Connect with us

UAE

ദുബൈയില്‍ ആരോഗ്യ മേഖലയില്‍ നിര്‍ബന്ധ വൈദ്യ പരിശോധന

Published

on

 

 

ദുബൈയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധ വൈദ്യ പരിശോധന. മാരക പകര്‍ച്ചവ്യാധികളില്ലെന്ന് ഉറപ്പുവരുത്താന്‍ ഇവര്‍ ഇടവിട്ടുള്ള പ്രത്യേക വൈദ്യ പരിശോധനക്ക് വിധേയമാകണം. എച്ച്.ഐ.വി, പള്‍മനറി ട്യൂബര്‍കുലോസിസ്, ചിക്കന്‍പോക്സ്,ഹെപ്പറ്റൈറ്റിസ്-ബി,ഹെപ്പറ്റൈറ്റിസ്-സി, എന്നിവയുടെ പരിശോധനയാണ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ടത്. ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്കും ജീവനക്കാരില്‍നിന്ന് മറ്റുള്ളവര്‍ക്ക് രോഗം പകരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ നിബന്ധന നടപ്പിലാക്കുന്നത്.

വൈദ്യ പരിശോധനയില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയാല്‍ പ്രസ്തുത വ്യക്തിയെ മറ്റു ജോലികളിലേക്ക് മാറ്റുകയും ആവശ്യമായ ചികില്‍സ  നല്‍കുകയും ചെയ്യും. ഇതിനു വേണ്ടി ആരോഗ്യ മേഖലയിലെ ജോലികളെ പല വിഭാഗങ്ങളായി തരം തിരിക്കും. അസുഖം ഭേദമായാല്‍ പഴയ ജോലിയിലേക്ക് തിരിച്ചു വരാം.

പുതിയ നിബന്ധന  ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

അബുദാബിയുടെ മാറിയ സൈബര്‍ ചിത്രത്തിന് പിന്നിലെ നിശബ്ദ കരങ്ങള്‍ ഈ വിദേശിയുടേത്

Published

on

സൈബര്‍ ഫോറന്‍സിക് സാങ്കേതിക ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന ഒരു നാമമാണ് അബുദാബിയുടേത് എന്നറിയുമ്പോള്‍ അവിടെ താമസിക്കുന്ന പല പ്രവാസികളും അത്ഭുതം കൊള്ളും. ലോകത്തെ മികച്ച സൈബര്‍ ഫോറന്‍സിക് സംവിധാനങ്ങളും വിദഗ്ദരും കേരളത്തിന്റെ പത്തിലൊന്ന് പോലും ജനസംഖ്യയില്ലാത്ത, കേരളത്തിലെ ഒരു ജില്ലയുടെ പോലും വലിപ്പമില്ലാത്ത അബുദാബിയില്‍ ഉണ്ട് എന്നറിഞ്ഞാല്‍ സൈബര്‍ ലോകത്തുള്ളവര്‍ക്ക് ഒട്ടും അത്ഭുതമാവില്ല.

അബുദാബിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൈബര്‍ സാങ്കേതിക രംഗത്ത് നടന്ന് വന്ന ഒരു നിശബ്ദ വിപ്ലവം അവിടെയുള്ള പ്രവാസികള്‍ പോലും അറിഞ്ഞിരിക്കില്ല. ആ സാങ്കേതിക വിപ്ലവത്തിന്റെ ഗുണഫലമാണ് ഇന്ന് യു.എ.ഇ യും മറ്റു ഗള്‍ഫ് രാജ്യങ്ങളും അനുഭവിക്കുന്നത്.

സൈബര്‍ സാങ്കേതിക രംഗത്ത് മുന്‍പന്തിയിലുള്ള അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പല സൈബര്‍ ക്രൈം കോണ്‍ഫറന്‍സുകളിലും ഇന്ന് ആധികാരികതയോടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന യു.എ.ഇ യുവതികള്‍, അതിസൂക്ഷ്മമായ അന്വേഷണത്വരയും അവലോകന ശേഷിയും കൈമുതലാക്കി മികച്ച അന്വേഷണ സംവിധാനങ്ങളുടെ പിന്‍ബലത്തോടെ കുറ്റവാളികളെ പിടികൂടുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കുകായും ചെയ്യുന്ന സൈബര്‍ വിദഗ്ദര്‍. അബുദാബിയുടെയും യു.എ.ഏ യുടെയും സൈബര്‍ ചിത്രം ഇന്ന് ഇങ്ങിനെയാണ്‌.

