INTERNATIONAL
നിലപാട് തിരുത്തുന്നത് വരെ അനുമതിയില്ല.

പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നതിനുള്ള ഇന്ത്യയുടെ വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള വിമാനങ്ങൾക്ക് നൽകിയ അനുമതി അമേരിക്ക റദ്ദാക്കി. മൂന്നാം ഘട്ടം ഒഴിപ്പിക്കലിന്റെ ഭാഗമായുള്ള സർവീകൾക്കാണ് അനുമതി നിഷേധിച്ചത്.
പ്രതിസന്ധി സമയത്ത് ഇന്ത്യ യാത്രക്കാരിൽ നിന്നും പണം വാങ്ങി സർവീസ് നടത്തുന്നതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്ത്യ നടത്തുന്നത് പൗരന്മാരെ തിരിച്ചു കൊണ്ട് വരുന്ന ദൗത്യമല്ല മറിച്ച് സാധാരണ വിമാന സർവീസുകൾ ആണെന്നാണ് ആരോപണം.
പണം വാങ്ങി സാധാരണ സർവീസ് നടത്തുന്ന ഇന്ത്യ അതെ രീതിയിൽ സർവീസ് നടത്താൻ അമേരിക്കയെ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന ഉടമ്പടി ലംഘനമാണെന്ന് അമേരിക്ക വ്യക്തമാക്കുന്നു.
ഇന്ത്യ നിലപാട് തിരുത്തുന്നത് വരെ വിമാനങ്ങൾക്ക് അനുമതി നൽകില്ലെന്നാണ് നിലപാട്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി.
INTERNATIONAL
അറബ് രാഷ്ട്രങ്ങളുടെ പ്രതിഷേധം ഇന്ത്യക്ക് തിരിച്ചടിയാകും.

ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധവുമായി എത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും. കഴിഞ്ഞ ദിവസമാണ് ഒ ഐ സി ഡല്‍ഹിയിലെ മുസ്ലീം വിരുദ്ധ കലാപത്തിനെതിരെ പ്രസ്താവനയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും വാർത്തകളും ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിലെ മുഖ്യധാരാ പത്രങ്ങൾ പ്രസിദ്ധീകരിച്ചത് വൻപ്രാധാന്യം നൽകിയായിരുന്നു. മുസ്ലിം മതവിശ്വാസികൾ ആക്രമിക്കപ്പെടുകയും മസ്ജിദുകൾ തകർക്കപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഇന്ത്യയിലെ മുസ്ലിം ജനതക്കെതിരെയുള്ള ആസൂത്രിത അക്രമങ്ങളുടെ അവസാനത്തെ കണ്ണിയായാണ് മുഖ്യധാരാ പത്രങ്ങൾ ഡൽഹി കലാപത്തിനെ വിലയിരുത്തിയത്. ഇതോടെ അറബ് രാജ്യങ്ങളിൽ വൻതോതിലുള്ള പ്രതിഷേധം രൂപപ്പെട്ടു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ താമസിച്ച് ജോലിയെടുക്കുന്ന ഗൾഫ് രാജ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ കലാപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
കാശ്മീർ സംഭവത്തിന് പിന്നാലെ ഡല്‍ഹി കലാപം കൂടിയായതോടെ മോദി സര്‍ക്കാറിന്റെ വംശീയ വിവേചന നയം അറബ്, മുസ്ലിം ലോകത്ത് വലിയ തോതില്‍ ചർച്ചയാവുകയും ചെയ്തു. ഇതെല്ലാം ഇന്ത്യയിലെ മുസ്ലീങ്ങൾ ആസൂത്രിതമായി ആക്രമിക്കപ്പെടുകയാണ് എന്ന പ്രതീതി ജി സി സി രാജ്യങ്ങൾ അടക്കമുള്ള അറബ് രാജ്യങ്ങളിൽ സൃഷ്ടിച്ചു.
ഇതോടെയാണ് അറബ് രാജ്യങ്ങളുടെ സംഘടനയായ ഒ.ഐ.സിയെ ഡൽഹി കലാപത്തിനെതിരെ രംഗത്ത് വന്നത്. കലാപം തടയുന്നതില്‍ കുറ്റകരമായ നിസ്സംഗത പുലര്‍ത്തി എന്ന ആരോപണം മോദി സര്‍ക്കാറിനെതിരെ നേരിട്ട് ഉന്നയിച്ചില്ലെങ്കിലും ഇന്ത്യയിലെ മുസ്ലിം ജനതയുടെ ജീവനും പുണ്യ സ്ഥലങ്ങൾക്കും സുരക്ഷിതത്വവും സംരക്ഷണവും വേണമെന്ന ആവശ്യം ഉന്നയിക്കാൻ ഓ ഐ സി (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ) നിർബന്ധിതമായത്.
