Connect with us

SAUDI ARABIA

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

Published

on

കഴിഞ്ഞ വർഷം മാർച്ചിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി അലി (50) ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. ലഭിച്ചിരുന്ന ശമ്പളത്തിനേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ച കുറ്റത്തിന് അലി ജയിലിലായത്.

മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അലി ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു കോടതി വിധിച്ചത്. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി പതിനൊന്നു മാസം പിന്നിട്ടിട്ടും മോചനം ലഭിക്കാതെ വന്ന അലിക്ക് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

വരുമാനത്തിൽ കൂടുതൽ പണം സൗദിയിൽ നിന്നും പുറത്തേക്ക് അയക്കുന്ന കുറ്റത്തിന് പലരും പിടിയിലാവാറുണ്ട്. പലപ്പോഴും ഇത്തരം നിയമ വിരുദ്ധ ഉദ്ദേശമില്ലാത്ത പല പ്രവാസികളും ഈ നിയമത്തിന് കീഴിൽ കുരുങ്ങാറുണ്ട്. അവർ പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് അവർ അറിയുന്നില്ല.

പലപ്പോഴും അവർ പണം കുഴൽപ്പണമായി നാട്ടിലേക്ക് അയക്കുകയും അല്ലെങ്കിൽ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിലൂടെ നാട്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കുകയും ചെയ്യാറുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ ചിലപ്പോൾ സഹായിക്കുന്നവർക്ക് പണം ലഭിച്ചേക്കാം. പലപ്പോഴും ഒരു സഹായമെന്ന രീതിയിലായിരിക്കും ഇങ്ങിനെ ചെയ്യുക.

പക്ഷെ ഇത് കടുത്ത നിയമ ലംഘനമാണ് എന്നറിയുക. മണി ലോണ്ടറിംഗ് വിരുദ്ധ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മൂന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കൂടാതെ ഏഴു മില്യൺ റിയാൽ വരെ പിഴ ശിക്ഷയും ലഭിക്കും. അതായത് ഇന്നത്തെ വിനിമയ നിരക്ക് വെച്ച് കൂട്ടിയാൽ ഏകദേശം 14 കോടിയിലധികം രൂപ.

സൗദി അറേബ്യയിൽ കടുത്ത കുറ്റകൃത്യമായി കണക്കാക്കുന്ന ഒന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അഥവാ മണി ലോണ്ടറിംഗ്. സൗദി അറേബ്യയിൽ വളർന്നു വന്നിരുന്ന തീവ്രവാദ സംഘങ്ങളുടെയും അവർക്ക് പണം നൽകുന്ന സ്വദേശികളെയും തളക്കാനാണ് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള ഈ നിയമം കൊണ്ട് വന്നത്.

വിദേശികളാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ മേൽ പറഞ്ഞ ശിക്ഷ കൂടാതെ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ നാട് കടത്തും. കൂടാതെ സൗദിയിലേക്ക് ഭാവിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.

കുറ്റം ചെയ്യുന്നത് സ്വദേശികളാണെങ്കിലും ശിക്ഷക്ക് കുറവുണ്ടാകില്ല. മേൽ പറഞ്ഞ ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും. അതിന് ശേഷം രാജ്യത്ത് നിന്നും പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏർപ് എടുത്തും. എത്ര വർഷമാണോ ജയിലിൽ കിടന്നിട്ടുള്ളത്, അത്രയും വർഷത്തെ യാത്ര വിലക്കാണ് സ്വദേശികൾക്ക് ലഭിക്കുക. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തിലും ഇളവുകൾ ലഭിക്കാറുണ്ട്.

പലപ്പോഴും ഇത്തരത്തിൽ പണം അയക്കുന്നവർ തങ്ങൾ നിരീക്ഷണത്തിലാണ് എന്ന കാര്യം അറിയാറില്ല. നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും മലയാളികൾ എയർപോർട്ടിൽ വെച്ച് ഇക്കാര്യത്തിന് ഇമിഗ്രെഷൻ അധികൃതരുടെ പിടിയിലായിട്ടുണ്ട്.

