Connect with us

LATEST

പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് നിർബന്ധമായും ഈ കാര്യങ്ങൾ ചെയുക.

Published

on

കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു എ ഇ യിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർ മടങ്ങുന്നതിന് മുൻപായി നിർബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. കാരണം ഇപ്പോൾ നാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ സമയ ബന്ധിതമായി ഉടനെ മടങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മടങ്ങുന്നവർക്ക് രാജ്യം കോവിഡ് വിമുക്തമായതിന് ശേഷം മാത്രമേ തിരികെ വരാൻ സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അത് കൊണ്ട് തന്നെ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു തീർത്തില്ലെങ്കിൽ ഭാവിയിൽ യു എ ഇ യിലേക്ക് തിരികെ വരുമ്പോഴോ യു എ ഇ വഴി മറ്റു രാജ്യങ്ങളിലേക്ക് കടന്നു പോകുമ്പോഴോ നിയമ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

ജോലിയിൽ നിന്ന് പിരിയുകയാണെങ്കിലും ദീർഘ അവധിയിൽ പോകുകയാണെങ്കിലും നടപടിക്രമങ്ങൾ എല്ലാം തന്നെ നിയമപരമായി പൂർത്തിയാക്കുക. കാരണം വീസ റദ്ദാക്കൽ നടപടികൾ തുടങ്ങിയവ നിയമ പരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഭാവിയിൽ കാണാതാകുന്നവരുടെയും ഒളിച്ചോടുന്നവരുടെയും മറ്റും ഗണത്തിൽ ഉൾപ്പെട്ടേക്കാം. അത് തിരികെ വരുമ്പോൾ നിയമ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. തെളിവായി രേഖകൾ സൂക്ഷിച്ചു വെക്കണം.

തൊഴിലുടമയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയശേഷം മാത്രം മാത്രം രേഖകളിൽ ഒപ്പിട്ടു നൽകുക. യാതൊരു കാരണവശാലും ഒന്നും എഴുതാത്തതൊ ഭാഗികമായി എഴുതിയതോ ആയ രേഖകളിൽ ഒപ്പു വെക്കാതിരിക്കുക. ഈ രേഖകൾ ഭാവിയിൽ നിങ്ങൾക്കെതിരെ ഉപയോഗിച്ചേക്കാം. നിയമ പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അഭിഭാഷകന്റെ ഉപദേശം തേടുക. നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകേണ്ടതും സ്ഥാപനമാണ്.

തൊഴിൽ കരാർ അവസാനിച്ചാണ് പിരിയുന്നതെങ്കിൽ തൊഴിലുടമയെ പാസ്പോർട്ട് ഏൽപിച്ച് താമസ വീസ റദ്ദാക്കുക. പിരിയുമ്പോൾ മെഡിക്കൽ ഇൻഷുറൻസ് കാർഡ്, എമിറേറ്റ്സ് ഐഡി തുടങ്ങിയ ഔദ്യോഗിക രേഖകളെല്ലാം തിരികെ നൽകണം. ഭാവിയിലെ ആവശ്യങ്ങൾക്കായി തൊഴിലുടമയിൽ നിന്ന് തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി വെക്കുക.

പിരിച്ചുവിടുകയാണെങ്കിൽ കരാർ പ്രകാരം കമ്പനി നൽകിയ താമസസ്ഥലത്ത് നിന്ന് ഉടൻ ഒഴിയേണ്ടതില്ല. പിരിച്ചു വിടുന്ന കാര്യം മുൻകൂട്ടി നോട്ടീസ് കാലാവധിയിൽ അറിയിക്കണമെന്നാണു നിയമം.

വാഹനങ്ങൾ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഗതാഗത നിയമ ലംഘനത്തിനുള്ള എന്തെങ്കിലും പിഴ അടക്കാനുണ്ടെങ്കിൽ അത് അടച്ചു ബാധ്യത ഒഴിവാക്കുക. അത് പോലെ തന്നെ മടങ്ങും മുൻപ് സാലിക് കാർഡ് റദ്ദാക്കേണ്ടതാണ്. വാഹനങ്ങൾ ഒഴിവാക്കുകയാണെങ്കിൽ നാട്ടിലേക്ക് തിരിക്കുന്നതിന് മുൻപായി വാഹനങ്ങൾ വിൽക്കുകയോ വിൽക്കാനായി പവർ ഓഫ് അറ്റോർണി ചുമതല ഏൽപിക്കുകയോ ചെയ്യുക. വിശ്വസ്തനായ വ്യക്തിയെ ആയിരിക്കണം ഈ ചുമതല ഏല്പിക്കേണ്ടത്. യുഎഇയിലെ അഭിഭാഷകന്റെ മേൽനോട്ടത്തിലാകണം ഇത്.

വാടക കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കിൽ നാട്ടിൽ പോകുന്ന വിവരം കെട്ടിട ഉടമയെ രേഖാമൂലം അറിയിച്ച് ഉടമയിൽ നിന്ന് ക്ലിയറൻസ് രേഖകളും ഡെപ്പോസിറ്റ് തുകയും കൈപ്പറ്റുക. ഇടപാടുകൾ അവസാനിപ്പിക്കുന്നതിന് മുൻപായി ഉടമയേയോ അയാളുടെ പ്രതിനിധികളെയോ വരുത്തി താമസ സ്ഥലത്തിന് കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്നു ബോധ്യപ്പെടുത്തി സമ്മതപത്രം വാങ്ങണം.

ഇന്റർനെറ്റ്, ടിവി സേവനങ്ങളുടെ കരാർ റദ്ദാക്കി ക്ലിയറൻസ് രേഖകൾ കൈപ്പറ്റുകയും ഫോൺ കമ്പനികളിൽ നിന്നോ മറ്റോ തിരികെ ലഭിക്കാനുള്ള ഡെപോസിറ്റ് തുക കൈപ്പറ്റുകയും ചെയ്യുക. മൊബൈൽ ഫോൺ ബിൽ അടച്ചശേഷം ഡീ ആക്ടിവേറ്റ് ചെയ്യുകയും കമ്പനിയിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യുക.

വായ്പകളുണ്ടെങ്കിൽ അവയുടെ തിരിച്ചടവ് പൂർത്തിയാക്കിയ ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുക. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ റദ്ദാക്കുകയും വേണം.

അഡ്വ. ഷിയാസ് കുഞ്ഞിബാവ.

അഡ്വ. ഷിയാസ് കുഞ്ഞിബാവ.

ഏതു ബാധ്യതകൾ തീർക്കുകയാണെങ്കിലും നിയമ പ്രശ്നങ്ങൾ അവസാനിപ്പിക്കുകയാണെങ്കിലും പരസ്പരമുള്ള സംസാര പ്രകാരം അവസാനിപ്പിക്കാതെ രേഖാപ്രകാരം അവസാനിപ്പിക്കുകയും ആ രേഖകളുടെ പകർപ്പ് സൂക്ഷിക്കുകയും ചെയ്യുക. കാരണം ഭാവിയിൽ ഇത് മൂലമൊരു നിയമ പ്രശനം നിങ്ങൾക്ക് ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് വേണ്ടി കാര്യങ്ങൾ തെളിയിക്കാൻ ഈ രേഖകൾ ഉണ്ടാകും.

 

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST3 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!