Connect with us

KERALA

എടപ്പാൾ സംഭവത്തിൽ പറഞ്ഞതിൽ ഉറച്ച് പ്രവാസിയും നിഷേധിച്ച് വീട്ടുകാരും.

Published

on

താൻ വരുന്ന വിവരം അറിയിച്ചില്ല എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോൾ എടപ്പാളിൽ കുടുംബ വീട്ടിൽ കയറ്റാതിരുന്നതിനെ തുടർന്ന് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയ പ്രവാസി. വരുന്നതിന് രണ്ടു ദിവസം മുൻപ് കാർഗോ വഴി അയച്ച സാധനങ്ങൾ സഹോദരങ്ങൾ കൈപ്പറ്റിയിട്ടുണ്ട്.

തനിക്ക് ഇപ്പോൾ 60 വയസ്സായി. കഴിഞ്ഞ 13 വർഷമായി താൻ വിദേശത്ത് ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. ഇപ്പോഴത്തെ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ടു. അത് കൊണ്ടാണ് നാട്ടിലേക്ക് പോന്നത്. അല്ലങ്കിൽ ഈ സാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചു വരില്ലായിരുന്നു.

തനിക്ക് 8 സഹോദരങ്ങളും 2 സഹോദരിമാരും ഉണ്ട്. വീട്ടിലേക്ക് വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാനും സഹോദരനോട് നിർദേശിച്ചു. പുലർച്ചെ 4ന് ആണ് വീടിനു മുന്നിലെത്തിയത്. തുടർന്നാണ് വേദന ഉണ്ടാക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടായതെന്ന് പ്രവാസി പറയുന്നു.

ഇവിടെ അടുത്തടുത്താണ് സഹോദരങ്ങൾ താമസിക്കുന്നത്. വിദേശത്തുള്ള ഒരു സഹോദരന്റെ വീട് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഇവിടെ അടുത്തടുത്താണ് സഹോദരങ്ങൾ താമസിക്കുന്നത്. വിദേശത്തുള്ള ഒരു സഹോദരന്റെ വീട് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. കുടുംബ വീട്ടിലേക്ക് പ്രവേശിപ്പിക്കാതായപ്പോൾ അവിടെ താമസിക്കാൻ ശ്രമിച്ചു. എന്നാൽ എവിടേക്കും പ്രവേശിപ്പിച്ചില്ല. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു എങ്കിലും തന്നില്ല.

തൃശൂർ ജില്ലയിൽ ഭാര്യ വീട് ഉണ്ടെങ്കിലും ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. മാത്രമല്ല അവിടെ ഭാര്യയുടെ പ്രായമായ മാതാപിതാക്കളുണ്ട്. അത് കൊണ്ടാണ് അവിടേക്ക് പോകാതിരുന്നതെന്നും ഇദ്ദേഹം പറയുന്നു.

വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോൾ വീട്ടുകാർ കുടുംബ വീട്ടിലേക്ക് കയറ്റിയില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം കേരളത്തിലും പ്രവാസി സമൂഹത്തിലും ഞെട്ടലുണ്ടാക്കിയിരുന്നു. ഒടുവിൽ ആരോഗ്യ വകുപ്പ് ഇടപെട്ടാണ് ഇയാളെ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്. ഈ വാർത്ത സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവരോടു നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇദ്ദേഹം പറഞ്ഞത് നിഷേധിക്കുന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിട്ടുണ്ട്. എടപ്പാൾ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്നത് കുടുംബ പ്രശ്നമാണെന്ന് എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തറവാട് ഭാഗം വെക്കൽ സംബന്ധിച്ച് പ്രവാസിയും സഹോദരങ്ങളും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ കുമാരപുരത്താണ് ഈ പ്രവാസിയുടെ ഭാര്യ വീട്. സാധാരണ വരുമ്പോൾ അവിടേക്കാണ് പോകാറുള്ളത്. ഇത്തവണ എടപ്പാളിലേക്ക് വന്നതാണ് പ്രശനം ഉണ്ടാക്കിയത്. ഇയാൾ വരുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നു എന്ന വിവരവും വീട്ടുകാർ നിഷേധിക്കുന്നുണ്ട്.

തറവാട് വീട് ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു മുറിയും ബാത്റൂമും മാത്രമാണ് ഉള്ളത്. അവിടെ അവിവാഹിതനായ ഒരു സഹോദരൻ താമസിക്കുന്നു. ഇത്തവണയും പ്രവാസി ഭാര്യ വീട്ടിലേക്ക് തന്നെ പോകുമെന്നാണ് എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി എടപ്പാളിലേക്ക് വന്നത് കൊണ്ടാണ് തർക്കം ഉണ്ടായത്. കുടിക്കാൻ വെള്ളവും മറ്റും കൊടുത്തില്ലെന്ന വാർത്തകളും വാസ്തവ വിരുദ്ധമാണെന്നും ബിജോയ് പറയുന്നു.

KERALA

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. 5 പേർ ചികിത്സയിൽ

Published

on

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.

ഷി​ഗല്ല എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോ​ഗമാണ് ഷി​ഗല്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷി​ഗല്ല രോ​ഗികൾക്കും ഈ രോ​ഗലക്ഷങ്ങൾ കാണണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

മലിന ജലത്തിന്റെ ഉപയോഗമാണ് ഈ രോഗം മൂലമുള്ള വയറിളക്കത്തിന് കാരണം. ശുചിത്വം പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാൻ സാധിക്കും.

രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമാണ് രോഗം പ്രകടമാകുന്നത്. വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന നിർജലീകരണമാണ് രോഗം ഗുരുതരമാക്കുന്നത്. അതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി ശരീരത്തിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.

ചെറിയ തോതിൽ ഷിഗല്ല രോ​ഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടണം.

Continue Reading

KERALA

കിഴക്കമ്പലത്ത് വോട്ടിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം.

Published

on

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ കിറ്റെക്സ് എംഡിയുമായ സാബുജേക്കബ് ദമ്പതികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.

വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്‌ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് പ്രിന്റുവിനെ മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.

പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിച്ചു വരികയാണ്. വാടകക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമിച്ചവരുടെ നിലപാട്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പോലീസിന്റെ മുൻപിൽ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്.

മർദ്ദനമേറ്റിട്ടും പ്രിന്റു പിന്നീട് അതെ ബൂത്തിൽ തന്നെ വന്ന് പോലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ട്വന്റി 20 ക്ക് എതിരായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ച് മത്സരിക്കുന്ന വാർഡാണിത്.

ഡൽഹിയിൽ നിന്നും ഒരാൾക്ക് വയനാട്ടിൽ വന്ന് മത്സരിക്കാമെന്നും വയനാട്ടിൽ നിന്നും കിഴക്കമ്പലത്ത് എത്തി പതിനാല് വർഷം താമസിച്ച ഒരാൾക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിനെ സബ് ജേക്കബ് പ്രസംഗത്തിൽ അപലപിച്ചു.

Continue Reading

KERALA

ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്‌ല മാടശ്ശേരി.

Published

on

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്‌ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്‌ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ മോചനം നേടാതിരുന്നേനേ എന്നും ജസ്‌ല പറയുന്നു. വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്‌ല അഭിപ്രായപ്പെട്ടു.

ജസ് മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ…

ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…

അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..

കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…

പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..

ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..

പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല…

ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്…

ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…

ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍…

നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…

ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്‍റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്‍റെ പ്രശ്നം കൂടിയാണ്…

പലരും നിസ്സഹായരാണ്…

പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്‍റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…

പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…

അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..

ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…

നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല…

പെണ്‍കുട്ടികള്‍ പഠിക്കട്ടെ…അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..

വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.

എന്‍റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം…

വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..

നീ നീയായിരിക്കുക…

വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്‍റെ അഭിപ്രായം..

താന്തോന്നിയെന്ന പേര് നല്‍കിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്… നിങ്ങള്‍ക്‌ നന്ദി

എന്‍റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി

Continue Reading
SAUDI ARABIA1 week ago

സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

SAUDI ARABIA1 week ago

സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

SAUDI ARABIA1 week ago

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

SAUDI ARABIA2 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

LATEST2 weeks ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

MIDDLE EAST2 weeks ago

പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

SAUDI ARABIA2 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA2 weeks ago

സൗദിയിൽ വിദേശ തൊഴിലാളിയുടെ ആശ്രിതർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന് അധികൃതർ

SAUDI ARABIA2 weeks ago

തൊഴിലാളിയുടെ നഷ്ടപരിഹാരം നാല് ലക്ഷം റിയാൽ കുറച്ച് ജിദ്ദ ലേബർ കോടതി

KUWAIT2 weeks ago

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

SAUDI ARABIA2 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA2 weeks ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA3 weeks ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

SAUDI ARABIA4 weeks ago

അന്നം തരുന്ന ഈ മണ്ണ് പ്രവാസികൾക്ക് വേണ്ടി ചെയ്തതെന്താണെന്ന് കാണുക.

SAUDI ARABIA3 weeks ago

സൗദി അതിർത്തി കടന്ന് അൽ ബൈക്ക്. ഇനി സൗദിക്ക് പുറത്തും ലഭിക്കും.

SAUDI ARABIA3 weeks ago

സൗദിയിൽ ഈ രണ്ടു മേഖലകളിലും ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക.

SAUDI ARABIA2 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA2 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളും അവരുടെ സ്ഥാപനങ്ങളും ഈ കാര്യം ചെയ്തുവെന്ന് നിർബന്ധമായും ഉറപ്പ് വരുത്തുക.

SAUDI ARABIA4 weeks ago

സൗദിയിൽ നില ഭദ്രം. തിരിച്ചെത്താനാവാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശങ്ക വേണ്ട.

SAUDI ARABIA3 weeks ago

കുപ്രചാരണങ്ങൾക്ക് മറുപടി കിരീടാവകാശിയുടെ വീഡിയോയിലൂടെ

SAUDI ARABIA3 weeks ago

സൗദി പ്രവാസികൾക്ക് അമിത പ്രതീക്ഷ വേണ്ട. തിരിച്ചു വരാൻ കാത്തിരിക്കേണ്ടി വരും.

SAUDI ARABIA3 weeks ago

കണ്ണീരോടെ സൗദി പ്രവാസികളുടെ മടക്കം. മടങ്ങാൻ കഴിയാത്തവർക്ക് താങ്ങായി മലയാളി സംഘടനകൾ

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA2 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

SAUDI ARABIA4 weeks ago

പുതിയ കോവിഡ് വൈറസ്; ആശ്വാസമേകുന്ന പ്രസ്താവനയുമായി സൗദി ആരോഗ്യമന്ത്രി.

SAUDI ARABIA3 weeks ago

വിമാന സർവീസ് വിലക്ക് സൗദി അറേബ്യ ഭാഗികമായി പിൻവലിച്ചു.

Trending

error: Content is protected !!