KERALA
സ്നേഹത്തിന് മുന്നിൽ ഭാഷക്കും മതത്തിനും അതിരിടാതെ ഒരു മലയാളി കുടുംബം.

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക് ഡൗണിൽ കുടുങ്ങി പോയ കശ്മീരി യുവാക്കള്‍ക്ക് കൈത്താങ്ങായി മലയാളി കുടുംബം. വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥികളായ ഇല്യാസിനും ഉമറിനും ജാവീദിനും ആശ്രയമായത് സഹപാഠി ബ്രില്‍സ് സോജന്റെ പേരാവൂര്‍ കണിച്ചാറിലെ നെല്ലിക്കുന്നേല്‍ വീട്ടില്‍ കുടുംബമായിരുന്നു.
വിമൽ ജ്യോതിയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇല്യാസും ഉമറും ജാവിദും. മാര്‍ച്ച് 13ന് കോളജ് അടച്ചപ്പോള്‍ സഹപാഠികൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ഇവർക്ക് കാശ്മീരിലേക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചുവെങ്കിലും കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള യാത്ര തിയ്യതി മാർച്ച് 26 നായിരുന്നു.
ഇതോടെ അത്രയും ദിവസം തന്റെ വീട്ടിൽ താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു സഹപാഠിയായ ബ്രിൽസ് ഇവരെ കണിച്ചാറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസുകൾ നിർത്തി വെക്കുകയും ചെയ്തതോടെ ഇവരുടെ യാത്ര അനന്തമായി നീളുകയായിരുന്നു.
എന്നാൽ ഇതൊന്നും ബ്രില്‍സിന്റെ പിതാവ് സോജനും അമ്മ സ്വര്‍ണക്കും അസൗകര്യമായില്ല. മക്കളുടെ അന്യ സംസ്ഥാനക്കാരും അന്യ മതസ്ഥരുമായ കൂട്ടുകാർക്ക് ഏറ്റവും സുരക്ഷിതവും സ്നേഹപൂർണ്ണവുമായ അഭയമൊരുക്കി ആ കുടുംബം. തന്റെ രണ്ട് മക്കളൊടൊപ്പം ഇവരും സുരക്ഷിതരായിക്കുമെന്ന് അവരുടെ രക്ഷിതാക്കളെ സോജനും സ്വർണ്ണവും ഫോണിലൂടെ അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
അതിനിടയിലാണ് വിശുദ്ധ റമദാൻ തുടങ്ങുന്നതും ഇല്യാസിനും ഉമറിനും ജാവീദിനും വ്രതം അനുഷ്ഠിക്കൽ മതപരമായി നിർബന്ധമാകുന്നതും. മറ്റൊരു മതത്തിന്റെ അനുഷ്ഠാനങ്ങളൊന്നും തന്നെ ഈ കുടുംബത്തിന് അസൗകര്യമായില്ല. നോമ്പ് കാലത്തിന്റെ പ്രാര്‍ഥനാ വിശുദ്ധിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഈ കുടുംബം വ്രതം അനുഷ്ഠിക്കാനും നിസ്കരിക്കാനും പാതിരാത്രിയില്‍ അത്താഴത്തിനും സൗകര്യമൊരുക്കുന്നു. നോമ്പ് മുറിക്കുന്ന സന്ധ്യയിൽ വിഭവങ്ങളുമൊരുക്കുന്നു.
സഹജീവി സ്നേഹത്തിന് മുന്നിൽ ദേശത്തിനും ഭാഷക്കും മതത്തിനും അനുഷ്ഠാനങ്ങൾക്കും അതിര് കല്പിക്കാനാവില്ലെന്ന് ഏവർക്കും മാതൃകയായി ഇതിലൂടെ തെളിയിക്കുകയാണ് പേരാവൂര്‍ കണിച്ചാറിലെ നെല്ലിക്കുന്നേല്‍ വീട്ടുകാർ.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
KERALA
ഇവരാണ് യൂസഫലിയുടെ ജീവന് രക്ഷിച്ച പൈലറ്റുമാര്‍

ഇന്ന് രാവിലെ ഏറണാകുളത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ജീവന് രക്ഷിച്ചത് കോട്ടയം സ്വദേശികളായ രണ്ടു പൈലറ്റുമാര്‍. സംഭവ സമയത്ത് ഹെലികോപ്റ്റര്‍ പറത്തിയിരുന്നത് പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും സഹ പൈലറ്റ് കോട്ടയം പൊന്‍കുന്നം സ്വദേശി ശിവകുമാറുമാണ്. പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് നാനാ ഭാഗത്തു നിന്നും ലഭിക്കുന്നത്.
