Connect with us

INDIA

വൈറലായി ഡ്യൂട്ടിക്കിടയിൽ നോമ്പെടുത്ത് റോഡിൽ നിസ്കരിക്കുന്ന പോലീസുകാരന്റെ ചിത്രം.

Published

on

റമദാൻ മാസത്തിൽ ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലിസുകാരന്‍ റോഡിൽ നിസ്കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഗുണ്ടൂര്‍ നഗരത്തിലെ ഡ്യൂട്ടിക്കിടയിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കരീമുള്ള നിസ്‌കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കരീമുള്ള നിസ്‌കരിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ സമീപത്ത് കാത്തുനില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.

റമദാൻ വ്രതം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ റോഡിൽ പ്രാർത്ഥന നിർവഹിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഗുണ്ടൂരിലെ ലാലാപേട്ട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുള്ള.

ആന്ധ്രാപ്രദേശില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് ഗുണ്ടൂര്‍. കേന്ദ്രസര്‍ക്കാര്‍ ജില്ലയെ റെഡ് ‌സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

INDIA

നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

Published

on

നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ ഉദ്ധരിച്ച ചില വാക്കുകള്‍ വളച്ചൊടിച്ചാണ് അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതുവത്സര വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയില്‍ ഓലി കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി അനുസരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് മൂലമുണ്ടാകുന്ന രോഗബാധ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധ വ്യാപിക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മുന്‍കരുതല്‍ നിബന്ധനകളും നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കര്‍ശനമായി അനുസരിക്കണം. അവ അനുസരിച്ചാല്‍ നമുക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി തടസ്സമില്ലാതെ തന്നെ മുന്നോട്ട് പോകാം.

അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതായി കിംവദന്തി പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഒരിക്കലും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നാം മറ്റു രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാഠം പഠിക്കണം. കോവിഡിന്റെ ഓണം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗബാധ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ആ രാജ്യങ്ങള്‍ക്കെല്ലാം സ്വയം സുരക്ഷിതരാവുന്നതിനായി അവിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ആ പാത പിന്തുടരാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ബോധവല്‍ക്കരണത്തിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി ലോക്ക്ഡൌണ്‍ ഒഴിവാക്കുകയാണ് നമ്മള്‍ ചെയ്യുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ദിനംപ്രതി 10൦ രോഗബാധകള്‍ എന്ന കണക്കിലാണ് നേപ്പാളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആകെ 38൦൦ ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 28൦984 രോഗബാധകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും 274318 പേര്‍ രോഗമുക്തി കൈവരിച്ചു. 3൦58 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള പ്രവേശനം സൗദി അറേബ്യ വിലക്കിയിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പ്രവാസികളില്‍ അധികവും നേപ്പാള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടി സൗദിയിലേക്ക് പ്രവാസികള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ പാക്കേജ് എന്ന പരിഗണനയിലാണ് സാധാരണക്കാരായ പ്രവാസികള്‍ നേപ്പാളിനെ തിരഞ്ഞെടുക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ നേപ്പാളില്‍ എത്തുന്ന ഇവര്‍ 14 ദിവസം അവിടെ താമസിച്ച് ശേഷം ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍.ഓ.സി യും കരസ്ഥമാക്കി സൗദിയിലേക്ക് പറക്കുകയാണ് ചെയ്യുന്നത്.

നിലവില്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി നേപ്പാളില്‍ താമസിച്ചു വരുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോക്ക്ഡൌണ്‍ കിംവദന്തി അവരില്‍ സാരമായ ആശങ്കകള്‍ ഉളവാക്കിയിരുന്നു.

Continue Reading

INDIA

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

Published

on

ചാര്‍ട്ടേഡ്‌ വിമാനങ്ങളിലും വന്ദേ ഭാരത്‌ വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ് വാക്സിന്‍ സംബന്ധിച്ചാണ്.