മലപ്പുറം തിരൂർ സ്വദേശി സുധീർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശികളായ ശിഹാബ്​, അബ്​ദുറഹ്​മാൻ, കോഴിക്കോട്​ കാപ്പാട്​ സ്വദേശി മുജീബ്​ എന്നിവരാണ്​ റിയാദിലെ മലസ്​ ജയിലിൽ നിന്ന്​ മോചിതരായത്​ 2017 ഡിസംബറിലാണ്. അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട്​ നടത്തുകയും വിദേശത്തേക്ക്​ പണം അയക്കുകയും ചെയ്തുവെന്നതാണ് ഇവരിൽ ആരോപിച്ചിരുന്ന കുറ്റം.

ഇവരിൽ സുധീറിന്​ 32 മാസത്തിന്​ ശേഷമാണ്​ മോചനം ലഭിച്ചത്​. റിയാദിൽ നിന്ന്​ 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്​റ്റിക്​ കടയിൽ ജീവനക്കാരനായിരുന്ന ഇയാൾ കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ്​ മാസത്തിലാണ്​​ അറസ്​റ്റിലായത്​. അമിത അളവിൽ പണം അയച്ചുവെന്ന പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് കണ്ടെത്തിയാണ് ഇമിഗ്രെഷൻ അധികൃതർ തടഞ്ഞു വെച്ചത്.

സുധീറിന്റെ പേരിൽ അൽരാജ്​ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെ 22 ലക്ഷം റിയാൽ വിദേശത്തേക്ക്​ അയച്ചു എന്നതായിരുന്നു ആരോപണം. സുഹൃത്തുക്കൾ പലരും തന്റെ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ പണമയച്ചിരുന്നു എന്നായിരുന്നു സുധീറിന്റെ ഭാഷ്യം. സുധീർ നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സൗദിയിലുള്ള സുഹൃത്തുക്കളുടെ കൈവശമായിരുന്നു.

ഇവരെല്ലാം അയച്ച തുക പരിധിയിൽ അധികമായപ്പോൾ അക്കൗണ്ട് ഉടമയായ സൗദി മോണിറ്ററിങ്​ ഏജൻസിയുടെ ശ്രദ്ധയിൽ പെട്ട് നിരീക്ഷണത്തിൽ ആവുകയായിരുന്നു. കോടതി സുധീറിന് 20 മാസത്തെ തടവുശിക്ഷയാണ്​ വിധിച്ചത്​.

മോചിതരായ മറ്റ്​ മലയാളികളിൽ ശിഹാബും അബ്​ദുറഹ്​മാൻ സകാകയിലാണ്​ ജോലി ചെയ്​തിരുന്നത്​. മുജീബ്​ റിയാദിലും. ഇവർക്കെതിരെയും അമിതമായ തോതിൽ പണമയച്ച കേസാണുണ്ടായിരുന്നത്​.

ഒരു പ്രവാസിക്ക് അയാൾ രാജ്യത്തിന്റെ നിയമമനുസരിച്ച് സമ്പാദിച്ച പണം നിയമം അനുശാസിക്കുന്ന വഴികളിലൂടെ തന്നെ ചിലവാക്കുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. ഇത് വായിക്കുമ്പോൾ ഒരു സാധാരണ പ്രവാസിക്കുണ്ടാവുന്ന ന്യായമായ സംശയം ഏതൊക്കെ പണമാണ് മണി ലോണ്ടറിംഗ് നിയമത്തിൻകീഴിൽ കുറ്റകരമാവും എന്നാണ്.

അതിനുള്ള ഏറ്റവും ലളിതമായ ഉത്തരം നിയമ പരമല്ലാതെ മാർഗ്ഗങ്ങളിൽ കൂടി സമ്പാദിക്കുന്ന പണമെല്ലാം മണി ലോണ്ടറിംഗ് നിയമത്തിന്റെ പരിധിയിൽ വരും എന്നുള്ളതാണ്. അത്തരത്തിലുള്ള പണം നിയമപരമല്ലാതെ രാജ്യത്ത് നിന്ന് കടത്താനോ മറ്റോ ഇത്തരം പണമുണ്ടാക്കിയ വ്യക്തിക്ക് കൂട്ട് നിന്നാൽ അയാൾ ശിക്ഷാർഹനായി മാറും.

