Connect with us

LATEST

സൗദിയിൽ അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ.

Published

on

ആകസ്മികമായ മഹാമാരി മൂലം സൗദിയിലെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളും ഡെലിവറി കമ്പനികളും പ്രതിസന്ധിയിലായ ദിവസങ്ങളായിരുന്നു കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കണ്ടു കൊണ്ടിരുന്നത്. പക്ഷെ അതിനേക്കാൾ ദുരിതമായിരുന്നു ഓൺലൈനായി സാധനങ്ങൾ വാങ്ങിയിരുന്ന ആ കമ്പനികളുടെ ഉപഭോക്താക്കൾ ആയിരുന്ന വ്യക്തികൾ അനുഭവിച്ചത്.

പലരും പ്രതിസന്ധി ഉണ്ടാവുന്നതിന് മുൻപ് തന്നെ പലതും ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ പുറത്തേക്കിറങ്ങാൻ സാധിക്കാത്തത് മൂലവും മാളുകൾ അടഞ്ഞു കിടന്നിരുന്നത് കൊണ്ടും നിരവധി പേർ ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു.

അവരിൽ ഭൂരിഭാഗം പേർക്കും സമയത്തിന് ആ സാധനങ്ങൾ ലഭിച്ചിരുന്നില്ല. ലോക്ക് ഡൗൺ പേര് പറഞ്ഞായിരുന്നു കമ്പനികൾ ഡെലിവറി വൈകിപ്പിച്ചത്. പലർക്കും കസ്റ്റമർ കെയറിലേക്ക് വിളിച്ചപ്പോൾ യാതൊരു പ്രതികരണങ്ങളും ലഭിച്ചിരുന്നില്ല. ഇമെയിൽ ആശയ വിനിമയത്തിനും മറുപടി ലഭിച്ചില്ല. ഇപ്പോഴും പലർക്കും ഓർഡർ ചെയ്ത സാധനങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല എന്ന പരാതി നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ സൗദി ഇൻവെസ്റ്റ്‌മെന്റ് & കൊമേഴ്‌സ് മിനിസ്ട്രി (എം.സി.ഐ) ഉപഭോക്താക്കൾക്ക് വകവെച്ചു തരുന്ന നിർദ്ദേശങ്ങളും അവകാശങ്ങളും അറിയേണ്ടതുണ്ട്. പ്രധാനമായും നാല് തരത്തിലുള്ള അവകാശങ്ങളാണ് ഉപഭോക്താക്കൾക്ക് ഉള്ളത്.

ഓൺലൈൻ സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്യുന്നതിന് മുൻപായി പ്രസ്തുത സ്റ്റോറിന് സാധുവായ ഒരു കമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പർ ഉണ്ടോ എന്ന് പരിശോധിക്കുക. ആ സ്റ്റോറുകൾ മന്ത്രാലയത്തിന്റെ ഇ കോമേഴ്‌സ് പ്ലാറ്റ്ഫോം ആയ ‘മാറൂഫ്’ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കണം.

1.ഓൺലൈനിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകൾ റദ്ദാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഓർഡർ ചെയ്ത സാധനങ്ങൾ 15 ദിവസത്തിൽ അധികം വൈകുന്ന സാഹചര്യത്തിലാണ് ഈ അവകാശം ഉപഭോക്താക്കൾക്ക് ഉള്ളത്. ഈ സാഹചര്യത്തിൽ നൽകിയ പണം മുഴുവനായും ഉപഭോക്താക്കൾക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ട്.

2.വാങ്ങിയ സാധനങ്ങൾ തൃപ്തികരമല്ലെങ്കിൽ ഉപയോഗിച്ചിട്ടില്ലാത്ത പക്ഷം ഏഴു ദിവസത്തിനകം അവ തിരികെ നൽകാനോ പകരം സാധനങ്ങൾ വാങ്ങാനോ ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. എന്നാൽ ഉപഭോക്താവിന് വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്ത സാധനങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല. അത് പോലെ തന്നെ ഭക്ഷണം, വാഹനങ്ങൾ എന്നിവക്കും ഈ ആനുകൂല്യം ലഭ്യമല്ല.

3.ഉപഭോക്താക്കൾ ഓർഡർ ചെയ്ത സാധനങ്ങൾ നിശ്ചിത സമയത്തിനകം എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഓൺലൈൻ സ്റ്റോറുകൾ അക്കാര്യം ഉപഭോക്താവിനെ നിർബന്ധമായും അറിയിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കൂടാതെ ആ ഷിപ്മെന്റ് എപ്പോൾ ഡെലിവറി ചെയ്യാൻ സാധിക്കുമെന്നും അതിന് ഒരു ഡെഡ്ലൈൻ നിശ്ചയിച്ചു കൊണ്ടും അക്കാര്യം ഉപഭോക്താവിനെ അറിയിക്കണം.

4.ഉപഭോക്താക്കൾ നൽകിയ ഓർഡറുകളിൽ മാറ്റം വരുത്താൻ അവർക്ക് അവകാശമുണ്ട്. ഓർഡർ നൽകിയത് തെറ്റായ സാധനങ്ങൾക്കോ അഥവാ മറ്റു തരത്തിൽ അബദ്ധത്തിൽ ഓർഡർ നൽകിയെന്നോ വ്യക്തമാവുന്ന സാഹചര്യത്തിലാണ് ഈ അവകാശം. എന്നാൽ ഇത് പ്രസ്തുത ഓൺലൈൻ സ്റ്റോറുകളുടെ അംഗീകൃത ചാനലുകളിലൂടെ 24 മണിക്കൂറിനുള്ളിൽ സമയ ബന്ധിതമായി ചെയ്യണമെന്ന് നിബന്ധനയുണ്ട്.

ഇത്തരത്തിലുള്ള കമ്പനികളുടെ തൃപ്തികരമല്ലാത്ത സേവനങ്ങൾക്ക് എതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാം. വളരെ പെട്ടെന്ന് തന്നെ നടപടികൾ ഉണ്ടാകും.

മന്ത്രാലയം നൽകുന്ന കൂടുതൽ സേവനങ്ങൾ അറിയാൻ ഉപഭോക്താക്കൾക്ക് മന്ത്രാലയ വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1900 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്‌താൽ മതിയെന്ന് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

LATEST

പുതിയ സൗദി സ്‌പോൺസർഷിപ്പ്, റീ എൻട്രി, എക്സിറ്റ് നിയമങ്ങൾ. അറിയാതെ പോകരുത് ഈ കാര്യങ്ങൾ

Published

on

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 സാക്ഷാൽക്കാരത്തിന് വേണ്ടി രാജ്യത്തെ പാകപ്പെടുത്തിയെടുക്കാൻ ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിപ്ലവാത്മക ഫലം പ്രതീക്ഷിക്കുന്ന സ്‌പോൺസർഷിപ്പ് സംബന്ധിക്കുന്ന നിയമഭേദഗതി അണിയറയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരമൊരു നിയമ ഭേദഗതി രാജ്യവും പ്രവാസികളും ശ്രവിച്ചത്.

