്ന പലരുടെയും വിവാഹ വസ്ത്രങ്ങള്‍ എയ്ഞ്ചല്‍സിലൂടെ നിര്‍ധനരും യത്തീമുകളുമായ അനേകം പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന അമൂല്യ സമ്മാനങ്ങളായി മാറി. വിവാഹ വസ്ത്രങ്ങള്‍ സ്വപ്നമായി അവശേഷിക്കുന്ന നിര്‍ധനര്‍ക്ക് എയ്ഞ്ചല്‍സില്‍ നിന്നും സൗജന്യമായി വസ്ത്രങ്ങള്‍ ലഭിക്കും. എയ്ഞ്ചല്‍സ് ആരംഭിച്ച ആദ്യ വര്‍ഷം തന്നെ നിര്‍ധന കുടുംബങ്ങളിലെ 94 പെണ്‍കുട്ടികളാണ് ഇവിടെ നിന്നുള്ള വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് വിവാഹിതരായത്. ഇന്ന് നാലിലധികം ശാഖകള്‍ എയ്ഞ്ചല്‍സിനുണ്ട്.

വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളിലും സുതാര്യമായ പ്രവര്‍ത്തനമാണ് നര്‍ഗീസിന്റെ പ്രത്യേകത. ഒരു വിമര്‍ശനത്തിനും പഴുത് കൊടുക്കാതെയുള്ള നര്‍ഗീസിന്റെ അത്യന്തം സുതാര്യമായ പ്രവര്‍ത്തനം ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ അപൂര്‍വ്വമാണ് എന്ന് ജീവകാരുണ്യ പ്രവര്‍ത്തകരെ ചാരിറ്റി ബിസിനസ് എന്ന് വിശേഷിപ്പിക്കുന്ന വിമര്‍ശകര്‍ പോലും സമ്മതിക്കുന്നു. അനേകം പേര്‍ക്ക് വീട് വെച്ച് നല്‍കിയിട്ടും നര്‍ഗീസിന്റെയോ അഡോറയുടേയോ നേര്‍ക്ക് വിമര്‍ശനത്തിന്റെയോ അഴിമതിയുടെയോ സംശയ ദൃഷ്ടിപോലും ഇതുവരെ ഉയര്‍ന്നിട്ടില്ല.

ഫേസ് ബുക്കാണ് നര്‍ഗീസിന്റെ തട്ടകം. അതിലൂടെയാണ് ആശരണര്‍ക്കും രോഗികള്‍ക്കുമുള്ള പണം കണ്ടെത്തുന്നത്. സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിക്കുന്നു. പലപ്പോഴും പണം ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പരുകളും സഹിതമായിരിക്കും അഭ്യര്‍ഥനകള്‍.

വിവാഹ സമയത്തും നര്‍ഗീസിന്റെ കാരുണ്യ ചിന്തകള്‍ വ്യത്യസ്തമായി. മഹറായി എന്താണ് വേണ്ടത് എന്ന ചോദ്യത്തിന് ഒന്നരലക്ഷം രൂപ എന്നായിരുന്നു നര്‍ഗീസിന്റെ ഉത്തരം. വീഴ്ച്ചയില്‍ നട്ടെല്ല് തകര്‍ന്ന് ശയ്യാവലംബിയായ ഒരു കുടുംബത്തിന്റെ അത്താണിക്ക് ജീവിതമാര്‍ഗ്ഗമായി ഒരു ചെറിയ കട തുടങ്ങാനായി നല്‍കാനുള്ള പണമായിരുന്നു അത്.

രണ്ടു ചെറിയ കമ്മലും ഒന്നരലക്ഷം രൂപയും സ്വീകരിച്ച് സുബൈറിന്റെ നല്ല പാതിയായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന നര്‍ഗീസിനു മനസ്സ് നിറഞ്ഞ ആശംസകളുമായി പിന്തുണ നല്‍കുകയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രവാസികളടങ്ങുന്ന അഭ്യുദയകാംക്ഷികള്‍.

 

Continue Reading

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST3 hours ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST3 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST3 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!