ഇതിനെല്ലാം പിന്നില്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരികളും ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവുമുള്ള ഒരു കൂട്ടം യുവാക്കളുമായിരുന്നു. വിദേശ ശാസ്ത്ര സാങ്കേതിക സമൂഹത്തിന്റെ പിന്തുണയോടെ അബുദാബിയിലെ സയ്യിദ് സര്‍വകലാശാലയില്‍ നിന്നും മികച്ച സൈബര്‍ വിദഗ്ദരാണ് ഇപ്പോഴും പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയുടെയും യു.എ.ഇ യുടെയും അവസ്ഥ ഇതായിരുന്നില്ല. പിടികൂടുന്ന സൈബര്‍ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയാതെ നിസ്സഹായരാവുന്ന ഒരു അവസ്ഥാ വിശേഷം അന്നുണ്ടായിരുന്നു.

2007 ല്‍ സൈബര്‍ നിയമവുമായി ബന്ധപ്പെട്ട വെറും മൂന്ന് സൈബര്‍ കേസുകളും അടുത്ത വര്‍ഷം അഞ്ചു കേസുകളും മാത്രമാണ് അബുദാബി കോടതികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2009 ല്‍ ഇത് 33 കേസുകളും 2010 ല്‍ 235 കേസുകളുമായി ഉയര്‍ന്നതോടെ സൈബര്‍ നിയമത്തിന്റെയും സൈബര്‍ സുരക്ഷയുടെയും സാങ്കേതിക മികവിന്റെയും പ്രാധാന്യം ഭരണാധികാരികള്‍ മനസ്സിലാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത കാര്യമായി വര്‍ദ്ധിച്ചപ്പോഴും അധികൃതര്‍ നിസ്സഹായരായിരുന്നു. 2006 ല്‍ ഒരുപാട് പഴുതുകളുള്ള ദുര്‍ബലമായ സൈബര്‍ നിയമമായിരുന്നു ഉണ്ടായിരുന്നത്. സൈബര്‍ ക്രിമിനലുകളെ പോലീസ് പിടികൂടിയിരുന്നെങ്കിലും പലപ്പോഴും അവരെ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ സൈബര്‍ നിയമത്തില്‍ ഉണ്ടായിരുന്നില്ല. പരാതികള്‍ ലഭിക്കുന്ന മുറക്ക് പിടികൂടുന്ന സൈബര്‍ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയാതെ നിയമപാലകര്‍ നിസ്സഹായരായിരുന്നു.

ഉദാഹരണമായി പാസ് വേര്‍ഡുകള്‍ മോഷ്ടിക്കുന്നവരെ ശിക്ഷിക്കാന്‍ അന്നത്തെ നിയമത്തിനു സാധിച്ചിരുന്നില്ല. മോഷ്ടിച്ച പാസ് വേര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് വിചാരണ നടത്തി ശിക്ഷിക്കാനുള്ള വകുപ്പുകള്‍ നിയമത്തില്‍ ഉണ്ടായിരുന്നത്. ആഭിചാര കര്‍മ്മങ്ങള്‍ക്കായുള്ള വെബ്‌ സൈറ്റുകളും ബോബുകളും മറ്റും ഉണ്ടാക്കുന്ന വെബ്‌ സൈറ്റുകളും സൈബര്‍ നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു. അത് പോലെ തന്നെ ഫേസ് ബുക്ക് വഴി അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുന്നവരെയും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള വകുപ്പുകളും നിയമത്തില്‍ ഉണ്ടായിരുന്നില്ല.

