Connect with us

LATEST

ഒരു തെറ്റും ചെയ്യാതെ ജീവിതത്തിൽ 6 വർഷം നഷ്ടമായ സ്പോൺസർ

Published

on

സൗദി അറേബ്യയിലെ സ്‌പോൺസർഷിപ് സമ്പ്രദായത്തെ കുറിച്ച് പ്രവാസി സമൂഹത്തിൽ ഏറെ എതിർപ്പുകളുണ്ട്. ആധുനിക അടിമത്തമെന്ന പദത്തിന് സമാനമായ വാക്കുകളാണ് പലരും ഉപയോഗിക്കുക. ഈ സമ്പ്രദായത്തിൽ സ്പോണ്സർമാർക്ക് കൂടുതൽ അധികാരം നൽകിയിട്ടുണ്ട്. പല സ്പോൺസർമാരും ഈ അധികാരം ദുരുപയോഗം ചെയ്യുന്നുമുണ്ട്.

എന്നാൽ ഇവിടെ വിശ്വാസ്യതയില്ലാത്ത സ്വാർത്ഥ മനസിന്റെ ഉടമയായ ഒരു പ്രവാസിയെ വിശ്വസിച്ചത് കൊണ്ട് മാത്രം സ്നേഹസമ്പന്നനായ ഒരു സ്‌പോൺസർക്ക് ജയിലിൽ കഴിയേണ്ടി വന്നത് നീണ്ട ആറു വർഷങ്ങളാണ്.

(ഇത് രണ്ടു വർഷം മുൻപ് റിയാദിലെ മലസ് ജയിലിൽ നടന്നതാണ്. സ്വകാര്യതയ്ക്ക് വേണ്ടി പേരുകളും മറ്റു വിവരങ്ങളും മാറ്റിയിരിക്കുന്നു).

……………………………………..

ഒരു തെറ്റും ചെയ്യാത്ത താൻ ഈ ജയിലിൽ എത്തിയിട്ട് നാളേക്ക് ആറു വർഷമാവുന്നു. ഇശാ നമസ്‍കാരം കഴിഞ്ഞു ഉറങ്ങാൻ കിടന്ന സൗദി പൗരൻ ഖാലിദ് അൽ സാലെയുടെ മനസ്സിലേക്ക് പതിവ് പോലെ കഴിഞ്ഞതെല്ലാം ഇന്നലെയെന്നോണം കടന്നു വന്നു. എന്നും അങ്ങിനെയാണ്. നേരത്തെ ഉറങ്ങാൻ കിടക്കും. പിന്നെ കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് പുലരുവോളം ആലോചനയാണ്.

ജയിലിലെത്തി ആദ്യ മാസങ്ങളിൽ താൻ കരഞ്ഞിരുന്നു. ഭാര്യയെ ഓർത്ത്, കുട്ടികളെ ഓർത്ത്, അത്യധ്വാനത്തിലൂടെ താൻ ഉയർത്തി കൊണ്ട് വന്ന ബിസിനസിനെ കുറിച്ച് ഓർത്ത്. ഇപ്പോൾ കരയാറില്ല. കരയാൻ കാരണം ഇല്ലാഞ്ഞിട്ടല്ല, കണ്ണീരൊക്കെ വറ്റി പോയിരിക്കുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഒരു ദിവസം പോലും താൻ യഹിയയെ മനസ്സ് കൊണ്ട് പോലും ശപിച്ചിട്ടില്ലല്ലോ എന്ന് ഖാലിദ് തന്നെ ഇടക്കിടെ ചിന്തിക്കാറുണ്ട്. തന്റെ കഥ ആദ്യമായി കേൾക്കുന്നവർ പോലും യഹിയയെ കുറ്റപ്പെടുത്താതിരുന്നില്ല. ശപിക്കാതിരുന്നിട്ടില്ല. എന്നിട്ടും എനിക്ക്….

എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഖാലിദിന്റെ മനസ്സിലേക്ക് കടന്നു വന്നു. “ബാബാ… പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളാണ് ബാബാ എനിക്ക്. ദയവ് ചെയ്ത് എന്നെ ഇവിടെ നിന്നും പുറത്തിറക്കൂ. പുറത്തിറങ്ങിയാൽ ബാബ തരുന്ന ശമ്പളം കൊണ്ട് എന്റെ കുട്ടികളുടെ പട്ടിണിയെങ്കിലും മാറും. അല്ലെങ്കിൽ അവർ പട്ടിണി കിടന്ന് മരിക്കും ബാബാ….”

ജയിലിൽ അഴികൾക്കപ്പുറം നിന്ന് തന്നോട് പൊട്ടിക്കരഞ്ഞു കൊണ്ട് കൈകൂപ്പി യാചിക്കുന്ന യഹിയയെ കണ്ട് ഖാലീദിന്റെയും കണ്ണുകൾ നിറഞ്ഞു. യെമനിൽ നിന്നും തന്റെ സ്പോണ്സർഷിപ്പിൽ തനിക്ക് സഹായത്തിനായി കൊണ്ട് വന്നയാളാണ് യഹിയ. കഴിഞ്ഞ മൂന്ന് വർഷമായി തനിക്കൊപ്പം ജോലി ചെയ്യുന്നവനാണ്. അവന് സൗദിയിൽ ബന്ധുക്കളെയോ സുഹൃത്തുക്കളായോ ആരുമില്ല. ഈ സാഹചര്യത്തിൽ താനല്ലെങ്കിൽ പിന്നെ ആരാണ് തന്റെ കീഴിലുള്ളവരെ സഹായിക്കുക?

സബൂർ യഹിയാ… സബൂർ… നമുക്ക് വഴിയുണ്ടാക്കാം. സമാധാനമായിരിക്ക്. ഞാനിപ്പോൾ വരാം. ഖാലിദ് പോലീസ് ഉദ്യോഗസ്ഥന്റെ മുറിയിലേക്ക് നടന്നു.

എന്റെ ജോലിക്കാരനാണ്. അപകടം സംഭവിച്ചതായി അറിഞ്ഞപ്പോൾ വന്നതാണ്. എനിക്ക് അവനെ കൊണ്ട് പോകാൻ സാധിക്കുമോ?

ഖാലിദ്, നിങ്ങൾ നല്ലവണ്ണം ആലോചിക്കുക. തെറ്റ് മുഴുവനായും നിങ്ങളുടെ ഡ്രൈവറുടെ ഭാഗത്താണ്. അയാൾ അമിത വേഗതയിൽ എതിർ ദിശയിലേക്ക് വാഹമോടിച്ചത് കൊണ്ടാണ് അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. മൂന്നാളുകളാണ് മരിച്ചത്.

ഡ്രൈവറെ ജാമ്യത്തിൽ കൊണ്ട് പോകണമെങ്കിൽ ആരെങ്കിലും ജാമ്യം നിൽക്കണം. നമ്മുടെ നിയമത്തെ കുറിച്ച് അറിയാമല്ലോ. കോടതി വിധി ഉറപ്പായും നിങ്ങളുടെ ഡ്രൈവർക്ക് എതിരെയാവും. നല്ലൊരു തുക ദിയാധനം കൊടുക്കേണ്ടി വരും. എന്തിന് ഈ അജ്നബികൾക്ക് വേണ്ടി സാഹസം ചെയ്യുന്നു.

പുറത്തിറങ്ങിയാൽ ഇവൻ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവുമെന്ന് എന്താണ് ഉറപ്പ്. അവൻ മുങ്ങിയാൽ നിങ്ങൾ ദിയാധനം നൽകേണ്ടി വരും. നൽകാൻ സാധിച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരും. നിങ്ങളുടെ ജീവിതം നശിക്കും. എടുത്തു ചാടി തീരുമാനം എടുക്കേണ്ട. നല്ല പോലെ ആലോചിച്ച് നാളെ വാ. നാളെയും ഇതാണ് നിങ്ങളുടെ നിലപാടെങ്കിൽ നിങ്ങൾക്ക് അവനെ ജാമ്യത്തിൽ കൊണ്ട് പോകാം.

അന്ന് രാത്രി മുഴുവൻ ഖാലിദ് ആലോചിച്ചു. വലിയ ഉത്തരവാദിത്വമാണ് താൻ ഏറ്റെടുക്കാൻ പോകുന്നത്. ഖാലിദ് ഒളിച്ചോടിക്കളഞ്ഞാൽ തന്റെ ജീവിതം അപകടത്തിലാവും. പക്ഷെ അവനങ്ങനെ ചെയ്യുമോ? കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു വിശ്വാസ വഞ്ചനയും നടത്തിയതായി തനിക്ക് തോന്നിയിട്ടില്ല. ഏൽപ്പിച്ച കാര്യങ്ങളൊക്കെ കൃത്യമായി ചെയ്യും. ഈ സന്ദർഭത്തിലൊക്കെയല്ലേ താൻ തന്റെ കീഴിലുള്ളവരെ സഹായിക്കേണ്ടത്.

രാവിലെ വീണ്ടും ഓഫീസറുടെ മുന്നിലെത്തി ഖാലിദ് താൻ യഹിയയെ ജാമ്യത്തിൽ എടുക്കാൻ തയ്യാറാണ് എന്നറിയിച്ചു. ഓഫീസർ ഒന്നും മിണ്ടിയില്ല. പല പേപ്പറുകളിലും യഹിയയെ കൊണ്ട് ഒപ്പിടിവിച്ചു. രണ്ടു സ്ഥലത്ത് ഖാലിദും ഒപ്പിട്ടു.

യഹിയയെയും കൊണ്ട് വീട്ടിലേക്ക് പോകുമ്പോൾ കരയുകയായിരുന്നു അവൻ. “ബാബാ… എന്റെ കുടുംബത്തെ രക്ഷിക്കാൻ പടച്ചവൻ പറഞ്ഞയച്ചതാണ് നിങ്ങളെ. നിങ്ങളെ പോലൊരു സ്‌പോൺസറെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഇതിന് ഞാനും എന്റെ കുടുംബവും എന്നും കടപ്പെട്ടിരിക്കും ബാബാ..”.

ഒരു വർഷം കൂടി കടന്നു പോയി. എല്ലാ കാര്യങ്ങൾക്കും തനിക്കൊപ്പം യഹിയ ഉണ്ടാവും. കുറ്റബോധത്തിന്റെ മുഖഭാവമെല്ലാം യഹിയയുടെ മുഖത്ത് നിന്നും പണ്ടേ മാഞ്ഞിരുന്നു. എന്നും രാവിലെ പോയി ഷോപ്പ് തുറക്കും. വൈകീട്ട് ഷോപ്പ് അടച്ച ശേഷം താക്കോലും പണവും തന്നെ ഏൽപ്പിക്കും. വ്യാഴാഴ്ചകളിൽ റിയാദിൽ പോയി ഷോപ്പിലേക്ക് വേണ്ട പെർഫ്യൂം കുപ്പികൾ വാങ്ങും. തനിക്കൊന്നും അറിയേണ്ടി വരാറില്ല.

കേസിന്റെ കാര്യത്തെ കുറിച്ച് താനൊന്നും അവനോട് പറയാറില്ല. എന്തിന് അതൊക്കെ പറഞ്ഞു ആ പാവത്തെ സമ്മർദ്ദത്തിലാക്കണം. ഓഫീസർ പറഞ്ഞത് നൂറു ശതമാനവും യഹിയക്ക് എതിരായി തന്നെ കോടതി വിധി ഉണ്ടാകുമെന്നാണ്. സ്റ്റേഷനിൽ വെച്ച് ഓഫീസർ പറഞ്ഞത് താൻ അവനോട് പറഞ്ഞിട്ടില്ല പറഞ്ഞാൽ അവന്റെ മനസമാധാനം നഷ്ടപ്പെടും. വലിയ തുക ദിയാധനമായി കൊടുക്കേണ്ടി വരും. ആ സമയത്ത് തന്നെക്കൊണ്ട് പറ്റാവുന്ന രീതിയിലൊക്കെ സഹായിക്കാം.