കോവിഡ് വാക്‌സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായതാണ് കോവിഡ് വാക്സിനേഷനുള്ള ബുക്കിംഗ് ഉയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ അധികൃതര്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബഹുഭൂരിഭാഗവും എടുത്തു കളയുകയും പരമാവധി വാക്‌സിനേഷന്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ വിമാന യാത്രയും കോവിഡ് വാക്സിനുമായി ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സൗദിയിലെ ട്രെയിന്‍ യാത്രക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ നടപടി വാക്സിനേഷന്‍ വിമാന യാത്രയിലേക്കും വ്യാപിപ്പിക്കുമെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി.

ഈ നീക്കം അടുത്ത ഘട്ടത്തില്‍ വാക്‌സിനേഷന്‍ വിമാന യാത്രക്ക് നിര്‍ബന്ധമാക്കുമെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നും പ്രവാസി മണ്ഡലങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായി. ചില മലയാളി സാമൂഹിക പ്രവര്‍ത്തകരും വിവിധ മാധ്യമങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണം നടത്തിയതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു.

കുട്ടികളുടെ അവധിക്കാലം അടുത്തും വരുന്ന സമയമായതിനാല്‍ ഇപ്പോള്‍ ആദ്യ ഡോസ് സ്വീകരിച്ചാല്‍ മാത്രമേ യാത്ര പോകുന്ന സമയം ആകുമ്പോഴേക്കും രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനു മുമ്പ് രണ്ടു ഡോസ് വാക്‌സിനേഷനും പൂര്‍ത്തിയാക്കി സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടാനായിരുന്നു നാട്ടിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന പ്രവാസികളുടെ ശ്രമം.

മാത്രമല്ല മേയ് 17ന് സൗദി അന്താരാഷ്‌ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്ക് കോവിഡ് വാക്സിനേഷന്‍ ഒരു തടസ്സം ആകരുതെന്ന നിര്‍ബന്ധം നിരവധി പ്രവാസികള്‍ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രക്കായി ഒരുങ്ങിയവരില്‍ ഭൂരിഭാഗം പ്രവാസികളും സിഹത്തി ആപ്പിലൂടെ രജിസ്ട്രേഷന്‍ മുന്‍കൂട്ടി ചെയ്തു കൊണ്ട് തന്നെ ബുക്കിംഗ് നടത്തി കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചു.

പക്ഷെ രണ്ടാമത്തെ ഡോസില്‍ പലരുടെയും അസൂത്രണം പാളി. രാജ്യത്ത് രോഗബാധ ഭീഷണിയും എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചതോടെ കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നു ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാനും സാധിക്കില്ല. സാധിക്കുന്നവര്‍ക്കെല്ലാം ഒന്നാമത്തെ ഡോസ് നല്‍കി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.

ഇപ്പോഴുള്ള ആശങ്ക ആദ്യ ഡോസ് സൗദിയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു നാട്ടിലേക്ക് പോയാല്‍ അവിടെ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയോ എന്നാണ്. മാത്രമല്ല രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും സ്വീകരിച്ചാല്‍ അത് സൗദിയില്‍ സാധുവായ വാക്സിനെഷനായി കണക്കിലെടുക്കുമോ എന്നും പ്രവാസികള്‍ക്ക് ആശങ്കയുണ്ട്.

ഒന്നാമത്തെ ഡോസ് സൗദിയില്‍നിന്ന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് നാട്ടില്‍നിന്ന് സ്വീകരിക്കാനാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് നാട്ടില്‍ വെച്ച് രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ചാലും അത് സൗദി ആരോഗ്യ മന്ത്രലായത്തിന്റെ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സംവിധാനമില്ല. അത് കൊണ്ട് തന്നെ അത് ആധികാരികമായി കണക്കാക്കാനോ ആ ആനുകൂല്യം ലഭിക്കാനോ വഴിയൊരുക്കില്ല എന്നാണ് പൊതുവായ നിഗമനം.