ഈ നിയമ ഭേദഗതി സംബന്ധിച്ച കേട്ടറിവും പറഞ്ഞറിവും മാത്രമാണ് ഒരു സാധാരണ പ്രവാസിക്കുള്ളത്. അവന്റെ മനസ്സിലേക്ക് ഇത് സംബന്ധമായ ഒരുപാട് സംശയങ്ങൾ കടന്നു വരുന്നുണ്ട്. നിയമം പ്രാബല്യത്തിലാകുമ്പോൾ മാത്രമേ അതിന്റെ കതിരും പതിരും നൂറു ശതമാനം തിരിച്ചറിയാൻ സാധിക്കൂ. ഇതിന്റെ ഗുണദോഷങ്ങൾ വ്യക്തമാകാൻ ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും എടുത്തേക്കാം. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സാധാരണ പ്രവാസിയുടെ വീക്ഷണകോണിൽ നിന്ന് കൊണ്ട് സംശയങ്ങൾ ദൂരീകരിക്കാൻ നമുക്ക് ശ്രമിക്കാം.

1. പുതിയ സ്‌പോൺസർഷിപ്പ് നിയമ ഭേദഗതി കൊണ്ട് അധികൃതർ ഉദ്ദേശിക്കുന്നത് എന്താണ്?

സ്‌പോൺസറുടെ അനന്തമായതും നിർണ്ണയമില്ലാത്തതുമായ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുകയും രാജ്യത്തെ ഒരു പരിധി വരെ തൊഴിലാളി സൗഹൃദമാക്കുകയും ചെയ്യുക എന്നത് തന്നെയാണ് പ്രാഥമിക ലക്ഷ്യം. സൗദി തൊഴിൽ മേഖല എന്നാൽ ആധുനിക അടിമത്ത വ്യവസ്ഥ എന്ന ദുഷ്‌പേര് പാശ്ചാത്യ മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളുമൊക്കെ നിരന്തരം ഉന്നയിക്കുന്ന ആക്ഷേപമാണ്. ആ ദുഷ്‌പേര് ഇല്ലാതാക്കാനും രാജ്യത്തെ തൊഴിൽ മേഖല കൂടുതൽ തൊഴിലാളി സൗഹൃദമാക്കുകയും അതിലൂടെ കൂടുതൽ വിദഗ്ധ തൊഴിൽ കാര്യങ്ങൾ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ നിയമ ഭേദഗതിയുടെ ഉദ്ദേശ്യം. തന്റെ തൊഴിലിടത്തിൽ വിദേശികളെ സ്ഥിരമായി പിടിച്ചു നിർത്താനുള്ള തൊഴിലുടമകളുടെ അലിഖിത സ്വാതന്ത്ര്യത്തെ ഈ ഭേദഗതി കൊണ്ട് നിയന്ത്രിക്കാം എന്നാണ് അധികൃതർ വിവക്ഷിക്കുന്നത്. വിദേശ തൊഴിലാളിക്ക് സ്വന്തമായി എക്സിറ്റ്, റീ എൻട്രി വിസകൾ ലഭ്യമാക്കാം എന്നത് തൊഴിലാളിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്നു.

ഈ നിയമം നിലവിൽ വരുന്നതോടെ ഏറ്റവും പ്രാധാന്യമുള്ള രേഖയായി തൊഴിലാളിയും തൊഴിലുടമയും പരസ്പര സമ്മതത്തോടെ ഒപ്പു വെച്ച തൊഴിൽ കരാർ മാറും. കാരണം എല്ലാ തൊഴിൽ മാറ്റവും തൊഴിൽ കരാറിൽ അധിഷ്ഠിതമാണ്.

2. പുതിയ ഭേദഗതി പ്രകാരം സ്‌പോൺസറുടെ അപരിമിത അധികാരങ്ങൾ വെട്ടികുറക്കാൻ അധികൃതർക്ക് സാധിക്കുമോ?

സ്‌പോൺസർക്ക് അപരിമിത അധികാരങ്ങൾ ഉണ്ടെന്ന് എവിടെയും നിർവചിച്ചിട്ടില്ല. സ്‌പോൺസർമാർക്ക് നൽകിയിട്ടുള്ള ഇഖാമ പുതുക്കൽ, ഹുറൂബ് തുടങ്ങിയ ചില സവിശേഷ അധികാരങ്ങളുടെ ദുരുപയോഗമാണ് സൗദി അറേബ്യയെ തൊഴിലാളി വിരുദ്ധ സ്വഭാവമുള്ള ഒരു രാജ്യം എന്ന ദുഷ്‌പേര് നേടിക്കൊടുത്തത്. വിദേശ രാജ്യത്ത് നിന്നും എത്തുന്ന ഒരു തൊഴിലാളിയുടെ നിസ്സഹായ അവസ്ഥ ശക്തമായ നിയമ നടത്തിപ്പിന്റെ അഭാവത്തിലും തിണ്ണമിടുക്കിന്റെ ബലത്തിലും ചില സ്‌പോൺസർമാർ ഭംഗിയായി ദുരുപയോഗം ചെയ്തു. ഇത്തരം മോശമായ ചിന്താഗതിയുള്ള സ്‌പോൺസർമാരുടെ പതിറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിന്റെ അനന്തര ഫലമാണ് വിദേശതൊഴിലാളികളിൽ ഇന്ന് കാണുന്ന വിധേയത്വം.

പുതിയ നിയമ ഭേദഗതി വരുന്നതോടെ ഇഖാമ പുതുക്കാതിരിക്കൽ, ശമ്പളം സമയത്തിന് നൽകാതിരിക്കാൻ, ഒളിച്ചോടിയതായി വ്യാജ പരാതികൾ നൽകൽ തുടങ്ങിയ പ്രവണതകൾക്ക് തടയിടാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

3. സ്‌പോൺസർഷിപ്പ്, എക്സിറ്റ്, റീ എൻട്രി സംബന്ധിച്ച പുതിയ നിയമ ഭേദഗതി എപ്പോഴാണ് നിലവിൽ വരുന്നത്?

അടുത്ത വർഷം, അതായത് 2021 മാർച്ച് 14 നാണ് നിയമം പ്രാബല്യത്തിൽ വരിക. പുതിയ നിയമ ഭേദഗതികൾക്ക് അനുസൃതമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ വെബ്‌സൈറ്റിന്റേയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെയും നവീകരണം ഈ വർഷം അവസാനത്തോടെ പൂർത്തിയാവുമെന്നാണ് ഇരു മന്ത്രാലയങ്ങളും അറിയിച്ചിട്ടുള്ളത്.

4. സ്‌പോൺസറുടെ സമ്മതമില്ലാതെ എപ്പോഴൊക്കെയാണ് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കുക?