ഒരു വിദേശി അയാളുടെ സ്‌പോൺസറുടെ കീഴിലല്ലാതെ മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കുന്ന പണം നിയമ വിധേയമായ പണമല്ല. അത് അയാൾ നിയമ പ്രകാരമല്ലാത്ത മാർഗങ്ങളിലൂടെ അയാൾ അയക്കുകയാണെങ്കിൽ അത് മണി ലോണ്ടറിംഗ് നിയമ പ്രകാരമുള്ള കുറ്റമായി തീരും. അതിന് അയാളെ സഹായിക്കുന്ന ഏതൊരാളും കുറ്റക്കാരനായി മാറുകയും ചെയ്യും.

നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങളുടെ നിയമ പരമായ വരുമാനത്തിന് കൂടുതലായി ഇടപാടുകൾ നടന്നാൽ നിങ്ങൾ നിരീക്ഷണത്തിന് വിധേയരായി മാറും. ആ ഇടപാടുകൾക്ക് നിങ്ങൾ നിയമപരമായ വിശദീകരണങ്ങളും കൊടുക്കേണ്ടി വരും. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും കുറ്റക്കാരാണെന്ന് തെളിയുകയാണെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയും ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ നിയമ വിരുദ്ധമായ പണം അറിഞ്ഞോ അറിയാതെയോ സഹായമെന്ന നിലക്കോ കമ്മീഷൻ വാങ്ങിയോ സ്വന്തം അക്കൗണ്ടിലൂടെ അയച്ച പലരും സൗദിയിൽ നിയമ നടപടികൾക്ക് വിധേയരാവേണ്ടി വന്നിട്ടുണ്ട്.

കണക്കിൽ കവിഞ്ഞ പണം സൗദിയിൽ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ സൗദിയിൽ മാത്രമല്ല, ഇന്ത്യയിലും നിയമ പ്രശ്നങ്ങൾ ഉയർന്നു വരാറുണ്ട്. സൗദിയിൽ നിന്നും എൻആർഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് വൻതോതിൽ പണം ഒഴുകിയതായി ശ്രദ്ധയിൽ പെട്ട കേന്ദ്ര സർക്കാർ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി സൗദി അറേബ്യയോട് അഭ്യർത്ഥിച്ചിരുന്നു.

ഇത്തരത്തിൽ വൻതുകഎൻ ആർ ഐ അക്കൗണ്ടിലേക്ക് അയച്ച ഇന്ത്യക്കാർക്ക് ഇതിനുള്ള വരുമാന ഉറവിടമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗദി വാണിജ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു.

2000 ഇന്ത്യക്കാരുടെ വരുമാനം ഉറവിടം അന്വേഷിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നാല് വർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് മന്ത്രാലയത്തിന് കൈമാറിയത്. ഇതിനെ തുടർന്ന് സൗദി വാണിജ്യമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാൽ സാമ്പത്തിക കുറ്റം ചുമത്തുമെന്നും ഇത്തരം അനധികൃത ഇടപാടിൽ സ്വദേശികളുടെ പങ്ക് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

LATEST

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

Published

on

ആറു മാസത്തിന് ശേഷം ഇന്നലെ മുതൽ വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ സൗദിയിലേക്ക് വിദേശികൾ മടങ്ങിയെത്തി തുടങ്ങി. കർശന നിബന്ധനകളുടെയും കോവിഡ് പ്രോട്ടോക്കോളിന്റെയും അടിസ്ഥാനത്തിൽ യാത്രക്കാരെ പ്രവേശിക്കുന്നുണ്ടെങ്കിലും കരമാർഗ്ഗവും വായുമാർഗ്ഗവുമെല്ലാമുള്ള അതിർത്തികളിൽ കർശന നിരീക്ഷണം തുടരുകയാണ്. നിബന്ധനകൾ പൂർണ്ണമായും പാലിക്കാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയാണ്.

കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്രത്തിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഡൽഹിയിൽ നിന്നും എത്തിയ യാത്രക്കാരനെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ ജിദ്ദ എയർപോർട്ടിൽ നിന്ന് തന്നെ അധികൃതർ തിരിച്ചയച്ചു. യാത്രക്കാരൻ ഹാജരാക്കിയ ഈ സർട്ടിഫിക്കറ്റ് കൈകൊണ്ട് എഴുതിയത് ആയിരുന്നു. ഈ സർട്ടിഫിക്കറ്റിന്റെ സാധുത അംഗീകരിക്കാൻ അധികൃതർ തയ്യാറാവാത്തതിനെ തുടർന്നാണ് യാത്രക്കാരനെ തിരിച്ചയക്കേണ്ടി വന്നത്.

സൗദി ജനറല്‍ അധികൃതർ പുറത്തിറക്കി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം യാത്രക്ക് 48 മണിക്കൂറിനുളിൽ അംഗീകൃത പരിശോധന കേന്ദ്രത്തിൽ നിന്നെടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം എന്നത് ഏറ്റവും പ്രധാനപ്പെട്ട നിബന്ധനയാണ്. രോഗ വ്യാപനത്തിന് ഇടയാക്കും എന്നതിനാൽ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അധികൃതർ തയ്യാറല്ല. കൈകൊണ്ട് എഴുതിയ സർട്ടിഫിക്കറ്റുകളിൽ എളുപ്പം കൃത്രിമം നടത്താൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് ആധികാരികമല്ലെന്ന കാരണത്താൽ ഇവ തിരസ്കരിക്കുന്നത്.

സൗദിയിലേക്ക് തിരിച്ചു വരാൻ ഉദ്ദേശിക്കുന്ന എല്ലാ പ്രവാസികളും ജനറല്‍ അതോറിറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇത് പ്രകാരം സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാവർക്കും സൗദി ആരോഗ്യമന്ത്രാലയം നിഷ്കർഷിച്ച ഹോം ക്വാറന്റൈന്‍ കർശനമായി പാലിക്കണം. സൗദിയിൽ എത്തുന്ന എല്ലാവരും മൊബൈലിൽ തത്മൻ, തവക്കല്‍നാ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

സൗദിയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവർ പോകുന്ന രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി മനസ്സിലാക്കുകയും അനുസരിക്കുകയും വേണം. ശരീരോഷ്മാവ് 38 ഡിഗ്രിയില്‍ കൂടുതൽ ഉള്ളവർക്ക് യാത്രാനുമതി ലഭിക്കില്ല. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ക്വറന്റൈൻ വ്യവസ്ഥ സംബന്ധിച്ച നിബന്ധന പാലിക്കുമെന്ന ഉറപ്പ് നൽകണം.

യാത്രക്കാർ നേരത്തെ തന്നെ എയർപോർട്ടുകളിൽ എത്തിച്ചേരണം. മാസ്ക് നിർബന്ധമായി ധരിക്കണം. ഏഴുവയസ്സിന് മുകളിലുള്ളവർക്ക് മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. മാസ്ക് യാത്രയുടെ ഒരു ഘട്ടത്തിലും മുഖത്ത് നിന്നും മാറ്റാൻ പാടില്ല. സ്വന്തം ആവശ്യത്തിനായി സാനിറ്റെയ്‌സർ കൈവശം സൂക്ഷിക്കണം. മറ്റുള്ളവരിൽ നിന്നും ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കണം.

എയർപോർട്ട് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക നിർദ്ദേശങ്ങളുണ്ട്. ഇവരും നിർബന്ധമായി മെഡിക്കല്‍ പരിശോധന നടത്തണം. ഓരോ യാത്രക്ക് ശേഷവും വിമാനങ്ങള്‍ ശുദ്ധീകരിക്കണം. യാത്രക്കാരുടെ വിരലടയാളം പരിശോധിക്കുന്ന ജവാസാത്തിന്റെ ഫിംഗര്‍ പ്രിന്റ് മെഷീനുകള്‍ ഓരോ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കണം.