നാട്ടിലും വാക്സിനേഷന്‍ സംബന്ധിച്ച നിബന്ധനകള്‍ ഉണ്ട്. വാക്സിന്റെ രണ്ടു ഡോസും ഒരേ വാക്സിന്‍ തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. മാത്രമല്ല വിദേശത്തു നിന്നും ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ കൂടി അതിന്റെ ഡേറ്റ ബേസ് ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ രണ്ടാം ഡോസ് നല്‍കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

കോവിഡ് വാക്സിനേഷന്‍ സൗദിയില്‍ വിമാന യാത്രക്ക് ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. വിമാന യാത്രയും കോവിഡ് വാക്സിനേഷനും തമ്മില്‍ ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ക്കു യാതൊരു ഔദ്യോഗിക നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അക്കാര്യം ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തമാക്കുമെന്നും സൗദി എയര്‍ലൈന്‍സ്‌ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാനയാത്രക്ക് വാക്‌സിനേഷന്‍ ഏതെങ്കിലും ജി സി സി രാജ്യവും ഇത് വരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ വിമാനയാത്രക്ക് വാക്‌സിനേഷന്‍ ഭാവിയില്‍ നിര്‍ബന്ധമാക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ സൂചന നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഐസൊലേഷനും പി.സി.ആര്‍ പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഏതാനും രാഷ്ട്രങ്ങള്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അല്‍അമ്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

INDIA

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

Published

on

സൗദി അറേബ്യ ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയതോടെ നേപ്പാള്‍, മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ സൗദിയില്‍ തിരിച്ചെത്താനാണ് സൗദിയില്‍ നിന്നും അവധിയില്‍ നാട്ടിലെത്തി തിരിച്ചു പോകാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ ഈ ഘട്ടത്തില്‍ ശ്രമിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും മേയ് 17 വരെയോ, എയര്‍ ബബിള്‍ കരാര്‍ ഉണ്ടാകുമോ എന്നും കാത്തിരിക്കുന്നുണ്ട്.

അത്തരക്കാരോട് വ്യക്തമായ കാരണങ്ങള്‍ നിരത്തി പ്രവാസി നിയമ വിദഗ്ദര്‍ക്ക് പറയാനുള്ളത് നിങ്ങള്‍ മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട എന്നാണ്. നിങ്ങള്‍ക്ക് സൗദിയില്‍ ഉടനെ തിരിച്ചെത്തേണ്ട ആവശ്യങ്ങള്‍ ഉണ്ടെങ്കിലും, ഉടനെ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങളുടെ ജോലിക്കോ ബിസിനസ്സിനോ ദോഷം സംഭവിക്കുമെങ്കില്‍ അധികം കാത്തിരിക്കാതെ തന്നെ നിങ്ങള്‍ മറ്റു രാജ്യങ്ങള്‍ വഴി സൗദിയില്‍ എത്താന്‍ ശ്രമുക്കുന്നതാണ് ഇപ്പോള്‍ ഉചിതം എന്ന് ഇവര്‍ പറയുന്നു.

കാലതാമസം വരുത്തുന്നത് കൊണ്ട് സാഹചര്യങ്ങളില്‍ അനുകൂല മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല. അതേ സമയം പ്രതികൂലമായ സാഹചര്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ് താനും.

കാരണം മേയ് 17 ന് സൗദി അറേബ്യ തങ്ങളുടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സൗദി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അത് സ്ഥിരീകരിച്ചതുമാണ്. കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇനിയും വൈകിയാല്‍ നികത്താനാവാത്ത മറ്റു നഷ്ടങ്ങള്‍ സംഭവിക്കും എന്നതിനാല്‍ കശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക.

എനാല്‍ സൗദി അറേബ്യ അന്താരഷ്ട്ര വിമാന സര്‍വീസുകള്‍ മേയ് 17 ന് തന്നെ പുനരാരംഭിച്ചാലും ഇന്ത്യക്കാര്‍ക്ക് അതില്‍ ആശ്വാസം നല്‍കുന്ന ഒന്നും തന്നെ ഉണ്ടാവില്ല എന്നാണു പ്രവാസി നിയമ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. നേരത്തെ പറഞ്ഞ പോലെ തന്നെ കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക. ക്വാറന്റൈന്‍ നിബന്ധനകളും പി സി ആര്‍ ടെസ്റ്റും അടക്കമുള്ള നിബന്ധനകള്‍ കര്‍ശനമായി തന്നെ തുടരും.