അധികൃതർ നിലവിൽ പുറത്ത് വിട്ട നിബന്ധനകൾ പ്രകാരം സാധാരണ ഗതിയിൽ സ്‌പോൺസറെ അറിയിക്കാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കില്ല. സ്‌പോൺസറെ പൂർണ്ണമായി ഒഴിവാക്കുന്ന ഒരു നിയമ ഭേദഗതിയുമല്ല ഇത്.

ഇവിടെ സ്‌പോൺസറെ ഒഴിവാക്കുകയല്ല, മറിച്ച്‌ സ്പോൺസറുമായുള്ള നിയമപരമായ കരാർ അവസാനിക്കുകയോ സ്പോൺസർ തന്റെ നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ വിസമ്മതിക്കുകയോ അയാൾക്ക് അതിന് കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിയമപരമായി രാജ്യത്തേക്ക് പ്രവേശിച്ച തൊഴിലാളിക്ക് മറ്റു നിയമപരമായ വഴികൾ ഒരുക്കിക്കൊടുക്കുകയാണ് അധികൃതർ ചെയ്യുന്നത്.

താഴെ പറയുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലുടമയുടെ സമ്മതം ഇല്ലാതെ തന്നെ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അനുവാദം ലഭിക്കും.

 • തൊഴിൽ കരാർ അവസാനിക്കുന്നതോടെ സ്‌പോൺസറുടെ സമ്മതമില്ലാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും.
 • തൊഴിലാളി ജോലിയിൽ പ്രവേശിച്ചതിന് ശേഷംമൂന്ന് മാസം കഴിഞ്ഞിട്ടും തൊഴിൽ കരാർ ലഭിക്കാതിരിക്കുക.
 • മൂന്ന് മാസം തുടർച്ചയായി ശമ്പളം നൽകാതിരിക്കുക
 • തൊഴിൽ, മരണം, യാത്ര, തടവ് എന്നീ കാരണങ്ങളാലോ മറ്റേതെങ്കിലും കാരണങ്ങളാലോ തൊഴിലുടമ അപ്രത്യക്ഷനാകുക
 • തൊഴിലാളിയുടെ വർക്ക് പെർമിറ്റ്, വിസ, ഇഖാമ കാലാവധി അവസാനിക്കുക
 • തൊഴിലുടമക്കെതിരെ തൊഴിലാളി പ്രതിയല്ലാത്ത നിലയിൽ ബിനാമി ബിസിനസിന് പരാതി നൽകൽ
  മനുഷ്യക്കടത്ത് സ്ഥിരീകരിച്ചാൽ
 • തെഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്ക കേസിൽ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമയോ പ്രതിനിധിയോ രണ്ടു തവണ ഹിയറിങ് തിയ്യതിയിൽ ഹാജരാകാതിരുന്നാൽ
 • നിലവിലുള്ള തൊഴിലുടമ സ്‌പോൺസർഷിപ്പ് മാറ്റത്തിന് അനുമതി നൽകിയാൽ

5. സ്‌പോൺസർഷിപ്പ് മാറുക, എക്സിറ്റ് റീ എൻട്രിക്ക് അപക്ഷിക്കുന്നതും ഒരേ സംവിധാനത്തിലൂടെ തന്നെയാണോ?

അല്ല. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള നടപടികൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ മുഖേനയും എക്സിറ്റ്, റീ എൻട്രി നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ പോർട്ടൽ വഴിയുമാണ് അപേക്ഷിക്കേണ്ടത്.

6. തൊഴിലാളി എങ്ങിനെയാണ് സ്വന്തമായി എക്സിറ്റ്, റീഎൻട്രി വിസ ലഭ്യമാക്കാൻ സാധിക്കുക?

അബ്ഷീർ പ്ലാറ്റഫോമിലൂടെ നിബന്ധനകൾക്ക് വിധേയമായി വിദേശ തൊഴിലാളിക്ക് സ്വന്തമായി തന്നെ കരാർ കാലാവധിയിൽ എക്സിറ്റ്, റീ എൻട്രി വിസ സർവീസ് ഉപയോഗപ്പെടുത്താൻ സാധിക്കും. നിബന്ധനകൾ താഴെ പറയുന്നു.

 • പ്രസ്തുത വിദേശ തൊഴിലാളി രാജ്യത്തെ തൊഴിൽ മേഖലയിൽ നിയമപരമായി ജോലി ചെയ്യുന്ന വിദേശിയായിരിക്കണം.
 • പ്രസ്തുത വിദേശ തൊഴിലാളിക്ക് സാധുവായ താമസ വിസ ഉണ്ടായിരിക്കണം.
 • അംഗീകരിക്കപ്പെട്ട തൊഴിൽ കരാർ ആ തൊഴിലാളിക്ക് ഉണ്ടായിരിക്കണം.
 • ആവശ്യമായ ഫീസുകൾ തൊഴിലാളി അടച്ചിരിക്കണം.
 • സർക്കാർ ഫീസുകളിൽ കുടിശികയോ ഗതാഗത നിയമ ലംഘനത്തിന് ലഭിച്ച പിഴകളോ മറ്റോ ഉണ്ടെങ്കിൽ അവ അടച്ചിരിക്കണം.

7. തൊഴിലാളി സ്വന്തമായി അപേക്ഷിച്ച എക്സിറ്റ്, റീ എൻട്രി വിസകൾ റദ്ദാക്കാൻ തൊഴിലുടമക്ക് സാധിക്കുമോ?

തൊഴിലാളി സ്വന്തമായി എക്സിറ്റ്, റീ എൻട്രി വിസക്ക് അപേക്ഷിച്ചാൽ അത് സംബന്ധിച്ച ഇലക്ട്രോണിക് സന്ദേശം തൊഴിലുടമക്ക് ലഭ്യമാകും. എന്നാൽ ഈ എക്സിറ്റ്, റീ എൻട്രി വിസകൾ റദ്ദാക്കാൻ തൊഴിലുടമക്ക് സാധിക്കില്ല.

8. റീ എൻട്രിയിൽ അവധിയിൽ പോയ തൊഴിലാളി നിശ്ചിത തിയ്യതിക്കകം തിരിച്ചു വന്നില്ലെങ്കിൽ എന്ത് നടപടിയായിരിക്കും നേരിടേണ്ടി വരിക?

റീ എൻട്രിയിൽ അവധിയിൽ പോയ വിദേശ തൊഴിലാളി നിശ്ചിത കാലാവധിക്കകം രാജ്യത്ത് തിരികെ പ്രവേശിച്ചില്ലെങ്കിൽ നിലവിലുള്ളത് പോലെ തന്നെ പുതിയ വിസയിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവേശന നിരോധനം ഉണ്ടാകും.

9. ഗാർഹിക തൊഴിലാളികൾക്ക് ഈ ഭേദഗതിയുടെ ഭാഗമായി സ്വന്തമായി എക്സിറ്റും റീ എൻട്രി വിസയും ലഭ്യമാക്കാൻ സാധിക്കുമോ?

