Connect with us

LATEST

ഈ സമയത്ത് ഏറ്റവും അനുയോജ്യമായത്

Published

on

പ്രതിസന്ധി കാലത്ത് വിമാന സർവീസ് മുടങ്ങിയത് മൂലം നാട്ടിൽ കുടുങ്ങി പോയ പ്രവാസികൾക്ക് ഒരു രൂപ പോലും മുതൽ മുടക്കില്ലാതെ താൽക്കാലിക വരുമാനം ലഭിക്കുന്ന ഒരു പുതിയ ആശയം. നാട്ടിൽ ഒഴിഞ്ഞു കിടക്കുന്ന വീടോ, വീട്ടിൽ ആവശ്യത്തിൽ കൂടുതൽ സ്ഥലമോ, കടമുറികളോ ഉള്ളവർക്കാണ് ഈ ആശയം പ്രയോജനപ്പെടുക.

ഇൻഫോ പാർക്ക് ജീവനക്കാരനായ മാത്യു സെബാസ്റ്റ്യനും, സഹോദരനായ ക്രിസ്‌റ്റോ സെബാസ്റ്റിയനും ചേർന്ന് തുടക്കമിട്ട ഈ വ്യത്യസ്തമായ സംരംഭമാണ് പ്രവാസികൾക്ക് ഏറെ അനുയോജ്യമായി ബിസിനസ് രംഗത്തെ പ്രമുഖർ വിലയിരുത്തുന്നത്.

ഗൃഹോപകരണങ്ങൾ താൽക്കാലികമായി സൂക്ഷിക്കാൻ സംവിധാനം ഒരുക്കുന്ന സേഫ് ഡെപോസിറ്റ് സ്‌റ്റോറേജാണ് ആശയം. അധികമായുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി അധിക മുതൽ മുടക്കില്ലാതെ പണം സമ്പാദിക്കാം എന്നതാണ് ഈ ആശയത്തിന്റെ പ്രത്യേകത.

ഈ സമയത്ത് നിർബന്ധാവസ്ഥയിൽ വാടക കെട്ടിടങ്ങൾ ഒഴിയേണ്ടി വരുന്നവറോ സ്ഥലം മാറി പോകേണ്ടി വന്നവരോ ആയവരുടെയും മറ്റും ഗൃഹോപകരണങ്ങൾ സൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഈ സംവിധാനം ഒരുക്കാൻ സാധിക്കുക. ദീർഘകാല അടിസ്ഥാനത്തിൽ വിദേശത്ത് പോകുകയോ മറ്റോ ചെയ്യേണ്ടി വരുന്നത് കൊണ്ട് ഈ ആവശ്യമായി വരുന്നവർക്കും സേവനം ഒരുക്കാം. ഗാർഹിക ഉപകരണങ്ങളുടെ സൂക്ഷിക്കൽ കൂടാതെ ബിസിനസ് ആവശ്യത്തിനും ഒരുക്കാവുന്നതാണ്.

ഒരു അത്യാവശ്യ സാഹചര്യമാണ് ഈ ആശയത്തെ ഒരു വരുമാന മാർഗ്ഗം ലഭിക്കുന്ന സേവനം ആക്കി മാറ്റിയത്. മാത്യുവിന്റെ സുഹൃത്ത് നാട്ടിലേക്ക് മടങ്ങാനായി ഫ്‌ളാറ്റ് ഒഴിഞ്ഞപ്പോൾ ഫ്‌ളാറ്റിലെ സാധനങ്ങൾ സൂക്ഷിക്കാനായി ഒരു സ്ഥലം ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് കങ്ങരപ്പടി കൃഷിഭവൻ റോഡിലുളള മാത്യുവിന്റെ വീടിന്റെ ഒരു മുറി സുഹൃത്തിന്റെ ഗൃഹോപകരണങ്ങൾ സൂക്ഷിക്കാൻ വിട്ടു നൽകി.

അതിന് പണമൊന്നും ഈടാക്കിയില്ലെങ്കിലും ഈ സൗകര്യം അറിഞ്ഞു കൂടുതൽ പേർ മാത്യുവിനെ സമീപിച്ചപ്പോഴാണ് ഇതൊരു ബിസിനസ് ആക്കി മാറ്റുന്നത്. കാര്യങ്ങൾ നോക്കി നടത്താൻ സഹോദരൻ ക്രിസ്‌റ്റോയും ഉണ്ടായതു കൊണ്ട് മാത്യുവിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി.