എന്നാല്‍ സര്‍വീസ് പുനരാരംഭിച്ചാലും കോവിഡ് ബാധ രൂക്ഷമായി കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം സംബന്ധിച്ച് ഇതിനായുള്ള പ്രത്യേക കമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്. സൗദി അറേബ്യയുടെ നിലപാട് അനുസരിച്ച് ഇന്ത്യയില്‍ നിന്നും ഈ സാഹചര്യത്തില്‍ നേരിട്ടുള്ള പ്രവേശനം അനുവദിക്കാന്‍ സാധ്യത തരിമ്പുമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധ നിരക്ക് രണ്ടു ലക്ഷത്തില്‍ ഏറെയാണ്‌. ഇത്തരമൊരു രാജ്യത്ത് നിന്നും അവിടുത്ത പൗരന്മാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുക എന്നത് തികച്ചും അസംഭാവ്യം തന്നെയാണ്.

മറ്റൊരു സാധ്യത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ പ്രവേശനം വിലക്കിയിട്ടില്ലാത്ത രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാം എന്താണ്. അത് ഇപ്പോഴും സൗദി അറേബ്യ അനുവദിക്കുന്നുണ്ട്. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞിരിക്കണം എന്നും കോവിഡ് നെഗറ്റീവ് ആയിരിക്കണം എന്നുള്ളതാണ് നിബന്ധന. നേപ്പാള്‍, മാലിദ്വീപ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ പ്രവാസികളായ ഇന്ത്യക്കാര്‍ സൗദിയിലേക്ക് ഇപ്പോഴും പ്രവേശിക്കുന്നുമുണ്ട്. ശ്രീലങ്ക, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ വരും ദിവസങ്ങളിലും പൂര്‍ണ്ണമായി ഇന്ത്യക്കാര്‍ പ്രവേശിച്ചു തുടങ്ങും.

ഈ സാഹചര്യത്തില്‍ മേയ് 17 വരെ കാത്തിരിന്നതില്‍ അര്‍ത്ഥമെന്താണ് ഉള്ളതെന്നാണ് ചോദ്യം. മേയ് 17 ന് ശേഷവും ഇപ്പോഴുള്ള അവസ്ഥ തന്നെ തുടരുകയോ കൂടുതല്‍ കര്‍ശനമാവുകയോ ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് എത്രയും പെട്ടെന്ന് സൗദിയില്‍ എത്തുക എന്നത് തന്നെയാണ് പ്രവാസികള്‍ക്ക് ഈ സാഹചര്യത്തില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത്‌. ഇന്ത്യയിലെ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന രോഗബാധയും സൗദിയിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഭീഷണി തന്നെയാണ്‌.

നയങ്ങളും നിലപാടുകളും എടുക്കുന്നതില്‍ കടുത്ത നിലപാട് സ്വീകരിക്കുന്ന സ്വഭാവമുള്ള സൗദി അറേബ്യ ഇപ്പോഴുള്ള നിലപാടുകളില്‍ തരിമ്പും ഇളവു വരുത്തില്ലെന്ന് മാത്രമല്ല ഒരു പക്ഷെ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ വരുത്താനാണ് സാധ്യത. ഇത് പോലുള്ള ഒരു സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സൗദിയില്‍ എത്താനാണ് അത്യാവശ്യക്കരായ പ്രവാസികള്‍ ചെയ്യേണ്ടത്.