ഇല്ല. ഹൗസ് ഡ്രൈവർ, പാചകക്കാരൻ,വീട്ടു വേലക്കാരി, തോട്ടക്കാരൻ ഇടയൻ തുടങ്ങിയ ഗാർഹിക വിസകളിൽ രാജ്യത്ത് എത്തിയവർക്ക് എക്സിറ്റ്,റീ എൻട്രി സൗകര്യങ്ങൾ സ്വന്തമായി ഉപയോഗപ്പെടുത്താനാവില്ല. ഇവർക്കായി പ്രത്യേക പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

10. തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാൻ സാധിക്കുമോ?

സ്‌പോൺസറുടെ സമ്മതമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് സ്‌പോൺസറുടെ സമ്മതത്തോടു കൂടി തന്നെ ഒരു സ്‌പോൺസറുടെ കീഴിൽ നിന്നും മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻസാധിക്കും.

11. കരാർ കാലാവധിക്ക് ശേഷം സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള പ്രധാനപ്പെട്ട നിബന്ധന എന്താണ്?

സൗദിയിൽ പ്രവേശിച്ചിട്ട് പന്ത്രണ്ട് മാസം പൂർത്തിയാവണമെന്നും കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി സ്‌പോൺസർക്ക് നോട്ടീസ് നൽകി അറിയിക്കണം എന്നതുമാണ് വ്യവസ്ഥ. നിലവിലുള്ള തൊഴിൽ കരാർ പുതുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയും സേവനാനന്തര ആനുകൂല്യങ്ങൾ നൽകി തനിക്ക് വിടുതൽ നൽകണമെന്ന് അറിയിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ സ്പോൺസർക്ക് നൽകുന്ന ഈ നോട്ടീസ് പിരീഡ് കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

12. ഈ നോട്ടീസ് പിരീഡ് തൊഴിലുടമക്കും ബാധകമാണോ?

ആണ്. തൊഴിലാളിയുമായുള്ള തൊഴിൽ കരാർ പുതുക്കാൻ തൊഴിലുടമക്കും താൽപ്പര്യം ഇല്ലെങ്കിൽ തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി തൊഴിലാളിയെ അറിയിക്കേണ്ടതാണ്. തൊഴിലാളിയും തൊഴിലുടമയും നിർബന്ധമായി നൽകേണ്ട നോട്ടീസ് പിരീഡിനെ കുറിച്ച് തൊഴിൽ കരാറിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തേണ്ടി വരും.

13. തൊഴിൽ കരാറിൽ നിഷ്കർഷിച്ച പ്രകാരം തൊഴിലാളി തൊഴിലുടമക്ക് നോട്ടീസ് നൽകിയില്ലെങ്കിൽ അനന്തരഫലം എന്തായിരിക്കും?

തൊഴിൽ കരാർ തുടരാതിരിക്കാൻ തൊഴിലാളിക്ക് താൽപ്പര്യം ഇല്ലെങ്കിൽ നോട്ടീസ് പിരീഡിന്റെ ആവശ്യമില്ല. കാലാവധി കഴിഞ്ഞാൽ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. (ഇവിടെ ഒരു കാര്യം തൊഴിലാളി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ കരാർ തുടരാൻ താല്പര്യമുണ്ടെങ്കിൽ പഴയ കരാർ തന്നെതുടരണമെന്ന മനോഭാവത്തോടെ ഇരിക്കരുത്. ന്യായമായ വേതന വർദ്ധനയും ആനുകൂല്യ വർദ്ധനയും ആവശ്യപ്പെടണം. അതിന് അനുസൃതമായി കരാറിൽ മാറ്റങ്ങൾ വരുത്തി പുതുക്കണം)

14. വിദേശ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനാവശ്യമായ ഇലക്ട്രോണിക് സേവനം ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകൾ എന്തൊക്കെയാണ്?

 • മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റ് വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ പുതിയ തൊഴിലുടമ നൽകേണ്ടത്.
 • തൊഴിലുടമയും തൊഴിലാളിയും തമ്മിൽ പരസ്പര സമ്മതത്തോടെയും ധാരണയോടെയും ഒപ്പു വെച്ച ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് കരാർ ഉണ്ടായിരിക്കണം.
 • മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റിൽ പരസ്യം ചെയ്യൽ
 • നിലവിലുള്ള തൊഴിലുടമക്ക് തൊഴിൽമാറ്റം സംബന്ധിച്ച നോട്ടീസ് നൽകൽ

തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും ഖിവ പോർട്ടൽ വഴി അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നതിനും തൊഴിലാളിക്ക് ഇലക്ട്രോണിക് സന്ദേശം അയക്കും. അനുമതി നൽകിയാൽ ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും മന്ത്രാലയം അറിയിപ്പ് നൽകും.

15. നിലവിലുള്ള സ്പോൺസറുമായുള്ള കരാർ കാലാവധി അവസാനിച്ചാൽ തൊഴിലാളി മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നത് തടയാൻ തൊഴിലുടമക്ക് സാധിക്കുമോ?

തീർച്ചയായും സാധിക്കും. പക്ഷെ അത് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. ഇവിടെയും അടിസ്ഥാനമായി ഉപയോഗിക്കപ്പെടുക തൊഴിൽ കരാർ നിബന്ധനകൾ ആയിരിക്കും. തൊഴിൽ കരാറിൽ കരാർ കാലാവധി അവസാനിച്ചാൽ പ്രസ്തുത തൊഴിലാളിയെ തൊഴിൽ മാറാൻ അനുവദിക്കില്ല എന്ന നിബന്ധന ഉണ്ടെങ്കിൽ തൊഴിലാളിക്ക് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കാതെ ഫൈനൽ എക്സിറ്റിൽ തിരിച്ചു പോകേണ്ടി വരും. ഈ അവസരത്തിൽ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകില്ല.

16. തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിലാളിയെ പിരിച്ചു വിടാൻ തൊഴിലുടമക്ക് സാധിക്കുമോ?

നിലവിൽ പുറത്ത് വിട്ട നിബന്ധനകൾ പ്രകാരം സാധിക്കും. നഷ്ടപരിഹാരം നൽകി തൊഴിലാളിയെ തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിലുടമക്ക് പിരിച്ചു വിടാൻ സാധിക്കും. നഷ്ടപരിഹാരം തൊഴിൽ കരാറിൽ നിഷ്കർഷിച്ചിട്ടില്ലെങ്കിൽ സൗദി തൊഴിൽ നിയമത്തിലെ വകുപ്പ് 77 പ്രകാരമുള്ള നഷ്ടപരിഹാരമാണ് നൽകേണ്ടി വരിക. (അനിശ്ചിതകാല കരാർ കാരാർ ആണെങ്കിൽ ഓരോ വർഷത്തേക്കും പതിനഞ്ചു ദിവസത്തെ വേതനവും നിശ്ചിതകാല കരാർ ആണെങ്കിൽ കരാറിലെ ബാക്കിയുള്ള മാസങ്ങളുടെ വേതനവുമാണ് നഷ്ടപരിഹാരമായി ഈ വകുപ്പിൽ പറഞ്ഞിട്ടുള്ളത്. ഏത് സാഹചര്യത്തിലും ഈ തുക രണ്ടു മാസത്തെ ശമ്പളത്തിൽ കുറയാൻ പാടില്ലെന്നും തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്.)