കോടതി വിധിക്കുന്ന നഷ്ടപരിഹാരം വലുതാണെങ്കിൽ തനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. അത്ര വലിയ സമ്പന്നനൊന്നുമല്ല ഞാൻ. ഈ പെർഫ്യൂം ഷോപ്പ് കൊണ്ടാണ് എന്റെയും കുടുംബം കഴിഞ്ഞു പോകുന്നത്. വലിയ സമ്പാദ്യം ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും നല്ല കച്ചവടം ഉള്ളത് കൊണ്ട് നല്ല രീതിയിൽ ജീവിച്ചു പോകാൻ സാധിക്കുന്നു.

സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ശേഷം പറഞ്ഞതല്ലാതെ ഇതുവരെ യഹിയ കേസിനെ കുറിച്ച് ഒരക്ഷരം തന്നോട് പറയുകയോ ചർച്ച ചെയ്യുകയോ സഹായം ചോദിക്കുകയോ ചെയ്തിട്ടില്ലല്ലോ എന്ന് ഖാലിദ് ഓർത്തു. ചില ജന്മങ്ങൾ അങ്ങിനെയാണ്. ഒന്നും ഗൗരവമായി എടുക്കില്ല.

കേസിന്റെ വിധി ചിലപ്പോൾ ഈമാസം അവസാനം ഉണ്ടാവും എന്ന് സുഹൃത്തായ പോലീസ് ഓഫീസർ പറഞ്ഞിരുന്നു. രണ്ടു മൂന്ന് ദിവസം അക്കാര്യം താൻ യഹിയയിൽ നിന്നും മറച്ചു വെച്ചുവെങ്കിലും ഒടുവിൽ പറയാതിരിക്കാനായില്ല. പെട്ടെന്ന് കേൾക്കുമ്പോൾ ഒന്നും സംഭവിക്കേണ്ട എന്ന് കരുതിയാണ് താൻ അക്കാര്യം സൂചിപ്പിച്ചു വെച്ചത്. പക്ഷെ അക്കാര്യം കേട്ടത് മുതൽ യഹിയയും ടെൻഷനിലായിരുന്നു.

ഒരാഴ്ച്ച ഒന്നും സംഭവിക്കാതെ കടന്നു പോയി. ആ വ്യാഴാഴ്ച്ച സാധനങ്ങൾ എടുക്കാൻ റിയാദിലേക്ക് എന്ന് പറഞ്ഞു പോയ യഹിയ പിറ്റേ ദിവസം ഷോപ്പ് തുറക്കുന്ന സമയമായിട്ടും തിരിച്ചെത്തിയില്ല. രാത്രി മുതൽ അവന്റെ മൊബൈലിലേക്ക് വിളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം ഒരു തവണ ബെല്ലടിച്ചുവെങ്കിലും എടുത്തില്ല. പിന്നീട് വിളിച്ചപ്പോഴൊക്കെ ഫോൺ ഓഫായിരുന്നു. ഇതുവരെ തിരിച്ചു വിളിച്ചിട്ടും ഇല്ല. ആദ്യമായാണ് ഇങ്ങിനെ. എന്തെങ്കിലും അപകടം പറ്റിയിട്ടുണ്ടാകുമോ. ഒരു മണിക്കൂർ വൈകുമെങ്കിൽ പോലും വിളിച്ചറിയിക്കുന്ന ആളാണ്.

പിറ്റേന്നും യഹിയയെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതായപ്പോൾ ഖാലിദ് പോലീസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചു. പോലീസ് ആദ്യം ചോദിച്ചത് ഷോപ്പിൽ നിന്നും പണമോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പോലീസ് ഇക്കാര്യം എല്ലാ ഭാഗത്തും അറിയിച്ചു.

വൈകീട്ടോടെ യഹിയ ഉപയോഗിച്ച വാഹനം സിറ്റിയിൽ തന്നെ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. താക്കോൽ വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിൽ ബലപ്രയോഗം നടന്നതായൊന്നും കണ്ടില്ല. അടുത്ത ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യഹിയ വാഹനം പാർക്ക് ചെയ്ത് വാഹനത്തിനുള്ളിൽ നിന്നും ഒരു ചെറിയ ബാഗും ചുമലിൽ തൂക്കി നടന്നു പോകുന്നതായി കണ്ടെത്തി.

അന്ന് മുഴുവൻ ഖാലിദ് സിറ്റിയിലെ മുഴുവൻ ആശുപത്രികളിലും പോയി തിരച്ചിൽ നടത്തി. വാഹനാപകടത്തിലോ മറ്റു ആക്രമണങ്ങളിലോ പരിക്കേറ്റോ മരിച്ചോ യെമൻ സ്വദേശിയായ ഒരാളേയും അവിടെ കൊണ്ട് വന്നിട്ടില്ലെന്ന് വ്യക്തമായി. യഹിയയെ കാണാതെ നിരാശനായ ഖാലിദ് തിരിച്ചെത്തി വീണ്ടും ഓഫീസറെ കണ്ടെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കാം എന്നുമാത്രം പറഞ്ഞു ഖാലിദിനെ തിരിച്ചയച്ചു. തിരിച്ചയക്കുന്ന സമയത്ത് അയാളുടെ മുഖത്ത് ഖാലിദിനോട് നിറഞ്ഞിരുന്ന സഹതാപത്തിന്റെ അർത്ഥം ഖാലീദിന് പിന്നീടാണ് മനസ്സിലായത്.

ഒരാഴ്ചക്ക് ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും ഖാലിദിനെ ഓഫീസർ വിളിച്ചു. യഹിയക്കെതിരായ വാഹനാപകട കേസ് വിധി പറഞ്ഞുവെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം റിയാൽ വീതം ആകെ ഒൻപത് ലക്ഷം റിയാൽ ദിയാധനമായി കൊടുക്കാൻ യഹിയയോട് കോടതി ഉത്തരവ് ഉണ്ടായെന്നും ഓഫീസർ ഖാലിദിനെ അറിയിച്ചു. കോടതി നിർദ്ദേശിച്ച ദിവസം തന്നെ യഹിയയെ ഹാജരാക്കണമെന്നും അയാൾ അറിയിച്ചു.

അടുത്ത ദിവസം തന്നെ ഖാലിദ് ഓഫീസറുടെ അടുത്ത് ചെന്ന് യഹിയയെ ഇതുവരെ കണ്ടു കിട്ടിയില്ലെന്ന വിവരം ഒന്നുകൂടി പറഞ്ഞു. “നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു ഖാലിദ്. യഹിയ രാജ്യത്തെ ഒരു തുറമുഖം വഴിയോ വിമാനത്താവളം വഴിയോ അതിർത്തി വഴിയോ രാജ്യം വിട്ടു പോയിട്ടില്ല. യഹിയയെ പോലെ ഒരാളെ ജീവനോടെയോ മരിച്ചോ രാജ്യത്തെ ഒരു ആശുപത്രിയിലും എത്തിച്ചിട്ടില്ല. ഇതുവരെയുള്ള തിരച്ചിലിൽ യഹിയയെ കണ്ടു പിടിക്കാനും സാധിച്ചിട്ടില്ല”.

“അയാൾ നിങ്ങളിൽ നിന്നും ഒളിച്ചോടിയിരിക്കനാണ് സാധ്യത. ഒന്നുകിൽ അനധികൃത മാർഗ്ഗങ്ങളിലൂടെ രാജ്യം വിട്ടിരിക്കാം. അല്ലെങ്കിൽ രാജ്യത്ത് മറ്റെവിടെയെങ്കിലും അനധികൃത താമസക്കാരനായി തുടരുന്നുണ്ടാവും. കാരണം വാഹനാപകട കേസിന്റെ വിധി തനിക്കെതിരായി വരുമെന്ന് യഹിയക്ക് നൂറു ശതമാനം വ്യക്തമായിരുന്നു”.

“യഹിയയെ ഇതുവരെ കണ്ടുപിടിക്കാൻ സാധിക്കാത്തത് കൊണ്ട് അയാളെ ജാമ്യത്തിൽ കൊണ്ട് പോയ വ്യക്തി എന്ന നിലയിൽ ഇനി ഉത്തരവാദിത്വം മുഴുവൻ താങ്കൾക്കാണ്. മൂന്ന് കാര്യങ്ങളിൽ ഒന്ന് നിങ്ങൾ ചെയ്യേണ്ടി വരും. ഒന്നുകിൽ കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ അയാളെ ഇവിടെ കൊണ്ടുവന്ന് ഹാജരാക്കുക.അല്ലെങ്കിൽ കോടതി ഇത്തരവിട്ട ഒൻപത് ലക്ഷം റിയാൽ നിങ്ങൾ അടക്കുക. അതിന് സാധിക്കില്ലെങ്കിൽ ആ പണം കൊടുത്ത് തീർക്കുന്നത് വരെ നിങ്ങൾ ജയിലിൽ കിടക്കാൻ തയ്യറാവുക”.

ഒരു മാസത്തിനുള്ളിൽ യഹിയയെ കണ്ടു പിടിക്കാനും പണം സ്വരൂപിക്കാനും ഖാലിദ് കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തി. രണ്ടു വിജയിച്ചില്ല. ഒടുവിൽ ഓഫീസർക്ക് മുൻപാകെ റിപ്പോർട്ട് ചെയ്തു കീഴടങ്ങി. നടപടിക്രമങ്ങൾക്ക് ശേഷം ഖാലിദിനെ ജയിലിലേക്ക് മാറ്റി.

ജയിലിൽ എത്തിയിട്ട് നാളേക്ക് ആറു വർഷം തികയുകയാണ്. ഇനി എത്ര ഇവിടെ ഇങ്ങിനെ കിടക്കേണ്ടി വരുമെന്ന് അറിയില്ല. അത്രയും പണം എന്തായാലും ഉണ്ടാക്കാൻ സാധിക്കില്ല. പണം കൊടുക്കാതെ ജയിലിൽ നിന്നും മോചനവും ലഭിക്കില്ല. തന്റെ സഹോദരൻ മരണപ്പെട്ടവരുടെ കുടുംബങ്ങളെ പലതവണ പോയി കണ്ടു സംസാരിച്ചതാണ്. ദിയാധനത്തിൽ ഒരിളവും വരുത്താൻ അവരെ ഇതുവരെ തയ്യാറായില്ല. ഇനി തനിക്ക് പുറത്തിറങ്ങണമെങ്കിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണം.

എങ്ങിനെ ജീവിച്ചു വന്നവനാണ് താൻ. ഏറ്റവും സന്തോഷകരമായിരുന്നു കുടുംബ ജീവിതം. രണ്ടാഴ്ച കൂടുമ്പോൾ മക്കളെയും ഭാര്യയേയും ഒന്ന് കാണാനും സംസാരിക്കാനും സാധിക്കും എന്നത് മാത്രമാണ് ഇപ്പോൾ തന്റെയും അവരുടെയും ജീവിതത്തിൽ ആകെയുള്ള ഒരു സന്തോഷം.