മറ്റൊന്ന് എയര്‍ ബബിള്‍ കരാറിനെ കുറിച്ചാണ്. എയര്‍ ബബിള്‍ കരാര്‍ ഉടനെയൊന്നും പ്രാവര്‍ത്തികമാകില്ല എന്ന് സൗദിയെ കുറിച്ച് കുറച്ചെങ്കിലും ധാരണയുള്ളവര്‍ക്ക് ഇതിനകം തന്നെ ബോധ്യമായിട്ടുണ്ട്. അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പോലും സൗദി അറേബ്യ ഇപ്പോള്‍ തയാറല്ല. ഉടന്‍ പ്രാവര്‍ത്തികമാകില്ലെന്നു ബോധ്യമായതിനാലും സൗദി അറേബ്യയില്‍ നിന്നും അനുകൂലമായ പ്രതികരണം ഇല്ലാത്തതിനാലും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും എയര്‍ ബബിള്‍ കരാര്‍ എന്ന ആശയം തല്‍ക്കാലം ഉപേക്ഷിച്ച മട്ടാണ്. ദിനം പ്രതി രണ്ടര ലക്ഷം കോവിഡ് രോഗ ബാധകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയുമായി ഒരു എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കുക എന്നത് തികച്ചും അസംഭാവ്യമാണെന്നും മന്ത്രാലയത്തിന് കൂടുതല്‍ നന്നായി അറിയാം.

മാത്രമല്ല അന്നത്തെക്കാള്‍ കോവിഡ് പ്രതിസന്ധി അതിരൂക്ഷമാണ് ഇന്ത്യയില്‍ ഇപ്പോള്‍. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍  ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വൈറസ് സാന്നിധ്യം ഉണ്ടെന്നാണ് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടകം, ഗുജറാത്ത് മധ്യപ്രദേശ് എന്നിവിടങ്ങളിലെ 60% ലധികം സാമ്പിളുകളിലും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിദഗ്ധ പരിശോധനയിലാണ് ഇരട്ട വൈറസ് സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ വിതരണം ചെയ്യുന്ന വാക്സിന്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെതിരെ ഇത് എത്രത്തോളും ഫലപ്രദമാണെന്ന് ഇരുവരെയും അധികൃതര്‍ക്ക് വ്യക്തതയില്ല. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് ആളുകളെ പ്രവേശിപ്പിക്കാന്‍ സൗദി അറേബ്യ ഒരിക്കലും തയ്യാറാവില്ല.

എന്നാല്‍ കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാക്കണം എന്നൊക്കെ ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കോഴിക്കോട് എം പി ശ്രീ എം കെ രാഘവന്‍ നാല് ദിവസം മുന്‍പാണ് എയര്‍ ബബിള്‍ കരാറിന് ശ്രമിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത്.

ശ്രീ. എം കെ രാഘവന് സൗദി അറേബ്യയിലെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതിനാലോ അദ്ദേഹത്തിന്‍റെ ഉപദേശകര്‍ സൗദിയിലെ ഇപ്പോഴത്തെ അവസ്ഥ ശരിയായി വിശദീകരിച്ച്  കൊടുക്കത്തതിനാലോ ആയിരിക്കും അദ്ദേഹം ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റിനു തുനിഞ്ഞതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിന് താഴെ നിരവധി പേര്‍ അനുകൂലിച്ചും കമന്റുകള്‍ ഇട്ടിട്ടുമുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ രാഷ്ട്രീയക്കാരുടെ വാക്കുകള്‍ വിശ്വസിച്ചു കൊണ്ടിരുന്നാല്‍ പ്രവാസികള്‍ക്ക് ഉള്ള ജോലിയും വരുമാനവും കൂടി നഷ്ടമാവും. അതിനാല്‍ മുകളില്‍ പറഞ്ഞ പോലെ എത്രയും പെട്ടെന്ന് സൗദിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നതാണ് നല്ലത്.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലിന് ശേഷം ഇപ്പോള്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസ്സി സൗദിയിലേക്ക് പോകാനായി അപേക്ഷിക്കുന്നവര്‍ക്ക് കാലതാമസം ഇല്ലാതെ തന്നെ എന്‍ ഓ സി നല്‍കുന്നുണ്ട്. ബഹറിന്‍ വിസിറ്റ് വിസ നല്‍കുന്നുണ്ട്. ഉയര്‍ന്ന പ്രൊഫഷന്‍ ഉള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. മാലിദ്വീപ് ഇരട്ട കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാന്‍ ഏപ്രില്‍ എട്ടിന് സന്ദര്‍ശക വിസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. പുതിയ വിസകള്‍ നല്കുന്നില്ലെങ്കിലും നിലവില്‍ വിസകള്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടാവില്ല. വരും ദിവസങ്ങളില്‍ ശ്രീലങ്ക വഴിയും, ജോര്‍ദ്ദാന്‍ വഴിയുമെല്ലാമുള്ള യാത്രകള്‍ കൂടുതല്‍ സാധ്യമാകും. ചുരുക്കത്തില്‍ കേരളത്തിലെ പ്രവാസികളോട് പറയാനുള്ളത് മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കുന്നതിന് പകരമായി ഇപ്പോള്‍ സാധ്യമായ വഴികളിലൂടെ സൗദിയില്‍ എത്താന്‍ ശ്രമിക്കുക എന്നത് മാത്രമാണ്.

