Connect with us

KERALA

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിക്കാതെ വീട്ടുകാർ

Published

on

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ സ്വന്തം വീട്ടുകാർ അനുവദിച്ചില്ല. ഒടുവിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരോഗ്യ പ്രവർത്തകരെത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 

എടപ്പാൾ സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. പുലർച്ചെ നാല് മണിക്കാണ് യുവാവ് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം വീട്ടിൽ മുൻകൂട്ടി വിളിച്ച് അറിയിച്ചിരുന്നു. യുവാവ് വരുന്ന വിവരം അറിഞ്ഞതോടെ യുവാവിന്റെ സഹോദരങ്ങൾ വീട്ടിൽ നിന്നും പുറത്തേക്ക് പോയി.

യുവാവ് വീട്ടിലെത്തിയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നവർ വീട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു. വീട്ടിലേക്ക് കയറാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അവർ. ക്ഷീണിതനായ യുവാവ് വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതു നൽകാൻ പോലും ഇവർ തയ്യാറായില്ല എന്നും പറയുന്നു.

വീടിന് തൊട്ടടുത്തുള്ള വീട്ടിൽ കയറാണെങ്കിലും അനുവദിക്കണമെന്ന യുവാവിന്റെ ആവശ്യവും കേൾക്കാൻ ഇവർ തയ്യറായില്ല. ഒടുവിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞു എടപ്പാൾ സിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീൽ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തി സംസാരിച്ചെങ്കിലും വീട്ടിലുള്ളവർ നിലപാട് മാറ്റാൻ തയ്യാറായില്ല. ഒടുവിൽ അധികൃതർ ആംബുലൻസിൽ യുവാവിനെ നടുവട്ടത്തെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

KERALA

വധശ്രമ കേസിലെ പ്രതിയായ മലയാളിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തിച്ചു

Published

on

കേരളത്തിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ സൗദി അറേബ്യയിൽ നിന്നും പിടികൂടി കേരളത്തിലെത്തിച്ചു. സൗദി പൊലീസാണ് പ്രതിയെ പിടികൂടി കേരളത്തിലേക്ക് അയച്ചത്.

പൂന്തുറയിൽ സജാദ് ഹുസ്സൈൻ എന്ന യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി മുട്ടത്തറ മാണിക്കവിളാകം സ്വദേശി അബു സൂഫിയാനാണ് (31) സൗദിയിൽ പിടിയിലായത്. 2013ല്‍ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു കൃത്യം നടത്തിയത്. പോലീസ് കേസെടുത്തതോടെ അബു സുഫിയാൻ ഒളിവിൽ പോകുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയുമായിരുന്നു.

പോലീസിന്റെ അന്വേഷണത്തിൽ അബു സുഫിയാൻ വിദേശത്തേക്ക് കടന്നതായി വ്യക്തമായതോടെ ഇന്റർപോളുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലലാണ് സൗദി അറേബ്യന്‍ അധികൃതര്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ പിടികൂടിയ ശേഷം അറസ്റ്റ് വിവരം സിബിഐ വഴി സ്റ്റേറ്റ് ഇന്‍റര്‍പോള്‍ ലെയ്സന്‍ ഓഫിസര്‍ ഐജി എസ്.ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.

പിന്നീട് സൗദി അധികൃതർ പ്രതിയെ ഇന്ത്യന്‍ കോൺസുലേറ്റിൽ എത്തിക്കുകയും കോണ്‍സുലേറ്റ് വഴി ഹൈദരാബാദില്‍ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരം സിറ്റി ഡിപിസി ഡോ. ദിവ്യ ഗോപിനാഥിന്‍റെ നിർദേശാനുസരണം പൂന്തുറ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ മനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈദരാബാദിൽ എത്തി അബൂസുഫിയാനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Continue Reading

KERALA

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

Published

on

315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല പ്രവാസികൾക്കും അറിയാത്ത ഒരു കാര്യമാണ്.

ഏറെ പ്രയോജനകരമായ ഈ വിവരം ഇതുവരെ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പ്രവാസികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള ഒരു സംവിധാനമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസിയുടെ ഫോട്ടോ പതിച്ച ഈ ഒരു വിവിദോദ്ദേശ കാർഡ് കൊണ്ട് തന്നെ എല്ലാ സർക്കാർ പ്രവാസികൾക്ക് നിലവിലും ഭാവിയിലും നൽകുന്ന എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാൻ സാധിക്കും.

മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. 315 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്. ഇത് ഓൺലൈനായി അടക്കാവുന്നതാണ്. ഫീസ് അടച്ച് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷിക്കാം.

ഈ കാർഡ് ഉള്ളവർക്ക് സർക്കാർ നൽകുന്ന ഒരു അധിക സേവനമാണ് വ്യക്തിഗത അപകട ഇൻഷുറൻസ്. ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാർഡുടമക്ക് അപകടം ഉണ്ടായി മരിക്കുകയോ ഭാഗികമായോ പൂർണമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കുറച്ചു മുൻപ് വരെ ഈ ഇൻഷുറൻസ് മുഖേന ലഭിക്കുന്ന തുകയുടെ പരിധി രണ്ടു ലക്ഷ്യമായിരുന്നു. ഇപ്പോൾ തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. ഇപ്പോൾ അപകടമരണം സംഭവിച്ചാൽ നാലു ലക്ഷവും പരിക്കേറ്റവർക്ക് ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപ വരെയും ഉയർത്തിയിട്ടുണ്ട്.