17. വിദേശ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ തയ്യാറാകുന്ന കമ്പനികൾക്ക് അർഹത ലഭിക്കാനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?

 • തൊഴുലാളികളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാനുള്ള കമ്പനികൾ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ നിയമ പ്രകാരം അർഹത ഉള്ളവർ ആയിരിക്കണം.
 • ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് വ്യവസ്ഥ നടപ്പാക്കിയിരിക്കണം
 • മന്ത്രാലയത്തിന്റെ സ്വയം വിലയിരുത്തൽ പദ്ധതി നടപ്പിലാക്കിയിരിക്കണം.
 • വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കാനുള്ള യോഗ്യത ഈ കമ്പനികൾക്ക് ഉണ്ടായിരിക്കണം.
 • പുതിയ തൊഴിലുടമ ഖിവ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
 • സ്‌പോൺസർഷിപ്പ് മാറുന്നതിന് നിലവിലുള്ള ഫീസ് സംവിധാനമാണ് പിന്തുടരേണ്ടത്.

18. നടപ്പാക്കുന്ന തിയ്യതിക്ക് മുൻപ് പുതിയ ഭേഗതികളിൽ എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ടോ?

അടിസ്ഥാനപരമായ നിബന്ധനകൾക്ക് മാറ്റമുണ്ടാവാൻ സാധ്യതയില്ല. എന്നാൽ എന്തെങ്കിലും കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. പുതിയ ഭേദഗതിയിലെ നിബന്ധനകൾ ഏറെക്കുറെ തൊഴിലാളി സൗഹൃദമാണ്. ഇതിനെതിരെ അഭ്യർത്ഥനയുമായി വ്യവസായികളും മറ്റും രംഗത്ത് വന്നിട്ടുണ്ട്. തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുത്തണം എന്നാണ് അവരുടെ ആവശ്യം. സൗദിയിലെ നിലവിലെ വ്യവസ്ഥതി പ്രകാരം നിയമങ്ങൾക്കെതിരെ പ്രതിഷേധങ്ങൾക്ക് സ്ഥാനമില്ലാത്തതിനാൽ ഇക്കാര്യത്തിൽ ഉറപ്പ് പറയാനുമാകില്ല.

19. ഏതൊക്കെ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താനാണ് തൊഴിലുടമകളുടെ ഭാഗത്ത് നിന്നും ആവശ്യപ്പെടുന്നത് ?

തൊഴിലാളികൾക്ക് അനുകൂലമായ നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാൻ തൊഴിലുടമകൾക്കോ വ്യവസായികൾക്കോ സാധിക്കില്ല. കാരണം പുതിയ ഭേദഗതിയിലെ നിബന്ധനകൾ തൊഴിലാളി സൗഹൃദമാണ് എന്നതിലുപരി നീതിയുക്തവുമാണ്. അത് നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ടാൽ വർഷങ്ങളായി തങ്ങൾ ഈ ദുഷ് പ്രവണതകൾ തുടരുകയാണ് എന്ന് പരോക്ഷമായി സമ്മതിക്കുകയായിരിക്കും ഉണ്ടാവുക. തൊഴിലാളികളുടെ അവകാശങ്ങൾക്കൊപ്പം തൊഴിലുടമകളുടെ കൂടി അവകാശ സംരക്ഷണം ഉറപ്പ് വരുത്തണം എന്നാവശ്യപ്പെടാൻ മാത്രമേ കഴിയൂ.

ഈ ഭേദഗതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഒരു വിദേശ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറാവുന്ന തവണകൾ നിജപ്പെടുത്തണമെന്നും, ഇത്തരത്തിൽ സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ തൊഴിലുടമകൾ മുൻകൂട്ടി അടക്കുന്ന ലെവി അടക്കമുള്ള ഫീസുകളിൽ വ്യക്തത വരുത്തണമെന്നുമാണ് ഇപ്പോൾ വ്യവസായിയുടെ ഭാഗത്ത് നിന്നും ആവശ്യം ഉയർന്നിരിക്കുന്നത്. കൂടാതെ ഈ നിയമ പരിഷ്കാരത്തിന്റെ പാർശ്വ ഫലങ്ങളിൽ നിന്നും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന വ്യവസ്ഥകൾ, താക്കോൽ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ജോലി മാറുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഔദ്യോഗിക രഹസ്യം സൂക്ഷിക്കുന്ന നിബന്ധനകൾ, ഇതേ കാരണം കൊണ്ട് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണ ബുദ്ധിമുട്ടുകൾ എന്നിവ ഈ ഭേഗതിയുടെ നിബന്ധനകളിൽ ഉൾപ്പെടുത്തണമെന്നുമാണ് ആവശ്യം.

20. പുതിയ നിയമ ഭേദഗതിയോട് കൂടി തൊഴിൽ മേഖലയിലെ ദുഷ്പ്രവണതകൾ പൂർണ്ണമായും ഇല്ലാതാകുമെന്ന് വിദേശ തൊഴിലാളിക്ക് പ്രതീക്ഷിക്കാൻ സാധിക്കുമോ?

പ്രായോഗികമായി പറഞ്ഞാൽ നൂറ് ശതമാനം ഉറപ്പ് പറയാൻ സാധിക്കില്ല. നിയമം കൊണ്ട് വരലല്ല, അതിന്റെ പ്രയോഗമാണ് ആ നിയമത്തിന്റെ ഫലപ്രാപ്തി ഉറപ്പ് വരുത്തുന്നത്. നല്ല നിയമം കൊണ്ട് വന്നാലും അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരും അധികൃതരും അത് വേണ്ട വിധത്തിൽ നടപ്പിലാക്കുകയോ നിരീക്ഷിക്കുകയോ ചെയ്തില്ലെങ്കിൽ അതിന് ഫലപ്രാപ്തി ഉണ്ടാവില്ല. മുൻപ് സൂചിപ്പിച്ച പോലെ ഇപ്പോൾ നിലവിലുള്ള സൗദി തൊഴിൽ നിയമത്തിൽ തന്നെ തൊഴിൽ മേഖല ഏറ്റവും മികച്ച രീതിയിലാകാൻ തക്കവിധമുള്ള ശക്തവും ഗുണപരവുമായ വ്യവസ്ഥകളുണ്ട്.