യാത്രക്കാരെ ഒരുമിച്ചു വിമാനത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാനോ വിമാനത്തിൽ നിന്നും പുറത്തിറങ്ങാനോ അനുവദിക്കരുത്. സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ ഘട്ടം ഘട്ടമായി മാത്രമേ ഇത് അനുവദിക്കാവൂ.

അതെ സമയം ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് സാധാരണ വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. പ്രത്യേക സാഹചര്യങ്ങൾ മുൻനിറുത്തി മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് അനുമതി നൽകിയ പോലെ തന്നെ സൗദിയിലേക്കും അനുമതി നൽകുമെന്നാണ് പ്രതീക്ഷ.

എന്നാൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നതോടെ കാലാവധിയുള്ള ഇഖാമയും വിസയും ഉള്ളവർക്ക് സൗദിയിലേക്ക് മടങ്ങിയെത്താൻ സാധിക്കും. നിലവിൽ കേരളത്തിൽ നിന്ന് ഇതുവരെ ചാർട്ടേഡ് വിമാന സർവീസുകളൊന്നും ആരംഭിച്ചിട്ടില്ല. വിവിധ ട്രാവൽ ഏജൻസികൾ ചാർട്ടേഡ് വിമാനങ്ങൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ കേരളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്നാണ് സൂചന.

സാധാരണ വിമാന സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിൽ, ഇഖാമയും റീ എൻട്രിയും തിയ്യതി അവസാനിക്കാറായ പ്രവാസികൾ ഏതു വിധേനയും സൗദിയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണ്. അതിനാൽ തന്നെ ചാർട്ടേഡ് വിമാനങ്ങൾ ആരംഭിച്ചാൽ യാത്രക്കാരെ ലഭിക്കുമെന്ന കാര്യത്തിൽ ട്രാവൽ ഏജൻസികൾക്ക് സംശയമില്ല.

Continue Reading

LATEST

സൗദിയിൽ മലയാളി അകപ്പെട്ടത് വൻ കുരുക്കിൽ

Published

on

അജ്ഞാതർ തന്റെ ഇഖാമയും വിരലടയാളവും ഉപയോഗിച്ച് സിംകാർഡുകൾ എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മലയാളിക്ക് താൽക്കാലിക മോചനം. ജിദ്ദയിൽ സൂപ്പർമാർക്കറ്റിൽ കഴിഞ്ഞ ഒമ്പത് വർഷമായി  ജോലി ചെയ്യുന്ന മലപ്പുറം മങ്കട സ്വദേശി അണ്ണൻ തൊടി അബ്ദുറഹ്മാൻ ആണ് സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടിന്റെ ഇടപെടലിലൂടെ ജാമ്യം ലഭിച്ചത്.

അബ്ദുറഹ്മാൻ തന്റെ ഇഖാമ പുതുക്കാൻ ശ്രമിച്ചപ്പോഴാണ് ഇഖാമയും ബാങ്ക് അക്കൗണ്ടുമെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. കൂടുതൽ അന്വേഷിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഇയാൾ ഒരു സ്വദേശി പൗരനെയും കൂട്ടി ജിദ്ദയിലെ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ റിയാദിലെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനുള്ള നിർദ്ദേശമാണ് ലഭിച്ചത്.

തുടർന്ന് അബ്ദുറഹ്മാൻ റിയാദിലെ പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് ഇഖാമയും ബാങ്ക് അക്കൗണ്ടുമെല്ലാം ബ്ലോക്ക് ചെയ്യപ്പെട്ട കാരണം വ്യക്തമായത്. അബ്ദുറഹ്‌മാന്റെ പേരിൽ എടുത്തിട്ടുള്ള സിം കാർഡുകൾ ഉപയോഗിച്ച് ബാങ്കുകളിൽ വൻ തട്ടിപ്പുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സിം കാർഡുകളിൽ നിന്നും വിളിച്ച് ഒ ടി പി നമ്പറുകൾ കരസ്ഥമാക്കിയാണ് തട്ടിപ്പുകൾ നടത്തിയത് എന്നും വ്യക്തമായി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അബ്ദുറഹ്മാൻ നിരപരാധിയെന്നും തട്ടിപ്പിൽ പങ്കില്ലെന്നും ഇയാളുടെ പേരിൽ വ്യാജമായി സിം കാർഡുകൾ എടുത്താണ് തട്ടിപ്പുകൾ നടത്തിയതെന്നും വ്യക്തമായതോടെ പോലീസ് റാഫി പാങ്ങോടിന്റെ ജാമ്യത്തിൽ അബ്ദുറഹ്‌മാനെ താൽക്കാലികമായി വിട്ടയക്കുകയായിരുന്നു.