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുന്ന നടപടിക്രമം സുതാര്യവും ലളിതവുമാണ്. 18 വയസ് പൂർത്തിയായ പ്രവാസികൾക്ക് കാർഡിനായി അപേക്ഷിക്കാം. ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന ആളായിരിക്കണമെന്ന നിബന്ധനയുണ്ട്. റസിഡൻസ് വിസയോ അല്ലെങ്കിൽ വർക്ക് വിസയോ ഉണ്ടായിരിക്കണം.

ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക് 1800 4253939 എന്ന നോർക്കാ റൂട്ട്സ് ടോൾ ഫ്രീ നമ്പറിലോ, വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് 00918802012345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Continue Reading

KERALA

പ്രവാസി യുവാവിന്റെ ചതിയിൽ മനം നൊന്ത് പെൺകുട്ടി ജീവനൊടുക്കി

Published

on

കേരള മനസ്സാക്ഷിയെ നടുക്കിയ കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യക്ക് ശേഷം സമാനമായ മറ്റൊരു മരണം കൂടി. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ആറാട്ടുപുഴയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ, ഗീത ദമ്പതികളുടെ മകൾ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. കൊല്ലം വി.എൻ.എസ്.എസ് നഴ്സിങ് കോളേജിലെ ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അർച്ചന.

ആത്മഹത്യക്ക് പിന്നിൽ കണ്ടല്ലൂർ സ്വദേശിയായ ശ്യാംലാൽ എന്ന യുവാവാണ് എന്നാണ് ആരോപണം. അർച്ചനയുടെ മരണ ശേഷം ശ്യാംലാൽ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ശ്യാംലാലിനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചു.

ശ്യാംലാലിന്റെയും അർച്ചനയുടെയും പ്രണയം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നു. അർച്ചന സ്‌ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾഅർച്ചനയുമായി സ്നേഹത്തിലാവുന്നത്. അർച്ചന പ്ലസ്ടുവിലെത്തിയപ്പോൾ ശ്യാംലാൽ വിവാഹം ആലോചിച്ച് അർച്ചനയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ അർച്ചനയുടെ വീട്ടുകാർ പഠനം കഴിഞ്ഞ ശേഷം മാത്രമേ വിവാഹം കഴിപ്പിക്കൂ എന്ന നിലപാടെടുത്തു.

പിന്നീട് അർച്ചന ബി.എസ്.സി നഴ്‌സിംഗിന് ചേർന്നപ്പോൾ വീണ്ടും വിവാഹാലോചനമായെത്തി. എന്നാൽ ശ്യാംലാലിന്റെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ അർച്ചനക്കും അത്രയും സ്ത്രീധനം നൽകണം എന്നുമുള്ള ശ്യാംലാലിന്റെ വീട്ടുകാരുടെ നിലപാടിനോട് യോജിക്കാൻ സാമ്പത്തികമായി പിന്നിലുള്ള അർച്ചനയുടെ കുടുംബത്തിന് സാധിച്ചില്ല. എങ്കിലും ശ്യാംലാലിന്റെ നിർബന്ധത്തിന് വഴങ്ങി അയാളുടെ വീട്ടുകാർ സമ്മതിക്കുകയായിരുന്നു.

പിന്നീട് വിദേശത്തേക്ക് പോയ ശേഷം സാമ്പത്തികമായി ഉയർച്ച ഉണ്ടായപ്പോൾ അർച്ചന അറിയാതെ കായംകുളം സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി ശ്യാംലാലിന്റെ വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞപ്പോഴാണ് അർച്ചന ജീവനൊടുക്കിയത്.

ഒതളങ്ങ എന്ന വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. പിന്നീട് ശ്യാംലാൽ ഈ സന്ദേശം കണ്ടു എന്ന് ഉറപ്പ് വരുത്തിയ ശേഷം അർച്ചന മെസേജ് ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും വിഷക്കായ കഴിക്കുകയുമായിരുന്നു.

മെസേജ് കണ്ടതോടെ ശ്യാംലാൽ ഇക്കാര്യം അർച്ചനയുടെ ഒരു സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാൾ അർച്ചനയുടെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന മരണാസന്നയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അർച്ചനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading
LATEST1 hour ago

സൗദിയിൽ ഇരുപത് റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി

LATEST2 hours ago

സൗദിയിൽ കുടുംബ നാഥരുടെ മരണത്തോടെ അവസാനിച്ചത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ.

LATEST3 hours ago

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

LATEST3 hours ago

സൗദിയിലേക്ക് വിസിറ്റിങ് വിസക്കാർക്ക് തിരിച്ചു വരാൻ സാധിക്കുമോ എന്ന ആശങ്കക്ക് വിരാമമായി

LATEST15 hours ago

പോലീസുകാരുടെ കൈകൊണ്ടുള്ള സിഗ്നലിന് മുൻഗണന നൽകണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്

LATEST18 hours ago

മുഹമ്മദ് ഷാഹിദ് ആലം സൗദിയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST1 day ago

ഒരു സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് റീ എൻട്രി നൽകുമെന്ന് സൗദി ജവാസാത്

KERALA1 day ago

വധശ്രമ കേസിലെ പ്രതിയായ മലയാളിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലെത്തിച്ചു

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

സൗദി കമ്പനി ഇന്ത്യൻ തൊഴിലാളികളെ വഞ്ചിച്ചെന്ന പരാതിയിൽ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രാലയം

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST3 days ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST3 days ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST6 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST4 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST5 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST1 week ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST1 day ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST4 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST1 day ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST2 days ago

വിദേശത്ത് നിന്നും സൗദിയിലെ ഇഖാമയും റീ എൻട്രിയും പുതുക്കാൻ പുതിയ സംവിധാനം

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

Trending

error: Content is protected !!