സൈബര്‍ സുരക്ഷയും സൈബര്‍ ഫോറന്‍സിക് നിലവാരവും പരിതാപകരമായിരുന്നു. ഇസ്രെയലി ഹാക്കര്‍മാര്‍ക്ക് ഏതു സമയത്തും അബുദാബിയിലെയും യു.എ.ഇ യിലെ മറ്റു പൊതു സ്ഥാപനങ്ങളുടെയും വെബ്‌ സൈറ്റുകള്‍ ഹാക്ക് ചെയ്യാമെന്ന അവസ്ഥ ഉണ്ടായിരുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരും സര്‍ക്കാര്‍ വെബ്‌ സൈറ്റുകളിലും പൊതു സ്ഥാപനങ്ങളുടെ വെബ്‌ സൈറ്റുകളിലും യഥേഷ്ടം കയറിയിറങ്ങി. ഔദ്യോഗിക വിവരങ്ങളും ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്ത് പരസ്യമാക്കുകയും ഡാര്‍ക്ക് വെബ്ബില്‍ കൊടുക്കുകയും ചെയ്തിരുന്നു.

ഇത് തടയാന്‍ കഴിയാതെ സൈബര്‍ സുരക്ഷാ വിദഗ്ദരും കാരണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ സൈബര്‍ ഫോറന്‍സിക് വിദഗ്ദരും മിഴിച്ചു നിന്നതോടെ സൈബര്‍ നിയമവും സുരക്ഷയും ഫോറന്‍സിക് സംവിധാനങ്ങളും മികവുറ്റതാക്കിയാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് പിന്തുണ ലഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ മനസ്സിലാക്കി. അതില്‍ നിന്നാണ് ലോകത്തെ ഏറ്റവും മികവുറ്റവരെ രാജ്യത്തേക്ക് കൊണ്ട് വന്നു സൈബര്‍ മേഖല ശക്തിമത്താക്കുന്ന നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത്. വിദഗ്ദരെ കൊണ്ട് വന്നു അവരുടെ വൈദഗ്ദ്യത്തെ ആശ്രയിച്ച് മുന്നോട്ടു പോകാതെ ആ വ്യക്തികളുടെ വൈദഗ്ദ്യം ഉപയോഗിച്ച് തങ്ങളുടെ പൗരന്‍ന്മാരില്‍ നിന്നും മികച്ച സൈബര്‍ വിദഗ്ദരെ വാര്‍ത്തെടുക്കാനുള്ള ആ ദീര്‍ഘ ദൃഷ്ടിയില്‍ നിന്നാണ് അബുദാബിയുടെ ഇന്നത്തെ സൈബര്‍ കുതിപ്പിലേക്കുള്ള തുടക്കം ഉണ്ടാകുന്നത്.

ഡോ.ഇബ്രാഹിം ബാഗീലി എന്ന ജോര്‍ദ്ദാന്‍ സ്വദേശിയാണ് അബുദാബിയുടെ ഈ കുതിപ്പിന്റെ തുടക്കക്കാരനും ആസൂത്രകനും എന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ നാമധേയം ഔദ്യോഗികമായി എവിടെയും കാണാനും ഉണ്ടാവില്ല. അമേരിക്കയില്‍ നിന്നും സൈബര്‍ ഫോറന്‍സിക്കില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.ബാഗീലിയെ സായിദ് യൂണിവേഴ്സിറ്റിയുടെ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി ഡയരക്ടറായി നിയമിച്ചതോടെ അബുദാബിയുടെയും ഒപ്പം യു.എ.ഇ യുടെയും സൈബര്‍ സാങ്കേതിക കുതിപ്പിന് തുടക്കമാവുകയായിരുന്നു.

ബാഗീലിയുടെ മികവ് ഭാവിയില്‍ തങ്ങളുടെ കുതിപ്പിന് കാരണമാവുമെന്ന് മനസ്സിലാക്കിയ അബുദാബിയിലെ ഭരണകൂടവും, വിദ്യഭ്യാസ, പോലീസ്, മിലിട്ടറി സംവിധാനങ്ങളും ബാഗീലിക്ക് മികച്ച പിന്തുണ നല്‍കി.

ഈ പിന്തുണയോടു കൂടി തന്നെ ബാഗീലി സായിദ് സര്‍വകലാശാലയില്‍ മികച്ച സൈബര്‍ സാങ്കേതിക കോഴ്സുകള്‍ക്ക് രൂപം നല്‍കി. അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഫോറന്‍സിക് ലബോറട്ടറി ഒരുക്കി ഈ കോഴ്സുകള്‍ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുന്നവരെ ലോകത്തിലെ മറ്റേത് സര്‍വ്വകലാശാലയിലെ ഉല്‍പ്പന്നങ്ങളോടും കിടപിടിക്കുന്ന നിലവാരത്തിലാക്കി.