ഹീനമായ കലാപത്തിൽ ജീവനഷ്ടം സംഭവിക്കുകയും പരിക്കേൽക്കുകയും ചെയ്ത ഇരകളോട് അനുഭാവവും അനുശോചനവും രേഖപ്പെടുത്തിയ ഓ ഐ സി കലാപത്തിന് പ്രേരണ നൽകിയവരെയും കലാപത്തിൽ പങ്കെടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.
57 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓ ഐ സി നടത്തിയ പ്രസ്താവന ജി സി സി രാജ്യങ്ങൾ ഉള്‍പ്പെടെ പശ്ചിമേഷ്യയില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഊര്‍ജം ഉള്‍പ്പെടെ വിവിധ തുറകളില്‍ അറബ്, മുസ്ലിം രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനും പുതിയ സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കും.
അന്താരാഷ്ട്ര തലത്തിൽ പല ഇസ്ലാമിക രാജ്യങ്ങളുമായി മികച്ച ബന്ധം രൂപപ്പെടുത്താന്‍ അടുത്ത കാലത്ത് ഇന്ത്യക്ക് സാധിച്ചിരുന്നു. പാകിസ്താന്റെ എതിര്‍പ്പ് മറികടന്നും കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നടന്ന ഒ.എ.സി ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണം ലഭിച്ചത് അറബ് മേഖലയിലെ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ മികച്ച ഉദാഹരണമായിരുന്നു.
എന്നാല്‍ ഡല്‍ഹിയിലെ കലാപം പ്രത്യക്ഷമായി ഇന്ത്യയിലെ സർക്കാരിനെ വിമർശിക്കാൻ ഓ ഐ സി യെ നിർബന്ധിതരാക്കി. കുറ്റകരമായ അനാസ്ഥയാണ് എന്ന് പ്രത്യക്ഷത്തിൽ പറഞ്ഞല്ലെങ്കിൽ തന്നെയും പരോക്ഷമായി ഭരണകൂടത്തെ വിമർശിക്കുകയാണ് ഓ ഐ സി ചെയ്തിരിക്കുന്നത്. ഈ പുതിയ സംഭവ വികാസങ്ങള്‍ അറബ് രാജ്യങ്ങളുമായുള്ള പാകിസ്താന്റെ എതിര്‍പ്പ് മറികടന്നുംഇന്ത്യയുടെ നയതന്ത്രബന്ധങ്ങളില്‍ ഭാവിയിൽ വിള്ളൽ സൃഷ്ടിക്കും.
ഓ ഐ സി യുടെ പ്രതിഷേധത്തിനും വിമർശനത്തിനും എതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കരുതലോടെയുള്ള പ്രതികരണമാണ് നടത്തിയത്. രൂക്ഷമായ ഭാഷയിൽ ഓ ഐ സി യുടെ വിമർശനത്തിന് മറുപടി നൽകാൻ ഇന്ത്യ തയ്യറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജി സി സി രാജ്യങ്ങൾ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നത് എന്നതും ഇന്ത്യയുടെ സംയമനത്തിന് കാരണമാണ്. അറബ് രാഷ്ട്രങ്ങൾക്ക് പുറമെ പ്രമുഖ ലോക രാഷ്ട്രങ്ങൾ എല്ലാം തന്നെ ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്ക് എതിരായുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളം ഡല്‍ഹിയിലെ അക്രമ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വൻ വാർത്താ പ്രാധാന്യം നൽകുന്നതും യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
1969 ൽ സ്ഥാപിതമായ ഓ ഐ സിയിൽ 57 അംഗരാജ്യങ്ങളാണുള്ളത്. ജി സി സി രാജ്യങ്ങളായ സൗദി അറേബ്യ,കുവൈറ്റ്, ബഹറിൻ,ഒമാൻ ഖത്തർ, യു എ ഇ എന്നീ രാജ്യങ്ങൾ ഓ ഐ സി അംഗങ്ങളാണ്. കൂടാതെ തുർക്കി, മലേഷ്യ, ഇൻഡോനേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇറാൻ, ഇറാക്ക്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള അടക്കം പ്രമുഖ ഇസ്ലാമിക രാജ്യങ്ങൾക്ക് ഓ ഐ സി യിൽ അംഗത്വമുണ്ട്.
