Connect with us

SAUDI ARABIA

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

Published

on

സ്‌പോൺസറെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്ന ഇന്ത്യക്കാരൻ യാത്ര മദ്ധ്യേ സ്‌പോൺസറെ വീഡിയോ കാൾ വിളിച്ചു പരിഹസിച്ചു. പ്രകോപിതനായ സ്പോൺസർ ഇന്ത്യൻ എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ പരാതി നൽകി.

സാമൂഹിക പ്രവർത്തകൻ 45000 റിയാൽ നൽകണമെന്ന നിലപാടിലാണ് സ്പോൺസർ. ഇതോടെ സാമൂഹിക പ്രവർത്തകൻ വെട്ടിലായി.

ദമ്മാമിലെ മലയാളിയായ സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് ബീഹാർ സ്വദേശി ചുനിലാലിനെ (50) സഹായിച്ചു കുടുങ്ങിയത്. വാഹനാപകടത്തിൽ ജയിലിലായ ചുനിലാലിനെ ജാമ്യത്തിൽ ഇറക്കിയത് നാസ് വക്കമായിരുന്നു.

ദമ്മാമിൽ ട്രക്ക്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന ബിഹാർ സ്വദേശി ചുനിലാൽ ഒരു വർഷം മുൻപ് നടന്ന വാഹന അപകടത്തെ തുടർന്നാണ് ജയിലിലായത്. ചുനിലാൽ ഓടിച്ചിരുന്ന ട്രക്ക് മറ്റു ട്രക്കുകളിലേക്ക്​ ഇടിച്ചു കയറുകയായിരുന്നു.

മൂന്ന് ട്രക്കുകൾക്ക് ആ അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. ചുനിലാൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയ കോടതി 45000 റിയാൽ നഷ്ട പരിഹാരം വിധിച്ചു.

ചുനിലാൽ താൽക്കാലിക ജാമ്യത്തിൽ ഇറക്കിയങ്ങിയെങ്കിലും കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നൽകാൻ സ്പോൺസർ വിസമ്മതിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചു അപകടം വരുത്തി വെച്ച ചുനിലാലിന്റെ ബാധ്യത താൻ ഏറ്റെടുക്കില്ലെന്ന നിലപാടിൽ ആയിരുന്നു സ്പോൺസർ.

ഇതോടെ നഷ്ടപരിഹാരം നൽകാതെ തനിക്ക് സൗദിയിൽ നിന്നും പുറത്ത് പോകാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ചുനിലാൽ ഏതു വിധേനയും നാട്ടിലെത്താനുള്ള വഴി അന്വേഷിച്ചു നടക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഇയാൾ സ്​പോൺസറെ കബളിപ്പിച്ച്​ നാട്ടിലേക്ക്​ കടക്കാൻ റിയാദിലേക്ക് കടന്ന് അവിടുത്തെ നാടുകടത്തൽ കേന്ദ്രത്തിൽ കയറിപ്പറ്റി.

എന്നാൽ ചുനിലാലിന്റെ പേരിൽ കേസുണ്ടെന്ന്​ മനസ്സിലാക്കിയ തർഹീൽ അധികൃതർ ഇയാളെ നാട്ടിലേക്ക് അയക്കാതെ ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക്​ അയച്ചു. അവിടെ വെച്ചാണ് സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തെ കണ്ടുമുട്ടുന്നത്.

നാസ് വക്കത്തിനോട് സഹായം അഭ്യർത്ഥിച്ച ചുനിലാൽ തന്നെ ജാമ്യത്തിൽ പുറത്തിറക്കിയാൽ പണം സ്വരൂപിക്കാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ചു. തനിക്ക്​ ദമ്മാമിൽ നിരവധി ബന്ധുക്കളുണ്ടെന്നും അവിടെ നിന്നും പണം സമാഹരിച്ച് നഷ്ടപരിഹാരം അടക്കാനുള്ള തുക ഉണ്ടാക്കാൻ കഴിയുമെന്നും പറഞ്ഞ ചുനിലാൽ അവിടുത്തെ ട്രക്ക്​ ഡ്രൈവർമാരുടെ സംഘടന പണം തന്നു സഹായിക്കുമെന്നും ജാമ്യത്തിൽ പുറത്തിറക്കിയാൽ എത്രയും പെട്ടെന്ന് പണവുമായി തിരികെ വരാമെന്നും ഉറപ്പ് നൽകി.

ഇയാളുടെ വാക്കുകൾ വിശ്വസിച്ച നാസ്​ വക്കം തുടർന്ന് ചുനിലാലിനെ സ്വന്തം ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു. ബന്ധുക്കളൂടെ അടുത്തേക്ക്​ എന്ന നാട്യത്തിൽ റിയാദിലേക്ക് പോയ ചുനിലാൽ ഇന്ത്യൻ എംബസിയെ തെറ്റിദ്ധരിപ്പിച്ച്​ പുതിയ പാസ്​പോർട്ട്​ സംഘടിപ്പിച്ചു.

ഈ പാസ്പോർട്ട് ഉപയോഗിച്ച് ​ബഹറിൻ വഴി നാട്ടിലേക്ക് കടക്കുകയായിരുന്നു. ബഹറിനിൽ എത്തിയ ഇയാൾ കണക്ഷൻ ഫ്ലൈറ്റിൽ കയറുന്നതിന് മുൻപായി​ വീഡിയോ കാൾ വിളിച്ച്​ സ്​പോൺസറെ താൻ സംഘടിപ്പിച്ച പാസ്പോർട്ട്​ ഉയർത്തിക്കാട്ടി പരിഹസിക്കുകയും ചെയ്​തു.

ഇതോടെ പ്രകോപിതനായ സ്​പോൺസർ ഇന്ത്യൻ എംബസിക്കും ജാമ്യം നിന്ന നാസ് വക്കത്തിനും എതിരെ പരാതി നൽകി. തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ട നാസ് വക്കത്തിനോട് ചുനിലാലിന്റെ നഷ്ട പരിഹാര തുകയായ 45000 റിയാൽ അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നൽകിയാൽ മാത്രമേ നാസ് വക്കത്തിനെതിരായ പരാതി പിൻവലിക്കൂ എന്ന നിലപാടിലാണ് ചുനിലാലിന്റെ സ്പോൺസർ.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!