Connect with us

LATEST

മനുഷ്യത്വം തുണയായത് കേരളത്തിലേക്കുള്ള 159 യാത്രക്കാർക്ക്.

Published

on

വിമാനത്തിന്റെ യാത്ര മുടക്കാവുന്ന ഗുരുതര വീഴ്ച ഉണ്ടായിട്ടും യു.എ.ഇ അധികൃതർ ഏറ്റവും അനുഭാവപൂർണമായ നിലപാട്​ സ്വീകരിച്ചതോടെ നാട്ടിലെത്തിയത് പ്രായമായവരും കുട്ടികളും ഗർഭിണികളും അടക്കം 159 യാത്രക്കാർ.

യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ്​ വിമാനമാണ് ആശങ്കകൾക്കും അനിശ്​ചിതത്വത്തിനുമൊടുവിൽ 36 മണിക്കുർ വൈകി പറന്നു കോഴിക്കോട് എത്തിയത്. യു.എ.ഇ കെ.എം.സി.സി ചാർട്ടർ ചെയ്​ത വിമാനമായിരുന്നു ഇത്.

വിമാന കമ്പനിക്ക് പറ്റിയ ഒരു സാങ്കേതിക പിഴവിനെ തുടർന്നാണ് അനിശ്ചിതത്വം ആരംഭിച്ചത്. ചാർട്ടർ ചെയ്തു പറക്കുന്ന വിമാനങ്ങൾ സമർപ്പിക്കേണ്ട നിർബന്ധിത വിവരങ്ങൾ അടങ്ങുന്ന രേഖകൾ സമർപ്പിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചു. ഇപ്പോഴത്തെ പ്രതേക സാഹചര്യത്തിൽ നിർബന്ധമായും സമർപ്പിക്കേണ്ട രോഗവ്യാപനം തടയുന്നതിനാവശ്യവുമായ രേഖകളുടെ അഭാവം സമർപ്പിച്ച രേഖകളിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അനുമതി നിഷേധിക്കുന്നതിലേക്ക് ചെന്നെത്തിയത്. സാധാരണ സാഹചര്യങ്ങളിൽ സർവീസ് നടത്തുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ആയിരുന്നു കമ്പനി സമർപ്പിച്ചിരുന്നത്.

നിശ്ചിത സമയം കഴിഞ്ഞിട്ടും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം റാസൽഖൈമ അന്താരാഷ്‌ട്ര വിമാന താവളത്തിൽ എത്താതിരുന്നതോടെയാണ് അനിശ്ചിതത്വം തുടങ്ങിയത്. സാങ്കേതിക പ്രശ്‍നം ആണ് പ്രഥമ കാരണമെന്ന് വിശദീകരണം പുറത്തു വന്നെങ്കിലും യഥാർത്ഥ യഥാർത്ഥ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉണ്ടാവാത്തതിനാൽ സംഘടനകളും പാർട്ടികളും തങ്ങൾക്കാവും പോലെയുള്ള വാദപ്രതിവാദങ്ങളുമായി സൈബറിടങ്ങളിൽ വാക്പോരുകൾ നടത്തി.

യാത്ര സാധ്യമാകുമോ എന്ന കാര്യത്തിൽ ഏഴു മണിക്കൂറുകളോളം അനിശ്ചിതത്വം തുടർന്നപ്പോൾ എയർപോർട്ടിൽ കാത്തിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ ഹോട്ടൽ മുറികളിലേക്ക് മാറ്റി. വൈകീട്ട് ആറു മണിയോടെ വിമാനം പുറപ്പെടുമെന്ന പ്രതീക്ഷയിൽ ഉച്ചക്ക് രണ്ടു മണിക്ക് തന്നെ വിമാന താവളത്തിൽ എത്തിയതായിരുന്നു യാത്രക്കാർ.

സമർപ്പിക്കേണ്ട പ്രത്യേക സത്യവാങ്മൂലങ്ങളും രേഖകളും സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയതോടെ അനുമതി നിഷേധിക്കാൻ തക്ക കാരണം ഉണ്ടായിരുന്നെങ്കിലും വിമാനത്തിൽ ഉണ്ടായിരുന്ന ഗർഭിണികളുടെയും രോഗികളുടെയും പ്രായമായവരുടെയും ദയനീയത കണക്കിലെടുത്തു കൊണ്ട് യു എ ഇ അധികൃതർ മനുഷ്യത്വപരവും അനുഭാവ പൂർണ്ണവുമായ നിലപാട് എടുക്കുകയായിരുന്നു.

രേഖകളിലെ അപര്യാപ്തതയും തെറ്റുകളും തിരുത്തി പുതിയ രേഖകൾ സമർപ്പിച്ച് വിമാന യാത്ര മുടങ്ങാതിരിക്കാനുള്ള നിലപാട് യു എ ഇ അധികൃതർ എടുത്തതോടെ വൈകിയാലും യാത്ര സാധ്യമാകുമെന്ന ആശ്വാസത്തിലായി യാത്രക്കാർ. ഒടുവിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചു കഴിഞ്ഞതോടെ 36 മണിക്കൂർ നീണ്ട അനിശ്ചിതത്വം ഒഴിവായി വിമാനം റാസൽഖൈമയിൽ നിന്നും പുറപ്പെടുകയായിരുന്നു. കരിപ്പൂരിൽ എത്തിയ യാത്രക്കാർക്ക് എയർപോർട്ട് അതോറിറ്റിയും ജില്ലാ ഭരണകൂടവും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.

വിമാന യാത്ര വൈകിയതോടെ സൈബറിടങ്ങളിൽ മലയാളികൾ രാഷ്ട്രീയ, സംഘടനാ അനുകൂല പ്രതികൂല വാദ പ്രതിവാദങ്ങൾ നടത്തുമ്പോഴും വിമാന യാത്ര സാധ്യമാക്കാനുള്ള നടപടികളുമായി യു എ ഇ അധികൃതർ മുന്നോട്ടു പോകുകയായിരുന്നു. മത രാഷ്ട്ര വർഗ്ഗ വിവേചനങ്ങൾ ഏതുമില്ലാതെ യാത്രക്കാരെ നാട്ടിലെത്തിക്കുക എന്ന ഒരൊറ്റ നിലപാടെടുത്ത യു എ ഇ അധികൃതർക്ക് നന്ദി രേഖപ്പെടുത്തുകയാണ് യാത്രക്കാരും ബന്ധുക്കളും.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!