Connect with us

LATEST

ബുദ്ധി കൊണ്ട് ബിസിനസ് നിലനിർത്തി നിക്ഷേപം സുരക്ഷിതമാക്കിയ മലയാളി.

Published

on

വിദേശികൾക്ക് സ്വന്തമായി ബിസിനസ് ചെയ്യാൻ അനുവാദം നൽകിയിട്ടില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. ഇൻവെസ്റ്റർ ലൈസൻസ് ഉള്ളവർക്കോ പ്രീമിയം ഇഖാമ ഉള്ളവർക്കോ മാത്രമാണ് പ്രത്യേക ആനുകൂല്യങ്ങൾ ഉള്ളത്. എന്നാൽ ഈ നടപടിക്രമങ്ങളെല്ലാം സാധാരണ ചെറുകിട കച്ചവടങ്ങളും ബിസിനസുകളും ചെയ്യാൻ ആഗ്രഹിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് പ്രാപ്യമല്ല. അതിനാൽ ഒരു സ്വദേശിയുടെ പേരിൽ ലൈസൻസും കമേഴ്‌സ്യൽ രജിസ്ട്രേഷനുമെല്ലാം എടുത്ത് അയാൾക്ക് മാസത്തിൽ ഒരു തുകയോ അല്ലെങ്കിൽ ലാഭ വിഹിതമോ നൽകി ബിസിനസുകൾ ചെയ്തു വരുന്ന പ്രവാസികളാണ് സൗദിയിൽ അധികവും.

എന്നാൽ ഈ നിക്ഷേപങ്ങൾക്കൊന്നും തന്നെ ഒരു ഗ്യാരന്റിയും കാണില്ല. രേഖകളെല്ലാം സ്വദേശിയുടെ പേരിൽ ആയത് കൊണ്ട് പണമിറക്കുന്ന പ്രവാസിയെ ഏതു സമയത്തും സ്പോൺസർക്ക് പുറത്താക്കാം. ബിസിനസുകൾ പിടിച്ചെടുക്കാം. ഒരുപാട് സംഭവങ്ങൾ ഇതുപോലെ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുണ്ട്.

എന്നാൽ വ്യവസ്ഥകൾ തെറ്റിച്ച് തന്റെ ബിസിനസ് അന്യായമായി പിടിച്ചെടുക്കാൻ ശ്രമിച്ച സ്വദേശിയുടെ മുന്നിൽ തോറ്റുകൊടുക്കാതെ അയാളെ ബുദ്ധി കൊണ്ട് തോൽപ്പിച്ച് തന്റെ ബിസിനസുകൾ നിലനിർത്തി നിക്ഷേപം സുരക്ഷിതമാക്കി സൗദിയിൽ ഇപ്പോഴും ബിസിനസ് തുടരുന്ന അപൂർവ്വം വ്യക്തികളിൽ ഒരാളാണ് മുഹമ്മദ് കബീർ.

ഇരുപത് വർഷം മുൻപാണ് കബീർ സൗദിയിൽ എത്തുന്നത്. നാട്ടിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങും കഴിഞ്ഞു തൊഴിലില്ലാതെ നടക്കുന്ന സമയത്താണ് ഓയിൽ കമ്പനികളിൽ കയറിപ്പറ്റാനായി ഫ്രീവിസയിൽ സൗദിയിലെത്തിയത്. ദമ്മാമിൽ വന്നിറങ്ങിയ കബീർ അവിടെ നിന്നും ജുബൈലിൽ എത്തി ഒരു സുഹൃത്തിന്റെ കൂടെ താമസം ആരംഭിച്ചു.

ആരാംകോയിലോ സാബികിലോ കയറി പററുകയായിരുന്നു കബീറിന്റെ സ്വപ്‍നം. എന്നാൽ ജുബൈലിൽ എത്തിയതോടെ ആ സ്വപ്നം അത്ര എളുപ്പമൊന്നും പൂവണിയില്ലെന്ന് കബീറിന് മനസ്സിലായി. പിന്നീട് അരാംകോ, സാബിക് കമ്പനികളിലെ പ്രോജക്റ്റ് ചെയ്യുന്ന ഏതെങ്കിലും കമ്പനികളിൽ ജോലി ലഭിക്കാനായി ശ്രമം. എന്നാൽ ഐഡന്റിറ്റി കാർഡ് ഇല്ലാത്തത് മൂലം ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് എത്തിനോക്കാൻ പോലും കബീറിന് സാധിച്ചില്ല.

തുടർന്ന് പല മാൻപവർ കമ്പനികളിൽ അന്വേഷിച്ചെങ്കിലും പുതിയതായി ബിരുദം നേടിയ കബീറിന് എൻജിനീയറായി പോസ്റ്റിങ് നൽകാൻ ഒരു കമ്പനിയും തയ്യാറായില്ല. മാൻപവർ കമ്പനികളിലൂടെ അയക്കുന്ന സിവികൾ അപ്പപ്പോൾ തന്നെ കമ്പനികൾ നിരസിച്ചു കൊണ്ടിരുന്നു. പരിചയ സമ്പത്ത് ഇല്ല എന്നുള്ളതായിരുന്നു നിരസിക്കുന്നതിനുള്ള പ്രധാന കാരണം.

ജുബൈലിൽ എത്തി രണ്ടു മാസം കഴിഞ്ഞിട്ടും തന്റെ ആഗ്രഹത്തിനൊത്ത ജോലി കബീറിന് ലഭിച്ചില്ല. കബീറിന് സൗജന്യമായി അത്രയും കാലം ഭക്ഷണവും താമസ സൗകര്യവും നൽകിയ സുഹൃത്ത് മുഖം കറുപ്പിക്കാൻ തുടങ്ങിയതോടെ എഞ്ചിനീയർ ജോലി മാത്രമേ സ്വീകരിക്കൂ എന്ന നിർബന്ധ ബുദ്ധി കബീർ ഉപേക്ഷിച്ചു. തുടർന്ന് ആരാംകോ പ്രോജക്റ്റ് ചെയ്യുന്ന സ്പാനിഷ് കമ്പനിയുടെ പ്രൊജക്റ്റിൽ മെക്കാനിക്കൽ അസിസ്റ്റന്റായി കബീർ ജോലിയിൽ പ്രവേശിച്ചു.

താഴ്ന്ന പോസ്റ്റിൽ ജോലിയിൽ പ്രവേശിച്ചുവെങ്കിലും കബീറിന്റെ സ്വപ്‌നങ്ങൾ ഉന്നതമായിരുന്നു. സ്വന്തമായി ഒരു കമ്പനിക്ക് രൂപം കൊടുക്കണം,അതിലൂടെ അളവറ്റ സമ്പത്തും പ്രശസ്തിയും ഉണ്ടാക്കണം എന്നുള്ള ആഗ്രഹത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമായിരുന്നു ഈ ജോലി. ഒരു എൻജിനീയർ മാത്രമായി ജീവിതം പാഴാക്കാതെ മെറ്റീരിയൽ ട്രേഡിങ്ങും മെറ്റീരിയൽ സപ്ലൈയും ചെയ്യുന്ന സ്ഥാപനങ്ങളും സ്‌കഫോൾഡിങ്ങും ഇൻസുലേഷനും ചെയ്യുന്ന കമ്പനിയും കബീർ സ്വപ്നം കണ്ടു. പണമില്ലാത്തത് കൊണ്ട് പലയിടത്തും തല താഴ്ത്തി നിൽക്കേണ്ടി വന്ന തനിക്ക് സമ്പത്തിലൂടെ നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കണം എന്ന വാശിയുടെ ഭാഗമായിരുന്നു ഈ ആഗ്രഹങ്ങൾ.

