Connect with us

LATEST

സൗദിയിൽ ഇത് പോലെ സംഭവിക്കുന്ന ഹതഭാഗ്യരായ മലയാളികളും

Published

on

ഏറെ പ്രതീക്ഷയോടെയാണ് പത്ത് വർഷം മുൻപ് മലപ്പുറം സ്വദേശി ഹമീദ് സൗദിയിലേക്ക് വരുന്നത്. ജിദ്ദയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ഹൗസ് ഡ്രൈവർ വിസയിൽ ആയിരുന്നു എത്തിയത്. അധികം സമ്പന്നനല്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു സ്പോൺസർ.

സ്‌പോൺസറുടെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ട് പോകുക, തിരിച്ചു കൊണ്ട് വരിക, കുടുംബനാഥയെ ഷോപ്പിങ്ങിനോ ബന്ധു വീടുകളിലേക്കോ കൊണ്ട് പോകുക, ഇതായിരുന്നു ഹമീദിന്റെ ജോലി. വീട്ടിൽ നിന്നും കുറച്ചു മാത്രം അകലെ ഹമീദിന് താമസിക്കാൻ ഒരു ഒറ്റമുറി ശരിയാക്കി കൊടുത്തു.

കുട്ടികളെ സ്‌കൂളിൽ കൊണ്ട് പോയി വിട്ടാൽ ഹമീദിന് റൂമിലേക്ക് പോകാം. പിന്നെ കുട്ടികളെ വിളിക്കാൻ സമയത്ത് പോയാൽ മതി. അതിനിടയിൽ വിശ്രമിക്കാം എങ്കിലും എപ്പോൾ വിളിച്ചാലും ഉടൻ വീട്ടിലെത്തണം. അതായിരുന്നു സ്‌പോൺസറുടെ നിബന്ധന. ഒരു വില കുറഞ്ഞ ഫോണും സിമ്മും സ്പോൺസർ വാങ്ങി കൊടുത്തു.

സ്പോണ്സർക്ക് സ്വന്തമായി വാഹനം ഉള്ളതിനാൽ ഹമീദിന്റെ ആവശ്യമില്ല. മൂന്ന് മണിയോടെ ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന സ്പോൺസർ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ പുറത്തേക്ക് പോകും. പിന്നീട് പാതിരാത്രിയാവും തിരിച്ചെത്താൻ.

കുട്ടികളെ സ്‌കൂളിൽ കൊണ്ട് പോയി വിട്ടു കഴിഞ്ഞാൽ ഹമീദ് സമയം കളയാനായി തന്റെ റൂമിനടുത്തുള്ള നാട്ടുകാരന്റെ ബക്കാലയിൽ പോയിരിക്കും. അവിടെ അയാളെ സഹായിക്കും. സാധനങ്ങൾ എടുത്തു കൊണ്ട് വരാനും ഇറക്കി വെക്കാനും അടുക്കി വെക്കാനും സഹായിക്കും. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഹമീദ് ഭാഷ പഠിച്ചെടുത്തു. കടയിലേക്ക് സാധനങ്ങൾ കൊണ്ട് വരുന്ന വിതരണക്കാരുമായും സാധനങ്ങൾ വാങ്ങാൻ വരുന്നവരുമായും നല്ല പരിചയത്തിലുമായി.

ഇടക്ക് കടക്കാരന് ഒരു വിശ്രമത്തിനായി അടുത്തുള്ള റൂമിലേക്ക് പോകുമ്പോൾ ഹമീദിനെ കാഷ്യർ സീറ്റിൽ ഇരുത്തും. അങ്ങിനെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഒരു ബക്കാല നടത്തി കൊണ്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ഹമീദ് പഠിച്ചെടുത്തു.

സ്പോൺസർ കൃത്യമായി ശമ്പളം നൽകിയിരുന്നു എങ്കിലും സൗദിയിലേക്ക് പോരുന്നതിന് പണയം വെച്ച വസ്തുവും പെങ്ങളുടെ സ്വർണ്ണാഭരണങ്ങളും എടുത്തു കൊടുക്കാൻ ഹമീദിന് സാധിച്ചില്ല. കിട്ടുന്ന ശമ്പളം ഭക്ഷണം കഴിക്കാനുള്ള തുക മാത്രം കൈ വശം വെച്ച് ബാക്കിയുള്ളത് മുഴുവൻ നാട്ടിലേക്ക് അയച്ചു കൊടുത്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിച്ചു കൊണ്ട് പോകാമെന്നല്ലാതെ ഒന്നും നീക്കി വെക്കാൻ ഹമീദിന് സാധിച്ചില്ല.