INTERNATIONAL
ഹിജാബ് ധരിച്ച ഈ പെൺകുട്ടിയുടെ വീഡിയോ മൂന്ന് ദിവസം കൊണ്ട് കണ്ടത് 5 മില്യൺ പേർ !!!

ബോസ്റ്റണിൽ താമസിക്കുന്ന ഹിജാബ് ധാരിയായ ജമാദ് ഫിൻ ഈ ഇരുപതുകാരി മുസ്ലീം പെൺകുട്ടിയുടെ ഈ ടിക്ടോക് വീഡിയോ ഇത്ര വൈറലാവാകുമെന്ന് ആ പെൺകുട്ടി പോലും കരുതിയിട്ടുണ്ടാവില്ല.
15 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദെർഘ്യം. ഫെബ്രുവരി 18 ന് അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത് വരെ 5.2 മില്യൺ ആളുകളാണ് കണ്ടത്. 27500 തവണ അത് റീ ട്വീറ്റ് ചെയ്യപ്പെട്ടു. ലഭിച്ചത് 161000 ലൈക്കുകളും.
ഒരു ബാസ്കറ്റ് ബോളുമായാണ് ഹിജാബ് ധരിച്ച ലോങ്ങ് സ്കേർട്ടുമിട്ട് ജമാദ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മേഗൻറെ സംഗീതത്തിനൊപ്പം താളാത്മകമായ അസാമാന്യ ഡ്രിബ്ലിങ് സ്കിൽ ആണ് ജമാദ് പ്രദർശിപ്പിക്കുന്നത്.
എന്തായാലും ഈ വീഡിയോട് കൂടി ബാസ്കറ്റ് ബോൾ ഇതിഹാസങ്ങളുടെ പേരുകൾ മുസ്ലിം പേരിനൊപ്പം ചേർത്ത് ജമാദിനെ വിളിച്ചു തുടങ്ങി. അല്ലാഹ് ഇവർഷൻ, മക്ക ജോർദാൻ, മുസ്ലിം ജോൺസൺ എന്നിങ്ങനെയുള്ള മുസ്ലിം വേർഷൻ പേരുകൾ.
ജമാദ് കുടുംബത്തോടൊപ്പം യു എസിൽ എത്തിയിട്ട് രണ്ടു വർഷം മാത്രമേ ആവുന്നുള്ളൂ.
How y’all think I did?😭🤔 pic.twitter.com/wOQa4UfLHt
— jamad (@Jamaaad) February 18, 2020
INTERNATIONAL
കൊറോണ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സഹായഹസ്തവുമായി ഖത്തർ.

രൂക്ഷമായ കൊറോണ വൈറസ് ബാധ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സഹായഹസ്തവുമായി ഖത്തർ. എട്ട് വിമാനങ്ങൾ നിറയെ പൂർണ്ണമായും കൊറോണ വൈറസ് ബാധിതർക്കുള്ള ഔഷധങ്ങളുമായി ഖത്തർ എയർവേയ്സിന്റെ എട്ട് വിമാനങ്ങൾ വെള്ളിയാഴ്ച ചൈനയിലേക്ക് പറക്കും.
ചൈനയിലെ മൂന്ന് നഗരങ്ങളിലേക്കാണ് വിമാനങ്ങൾ സഹായമെത്തിക്കുക. നാല് വീതം ഇടവേളകളിലായി വിമാനങ്ങൾ ദോഹയിൽ നിന്നും പുറപ്പെടും.
പൂർണ്ണമായും സൗജന്യമായിട്ടായിരിക്കും ഖത്തർ എയർവേയ്സ് ചൈനയിലേക്ക് ഔഷധങ്ങൾ എത്തിച്ചു കൊടുക്കുന്നത്. മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ചൈനയിലേക്ക് എത്തിച്ചു കൊടുക്കുന്ന ഏക അന്താരാഷ്ട്ര വിമാന കമ്പനിയാണ് ഖത്തർ എയർവെയ്സ്.
എട്ടു വിമാനങ്ങളിൽ രണ്ടെണ്ണം ബെയ്ജിങ്ങിലേക്കും മൂന്നു പേർ ഷാങ്ഹായിലേക്കും മൂന്നു വിമാനങ്ങൾ ഗ്വാങ്ഷൂവിലേക്കും ഔഷധങ്ങളുടെ പറക്കുമെന്ന് ഖത്തർ ദേശീയ ടൂറിസം കൗൺസിൽ സെക്രട്ടറി ജനറലും ഖത്തർ എയർവേയ്സ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബേക്കർ പറഞ്ഞു.