ജോലിയിൽ പ്രവേശിച്ച കബീർ എല്ലാവരുമായും മികച്ച രീതിയിൽ പെരുമാറി സൗഹൃദം നേടിയെടുത്തു. തന്നെ ഏൽപ്പിച്ച ജോലികളെല്ലാം പ്രതീക്ഷക്കൊത്തുയർന്ന് പൂർത്തിയാക്കി. അതോടൊപ്പം തന്നെ പ്രൊജക്റ്റിലെ മെറ്റീരിയൽ കൺട്രോളർമാരുമായും പ്രൊജക്റ്റിലേക്ക് സാധനങ്ങൾ കൊണ്ട് വരുന്ന മെറ്റീരിയൽ സപ്ലയർമാരുമായും കമ്പനികളുമായും ബന്ധമുണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

കമ്പനി തങ്ങളുടെ പ്രോജക്റ്റ് പൂർത്തിയായപ്പോഴേക്കും കബീർ പ്രോജക്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. പ്രോജക്റ്റ് മാനേജരുടെയും സൂപ്പർവൈസർമാരുടെയും പ്രിയപ്പെട്ടവനായി മാറിയ കബീറിനെ അതുകൊണ്ടു തന്നെ കമ്പനിയുടെ കിഴക്കൻ പ്രവിശ്യയിൽ തന്നെ മാസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന അടുത്ത പ്രോജക്റ്റ് ടീമിലേക്ക് ജൂനിയർ എൻജിനീയറായി തിരഞ്ഞെടുത്തു.

സ്പാനിഷ് കമ്പനിയുടെ പുതിയ പ്രോജക്റ്റ് ആരംഭിച്ചപ്പോൾ കബീറും ടീമിനൊപ്പം ചേർന്നു. ജൂനിയർ എൻജിനീയർ ആയിരുന്നെങ്കിലും പ്രോജക്റ്റ് മാനേജരുടെ വലംകൈ ആയിരുന്നു കബീർ. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാരാന്ത്യ ബഹറിൻ യാത്രകളിലെ സ്ഥിരം സഹായി ആയിരുന്നു കബീർ. മറ്റു മാനേജർമാരും എൻജിനീയർമാരും മെറ്റീരിയൽ കോൺട്രോളറും സ്റ്റോർ കീപ്പറുമെല്ലാം കബീറിന് വേണ്ടപ്പെട്ട ആളുകളായി മാറി.

പുതിയ പ്രൊജക്റ്റിലേക്ക് ആവശ്യമായ മെറ്റീരിയലുകളുടെ വിലയും അളവും എണ്ണവും വലിപ്പവുമെല്ലാം കബീർ മനസ്സിലാക്കി. പ്രൊജക്റ്റിലേക്ക് മെറ്റീരിയലുകൾ സപ്ലൈ ചെയ്യുന്ന രണ്ടു കമ്പനികളുമായി ബന്ധം ഉണ്ടാക്കി മറ്റു കമ്പനികളുടെ ക്വട്ടേഷൻ തുകയും മറ്റു വിവരങ്ങളും ചോർത്തി കൊടുത്തു. ആ കമ്പനികൾക്ക് അർഹമല്ലാത്ത സഹായങ്ങൾ ചെയ്തു കൊടുത്ത് വൻതുക കമ്മീഷനായി കൈപ്പറ്റി. ആ പ്രോജക്റ്റ് അവസാനിക്കുമ്പോഴേക്കും കബീറിന്റെ കയ്യിൽ വലിയ രീതിയിൽ തന്നെ സമ്പത്ത് വന്നു ചേർന്നു. കമ്പനിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ ആരംഭിക്കുന്ന പുതിയ പ്രോജക്റ്റ് ടീമിലേക്ക് കബീറിന്റെ പേരും ഉണ്ടായിരുന്നെങ്കിലും കബീർ ആ ഓഫർ താഴ്മയോടെ നിരസിച്ചു.

ഇതിനകം തന്നെ തന്റെ ഭാവി സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ കബീർ കരുനീക്കം തുടങ്ങിയിരുന്നു. തന്റെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു സ്വദേശിയെ കണ്ടു പിടിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ പഴയ സ്പോൺസറിൽ നിന്നും താനാസിൽ നേടിയെടുത്തു. സ്‌പോൺസർഷിപ്പ് പുതിയ സ്പോൺസറിലേക്ക് മാറ്റി. ബിസിനസിൽ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനമായിരുന്നു പുതിയ സ്പോൺസർക്ക് നൽകേണ്ടിയിരുന്നത്. സ്പോൺസർ തന്റെ ബിസിനസിൽ ഇടപെടരുത്. എന്നതായിരുന്നു കബീർ മുന്നോട്ട് വെച്ച നിബന്ധന. ആ നിബന്ധന സ്പോൺസറും അംഗീകരിച്ചു.

മറ്റൊരു മലയാളിയുടെ സഹായത്തോടെ ജുബൈലിൽ തന്നെ ഒരു ചെറിയ ഓഫീസ് എടുത്ത് ലൈസൻസും കമേഴ്‌സ്യൽ രജിസ്‌ട്രേഷനും പുതിയ സ്‌പോൺസറുടെ പേരിൽ എടുത്തു. ആരാംകോ സാബിക് വെണ്ടർ അപ്പ്രൂവൽ ഉടനെയൊന്നും ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ ആ അപ്രൂവൽ ഉള്ള ഒരു മലയാളിയുടെ കമ്പനിയെ ലാഭത്തിന്റെ ചെറിയൊരു ശതമാനം വാഗ്ദാനം ചെയ്ത് കൂടെ നിർത്തി.

പുതിയ സ്ഥാപനത്തിൽ മാനേജരായി കബീർ സ്ഥാനം ഏറ്റെടുത്തു. കിഴക്കൻ പ്രവിശ്യകളിലെ പ്രൊജക്റ്റുകളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് അനേകം ഓർഡറുകൾ കബീർ നേടിയെടുത്തു. ആ മെറ്റീരിയലുകളെല്ലാം ഡമ്മിയായ മലയാളിയുടെ കമ്പനിയുടെ പേരിൽ സപ്ലൈ ചെയ്തു. ഇൻവോയ്‌സുകളെല്ലാം ഡമ്മി കമ്പനിയുടെ പേരിൽ ആയിരുന്നെങ്കിലും പണം കൃത്യമായി കബീറിന്റെ പക്കൽ അവർ എത്തിച്ചു കൊണ്ടിരുന്നു.

കൂടുതൽ പണം വന്നപ്പോൾ കബീർ തന്റെ സ്‌പോൺസറുടെ പേരിൽ ഒരു മെറ്റീരിയൽ സപ്ലൈ ഷോപ്പും വിശാലമായ ഗോഡൗണും തുടങ്ങി. അതുവരെ മറ്റ് കമ്പനികളിൽ നിന്നും ക്രെഡിറ്റ് വ്യവസ്ഥയിൽ സപ്ലൈ ചെയ്തു കൊണ്ടിരുന്ന കബീർ ഇതോടെ മെറ്റീരിയലുകൾ വൻതോതിൽ സ്വന്തമായി സ്റ്റോക്ക് ചെയ്തു തുടങ്ങി. ഗുണനിലവാരമുള്ള മെറ്റീരിയലുകൾ കുറഞ്ഞ ലാഭമെടുത്തു നൽകുന്നതിനാൽ കബീറിന്റെ ബിസിനസ് മാസങ്ങൾ കഴിയും തോറും അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരുന്നു.

പണം വരുന്നതിനനുസരിച്ച് കബീർ കയ്യയച്ച് ചിലവഴിച്ചു കൊണ്ടിരുന്നു. താമസം വിശാലമായ വില്ലയിലേക്ക് മാറ്റി. പുതിയ ലാൻഡ്ക്രൂയിസർ വാങ്ങി. വിദേശ യാത്രകൾ പതിവാക്കി. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും രണ്ടോ മൂന്നോ ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങുക പതിവാക്കി.

