Connect with us

LATEST

ഈ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ.

Published

on

(2011 നവംബർ 5 നാണ് സൗദിയിലെ ജിദ്ദയിലെ ഷറഫിയയിൽ ശാര സിത്തീനിലെ ഫ്‌ളാറ്റിൽ വെച്ചാണ് ഈ ഈ കഥക്ക് ആധാരമായ സംഭവം നടക്കുന്നത്. സ്വകാര്യത സൂക്ഷിക്കുന്നതിനായി ഇതിലെ മലയാളികളായ വ്യക്തികളുടെ പേരുകളിലും വിവരണങ്ങളിലും മറ്റു വിവരങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.)

“ഏയ് ഹിന്ദീ… ഇവിടെ വാ…”

മജീദ് തല ഉയർത്തി നോക്കി. താടി നീട്ടി വളർത്തിയ മുത്തവയാണ്. മജീദ് അടുത്തേക്ക് ചെന്നു. മേശപ്പുറത്തിരുന്ന ബാറ്റൺ കൊണ്ട് പുറത്ത് ആഞ്ഞൊരടി കിട്ടി. വേദന കൊണ്ട് മജീദ് പുളഞ്ഞു പോയി.

“കാഫിർ. മുസൽമാനാണെന്നും പറഞ്ഞു നടക്കുന്നു. നിനക്കൊക്കെ വ്യഭിചാരിക്കാൻ മക്കക്കടുത്തുള്ള സ്ഥലം മാത്രമേ കിട്ടിയുള്ളൂ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും പ്രാർത്ഥിക്കാൻ ആളുകൾ ഇങ്ങോട്ട് വരുന്നു. ഇവിടെയുള്ള നീയൊക്കെ ഇങ്ങിനെ അഴിഞ്ഞാടി നടക്കുന്നു. എങ്ങിനെ സാധിക്കുന്നു ഇതൊക്കെ?”

പറഞ്ഞു തീർന്നതും അടുത്ത അടി കിട്ടി. വേദന കൊണ്ട് ബോധം മറയുന്ന പോലെ തോന്നി മജീദിന്. ഒരടി കൂടി കൊടുത്ത ശേഷം അവിടെ പോയിരിക്കാൻ മുത്തവ മജീദിനോട് ആജ്ഞാപിച്ചു.

ഇന്ന് നാല് മണിയോടെയാണ് മജീദിനേയും പാക്കിസ്ഥാൻ സ്വദേശി ജഹാംഗീർ അക്തറിനെയും ജിദ്ദയിലെ ഷറഫിയക്കടുത്ത് ശാര സിത്തീനിലെ ഫ്ളാറ്റില്‍ നിന്ന് മതകാര്യ പോലീസ് പിടികൂടിയത്. ഫ്‌ളാറ്റിൽ വെച്ച് ഇന്തോനേഷ്യന്‍ യുവതിയുമായി അനാശാസ്യത്തിൽ ഏർപ്പെട്ടു എന്നാണ് ആരോപണം. മജീദിനും അക്തറിനും ഒപ്പം വ്യഭിചാര കേന്ദ്രം നടത്തിയിരുന്ന മലയാളിയായ ഫാറൂഖിനെയും യുവതിയേയും മുതവമാർ പിടികൂടിയിരുന്നു.

അക്തറിനൊപ്പം പോയ ആ ശപിക്കപ്പെട്ട നിമിഷത്തെ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആയിരം തവണയെങ്കിലും മജീദ് മനസ്സിൽ ശപിച്ചു കഴിഞ്ഞിരുന്നു. മനസ്സറിയാത്ത കുറ്റത്തിനാണ് താൻ പിടിയിലായത്. ഇനി ഈ വിവരം ഷറഫിയ മുഴുവൻ അറിയും. അവിടെ നിന്നും നാട്ടിലും വീട്ടിലും അറിയും.

ഉപ്പ, ഉമ്മ, അനിയൻ ഇവരുടെയൊക്കെ മുഖത്ത് താൻ ഇനിയെങ്ങനെ നോക്കും. നാട്ടിൽ പോയാൽ പുറത്തിറങ്ങി നടക്കാൻ സാധിക്കുമോ. വീട്ടിലെത്തിയാൽ ഫർഹാനയുടെ മുഖത്ത് എങ്ങിനെ നോക്കും. താൻ വ്യഭിചാരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അവൾ ഇനി വിശ്വസിക്കിമോ. മജീദ് കാലുകൾക്കിടയിൽ തല വെച്ചിരുന്ന് നിശബ്ദമായി തേങ്ങി.

ശപിക്കപ്പെട്ട ആ നിമിഷങ്ങൾ മജീദ് വീണ്ടും വീണ്ടും ഓർത്തു. സഫ്‌വാ മോൾക്ക് ബേബി ഡോൾ വാങ്ങാനാണ് റൂമിൽ നിന്നും പുറത്തേക്ക് പോയത്. ഒരെണ്ണം ആദ്യമേ വാങ്ങി വെച്ചിരുന്നുവെങ്കിലും റൂമിൽ കൂടെയുള്ള ബാബുക്ക അപ്പോൾ കുറച്ചു പണം കൂടി കടമായി തന്നതിനാൽ കുറച്ചു കൂടി വലിയ ബേബി ഡോൾ വാങ്ങുക എന്നതായിരുന്നു ഉദ്ദേശം.