യഹിയയെ ശപിക്കാത്ത ഒരു ദിവസം പോലും തനറെ ജീവിതത്തിൽ കടന്നു പോയിട്ടില്ല എന്ന് ഭാര്യ കാണുമ്പോഴൊക്കെയും പറയും. മക്കൾ തന്റെ മുന്നിൽ വെച്ചു തന്നെ എല്ലാ അജ്നബികളെയും ശപിക്കും. ആദ്യമൊക്കെ താനത് തടഞ്ഞിരുന്നെങ്കിലും ഇപ്പോൾ തടയാറില്ല. അവരുടെ ജീവിതം തകരാൻ കാരണമായവരെ പറയാൻ പോലുമുള്ള അവകാശം ഇല്ലേ അവർക്ക്. അന്ന് യഹിയയെ ജാമ്യത്തിൽ എടുക്കാൻ പോയപ്പോൾ ആ പോലീസ് ഓഫീസർ പറഞ്ഞത് കേട്ടിരുന്നെങ്കിൽ തനിക്കും അവർക്കും ഈ ഗതി വരില്ലായിരുന്നു. എങ്കിലും യഹിയയെ മാത്രമല്ല ആരെയും ശപിക്കാൻ തനിക്കാവില്ല.

സമീപത്തെ പള്ളിയിൽ നിന്നും സുബഹി ബാങ്ക് വിളി കേട്ടപ്പോഴാണ് നേരം വെളുത്തത് ഖാലിദ് അറിയുന്നത്. വുദു എടുത്ത് നമസ്‍കരിച്ച ശേഷം ഒന്ന് മയങ്ങി പോയി. മണിക്കൂറുകൾ കഴിഞ്ഞു ഉദ്യോഗസ്ഥൻ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഖാലിദ് എഴുന്നേറ്റത്. ഖാലിദിനെ അയാൾ ഓഫീസറുടെ മുറിയിലേക്ക് കൊണ്ട് പോയി. അവിടെ കാമറയും മൈക്കുമായി മൂന്ന് നാല് പേരെ ഖാലിദ് കണ്ടു.

“അസ്സലാമു അലൈക്കും ഖാലീദ്. ഇവർ അൽ ഇക്‌ബാരിയ ചാനലിൽ നിന്നും ഉള്ളവരാണ്. മോചനമില്ലാതെ ജയിലിൽ കിടക്കുന്നവരെ പറ്റി ഒരു റിപ്പോർട്ട് ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയാണ് ഇവർ വന്നിട്ടുള്ളത്. തന്റേതല്ലാത്ത കാരണങ്ങളാൽ നീണ്ട ആറു വർഷങ്ങൾ ജയിലിൽ കിടക്കുന്ന ഖാലീദിനെ പോലെ ഉള്ളവരുടെ കഥകൾ പുറം ലോകം അറിയണം. അതിനാണ് അവർ ഈ പ്രോഗ്രാം ചെയ്യുന്നത്”.

റിപ്പോർട്ടർ എന്തൊക്കെയോ ചോദിച്ചു. നിർവികാരനായി ഖാലിദ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ഒരിക്കൽ പോലും ആ ഇന്റർവ്യൂവിനിടക്ക് യഹിയയെ കുറിച്ച് മോശമായ ഒരുവാക്ക് പോലും ഖാലിദിന്റെ നാവിൽ നിന്നും പുറത്ത് വന്നില്ല. ഒരു വിദേശിയെ സഹായിച്ചത് കൊണ്ട് നീണ്ട ആറു വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്ന ഖാലീദിന് യഹിയയെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അയാൾക്ക് നല്ലത് വരട്ടെ എന്ന ഖാലിദിന്റെ മറുപടി കേട്ട് റിപ്പോർട്ടർ തൂവാല കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു.

ഒരാഴ്ചക്ക് ശേഷം രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഓഫീസർ ഖാലീദിനരികിലേക്ക് വന്നു. “ദൈവം വലിയവനാണ്. മറ്റുള്ളവരെ ദ്രോഹിക്കാതെ മനസ്സുകൾക്കൊപ്പം ദൈവം ഇപ്പോഴും ഉണ്ടാവും. നിങ്ങൾക്ക് ദൈവം നല്ലത് വരട്ടെ” എന്ന് പറഞ്ഞു തിരിച്ചു പോയി. പതിവില്ലാതെ തന്റെ അടുത്തെത്തി ഇങ്ങിനെയൊക്കെ പറഞ്ഞത് എന്തിനെന്ന് ഖാലിദിനും മനസ്സിലായില്ല. നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞു ഖാലിദ് പ്രാർത്ഥനയിലേക്ക് മടങ്ങി.

പ്രാർത്ഥനക്ക് ശേഷം കുറച്ചൊന്ന് മയങ്ങിയ ഖാലിദിനെ ഒരാൾ തട്ടി വിളിച്ചുണർത്തി. ഓഫീസറുടെ മുറിയിലേക്ക് ചെല്ലൂ ഖാലിദ്, ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നു. ഖാലീദിനൊന്നും മനസ്സിലായില്ല. നാല് ദിവസം മുൻപ് വന്ന് തന്നെ കണ്ടിട്ട് പോയവരാണ്. ഇനി വരാറുള്ളത് രണ്ടാഴ്ചക്ക് ശേഷമാണ്. ഇനി ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം ഉണ്ടായിട്ടുണ്ടാകുമോ? മുഖം കഴുകാൻ പോലും നിൽക്കാതെ ഖാലിദ് ഓഫീസറുടെ മുറിയിലേക്ക് വേഗത്തിൽ നടന്നു.

ഓഫീസറുടെ മുറിക്ക് മുന്നിൽ തന്നെ ഭാര്യയും മക്കളും നിന്നിരുന്നു. തന്നെ ദൂരെ നിന്നും കണ്ടപാടെ തന്നെ അദ്‌നാൻ ഓടിവന്ന് കഴുത്തിൽ തൂങ്ങി. ജയിലാണെന്നും ഓഫീസാണെന്നും ബോധമില്ലാതെ ആർത്തു വിളിക്കുന്നുണ്ടായിരുന്നു അദ്‌നാൻ.

“പോകാം ബാബാ… നമുക്ക് വീട്ടിലേക്ക് പോകാം”.

അടുത്തെത്തിയപ്പോൾ മകളും വന്നു കെട്ടിപ്പിടിച്ചു. അതുവരെ അടക്കി പിടിച്ചു നിന്ന മകളുടെ തേങ്ങൽ അപ്പോഴേക്കും ചെറിയ നിലവിളിയായി മാറിയിരുന്നു. ഭാര്യയും ഓടി വന്ന് കയ്യിൽ പിടിച്ചു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി കൊണ്ടിരിക്കുന്നു. അതെ സമയം ചുണ്ടിൽ പുഞ്ചിരിയും. കരയുന്നത് ദുഃഖം കൊണ്ടല്ലെന്ന് ഉറപ്പ്.

ഖാലിദിന് ഒന്നും മനസ്സിലായില്ല. എന്ത് പറ്റി എന്ന് ചോദിച്ചിട്ടും ഒരക്ഷരം പോലും പറയാൻ ഭാര്യക്കാവുന്നില്ല. പാവം എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പരിസരം മറന്ന് തന്റെ ചുമലിലേക്ക് വീണ ഭാര്യയെ അയാൾ ചേർത്ത് പിടിച്ചപ്പോൾ അത് ശരിക്കും കരച്ചിലായി മാറി. മകൻ മാത്രം ബാബാ പോകാം എന്ന് ആവർത്തിച്ചു പറയുന്നുണ്ട്.

ഒന്നും മനസ്സിലാവാതെ നിന്ന ഖാലീദിന് അരികിലേക്ക് ഇതെല്ലാം കണ്ടു കൊണ്ട് മാറി നിന്ന ഓഫീസർ വന്നു. സന്തോഷ വാർത്തയുണ്ട് ഖാലിദ്. ഭാര്യയോ കുട്ടികളോ പറയട്ടെ എന്ന് കരുതിയാണ് ഞാൻ രാവിലെ പറയാതിരുന്നത്. എന്നാൽ അവർ കരയുക മാത്രമാണ് ചെയ്യുന്നത്. പറയുന്നില്ല. അവരെക്കൊണ്ട് ഉടനെ ഇത് പറയാൻ സാധിക്കുമെന്ന് കരുതുന്നില്ല.

“ഖാലീദിന് ജയിൽ മോചനമാണ്. വൈകീട്ടോടെ വീട്ടിലേക്ക് പോകാം”

ഇത് കേട്ടതോടെ ഭാര്യയുടെ കരച്ചിലിന്റെയും മകളുടെ തേങ്ങലിന്റെയും ശക്തി കൂടി. മകൻ കൂടുതൽ ഉച്ചത്തിൽ ചിരിച്ചു കൊണ്ടിരുന്നു. ഒന്നും മനസ്സിലാകാതെ നിന്ന ഖാലിദിനെ ഓഫീസർ കൂടുതൽ കാര്യങ്ങൾ അറിയിച്ചു.

അൽ ഇക്‌ബാരിയയുടെ ടിവി പ്രോഗ്രാമോട് കൂടി ഖാലിദിന്റെ വാർത്ത സൗദിയിൽ മുഴുവൻ അറിഞ്ഞു. മനുഷ്യത്വം കൊണ്ട് ഒരു വിദേശ തൊഴിലാളിയെ സഹായിച്ചതിന് കഴിഞ്ഞ ആറു വർഷമായി ഒരു സൗദി പൗരൻ ജയിലിൽ കിടക്കുന്ന വാർത്ത സൗദിയിലാകെ സഹതാപ തരംഗം സുഷ്ടിച്ചു. പണം അടക്കാൻ കഴിയാത്തത് മൂലം ഇനി ഉടനെയൊന്നും ജയിൽ മോചിതനാവാൻ സാധ്യതയില്ലെന്നും കാരാഗൃഹ വാസം നീണ്ടു പോകുമെന്നുമുള്ള വാർത്ത ഖാലീദിന് അനുകൂലമായ ജനവികാരം ഉണ്ടാക്കി.

ഇതോടെ പ്രോഗ്രാം ശ്രദ്ധയിൽ പെട്ട റോയൽ ഫാമിലി അംഗങ്ങളാരോ വിവരം സൽമാൻ രാജാവിനെ അറിയിച്ചു. ഉടനെ തിരുഗേഹങ്ങളുടെ സേവകനായി സൽമാൻ രാജാവ് ഖാലിദിന്റെ മോചനത്തിന് ആവശ്യമായ ഒൻപത് ലക്ഷം റിയാൽ കൈമാറാൻ ഉത്തരവിടുകയായിരുന്നു. “പണം ഇന്ന് രാവിലെ കോടതിയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ട് ഖാലീദിന് വീട്ടിലേക്ക് പോകാം” ഓഫീസർ പറഞ്ഞു.

ഈ വാക്കുകൾ കേട്ടയുടനെ ഖിബിലക്ക് അഭിമുഖമായി മുട്ടുകുത്തി നിന്ന് കൈകൾ മുകളിലേക്കുയർത്തി ഖാലിദ് മൂന്ന് വാചകങ്ങൾ മാത്രമേ പറഞ്ഞുള്ളൂ.

“അൽഹംദുലില്ലാ”

“സൽമാൻ രാജാവിന് ദീർഘായുസ്സ് ഉണ്ടാവട്ടെ”

“യഹിയയെ പടച്ചവൻ കാക്കട്ടെ”

LATEST

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

Published

on

യാത്രാ രേഖകളിലെ അപാകത മൂലം ശ്രീലങ്കയില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ മലയാളിയായ സൗദി പ്രവാസിയുടെ യാത്രക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ബോര്‍ഡിംഗ് പാസ് നിഷേധിച്ച സംഭവം കഴിഞ്ഞ ദിവസം പ്രവാസി കോര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. (ആ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

റിയാദില്‍ ഹമദ് ഫഹദ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സജീറിന്റെ ശ്രീലങ്കയില്‍ നിന്നും റിയാദിലേക്കുള്ള യാത്രയാണ് ഹെല്‍ത്ത് പാസ്പോര്‍ട്ടിലെ പ്രകടമായ അപാകത മൂലം കഴിഞ്ഞ ദിവസം മുടങ്ങിയത്.