തന്റെ ബിസിനസിനെ സഹായിക്കുന്നവർക്ക് പ്രത്യുപകാരം ചെയ്യണമെന്നത് കബീറിന് നിർബന്ധമായിരുന്നു. കമ്പനികളിലെയും പ്രൊജക്റ്റുകളിലെയും മാനേജർമാർക്ക് പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നിരന്തരം നൽകി കൊണ്ടിരുന്നു. ഇവരുടെ വാരാന്ത്യ വിദേശ യാത്രകളുടെ സ്ഥിരം സ്പോൺസർ ആയിരുന്നു കബീർ.

തന്റെ സ്പോണ്സറെയും കബീർ മറന്നില്ല. സ്പോൺസർക്ക് നൽകിയിരുന്ന ലാഭ വിഹിതത്തിൽ നിസാരമല്ലാത്ത വർദ്ധന വരുത്തി. ഇടയ്ക്കിടെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി. ഇതുകൊണ്ടൊക്കെ സ്പോൺസറും സന്തോഷവാനായിരുന്നു.

എന്നാൽ ഒരു ദിവസം സ്പോൺസർ കബീറിനെ വിലയിലേക്ക് വിളിപ്പിച്ചു. താൻ പുതിയ ഒരു വിവാഹം കൂടി കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സന്തോഷത്തോടെ സ്പോൺസർ ആവശ്യപ്പെട്ടതെല്ലാം കബീർ ചെയ്തു കൊടുത്തു. സ്പോൺസർക്ക് പുതിയ വിശാലമായ ഒരു വില്ല വാടകക്ക് എടുത്തു കൊടുത്തു. പുതിയ വാഹനം വാങ്ങിച്ചു കൊടുത്തു. വിവാഹ ചെലവിനായി അദ്ദേഹം ആവശ്യപ്പെട്ട ധനസഹായം നൽകി. കൂടാതെ വിവാഹ സമ്മാനവും കബീർ പ്രത്യേകം നൽകി.

സ്‌പോൺസറുടെ പുതിയ വിവാഹശേഷം ആറു മാസ കാലത്തോളം കാര്യങ്ങൾ പഴയ പോലെ തന്നെ മുന്നോട്ട് പോയി. സാധാരണയായി ഇരുപത്തഞ്ചോളം ചെക്കുകൾ ഒരുമിച്ച് സ്പോൺസറിൽ നിന്നും ഒപ്പിട്ടു വാങ്ങി ഓഫീസിൽ സൂക്ഷിച്ച് ആവശ്യം ഉള്ളപ്പോൾ ഉപയോഗിക്കുന്നതായിരുന്നു കബീറിന്റെ രീതി. പക്ഷെ ഇടക്കിടെ തന്നോട് ചോദിക്കാതെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും സ്പോൺസർ ചെറിയ ചെറിയ തുകകൾ സ്വയം ചെക്കുകൾ ഉപയോഗിച്ച് പിൻവലിക്കുന്നതായി കബീർ മനസ്സിലാക്കി. ചെറിയ തുകകൾ ആയതിനാൽ കബീർ അത് കാര്യമാക്കിയില്ല.

ആഴ്ചകൾക്ക് ശേഷം സ്പോൺസർ കബീറിനെ വിളിച്ചു ആദ്യ ഭാര്യയുടെ ചികിത്സാർത്ഥം വൻതുക ആവശ്യപ്പെട്ടു. സ്പോൺസർ ആവശ്യപ്പെട്ട തുക വലുതായിരുന്നതിനാലും വിതരണ കമ്പനികൾക്ക് തുക അഡ്വാൻസായി നല്കിയതിനാലും പ്രൊജക്റ്റുകളിൽ നിന്നും ഇൻവോയ്‌സുകൾ പാസാക്കാൻ വൈകിയതിനാലും അക്കൗണ്ടിൽ പണം ഇല്ലാത്തത് മൂലം അപ്പോൾ ആ തുക കൊടുക്കാൻ കബീറിന് കഴിഞ്ഞില്ല.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഒരു കമ്പനിയിൽ നിന്നും കബീറിന്റെ സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ചെയ്ത ലഭിച്ച വൻതുക അക്കൗണ്ടിൽ എത്തി മണിക്കൂറുകൾക്കകം പിൻവലിക്കപ്പെട്ടു. ഞെട്ടിപ്പോയ കബീർ ബാങ്കിലെത്തി അന്വേഷിച്ചപ്പോൾ ചെക്ക് ഉപയോഗിച്ച് സ്പോൺസറാണ് ആ തുക പിൻവലിച്ചത് എന്ന് മനസ്സിലാക്കി. അക്കൗണ്ട് സ്ഥാപനത്തിന്റെ പേരിലും നിയമപരമായി സ്പോൺസർ സ്ഥാപനത്തിന്റെ ഉടമ ആയതിനാലും നിയമത്തിന്റെ മുന്നിൽ കബീർ ആ സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മാത്രമായതിനാലും കബീറിന് ഒന്നും ചെയ്യാൻ സാധിച്ചില്ല.

പിന്നീട് വന്ന രണ്ടു പേയ്‌മെന്റുകളും സ്പോൺസർ ഇതുപോലെത്തന്നെ സ്വന്തമാക്കി. കബീറിന്റെ ഫോണുകൾ സ്പോൺസർ എടുക്കാതായി. അന്വേഷിക്കാൻ ചെന്ന കബീറിനെ കാണാൻ പോലും സ്പോൺസർ കൂട്ടാക്കിയില്ല. മധ്യസ്ഥർ മുഖേന സംസാരിക്കാൻ ശ്രമിച്ചിട്ടും സ്പോൺസർ വഴങ്ങിയില്ല.

കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് കബീർ മനസ്സിലാക്കി. വരും ദിവസങ്ങളിലും ലക്ഷക്കണക്കിന് റിയാൽ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് വരാനുണ്ട്. ആ തുകകളെല്ലാം ഈ രീതിയിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും കബീറിന് മനസ്സിലായി. നിയമപരമായി സ്‌പോൺസറെ ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ തന്റെ ഇത്രയും നാളത്തെ അധ്വാനവും തന്റെ ജീവിത സ്വപ്നങ്ങളും തകർന്നടിയും. അപകടത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ കബീർ തല പുകഞ്ഞാലോചിച്ചു.

ഉടനെ കബീർ തന്റെ ഗോഡൗണിലെ മില്യൺ കണക്കിന് റിയാൽ വിലമതിക്കുന്ന സ്റ്റോക്കുകളെല്ലാം സുഹൃത്തിന്റെ ഗോഡൗണിലേക്ക് മാറ്റി. സൗദിയിലെ വിവിധഭാഗങ്ങളിലെ നിന്നും തന്റെ സുഹൃത്തുക്കളുടെ കമ്പനികളിൽ നിന്നും അഞ്ചു മില്യൺ റിയാലോളം വരുന്ന പുതിയ മെറ്റീരിയലുകൾ ക്രെഡിറ്റിൽ പർച്ചേസ് ചെയ്തു. ഒരു മാസത്തിനുള്ളിൽ പണം കൊടുക്കാമെന്ന വ്യവസ്ഥയിൽ ഓഫീസ് ആവശ്യങ്ങൾക്കായി സ്പോൺസർ ഒപ്പിട്ടു നൽകിയിരുന്ന ഇരുപത്തി അഞ്ചോളം ചെക്കുകൾ നൽകി.

