Connect with us

LATEST

9 മേഖലകളിലെ ചില്ലറ മൊത്ത വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകം.

Published

on

രാജ്യത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ മേഖലകളിലേക്ക് സ്വദേശി വൽക്കരണം നടപ്പിലാക്കുന്നു.

ആഗസ്റ്റ് 20 (മുഹറം ഒന്ന്) മുതൽ രാജ്യത്തെ കൂടുതൽ വ്യാപാര മേഖലകളിൽ കൂടുതൽ സൗദിവത്കരണം നടപ്പാക്കി തുടങ്ങുമെന്ന് സാമൂഹിക വികസന, മാനവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഒമ്പത് ചില്ലറ മൊത്ത വ്യാപാര മേഖലകളിലാണ് മുഹറം ഒന്ന് മുതൽ സൗദിവൽക്കരണ തോത് വർദ്ധിപ്പിക്കുക. 70 ശതമാനം സ്വദേശിവൽക്കരണമാണ് ഈ മേഖലകളിൽ നടപ്പിലാക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു.

പഴങ്ങൾ, പച്ചക്കറികൾ, ചായ, കോഫി, സുഗന്ധ വ്യഞ്ജനങ്ങൾ, ഈത്തപ്പഴം, തേൻ, പഞ്ചസാര, പാനീയങ്ങൾ, തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ സൗദിവൽക്കരണത്തിനായുള്ള മന്ത്രാലയത്തിന്റെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

കൂടാതെ മാംസം, മത്സ്യം, മുട്ട, പാൽ, സസ്യ എണ്ണ, റ്റേഷനറി, ഗിഫ്റ്റുകൾ, കരകൗശല വസ്തുക്കൾ, പുരാവസ്തുക്കൾ, ധാന്യങ്ങൾ, വിത്തുകൾ, പൂക്കൾ, ചെടികൾ, കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ, സ്‌കളിപ്പാട്ടം, സോപ്പ്, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളിലും പുതുതായി സൗദിവത്ക്കരണം നടപ്പാക്കും.

മേല്പറഞ്ഞ വസ്തുക്കൾ വിൽപ്പന നടത്തുന്ന ചില്ലറ വിൽപ്പന സ്ഥാപനങ്ങൾക്കും മൊത്തമായി വിൽക്കുന്ന സ്ഥാപനങ്ങൾക്കും. പുതിയ സൗദിവൽക്കരണ തോത് ബാധകമായിരിക്കും.

KERALA

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

Published

on

315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല പ്രവാസികൾക്കും അറിയാത്ത ഒരു കാര്യമാണ്.

ഏറെ പ്രയോജനകരമായ ഈ വിവരം ഇതുവരെ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പ്രവാസികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള ഒരു സംവിധാനമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസിയുടെ ഫോട്ടോ പതിച്ച ഈ ഒരു വിവിദോദ്ദേശ കാർഡ് കൊണ്ട് തന്നെ എല്ലാ സർക്കാർ പ്രവാസികൾക്ക് നിലവിലും ഭാവിയിലും നൽകുന്ന എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാൻ സാധിക്കും.

മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. 315 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്. ഇത് ഓൺലൈനായി അടക്കാവുന്നതാണ്. ഫീസ് അടച്ച് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷിക്കാം.

ഈ കാർഡ് ഉള്ളവർക്ക് സർക്കാർ നൽകുന്ന ഒരു അധിക സേവനമാണ് വ്യക്തിഗത അപകട ഇൻഷുറൻസ്. ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാർഡുടമക്ക് അപകടം ഉണ്ടായി മരിക്കുകയോ ഭാഗികമായോ പൂർണമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കുറച്ചു മുൻപ് വരെ ഈ ഇൻഷുറൻസ് മുഖേന ലഭിക്കുന്ന തുകയുടെ പരിധി രണ്ടു ലക്ഷ്യമായിരുന്നു. ഇപ്പോൾ തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. ഇപ്പോൾ അപകടമരണം സംഭവിച്ചാൽ നാലു ലക്ഷവും പരിക്കേറ്റവർക്ക് ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപ വരെയും ഉയർത്തിയിട്ടുണ്ട്.

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുന്ന നടപടിക്രമം സുതാര്യവും ലളിതവുമാണ്. 18 വയസ് പൂർത്തിയായ പ്രവാസികൾക്ക് കാർഡിനായി അപേക്ഷിക്കാം. ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന ആളായിരിക്കണമെന്ന നിബന്ധനയുണ്ട്. റസിഡൻസ് വിസയോ അല്ലെങ്കിൽ വർക്ക് വിസയോ ഉണ്ടായിരിക്കണം.

ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക് 1800 4253939 എന്ന നോർക്കാ റൂട്ട്സ് ടോൾ ഫ്രീ നമ്പറിലോ, വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് 00918802012345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Continue Reading

LATEST

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

Published

on

പ്രോട്ടോകോൾ ലംഘനം നടത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ അടിയന്തിര ഉത്തരവ്. ദുബായ് എയർ പോർട്സ് അതോറിറ്റിയാണ് ഉത്തരവിറക്കിയത്.
സെപ്റ്റംബർ 17 ന് അതോറിറ്റി പുറപ്പെടുവിച്ച മെമോ പ്രകാരം 15 ദിവസത്തേക്കാണ് നിരോധനം.

ഇത്‌ രണ്ടാംതവണയാണ് മുന്നറിയിപ്പ് അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തുന്നത്.

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ നിന്നും ആദ്യവാരം ഒരു കോവിഡ് പോസിറ്റീവ് യാത്രക്കാരനെ ദുബായിലേക്ക് കൊണ്ടു വന്ന സംഭവം ഉണ്ടായിരുന്നു. തുടർന്ന് ഈ യാത്രക്കാരനിൽ നിന്നും നിരവധിപേർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിരോധനം.

ജയ്‌പൂരിൽ നിന്ന് കർതാർ സിംഗ് എന്ന യാത്രക്കാരനെയാണ് കൊണ്ടുവരാൻ എയർ ഇന്ത്യാ എക്സ്പ്രസ് തയ്യാറായത്. കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമായിട്ടും യാത്രക്കാരനെ കൊണ്ട് വന്നു എന്ന് തെളിഞ്ഞിരുന്നു. സെപ്റ്റംബർ 2 ന് ഇഷ്യൂ ചെയ്ത കോവിഡ് പോസിറ്റീവ് റിപ്പോർട്ടുമായാണ് നാലാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനെ കൊണ്ട് വന്നത്.

സെപ്റ്റംബർ 18 രാവിലെ മുതൽ 15 ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് ഫ്ലൈറ്റുകൾ എല്ലാം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ കൃത്യമായ പ്ലാൻ തയ്യാറാക്കി നൽകാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോട്ടോകോൾ ലംഘനം മൂലം‌ ദുബായ് എയർ പോർട്ടിനും മെഡിക്കൽ രംഗത്തിനും മറ്റ്‌ യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ഇവർക്ക് ക്വറന്റൈൻ ചിലവ് അടക്കമുള്ളവ നൽകണമെന്നും അതോറിറ്റി മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

INDIA

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

Published

on

പാസ്പോർട്ടിലെ പിഴവുകൾ തിരുത്തുന്നതിനായി സറണ്ടർ ചെയ്ത പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർക്ക് തിരിച്ചടിയായി കേരള ഹൈക്കോടതി വിധി. പിഴവുകൾ തിരുത്താമെന്ന വിശ്വാസത്താൽ സറണ്ടർ ചെയ്ത പാസ്‌പോർട്ടുകൾ പാസ്പോർട്ടിലെ വ്യക്തി വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച കോടതി വിധിയോടെ സ്തംഭനാവസ്ഥയിലായി.

കോടതി വിധിയോടെ കുരുക്കിലായ പ്രവാസികൾക്ക് തൽക്കാലം മുൻപിൽ ബദൽ മാർഗ്ഗങ്ങൾ ഇല്ല. എന്നാൽ പാസ്പോർട്ട് ആക്റ്റ് ഭേദഗതി വരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇത്‌ കേന്ദ്ര സർക്കാർ മുൻകൈ എടുത്താൽ മാത്രമേ സാധിക്കൂ.

കോടതി വിധിക്ക് മുൻപായി വ്യക്തികൾക്ക് അവരുടെ പാസ്‌പോർട്ടിൽ ഉണ്ടായിട്ടുള്ള പിഴവുകൾ നാട്ടിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ വിദേശത്ത് എംബസികൾ വഴിയോ തിരുത്തലുകൾ സാധ്യമായിരുന്നു. ഇതിനായി പതിനായിരക്കണക്കിന് പ്രവാസികളാണ് അവരുടെ പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിട്ടുള്ളത്.

പിഴ ഈടാക്കിയായിരുന്നു പാസ്പോർട്ട് അതോറിറ്റി ഇത്തരം തിരുത്തലുകൾ അനുവദിച്ചിരുന്നത്.
എന്നാൽ ഇങ്ങിനെ പിഴ ഈടാക്കി പാസ്‌പോർട്ടിൽ തിരുത്തലുകൾ വരുത്താൻ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് ജൂൺ രണ്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച കോടതി വിധിയിൽ പറയുന്നത്. ഇപ്പോൾ പുറത്ത് വന്ന വിധി നിലവിൽ തിരുത്തലുകൾക്ക് അപേക്ഷിച്ചവർക്കും ബാധകമാകും. ഇതോടെ നിലവിലെ പാസ്പോർട്ട് തിരുത്തൽ ബദൽ സംവിധാനം സ്തംഭനാവസ്ഥയിലാകും.

കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് പ്രവാസികൾ പിഴവുകൾ തിരുത്തുന്നതിനായി പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം ഉണ്ടായതോടെ പാസ്പോർട്ട് ഓഫീസുകളിലെ എല്ലാ നടപടി ക്രമങ്ങളും നിർത്തി വെച്ചതിനാൽ പാസ്പോർട്ട് സറണ്ടർ ചെയ്തവർക്ക് പിഴ അടക്കാനോ ഹിയറിങ് നടത്താനോ ഉള്ള സമയം ലഭിച്ചില്ല. അതിന് ശേഷം ഓഫീസുകൾ തുറന്നാൽ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പ്രതികൂലമായ വിധി ചീഫ് ജസ്റ്റിസ് മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടാകുന്നത്.

ഈ വിഷയത്തിൽ സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ എന്ന ഒരു എൻ ജി ഓ സംഘടനയും ജാക്സൺ ചുങ്കത്ത് എന്ന വ്യക്തിയും സമർപ്പിച്ച WP (C) 7945 /2018 (s) നമ്പർ പൊതു താൽപ്പര്യ ഹർജിയിലാണ് ഈ വിധി ഉണ്ടായത്.

പാസ്പോർട്ട് ആക്റ്റ് പ്രകാരമുള്ള അതോറിറ്റിക്ക് പാസ്സ്‌പോർട്ട് ഇഷ്യൂ ചെയ്യാനോ, പാസ്‌പോർട്ടിന് വേണ്ടിയുള്ള അപൂർണ്ണമായ അപേക്ഷ തള്ളിക്കളയാനോ, പാസ്പോർട്ട് നൽകുന്നത് നിരസിക്കാനോ, പാസ്‌പോർട്ടിന്റെ സാധുത പരിമിതപ്പെടുത്താനോ, പാസ്പോർട്ട് റദ്ദാക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം മാത്രമാണുള്ളത് എന്നായിരുന്നു ഈ സംഘടനയുടെ വാദം. എന്നാൽ പിഴ ഈടാക്കി പിഴവുകൾ തിരുത്തുന്നത് അധികാരമില്ലാത്ത പ്രവൃത്തിയാണെന്നും സംഘാടനം ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പിഴ എന്നാൽ മറ്റൊരു രൂപത്തിലുള്ള ശിക്ഷയാണ് എന്നും കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കാനുള്ള അധികാരം നടപ്പിലാക്കാൻ ക്രിമിനൽ നടപടി നിയമ പ്രകാരം മജിസ്‌ട്രേറ്റുമാർക്ക് മാത്രമേ അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഒരാളുടെ പാസ്‌പോർട്ടിൽ പിഴവുകൾ കണ്ടെത്തിയാൽ അയാൾ കുറ്റക്കാരനാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായാൽ അയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങുകയാണ് പാസ്പോർട്ട് അതോറിറ്റി ചെയ്യേണ്ടത്. പാസ്പോർട്ട് അതോറിറ്റി ഇപ്രകാരം പരാതി നൽകിയാൽ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് തുടർന്നുള്ള നിയമ നടപടികൾ നടപ്പിലാക്കും.

1967 ലെ ഇന്ത്യൻ പാസ്പോർട്ട് ആക്റ്റ് വകുപ്പ് 12 പ്രകാരം പിഴവുകൾക്ക് പിഴ ഈടാക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് വിധിച്ച കോടതി 1980 ലെ പാസ്പോർട്ട് റൂൾസ് ഷെഡ്യൂൾ മൂന്നിലെ വകുപ്പ് 12 (1) (b) പ്രകാരം രൂപം നൽകിയ പെനാൽറ്റി ലിസ്റ്റ് റദ്ദാക്കി. കൂടാതെ വകുപ്പ് 12 (1A) പ്രകാരമുള്ള പിഴ പട്ടിക സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടവും റദ്ദാക്കി.

കേസിൽ കേന്ദ്ര സർക്കാർ പാസ്പോർട്ട് അതോറിറ്റിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാസ്‌പോർട്ടിൽ പ്രസക്തമായ വിവരങ്ങൾ മറച്ചു വെക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ പിഴ അധികാരം പാസ്പോർട്ട് അതോറിറ്റിക്ക് നൽകേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിന് പാസ്പോർട്ട് അപേക്ഷകർ ഉണ്ടാവാം എന്നതിനാൽ എല്ലാ നിയമ ലംഘകർക്കും എതിരായി നിയമ നടപടികൾ തുടങ്ങി വെക്കാനും നടത്തി കൊണ്ട് പോകാനും അതോറിട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.

എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ കോടതി നിയമ പരമല്ലാതെ വ്യക്തിക്ക് മേൽ ചുമത്തുന്ന പിഴകൾ ഇന്ത്യൻ ഭരണ ഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് വ്യക്തമാക്കി. 2013 ൽ ഡൽഹി ഹൈക്കോടതി സമാനമായ കേസിൽ പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇതുവരെ അടച്ച പിഴകൾ തിരികെ നൽകണമെന്ന പരാതിക്കാരുടെ ആവശ്യത്തോട് കോടതി വിയോജിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ ആന്റണി ലോയിഡും കേന്ദ്ര സർക്കാരിന് വേണ്ടി സുവിൻ മേനോനും അസിസ്റ്റന്റ് സോളിസിറ്റർ ജനറലും ഹാജരായിരുന്നു.

Continue Reading
KERALA17 hours ago

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

LATEST19 hours ago

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

INDIA2 days ago

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST3 days ago

സൗദിയിൽ മലയാളി അകപ്പെട്ടത് വൻ കുരുക്കിൽ

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST4 days ago

വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ

KERALA5 days ago

പ്രവാസി യുവാവിന്റെ ചതിയിൽ മനം നൊന്ത് പെൺകുട്ടി ജീവനൊടുക്കി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST5 days ago

സൗദിയിൽ ഒരു തൊഴിലാളി മാത്രമാണെങ്കിലും ശമ്പളം ബാങ്ക് വഴി അക്കൗണ്ട് നൽകണം

LATEST6 days ago

പാർക്ക് ചെയ്യുന്നവർക്ക് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്

LATEST6 days ago

അപാരമായ സാമ്യവുമായി സൗദിയിൽ ദുൽഖറിന്റെ അപരൻ

LATEST6 days ago

ആദ്യ ഭാര്യയുടെ സോഷ്യൽ മീഡിയ വീഡിയോ സന്ദേശം വൈറലായി. (വീഡിയോ)

LATEST6 days ago

ബിനാമി ബിസിനസ് കേസിൽ സൗദി വനിതക്കും സൗദി പൗരനും വിദേശിക്കും കടുത്ത ശിക്ഷ

LATEST6 days ago

ഒരു വർഷത്തേക്ക് ഇത്തരത്തിൽ പുതുക്കി കിട്ടിയതായി നിരവധി പ്രവാസികൾ

LATEST3 weeks ago

പ്രവാസി യുവാവിന്റെ യഥാർത്ഥ വിവരങ്ങൾ അറിഞ്ഞതോടെ അമ്പരന്ന് സൗദി പ്രവാസികൾ

LATEST1 week ago

സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ. നടപടി ആരംഭിച്ച് മന്ത്രാലയം

LATEST1 week ago

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി

LATEST2 weeks ago

കൃത്യം തെളിഞ്ഞത് പോലീസ് ഉദ്യോഗസ്ഥരുടെ സമർത്ഥമായ ഇടപെടൽ മൂലം

SAUDI ARABIA2 weeks ago

സൈബർ ചതിക്കുഴിയിൽ അകപ്പെട്ട മലയാളി പ്രവാസി. രക്ഷക്കെത്തുന്ന സൗദി സൈബർ വിദഗ്ദൻ

LATEST6 days ago

സ്പോൺസർ നൽകിയ കള്ളക്കേസ് ബുദ്ധിപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തി മലയാളി

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST1 week ago

പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സൗദി ജവാസാത്

LATEST2 weeks ago

പാഠം പഠിപ്പിച്ച് പോലീസ്

LATEST2 weeks ago

സൗദിയിൽ കോൺട്രാക്ടിംഗ് കമ്പനികളിൽ നാലു തൊഴിൽ മേഖലകൾ സൗദിവൽക്കരണം

SAUDI ARABIA4 weeks ago

സൗദിയിലെ പ്രവാസികൾ ഈ പട്ടിക ശ്രദ്ധിക്കുക

LATEST1 week ago

60 കാരനായ വിദേശി ടാക്സി ഡ്രൈവർ പിടിയിലായി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST1 week ago

സൗദിയിൽ സ്‌പോൺസറുടെ അനുമതിയോടെയും ഇല്ലാതെയും സ്‌പോൺസർഷിപ്പ് മാറാനുള്ള നടപടികൾ വ്യക്തമാക്കി മന്ത്രാലയം

Trending

error: Content is protected !!