സൈബര്‍ സാങ്കേതികതയിലും സൈബര്‍ കുറ്റാന്വേഷണങ്ങളിലും മികച്ചതാകുന്നതിന് മറ്റു രാജ്യങ്ങള്‍ അധികം പരീക്ഷിക്കാത്ത വഴിയാണ് അബുദാബി പരീക്ഷിച്ചത്. യുവാക്കളായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരില്‍ നിന്നും കുറ്റാന്വേഷണത്തില്‍ പ്രത്യേക താല്‍പ്പര്യവും ഉള്ളവരെ തിരഞ്ഞെടുത്ത് പോലീസില്‍ ജോലി നല്‍കി. പിന്നീട് അവരെ സയ്യിദ് സര്‍വകലാശാലയില്‍ രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അയച്ചു.

2008 ല്‍ തുടങ്ങിയ സായിദ് സര്‍വകലാശാലയുടെ ആദ്യ സൈബര്‍ സെക്യൂരിറ്റി ബിരുദാനന്തര ബിരുദ കോഴ്സ് 2010 ല്‍ അവസാനിക്കുമ്പോള്‍ അബ്ദുദാബി പോലീസില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികളാണ് കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഈ വിദ്യാര്‍ഥികളില്‍ അബുദാബി പോലീസിലെ ചീഫ് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്ന മേജര്‍ ഫൈസല്‍ അല്‍ ശമാരിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത ബാച്ചില്‍ ഈ സംഖ്യ അബുദാബി പോലീസിലും ദുബായ് പോലീസിലും മറ്റും ജോലി ചെയ്തിരുന്ന 27 പേരായി ഉയര്‍ന്നു.

ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച സൈബര്‍ വിദഗ്ദരെ അബുദാബി സര്‍ക്കാര്‍ കൊണ്ട് വന്നു. ഡോ.ബാഗീലിയുടെ മികച്ച കോഴ്സുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച് പുറത്തിറങ്ങുന്നവരെ കുറ്റാന്വേഷണ രംഗത്തേക്കിറക്കി. 2014 ല്‍ ഡോ.ബാഗീലി അമേരിക്കയിലേക്ക് തിരികെ പോകുമ്പോഴേക്കും യു.എ.ഇ യില്‍ ആകമാനം സൈബര്‍ സാങ്കേതിക രംഗത്തും കുറ്റാന്വേഷണ രംഗത്തും മികച്ച ഫലം ലഭിക്കുന്ന തരത്തില്‍ അനേകം പേര്‍ പുറത്തിറങ്ങി കഴിഞ്ഞിരുന്നു.

അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരെ സര്‍വ്വകലാശാലയില്‍ അക്കാദമിക് രംഗത്തും കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ചവരെ പോലീസ്, മിലിട്ടറി സെനകളിലും അധികൃതര്‍ നിയമിച്ചു. മികച്ച പരിശീലനം ലഭിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചവരുടെ കീഴില്‍ പരിശീലനം ലഭിക്കുന്ന യുവ സമൂഹം അതിലും മികച്ചവരായാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇവരില്‍ അധികവും അറബി പെണ്‍കുട്ടികള്‍ ആണ് എന്നതാണ് പ്രത്യേകത.

ഒന്നുമില്ലായ്മയില്‍ തുടങ്ങി ഇന്ന് ഏറ്റവും മികച്ചതായി മാറിയ അബുദാബിയിലെ ഉന്നത സൈബര്‍ സാങ്കേതിക അന്വേഷണം സംവിധാനം ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവനും പ്രധാനമായ വിഷയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കുറ്റവാളികള്‍ ആസൂത്രണം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നടപ്പിലാവുന്നതിനു മുന്‍പ് തന്നെ അബുദാബിയില്‍ പിടിയിലാവുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പോലീസും ഇന്റലിജന്‍സും മിലിട്ടറിയുമൊക്കെ കുറ്റാന്വേഷണ സംവിധാനങ്ങള്‍ക്ക് അബുദാബിയെ ആശ്രയിക്കുന്നു.