ഓർഡർ ചെയ്ത പുതിയ മെറ്റീരിയലുകൾ വിവിധ കമ്പനികളിൽ നിന്നും കബീറിന്റെ ഗോഡൗണിൽ എത്തി. ഒരു മാസത്തിന് ശേഷം പേയ്‌മെന്റിന് വേണ്ടി കമ്പനികൾ കബീറിന്റെ സ്ഥാപനത്തിന്റെ ചെക്കുകൾ ബാങ്കിൽ നൽകി. പണമില്ലാത്തതിനാൽ എല്ലാ ചെക്കുകളും മടങ്ങി. വിശ്വസ്തനായ കബീറിന്റെ സ്ഥാപനത്തിൽ നിന്നുള്ള ആദ്യത്തെ സംഭവമായതിനാലും കബീർ സുഹൃത്തായതിനാലും കമ്പനികൾ നിയമ നടപടികൾക്ക് മുതിരാതെ കബീറുമായി ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു.

കബീർ അവരോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. കമ്പനിയിൽ വരുന്ന പേയ്‌മെന്റുകൾ സ്പോൺസർ എടുത്തു കൊണ്ടിരിക്കുകയാണെന്നും ഇതുപോലെ മുന്നോട്ട പോയാൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്നും സ്ഥാപനം ഇല്ലാതാവുമെന്നും വ്യക്തമാക്കിയതോടെ കബീറിനെ സഹായിക്കാൻ അവരും തയ്യാറായി.

കബീറിന്റെ ആവശ്യപ്രകാരം അവർ കബീറിന്റെ സ്‌പോൺസറെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു. ചെക്കുകൾ അയാൾ ഒപ്പിട്ടതാണെന്നും പേയ്മെന്റ് നൽകിയില്ലെങ്കിൽ അയാൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കുമെന്നും ആ കമ്പനികളിലെ സ്വദേശി ഉദ്യോഗസ്ഥർ കബീറിന്റെ സ്‌പോൺസറെ അറിയിച്ചു. പല സ്ഥലങ്ങളിൽ നിന്നും കമ്പനികളുടെ ഫോൺ കാളുകൾ വരികയും അഞ്ചു മില്യൺ റിയാലോളം ബാധ്യതയുണ്ടായതായി അറിയുകയും ചെയ്തപ്പോൾ നിയമ നടപടികൾ ഭയന്ന് സ്പോൺസർ ഭയചകിതനായി.

അയാൾ ഉടനെ കബീറുമായി ബന്ധപ്പെട്ട് കബീറിനോട് ഉടനെ തന്നെ വില്ലയിലേക്ക് വരാൻ ആവശ്യപ്പെട്ടുവെങ്കിലും കബീർ അതിന് തയ്യാറായില്ല. സ്‌പോൺസറുടെ വിലയിലേക്ക് തനിച്ച് പോയാൽ സ്പോൺസർ വ്യാജ പരാതി നൽകി തന്നെ പോലീസിൽ ഏൽപ്പിക്കാനുള്ള സാധ്യത മനസ്സിലാക്കി കബീർ ഉന്നത ഉദ്യോഗസ്ഥനായ തന്റെ സ്വദേശി സുഹൃത്തിന്റെ വീട്ടിലെ ഔട്ട് ഹൗസിലേക്ക് മാറി.

രണ്ടു ദിവസത്തിന് ശേഷം സ്പോൺസർ ഔട്ട് ഹൗസിൽ എത്തിയെങ്കിലും കബീറിനെ കൊണ്ട് പോകാൻ സ്വദേശി സുഹൃത്ത് അനുവദിച്ചില്ല. കബീർ തന്റെ സ്ഥാപനത്തിൽ നിന്നും വലിയ തുകകൾ മോഷ്ടിച്ചതായി സ്പോൺസർ ആരോപണം ഉന്നയിച്ചുവെങ്കിലും ആ തുകകൾ സ്പോൺസർ തന്നെ ചെക്ക് മുഖേന പിൻവലിച്ചതായുള്ള രേഖാമൂലമുള്ള തെളിവുകൾ കബീറിന്റെ പക്കലുണ്ടായിരുന്നു. കബീറിനെ ഹുറൂബാക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ ഒന്നും ചെയ്യാനാവാതെ അയാൾ തിരിച്ചു പോയി.

തെളിവുകൾ എതിരായതിനാലും ഉന്നതരായ സുഹൃത്തുക്കൾ കൂടെയുള്ളതിനാലും സാധാരണക്കാരനായ തനിക്ക് കബീറിനെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലായ സ്പോൺസർ ഒടുവിൽ ഒത്തുതീർപ്പിന്റെ ഭാഷയിൽ സംസാരിച്ചു തുടങ്ങി. തനിക്കെതിരെ നിയമ നടപടികൾ എടുക്കരുതെന്ന് കമ്പനികളോട് കബീർ നേരിട്ട് പോയി സംസാരിക്കണമെന്നും തന്റെ ഭാഗത്ത് നിന്നും ഇനി ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും സ്പോൺസർ ഉറപ്പ് നൽകി.

എന്നാൽ കബീർ ആ ഒത്തുതീർപ്പിന് തയ്യാറായില്ല. സ്പോൺസർ കൈപ്പറ്റിയ പണം തിരികെ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ തിരികെ ഇടണമെന്നും പ്രശ്നങ്ങൾ തീർന്നാൽ ഭാവിയിൽ ഈ സ്‌പോൺസറുടെ നിലപാട് എങ്ങിനെയാവുമെന്ന് വ്യക്തമല്ലാത്തതിനാലും ഇനിയും അയാളുടെ സ്‌പോൺസർഷിപ്പ് തുടരാൻ താല്പര്യമില്ലെന്നും തന്റെ മറ്റൊരു സുഹൃത്തായ സ്വദേശിയുടെ കീഴിലേക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനായി താനാസിൽ നൽകണമെന്നും കബീർ ആവശ്യപ്പെട്ടു.

ആദ്യം ഈ വ്യവസ്ഥകളോട് സ്പോൺസർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും പ്രശ്നങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലേക്കാണ് പോകുന്നതെന്ന് മനസ്സിലായപ്പോൾ സ്പോൺസർ കബീറിന്റെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്നുമെടുത്ത തുക മറ്റാവശ്യങ്ങൾക്ക് ചിവഴിച്ചതിനാൽ തിരികെ നൽകാൻ നിർവാഹമില്ലെന്നും കബീറിന്റെ സ്‌പോൺസർഷിപ്പ് ഒഴിയാനും താനസിൽ നൽകാനും സ്ഥാപന ഉടമസ്ഥാവകാശം കൈമാറാനും തയ്യാറാണെന്ന് മധ്യസ്ഥനോട് സ്പോൺസർ വ്യക്തമാക്കി.

സ്പോൺസർ എടുത്ത തുക തിരികെ ലഭിക്കാൻ സാധ്യതയില്ലെന്ന് കബീറിനും അറിയാമായിരുന്നു. എങ്കിലും ഭാവിയിൽ സ്ഥാപനം സുരക്ഷിതമാക്കാൻ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവും തന്റെ സ്‌പോൺസർഷിപ്പ് മാറാനുള്ള താനാസിലും തന്റെ സുഹൃത്തായ സ്വദേശിയുടെ പേരിലേക്ക് ലഭിച്ചാൽ മതിയെന്ന ആവശ്യത്തിലേക്ക് കബീറും എത്തിയപ്പോൾ പ്രശ്‍നം ഒത്തുതീർന്നു. ആഴ്ചകൾക്കുള്ളിൽ തന്നെ സ്പോൺസർ എല്ലാ ബാധ്യതകളോട് കൂടി സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവും കബീറിന്റെ താനാസിലും സുഹൃത്തായ സ്വദേശിക്ക് കീഴിലേക്ക് മാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. പുതിയ സ്‌പോൺസറുടെ കീഴിൽ കബീർ ഇപ്പോഴും സൗദിയിൽ ബിസിനസ് തുടരുന്നു.