രണ്ടു വർഷം കഴിഞ്ഞപ്പോൾ കുട്ടികളുടെ സ്‌കൂൾ അടച്ചപ്പോൾ ഹമീദിന് നാട്ടിലേക്ക് രണ്ടു മാസം അവധിക്ക് പോകാൻ സ്പോൺസർ അനുവാദം നൽകി. അനുവാദം മാത്രമേ നൽകിയുള്ളൂ, ടിക്കറ്റിനുള്ള പണം പോലും ഹമീദിന് സ്വന്തം കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു.

കുട്ടികൾക്കും പ്രായമായ വാപ്പാക്കും ഉമ്മക്കും പെങ്ങൾക്കും കുട്ടികൾക്കും സാധനങ്ങൾ വാങ്ങിയത് ബക്കാലക്കാരനായ നാട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങിയാണ്. നാട്ടിലെത്തിയിട്ട് ഇടാനായി നാല് പുതിയ ഡ്രസ്സുകളും വാങ്ങി. രണ്ടു മാസം നാട്ടിൽ നിൽക്കുമ്പോഴുള്ള ചിലവിന്റെ കാര്യങ്ങൾക്കായി ബക്കാലക്കാരന്റെ കയ്യിൽ നിന്നും പിന്നെയും കടം വാങ്ങി. നാട്ടിൽ പോകുന്ന സമയത്ത് സ്പോൺസർ ഒരു റിയാൽ പോലും നൽകിയില്ല. എയർപോർട്ടിലേക്ക് കയ്യിൽ നിന്നും കാശ് മുടക്കി പോകേണ്ടി വന്നു.

നാട്ടിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ കയ്യിലുള്ള പണമൊക്കെ തീർന്നു. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും പിരിവുകാരുമായി ആളുകൾ പിന്നെയും ഹമീദിനെ കാണാൻ വന്നു കൊണ്ടിരുന്നു. നാട്ടിലെ ചിലവുകൾക്ക് വഴി കാണാൻ ഹമീദിന് പിന്നെയും കടം വാങ്ങേണ്ടി വന്നു.

തിരിച്ചു പോരുമ്പോൾ ഹമീദ് ഭാവിയെ പറ്റി വിമാനത്തിലിരുന്ന് നന്നായി തന്നെ ആലോചിച്ചു. ഇങ്ങ്നെ പോയാൽ എവിടെയും എത്തില്ല. ബക്കാലക്കാരന്റെ കടവും നാട്ടിൽ നിന്ന് കടം വാങ്ങിയ തുകയും തിരിച്ചു കൊടുക്കാനും പണയം വെച്ച വസ്തുവും ആഭരണങ്ങളും എടുക്കാനും ശമ്പളം മാത്രം പോരാ എന്ന് ഹമീദ് തിരിച്ചറിഞ്ഞു. മറ്റെന്തെങ്കിലും വരുമാന മാർഗ്ഗം കൂടി കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹമീദിന് മനസ്സിലായി.

തിരിച്ചെത്തിയ ഹമീദ് ശമ്പളം കൂട്ടി കിട്ടുന്നതിനെ കുറിച്ച് സ്പോൺസറോട് സംസാരിച്ചു. 100 റിയാൽ മാത്രമാണ് ശമ്പളം കൂട്ടിത്തരാൻ അയാൾ സമ്മതിച്ചത്. ഈ വരുമാനം കൊണ്ട് തനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എന്ന് സ്‌പോൺസറെ ബോധ്യപ്പെടുത്തിയപ്പോൾ തന്റെ ആവശ്യങ്ങൾക്ക് തടസ്സം വരാത്ത തരത്തിൽ മറ്റെന്തെങ്കിലും വരുമാന മാർഗത്തെ കുറിച്ച് ആലോചിക്കാൻ അയാൾ അനുവാദം നൽകി.