പോകുന്ന വഴിയിലാണ് പാക്കിസ്ഥാനി ജഹാംഗീർ അക്തറിനെ കണ്ടത്. ഒരുപാട് തവണ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട്. നല്ല സുഹൃത്തുമാണ്. ഇന്ന് വൈകിട്ട് നാട്ടിലേക്ക് പോകുമെന്ന് പറഞ്ഞപ്പോൾ തനിക്ക് ഭക്ഷണം വാങ്ങി തരണമെന്ന് അക്തറിന് നിർബന്ധം. താൻ പല തവണ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്. അതിന് പകരം വീട്ടുകയാണ്. ഭക്ഷണവും കഴിച്ച് മോൾക്കുള്ള ഡോളും വാങ്ങി തിരിച്ച് അക്തറുമൊത്ത് റൂമിലേക്ക് വരുമ്പോഴാണ് ശാര സിത്തീനിലെ ഫ്‌ളാറ്റിൽ നിന്നും ഫാറുഖ് അക്തറിനെ കൈ വീശി കാണിക്കുന്നത്.

തനിക്ക് ഫാറൂഖുമായി വലിയ ബന്ധമില്ല. ഫാറൂഖ് അത്ര നല്ല പുള്ളിയൊന്നുമല്ല എന്ന് കേട്ടിട്ടുമുണ്ട്. ഒന്ന് കേറിയിട്ട് പോകാം മജീദ് ബായ് എന്ന് അക്തർ നിർബന്ധിച്ചപ്പോൾ അക്തറിനൊപ്പം മജീദും പോയി. അക്തറും ഫാറൂഖും തമ്മിൽ എന്തൊക്കെയോ രഹസ്യം സംസാരിക്കുന്നു. വിലപേശുന്നു.

അക്തർ തിരിച്ചു വന്ന് തന്റെ കയ്യിൽ നിന്നും നൂറ് റിയാൽ ചോദിച്ചു വാങ്ങി ഫാറൂഖിന് കൊടുത്തു. കുറച്ചു സമയത്തിന് ശേഷം ഫ്‌ളാറ്റിനകത്തെ റൂമിന്റെ ഡോർ തുറന്ന് ഫാറൂഖ് തന്നെ അകത്തേക്ക് വിളിച്ചു. “മജീദിക്കാ, ഒന്ന് വന്ന് നോക്കിയിട്ട് പോ”. മജീദ് അകത്തേക്ക് ചെന്നു. മുറിയിൽ കട്ടിലിൽ ഒരു ഇൻഡോനേഷ്യൻ യുവതി ഇരിക്കുന്നു.

ഫാറൂഖ് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും മുറിക്ക് പുറത്ത് ചില അസ്വാഭാവിക ശബ്ദങ്ങൾ കേട്ടു. അഞ്ചോളം മതപൊലീസുകാർ ഉള്ളിലേക്ക് കടന്നു മജീദിനെയും യുവതിയേയും പിടികൂടി മുറിയിൽ നിന്നും പുറത്തിറക്കി.

ഫാറൂഖിന്റെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ മതപൊലീസുകാരുടെ സംഘത്തിൽ പെട്ടവരായിരുന്നു അവർ.

മുത്തവമാർ നാല് പേരെയും നിരത്തി നിലത്ത് മുട്ടുകുത്തി നിർത്തി ചിത്രങ്ങൾ എടുത്തു. അടുത്തുള്ള ഫ്‌ളാറ്റുകളിലെ നാല് പേരെ കൊണ്ട് വന്ന് കാണിച്ചു കൊടുത്തു. തുടർന്ന് ജീപ്പിൽ കയറ്റി ഓഫീസിലേക്ക് കൊണ്ട് പോയി.

ഇന്ത്യക്കാരനായ ഫാറൂഖ് അനധികൃത താമസക്കാരിയായിരുന്ന ഇന്തോനേഷ്യന്‍ യുവതിയെ ഉപയോഗിച്ച് വ്യഭിചാര കേന്ദ്രം നടത്തിയിരുന്നുവെന്നും ഇടപാടുകാരില്‍ നിന്നും നൂറു റിയാല്‍ വീതം ഈടാക്കിയായിരുന്നു ഇടപാട് എന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടപാടുകാരായി അഭിനയിച്ചു കേന്ദ്രത്തിലെത്തിയ അധികൃതര്‍ നാല് പേരെയും കയ്യോടെ പിടികൂടുകയായിരുന്നു എന്നുമായിരുന്നു കേസ്.

 

താൻ പിടിയിലായിട്ട് രണ്ടു വർഷം കഴിഞ്ഞു. ഇന്ന് തന്റെ കേസിൽ ജിദ്ദയിലെ കോടതി വിധി പറയും. നിർവികാരനായിരുന്നു മജീദ്. ഇനി എന്ത് വിധി വന്നാലും തനിക്കെന്താണ്. ജീവിതത്തിൽ തനിക്കെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ഫർഹാനയെയും മോളെയും ഒരുനോക്ക് കാണണം എന്ന് ആഗ്രഹമുണ്ട്. ഇനി അത് മാത്രമേ ആഗ്രഹമുള്ളൂ.

അന്നുച്ചയോടെ മജീദിനെയും ഫാറൂഖിനെയും അക്തറിനെയും ജിദ്ദയിലെ കോടതിയിൽ കൊണ്ട് പോയി. കോടതി വിധി മജീദ് വ്യക്തമായി കേട്ടു.

ഒന്നാം പ്രതി മജീദിനെ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിച്ചിരിക്കുന്നു. രണ്ടാം പ്രതിയായ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന്‍ ഫാറൂഖിന് ആറു വര്‍ഷം തടവും 12,00 അടിയും ഇന്തോനേഷ്യക്കാരി യുവതിക്ക് ഒരു വര്‍ഷത്തെ തടവും ആയിരം അടിയും വിധിച്ചു. മൂന്നാം പ്രതിയായ പാക്കിസ്ഥാന്‍ പൗരൻ ജഹാംഗീർ‌ അക്തറിനെ കുറ്റക്കാരനല്ലെന്ന് കണ്ടു വെറുതെ വിട്ടു.