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

Published

on

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ വലിയ പറമ്പില്‍ സച്ചിദാനന്ദനായിരുന്നു യാത്ര മുടങ്ങിയത്. മൊബൈലില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുത്തില്ല എന്ന കാരണത്താലാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത്. സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം.

മാസങ്ങളായി നാട്ടില്‍ നിന്നത് മൂലം സാമ്പത്തികമായി തകര്‍ന്നു കടം വാങ്ങിയാണ് സൗദിയിലേക്ക് തിരിച്ചത്. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തു. നഷ്ടപ്പെട്ട പണത്തേക്കാള്‍ ഏറെ ആ മലയാളി സ്റ്റാഫിന്റെ പരുഷമായ പെരുമാറ്റമാണ് തന്നെ കൂടുതല്‍ മാനസികമായി വേദനിപ്പിച്ചത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സൗദി അറേബ്യയിലെ യാമ്പുവില്‍ മസ്ദാര്‍ കമ്പനിയില്‍ ഡ്രൈവറായാണ് സച്ചിദാനന്ദന്‍ ജോലി ചെയ്യുന്നത്.

ദുബായ് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയാണ്. സൗദി എയര്‍ലൈന്‍സ് ആയാലും എയര്‍ ഇന്ത്യ ആയാലും എല്ലാ ഫ്ലൈറ്റ് യാത്രക്കാരെയും ഇവരുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫാണ് കൈകാര്യം ചെയ്യുന്നത്. അതാത് വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കര്‍ശനവും പരുഷവുമായ നിലപാടാണ് ഇവരില്‍ ചിലര്‍ യാത്രക്കാരോട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തുന്നത്.

പ്രത്യേക മാനസികാവസ്ഥയോട് കൂടിയാണ് പ്രവാസികളോട് പെരുമാറുന്നത് എന്നാണ് ആരോപണം. പക്ഷെ എല്ലാവരോടും ഇവര്‍ ഒരേ തരത്തില്‍ കര്‍ശനമായി പെരുമാറുന്നുമില്ല. ഭംഗിയായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നവരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നവരോടും മാന്യമായി തന്നെയാണ് ഇവരുടെ പെരുമാറ്റം.

തന്റെ യാത്ര മുടക്കിയത് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫ് ആയ ഒരു മലയാളിയുടെ പിടിവാശി ആയിരുന്നുവെന്നും അകാരണമായാണ് അയാള്‍ തന്റെ തന്റെ യാത്ര മുടക്കിയതെന്നും സച്ചിദാനന്ദന്‍ പ്രവാസി കോര്‍ണറിനോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ് അനുവദിക്കണമെങ്കില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിച്ചു കൊടുക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. മുഖീം പ്രിന്റൌട്ട് കാണിച്ചു കൊടുത്തിട്ടും അയാള്‍ സമ്മതിച്ചില്ല.

സൗദിയില്‍ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്നും യാത്ര മുടക്കരുതെന്നും കേണു പറഞ്ഞിട്ടും മലയാളിയായ ആ ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബ്വന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നുവെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തി എങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് സെപ്റ്റംബര്‍ 28 ന് ടിക്കറ്റ് ബുക്ക് ചെയത് നല്‍കി. പിറ്റേന്ന് ആ ടിക്കറ്റില്‍ അതേ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസുമായാണ് സച്ചിദാനന്ദന്‍ ദുബായില്‍ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത്. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതില്‍ നിന്ന് തന്നെ ആ ജീവനക്കാരന്റെ അനാവശ്യമായ പിടിവാശിയാണ് തന്റെ യാത്ര മുടക്കിയതെന്നു വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സച്ചിദാനന്ദന്റെ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനായി എത്തിയ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സച്ചിദാനന്ദന് യാത്ര നിഷേധിച്ച അന്ന് തന്നെ കോവിഡ് വാക്സിന്‍ പേര് മാറിയെന്ന കാരണത്താല്‍ മലയാളികളായ ഒരു കുടുംബത്തിന്റെ സൗദിയിലേക്കുള്ള യാത്രയും സ്റ്റാഫ് നിഷേധിച്ചിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തിയത് മൂലമാണ് ഈ കുടുംബത്തിന് യാത്ര നിഷേധിക്കപ്പെട്ടത്. ആ വിവരം അവര്‍ ആരോടും വെളിപ്പെടുത്താതിരുന്നത് മൂലമാണ് അക്കാര്യം പുറംലോകം അറിയാതെ പോയത്. അന്നേ ദിവസം തന്നെ 17 വയസ്സായ ഒരു കുട്ടിയുടെ യാത്രയും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല എന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴായിരുന്നു ഈ യാത്ര നിഷേധം.

ഗാക സര്‍ക്കുലറിന് ശേഷം ആദ്യ ദിവസങ്ങളില്‍ ആയിരുന്നു ഈ ആശയ കുഴപ്പങ്ങളും യാത്രാ തടസ്സങ്ങളുമെല്ലാം ഉണ്ടായത്. പിന്നീട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് നിബന്ധനകള്‍ വ്യക്തമാവുകയും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഇവരുടെ അറിവില്ലായ്മയും പിടിവാശിയും മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ടത് നിരവധി പ്രവാസികള്‍ക്കായിരുന്നു.

യാത്ര മുടങ്ങിയ അന്ന് തന്നെ അവിടുത്തെ കൗണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയായ വനിതാ സ്റ്റാഫിന്റെ അശ്രദ്ധ മൂലവും സച്ചിദാനന്ദന് ടിക്കറ്റ് തുകയില്‍ വന്‍ നഷ്ടവും നേരിട്ടതായി പറയുന്നു. അന്നേ ദിവസം മറ്റൊരു ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള സച്ചിദാനന്ദന്റെ അവസരം മുടങ്ങാന്‍ ഈ യുവതിയുടെ പെരുമാറ്റം കാരണമായതായി പറയുന്നു.

ഡിപ്പാര്‍ച്ചര്‍ ഗേറ്റ് അടച്ചതിന് ശേഷം ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍റിന് മുന്‍പായി ടിക്കറ്റ് കാന്‍സലേഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ 130 ദിര്‍ഹം നല്‍കി തൊട്ടടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ച്ചര്‍ കഴിഞ്ഞാല്‍ പിന്നീട് ഈ സൗകര്യം ലഭ്യമാകില്ല.

കൗണ്ടറില്‍ ഉണ്ടായിരുന്ന ആ മലയാളി വനിതയുടെ പക്കല്‍ സച്ചിദാനന്ദന്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് സച്ചിദാനന്ദന്റെ ടിക്കറ്റുമായി കൗണ്ടറില്‍ നിന്നും പുറത്ത് പോയതിന് ശേഷം പിന്നീട് തിരിച്ചെത്തിയത് അര മണിക്കൂറിന് ശേഷം ആ ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് മാത്രമായിരുന്നു.

അടുത്ത ഫ്ലൈറ്റില്‍ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാകാനും അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അനുവാദം വാങ്ങി അന്നേ ദിവസം തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാനും സച്ചിദാനന്ദന് സാധിക്കുമായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് വൈകി എത്തിയത് മൂലം സച്ചിദാനന്ദന് ആ അവസരം നഷ്ടമായി.

അത് കൊണ്ടാണ് സച്ചിദാനന്ദന്റെ അന്നത്തെ യാത്ര മുടങ്ങുകയും അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്. സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായാല്‍ എടുക്കുന്നതിനായി സച്ചിദാനന്ദന്‍ പണം കൈവശം കരുതിയിരുന്നതിനാല്‍ ആ പണം മുടക്കിയാണ് പുതിയ ടിക്കറ്റ് എടുത്തത്.