ഇതേ ആവശ്യവുമായി സമീപിക്കുന്ന ആളുകളുടെ എണ്ണം കൂടിയപ്പോൾ ഒരു വീട് വാടകയ്ക്ക് എടുത്ത് അവരുടെ ഗൃഹോപകരണങ്ങൾ സൂക്ഷിക്കാൻ തുടങ്ങി.

സാധനങ്ങളുടെ വലിപ്പ കൂടുതലും എണ്ണകൂടുതലും കണക്കാക്കിയാണ് സേവനത്തിന്റെ നിരക്ക് നിശ്ചയിക്കുന്നത്. ഫ്രിഡ്ജ്, ദിവാൻ കോട്ട്, മിക്‌സി, വാഷിങ്ങ് മെഷിൻ പോലുളള സൂക്ഷിച്ച് വയ്ക്കുന്ന സാധനങ്ങളുടെ പട്ടിക തന്നെ തയ്യാറിക്കിയിട്ടുണ്ട്. ഇതനുസരിച്ച് സേവന നിരക്കും ഈടാക്കും.

1 ബിഎച്ച് കെ വലിപ്പമുള്ള ഫ്‌ളാറ്റുകളിലെ ഉപകരണങ്ങൾ സൂക്ഷിക്കാൻ ഒരു മാസം 2999 രൂപയാണ് വാടകയായി ഈടാക്കുന്നത്. 2 ബിഎച്ച് കെ ഫ്‌ളാറ്റുകളിലെ ഉപകരണങ്ങൾക്ക് 3999 രൂപയും.

സാധനങ്ങൾ കുറയുമ്പോൾ അതിനനുസരിച്ച് നിറയ്ക്കും കുറയും. കുറച്ച് സാധനങ്ങൾ മാത്രമായി സൂക്ഷിക്കാൻ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുന്നുള്ളൂ. വീട്ടിലെ സാധനങ്ങൾ കൂടാതെ ഒരാളുടെ സാധനങ്ങൾ മാത്രമായി സൂക്ഷിക്കാൻ ഒരു മുറി മാത്രമായിട്ട് ആവശ്യമങ്കിൽ അതും നൽകും.

ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാനായി സാധനങ്ങൾ നൽകുമ്പോൾ തന്നെ നിബന്ധനകൾ ഒപ്പിട്ട് വാങ്ങി ലീഗൽ എഗ്രിമെന്റ് ആക്കും. വഴിയാണ് ഇപ്പോൾ ആളുകളുടെ സാധനങ്ങൾ സൂക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ ആറ് മാസത്തേക്കാണ് എഗ്രിമെന്റ്. കാലാവധിക്ക് ശേഷം കരാർ പുതുക്കണോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം.

തികച്ചും പ്രൊഫഷണൽ ആയാണ് ഈ ബിസിനസ് മാത്യു മുന്നോട്ട് കൊണ്ട് പോകുന്നത്. സാധനങ്ങളുടെ സുരക്ഷിതത്വത്തിനായി സിസിടിവി നിരീക്ഷണം എല്ലായിടത്തുമുണ്ട്. കൂടാതെ സൂക്ഷിക്കാൻ ബോക്‌സ് സംവിധാനവും പ്രഫഷണൽ പായ്ക്കിങ്ങിലുമാണ് സാധനങ്ങൾ സൂക്ഷിക്കുന്നത്.

ആവശ്യമുള്ളവർക്ക് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. അതിന് കൺഫേർമേഷൻ ഫീസ് ആയി 200 രൂപ ഈടാക്കും. ഈ തുക പിന്നീട് മൊത്തം ബില്ലിൽ കുറച്ചു നൽകും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജിലൂടെയും ഇമെയിലിലൂടെയും, ഫോണിലൂടെയും ബന്ധപ്പെട്ടു കാര്യങ്ങൾ അറിയാം.

നേരത്തെ ബുക്ക് ചെയ്യുന്നതിനുളള സംവിധാനവും ഉണ്ട്. അന്വേഷണം വരുമ്പോൾ അത്
ഇപ്പോൾ എറണാകുളം ജില്ലയിൽ ഉളളവർക്ക് മാത്രമാണ് മാത്യു ഈ സേവനം നൽകുന്നത്. നിലവിൽ അമ്പതിലേറെ ഉപഭോക്താക്കൾ ഉണ്ട്.

ബിസിനസ് കൂടിയതോടെ ഇത് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുളള നടപടികൾ തുടങ്ങിയതായി മാത്യു പറയുന്നു. കൂടാതെ തന്റെ സുഹൃത്ത് വഴി കാഞ്ഞങ്ങാടും ഈ സേവനത്തിന്റെ ഒരു ശാഖ തുടങ്ങാനും പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!