Connect with us

LATEST

യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി

Published

on

അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കുന്നു. യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഞായര്‍ വൈകിട്ട് ഏഴു മുതല്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകാനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ടിക്കറ്റ് നേരിട്ടെടുക്കാം. അതിനായി എംബസിയുമായി ബന്ധപ്പെടേണ്ടതില്ല.

എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും നേരിട്ടോ, എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റിങ് ഏജന്റുമാർ വഴിയോ, എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാവുന്നതാണ്.

മറ്റൊരു മാനദണ്ഡങ്ങളും ഇല്ലാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയായിരിക്കും ടിക്കറ്റുകൾ നൽകുന്നതിന് അവലംബിക്കുക.

LATEST

സൗദിയിൽ ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

Published

on

ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ സൗദി മോണിറ്ററി അതോറിറ്റി (സാമ) പുറത്തിറക്കി. ഇന്ന് മുതൽ (ഞായർ) മുതൽ നോട്ടുകൾ രാജ്യത്ത് സർക്കുലേഷൻ തുടങ്ങും.

പുതിയ ഇരുപത് റിയാലിന്റെ നോട്ട് ജി20 ഉച്ചകോടിയുടെ ഭാഗമായാണ് പുറത്തിറക്കുന്നതെന്ന് ശനിയാഴ്ച്ച സാമ വ്യക്തമാക്കിയിരുന്നു. നോട്ടിന്റെ പിൻവശത്ത് ജി20 യിൽ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടെ ഭൂപടം ഉണ്ടാകും.

ഉച്ചകോടിയുടെ സ്മരണക്കായി നോട്ടിന്റെ പിൻവശത്ത് ജി20 യിൽ പങ്കെടുക്കുന്ന 20 രാജ്യങ്ങളുടെയും ഭൂപടം ആലേഖനം ചെയ്തിട്ടുണ്ട്. നോട്ടിന്റെ മുൻവശത്ത് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദിന്റെ ചിത്രം, ജി20 ഉച്ചകോടിയുടെ ലോഗോ എന്നിവ ഉണ്ട്.

പർപ്പിൾ നിറത്തിൽ ഡിസൈൻ ചെയ്ത നോട്ട് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രിന്റ് ചെയ്തിട്ടുള്ളതെന്ന് സാമ വ്യക്തമാക്കി. നൂതന സുരക്ഷാ സാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദവും ഈ നോട്ടിന്റെ പ്രത്യേകതകളാണ്. രാജകീയ ഉത്തരവ് No. 6 (01.07.1379) ലെ വകുപ്പ് നാല് പ്രകാരമാണ് പുതിയ നോട്ട് പുറത്തിറക്കിയിരിക്കുന്നത്.

Continue Reading

LATEST

സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ.

Published

on

കഴിഞ്ഞ ദിവസം സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ. തിരുവനന്തപുരം ആലംകോട് അൽ ഹിബ വീട്ടിൽ അമീർ ഹംസ(55), കോട്ടയം പാമ്പാടി സ്വദേശി കുരിയനൂർ കുന്നേൽ സുമോദ് മോഹനൻ (34) എന്നിവരാണ് ദമാമിൽ മരണമടഞ്ഞത്.

ഹംസ കോവിഡ് മൂലവും സുമോദ് ഹൃദയാഘാതം മൂലവുമാണ് മരണമടഞ്ഞത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഹംസ. ദമാം സെൻട്രൽ ആശുപത്രിയിലായിരുന്നു ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത്. കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഹംസയുടെ ആരോഗ്യ നില കഴിഞ്ഞ ദിവസം വഷളാവുകയും വൈകിട്ട് 6 മണിക്ക് മരണം സംഭവിക്കുകയും ചെയ്തു. കോവിഡ് പോസിറ്റിവ് ആയതിനാൽ മൃതദേഹം ഇവിടെ തന്നെ ഖബറടക്കും. ഭാര്യ റസീന ബീവി, മക്കൾ റഫിനാസ്, റാഷ.

കോട്ടയം സ്വദേശിയായ സുമോദ് മോഹനൻ (34) ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സുമോദിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടനെ ദമാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഭാര്യ അമല സുമോദ്, ഒരു മകളുമുണ്ട് സുമോദിന്.

Continue Reading

LATEST

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

Published

on

ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾക്ക് എതിരെ സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സൗദി അറേബ്യൻ കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററിങ് അതോറിറ്റി (സാമ).

ബാങ്കിങ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും, ഫോണിലൂടെയോ മാറ്റിയോ ബന്ധപ്പെടുന്നവർക്ക് യാതൊരു കാരണവശാലും ബാങ്കിങ് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ നല്കരുതെന്നുമാണ് മുന്നറിയിപ്പ്.