പിറ്റേന്നും സമാനമായ സംഭവം ആവര്‍ത്തിച്ചുവെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ ഇടപെടല്‍ മൂലം യാത്ര മുടങ്ങിയില്ല. സച്ചിദാനന്ദന്റെ ആശയ വിനിമയം നടത്താനുള്ള പരിമിതി തിരിച്ചറിഞ്ഞ ട്രാവല്‍ ഏജന്‍സി അവരുടെ ഷാര്‍ജയിലുള്ള സ്റ്റാഫിനെ ദുബായില്‍ എത്തിച്ച് കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഗാക സര്‍ക്കുലര്‍ പ്രിന്റൌട്ട് സഹിതം ട്രാവല്‍ എജന്റ് നിബന്ധനകള്‍ വിശദമായി വിശദീകരിച്ചു കൊടുത്തപ്പോഴാണ്‌ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് സച്ചിദാനന്ദന് പോകാനുള്ള അനുമതി നല്‍കിയത്.

ഓരോ യാത്രക്കാരനെയും മടക്കി വിടുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് വ്യക്തമായി രേഖപ്പെടുത്താനുള്ള നിബന്ധന ഇല്ലാത്തത് കൊണ്ടാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് യാത്രക്കാരോട് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. മാത്രമല്ല സമയ കുറവും സൗകര്യകുറവും മൂലം ഇത്തരം വിഷയങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടികളുമായി പ്രവാസികള്‍ മുന്നോട്ടു പോകില്ലെന്നും ഇവര്‍ക്ക് ഉറപ്പാണ്. ഇതും യാത്രക്കാരുടെ നേരെ ഇവരുടെ മുഷ്ക് കൂടാന്‍ കാരണമാകുന്നു.

പലപ്പോഴും ഇത്തരം ജീവനക്കാരുടെ പേര് വിവരങ്ങള്‍ അറിയാത്തത് മൂലമാണ് തുടര്‍ നടപടികള്‍ക്കായി പലരും മുതിരാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഈ ജീവനക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവിനായി ടിക്കറ്റ്/ബോര്‍ഡിംഗ് പാസ് കോപ്പി സഹിതം പരാതി നല്‍കണം. അതില്‍ നിന്നും പ്രസ്തുത ദിവസം പ്രസ്തുത നമ്പറിലുള്ള ഫ്ലൈറ്റ് യാത്രക്കാരെ അറ്റന്‍ഡ് ചെയ്തത് ആരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സിസിടിവി ഫുട്ടേജുകളും പരിശോധിച്ച് വിലയിരുത്താനും സാധിക്കും.

നാട്ടില്‍ നിന്നും പ്രവാസികള്‍ ഇടപെടുന്ന പല മേഖലകളിലും ചൂഷണം ഉണ്ടായാല്‍ അത് നേരിടാന്‍ നാട്ടിലെ നിയമത്തില്‍ വ്യക്തമായ പരിഹാരമുണ്ട്. വിമാന യാത്ര, ബാഗേജ് പ്രശ്നങ്ങള്‍, നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ പരിഹാരം ഉണ്ട്. ഇക്കാര്യങ്ങള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്ന നിലപാടാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ വഴിയുള്ള പരിഹാരങ്ങള്‍ ലഭിക്കാനായി പ്രവാസി നേരിട്ട് ഹാജരാകേണ്ടതില്ല എന്ന കാര്യം ഭൂരിഭാഗം പ്രവാസികള്‍ക്കും അറിയില്ല. എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉള്ള പവര്‍ ഓഫ് അറ്റോണി നാട്ടിലുള്ളവര്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിന് മുതിരാത്തത് മൂലമാണ് പല മേഖലകളിലും പ്രവാസികള്‍ ചൂഷണത്തിനും പരുഷമായ പെരുമാറ്റങ്ങള്‍ക്കും ഇരയാവുന്നത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

Published

on

 1. എന്റെ എക്സിറ്റ്–റീ എന്‍ട്രിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്റെ ഇഖാമ കാലവധി ഉള്ളതാണ്. പക്ഷെ എക്സിറ്റ്–റീ എന്‍ട്രി പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുക്കി ലഭിക്കുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷം പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ളില്‍ പുതുക്കി കിട്ടുമോ?

സമാന പ്രശ്നം പലര്‍ക്കും ഉണ്ട്. അതിനു പ്രധാനമായ ഒരു കാരണം നിങ്ങള്‍ സൗദിക്ക് പുറത്തായിട്ട്‌ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടുണ്ടാവും എന്നതാണ്. രാജ കാരുണ്യത്തില്‍ സ്വാഭാവികമായി ഇഖാമ പുതുക്കി ലഭിച്ചുണ്ടാവും. ഇവരുടെ എക്സിറ്റ്–റീ എന്‍ട്രി കാലാവധി അവസാനിച്ചാല്‍ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ ബുദ്ധിമുട്ടാണ്. സ്പോണ്‍സര്‍ക്ക് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കില്ല. ജവാസാത് ഓഫീസില്‍ നേരിട്ട് പോയാലും സാധിക്കില്ല. ഒരു പുതിയ വിസക്ക് സമാനമായ നടപടി ക്രമങ്ങള്‍ ഇന്ത്യയിലെ സൗദി എംബസ്സിയുമായി നടത്തേണ്ടി വരും. റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസയാണ് ലഭിക്കേണ്ടത്.    

 1. എക്സിറ്റ്–റീ എന്‍ട്രി ഇങ്ങിനെ നേരിട്ട് പുതുക്കാന്‍ എന്തൊക്കെയാണ് ചെയേണ്ടത്? അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ?

ഒരു വര്‍ഷത്തില്‍ അധികമായി സൗദിക്ക് പുറത്തുള്ളവരുടെ എക്സിറ്റ്–റീ എന്‍ട്രി ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs – MOFA) വെബ്‌ സൈറ്റിലൂടെയാണ് നടപടി ക്രമങ്ങള്‍ തുടങ്ങേണ്ടത്.

വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി ഉള്ളതാണെങ്കില്‍ മാത്രമേ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ സാധിക്കൂ. സ്പോണ്‍സര്‍ക്കാണ് ഇത് ചെയ്യാന്‍ സാധിക്കുക. ഇതിലൂടെ സ്പോണ്‍സര്‍ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കാനുള്ള രേഖക്ക് അപേക്ഷിക്കണം. അതിന്റെ പ്രിന്റ്‌ ഔട്ട്‌ കോപ്പി തൊഴിലാളിക്ക് നാട്ടിലേക്ക് അയച്ചു കൊടുക്കണം.

മറ്റു ആവശ്യമായ രേഖകള്‍ സഹിതം ആ രേഖ ഇന്ത്യയിലെ സൗദി എംബസ്സിയില്‍ സമര്‍പ്പിച്ചാല്‍ എക്സിറ്റ്–റീ എന്‍ട്രി കാലാവധി നീട്ടിയ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കും. ഈ വിസയില്‍ സൗദിയിലേക്ക് തിരിച്ചെത്തേണ്ട തിയ്യതി ഉണ്ടായിരിക്കും. ഈ തിയ്യതിക്കുള്ളില്‍ സൗദിയിലേക്ക് തിരിച്ചെത്തേണ്ടത് നിര്‍ബന്ധമാണ്‌.

 1. കഴിഞ്ഞ ദിവസം സൗദി പ്രവാസിയായ എന്റെ ഒരു സുഹൃത്തിന്റെ യു.എ.ഇ.യിലേക്കുള്ള യാത്ര ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് കാലാവധി കഴിഞ്ഞു എന്ന പേരില്‍ നിഷേധിച്ചു. സൗദിയിലേക്ക് യു.എ.ഇ വഴി പോകുമ്പോള്‍ എത്ര മണിക്കൂര്‍ മുന്‍പാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടത്? എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്?