ഈ വാര്‍ത്ത കഴിഞ്ഞ ദിവസം ഞങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ സമാനമായ പ്രശ്നങ്ങള്‍ ഉള്ള നിരവധി സൗദി പ്രവാസികളുടെ പരിഭ്രാന്തി നിറഞ്ഞ സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. സൗദിയില്‍ നിന്നും ഒന്നാമത് ഡോസ് ഫൈസര്‍ വാക്സിനും നാട്ടില്‍ നിന്നും രണ്ടാമത്തെ ഡോസ് ആസ്ത്രസെനക കോവിഷീല്‍ഡ് എടുത്തവരുമാണ് ആശയ കുഴപ്പത്തിലായത്.

ഇവരില്‍ പലരും അടുത്ത ദിവസങ്ങളില്‍ സൗദിയിലേക്ക് യാത്ര ചെയ്യാനുള്ളവരാണ്. സൗദിയില്‍ നിന്നും ആദ്യ ഡോസ് വാക്സിന്‍ എടുക്കുകയും ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ മൂന്ന് ഡോസ് വാക്സിന്‍ എടുത്തതായി രേഖപ്പെടുത്തുകയും ചെയ്യപ്പെട്ട യാത്രക്കാര്‍ക്കാണ് ആശയ കുഴപ്പം ഉണ്ടായത്. എല്ലാവര്‍ക്കും വ്യക്തിപരമായി മറുപടി നല്‍കാന്‍ സാധിക്കാത്തതിനാലാണ് ആശയ കുഴപ്പത്തിലായ യാത്രക്കാര്‍ക്കുള്ള മറുപടി വിടെ പ്രസിദ്ധീകരിക്കുന്നത്.

കഴിഞ്ഞ ദിവസം സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഇവിടെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക പ്രശ്നത്തോടൊപ്പം തന്നെ യാത്രക്കാരന്റെ അശ്രദ്ധയും കൂടിയായപ്പോഴാണ് യാത്രക്കുള്ള അവസരം നിഷേധിക്കപ്പെട്ടത്.

യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷേധിക്കാന്‍ ഇടയായ ഹെല്‍ത്ത് പാസ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗം താഴെ കൊടുക്കുന്നു.

മുകില്‍ കൊടുത്തിട്ടുള്ള ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഒരു തിയ്യതിയില്‍ (24.03.2021) തന്നെ എടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നു. പക്ഷെ ആദ്യ ഡോസ് ഓക്സ്ഫോര്‍ഡ് / ആസ്ട്രസെനക എന്നും രണ്ടാമത്തെ ഡോസ് ഫൈസര്‍-ബയേണ്‍ടെക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. മൂന്നാമതായി ബൂസ്റ്റര്‍ ഡോസ് 13.09.2021 ന് എടുത്തതായും രേഖപ്പെടുത്തിയിരുന്നു. ബൂസ്റ്റര്‍ ഡോസ് ഫൈസര്‍-ബയേണ്‍ടെക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ഒരേ ദിവസം തന്നെ എടുത്തതായി രേഖപ്പെടുത്തിയിരുന്നു എങ്കിലും വ്യത്യസ്ത വാക്സിനുകളുടെ പേരാണ് നല്‍കിയിരുന്നത്. ഇതോടെ ഈ രേഖയുടെ ആധികാരികതയില്‍ സംശയം തോന്നിയ എയര്‍ലൈന്‍ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു.

സാധാരണ ഗതിയില്‍ ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ മൂന്ന് ഡോസ് വാക്സിന്‍ കുത്തിവെപ്പ് കാണുന്നത് മൂലം യാത്രക്കാരന്റെ യാത്രക്ക് അനുമതി നിഷേധിക്കില്ല. എയര്‍ലൈന്‍ സ്റ്റാഫിന്റെ ഭാഗത്ത് നിന്നും അത്തരം നീക്കം ഉണ്ടായാല്‍ രേഖകളുടെ ബലത്തില്‍ യാത്രക്കാരന് തന്റെ ഭാഗം ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കും. കാരണം യാത്രക്കാരന്റെ കൈവശം ആദ്യ ഡോസ് സൗദിയില്‍ നിന്നും ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കും. അത് പോലെ തന്നെ രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ഈ രേഖകളുടെ ബലത്തില്‍ യാത്രക്കാരന് എം.ഒ.എച്ച് സിസ്റ്റത്തില്‍ ഉണ്ടായ സാങ്കേതിക തകരാറാണ് എന്ന് വിശദീകരിക്കാന്‍ സാധിക്കും. നിരവധി യാത്രക്കാര്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്ക വഴിയും മറ്റു രാജ്യങ്ങള്‍ വഴിയും സൗദിയിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം മലയാളി യാത്രക്കാരന് യാത്രാനുമതി നിഷേധിക്കപ്പെട്ടത് മൂന്ന് ഡോസ് വാക്സിന്‍ വിവരങ്ങള്‍ ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ കണ്ടത് കൊണ്ട് മാത്രമല്ല. ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ കാണിച്ചിരിക്കുന്ന വാക്സിന്റെ പേര് മാറിപ്പോയതാണ് ഗുരുതരമായ പിഴവായി ശ്രിലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ കണക്കാക്കിയത്.

യാത്ര നിഷേധിക്കാന്‍ കാരണമായ ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഡോസും ഫൈസര്‍ എന്നാണ് കാണിച്ചിരിക്കുന്നത്. ഇവിടെയാണ്‌ യാത്രക്കാരന് ഗുരുതരമായ പിഴവ് സംഭവിച്ചത്. നാട്ടില്‍ നിന്നും എടുത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എം.ഒ.എച്ച് സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്ന സമയത്ത് സിസ്റ്റത്തില്‍ ഡിഫോള്‍ട്ട് ആയി നല്‍കിയിരിക്കുന്ന പേര് ശ്രദ്ധിക്കാതെ അശ്രദ്ധമായി വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്തത് കൊണ്ട് മാത്രമാണ് ഈ പിഴവ് സംഭവിച്ചത്.

എം.ഒ.എച്ച് സൈറ്റില്‍ ഡിഫോള്‍ട്ട് ആയി ഫൈസര്‍ ബയേണ്‍ടെക് എന്നായിരിക്കും വാക്സിന്റെ പേര് നല്‍കിയിട്ടുണ്ടാവുക. നാട്ടില്‍ നിന്നും വാക്സിന്‍ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ അത് മാറ്റി പകരം ആസ്ട്രസെനക എന്നാക്കി മാറ്റേണ്ടതുണ്ട്. അല്ലാത്ത പക്ഷം ആരോഗ്യ മന്ത്രാലയ രേഖകളില്‍ ഫൈസര്‍ എന്ന പേരായിരിക്കും രേഖപ്പെടുത്തുക. ഈ ഘട്ടത്തില്‍ അശ്രദ്ധയുണ്ടായാല്‍ രണ്ടു ഡോസ് ഫൈസര്‍ എടുത്തതായി തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും രേഖപ്പെടുത്തുകയും ചെയ്യും. രണ്ടാമത്തെയും മൂന്നാമത്തെയും (ബൂസ്റ്റര്‍ ഡോസ്) ഡോസ് എന്നാണ് രേഖപ്പെടുത്തുക. അതാണ്‌ കഴിഞ്ഞ ദിവസം യാത്രാനുമതി നിഷേധിക്കപ്പെട്ട യാത്രക്കാരനും സംഭവിച്ചിട്ടുള്ളത്.

മാത്രമല്ല പാസ്പോര്‍ട്ട് വിവരങ്ങള്‍ പ്രകാരം സജീര്‍ ഇന്ത്യയില്‍ തുടരുന്ന സമയത്താണ് രണ്ടാമത്തെ ഡോസ് ആയും ബൂസ്റ്റര്‍ ഡോസ് ആയും വ്യത്യസ്ത തിയ്യതിയില്‍ ഫൈസര്‍ വാക്സിന്‍ എടുത്തതായി ഹെല്‍ത്ത് പാസ്പോര്‍ട്ട് രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്‍ ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍ അനുമതിയുള്ളതും നല്‍കുന്നതും കോവിഷീല്‍ഡും കോവാക്സിനുമാണ്.

ഈ രണ്ടു അപാകതകള്‍ ഡെസ്കിലെ എയര്‍ലൈന്‍ സ്ടാഫ്ഫ് ചൂണ്ടി കാണിച്ചപ്പോള്‍ അക്കാര്യത്തില്‍ യുക്തി സഹമായ വിശദീകരണം കൊടുക്കാന്‍ സജീറിന് സാധിക്കാതെ പോയി. കാരണം ഹെല്‍ത്ത് പാസ്പോര്‍ട്ട് താനിത് വരെ ശ്രദ്ധിച്ചിട്ടില്ല എന്നാണ് സജീര്‍ വെളിപ്പെടുത്തിയത്. ഇത്രയും പ്രധാനമായ ഒരു രേഖയില്‍ ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും ഇക്കാര്യം ഇതുവരെ തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന സജീറിന്റെ വിശദീകരണം വിശ്വാസ യോഗ്യമല്ലെന്ന് എയര്‍ലൈന്‍ സ്റ്റാഫിന് തോന്നിപ്പോയാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല.

ഈ സംഭവത്തില്‍ സജീറിന്റെ വാക്സിന്‍ രേഖകളുടെ ആധികാരികതയില്‍ സംശയം തോന്നിയത് മൂലമാണ് ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെട്ടത്. ഹെല്‍ത്ത് പാസ്പോര്‍ട്ട് തന്നെ അവിടെ വെച്ച് ആദ്യമായി കാണുന്ന സജീറിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി മനസ്സിലാവാത്തത് കൊണ്ട് തന്റെ ഭാഗം കൃത്യമായി വിശദീകരിക്കാനും സാധിച്ചില്ല. വിശദീകരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ എം.ഒ.എച്ചില്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുന്ന ആദ്യ ഘട്ടത്തില്‍ അശ്രദ്ധ മൂലം വാക്സിന്റെ പേരില്‍ സംഭവിച്ച ഗുരുതരമായ പിഴവ് മൂലം അനുമതി നേടിയെടുക്കാനും സാധിക്കുമായിരുന്നില്ല.

കഴിഞ്ഞ ദിവസം ഉണ്ടായത് ഒരു ഒറ്റപ്പെട്ട സംഭവമായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ. അത് കൊണ്ട് തന്നെ ആ സംഭവത്തില്‍ സമീപ ദിവസങ്ങളില്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ ആശങ്കാകുലരാകേണ്ടതില്ല. ഡോസുകളുടെ എണ്ണത്തില്‍ കാണുന്ന വ്യത്യാസം കൈവശമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മുഖേന വിശദീകരിച്ചാല്‍ മതിയാകും. എന്നാല്‍ വാക്സിന്‍ പേരുകള്‍ മാറി പോകുകയും ചെയ്തിട്ടുണ്ടെങ്കില്‍ യാത്രക്ക് ബുദ്ധിമുട്ടുകള്‍ നേരിമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

Published

on

റിയാദ്: യാത്രാ രേഖകളിലെ അപാകത മൂലം ഒരു മലയാളിയുടെ കൂടി സൗദിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി. തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും രേഖപ്പെടുത്തിയ പ്രകടമായ അപാകത മൂലം റിയാദില്‍ ഹമദ് ഫഹദ് ജനറല്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സജീറിന്റെ ശ്രീലങ്കയില്‍ നിന്നും റിയാദിലേക്കുള്ള യാത്രയാണ് കഴിഞ്ഞ ദിവസം മുടങ്ങിയത്.

സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി കഴിഞ്ഞ പതിനാല് ദിവസമായി ശ്രീലങ്കയില്‍ താമസിച്ചു വരികയായിരുന്നു സജീര്‍. ഇന്നലെ ആയിരുന്നു സൗദിയിലേക്ക് യാത്ര ചെയ്യേണ്ട ദിവസം. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ബോര്‍ഡിംഗ് പാസിനായി രേഖകള്‍ എല്ലാം നല്‍കിയപ്പോള്‍ തവക്കല്‍ന ആവശ്യപ്പെട്ടു.  അത് കാണിച്ചു കൊടുത്തപ്പോള്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് കാണിക്കാന്‍ ആവശ്യപ്പെട്ടു.

ഹെല്‍ത്ത് പാസ്പോര്‍ട്ട് കാണിച്ചു കൊടുത്തപ്പോള്‍ രേഖകളില്‍ കാര്യമായ അപാകത ഉണ്ടെന്നും അതിനാല്‍ യാത്ര അനുമതി നല്‍കാനാവില്ലെന്ന് എയര്‍ലൈന്‍ സ്റ്റാഫ് പറഞ്ഞതായി സജീര്‍ പറയുന്നു. ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ രണ്ടു ഡോസ് വാക്സിനും മൂന്നാമതായി ഒരു ബൂസ്റ്റര്‍ ഡോസ് വാക്സിനും എടുത്തതായാണ് കാണിക്കുന്നത്.

ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഒരു തിയ്യതിയില്‍ (24.03.2021) തന്നെ എടുത്തതായി രേഖപ്പെടുത്തിയിരുന്നു. പക്ഷെ ആദ്യ ഡോസ് ഓക്സ്ഫോര്‍ഡ് / ആസ്ട്രസെനക എന്നും രണ്ടാമത്തെ ഡോസ് ഫൈസര്‍-ബയേണ്‍ടെക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. മൂന്നാമതായി ബൂസ്റ്റര്‍ ഡോസ് 13.09.2021 ന് എടുത്തതായും രേഖപ്പെടുത്തിയിരുന്നു. ബൂസ്റ്റര്‍ ഡോസ് ഫൈസര്‍-ബയേണ്‍ടെക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ഒരേ ദിവസം തന്നെ എടുത്തതായി രേഖപ്പെടുത്തിയുരുന്നു എങ്കിലും വ്യത്യസ്ത വാക്സിനുകളുടെ പേരാണ് നല്‍കിയിരുന്നത്. ഇതോടെ ഈ രേഖയുടെ ആധികാരികതയില്‍ സംശയം തോന്നിയ എയര്‍ലൈന്‍ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു.

എങ്ങിനെയാണ് ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഈ അപാകത കടന്നു കൂടിയതെന്ന് അറിയില്ലെന്ന് സജീര്‍ പറയുന്നു. ഹെല്‍ത്ത് പാസ്പോര്‍ട്ട് രേഖയെ പറ്റി അറിവില്ലായിരുന്നു. ഹെല്‍ത്ത് പാസ്പോര്‍ട്ട് കാണിക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടുള്ള അറിവ് ഇല്ലാത്തതിനാല്‍ അത് ശ്രദ്ധിച്ചിരുന്നില്ല. ബോര്‍ഡിംഗ് പാസിന് വേണ്ടി എയര്‍ലൈന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഹെല്‍ത്ത് പാസ്പോര്‍ട്ടിലെ ഈ അപാകത താനും ശ്രദ്ധിച്ചതെന്ന് സജീര്‍ പറയുന്നു.

സൗദിയില്‍ വെച്ചാണ് താന്‍ ആദ്യ ഡോസ് എടുത്തത്. ആസ്ട്രസെനകയാണ് എടുത്തത്. നാട്ടില്‍ നിന്നാണ് രണ്ടാമത്തെ ഡോസ് എടുത്തത്. അതും ആസ്ട്രസെനക തന്നെയായിരുന്നു. മൂന്നാമത്തെ ഡോസ് താന്‍ എടുത്തിട്ടേയില്ല. എന്ത് കൊണ്ടാണ് മൂന്ന് ഡോസുകളുടെ വിവരങ്ങള്‍ ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടതെന്നും വാക്സിനുകളുടെ പേര് തെറ്റായി കാണിക്കുന്നതെന്നും അറിയില്ലെന്നും സജീര്‍ പറഞ്ഞു.

ഈ രേഖയുമായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കാനാവില്ലെന്നാണ് എയര്‍ലൈന്‍ അധികൃതരുടെ നിലപാട്. രേഖയില്‍ തിരുത്ത് വരുത്തുന്നതിനായി സ്പോണ്‍സര്‍ റിയാദിലെ എം.ഒ.എച്ച് ആസ്ഥാനത്ത് പോയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ യാത്ര മുടങ്ങിയ സജീര്‍ ശ്രീലങ്കയില്‍ കുടുങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

ഈ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ശ്രീലങ്കയിലെ ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വഴി പ്രവാസി കോര്‍ണര്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെടുകയുണ്ടായി. യാത്രക്കാരന്‍ നല്‍കിയ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകളില്‍ കാര്യമായ അപാകതകള്‍ ഉണ്ടായത് കൊണ്ടാണ് യാത്രാനുമതി നിഷേധിച്ചത് എന്നാണ് എയര്‍ലൈന്‍സ അധികൃതര്‍ വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ രേഖകള്‍ പ്രകാരം ഒന്നാമത്തെ ഡോസ് വാക്സിനും രണ്ടാമത് ഡോസ് വാക്സിനും ഒരേ ദിവസമാണ് എടുത്തിട്ടുള്ളത്.

മാത്രമല്ല പാസ്പോര്‍ട്ട് വിവരങ്ങള്‍ പ്രകാരം ഈ യാത്രക്കാരന്‍ ഇന്ത്യയില്‍ തുടരുന്ന സമയത്ത് രണ്ടാമത്തെ ഡോസ് ആയി ഫൈസര്‍ കമ്പനിയുടെ വാക്സിനും മൂന്നാമത്തെ ഡോസ് ആയി വ്യത്യസ്ത തിയ്യതിയില്‍ ഫൈസര്‍ വാക്സിനും എടുതതായാണ് രേഖകളില്‍ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്‍ ഇതുവരെ നല്‍കി തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍ അനുമതിയുള്ളതും നല്‍കുന്നതും കോവിഷീല്‍ഡും കോവാക്സിനുമാണ്. ഈ സാഹചര്യത്തില്‍ ആ യാത്രക്കാരന്റെ രേഖകള്‍ പ്രകാരം യാത്രാനുമതി നല്‍കാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ സജീര്‍ നിരപരാധിയാണെന്നും രേഖകളില്‍ കൃത്രിമം കാണിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും നിയമ വിദഗ്ദര്‍ പറയുന്നു. സൗദി എം.ഒ.എച്ച് സിസ്റ്റത്തില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു സാങ്കേതിക പ്രശ്നമാണ് ഈ ആശയ കുഴപ്പത്തിന് ഇടയാക്കുന്നതെന്നും നാട്ടില്‍ ഒരുപാട് പേര്‍ സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട് എന്നും പറയുന്നു.

എന്നാല്‍ എം.ഒ.എച്ച് സിസ്റ്റത്തില്‍ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്ന സമയത്ത് സജീറിന്റെ ഭാഗത്ത് നിന്നും അശ്രദ്ധ ഉണ്ടായിട്ടുണ്ടാകാന്‍ സാധ്യത ഉണ്ടെന്നും നിയമ വിദഗ്ദര്‍ ചൂണ്ടി കാട്ടുന്നു. അതോടൊപ്പം ഇക്കാര്യങ്ങള്‍ എയര്‍ലൈന്‍ അധികൃതരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സജീറിന് സാധിക്കാതിരുന്നതും യാത്ര മുടങ്ങാന്‍ കാരണമായിട്ടുണ്ടാകം എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

എം.ഒ.എച്ച് സിസ്റ്റത്തില്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുന്ന സമയത്ത് വാക്സിന്റെ പേര് സെലക്റ്റ് ചെയ്യുന്ന സമയത്ത് അശ്രദ്ധ ഉണ്ടാവുകയാണെങ്കില്‍ ഇങ്ങിനെ സംഭവിക്കാന്‍ സാധ്യതയുണ്ട്. കാരണം സൈറ്റില്‍ ഡിഫോള്‍ട്ട് ആയി ഫൈസര്‍ ബയേണ്‍ടെക് എന്നായിരിക്കും വാക്സിന്റെ പേര് നല്‍കിയിട്ടുണ്ടാവുക. നാട്ടില്‍ നിന്നും വാക്സിന്‍ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ അത് മാറ്റി പകരം ആസ്ട്രസെനക എന്നാക്കി മാറ്റേണ്ടതുണ്ട്. അല്ലാത്ത പക്ഷം വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഫൈസര്‍ എന്ന പേരായിരിക്കും രേഖപ്പെടുത്തുക. രണ്ടു ഡോസ് ഫൈസര്‍ എടുത്തതായി തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും രേഖപ്പെടുത്തുകയും ചെയ്യും.

മറ്റൊരു സാങ്കേതിക പ്രശ്നം വ്യത്യസ്ത വാക്സിന്‍ കമ്പനികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. ഒന്നാമത്തെ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസ് വ്യത്യസ്ത കമ്പനിയുടെ വാക്സിന്‍ എടുക്കുന്നവര്‍ക്കാണ് ഈ സാങ്കേതിക പ്രശ്നം സംഭവിക്കുന്നത്. അതായത് സൗദിയില്‍ നിന്നും ഒന്നാമത് ഡോസ് ഫൈസര്‍ വാക്സിനും നാട്ടില്‍ നിന്നും രണ്ടാമത്തെ ഡോസ് ആസ്ത്രസെനക കോവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് ഈ സാങ്കേതിക പ്രശ്നം ഉണ്ടാകാം.

രണ്ടു ഡോസ് വാക്സിന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് സാധാരണ ഗതിയില്‍ എം.ഓ.എച്ച് സൈറ്റില്‍ ഉള്ളത്. ഒന്നാമത്തെ ഡോസും രണ്ടാമത്തെ ഡോസും ഒരേ കമ്പനിയുടേതാണ് എടുത്തതെങ്കില്‍ ഈ സാങ്കേതിക പ്രശ്നം ഉണ്ടാകില്ല. അല്ലാത്ത പക്ഷം സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതായത് ഒന്നാമത് ഡോസ് ആയി ഫൈസര്‍ എടുത്തിട്ടുള്ള വ്യക്തി രണ്ടാമത്തെ ഡോസായി ഫൈസര്‍ തന്നെ എടുത്ത് സൈറ്റില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ഒന്നാമത്തെ ഡോസ് ഫൈസര്‍, രണ്ടാമത്തെ ഡോസും ഫൈസര്‍ എന്ന് രേഖപ്പെടുത്തും. എന്നാല്‍ ഒന്നാമത്തെ ഡോസ് ഒരു കമ്പനിയുടെയും രണ്ടാമത്തെ ഡോസ് വ്യത്യസ്തമായ കമ്പനിയുടെയും ആയിട്ടാണ് എടുക്കുന്നതെങ്കില്‍ മൂന്ന് ഡോസുകള്‍ ആയിട്ടാണ് എം.ഒ.എച്ച് രേഖകളായ തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും അത് കാണാന്‍ സാധിക്കുക.