24 വര്‍ഷത്തെ നേവിയിലെ സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് 51 കാരനായ അശോക് കുമാര്‍ ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റായി സ്ഥാനമേറ്റെടുക്കുന്നത്. അശോക് കുമാറിന്റെ മനോധൈര്യവും വൈദഗ്ദ്യവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും യൂസഫലിയെയും ഭാര്യയേയും രക്ഷിച്ചത്.
സംഭവ സമയത്ത് യൂസഫലി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററായ ‘അഗസ്ട്ട 1൦9’ എന്ന ഇരട്ട എഞ്ചിന് ഹെലികോപ്റ്ററാണ് ഉപയോഗിച്ചിരുന്നത്. 1600 കിലോയാണ് ഈ ഹെലികോപ്റ്ററിന്റെ ഭാരം. നാല് യാത്രക്കാര്‍ക്കും രണ്ടു പൈലറ്റുമാര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ യൂസഫലിയുമ ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും അടക്കം നാല് യാത്രക്കാരും രണ്ടു പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്.
യാത്രക്കിടയില്‍ കനത്ത മഴയും കാറ്റും ഉണ്ടായതാണ് കാര്യങ്ങള്‍ വഷളാക്കിയത്. അതിനിടയില്‍ രണ്ടു എഞ്ചിനുകളും പ്രവര്‍ത്തന രഹിതമായതും സ്ഥിതിഗതികള്‍ ഗുരുതരമാക്കി. നിയന്ത്രണം നഷ്ടപ്പെട്ടു ഓട്ടോ റൊട്ടെഷനില് ആയിരുന്ന ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ചെറിയ കാറ്റില്‍ പോലും ഒരു വശത്തേക്ക് ചെറിയാന് സാധ്യത ഉണ്ടായിരുന്നു.
അത്തരത്തില്‍ ഹെലികോപ്റ്റര്‍ ഒരു വശത്തേക്ക് ചെരിയുകയാനെങ്കില് മുകള്‍ വശത്തെ റോട്ടര്‍ ബ്ലേഡുകള് നിലത്തു മുട്ടുകയും ഹെലികോപ്റ്റര്‍ ദൂരത്തേക്കു തെറിച്ചു വീഴുകയും ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നു. അത്തരത്തില്‍ തെറിച്ചു പോയി നിലത്ത് വീഴുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം മൂലം ചെറിയ സ്പാര്‍ക്ക് പോലും ഉണ്ടായാല്‍ ഇന്ധനം കത്തി ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുകയും ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നു.
അശോക് കുമാറിന് ഈ പരീക്ഷണങ്ങള്‍ക്കിടയിലും സുരക്ഷിതമായി ഹെലികോപ്റ്റര്‍ ചെളിയും വെള്ളവും നിറഞ്ഞ ചതുപ്പ് നിലത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് തീ പടര്‍ന്നു പിടിച്ചുള്ള പൊട്ടിതെറിക്കല്‍ പോലുള്ള വന്‍ അപകടം ഒഴിവായത്.
ചുറ്റും മതിലും രണ്ടു വീടുകളും ഒരു വര്‍ക്ക് ഷോപ്പും നിരവധി ബസ്സുകളും ഉണ്ടായിരുന്ന സ്ഥലത്താണ് അശോക് കുമാര്‍ ഹെലികോപ്റ്റര്‍ ചതുപ്പില്‍ കൃത്യമായും സുരക്ഷിതമായും ഇറക്കിയത്. മനസാനിധ്യം നഷ്ടപ്പെടുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ചുറ്റും മതിലുകളുള്ള ആ ചതുപ്പില്‍ ഇത്ര കൃത്യമായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ അശോക് കുമാറിന് കഴിയുമായിരുന്നില്ല.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വൈകുന്നേരം വരെ ചികിത്സയുടെ ഭാഗമായി എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ യൂസഫലി മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ഹെലികോപ്റ്ററില്‍ ആശുപത്രി വിട്ടു.
KERALA
ഐ.എം.എ യുടെ കോവിഡ് പരാമര്‍ശം കെ.എം.സി.സി.യെ ലക്ഷ്യമാക്കിയുള്ളതോ?

കേരളത്തില്‍ സമീപ ദിവസങ്ങളില്‍ കോവിഡ് ബാധ നിരക്ക് ഉയരാന്‍ കാരണം പ്രവാസികളെ വീട്ടിലേക്ക് ക്വാറന്റൈനില്‍ കഴിയാന്‍ വിട്ടതാണെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) യെ ലക്ഷ്യം വെച്ചുള്ളതാനെന്നു വിലയിരുത്തല്‍.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് പി.ടി സക്കറിയയാണ് പ്രവാസികള്‍ക്കിടയില്‍ ഏറെ വിവാദമായ പരാമര്‍ശം നടത്തിയത്. 24 ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു സക്കറിയ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ച് കൊണ്ടാണ് പ്രവാസികള്‍ സൈബറിടങ്ങളില്‍ രോഷ പ്രകടനം നടത്തുന്നത്.