അങ്ങിനെ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയുള്ള സമയത്ത് നാട്ടുകാരന്റെ ബക്കാലയിൽ തന്നെ ഹമീദ് ജോലിക്ക് നിന്ന് തുടങ്ങി. പാതിരാത്രി കഴിയുമ്പോൾ തിരക്ക് ഇല്ലാതെയാവും ആ സമയങ്ങളിൽ മേശയിൽ തല വെച്ച് മയങ്ങും. രാവിലെ ഏഴു മണിക്ക് കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ പോകും. ഹമീദിന്റെ ജീവിതം വിശ്രമം ഇല്ലാത്തതായി മാറി. എങ്കിലും സ്പോൺസർ തരുന്നതിനേക്കാൾ കൂടുതൽ പണം ബക്കാലയിൽ നിന്നും കിട്ടിയിരുന്നു.

നാലഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഹമീദിന് സ്‌പോൺസറുടെ ജോലിയെക്കാൾ നല്ലത് ബക്കാല ജോലിയായി തോന്നിത്തുടങ്ങി. സ്വന്തമായി ഒരു ബക്കാല തുടങ്ങിയാൽ നല്ല വരുമാനം ഉണ്ടാക്കാമെന്നും ഹമീദിന് മനസ്സിലായി. അന്ന് മുതൽ സ്വന്തമായി ഒരു ബക്കാലയായി ഹമീദിന്റെ സ്വപ്നം. ബക്കാലയിലേക്ക് സ്ഥിരമായി വരുന്ന ഒരു മലയാളി ഹമീദിനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉറപ്പ് കൊടുത്തതോടെ പാർട്ണർഷിപ്പ് വ്യവസ്ഥയിൽ ഒരു ബക്കാല ആരംഭിക്കുന്നതിന് കുറിച്ച് ഹമീദ് കാര്യമായി തന്നെ ആലോചിച്ചു തുടങ്ങി.

സ്‌പോൺസറുടെ മുന്നിൽ കാര്യം അവതരിപ്പിച്ചു. പ്രതിമാസം കഫാലയായി 1000 റിയാൽ നൽകിയാൽ അയാൾ സഹകരിക്കാമെന്ന് സമ്മതിച്ചു. പക്ഷെ പകരം ഒരു ഡ്രൈവറെ ഹമീദ് ഏർപ്പാടാക്കി കൊടുക്കണം. ബലദിയ്യ ലൈസൻസും ചേംബർ ഓഫ് കൊമേഴ്‌സ് രജിസ്‌ട്രേഷൻ നടപടി ക്രമങ്ങളും എല്ലാം അയാൾ ചെയ്തു തരും. അതിന് ഓരോ തവണയും ഫീസ് കൊടുക്കണം. ഹമീദ് ഹൗസ് ഡ്രൈവർ ആയതിനാൽ ചെക്കിങ്ങോ നിയമ നടപടികളോ ഉണ്ടായാൽ ആ ഉത്തരവാദിത്വങ്ങളൊന്നും അയാൾ ഏറ്റെടുക്കില്ല. അതെല്ലാം ഹമീദ് ഏറ്റെടുക്കണം. പക്ഷെ ഇതൊക്കെയാണെങ്കിലും ഹമീദിന്റെ സ്‌പോൺസർഷിപ്പ് തന്റെ പേരിൽ നിന്നും മാറ്റാൻ അയാൾ തയ്യാറായില്ല.

പണത്തിന് അത്യാവശ്യക്കാരൻ ഹമീദായത് കൊണ്ട് സ്പോൺസർ പറഞ്ഞ എല്ലാ ആവശ്യങ്ങളും ഹമീദ് അംഗീകരിച്ചു. ജോലിയില്ലാതെ റൂമിൽ ഇരിക്കുകയായിരുന്ന സുഹൃത്തായ ഹൗസ് ഡ്രൈവറെ സ്‌പോൺസറുടെ ജോലിക്ക് ഏർപ്പാടാക്കി കൊടുത്തു. സ്‌പോൺസറുടെ ജോലിയിൽ നിന്നും ഒഴുഞ്ഞ ഹമീദ് ബക്കാലയുടെ കാര്യങ്ങൾക്കായി മുഴുവൻ സമയവും ഓടി നടന്നു.