ഉദാഹരണമായി ഒന്നാമത്തെ ഡോസ് സൗദിയില്‍ നിന്നും ഫൈസര്‍ വാക്സിന്‍ എടുക്കുകയും രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും ആസ്ത്രസെനക കോവിഷീല്‍ഡ് എടുക്കുകയും ചെയ്ത് ആ വിവരങ്ങള്‍ എം.ഒ.എച്ച് സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും മൂന്ന് ഡോസ് എടുത്തതായാണ് രേഖപ്പെടുത്തുക. അതില്‍ ഒന്നാമത്തെ ഡോസിന്റെയും രണ്ടാമത്തെ ഡോസിന്റെയും തിയ്യതികള്‍ ഒന്ന് തന്നെ ആയിരിക്കും. ഒന്നാമത്തെ ഡോസ് എടുത്ത തിയ്യതി തന്നെ ആയിരിക്കും രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതിയായി രേഖപ്പെടുത്തുക. രണ്ടാമത്തെ ഡോസ് എടുത്ത തിയ്യതി ആണ് മൂന്നാമത്തെ ഡോസ് തിയ്യതിയായി രേഖപ്പെടുത്തിയിട്ടുണ്ടാകുക.

ഇത് എം.ഒ.എച്ച് സിസ്റ്റത്തില്‍ ഉണ്ടാകുന്ന ഒരു സാങ്കേതിക പ്രശനമാണ്. ഇതുപോലെയുള്ള പ്രശ്നം അഭിമുഖീകരിക്കുന്ന നിരവധി പ്രവാസികള്‍ സമീപ ദിവസങ്ങളില്‍ മടങ്ങി പോകാന്‍ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്നം മൂലം യാത്ര മുടങ്ങുന്ന സാഹചര്യങ്ങള്‍ വിരളമാണ്. ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണെന്നും രേഖകള്‍ സഹിതം വ്യക്തമാക്കി കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആശയ വിനിമയം നടത്താന്‍ സാധിക്കുന്നവര്‍ക്ക് യാത്ര തടസ്സപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ അശ്രദ്ധ മൂലം വാക്സിന്‍ പേര് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും നിയമ വിദഗ്ദര്‍ പറയുന്നു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

Published

on

1. ഞാന്‍ നാട്ടില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ ശേഷം സൗദിയില്‍ തിരിച്ചെത്തിയ ആളാണ്‌. മാലിദ്വീപില്‍ 14 ദിവസം താമസിച്ചതിനു ശേഷമാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. എനിക്ക് അടിയന്തിരമായി ഇപ്പോള്‍ നാട്ടിലേക്ക് പത്തു ദിവസത്തെ അവധിയില്‍ പോകേണ്ടതായിട്ടുണ്ട്. നാട്ടിലേക്ക് പോയി തിരിച്ചു വരുന്ന സമയത്ത് എനിക്ക് നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനു തടസ്സമുണ്ടോ?

നിലവില്‍ സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ നേരിട്ട് പ്രവേശനം അനുവദിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്കുണ്ട്. സൗദിക്ക് പുറത്ത് നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന വ്യവസ്ഥയില്‍ ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല. ഈ നിബന്ധന റെഡ് ലിസ്റ്റില്‍ ഉള്ള രാജ്യത്ത് നിന്നും സൗദിയിലേക്ക് വരുന്ന വിദേശികള്‍ക്ക് ബാധകമാണ്. ഒരിക്കല്‍ ഇമ്മ്യൂണ്‍ ആയി മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ചതിനു ശേഷം സൗദിയില്‍ തിരിച്ചെത്തിയവര്‍ക്കും ഈ നിബന്ധനയില്‍ ഇളവ് ലഭിക്കില്ല. നിലവിലെ നിബന്ധന പ്രകാരം ഇവര്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയാല്‍ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതായി വരും.

2. ഞാനിപ്പോള്‍ നാട്ടിലാണ് ഉള്ളത്. എന്റെ സൗദി മൊബൈല്‍ നമ്പര്‍ തിരിച്ചു കിട്ടാന്‍ സാധ്യത ഇല്ലാത്ത വിധം നഷ്ടപ്പെട്ടു പോയി. മൊബൈല്‍ ഫോണ്‍ അടക്കമാണ് നഷ്ടപ്പെട്ടു പോയത്. ആ സിം കാര്‍ഡിലാണ് അബ്ഷീര്‍, തവക്കല്‍ന, സ്വഹത്തി എല്ലാം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതെല്ലം പുതിയ നമ്പരിലേക്ക് മാറ്റാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

ഒരു സൗദി പ്രവാസി എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ഒരു മൊബൈല്‍ നമ്പരാണ് നിങ്ങള്‍ക്ക് നഷ്ടമായത്. സൗദിയില്‍ എത്തിയ ശേഷം ഇതെല്ലാം പുതിയ മൊബൈല്‍ നമ്പരിലേക്ക് മാറ്റാന്‍ സാധിക്കും. നിങ്ങളുടെ പേരില്‍ ഒരു സിം കാര്‍ഡ് എടുക്കുക. എയര്‍പോര്‍ട്ടില്‍ MOI (Ministry of Interior) യുടെ മെഷീനില്‍ വിരലടയാളം കൊടുത്ത് അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അബ്ഷീറില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യുക. അബ്ഷീര്‍ അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാല്‍ അതിനു ശേഷം തവക്കല്‍ന ആക്റ്റിവേറ്റ് ചെയ്യുക. ലോഗിന്‍ പേജില്‍ അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ഒ.ടി.പി എന്റര്‍ ചെയ്‌താല്‍ തവക്കല്‍ന പുതിയ മൊബൈല്‍ നമ്പരിലേക്ക് മാറി കിട്ടും. സ്വിഹത്തിയിലും അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ ഇതെല്ലാം സൗദിയില്‍ എത്തിയ ശേഷമാണ് ചെയ്യാന്‍ സാധിക്കുക.

3. അബ്ഷീര്‍, തവക്കല്‍ന, സ്വഹത്തി മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടു പോയി. വര്‍ക്ക്‌ ചെയ്യുന്ന മറ്റൊരു സൗദി നമ്പര്‍ കൈവശം ഉണ്ട്. എനിക്ക് ഇപ്പോള്‍ നാട്ടില്‍ നിന്നും ആദ്യ ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?

രണ്ടു വഴികളാണ് ഉള്ളത്. ഒന്ന് ഒഫീഷ്യലും മറ്റൊന്ന് അണ്‍ ഒഫീഷ്യലും ആണ്. ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ മുഖേന ലഭ്യമാക്കുന്നതാണ് ഒരു വഴി. അത് അണ്‍ ഒഫീഷ്യല്‍ ആണ്. അങ്ങിനെയുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരുമായി ബന്ധപ്പെട്ടാല്‍ സ്വിഹത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സാധ്യതയുണ്ട്. എം.ഒ.എച്ചില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തികളുടെ മൊബൈല്‍ നമ്പരില്‍ ഒ.ടി.പി ലഭിക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് സിസ്റ്റത്തില്‍ നിന്നും പ്രിന്റ്‌ ചെയ്ത് എടുക്കാന്‍ സാധിക്കും. കുറച്ചു ദിവസം മുന്‍പ് വരെ ഇങ്ങിനെ കുറെ പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ലഭ്യമാണോ എന്നറിയില്ല. പണം വാങ്ങിയാണ് ചില ഏജന്റുകള്‍ ഇങ്ങിനെ ചെയ്തു കൊടുതിരുന്നത്. നിയമപരമായ വഴി അല്ലാത്തതിനാല്‍ തിനെ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല.

മറ്റൊരു വഴി ഉള്ളത്, എം.ഓ.എച്ച് മായി ഇ മെയില്‍ വഴി ബന്ധപ്പെടുക. ഇഖാമ കോപ്പി, നഷ്ട്ടപ്പെട്ടു പോയ മൊബൈല്‍ നമ്പര്‍, നിലവിലുള്ള മൊബൈല്‍ നമ്പര്‍ എന്നിവയുടെ വിവരങ്ങള്‍ സഹിതം സ്വിഹത്തി മൊബൈല്‍ നമ്പര്‍ പുതിയ നമ്പരിലേക്ക് മാറ്റി കിട്ടുവാന്‍ അഭ്യര്‍ഥിച്ച് [email protected] ലേക്ക് മെയില്‍ അയക്കുക. ശ്രമിച്ച് നോക്കുക. പ്രതികരണം ചിലപ്പോള്‍ വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം.

4. കോവിഡ് ആദ്യ സമയത്ത് നാട്ടിലേക്ക് വന്നതാണ്. ഇപ്പോഴും നാട്ടിലാണ്. ഇപ്പോള്‍ കഫീല്‍ ഇഖാമ പുതുക്കി തന്നിട്ടുണ്ട്. പക്ഷെ ഇതുവരെ തവക്കല്‍ന ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ എങ്ങിനെയാണ് ഉണ്ടാക്കുന്നത്. അബ്ഷീര്‍ അക്കൌണ്ട് ഉണ്ടായിരുന്നു. പക്ഷെ ഫോണ്‍ നമ്പര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ സൗദിയിലുള്ള സുഹൃത്ത് മുഖേന സിംകാര്‍ഡ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത് വെച്ച് നാട്ടില്‍ നിന്നും മാറ്റാരാൾക് ഉണ്ടാക്കാൻ കഴിമോ?

അബ്ഷീര്‍ ഇല്ലാത്ത വ്യക്തി ആയിരുന്നെങ്കില്‍ സാധിക്കുമായിരുന്നു. സൗദിയിലുള്ള ഒരാളുടെ മൊബൈല്‍ നമ്പര്‍ വെച്ച് സര്‍ട്ടിഫൈ ചെയ്ത് നാട്ടില്‍ നിന്ന് തന്നെ തവക്കല്‍ന ശരിയാക്കാന്‍ സാധിക്കുമായിരുന്നു. മുന്‍പ് അബ്ഷീര്‍ അക്കൌണ്ട് ഉണ്ടായിരുന്ന വ്യക്തിയാണെങ്കില്‍ ഇപ്പോള്‍ ആ സാധ്യതയില്ല. ആദ്യം അബ്ഷീര്‍ അക്കൌണ്ടില്‍ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിരലടയാളം വെച്ച് അപ്ഡേറ്റ് ചെയ്യണം എന്നതിനാല്‍ സൗദിയില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് അപ്ഡേറ്റ് ചെയ്യാനും സാധിക്കുകയുള്ളൂ.

5. പുതിയ വിസക്കര്‍ക്ക് ദുബായില്‍ നിന്നും സൗദിയിലേക്ക് പോകുന്നതിനു ഏതൊക്കെ രേഖകളാണ് ആവശ്യമായുള്ളത്?