ഇപ്പോഴും സൈബര്‍ വിഷയത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ മുന്നിലാണ് അബുദാബി. ലോകത്തെ ആദ്യ നിര്‍മിത ബുദ്ധി സര്‍വകലാശാല തുറന്നത് അബുദാബിയിലാണ്. മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എംബിസെഡ്‌യുഎഐ) ബിരുദ, ഗവേഷണ പോഗ്രാമുകള്‍ നിര്‍മിത ബുദ്ധിയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍ശക്തിയെ വികസിപ്പിക്കാനും സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനും യുഎഇയുടെ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളെ പരിപോഷിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] / 8921190515 (WatsApp) 

Continue Reading

LATEST

യാത്രാ വിലക്ക് സമയത്ത് 146 യാത്രക്കാര്‍ കൊച്ചിയില്‍ നിന്നും യു.എ.ഇ യിലേക്ക് പറന്നതെങ്ങിനെ?

Published

on

അബുദാബി: കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 146 യാത്രക്കാരുമായി യു.എ.ഇയിലേയ്ക്ക് പറന്ന വിമാനം പ്രവാസികള്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തിൽ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്ക് നില നില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങിനെയാണ് ഇത്രയും യാത്രക്കാരുമായി ഒരു വിമാനം അബുദാബിയിലേയ്ക്ക് പറന്നത് എന്നതാണ് പലര്‍ക്കും ആശ്ചര്യമായത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് വിമാന താവളത്തിന്റെ നേട്ടമെന്ന രീതിയിലാണ് ഇക്കാര്യം പോസ്റ്റ്‌ ചെയ്തത്. മാനേജിങ് ഡയറക്ടർ എസ്.സുഹാസിന്റെ ഇടപെടലിൽ കൊച്ചി വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധനകേന്ദ്രം ആരംഭിച്ചതിനെ തുടര്‍ന്നാണ്‌ ഈ യാത്രക്കാര്‍ക്ക് യു.എ.ഇയിലേയ്ക്ക് പറക്കാന്‍ സാധിച്ചത് എന്നായിരുന്നു പോസ്റ്റ്‌.

പിന്നീട് യു.എ.ഇ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചവർക്കാണ് നിലവിൽ റാപിഡ് -പി.സി.ആർ ഉൾപ്പെടെയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് സമർപ്പിച്ച് യാത്ര പോകാവുന്നത് എന്ന് പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യുകയും ചെയ്തു.

സത്യത്തില്‍ ഈ വാര്‍ത്തകളും പോസ്റ്റുകളും കണ്ട് യാത്രക്ക് പുറപ്പെടുന്ന ഒരു യാത്രക്കാരന് ഇത്തരത്തില്‍ യു.എ.ഇയിലേയ്ക്ക് പറക്കാന്‍ സാധിക്കില്ല. അതിന് യു.എ.ഇ അധികൃതരുടെ പ്രത്യേക അനുമതി കൂടി ലഭ്യമാക്കണം. മാത്രമല്ല ഇത്തിഹാദിന്റെ ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് ഈ യാത്രക്കാര്‍ യാത്ര ചെയ്തത്. മുഴുവന്‍ യാത്രക്കാരും ഒരു കമ്പനിയിലെ തന്നെ യാത്രക്കാര്‍ ആയിരുന്നു. യാത്ര ചെയ്തവര്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാര്‍ ആയിരുന്നുവെന്നാണ് സൂചന.

കോവിഡ് രണ്ടാം തരംഗം മൂലം ഇന്ത്യയില്‍ നിന്നും രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. എന്നാല്‍ കേന്ദ്രസർക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ എയര്‍ ബബിള്‍ ധാരണ കരാര്‍ പ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി പരിമിതമായ തോതിൽ വിദേശയാത്ര സാധ്യമാവും.