എന്തിനേറെ പറയുന്നു, സ്വദേശികൾക്ക് തൊഴിൽ നൽകുന്നതിനുള്ള നിതാഖാത്തും സ്വദേശിവൽക്കരണവുമൊക്കെ സൗദിയിൽ പ്രാബല്യത്തിലാവുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇത് സംബന്ധിച്ച അടിസ്ഥാനപരമായ വ്യവസ്ഥകൾ തൊഴിൽ നിയമത്തിൽ ചേർത്തിരുന്നു. നിയമ നിർമ്മിതാക്കൾ വിവക്ഷിച്ച അർത്ഥത്തിൽ അത് ശുഷ്കാന്തിയോടെ നടപ്പിലാക്കുകയാണെങ്കിൽ സൗദിയിലെ തൊഴിൽ മേഖല ഏറ്റവും മികച്ചതായി മാറുമായിരുന്നു. ഇപ്പോഴത്തെ നിയമ ഭേദഗതിയുടെയും അവസ്ഥ ഇത് തന്നെയാണ്. നിയമ ഭേദഗതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശുഷ്കാന്തിയോടെ നടപ്പിലാക്കിയാൽ അതിന് ഗുണം ഉണ്ടാകുകയും പ്രവാസികൾക്ക് ആശ്വസിക്കാൻ വകയുണ്ടാവുകയും ചെയ്യും.

ഉത്തരം നൽകിയത്:

 

 

 

 

അഡ്വ. ഷിയാസ് കുഞ്ഞിബാവ
കോർപറേറ്റ് കൺസൽട്ടൻറ്
ദുബായ്, റിയാദ്, ഡൽഹി.

 

Continue Reading

LATEST

നാല് വർഷം ഇടവേള. പ്രവാസികൾക്ക് വീണ്ടും ആശ്വാസമായി പ്രവാസി കോർണർ

Published

on

പ്രവാസി കോർണർ വെബ്‌സൈറ്റിൽ വർഷങ്ങളായി നിർത്തി വെച്ചിരുന്ന ഗൾഫ് മലയാളികൾക്കുള്ള സൗജന്യ നിയമ സഹായ പംക്തി പുനരാരംഭിച്ചു. നിയമ സഹായം തേടിയുള്ള മലയാളി നഴ്‌സിന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് കഴിഞ്ഞ ദിവസം പംക്തി വീണ്ടും ആരംഭിച്ചത്.

നിയമ ഉപദേശങ്ങൾ നൽകിയിരുന്ന പ്രവാസി കോർണർ വെബ്‌സൈറ്റ് സ്ഥാപകൻ അഡ്വ. ഷിയാസ് കുഞ്ഞിബാവ അഞ്ചു വർഷം മുൻപ് സൗദി അറേബ്യയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോയതോടെയാണ് 2011 മുതൽ ദീർഘകാലം സൗദിയിലെ മലയാളികളുടെ ആശ്വാസമായിരുന്ന നിയമ സഹായ പംക്തി അവസാനിപ്പിക്കേണ്ടി വന്നത്.

നിയമ പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്നു സൗദിയിലെയും യു എ ഇ യിലെയും സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് സൗജന്യമായി നിയമ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2011 ലാണ് അഡ്വ. ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തിൽ പ്രവാസി കോർണർ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. ഇമെയിലിലൂടെ ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഈമെയിലിലൂടെ തന്നെ വ്യക്തിപരമായി ഉത്തരം നൽകുകയായിരുന്നു അന്ന് ചെയ്തിരുന്നത്. ലഭിക്കുന്ന ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സാമൂഹിക പ്രാധാന്യമുള്ള പ്രസക്തമായ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പ്രവാസി കോർണർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

പ്രതിമാസം മൂവായിരത്തോളം പേർക്ക് വ്യക്തിപരമായി നേരിട്ട് ഇത്തരത്തിൽ പ്രവാസി കോർണർ സൗജന്യമായി നിയമ സഹായം നൽകിയിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടരുന്നതിനായി ഷിയാസ് കുഞ്ഞിബാവ 2015 ൽ ഇന്ത്യയിലേക്ക് തിരിച്ചു പോയതോടെ പ്രവാസി കോർണറിന് ഈ സൗജന്യ നിയമ സഹായ പംക്തി നിർത്തി വെക്കേണ്ടി വന്നു.

അതിന് ശേഷം ഷിയാസ് കുഞ്ഞിബാവ പ്രവാസി കോർണറിൽ ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിയുകയും നടത്തിപ്പ് ചുമതല മറ്റുള്ളവർ ഏറ്റെടുക്കുകയും ചെയ്തു. സൗജന്യ നിയമ സഹായ പംക്തി തുടരുന്നതിനായി പുതിയ ചുമതലക്കാർ സൗദിയിലെ പല പ്രവാസി നിയമ വിദഗ്ധരുമായി ബന്ധപ്പെട്ടുവെങ്കിലും സൗദി അറേബ്യയിൽ നിന്ന് കൊണ്ട് സൗദി നിയമത്തിൽ നിയമ ഉപദേശങ്ങൾ നൽകുന്നത് അപകടകരമാണ് എന്ന നിലപാടിൽ പലരും അഭ്യർത്ഥനകൾ നിരാകരിക്കുകയായിരുന്നു.

ഗൾഫ് മലയാളികൾക്ക് സൗജന്യ നിയമസഹായം നൽകാൻ ഏതെങ്കിലും പ്രവാസി സംഘടന തയ്യാറാവുകയാണെങ്കിൽ പ്രവാസി കോർണർ വെബ്‌സൈറ്റ് അവർക്ക് സൗജന്യമായി നൽകാമെന്നും ഷിയാസ് കുഞ്ഞിബാവ നിലപാടെടുത്തിട്ടും ആരും മുന്നോട്ട് വന്നില്ല. ഇതോടെ മറ്റു വഴികളില്ലാതെ സൗജന്യ നിയമ സഹായം നിർത്തി വെക്കുകയായിരുന്നു.

നിയമ സഹായ പംക്തി നിർത്തി വെച്ചതിന് ശേഷവും ഈമെയിലിലൂടെയും മെസെഞ്ചറിലൂടെയും അനേകം പ്രവാസികൾ സൗജന്യ നിയമ ഉപദേശങ്ങൾക്കായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെങ്കിലും നിയമ മേഖലയിൽ പരിജ്ഞാനം ഇല്ലായിരുന്ന പുതിയ മാനേജ്‌മെന്റിന് അവരെ സഹായിക്കാൻ സാധിച്ചിരുന്നില്ല. മറ്റു വെബ്സൈറ്റുകളെ പോലെ പ്രവാസി കോർണറും ദിനം പ്രതിയുള്ള ‌ഗൾഫ് വാർത്തകളുമായി മുന്നോട്ടു പോകുകയായിരുന്നു.