മുറിയിൽ നിന്നും മജീദിനെയും യുവതിയെയും പിടികൂടിയത് കൊണ്ടും മജീദ് കുറ്റസമ്മതം നടത്തിയത് കൊണ്ടുമാണ് മജീദിന് വധശിക്ഷ ലഭിച്ചത്. വിവാഹിതനായിട്ടും വ്യഭിചാരം നടത്തിയതിനും സാക്ഷികള്‍ സഹിതം പിടിയിലായതും മജീദിന് വിനയായി. മറ്റു പ്രതികള്‍ അവിവാഹിതരായതിനാലാണ് വധശിക്ഷ ഒഴിവായത്.

വിധി പകര്‍പ്പ് ലഭിക്കുകയും അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ 30 ദിവസത്തിനകം വധശിക്ഷ നടപ്പിലാക്കണമെന്നാണ് നിയമം. ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാന്‍ മജീദിന് കോടതി അനുമതി നല്‍കി.

 

“ഇനി ഒരു ആഗ്രഹം കൂടിയേ ബാക്കിയുള്ളൂ ബാബുക്കാ…. ഫർഹാനയെയും മോളേയും ഒന്ന് കൂടി കാണണം. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. അവസാനത്തെ ആഗ്രഹമെന്ന നിലയിൽ എനിക്ക് ഒരു ഉംറ ചെയ്യണം. കഅബയിൽ പോയി പൊട്ടിക്കരഞ്ഞു എല്ലാം പറയണം. ഞാൻ നിരപരാധിയാണെന്ന് പടച്ചവന് അറിയാം. പടച്ചവൻ ഒരു വഴി കാണിച്ചു തരും. ബാബുക്ക എനിക്ക് വേണ്ടി ഒരു ഉംറ ചെയ്യണം. ഭൂമിയിൽ ദിവസങ്ങൾ എണ്ണി കഴിയുന്നവന്റെ അവസാനത്തെ ആഗ്രഹമാണ്”. മജീദിന്റെ ഷറഫിയയിലെ മുറിയിൽ കൂടെ താമസിച്ചിരുന്ന ബാബുക്കയുടെ മുന്നിൽ ജയിൽ പരിസരം മറന്ന് മജീദ് പൊട്ടിക്കരഞ്ഞു കൊണ്ട് അപേക്ഷിക്കുകയാണ്.

“ചെയ്യാം മോനെ….. ഇന്നു തന്നെ ചെയ്യാം. നീ നിരപരാധിയാണെന്ന് എനിക്ക് അറിയാം.ഇതൊക്കെ പടച്ചവന്റെ പരീക്ഷണങ്ങളാണ്. മോൻ പടച്ചവനോട് മനസറിഞ്ഞു തേടിക്കൊണ്ടിരിക്ക്. ഞാൻ മോന് വേണ്ടി ഇന്നുതന്നെ ഉംറ ചെയ്തോളാം”.

കഴിഞ്ഞ 11 വർഷമായി തന്റെ മുറിയിൽ താമസിക്കുന്നവനാണ് മജീദ്. മജീദിന്റെ സ്വഭാവം തനിക്ക് നന്നായറിയാം. ഭാര്യയും മോളും കഴിഞ്ഞേ അവൻ മറ്റൊരു ലോകമുള്ളൂ. ആ പാക്കിസ്ഥാനിയാണ് എല്ലാത്തിനും കാരണം. നല്ല മനസ്സ് ഉള്ളവർക്ക് നല്ലതേ വരൂ. അവൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവന് രക്ഷ കിട്ടും. പടച്ചവൻ വിധിച്ചത് പടപ്പുകൾക്കു മാറ്റാൻ സാധിക്കില്ല. മുറിയിലെത്തിയ ബാബുക്ക ഇഹ്‌റാം വേഷം ധരിച്ച് മക്കയിലേക്ക് പുറപ്പെട്ടു.

മനസ്സ് നൊന്ത് കൊണ്ടാണ് ബാബുക്ക ത്വവാഫ് തുടങ്ങിയത്. ഓരോ തവണ കഅബയെ വലം വെക്കുമ്പോഴും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു. ഏഴാമത്തെ ത്വവാഫ് പൂർത്തിയാക്കി മർവയിലേക്ക് പോകും മുൻപ് സംസം വെള്ളം കുടിച്ച് അൽപ നേരം വിശ്രമിച്ചു.

എഴുന്നേൽക്കുന്ന സമയത്താണ് താടി നീട്ടി വളർത്തിയ ഒരു സൗദി വൃദ്ധൻ തൊട്ടു മുന്നിലിരുന്ന് ഖുർആൻ പാരായണം നടത്തുന്നത് ബാബുക്കായുടെ ശ്രദ്ധയിൽ പെട്ടത്. നല്ല തേജസ്സുള്ള മുഖം. എന്തോ പറയും പോലെ അയാൾ ബാബുക്കയുടെ മുഖത്തേക്ക് നോക്കി. ബാബുക്ക അയാളുടെ അടുത്തേക്ക് ചെന്നു. സംസം വെള്ളം കാനുകൾ കുറച്ച് അപ്പുറത്താണ്. നടക്കാൻ വയ്യ. “കുറച്ച് വെള്ളം കൊണ്ട് വന്നു തരാമോ?”