  1. മുഖീം അറൈവല്‍ രജിസ്ട്രേഷന്‍ പ്രിന്റൌട്ട്. മൊബൈലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിച്ചാലും മതിയാകും. സൗദിയിലേക്ക് വിമാനം കയറുന്നതിനു മുന്‍പുള്ള മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാം.
  2. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  3. വിസയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ട് എങ്കില്‍ പഴയ പാസ്പോര്‍ട്ട് കൂടി കൈവശം കരുതുക.
  4. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  5. വിമാന ടിക്കറ്റ്
  6. യു.എ.ഇ വിസിറ്റ് വിസയുടെ കോപ്പി ഉണ്ടായിരിക്കണം.
  7. മൊബൈല്‍ ഫോണില്‍ തവക്കല്‍ന അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം. സൗദിയില്‍ എത്തിയ ശേഷം ആക്റ്റിവേറ്റ് ചെയ്‌താല്‍ മതിയാകും. എന്നാല്‍ അപ്ളിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്‌. സൗദിയില്‍ എത്തിയ ശേഷം പാസ്പോര്‍ട്ട് നമ്പര്‍ വെച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.
  8. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നെത് നിര്‍ബന്ധമായ നിബന്ധനയാണ്. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

6. ഞാന്‍ അടുത്ത ദിവസം ദുബായില്‍ നിന്നും റിയാദിലേക്ക് യാത്ര ചെയ്യുവാനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. നാട്ടിലുള്ള ട്രാവല്‍ ഏജന്റാണ് ബുക്ക് ചെയ്തത്. വിമാന യാത്രയില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗേജ് മാത്രമാണ് അനുവദിക്കുക എന്ന് പറയുന്നു. പക്ഷെ എനിക്ക് കൂടുതല്‍ ലഗേജ് ഉണ്ട്. അത് കൊണ്ട് പോകാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

ചിലവ് കുറയ്ക്കാനായി നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തന്ന ട്രാവല്‍ എജന്റ് ഹാന്‍ഡ് ബാഗേജ് മാത്രമുള്ള ടിക്കറ്റ് ആയിരിക്കും നിങ്ങള്‍ക്കായി എടുത്തിട്ടുണ്ടാവുക. ചില ബഡ്ജറ്റ് വിമാന കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി അത്തരത്തിലുള്ള ടിക്കറ്റുകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ലഗേജ് കൊണ്ട് പോകാനുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി കൂടുതല്‍ പണം നല്‍കി പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കും. എയര്‍പോര്‍ട്ടില്‍ എത്തിയതിനു ശേഷം പര്‍ച്ചേസ് ചെയ്യാതെ മുന്‍കൂട്ടി എടുക്കുന്നതായിരിക്കും നല്ലത്. നേരിട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തന്ന ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയാണ് ഉത്തമം.

7. സൗദിയിലേക്ക് വിസിറ്റ് വിസയില്‍ പോകുന്നവര്‍ എന്തൊക്കെ രേഖകളാണ് കൈവശം സൂക്ഷിക്കേണ്ടത്?

  1. വാക്സിനേറ്റഡ്‌ വിസിറ്റര്‍ എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍ പ്രിന്റൌട്ട്. പി ഡി എഫ് കോപിയും സ്വീകാര്യമാണ്. വിമാനം പുറപ്പെടുന്നതിന് മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
  2. വിസയുള്ള പാസ്പോര്‍ട്ട്.
  3. സൗദിയിലേക്കുള്ള വിമാന ടിക്കറ്റ്.
  4. റിട്ടേണ്‍ ഡമ്മി ടിക്കറ്റ്. ഇത് പലപ്പോഴും ചോദിക്കാറില്ല. പക്ഷെ ചോദിച്ചാല്‍ കാണിച്ചില്ലെങ്കില്‍ യാത്രക്ക് തടസ്സം നേരിടും.
  5. നാട്ടില്‍ നിന്നുള്ള ഒറിജിനല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  6. മെഡിക്കല്‍ ഇന്‍ഷുറന്‍സ്.
  7. രക്ഷ കര്‍ത്താവിന്റെ (ആശ്രിത വിസ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തി) ഇഖാമ കോപ്പി.
  8. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  9. മൊബൈല്‍ ഫോണില്‍ തവക്കല്‍ന അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം. സൗദിയില്‍ എത്തിയ ശേഷം ആക്റ്റിവേറ്റ് ചെയ്‌താല്‍ മതിയാകും. എന്നാല്‍ അപ്ളിക്കേഷന്‍ മൊബൈലില്‍ ഡൌണ്‍ലോഡ്‌ ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്‌. സൗദിയില്‍ എത്തിയ ശേഷം പാസ്പോര്‍ട്ട് നമ്പര്‍ വെച്ച് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.
  10. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്‌. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

 

8. എക്സിറ്റ്-റീ എന്‍ട്രി വിസ എങ്ങിനെയാണ് ഓണ്‍ലൈന്‍ ആയി പരിശോധിക്കാന്‍ സാധിക്കുക. അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ?

https://muqeem.sa/#/visa-validity/check എന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മുഖീമിലെ വിസ വാലിഡിറ്റി പേജിലേക്ക് പ്രവേശിക്കാം. ഇഖാമ നമ്പര്‍ ഉപയോഗിച്ചും വിസ നമ്പര്‍ ഉപയോഗിച്ചും രണ്ടു തരത്തില്‍ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി പരിശോധിക്കാന്‍ സാധിക്കും. ഏത് ഓപ്ഷന്‍ ഉപയോഗിച്ചാലും അതിനെ ക്രോസ് മാച്ച് ചെയ്യുന്നതിനായി മറ്റു ഏതെങ്കിലും ഒരു വിവരം കൂടി കൊടുക്കേണ്ടതുണ്ട്.

ഇഖാമ നമ്പര്‍ നല്‍കിയാണ്‌ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി പരിശോധിക്കുന്നതെങ്കില്‍ ഏറ്റവും മുകളില്‍ Iqama Number എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.

അതിനു ശേഷം അതിനു താഴെയായി iqama Number എന്ന് കാണുന്നിടത്ത് നിങ്ങളുടെ ഇഖാമ നമ്പര്‍ നല്‍കുക. അതിനു ശേഷം താഴെ Cross Match by എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ വിസ നമ്പര്‍, പാസ്പോര്‍ട്ട് നമ്പര്‍, പേര്, ജനന തിയ്യതി, ഇഖാമ അവസാനിക്കുന്ന തിയ്യതി, വിസ അവസാനിക്കുന്ന തിയ്യതി എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാന്‍ സാധിക്കും. അതില്‍ നിങ്ങള്‍ക്ക് വിവരം കൊടുക്കുക.

നിങ്ങള്‍ ജനന തിയ്യതിയാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ Date of Birth എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന കലണ്ടറില്‍ നിന്നും ജനന തിയ്യതിയും മാസവും വര്‍ഷവും കൊടുക്കുക. അതിനു ശേഷം താഴെയായി Check  എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്ത പേജില്‍ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി വിവരങ്ങള്‍ കാണിക്കും.

അതില്‍ ഇടത് വശത്ത് ഏറ്റവും മുകളിലായി പാസ്പോര്‍ട്ട് നമ്പര്‍ കാണാം, അതിനു താഴെയായി Duration  എന്ന് കൊടുതിരിക്കുന്നിടത്ത് വിസ അനുവദിച്ചിരുക്കുന്നത് എത്ര ദിവസത്തേക്കാണ് എന്ന് കാണാം. അതിനു താഴെയായി വിസ ഇഷ്യു ചെയ്ത തിയ്യതി (Visa Issue Date), ഏത് തിയ്യതിക്ക് മുന്‍പായാണ് സൗദിയിലേക്ക് തിരിച്ച് പ്രവേശിക്കേണ്ടത് ((Return Before) എന്നിവ കാണാന്‍ സാധിക്കും.

അതിനു എതിര്‍ വശത്തായി വിസ ടൈപ്പ് എന്ന് കാണാം നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ ഒരു തവത്തെക്കുള്ള വിസയാണോ (Single) അതോ പല തവണ ഉപയോഗിക്കാവുന്ന വിസയാണോ (Multiple) എന്നതാണ് അത് സൂചിപ്പിക്കുന്നത്. അതിനു താഴെയായി നിങ്ങള്‍ രാജ്യത്തിനകത്താണോ പുറത്താണോ നിലവില്‍ ഉള്ളത് (Inside/Outside Kingdom) എന്നും കാണാം.

അതിനു താഴെയായി നിങ്ങള്‍ തിരിച്ചു സൗദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തിയ്യതിയും (Return Before) കാണാന്‍ സാധിക്കും. ഇതാണ് നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ  കാലാവധി. ഈ തിയ്യതിക്ക് മുന്‍പായി നിങ്ങള്‍ സൗദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങളുടെ എക്സിറ്റ്-റീ എന്‍ട്രി വിസ സാധുതയില്ലാത്തതായി തീരും. എക്സിറ്റ്-റീ എന്‍ട്രി വിസ നീട്ടി കിട്ടിയിട്ടുണ്ട് എങ്കില്‍ ഇവിടെ അത് കാണാന്‍ സാധിക്കും.

9. യു.എ.ഇ യിലേക്ക് യാത്ര ചെയ്യാന്‍ എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്?

  1. യു.എ.ഇ ടൂറിസ്റ്റ് വിസ
  2. ഇന്‍ഷുറന്‍സ്
  3. വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സൗദിയിലേക്ക് പോകുന്നതിനാല്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് ഹാജരാക്കേണ്ടത്. യു.എ.ഇ യിലേക്ക് 48 മണിക്കൂര്‍ ആണ് നിബന്ധന. ഇത് മൂലം ചിലരുടെയെങ്കിലും യാത്ര മുടങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  4. വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂറിനുള്ളില്‍ എടുത്ത റാപിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്. ഇത് യാത്ര ചെയ്യുന്ന എയര്‍പോര്‍ട്ടില്‍ നിന്നും എടുക്കാം.
  5. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
  6. വിമാന ടിക്കറ്റ്.
  7. റിട്ടേണ്‍ ഡമ്മി ടിക്കറ്റ്. ഇത് പലപ്പോഴും ചോദിക്കാറില്ല. പക്ഷെ ചോദിച്ചാല്‍ കാണിച്ചില്ലെങ്കില്‍ യാത്രക്ക് തടസ്സം നേരിടും.
  8. കാലാവധിയുള്ള പാസ്പോര്‍ട്ട്. ചുരുങ്ങിയത് ആറു മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
  9. യു.എ.ഇ യില്‍ താമസ സൗകര്യത്തിന്റെ തെളിവ്. ചിലപ്പോള്‍ ആവ്ശയ്പ്പെട്ടെക്കം. ഹോട്ടല്‍ ബുക്കിംഗ് ഇതിനുള്ള തെളിവായി കാണിക്കാവുന്നതാണ്. പലപ്പോഴും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അടുത്ത താമസിക്കാന്‍ പദ്ധതിയുള്ളവര്‍ ഉണ്ടായിരിക്കും. അവര്‍ തങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ എമിരേറ്റ്സ് ഐ.ഡി യുടെ കോപ്പി, അയാളുടെ വിലാസം, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ കൈവശം കരുതുന്നത് നന്നായിരിക്കും.
  10. എയര്‍പോര്‍ട്ടില്‍ നിന്നും നടത്തുന്ന പി സി ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് ലഭിക്കുന്നതിന് ആവശ്യമായ ഒരു യു.എ.ഇ മൊബൈല്‍ നമ്പര്‍ ആവശ്യമായുണ്ട്. ഇതിനായി പുതിയ സിം എടുക്കുകയോ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ നമ്പര്‍ നല്‍കുകയോ ചെയ്യാം.

10. സൗദിയിലേക്ക് കൂടുതല്‍ ആളുകളും ദുബായ് വഴിയാണല്ലോ പോകുന്നത്. എനിക്ക് അബുദാബിയില്‍ ബന്ധുക്കളുണ്ട്. വിസിറ്റ് വിസ എടുത്ത് എനിക്ക് അബുദാബി വഴി സൗദിയിലേക്ക് പോകാന്‍ സാധിക്കുമോ?

സാധിക്കും. യു.എ.ഇ ടൂറിസ്റ്റ് വിസിറ്റ് വിസ എടുത്ത് ഏത് എമിറേറ്റ് വഴിയും പോകാന്‍ സാധിക്കും. രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കണം.