എന്നാൽ ഇതിനിടയിൽ ഡൽഹിയിൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന ഷിയാസ് കുഞ്ഞിബാവ സൗദി അറേബ്യയും യു എ ഇ യും അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കൂടി തന്റെ കോർപറേറ്റ് കൺസൾട്ടൻസി പ്രാക്ടീസ് വ്യാപിപ്പിച്ചതോടെ പ്രവാസി ഗൾഫ് മലയാളികൾക്കുള്ള സൗജന്യ നിയമ സഹായ പംക്തി പ്രവാസി കോർണറിൽ പുനരാരംഭിക്കണമെന്ന് വെബ്‌സൈറ്റ് മാനേജ്‌മെന്റ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. സമയ പരിമിതി മൂലം അദ്ദേഹം ഭാഗികമായി സമ്മതം മൂളിയതോടെയാണ് നാല് വർഷമായി മുടങ്ങി കിടന്നിരുന്ന പംക്തി കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചത്.

ഒൻപത് വർഷം മുൻപ് പ്രവാസി കോർണർ വെബ്‌സൈറ്റ് സേവനങ്ങളെ കുറിച്ച് സൗദിയിലെ മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനം

സൗദിയിലെയും യു എ ഇ യിലേയും പ്രവാസി മലയാളികളെ ബാധിക്കുന്ന പൊതുവായതും പ്രസക്തവുമായ പ്രശ്നങ്ങളിൽ വെബ്‌സൈറ്റിലൂടെയാണ് ഉത്തരം നൽകുക. വായനക്കാർ ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും ഉത്തരം നൽകേണ്ട ചോദ്യങ്ങൾ വെബ്‌സൈറ്റ് മാനേജ്‌മെന്റ് തിരഞ്ഞെടുത്ത് നൽകും. മുൻകാലങ്ങളിലെ പോലെ വ്യക്തിപരമായി ഇമെയിൽ മുഖേനയോ ഫോണിലൂടെയോ പ്രവാസി മലയാളികൾക്ക് നിയമ സഹായം എത്തിക്കാൻ സമയ കുറവ് മൂലം സാധിക്കില്ലെന്നും ഇക്കാര്യം ദയവായി ഉൾക്കൊള്ളണമെന്നും ഷിയാസ് കുഞ്ഞിബാവ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ഇതോടെ വാർത്താ വെബ്‌സൈറ്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന പ്രവാസി കോർണർ സൗദിയിലെയും യുഎഇ യിലെയും നിയമ വാർത്തകളും സൗജന്യ നിയമ ഉപദേശങ്ങളും വായനക്കാരിൽ എത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പ്രവാസി നിയമ വെബ്‌സൈറ്റ് എന്ന നിലയിലേക്ക് മാറുകയാണ് എന്നും മാനേജ്‌മെന്റ് അറിയിക്കുന്നു.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അഡ്വ. ഷിയാസ് കുഞ്ഞിബാവയുടെ ആദ്യ നിയമ സഹായ ലേഖനം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Continue Reading

LATEST

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

Published

on

ഞാൻ സൗദിയിൽ എം ഓ എച്ചിൽ നഴ്‌സായി ജോലി ചെയ്തിരുന്നു. അഞ്ചു വർഷം മുൻപ് ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി. കോവിഡിന് മുൻപായി റിയാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് അഡ്മിനിസ്ട്രേഷൻ വിസയിൽ ജോലി ഓഫർ ലഭിച്ചിരുന്നു. അവിടെയെത്തിയാൽ പ്രൊഫഷൻ മാറി ജോലി ചെയ്യാമെന്നാണ് അവർ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം പോകാനായില്ല. ഇപ്പോഴും ആ ജോലി ഓഫർ നിലനിൽക്കുന്നുണ്ട്. വിമാന സർവീസുകൾ സാധാരണ നിലയിലായാൽ വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കുമെന്നാണ് മാനേജ്‌മെന്റിലുള്ള പരിചയക്കാരൻ അറിയിച്ചത്. സർട്ടിഫിക്കറ്റ് പ്രശ്‍നം മൂലമാണ് അന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു വന്നത്. തിരിച്ചു പോയാൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്നങ്ങൾ ഉണ്ടാകുമോ?

 

സാധാരണ ഗതിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടാവില്ല. നിങ്ങളുടെ വിഷയത്തിൽ രണ്ടു നിയമ പ്രശ്നങ്ങളാണുള്ളത്. ആദ്യത്തേത് ഇഖാമ പ്രൊഫഷൻ. ഇഖാമ പ്രൊഫഷനിൽ തന്നെ ജോലി ചെയ്യണമെന്നാണ് നിയമം. ഇപ്പോൾ പരിശോധന കൂടുതലുമാണ്. പ്രൊഫഷൻ മാറി ജോലി ചെയ്യുന്നത് നിയമപരമല്ല.

രണ്ടാമത്തേത് സർട്ടിഫിക്കറ്റ് പ്രശ്നമാണ്. സർട്ടിഫിക്കറ്റ് പ്രശ്‍നം എന്ന് നിങ്ങൾ പറയുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതിനെ ആണെന്ന് കരുതുന്നു. ആണെങ്കിൽ അത് കുറച്ചു കൂടി ഗുരുതരമാണ്. ചിലപ്പോൾ എയർപോർട്ടിൽ വെച്ച് തന്നെ പിടിക്കപ്പെടാം.

കുറച്ചു വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ആരോഗ്യ രംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടുന്നത് സാധാരണമായിരുന്നു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള കൃത്യമായ സംവിധാനം അന്നുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ആ സംവിധാനം കാര്യക്ഷമവും അല്ലായിരുന്നു. ഇത് മുതലെടുത്ത് മലയാളികൾ അടക്കം ഒരുപാട് വിദേശികളായ നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും സൗദിയിലെ ആരോഗ്യ രംഗത്ത് ജോലി നേടിയിരുന്നു. വർഷങ്ങളോളം അവർ ആ ജോലിയിൽ തുടർന്നിട്ടുമുണ്ട്.

പിന്നീട് ഇക്കാര്യം സൗദിയുടെ ആരോഗ്യ രംഗത്തെ നിലവാര തകർച്ചക്ക് കാരണമായതോടെ സൗദിയിലെ ഹെൽത് കെയർ റെഗുലേറ്റർ ആയ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിസ് (SCHS) വ്യാജന്മാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. ജോലി നേടിയവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കി. ജോലിക്കാരുടെ നാട്ടിലെ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനും ഉറപ്പു വരുത്താനുമുള്ള സംവിധാനം ആവിഷ്കരിച്ചു.