സന്തോഷത്തോടെ ബാബുക്ക വെള്ളം കൊണ്ട് വന്നു കൊടുത്തു. അപ്പോഴാണ് വൃദ്ധന്റെ അടുത്ത ആവശ്യം. “ബാത്റൂമിലേക്ക് ഒന്ന് കൊണ്ട് പോകാമോ”. വൃദ്ധനായ തന്റെ പിതാവിനെ മനസ്സിലോർത്ത് ബാബുക്ക അയാളെ കുറച്ചകലെയുള്ള ബാത്റൂമിലേക്ക് കൊണ്ട് പോയി. പോകുന്ന സമയത്ത് അയാൾ വിവരങ്ങളൊക്കെ ചോദിച്ചു. വൃദ്ധൻ ഇരുപത് വർഷം മക്കയിലെ ശരീഅത് കോടതിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. വീട്ടിലേക്ക് തിരിച്ചു പോകാനായി ഡ്രൈവറെ കാത്തിരിക്കുകയാണ്. ബാബുക്ക മജീദിന്റെ വിവരങ്ങൾ ചുരുക്കി പറഞ്ഞു.

വൃദ്ധനെ തിരിച്ചു കൊണ്ട് ചെന്നാക്കി പോകാൻ തുനിഞ്ഞ ബാബുക്കയോട് അയാൾ ഇരിക്കാൻ പറഞ്ഞു. “മോനെ പേടിക്കേണ്ട. ഒന്നും സംഭവിക്കില്ല. ധൈര്യമായിരിക്ക്. നിനക്കു ഞാൻ ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞു തരാം. ചിലപ്പോൾ ഇത് നിന്നെ അറിയിക്കാൻ വേണ്ടിയായിരിക്കും എന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ എന്നും കൃത്യ സമയത്ത് വരാറുള്ള ഡ്രൈവർ നേരം വൈകിയത്”.

ബാബുക്ക വൃദ്ധന്റെ അരികിൽ ഇരുന്നു. വൃദ്ധൻ പറഞ്ഞു തുടങ്ങി. “ഗുരുതരവും നീചവുമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള നിയമം സൗദി നിയമ സംഹിതയില്‍ ഉള്‍പ്പെടുന്നവയാണ്‌. അത്തരം കുറ്റകൃത്യങ്ങളില്‍ ഉൾപ്പെടുന്നവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷയും സൗദിയിലെ ശരീഅത് കോടതികള്‍ വിധിക്കുന്നു. അത് പ്രകാരം നിരവധി പേരെ കല്ലെറിഞ്ഞു കൊല്ലാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി വിധിച്ചിട്ടുമുണ്ട്”

“അത്തരത്തില്‍ കല്ലെറിഞ്ഞു കൊല്ലാനുള്ള നിരവധി സ്ഥലങ്ങള്‍ റിയാദിലും ജിദ്ദയിലും മറ്റു നഗരങ്ങളിലുമുള്ള സ്ഥലങ്ങളില്‍ സജ്ജീകരിക്കപ്പെട്ടിരുന്നു. എന്നാൽ നിനക്കറിയാമോ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരാളെ പോലും സൗദിയിൽ കല്ലെറിഞ്ഞു കൊന്നിട്ടില്ല”

ബാബുക്കാക്ക് ഒരു പുതിയ അറിവായിരുന്നു അത്. “എന്ത് കൊണ്ടാണെന്ന് അറിയാമോ? ഞാൻ പറഞ്ഞു തരാം. അത് പോലെ ചെയ്യാൻ നിന്റെ സുഹൃത്തിനോട് പറയണം”.

വൃദ്ധൻ തുടർന്നു. “ചെയ്ത കുറ്റങ്ങളില്‍ കുറ്റസമ്മതം നടത്തുന്നവരെയാണ് കൂടുതലും കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കുന്നത്. എന്നാല്‍ കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളികള്‍ക്ക് ശിക്ഷ നടപ്പാക്കുന്നതിന് മുൻപായി അവരുടെ കുറ്റസമ്മത മൊഴി പിന്‍വലിക്കാനുള്ള അവസരം ശരീഅത് നിയമം നൽകുന്നുണ്ട്”

“ഇത്തരത്തില്‍ കുറ്റസമ്മതം പിന്‍വലിക്കുന്ന അവസരത്തില്‍ അവരെ കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷയില്‍ നിന്നും അവരെ ഒഴിവാക്കപ്പെടുമെന്നു ശിക്ഷ നടപ്പാക്കുന്നതിന് മുൻപായി അവരെ ധരിപ്പിക്കണം. ആ സമയത്ത് മജീദിന് തന്റെ കുറ്റസമ്മതം പിന്‍വലിക്കാം. എങ്കിൽ കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷയില്‍ നിന്നും മജീദ് ഒഴിവാക്കപ്പെടും. നിയമ പ്രകാരം വിചാരണ നടത്തി മറ്റു ശിക്ഷകള്‍ വിധിക്കുകയം ചെയ്യും”

ബാബുക്ക ശ്വാസം വിടാതെ വൃദ്ധന്റെ വാക്കുകൾ മാത്രം ശ്രദ്ധിച്ചിരുന്നു. മജീദിന്റെ കാര്യത്തിൽ പ്രതീക്ഷയുടെ ഒരു വെട്ടം കടന്നു വരുന്നതായി ബാബുക്കാക്ക് മനസ്സിലായി.

“ഇത് പോലെ ചെയ്‌താൽ നിന്റെ സുഹൃത്ത് കല്ലെറിഞ്ഞു കൊല്ലൽ എന്ന ശിക്ഷയിൽ നിന്നും രക്ഷപ്പെടും. ചിലപ്പോൾ പുനർവിചാരണയിൽ വധശിക്ഷ ഒഴിവാക്കി വളരെ അധികം വർഷം ജയിൽ ശിക്ഷയായി മാറാൻ സാധ്യതയുണ്ട്”.