Continue Reading
LATEST2 hours ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST14 hours ago

ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

CRIME14 hours ago

ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

LATEST17 hours ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

LATEST1 day ago

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന് കുഞ്ഞു ജനിച്ചു

INDIA2 days ago

നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

INDIA4 days ago

നേപ്പാളില്‍ സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കി മസ്ജിദ്. സൗദി പ്രവാസികള്‍ക്കും ആശ്വാസം

INDIA4 days ago

സൗദി പ്രവാസികള്‍ക്ക് സാധാരണ പോലെ എന്‍.ഒ.സി നല്‍കി എംബസ്സി, നേപ്പാളില്‍ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്ക്

INDIA5 days ago

നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍

INDIA5 days ago

പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഇടപെടുന്ന നേതാക്കളോടും ജനപ്രതിനിധികളോടും പറയാനുള്ളത്

INDIA6 days ago

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എപ്പോഴും തകരാറിലാവുന്നത് എന്താണ്?

INDIA6 days ago

ഈ അവസ്ഥ സൗദി പ്രവാസികള്‍ അറിഞ്ഞു മേടിച്ചതോ?

INDIA6 days ago

സൗദി പ്രവാസികള്‍ക്കായി കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍. മുന്നൂറോളം പേര്‍ക്ക് എന്‍.ഓ.സി ലഭിച്ചു.

INDIA1 week ago

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു

INDIA1 week ago

അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക

INDIA2 weeks ago

അനിശ്ചിതത്വം നീങ്ങി. സൗദിയിലേക്കും ഇന്ത്യയിലേക്കുമുള്ള ചാര്‍ട്ടേഡ്‌ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST3 weeks ago

സൗദിയിലെ കള്ളം പറയുന്ന സ്ഥാപന ഉടമകളെ കുടുക്കാന്‍ പുതിയ സര്‍ക്കുലറുമായി മന്ത്രാലയം

LATEST2 weeks ago

സൗദിയില്‍ VPN ഉപയോഗിക്കുന്നവര്‍ അറിയുക ഈ ഉപയോഗം അപകടകരം

KERALA2 weeks ago

കേരളത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള ഏഴു ദിവസം ക്വറന്റൈന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കും

INDIA6 days ago

ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍

INDIA3 weeks ago

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രതികരണം

LATEST6 days ago

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി

LATEST1 week ago

സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?

LATEST2 weeks ago

സൗദിയിലെ ബിനാമി ബിസിനസില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നവര്‍ ഇതെല്ലാം അറിഞ്ഞിരിക്കുക

INDIA2 weeks ago

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും മുടങ്ങി. അനിശ്ചിതത്വത്തിലായി പ്രവാസികള്‍.

LATEST2 weeks ago

സൗദിയില്‍ ഷോപ്പിംഗ്‌ മാളുകളിലെ ജോലികളും സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനമായി

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

Trending

error: Content is protected !!