സക്കറിയയുടെ അഭിപ്രായ പ്രകടനം ലീഗ് അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. കെഎംസിസി യാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ സമീപ ദിവസങ്ങളില്‍ നാട്ടിലേക്ക് കൊണ്ട് വന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങിയ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തകരായ പ്രവാസികളെ ഇത്തരത്തില്‍ നാട്ടിലെത്തിച്ചത്. ഇവരെല്ലാം വോട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്.
കരിപ്പൂര്‍, കണ്ണൂര്‍ വിമാന താവളങ്ങള്‍ വഴിയാണ് കെ എം സി സി പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയിട്ടുള്ളത്. തെക്കന്‍ കേരളത്തില്‍ ഈ വരവ് ഉണ്ടായിട്ടില്ല. ഒമാൻ, ദുബായ്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് അധികവും എത്തിയത്.
മുന്‍ വര്‍ഷങ്ങളിലും കെ എം സി സി ഇത്തരം തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഓപറെഷനുകള് നടത്തിയിരുന്നു. അന്നൊക്കെ ചാർട്ടഡ് വിമാനങ്ങളിലാണ് പ്രവര്‍ത്തകരെ നാട്ടിലെത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിലവിലെ സാഹചര്യങ്ങള്‍ മൂലം ചാർട്ടഡ് ഫ്ലൈറ്റുകള്‍ ഒഴിവാക്കി പകരം തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ഒരു മാസത്തിനകം ആയിരത്തോളം പേർ ദുബായിൽനിന്ന് മാത്രമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന നേതാക്കളെല്ലാം തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പ് തന്നെ നാട്ടില്‍ എത്തിയിരുന്നു. വോട്ടെടുപ്പിനു രണ്ടുദിവസം മുൻപു പരമാവധി തങ്ങളുടെ പ്രവര്‍ത്തകരായ പ്രവാസി വോട്ടർമാരെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
മാര്‍ച്ച് മൂന്നിന് ദുബായിൽനിന്ന് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ 200 പ്രവാസികള്‍ നാട്ടില്‍ എത്തിയിരുന്നു. ടിക്കറ്റിന് നാമമാത്ര തുക മാത്രം ഈടാക്കിയാണ് കെ.എം.സി.സി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന്റെ സമീപ ദിവസങ്ങളിലും കൂടുതല്‍ പേര് വോട്ടു ചെയ്യാനായി നാട്ടിലെത്തി.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു പ്രവര്‍ത്തകരെ കൊണ്ട് വന്നിരുന്നത്. കണ്ണൂർ ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ എത്തിയത്. അഴീക്കോട്ടെ വോട്ടർമാർ ദുബായിൽ കെഎംസിസിക്കു കീഴിൽ മാത്രം ആയിരത്തോളം പേരുണ്ട്.
കൂത്തുപറമ്പിൽ കടുത്ത പോരാട്ടം നടക്കുന്നതിനാൽ പരമാവധിപ്പേരെ എത്തിക്കാനായിരുന്നു ശ്രമം. യു എ ഇ യില്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടർമാരാണ് കെഎംസിസിയില്‍ ഏറ്റവുമധികം അംഗങ്ങളായുള്ളത്. ദുബായിൽ മാത്രം ഏതാണ്ട് 2500 അംഗങ്ങളുണ്ട്. അബുദബിയിൽ 700, ഷാർജയിൽ 1000, അജ്മാൻ–റാസൽഖൈമ 1000 എന്നിങ്ങനെയാണ് അംഗങ്ങൾ.
കെ.പി മോഹനനും പൊട്ടങ്കണ്ടി അബ്ദുല്ലയും സ്ഥാനാര്‍ഥികളായ മണ്ഡലത്തില്‍ അബ്ദുള്ളക്ക് വേണ്ടി വാശിയേറിയ മത്സരത്തിനായിരുന്നു ലീഗിന്റെ ശ്രമം. ദുബായില്‍ പ്രവാസിയായ പൊട്ടങ്കണ്ടിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരിൽ കൂത്തുപറമ്പുകാര്‍ ഏറെയുണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, വടകര, നാദാപുരം മണ്ഡലങ്ങളിളും സമാനമായ രീതിയില്‍ വോട്ടു ചെയ്യാനും പ്രവര്‍ത്തനത്തിനും പ്രവാസികള്‍ എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മന്ത്രി കെ ടി ജലീലും ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലും നേര്‍ക്കുനേര്‍ വാശിയേറിയ പോരാട്ടം നടന്ന തവനൂരിലും കൂടുതൽ പേർ എത്തി. താനൂർ മണ്ഡലത്തിലേക്കും പ്രവാസികള്‍ കൂട്ടമായി എത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
-
INDIA1 week ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA2 days ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA6 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST6 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST1 week ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA2 days ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്
-
INDIA5 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