“പേടിക്കേണ്ട. നിന്റെ സുഹൃത്ത് വിചാരിച്ചാൽ ജയിൽ ശിക്ഷ മുഴുവൻ അനുഭവിക്കേണ്ടി വരില്ല. അതിനും ഒരു വഴിയുണ്ട്. അതും ഞാൻ പറഞ്ഞു തരാം”. തുടർന്ന് മജീദിന് ജയിൽ ശിക്ഷാ കാലാവധി തീരുന്നതിന് മുൻപ് തന്നെ ജയിൽ വിമുക്തനാവാനുള്ള വഴിയും അഭിഭാഷകൻ പറഞ്ഞു കൊടുത്തു.

“വിശുദ്ധ ഖുറാനിലെ അധ്യായങ്ങള്‍ മനപാഠമാക്കിയ കുറ്റവാളികള്‍ക്ക് മോചനം നല്‍കാം എന്ന് മുൻപ് ഒരു രാജകല്പനയുണ്ട്. അന്തരിച്ച ഫഹദ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവിന്റെ രാജകല്‍പ്പന പ്രകാരമാണ് കുറ്റവാളികളെ ഇങ്ങിനെ വിട്ടയക്കല്‍ തുടങ്ങി വച്ചത്. ഇത് പ്രകാരം ജയിലിൽ കഴിയുന്ന കാലയളവിൽ മജീദ് ഖുർആനിലെ മുഴുവൻ അധ്യായങ്ങളും മനഃപാഠം ആക്കിയിരിക്കണം”.

“അതുപോലെതന്നെ മുഴുവന്‍ ശിക്ഷാ കാലാവധിയുടെ പകുതി കാലം ശിക്ഷ അനുഭവിച്ചു കഴിഞ്ഞിരിക്കണം. എന്നാൽ നിന്റെ സുഹൃത്തിന് ഇത്തരത്തിലുള്ള ജയിൽ മോചനം ഒരു അവകാശം എന്ന തരത്തിൽ ആവശ്യപ്പെടാൻ സാധിക്കില്ല. ഇത് അധികൃതരുടെ വിവേചന അധികാരത്തില്‍ പെടുന്ന ഒന്നാണ്. പക്ഷെ നിന്റെ സുഹൃത്തിന് ശ്രമിക്കാം. ചിലപ്പോൾ നടക്കും. പലപ്പോഴും നടക്കാറുണ്ട്. ശ്രമിക്കാൻ പറയൂ. പടച്ചവൻ അനുഗ്രഹിക്കട്ടെ“

വിവരങ്ങൾ പറഞ്ഞുതീർന്നതും വൃദ്ധനെ കൊണ്ട് പോകാൻ ഡ്രൈവർ എത്തി. ബാബുക്കാട് സലാം പറഞ്ഞു വൃദ്ധൻ പോയി.

ഈ വിവരങ്ങൾ ബാബുക്കയെ അറിയിക്കുവാൻ വൃദ്ധനെ ആരോ നിയോഗിച്ച പോലെയാണ് ബാബുക്കാക്ക് തോന്നിയത്. ഖിബിലക്ക് മുന്നിൽ ഒരു തവണ കൂടി സുന്നത്ത് നമസ്കരിച്ച് ആ വൃദ്ധനെ തന്റെ മുന്നിലെത്തിച്ച പടച്ചവനോട് ആയിരം തവണ നന്ദി പറഞ്ഞു സഇ പൂർത്തിയാക്കാൻ ബാബുക്ക മർവയിലേക്ക് പോയി.

 

വർഷങ്ങൾ ഏഴ് കഴിഞ്ഞിരിക്കുന്നു. മജീദിന്റെ ഖുർആൻ മനഃപാഠമാക്കൽ ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ജയിലിലെ ഏറ്റവും നല്ല സ്വഭാവത്തിനുടമയായ കുറ്റവാളിയും ഇപ്പോൾ മജീദ് തന്നെ. കോടതിയുടെ പുനർവിചാരണ വിധി പ്രകാരമുള്ള ശിക്ഷാ കാലാവധിയുടെ പകുതി കാലം കഴിയുന്നതിന് ഇനി മൂന്ന് വർഷം കൂടി ബാക്കിയുണ്ട്. അതിനുശേഷം ഒരുപക്ഷേ മജീദിന് മോചനം ലഭിച്ചേക്കാം. തനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്ന ഫർഹാനയെ കാണാനും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഒരുങ്ങുന്ന സഫ്‌വ മോളെയും കാണാൻ സാധിക്കുമെന്ന മജീദിന്റെ ആഗ്രഹം പൂവണിഞ്ഞേക്കാം. മജീദിന്റെ ആഗ്രഹം പൂവണിയാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

KERALA

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

Published

on

315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല പ്രവാസികൾക്കും അറിയാത്ത ഒരു കാര്യമാണ്.

ഏറെ പ്രയോജനകരമായ ഈ വിവരം ഇതുവരെ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പ്രവാസികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള ഒരു സംവിധാനമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസിയുടെ ഫോട്ടോ പതിച്ച ഈ ഒരു വിവിദോദ്ദേശ കാർഡ് കൊണ്ട് തന്നെ എല്ലാ സർക്കാർ പ്രവാസികൾക്ക് നിലവിലും ഭാവിയിലും നൽകുന്ന എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാൻ സാധിക്കും.

മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. 315 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്. ഇത് ഓൺലൈനായി അടക്കാവുന്നതാണ്. ഫീസ് അടച്ച് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷിക്കാം.

ഈ കാർഡ് ഉള്ളവർക്ക് സർക്കാർ നൽകുന്ന ഒരു അധിക സേവനമാണ് വ്യക്തിഗത അപകട ഇൻഷുറൻസ്. ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കാർഡുടമക്ക് അപകടം ഉണ്ടായി മരിക്കുകയോ ഭാഗികമായോ പൂർണമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

കുറച്ചു മുൻപ് വരെ ഈ ഇൻഷുറൻസ് മുഖേന ലഭിക്കുന്ന തുകയുടെ പരിധി രണ്ടു ലക്ഷ്യമായിരുന്നു. ഇപ്പോൾ തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. ഇപ്പോൾ അപകടമരണം സംഭവിച്ചാൽ നാലു ലക്ഷവും പരിക്കേറ്റവർക്ക് ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപ വരെയും ഉയർത്തിയിട്ടുണ്ട്.

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുന്ന നടപടിക്രമം സുതാര്യവും ലളിതവുമാണ്. 18 വയസ് പൂർത്തിയായ പ്രവാസികൾക്ക് കാർഡിനായി അപേക്ഷിക്കാം. ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന ആളായിരിക്കണമെന്ന നിബന്ധനയുണ്ട്. റസിഡൻസ് വിസയോ അല്ലെങ്കിൽ വർക്ക് വിസയോ ഉണ്ടായിരിക്കണം.

ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക് 1800 4253939 എന്ന നോർക്കാ റൂട്ട്സ് ടോൾ ഫ്രീ നമ്പറിലോ, വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് 00918802012345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

Continue Reading

LATEST

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

Published

on

പ്രോട്ടോകോൾ ലംഘനം നടത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ അടിയന്തിര ഉത്തരവ്. ദുബായ് എയർ പോർട്സ് അതോറിറ്റിയാണ് ഉത്തരവിറക്കിയത്.
സെപ്റ്റംബർ 17 ന് അതോറിറ്റി പുറപ്പെടുവിച്ച മെമോ പ്രകാരം 15 ദിവസത്തേക്കാണ് നിരോധനം.

ഇത്‌ രണ്ടാംതവണയാണ് മുന്നറിയിപ്പ് അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തുന്നത്.

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ നിന്നും ആദ്യവാരം ഒരു കോവിഡ് പോസിറ്റീവ് യാത്രക്കാരനെ ദുബായിലേക്ക് കൊണ്ടു വന്ന സംഭവം ഉണ്ടായിരുന്നു. തുടർന്ന് ഈ യാത്രക്കാരനിൽ നിന്നും നിരവധിപേർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിരോധനം.

ജയ്‌പൂരിൽ നിന്ന് കർതാർ സിംഗ് എന്ന യാത്രക്കാരനെയാണ് കൊണ്ടുവരാൻ എയർ ഇന്ത്യാ എക്സ്പ്രസ് തയ്യാറായത്. കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമായിട്ടും യാത്രക്കാരനെ കൊണ്ട് വന്നു എന്ന് തെളിഞ്ഞിരുന്നു. സെപ്റ്റംബർ 2 ന് ഇഷ്യൂ ചെയ്ത കോവിഡ് പോസിറ്റീവ് റിപ്പോർട്ടുമായാണ് നാലാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനെ കൊണ്ട് വന്നത്.

സെപ്റ്റംബർ 18 രാവിലെ മുതൽ 15 ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് ഫ്ലൈറ്റുകൾ എല്ലാം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ കൃത്യമായ പ്ലാൻ തയ്യാറാക്കി നൽകാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോട്ടോകോൾ ലംഘനം മൂലം‌ ദുബായ് എയർ പോർട്ടിനും മെഡിക്കൽ രംഗത്തിനും മറ്റ്‌ യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ഇവർക്ക് ക്വറന്റൈൻ ചിലവ് അടക്കമുള്ളവ നൽകണമെന്നും അതോറിറ്റി മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

INDIA

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

Published

on

പാസ്പോർട്ടിലെ പിഴവുകൾ തിരുത്തുന്നതിനായി സറണ്ടർ ചെയ്ത പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർക്ക് തിരിച്ചടിയായി കേരള ഹൈക്കോടതി വിധി. പിഴവുകൾ തിരുത്താമെന്ന വിശ്വാസത്താൽ സറണ്ടർ ചെയ്ത പാസ്‌പോർട്ടുകൾ പാസ്പോർട്ടിലെ വ്യക്തി വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ തിരുത്തുന്നത് സംബന്ധിച്ച കോടതി വിധിയോടെ സ്തംഭനാവസ്ഥയിലായി.

കോടതി വിധിയോടെ കുരുക്കിലായ പ്രവാസികൾക്ക് തൽക്കാലം മുൻപിൽ ബദൽ മാർഗ്ഗങ്ങൾ ഇല്ല. എന്നാൽ പാസ്പോർട്ട് ആക്റ്റ് ഭേദഗതി വരുത്തി പ്രശ്നം പരിഹരിക്കാൻ സാധിക്കും. ഇത്‌ കേന്ദ്ര സർക്കാർ മുൻകൈ എടുത്താൽ മാത്രമേ സാധിക്കൂ.

കോടതി വിധിക്ക് മുൻപായി വ്യക്തികൾക്ക് അവരുടെ പാസ്‌പോർട്ടിൽ ഉണ്ടായിട്ടുള്ള പിഴവുകൾ നാട്ടിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയോ വിദേശത്ത് എംബസികൾ വഴിയോ തിരുത്തലുകൾ സാധ്യമായിരുന്നു. ഇതിനായി പതിനായിരക്കണക്കിന് പ്രവാസികളാണ് അവരുടെ പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിട്ടുള്ളത്.