സാമ്പത്തിക സഹായം ചെയ്ത മലയാളിയുടെ സഹായത്തോടെ ആരോഗ്യ പരമായ കാരണങ്ങൾ മൂലം നാട്ടിലേക്ക് പോകാൻ തയ്യാറായിരുന്നു മറ്റൊരു മലയാളിയുടെ ബക്കാല ഹമീദ് ഏറ്റെടുത്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ലൈസൻസും സി ആറുമെല്ലാം തന്റെ സ്‌പോൺസറുടെ പേരിലേക്ക് മാറ്റി. കൂടുതൽ സാധനങ്ങൾ കടയിലേക്ക് ഇറക്കി. പണം നൽകിയതിന് നാട്ടിലെ ബാങ്കിലെ ഡേറ്റ് ഇടാത്ത രണ്ടു ചെക്കും ഹമീദ് മലയാളിക്ക് ഉറപ്പിനായി നൽകി.

ആ വർഷം ഹമീദ് അവധിക്ക് നാട്ടിലേക്ക് പോയില്ല. മുഴുവൻ സമയവും ബക്കാലക്ക് വേണ്ടി ചിലവഴിച്ചു. കടയിൽ വരുന്നവരോട് ഏറ്റവും നന്നായി പെരുമാറി. ഏറ്റവും നല്ല സാധനങ്ങൾ നൽകി. ഒരു വർഷം കൊണ്ട് ബക്കാലയിലെ കച്ചവടം മൂന്നിരട്ടിയായി വർദ്ധിച്ചു. ഇതോട് അടുത്തുള്ള മറ്റൊരു ബക്കാല കൂടി ഹമീദ് ഏറ്റെടുത്തു. ആ വർഷവും നാട്ടിലേക്ക് പോകാതെ മുഴുവൻ സമയവും കച്ചവടത്തിൽ ശ്രദ്ധിച്ചു.

മൂന്ന് വർഷം കൊണ്ട് ഹമീദിന്റെ കീഴിൽ മൂന്ന് ബക്കാല ഉണ്ടായി. സഹായത്തിനായി നാട്ടിൽ നിന്നും വിശ്വസ്തരായ ആളുകളെ കൊണ്ട് വന്നു. കച്ചവടം കൂടിയതോടെ അടുത്ത നഗരത്തിലും ബക്കാലകൾ തുറന്നു. ചുരുങ്ങിയ കാലം കൊണ്ട് ആറു ബക്കാലകൾ ഹമീദിനുണ്ടായി. എല്ലാ ലൈസന്സുകളും സി ആറുമെല്ലാം സ്‌പോൺസറുടെ പേരിൽ തന്നെയാണ് എടുത്തത്. കച്ചവടം കൂടിയതോടെ ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം കടകളിലേക്ക് സാധനങ്ങൾ നേരിട്ട് എടുത്ത് വില്പന തുടങ്ങി. തുടർന്ന് മറ്റു കടകളിലേക്കും സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.

പണം വന്നു തുടങ്ങിയതോടെ ഹമീദ് ആറു മാസം കൂടുമ്പോൾ നാട്ടിലേക്ക് പോയിത്തുടങ്ങി. ബാധ്യതകൾ എല്ലാം തീർത്ത് നാട്ടിൽ വലിയ വീട് പണി തുടങ്ങി. നാട്ടിൽ എന്ത് സംരംഭത്തിനും കൈയയച്ച് സഹായിച്ചു തുടങ്ങി. രാഷ്ട്രീയക്കാരുടെയും സംഘടനകളുടെയും പ്രിയങ്കരനായി മാറി. ചുരുങ്ങിയ കാലത്തിനുള്ളിൽ ഹമീദ് നാട്ടിലെ പ്രമാണിയായ മാറി.

ഇതിനിടയിൽ സ്പോൺസർ ഗവർമെന്റ് ജോലിയിൽ നിന്നും റിട്ടയർ ചെയ്തു. ഇതോടെ മുഴുവൻ സമയവും വീട്ടിൽ സമയം വീട്ടിൽ ചിലവഴിച്ചു തുടങ്ങി. എല്ലാ മാസവും ഹമീദ് കഫാല തുകയും ആറു ബക്കാലകളുടെ പ്രത്യേക തുകയും സ്പോണ്സറുടെ വീട്ടിലെത്തി നൽകി തിരിച്ചു പോരും. സ്‌പോൺസറുടെ വീട്ടിലുള്ളവർക്കും ഹമീദിനെ വലിയ കാര്യമായിരുന്നു. ഏറെ നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് സ്‌പോൺസറുടെ വീട്ടിൽ നിന്ന് തിരിച്ചു പോരുക.