ഭൂരിഭാഗം ആളുകളും ഈ കാര്യങ്ങളെ കുറിച്ച് ബോധവാന്മാര്‍ ആണെങ്കിലും ചുരുക്കം ചിലരുടെ അശ്രദ്ധ മൂലം അവരുടെ യാത്ര മുടങ്ങുന്നുണ്ട്. യു.എ.ഇ യിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലും സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നടത്തേണ്ടത്.

ചിലര്‍ അശ്രദ്ധ മൂലം യു.എ.ഇ യിലേക്ക് പുറപ്പെടുന്നതിനും 72 മണിക്കൂര്‍ ടെസ്റ്റ്‌ റിസള്‍ട്ട് നല്‍കിയതിനാല്‍ യാത്ര മുടങ്ങിട്ടുണ്ട്. അനേക വര്‍ഷമായി പ്രവാസിയായ വാഴക്കാട് സ്വദേശിയുടെ യാത്ര ഈ കാരണം മൂലം മുടങ്ങിയത് അയാള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ബോര്‍ഡിംഗ് പാസ്സിന് വേണ്ടി രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് ഈ അബദ്ധം മനസ്സിലായത്. ഒരു മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത റാപിഡ് ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ഉണ്ടായിട്ടും ഫലമുണ്ടായില്ല.

അതിനാല്‍ യാത്ര മുടങ്ങാതിരിക്കാന്‍ യു.എ.ഇ യിലേക്ക് യാത്ര ചെയ്യുമ്പോള്‍ 48 നുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട്, എയര്‍പോര്‍ട്ടില്‍ നിന്നും ആറു മണിക്കൂറിനുള്ളില്‍ റാപിഡ് ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട്, വിമാന ടിക്കറ്റ്, റിട്ടേണ്‍ ഡമ്മി ടിക്കറ്റ്, ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വിസ-ഇന്‍ഷുറന്‍സ് രേഖകള്‍, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗ് രേഖ അല്ലെങ്കില്‍ യു.എ.ഇ യില്‍ നിങ്ങള്‍ താമസിക്കാന്‍ പോകുന്ന വ്യക്തിയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ തുടങ്ങിയവ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കുക.

 1. ഞാൻ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തു തവക്കൽന ഇമ്മ്യൂൺ ആയതാണ്. അതിന് ശേഷം പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ട്. എന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കും? അങ്ങിനെ ചേര്‍ത്തില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോയ?

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. കോവിന്‍ സൈറ്റിലൂടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒരു തവണ തിരുത്തല്‍ നടത്താനുള്ള അനുവാദം ഉണ്ട്.  വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പഴയ പാസ്പോര്‍ട്ട് നമ്പര്‍ ആണെങ്കിലും കുഴപ്പം ഉണ്ടാകില്ല. കാരണം പുതുക്കി കിട്ടിയ പാസ്പോര്‍ട്ടില്‍ പഴയ പാസ്പോര്‍ട്ട് നമ്പര്‍ ഉണ്ടായിരിക്കും. വെരിഫിക്കേഷന്‍ സമയത്ത് രണ്ടു പാസ്പോര്‍ട്ടും കൂടി ഒന്നിച്ചു സമര്‍പ്പിച്ചാല്‍ മതി.

 1. ദുബായ് വഴി സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയില്‍ യാത്ര ചെയ്യുമ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടോ? എന്റെ ബന്ധു കഴിഞ്ഞ ദിവസം പോയപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് പരിശോധിച്ചില്ലെന്നാണ് പറഞ്ഞത്. റിട്ടേണ്‍ ടിക്കറ്റ് ഡമ്മി ടിക്കറ്റ് ആയാല്‍ പ്രശ്നമുണ്ടോ?

റിട്ടേണ്‍ ടിക്കറ്റ് നിര്‍ബന്ധമാണ്‌. റിട്ടേണ്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് നാട്ടില്‍ നിന്നും ബോര്‍ഡിംഗ് പാസ് ലഭിക്കില്ല. ചിലരോട് ചോദിച്ചില്ലെന്ന് കരുതി റിട്ടേണ്‍ ടിക്കറ്റ് ഇല്ലാതെ പോകരുത്. ചോദിച്ചില്ലെങ്കില്‍ കാണിക്കേണ്ടി വരില്ല. എന്നാല്‍ ചോദിക്കുന്ന സമയത്ത് കൈവശം റിട്ടേണ്‍ ടിക്കറ്റ് ഇല്ലെങ്കില്‍ യാത്ര മുടങ്ങും.

ഡമ്മി ടിക്കറ്റ് ആയാലും മതിയാകും. കാരണം ഓരോ ടിക്കറ്റും വാങ്ങി ഓണ്‍ലൈന്‍ വഴി സാധുതയുള്ളതാണോ എന്ന് പരിശോധിക്കുന്നില്ല. ടിക്കറ്റ് കാണിച്ചാല്‍ വെരിഫൈ ചെയ്യാതെ തിരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

 1. സൗദിയില്‍ നിന്നും ആദ്യ ഡോസ് ഫൈസര്‍ ആണെടുത്തിട്ടുള്ളത്‌. നാട്ടില്‍ എത്തി രണ്ടാമത്തെ ഡോസ് കോവി ഷീല്‍ഡ് ആണെടുത്തത്. ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഇപ്പോള്‍ മൂന്ന് ഡോസ് ആണ് കാണിക്കുന്നത്. ഇത് കൊണ്ട് യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

ആദ്യ ഡോസ് സൗദിയില്‍ നിന്നെടുത്ത് അടുത്ത ഡോസ് നാട്ടില്‍ നിന്നും എടുത്ത ഭൂരിഭാഗം പേര്‍ക്കും ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഇങ്ങിനെയാണ്‌ കാണിക്കുന്നത്. നാട്ടില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ രണ്ടു ഡോസിന്റെ വിവരങ്ങളാണ് ഉള്‍പ്പെടുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയ പോര്‍ട്ടല്‍ ലിങ്കിലൂടെ അപ്‌ലോഡ്‌ ചെയ്യുമ്പോഴാണ് ഇങ്ങിനെ സംഭവിച്ചത്. ഇത് മൂലം ഇതുവരെ ആരുടെയെങ്കിലും യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 1. സൗദി സിവില്‍ എവിയെഷന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം വിസിറ്റ് വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണോ? ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ അങ്ങിനെ കണ്ടിരുന്നു.

പുതിയ നിബന്ധനകള്‍ ഇല്ല. വിസിറ്റ് വിസയില്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കത്തവര്‍ ആണെങ്കില്‍ മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകുന്നുള്ളൂ. രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകുന്നില്ല.

ഗാക സര്‍ക്കുലര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത മൂലമുണ്ടായ ആശയ കുഴപ്പം മൂലമാണ് പലര്‍ക്കും ഇത്തരത്തില്‍ സംശയം ഉണ്ടായത്.

 1. സ്വിഹത്തി ആപ്ലിക്കേഷനില്‍ വാക്സിന്‍ പേജില്‍ ഫസ്റ്റ് ഡോസ്, സെക്കണ്ട് ഡോസ് എന്നതിന് താഴെയുള്ള രജിസ്റ്റര്‍ സിംപ്റ്റംസ് എന്നതിന് താഴെയായി പുതിയതായി മുന്നറിയിപ്പ് ചിഹ്നത്തോട് കൂടി ചുവന്ന നിറത്തില്‍ Ineligible എന്നെഴുതി അതിന് താഴെയായി അറബിയില്‍ ഒരു വാചകം എഴുതി കാണിക്കുന്നു. എന്താണത്?

സ്വിഹത്തി ആപ്ലിക്കേഷനില്‍ കാണുന്ന ആ മുന്നറിയിപ്പ് പ്രശനമുള്ളതല്ല. നിങ്ങള്‍ കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസിന് അര്‍ഹതയുള്ളയാളല്ല എന്നാണ് അതില്‍ കാണിക്കുന്നത്. മൂന്നാമത്തെ ഡോസിന് അര്‍ഹത ഉള്ളവര്‍ക്ക് അനുകൂലമായ സന്ദേശം ലഭിക്കും.