പിഴ ഈടാക്കിയായിരുന്നു പാസ്പോർട്ട് അതോറിറ്റി ഇത്തരം തിരുത്തലുകൾ അനുവദിച്ചിരുന്നത്.
എന്നാൽ ഇങ്ങിനെ പിഴ ഈടാക്കി പാസ്‌പോർട്ടിൽ തിരുത്തലുകൾ വരുത്താൻ അതോറിറ്റിക്ക് അധികാരമില്ലെന്നാണ് ജൂൺ രണ്ടിന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച കോടതി വിധിയിൽ പറയുന്നത്. ഇപ്പോൾ പുറത്ത് വന്ന വിധി നിലവിൽ തിരുത്തലുകൾക്ക് അപേക്ഷിച്ചവർക്കും ബാധകമാകും. ഇതോടെ നിലവിലെ പാസ്പോർട്ട് തിരുത്തൽ ബദൽ സംവിധാനം സ്തംഭനാവസ്ഥയിലാകും.

കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് പ്രവാസികൾ പിഴവുകൾ തിരുത്തുന്നതിനായി പാസ്‌പോർട്ടുകൾ സറണ്ടർ ചെയ്തിരുന്നു. എന്നാൽ കോവിഡ് വ്യാപനം ഉണ്ടായതോടെ പാസ്പോർട്ട് ഓഫീസുകളിലെ എല്ലാ നടപടി ക്രമങ്ങളും നിർത്തി വെച്ചതിനാൽ പാസ്പോർട്ട് സറണ്ടർ ചെയ്തവർക്ക് പിഴ അടക്കാനോ ഹിയറിങ് നടത്താനോ ഉള്ള സമയം ലഭിച്ചില്ല. അതിന് ശേഷം ഓഫീസുകൾ തുറന്നാൽ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പ്രതികൂലമായ വിധി ചീഫ് ജസ്റ്റിസ് മണികുമാറിന്റെയും ജസ്റ്റിസ് ഷാജി പി ചാലിയുടെയും ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടാകുന്നത്.

ഈ വിഷയത്തിൽ സിറ്റിസൺസ് ലീഗൽ റൈറ്റ്സ് അസോസിയേഷൻ എന്ന ഒരു എൻ ജി ഓ സംഘടനയും ജാക്സൺ ചുങ്കത്ത് എന്ന വ്യക്തിയും സമർപ്പിച്ച WP (C) 7945 /2018 (s) നമ്പർ പൊതു താൽപ്പര്യ ഹർജിയിലാണ് ഈ വിധി ഉണ്ടായത്.

പാസ്പോർട്ട് ആക്റ്റ് പ്രകാരമുള്ള അതോറിറ്റിക്ക് പാസ്സ്‌പോർട്ട് ഇഷ്യൂ ചെയ്യാനോ, പാസ്‌പോർട്ടിന് വേണ്ടിയുള്ള അപൂർണ്ണമായ അപേക്ഷ തള്ളിക്കളയാനോ, പാസ്പോർട്ട് നൽകുന്നത് നിരസിക്കാനോ, പാസ്‌പോർട്ടിന്റെ സാധുത പരിമിതപ്പെടുത്താനോ, പാസ്പോർട്ട് റദ്ദാക്കാനോ പിടിച്ചെടുക്കാനോ ഉള്ള അധികാരം മാത്രമാണുള്ളത് എന്നായിരുന്നു ഈ സംഘടനയുടെ വാദം. എന്നാൽ പിഴ ഈടാക്കി പിഴവുകൾ തിരുത്തുന്നത് അധികാരമില്ലാത്ത പ്രവൃത്തിയാണെന്നും സംഘാടനം ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പിഴ എന്നാൽ മറ്റൊരു രൂപത്തിലുള്ള ശിക്ഷയാണ് എന്നും കുറ്റക്കാരനെന്ന് കണ്ടാൽ ശിക്ഷിക്കാനുള്ള അധികാരം നടപ്പിലാക്കാൻ ക്രിമിനൽ നടപടി നിയമ പ്രകാരം മജിസ്‌ട്രേറ്റുമാർക്ക് മാത്രമേ അധികാരമുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഒരാളുടെ പാസ്‌പോർട്ടിൽ പിഴവുകൾ കണ്ടെത്തിയാൽ അയാൾ കുറ്റക്കാരനാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായാൽ അയാൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങുകയാണ് പാസ്പോർട്ട് അതോറിറ്റി ചെയ്യേണ്ടത്. പാസ്പോർട്ട് അതോറിറ്റി ഇപ്രകാരം പരാതി നൽകിയാൽ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് തുടർന്നുള്ള നിയമ നടപടികൾ നടപ്പിലാക്കും.

1967 ലെ ഇന്ത്യൻ പാസ്പോർട്ട് ആക്റ്റ് വകുപ്പ് 12 പ്രകാരം പിഴവുകൾക്ക് പിഴ ഈടാക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് അധികാരമില്ലെന്ന് വിധിച്ച കോടതി 1980 ലെ പാസ്പോർട്ട് റൂൾസ് ഷെഡ്യൂൾ മൂന്നിലെ വകുപ്പ് 12 (1) (b) പ്രകാരം രൂപം നൽകിയ പെനാൽറ്റി ലിസ്റ്റ് റദ്ദാക്കി. കൂടാതെ വകുപ്പ് 12 (1A) പ്രകാരമുള്ള പിഴ പട്ടിക സംബന്ധിച്ച ഓഫീസ് മെമ്മോറാണ്ടവും റദ്ദാക്കി.