കമ്പനിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും ആ വിവരങ്ങളുമായി അടുത്ത വെളിയാഴ്ച്ച നേരിട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് അബ്ദുറഹ്‌മാന്‌ ലഭിച്ചിട്ടുള്ള നിർദ്ദേശം.

രണ്ടു സിം കാർഡുകൾ മാത്രമാണ് അബ്ദുറഹ്മാൻ നിലവിൽ ഉപയോഗിക്കുന്നത്. എന്നാൽ ഓൺലൈനിൽ പരിശോധിച്ച് നോക്കിയപ്പോൾ നിരവധി സിം കാർഡുകൾ അബ്ദുറഹ്‌മാന്റെ പേരിൽ ഉള്ളതായി മനസ്സിലാക്കാൻ സാധിച്ചുവെന്നും അബ്ദുറഹ്മാൻ പറയുന്നു. തുടർന്ന് ആ സിം കാർഡുകൾ കാൻസൽ ചെയ്യിച്ചുവെങ്കിലും അതിന് മുൻപ് തന്നെ തട്ടിപ്പ് സംഘം തട്ടിപ്പുകൾ നടത്തിയതായാണ് സംശയിക്കുന്നത്.

Continue Reading

LATEST

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

Published

on

സൗദിയുടെ അതിർത്തികൾ ഇന്ന് പുലർച്ചെ ആറിന് ഭാഗികമായി തുറന്ന് കൊടുത്തെങ്കിലും ഇന്ത്യക്കാർക്ക് സൗദിയിലെത്തണമെങ്കിൽ നിലവിൽ യാത്രാ സൗകര്യമില്ല. വിമാന സർവീസുകളിലൂടെ മാത്രമേ ഇന്ത്യക്കാർക്ക് സൗദിയിൽ എത്താൻ സാധിക്കൂ.

എന്നാൽ ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് തുടക്കമായിട്ടില്ല. ഇന്ത്യയിൽ നിന്നും സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദി എയർലൈൻസിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഓരോ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ പ്രത്യേക വ്യവസ്ഥകളുണ്ട്. ആ വ്യവസ്ഥകൾ പാലിച്ചു മാത്രമേ സർവീസുകൾ നടത്താനാവൂ.

ജനുവരിയോടെ നിലവിലെ യാത്രാ വ്യവസ്ഥകളിൽ മാറ്റം വരുത്തി അതിർത്തികൾ പൂർണതോതിൽ തുറക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് എത്താനായി ചാർട്ടേഡ് വിമാനങ്ങളെയോ വന്ദേ ഭാരത് സർവീസുകളെയോ ആശ്രയിക്കേണ്ടിവരും.

അവസരം മനസ്സിലാക്കിയ പല ട്രാവൽ ഏജൻസികളും ചാർട്ടേഡ് വിമാന സർവീസുകൾ നടത്താനുള്ള അനുമതിക്കായി നീക്കം തുടങ്ങിയിട്ടുണ്ട്. ചില ഏജൻസികൾ ഒരു പടി കൂടി കടന്ന് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ബുക്കിംഗും സ്വീകരിച്ചുതുടങ്ങി. വന്ദേ ഭാരത് സർവീസുകളാണ് ഇന്ത്യക്കാർക്ക് സൗദിയിൽ എത്താനുള്ള മറ്റൊരു വഴി.