കോവിഡ് പ്രതിസന്ധിയെ മറയാക്കി സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ബാങ്കിങ് തട്ടിപ്പുകൾക്ക് ഇരയാകുന്ന സംഘങ്ങളെയും വ്യക്തികളെയും സൂക്ഷിക്കണമെന്നാണ് സാമയുടെ മുന്നറിയിപ്പ്. അടുത്ത മാസങ്ങളിലായി തട്ടിപ്പിന് ഇരയാവുന്ന ബാങ്കിങ് ഉപഭോക്താക്കളുടെ എണ്ണം വളരെയധികം വർദ്ധിച്ചിരുന്നു.

ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ചോർത്തിയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനായി വ്യാജ വെബ്‌സൈറ്റുകൾ, സന്ദേശങ്ങൾ, ഫോൺ കോളുകൾ, വെബ് അപ്ലിക്കേഷനുകൾ എന്നിവ തട്ടിപ്പുകാർ ഉപയോഗിക്കുന്നു.

ബാങ്ക് ഒഫീഷ്യലുകൾ എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇരകളുടെ ബന്ധപ്പെടുന്നത്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള ബാങ്കിന്റേതിനോട് സാമ്യമുള്ള ഇലക്ട്രോണിക് ലിങ്കുകളും ഫോൺ നമ്പറുകളും ഇമെയിലുകളും ടെക്സ്റ്റ് മെസേജുകളും മറ്റും തട്ടിപ്പുകാർ ഉപയോഗിക്കുന്നു.

കിട്ടാവുന്ന ഇടങ്ങളിൽ നിന്നെല്ലാം ഉപയോക്താവിന്റെ ഫോൺ നമ്പറുകൾ സംഘടിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഇരകളെ വിളിക്കുന്ന ഇവർ നിലവിലെ കോവിഡ് സാഹചര്യം മൂലം ഇരകളുടെ എ ടി എം കാർഡുകൾ അത്യാവശ്യമായി അപ്‌ഡേറ്റ് ചെയ്യണമെന്നും അറിയിക്കുന്നു. ഇരകളുടെ എ ടി എം കാർഡിന്റെ ആദ്യ നാലക്ക നമ്പറുകളും തട്ടിപ്പുകാർ ഇരകളോട് പറയുന്നതോടെ ഇവരിൽ പൂർണ്ണ വിശ്വാസമാവുന്നു.

തുടർന്ന് എ ടി എം കാർഡിന്റെ പൂർണ്ണ വിവരങ്ങൾ ചോദിച്ചറിയുന്നു. തുടർന്ന് ഇരയുടെ മൊബൈലിലേക്ക് ടെക്സ്റ്റ് മെസേജോ ലിങ്കോ അയച്ചു കൊടുക്കുകയും അതിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും തുടർന്ന് ലോഗിൻ വിവരങ്ങളും ആവശ്യപ്പെടുന്നു. ഇത് ഉപഭോക്താവ് കൈമാറുന്നതോടെ അക്കൗണ്ടിലെ തുക നഷ്ടപ്പെടുകയും ചെയ്യുന്നു.

ബാങ്കിൽ നിന്നും ഒരിക്കലും അക്കൗണ്ട് നമ്പറോ ലോഗിൻ വിവരങ്ങളോ ഓ ടി പി നമ്പറോ ആവശ്യപ്പെട്ട് ഉപഭോക്താവിനെ ബന്ധപ്പെടില്ലെന്നും അജ്ഞാതരായ വ്യക്തികൾക്ക് ഒരിക്കലും ഈ വിവരങ്ങൾ കൈമാറരുതെന്നും സാമ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. സംശയങ്ങൾ ഉണ്ടാകുന്ന പക്ഷം ബാങ്കിൽ നേരിട്ടെത്തി ഇടപാടുകൾ പൂർത്തിയാക്കണമെന്ന മുന്നറിയിപ്പും സാമ ഉപയോക്താക്കൾക്ക് നൽകുന്നു.

Continue Reading
LATEST3 hours ago

സൗദിയിൽ ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

LATEST4 hours ago

സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ.

LATEST5 hours ago

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

LATEST5 hours ago

സൗദിയിലേക്ക് വിസിറ്റിങ് വിസക്കാർക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന ആശങ്കക്ക് വിരാമമായി

LATEST16 hours ago

പോലീസുകാരുടെ കൈകൊണ്ടുള്ള സിഗ്നലിന് മുൻഗണന നൽകണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

LATEST20 hours ago

മുഹമ്മദ് ഷാഹിദ് ആലം സൗദിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST1 day ago

ഒരു സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് റീ എൻട്രി നൽകുമെന്ന് സൗദി ജവാസാത്

KERALA1 day ago

വധശ്രമ കേസിലെ പ്രതിയായ മലയാളിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തിച്ചു

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

സൗദി കമ്പനി ഇന്ത്യൻ തൊഴിലാളികളെ വഞ്ചിച്ചെന്ന പരാതിയിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST3 days ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST3 days ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST6 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST4 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST5 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST1 week ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST4 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

Trending

error: Content is protected !!