11. എന്റെ ഇഖാമ കോപ്പി നഷ്ടപ്പെട്ടു. സ്പോണ്‍സറുമായി ബന്ധപ്പെടാതെ ഇഖാമ കോപ്പി ലഭിക്കാന്‍ എന്താണ് മാര്‍ഗ്ഗം?

തവക്കല്‍നയില്‍ നിന്നും കോപ്പി എടുക്കാന്‍ സാധിക്കും. തവക്കല്‍ന പ്രധാന പേജില്‍ ഹോം, സര്‍വീസസ്, എന്നിവ കഴിഞ്ഞാല്‍ വലത്ത് ഭാഗത്ത് ഡിജിറ്റല്‍ ഡോക്യുമെന്റ്സ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്‌താല്‍ ഡിജിറ്റല്‍ ഇഖാമ കാണാന്‍ സാധിക്കും. തവക്കല്‍ന ഓപണ്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ നേരിട്ടും കാണിച്ചു കൊടുക്കാം. ചിലപ്പോള്‍ ഇന്റര്‍നെറ്റ്‌ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ അതില്‍ നിന്നും കോപ്പി എടുത്ത് സൂക്ഷിക്കാം. സ്ക്രീന്‍ ഷോട്ട് ആയാലും മതി.

12. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് റോഡ്‌ മാര്‍ഗ്ഗം സൗദിയിലേക്ക് യാത്ര ചെയ്യാന്‍ എന്തെല്ലാം രേഖകളാണ് ആവശ്യമായുള്ളത്?

  1. വാക്സിനേറ്റഡ്‌ റെസിഡന്റ് എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍. അതിര്‍ത്തി കടക്കുന്നതിനു മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും.
  2. കാലാവധിയുള്ള എക്സിറ്റ്/റീ എന്‍ട്രി വിസ ഉണ്ടായിരിക്കണം.
  3. കാലാവധിയുള്ള പാസ്പോര്‍ട്ട്
  4. ഇന്ത്യയില്‍ നിന്നുള്ളതോ സൗദിയില്‍ നിന്നുള്ളതോ ആയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  5. സ്വഹത്തിയില്‍ നിന്നുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ തവക്കല്‍നയിലെ ഹെല്‍ത്ത് പാസ്പോര്‍ട്ട്. അല്ലെങ്കില്‍ തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്. പലപ്പോഴും ഇത് നിര്‍ബന്ധമായി ആവശ്യപ്പെടുന്നില്ല.
  6. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.
  7. ഇഖാമ
  8. യു.എ.ഇ വിസിറ്റ് വിസ കോപ്പി.
  9. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചിരിക്കണം എന്നത് നിര്‍ബന്ധമായ വ്യവസ്ഥയാണ്‌. ഇതിനായി പ്രത്യേക രേഖയൊന്നും ആവശ്യമില്ല. ഇത് പാസ്പോര്‍ട്ടിലെ സ്റ്റാമ്പില്‍ നിന്നും വ്യക്തമാകും.

13. ഞാന്‍ സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നതാണ്. പുതിയ വിസയില്‍ രണ്ടാഴ്ച്ചക്ക് ശേഷം തിരിച്ചു പോകേണ്ടതാണ്. എനിക്ക് മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കാതെ തന്നെ നാട്ടില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുമോ?

സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതിയുണ്ട്. പുതിയ വിസയില്‍ വരുന്നവര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുമെന്ന് ജവാസാത് സമീപ ദിവസങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാരനെ നേരിട്ട് യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്ന സംഭവം കഴിഞ്ഞ ദിവസം ഉണ്ടായിട്ടുണ്ട്. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് നല്‍കിയാല്‍ മതിയെന്ന് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞാണ് യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷിധിച്ചത്. സമാനമായ അനുഭവം മറ്റു ചില യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സ്റ്റാറ്റസ് ഇല്ല നിരവധി പേര്‍ ഇന്‍ഡിഗോ സര്‍വീസ് ഉപയോഗപ്പെടുത്തി സൗദിയിലേക്ക് നേരിട്ട് പ്രവേശിച്ചിട്ടുണ്ട്. അതിനാല്‍ നേരിട്ട് പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വഴിയുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ട്രാവല്‍ എജന്റിനോട് ഇക്കാര്യം ചോദിച്ച് ഉറപ്പ് വരുത്തുകയും വേണം.

14. പുതിയ വിസക്കര്‍ക്ക് റോഡ്‌ മാര്‍ഗ്ഗം ദുബായില്‍ നിന്നും സൗദിയിലേക്ക് പോകാന്‍ സാധിക്കുമോ?

തുടക്കത്തില്‍ പുതിയ വിസക്കര്‍ക്ക് തടസ്സങ്ങള്‍ നേരിട്ടിരുന്നു. ഇപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നാണ് അറിവ്. ദുബായ് – ദമ്മാം, റിയാദ് ബസ് സര്‍വീസ് നടത്തുന്നവര്‍ ഇപ്പോള്‍ പുതിയ വിസക്കാരെയും കൊണ്ട് പോകുന്നുണ്ട്.

15. ദുബായില്‍ നിന്നും കാര്‍ / ടാക്സി വഴി യാത്ര ചെയ്യുന്നത് ബസ് മാര്‍ഗ്ഗം പോകുന്നതിനെക്കാള്‍ നല്ലതാണോ? കുടുംബമായി അടുത്ത ആഴ്ച യാത്ര ചെയ്യാനുള്ളതാണ്.

യാത്രാ ചിലവില്‍ കുറച്ച് കൂടി പണം അധികം ചിലവാകും എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ കുടുംബമായി യാത്ര ചെയ്യുന്നതാണെങ്കില്‍ ടാക്സി വഴി പോകുന്നതാണ് ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത്. ടാക്സി വഴി യാത്ര ചെയ്യുമ്പോള്‍ പല ഗുണങ്ങളും ഉണ്ട്. നിങ്ങളുടെ ബോര്‍ഡിംഗ് പോയിന്റില്‍ വന്നു ടാക്സിക്കാര്‍ നിങ്ങളെ പിക്ക് ചെയ്യും എന്നുള്ളതാണ് അതിലൊന്ന്.

മറ്റൊന്ന് ബോര്‍ഡറില്‍ അധികം സമയം ചിലവഴിക്കേണ്ടി വരില്ല. ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു യാത്രക്കാരന്റെ യാത്ര രേഖകളില്‍ തകരാര്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ള യാത്രക്കാരുടെ സമയത്തെ കൂടി ബാധിക്കും. ലഗേജ് പരിശോധനക്കും സമയം ലാഭിക്കാന്‍ കഴിയും.

ദുബായ് സിറ്റിയില്‍ നിന്നുള്ള ഗതാഗത തിരക്ക് കഴിഞ്ഞാല്‍ പിന്നീട് തടസ്സങ്ങള്‍ ഇല്ലാതെ എത്താന്‍ സാധിക്കും. പരമാവധി പത്തു മണിക്കൂറിനുള്ളില്‍ ദുബായില്‍ നിന്ന് റോഡ്‌ മാര്‍ഗ്ഗം ദമ്മാമില്‍ എത്തി ചേരാന്‍ സാധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

16. സൗദിയില്‍ ഇഖാമ ഉള്ളവര്‍ക്ക് നാട്ടില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ രേഖകള്‍ എന്തൊക്കെയാണ്?

  1. വാക്സിനേറ്റഡ്‌ റെസിഡന്റ് എന്ന സ്റ്റാറ്റസ് വെളിപ്പെടുത്തുന്ന മുഖീം രജിസ്ട്രേഷന്‍. സൗദിയിലേക്ക് വിമാനം കയറുന്നതിനു മുന്‍പുള്ള മൂന്നോ നാലോ ദിവസം മുന്‍പ് മുഖീമില്‍ രജിസ്റ്റര്‍ ചെയ്യാം. അതിന്റെ പ്രിന്റൌട്ട് കൈവശം കരുതുക. മൊബൈലില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിച്ചാലും മതിയാകും.
  2. കാലാവധിയുള്ള എക്സിറ്റ്/റീ എന്‍ട്രി വിസ ഉണ്ടായിരിക്കണം.
  3. തവക്കല്‍നഇമ്മ്യൂണ്‍ സ്റ്റാറ്റസ്.
  4. തവക്കല്‍ന ഹെല്‍ത്ത് പാസ്പോര്‍ട്ട്.
  5. സ്വഹത്തിയില്‍ നിന്നുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
  6. കാലാവധിയുള്ള പാസ്പോര്‍ട്ട്
  7. ഇഖാമ കോപ്പി. ഇഖാമ കോപ്പിയോ ഡിജിറ്റല്‍ ഫോര്‍മാറ്റോ കാണിച്ചു കൊടുക്കാം.
  8. വിമാന ടിക്കറ്റ്
  9. യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ചെയ്തിട്ടുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട്.

17. ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. അടുത്തയാഴ്ച സൗദിയിലേക്ക് വിസിറ്റ് വിസയില്‍ പോകാനുള്ളതാണ്. സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഡമ്മി റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടോ? ഇതിന് മുന്‍പ് യാത്ര ചെയ്ത എന്റെ സുഹൃത്തിന്റെ കുടുംബത്തിനോടു റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചിരുന്നില്ല.

വിസിറ്റ് വിസയില്‍ പോകുമ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് ആവശ്യമാണ്. നിങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തോട് റിട്ടേണ്‍ ടിക്കറ്റ് ചോദിച്ചില്ല എന്നതിന്റെ അര്‍ഥം അത് ആവശ്യമില്ല എന്നല്ല. ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ ചോദിക്കാം, ചോദിക്കാതിരിക്കാം. ഇത്രയും രേഖകള്‍ ഒരു യാത്രക്കാരന്റെ കൈവശം ഉണ്ടാകണം എന്നത് യാത്രക്കയുള്ള നിബന്ധനയുടെ ഭാഗമാണ്. ചോദിക്കുന്ന അവസരത്തില്‍ റിട്ടേണ്‍ ടിക്കറ്റ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്ര മുടങ്ങാനുള്ള സാധ്യതയും കൂടുതലാണ്.

പലരും ഡമ്മി റിട്ടേണ്‍ ടിക്കറ്റിലാണ് യാത്ര ചെയ്യുന്നത്. ചിലര്‍ റിട്ടേണ്‍ ടിക്കറ്റ് ചോദിക്കുന്ന സമയത്ത് ഉടനെ എടുക്കാനുള്ള സൗകര്യം ഉപയോഗിച്ചും യാത്ര ചെയ്യുന്നുണ്ട്. അതിനായി നാട്ടിലോ സൗദിയിലോ ദുബായിലോ ഉള്ള ട്രാവല്‍ ഏജന്റിനെ ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടാക്കുന്നത് നന്നായിരിക്കും. ചോദിക്കുന്ന സമയത്ത് ഉടനെ ടിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ സാധിക്കുന്നവരായിരിക്കണം അവര്‍. ഇങ്ങിനെ യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ യാത്രക്ക് മൂന്ന് മണിക്കൂര്‍ എങ്കിലും മുന്‍പ് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് നല്ലത്. അങ്ങിനെയാണെങ്കില്‍ റിട്ടേണ്‍ ടിക്കറ്റ് ആവശ്യപ്പെട്ട് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയാണെങ്കില്‍ അത് ഉടനെ എടുക്കാനുള്ള സമയം ലഭിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST13 hours ago

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

LATEST1 day ago

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

LATEST3 days ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST4 days ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST7 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST1 week ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST1 week ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST2 weeks ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST3 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST3 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST3 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST4 days ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST1 week ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST4 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST3 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST4 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 days ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST7 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Trending

error: Content is protected !!