കേസിൽ കേന്ദ്ര സർക്കാർ പാസ്പോർട്ട് അതോറിറ്റിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പാസ്‌പോർട്ടിൽ പ്രസക്തമായ വിവരങ്ങൾ മറച്ചു വെക്കുന്നവർക്കെതിരെ നടപടിയെടുക്കുവാൻ പിഴ അധികാരം പാസ്പോർട്ട് അതോറിറ്റിക്ക് നൽകേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിന് പാസ്പോർട്ട് അപേക്ഷകർ ഉണ്ടാവാം എന്നതിനാൽ എല്ലാ നിയമ ലംഘകർക്കും എതിരായി നിയമ നടപടികൾ തുടങ്ങി വെക്കാനും നടത്തി കൊണ്ട് പോകാനും അതോറിട്ടിക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കേന്ദ്ര സർക്കാർ വാദിച്ചിരുന്നു.

എന്നാൽ ഈ വാദം തള്ളിക്കളഞ്ഞ കോടതി നിയമ പരമല്ലാതെ വ്യക്തിക്ക് മേൽ ചുമത്തുന്ന പിഴകൾ ഇന്ത്യൻ ഭരണ ഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് വ്യക്തമാക്കി. 2013 ൽ ഡൽഹി ഹൈക്കോടതി സമാനമായ കേസിൽ പുറപ്പെടുവിച്ച വിധിയും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ഇതുവരെ അടച്ച പിഴകൾ തിരികെ നൽകണമെന്ന പരാതിക്കാരുടെ ആവശ്യത്തോട് കോടതി വിയോജിച്ചു. പരാതിക്കാർക്ക് വേണ്ടി അഡ്വ ആന്റണി ലോയിഡും കേന്ദ്ര സർക്കാരിന് വേണ്ടി സുവിൻ മേനോനും അസിസ്റ്റന്റ് സോളിസിറ്റർ ജനറലും ഹാജരായിരുന്നു.

Continue Reading
KERALA16 hours ago

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

LATEST18 hours ago

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

INDIA2 days ago

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST3 days ago

സൗദിയിൽ മലയാളി അകപ്പെട്ടത് വൻ കുരുക്കിൽ

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST4 days ago

വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ

KERALA5 days ago

പ്രവാസി യുവാവിന്റെ ചതിയിൽ മനം നൊന്ത് പെൺകുട്ടി ജീവനൊടുക്കി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST5 days ago

സൗദിയിൽ ഒരു തൊഴിലാളി മാത്രമാണെങ്കിലും ശമ്പളം ബാങ്ക് വഴി അക്കൗണ്ട് നൽകണം

LATEST6 days ago

പാർക്ക് ചെയ്യുന്നവർക്ക് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്

LATEST6 days ago

അപാരമായ സാമ്യവുമായി സൗദിയിൽ ദുൽഖറിന്റെ അപരൻ

LATEST6 days ago

ആദ്യ ഭാര്യയുടെ സോഷ്യൽ മീഡിയ വീഡിയോ സന്ദേശം വൈറലായി. (വീഡിയോ)

LATEST6 days ago

ബിനാമി ബിസിനസ് കേസിൽ സൗദി വനിതക്കും സൗദി പൗരനും വിദേശിക്കും കടുത്ത ശിക്ഷ

LATEST6 days ago

ഒരു വർഷത്തേക്ക് ഇത്തരത്തിൽ പുതുക്കി കിട്ടിയതായി നിരവധി പ്രവാസികൾ

LATEST3 weeks ago

പ്രവാസി യുവാവിന്റെ യഥാർത്ഥ വിവരങ്ങൾ അറിഞ്ഞതോടെ അമ്പരന്ന് സൗദി പ്രവാസികൾ

LATEST1 week ago

സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ. നടപടി ആരംഭിച്ച് മന്ത്രാലയം

LATEST1 week ago

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി

LATEST2 weeks ago

കൃത്യം തെളിഞ്ഞത് പോലീസ് ഉദ്യോഗസ്ഥരുടെ സമർത്ഥമായ ഇടപെടൽ മൂലം

SAUDI ARABIA2 weeks ago

സൈബർ ചതിക്കുഴിയിൽ അകപ്പെട്ട മലയാളി പ്രവാസി. രക്ഷക്കെത്തുന്ന സൗദി സൈബർ വിദഗ്ദൻ

LATEST6 days ago

സ്പോൺസർ നൽകിയ കള്ളക്കേസ് ബുദ്ധിപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തി മലയാളി

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST1 week ago

പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സൗദി ജവാസാത്

LATEST2 weeks ago

പാഠം പഠിപ്പിച്ച് പോലീസ്

LATEST2 weeks ago

സൗദിയിൽ കോൺട്രാക്ടിംഗ് കമ്പനികളിൽ നാലു തൊഴിൽ മേഖലകൾ സൗദിവൽക്കരണം

SAUDI ARABIA4 weeks ago

സൗദിയിലെ പ്രവാസികൾ ഈ പട്ടിക ശ്രദ്ധിക്കുക

LATEST1 week ago

60 കാരനായ വിദേശി ടാക്സി ഡ്രൈവർ പിടിയിലായി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST1 week ago

സൗദിയിൽ സ്‌പോൺസറുടെ അനുമതിയോടെയും ഇല്ലാതെയും സ്‌പോൺസർഷിപ്പ് മാറാനുള്ള നടപടികൾ വ്യക്തമാക്കി മന്ത്രാലയം

Trending

error: Content is protected !!