ഒരു ദിവസം ആ മാസത്തെ പണം കൊടുക്കാനായി സ്‌പോൺസറുടെ വീട്ടിൽ എത്തിയപ്പോൾ താൻ മുഴുവൻ സമയവും വീട്ടിലാണെന്നും ഏകാന്തത അനുഭവപ്പെടുന്നുവെന്നും എല്ലാ ബക്കാലകളിലേക്കും കൊണ്ട് പോകണമെന്നും സ്പോൺസർ ഹമീദിനോട് പറഞ്ഞു. സന്തോഷത്തോടെ ഹമീദ് ജിദ്ദയിലും അടുത്ത നഗരങ്ങളിലുമുള്ള ബക്കാലകളിൽ സ്‌പോൺസറെ ഇടക്ക് കൊണ്ട് പോയിത്തുടങ്ങി. യാത്രക്കിടയിൽ കച്ചവട കാര്യങ്ങളും കിട്ടുന്ന ലാഭവും ഭാവി പരിപാടികളുമെല്ലാം ഹമീദ് വിശദമായി തന്നെ സ്പോൺസറോട് പറയുമായിരുന്നു. അതിന് ശേഷം പല ദിവസങ്ങളിലും സ്പോൺസർ ഒറ്റക്കും ബക്കാലകൾ സന്ദർശിച്ചു തുടങ്ങി.

ഒരു ദിവസം സ്പോൺസർ ഹമീദിനെ വീട്ടിലേക്ക് വിളിപ്പിച്ചു. കഫാല തുകക്ക് പുറമെ സ്‌പോൺസറുടെ വീടിനടുത്ത് ആദ്യമായി തുടങ്ങിയ ബക്കാലയുടെ മുഴുവൻ ലാഭവും തനിക്ക് കൈമാറണമെന്ന് ഹമീദിനോട് ആവശ്യപ്പെട്ടു. വലിയൊരു തുകയാണ് സ്പോൺസർ ആവശ്യപ്പെട്ടത്. അത്രയുംവലിയ തുക തനിക്ക് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ ഹമീദിനോട് അത്രയും തുക അടുത്ത മാസം എത്തിച്ചില്ലെങ്കിൽ തന്റെ ഭാഗത്ത് നിന്നും സൗഹാർദ്ദ പരമായ പെരുമാറ്റം പ്രതീക്ഷിക്കേണ്ടെന്നും സ്പോൺസർ ഹമീദിനോട് പറഞ്ഞു. സ്‌പോൺസറുടെ മുഖത്തെയും സംസാരത്തിലേയും മാറ്റം ഹമീദിന് ഭയമുണ്ടാക്കിയതിനാൽ നിവൃത്തിയില്ലാതെ ഹമീദ് അത് സമ്മതിച്ചു.

പിന്നീട് ഓരോ മാസവും തനിക്ക് ലഭിക്കേണ്ട തുകയുടെ വലിപ്പം സ്പോൺസർ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. മറ്റൊരു വഴിയും ഇല്ലാതിരുന്നതിനാൽ അതെല്ലാം ഹമീദിന് സമതിക്കേണ്ടി വന്നു. ഒരോ ദിവസവും സ്പോൺസർ കടകളിൽ സന്ദർശനം നടത്തും. മാസം കൊടുക്കുന്ന തുകക്ക് പുറമെ പല പേരും പറഞ്ഞു പണം വാങ്ങും.

ഒരു ദിവസം കടയിൽ വന്നു വലിയ തുക ചോദിച്ചപ്പോൾ സ്പോൺസറോട് ഹമീദിന് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. ഇത് പോലെ പണം ചോദിച്ചാൽ തരാൻ തനിക്ക് സാധിക്കില്ലെന്നും ഇങ്ങിനെ ബുദ്ധിമുട്ടിക്കരുതെന്നും പറയേണ്ടി വന്നു. ആദ്യമായാണ് ഹമീദ് സ്പോൺസറോട് മുഷിഞ്ഞു സംസാരിക്കുന്നത്. വിവർണ്ണമായ മുഖത്തോടു കൂടി അയാൾ അവിടെ നിന്നും പോയി.

കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് മനസ്സിലായതോടെ തന്റെ സ്പോണ്സർഷിപ്പും കടകളുടെ ഉടമസ്ഥാവകാശവും മറ്റൊരു സൗദിയുടെ പേരിലേക്ക് മാറ്റാൻ ഹമീദ് ശ്രമിച്ചു. ഇക്കാര്യം സ്പോൺസർ അറിഞ്ഞതോടെ അയാൾ പ്രതികാര ബുദ്ധിയിൽ പെരുമാറാൻ തുടങ്ങി. ബക്കാലകളുടെ മേൽനോട്ടത്തിനായി ഒരു യെമനിയെ സ്പോൺസർ നിയമിച്ചു. അയാൾ എല്ലാ കാര്യങ്ങളിലും ഹമീദിന്റെ സമ്മതമില്ലാതെ ഇടപെടാൻ തുടങ്ങി. ഒരു ദിവസം കടകളിൽ വന്ന് അന്നത്തെ കളക്ഷനും എടുത്തു കൊണ്ട് പോയി.

അടുത്ത തവണ കളക്ഷന് എടുക്കാനായി യെമനി വന്നപ്പോൾ ഹമീദ് അനുവദിച്ചില്ല. തുടർന്ന് അയാളുമായി വഴക്കായി കയ്യേറ്റത്തിൽ അവസാനിച്ചു. കടയിലെ മറ്റാളുകൾ വന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അന്ന് വൈകീട്ട് ഹമീദിന്റെ താമസ സ്ഥലത്ത് പോലീസെത്തി ഹമീദിനെ പിടിച്ചു കൊണ്ട് പോയി. യെമനി നൽകിയ പരാതിയിലാണ് ഹമീദിനെ പോലീസ് പിടിച്ചു കൊണ്ട് പോയത്.

വിവരം സ്‌പോൺസറെ അറിയിച്ചെങ്കിലും ഹമീദിനു വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വരാൻ അയാൾ വിസമ്മതിച്ചു. ഒടുവിൽ സ്ഥലത്തെ സാമൂഹിക പ്രവർത്തകർ മറ്റൊരു സൗദി പൗരനെ ഇടപെടുത്തി കൊണ്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് ഹമീദിനെ പോലീസ് മോചിപ്പിച്ചത്.

പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി വീട്ടിലെത്തിയ ഹമീദിനെ സ്പോൺസർ വീട്ടിലേക്ക് വിളിപ്പിച്ചു. സ്‌പോൺസറെ പോയി കണ്ട ഹമീദിനോട് ഇനി മുതൽ ബക്കാലകളിലേക്ക് പ്രവേശിക്കരുതെന്നും അവയെല്ലാം നടത്തിപ്പിനായി യെമനിയെ ഏൽപ്പിച്ചുവെന്നും രണ്ടു ദിവസം കഴിഞ്ഞു തന്നെ വന്നു കാണാനും ആവശ്യപ്പെട്ടു.

രണ്ടു ദിവസം കഴിഞ്ഞു സ്‌പോൺസറെ കാണാൻ പോയ ഹമീദിന്റെ കയ്യിലേക്ക് അയാൾ പാസ്‌പോർട്ടും ടിക്കറ്റും നീട്ടി. ഫൈനൽ എക്സിറ്റ് വിസ അടിച്ചു കഴിഞ്ഞെന്നും ഉടൻ പുറപ്പെടാൻ ഒരുങ്ങണമെന്നും ആയിരുന്നു സ്‌പോൺസറുടെ കൽപ്പന. മറ്റൊരു കാര്യത്തിനും സ്പോൺസർ സമ്മതിച്ചില്ല. ആരെയും വിളിക്കാനോ സംസാരിക്കാനോ പോലും സമ്മതിക്കാതെ യെമനിയും സ്പോൺസറും കൂടി ഹമീദിനെ അപ്പോൾ തന്നെ കാറിൽ കയറ്റി എയർപോർട്ടിൽ കൊണ്ട് വിട്ടു.

താൻ കഴിഞ്ഞ പത്തു വർഷമായി അദ്ധ്വാനിച്ചതും സമ്പാദിച്ചതുമെല്ലാം തൊടാൻ പോലും ആകാതെ ഹമീദിന് നാട്ടിലേക്ക് പോരേണ്ടി വന്നു. പത്തു വർഷം മുൻപ് എങ്ങിനെ പ്രവാസ ലോകത്ത് എത്തിയോ അത് പോലെ.

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!