ഇതിനോടൊപ്പം ലുലു ഗ്രൂപ്പിന്റെ സ്വാധീനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ച റാപ്പിഡ് -പി.സി.ആർ പരിശോധനാകേന്ദ്രവും മൂലമാണ് ഇവര്‍ക്ക് യു.എ.ഇയിലേയ്ക്ക് പറക്കാനായത്. കാരണം ജൂൺ 19 ന് ദുബായ് സുപ്രീം അതോററ്റി ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം യാത്രപുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലമുണ്ടെങ്കിൽ ഇന്ത്യാക്കാർക്ക് യു.എ.ഇയിലേയ്ക്ക് യാത്രചെയ്യാന്‍ സാധിക്കും.

കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ച ലാബ് ജൂൺ 28 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിച്ചത്. അതുകൊണ്ട് മാത്രമാണ് തിങ്കളാഴ്ച രാവിലെ 8.15 ന് പുറപ്പെട്ട എത്തിഹാദ് വിമാനത്തിൽ 146 പേരാണ് യു.എ.ഇയിലേയ്ക്ക് മടങ്ങിപ്പോകാനും സാധിച്ചത്.

എന്ത് തന്നെ ആയാലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരംഭിച്ച റാപ്പിഡ് -പി.സി.ആർ പരിശോധനാ കേന്ദ്രം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് ഉപകാര പ്രദമായിരിക്കും.

Continue Reading

LATEST

യു.എ.ഇ യില്‍ വി.പി.എന്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം അറിയുക

Published

on

യു.എ.ഇ യില്‍ വി.പി.എന്‍ ഉപയോഗിക്കുന്നത് എത്ര മാത്രം കുറ്റകരമാണ്? ഞാന്‍ നാട്ടിലേക്ക് വിളിക്കാനും ഗെയിം കളിക്കാനുമെല്ലാം ചില അവസരങ്ങളില്‍ വി.പി.എന്‍ ഉപയോഗിക്കാറുണ്ട്. പിടിക്കപ്പെട്ടാലുള്ള ശിക്ഷ എന്താണ്? (മുസ്തഫ, അബുദാബി)

യു.എ.ഇ വി.പി.എന്‍ (virtual private networks) ഉപയോഗത്തിന് കടുത്ത നിയന്ത്രണമുള്ള രാജ്യമാണ്. കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും പോലെയുള്ള പ്രത്യേക സ്ഥാപനങ്ങള്‍ക്ക് അവരുടെ അകത്തുള്ള /ഗാര്‍ഹികമായ ഉപയോഗങ്ങള്‍ക്ക് മാത്രമാണ് വി.പി.എന്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ കുറ്റമാണ്.

പലരും നിയമ വിരുദ്ധമായ ആവശ്യങ്ങള്‍ക്ക് വി.പി.എന്‍ ഉപയോഗിക്കുന്നുണ്ട്. ഗെയിമിംഗ് അപ്പ്ളിക്കേഷനുകള്‍, വിദേശങ്ങളിലെക്ക് വിളിക്കാനുള്ള കാള്‍ അപ്പ്ളിക്കേഷനുകള്‍ എന്നിവ ഡൌണ്‍ലോഡ് ചെയ്യാനും അവ ഉപയോഗിക്കനുമാണ് ഇത്തരക്കാര്‍ വി.പി.എന്‍ ഉപയോഗിക്കുന്നത്. യു.എ.ഇ യില്‍ ഉപയോഗത്തിന് വിലക്കുള്ള ഇത്തരം അപ്പ്ളിക്കേഷനുകളും, വെബ്‌ സൈറ്റുകളും ഉപയോഗിക്കുമ്പോള്‍ സ്വന്തം ഐ.പി അഡ്രസ്സ് മറച്ചു വെക്കുന്നതിനാണ് ഈ വി.പി.എന്‍ ഉപയോഗം.

ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും വി.പി.എന്‍ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ കടുത്ത ശിക്ഷയാണ് ഇത്തരം ഉപയോഗങ്ങള്‍ക്ക് നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. അഞ്ചു ലക്ഷം മുതല്‍ രണ്ടു മില്ല്യന്‍ ദിര്‍ഹം വരെ പിഴയും തടവുമാണ് ഇത്തരം നിയമ വിരുദ്ധ ഉപയോഗങ്ങള്‍ക്കുള്ള ശിക്ഷ.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

ലീഡ് പാര്‍ട്ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്, (ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി)

 

Continue Reading
INDIA3 months ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!