 1. ഞാന്‍ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. മൂന്ന് ദിവസം കഴിഞ്ഞാണ് സൗദിയിലേക്ക് പോകുന്നത്. സൗദിയിലേക്ക് പോകുന്നതിനു മുന്‍പായി ദുബായില്‍ വിസിറ്റ് വിസ കാന്‍സല്‍ ആക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ഒരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ആണെങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരുമോ?

അങ്ങിനെയൊരു നിബന്ധന ഇല്ല. ദുബായിലേക്ക് വന്നത് സിങ്ങില്‍ എന്‍ട്രി വിസിറ്റ് വിസയില്‍ ആണെങ്കില്‍ ദുബായില്‍ നിന്നും പുറത്ത് പോകുന്നതോട് കൂടി ആ വിസ കാന്‍സലാകും. അത് സിസ്റ്റത്തില്‍ കാണുകയും ചെയ്യും. അതിനായി പ്രത്യേകമായി നിങ്ങള്‍ ഒരു നടപടി ക്രമങ്ങളും ചെയ്യ്ണ്ടതില്ല.

 1. ഞാന്‍ എക്‌സിറ്റ്-റീ എന്‍ട്രിയില്‍ നാട്ടില്‍ എത്തിയിട്ട് രണ്ടാഴ്ചയായി. എനിക്ക് സൗദിയില്‍ പുതിയ ഒരു ജോലി ഓഫര്‍ വന്നിട്ടുണ്ട്. എനിക്ക് എന്റെ എക്‌സിറ്റ് റീ എന്‍ട്രി ഫൈനല്‍ എക്സിറ്റ് ആക്കി മാറ്റി പുതിയ വിസയില്‍ പോകാന്‍ സാധിക്കുമോ?  

സാധിക്കില്ല. എക്‌സിറ്റ്-റീ എന്‍ട്രി ആയതിനാല്‍ ഇപ്പോഴും നിങ്ങളുടെ തൊഴില്‍ കരാര്‍ നിലനില്‍ക്കുന്നു. അതിനാല്‍ എക്‌സിറ്റ്-റീ എന്‍ട്രി ഫൈനല്‍ എക്സിറ്റ് ആക്കി മാറ്റാന്‍ സാധിക്കില്ല. റീ എന്‍ട്രി വിസ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി നിങ്ങള്‍ സൗദിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമാകും. മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് ബാധകമാകുക.

 1. ഞാന്‍ സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് നാട്ടിലേക്ക് വന്നതാണ്. അടുത്തയാഴ്ച തിരിച്ചു പോകണം. നേരിട്ട് പോകുന്നവര്‍ക്കും മുഖീമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ? എത്ര ദിവസം മുന്‍പാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്? അനുമതി ലഭിക്കാന്‍ എത്ര ദിവസം എടുക്കും?

രണ്ടു ഡോസ് വാക്സിന്‍ എടുത്തു വന്നവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു എങ്കിലും അവരും മുഖീമില്‍ രജിസ്റ്റര്‍ ചെയ്യണം എന്നത് നിര്‍ബന്ധമാണ്‌. അതിനു പ്രത്യേക സമയ നിബന്ധനകള്‍ ഇല്ല. യാത്ര ചെയ്യുന്നതിന് അഞ്ചു ദിവസം മുന്‍പ് വരെ രജിസ്റ്റര്‍ ചെയ്യാം. മുഖീം പോര്‍ട്ടലില്‍ വാക്സിനേറ്റഡ് റസിഡന്റ്‌ എന്ന ഓപ്ഷനില്‍ ഇഖാമ നമ്പരും ജനന തിയ്യതിയും എന്റര്‍ ചെയ്തു നോക്കിയാല്‍ അടുത്ത പേജില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള തിയ്യതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് വേണ്ടത്. അനുമതി ലഭിക്കേണ്ട ആവശ്യമില്ല. രജിസ്റ്റര്‍ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

 1. എന്റെ സുഹൃത്ത് ഒന്നര വര്‍ഷമായി നാട്ടില്‍ എത്തിയിട്ട്. രാജകാരുണ്യം മുഖേന ഇഖാമയോ റീ എന്‍ട്രിയോ ഇതുവരെ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടിയിട്ടുമില്ല. ഇനി തിരിച്ചു പോകാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ പുതിയ വിസയില്‍ പോകാന്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും?

എക്‌സിറ്റ്-റീ എന്‍ട്രി വിസയില്‍ നാട്ടില്‍ എത്തിയതിന് ശേഷം നിങ്ങള്‍ സ്പോണ്‍സറുമായോ സ്പോണ്‍സര്‍ നിങ്ങളുമായോ ആശയ വിനിമയം നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. നിങ്ങളുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനു ശേഷം നിങ്ങള്‍ കമ്പനിയുമായി ബന്ധപ്പെടാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്കെതിരെ ജവാസാതിലോ മാനവശേഷി സാമൂഹിക വികസന മന്ത്രാലയതിലോ സ്പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവാം. അത് കൊണ്ടായിരിക്കും രാജ കാരുണ്യത്തിലൂടെ നിങ്ങളുടെ ഇഖാമയോ, എക്‌സിറ്റ്-റീ എന്‍ട്രിയോ പുതുക്കി ലഭിക്കാതെ വന്നത്.

സൗദിയിലെ പുതിയ റെഗുലേഷന്‍ പ്രകാരം ഒരു വര്‍ഷത്തില്‍ അധികമായി രാജ്യത്തിന്‌ പുറത്തുള്ള വിദേശ തൊഴിലാളിയുടെ റീ എന്‍ട്രി ഓണ്‍ലൈന്‍ ആയി സിസ്റ്റത്തിലൂടെ പുതുക്കാന്‍ സാധിക്കില്ല. ഇനി നിങ്ങളുടെ സ്പോണ്‍സര്‍ക്ക് മാത്രമാണ് എക്‌സിറ്റ്-റീ എന്‍ട്രി പുതുക്കി നല്‍കാന്‍ സാധിക്കുക. അതിന്റെ നടപടി ക്രമങ്ങള്‍ മുകളില്‍ ഒരു ചോദ്യത്തിന് ഉത്തരമായി വിശദമായി തന്നെ നല്‍കിയിട്ടുണ്ട്.

പുതിയ വിസയില്‍ ഉടനെ പോകാന്‍ സാധിക്കില്ല. മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വരും. എനാല്‍ പഴയ സ്പോണ്‍സര്‍ പുതിയ വിസ അയച്ചു തന്നാല്‍ നിങ്ങള്‍ക്ക് ഉടനെ പോകാന്‍ സാധിക്കും. അതിനു വിലക്ക് ബാധകമല്ല.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST22 hours ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST4 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST5 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST6 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST1 week ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST2 weeks ago

അടച്ചാക്ഷേപിക്കരുത്…. സൗദിയിലെ എല്ലാ വിദേശികളും ഓടു പൊളിച്ച് കയറി വന്നവരല്ല.

LATEST4 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST5 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST3 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST22 hours ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST6 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST1 week ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

തവക്കല്‍ന വിഷയത്തില്‍ മലയാളിയുടെ സൗദിയിലേക്കുള്ള യാത്ര മുടക്കിയത് മലയാളി ജീവനക്കാരനെന്ന് ആരോപണം

LATEST2 weeks ago

നെടുമ്പാശ്ശേരിയില്‍ എയര്‍ലൈന്‍ സ്റ്റാഫ് കൈക്കൂലി വാങ്ങി ബോര്‍ഡിംഗ് പാസ് നല്‍കിയതായി ആരോപണം

Trending

error: Content is protected !!