ഇതോടെ അപകടം മണത്ത് അനേകം പേർ ജോലി രാജി വെച്ച് തിരികെ നാട്ടിലേക്ക് പോയി. എന്നാൽ ഇവർ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയതിന് ശേഷവും പരിശോധനയിൽ വ്യാജമാണ് എന്ന് കണ്ടെത്തിയ സർട്ടിഫിക്കറ്റുകളുടെ ഉടമകൾക്ക് എതിരായി ആരോഗ്യ വിഭാഗം ഔദ്യോഗികമായി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതോടെ കൃത്രിമ രേഖകൾ ഉണ്ടാക്കുക തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ പോലീസ് കേസുകൾ എടുക്കുകയും ‘ക്രിമിനൽ’ എന്ന് രേഖകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേസുകൾ എടുക്കുന്നതിന് മുൻപായി നാട്ടിലെത്തിയതിനാൽ അനേകം പേർ ക്രിമിനൽ നിയമ നടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഇവർ എന്നെങ്കിലും പുതിയ വിസയിൽ സൗദിയിലേക്ക് വീണ്ടും തിരിച്ചെത്തുകയോ മറ്റോ ചെയ്‌താൽ ഇവരെ വിമാന താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യും.

ഇത്തരത്തിൽ സമാനമായ സംഭവത്തിൽ സൗദിയിൽ നിന്നും 2015 ൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോയ ഒരു തെലുങ്കാന സ്വദേശിനി മൂന്ന് വർഷത്തിന് ശേഷം സൗദിയിൽ തിരിച്ചെത്തിയപ്പോൾ ജയിലിലായ വിവരം അടുത്തിടെ പ്രവാസ മണ്ഡലങ്ങളിൽ വലിയ വാർത്തയായിരുന്നു. മാതാപിതാക്കളുമൊത്ത് ഉംറ വിസയിൽ ഉംറ ചെയ്യാനെത്തിയപ്പോഴാണ് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അവർ അറസ്റ്റിലായത്. ആദ്യം അവർക്കൊന്നും മനസ്സിലായില്ലെങ്കിലും അധികൃതർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് അവരുടെ പഴയ സർട്ടിഫിക്കറ്റാണ് വില്ലനായത് എന്ന് അവർക്ക് മനസ്സിലായത്.

തെലുങ്കാന നമ്പള്ളി സ്വദേശിനിയായ ഇവർ മുൻപ് പത്ത് വർഷത്തോളം സൗദിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. ഇവർ യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒരു വർഷത്തെ കോഴ്സ് മാത്രമായിരുന്നു പൂർത്തിയാക്കിയിരുന്നത്. എന്നാൽ ജോലി ലഭിക്കുന്നതിനായി ഈ സർട്ടിഫിക്കറ്റിൽ കോഴ്‌സിന്റെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി ജോലി നേടുകയായിരുന്നു.

പിന്നീട് അധികൃതർ സർട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കിയപ്പോൾ പിടിക്കപ്പെടുമെന്ന ഭയത്താൽ പരിശോധന ഫലം വരുന്നതിന് മുൻപായി ഇവർ ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി. എന്നാൽ പരിശോധനയിൽ ഇവരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവർക്കെതിരെ അധികൃതർ പരാതി നൽകി. തുടർന്ന് ഇവർക്കെതിരെ കേസ് എടുക്കുകയും ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ഇക്കാര്യങ്ങൾ അറിയാതെ തെലങ്കാന സ്വദേശിനി സൗദിയിലേക്ക് ഉംറ വിസയിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഉംറ ചെയ്യാനായി ജിദ്ദയിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റിലാവുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ കേസ് നടപടികൾ തുടർന്ന അധികൃതർ ഇവരെ നിയമ നടപടികൾക്കായി ദമ്മാമിലേക്ക് മാറ്റി. തുടർന്ന് വിചാരണയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ കോടതി ഇവർക്ക് ഒരു വർഷം തടവും 5000 റിയാൽ പിഴയും തടവിന് ശേഷം നാട് കടത്താനും വിധിച്ചു.

തെലങ്കാന സ്വദേശിനിയുടെ നിയമ നടപടികൾ നിങ്ങൾക്കും ബാധകമാണ്. വ്യാജ സർട്ടിഫിക്കറ്റ് പ്രശ്‍നം മൂലമാണ് സൗദിയിൽ നിന്നും തിരികെ വന്നതെങ്കിൽ തിരിച്ചു പോകുന്നതിന് മുൻപായി കൃത്യമായ അന്വേഷണം നടത്തണം. നിങ്ങൾക്കെതിരായി പരാതിയോ ക്രിമിനൽ നടപടികളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കിൽ സൗദിയിൽ ചെന്നിറങ്ങുമ്പോൾ തന്നെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും നിയമ നടപടികൾക്ക് വിധേയയാവേണ്ടിയും വന്നേക്കാം.

 

ഉത്തരം നൽകിയത്:

 

 

 

 

അഡ്വ. ഷിയാസ് കുഞ്ഞിബാവ
കോർപറേറ്റ് കൺസൽട്ടൻറ്
ദുബായ്, റിയാദ്, ഡൽഹി.

(ഈ വിവരങ്ങൾ പൊതുവായ അറിവിലേക്ക് മാത്രമായി നൽകുന്നതാണ്. നിയമ ഉപദേശമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു)

 

Continue Reading
LATEST8 hours ago

പുതിയ സൗദി സ്‌പോൺസർഷിപ്പ്, റീ എൻട്രി, എക്സിറ്റ് നിയമങ്ങൾ. അറിയാതെ പോകരുത് ഈ കാര്യങ്ങൾ

LATEST2 days ago

നാല് വർഷം ഇടവേള. പ്രവാസികൾക്ക് വീണ്ടും ആശ്വാസമായി പ്രവാസി കോർണർ

LATEST4 days ago

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

LATEST5 days ago

സൗദി പൗരന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം.

LATEST5 days ago

ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ കാത്തിരിക്കുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST5 days ago

സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാൻ ബേബി സീറ്റ് നിർബന്ധമാക്കുന്നു

LATEST5 days ago

സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

LATEST6 days ago

സൗദിയിൽ മരണത്തിലും അഞ്ചു ജീവിതങ്ങളിൽ പുതു വെളിച്ചം നൽകി മലയാളി.

LATEST7 days ago

സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ

LATEST3 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST3 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST3 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST3 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST3 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST1 month ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST5 days ago

ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ കാത്തിരിക്കുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST4 days ago

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

LATEST3 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST3 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST5 days ago

സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

LATEST3 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST3 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST5 days ago

സൗദി പൗരന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം.

LATEST5 days ago

സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാൻ ബേബി സീറ്റ് നിർബന്ധമാക്കുന്നു

LATEST7 days ago

സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ

LATEST6 days ago

സൗദിയിൽ മരണത്തിലും അഞ്ചു ജീവിതങ്ങളിൽ പുതു വെളിച്ചം നൽകി മലയാളി.

LATEST8 hours ago

പുതിയ സൗദി സ്‌പോൺസർഷിപ്പ്, റീ എൻട്രി, എക്സിറ്റ് നിയമങ്ങൾ. അറിയാതെ പോകരുത് ഈ കാര്യങ്ങൾ

LATEST2 days ago

നാല് വർഷം ഇടവേള. പ്രവാസികൾക്ക് വീണ്ടും ആശ്വാസമായി പ്രവാസി കോർണർ

Trending

error: Content is protected !!