ഏറ്റവും ആദ്യം ചാർട്ടേഡ് സർവീസുകൾക്ക് അനുമതി ലഭിക്കുന്നവർക്ക് കൂടുതൽ നിരക്കുകൾ ഏർപ്പെടുത്താൻ സാധിക്കുമെന്നും മറ്റു വഴികൾ ഇല്ലാത്തതിനാൽ യാത്രക്കാർ ആ നിരക്കിൽ തന്നെ യാത്ര ചെയ്യാൻ നിർബന്ധിതരാവുമെന്നും ട്രാവൽ ഏജൻസികൾക്ക് ബോധ്യമുണ്ട്. ജനുവരിയിൽ വിമാന സർവീസുകൾ പഴയ നിലയിൽ ആവുന്നത് വരെ അവസരം നിലനിൽക്കുന്ന സാഹചര്യമാണ് ഏജൻസികൾക്ക് മുന്നിലുള്ളത്.

എന്നാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് സർവീസ് നടത്താനായി സൗദി സർക്കാരിന്റെയും ഇന്ത്യൻ സർക്കാരിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. പക്ഷെ സൗദിയിലേക്കുള്ള വിമാന സർവീസുകളെ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇതുവരെ യാതൊരു അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

Continue Reading
KERALA17 hours ago

പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

LATEST19 hours ago

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

INDIA2 days ago

കുരുക്കിലായി പതിനായിരക്കണക്കിന് പ്രവാസികൾ അടക്കം അനേകം പേർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST3 days ago

സൗദിയിൽ മലയാളി അകപ്പെട്ടത് വൻ കുരുക്കിൽ

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST4 days ago

വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ

KERALA5 days ago

പ്രവാസി യുവാവിന്റെ ചതിയിൽ മനം നൊന്ത് പെൺകുട്ടി ജീവനൊടുക്കി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST5 days ago

സൗദിയിൽ ഒരു തൊഴിലാളി മാത്രമാണെങ്കിലും ശമ്പളം ബാങ്ക് വഴി അക്കൗണ്ട് നൽകണം

LATEST6 days ago

പാർക്ക് ചെയ്യുന്നവർക്ക് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്

LATEST6 days ago

അപാരമായ സാമ്യവുമായി സൗദിയിൽ ദുൽഖറിന്റെ അപരൻ

LATEST6 days ago

ആദ്യ ഭാര്യയുടെ സോഷ്യൽ മീഡിയ വീഡിയോ സന്ദേശം വൈറലായി. (വീഡിയോ)

LATEST6 days ago

ബിനാമി ബിസിനസ് കേസിൽ സൗദി വനിതക്കും സൗദി പൗരനും വിദേശിക്കും കടുത്ത ശിക്ഷ

LATEST6 days ago

ഒരു വർഷത്തേക്ക് ഇത്തരത്തിൽ പുതുക്കി കിട്ടിയതായി നിരവധി പ്രവാസികൾ

LATEST3 weeks ago

പ്രവാസി യുവാവിന്റെ യഥാർത്ഥ വിവരങ്ങൾ അറിഞ്ഞതോടെ അമ്പരന്ന് സൗദി പ്രവാസികൾ

LATEST1 week ago

സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ. നടപടി ആരംഭിച്ച് മന്ത്രാലയം

LATEST1 week ago

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാക്കി

LATEST2 weeks ago

കൃത്യം തെളിഞ്ഞത് പോലീസ് ഉദ്യോഗസ്ഥരുടെ സമർത്ഥമായ ഇടപെടൽ മൂലം

SAUDI ARABIA2 weeks ago

സൈബർ ചതിക്കുഴിയിൽ അകപ്പെട്ട മലയാളി പ്രവാസി. രക്ഷക്കെത്തുന്ന സൗദി സൈബർ വിദഗ്ദൻ

LATEST6 days ago

സ്പോൺസർ നൽകിയ കള്ളക്കേസ് ബുദ്ധിപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തി മലയാളി

LATEST3 days ago

സൗദിയിലേക്ക് തിരിച്ചെത്താൻ യാത്ര സൗകര്യമില്ലാതെ ഇന്ത്യക്കാർ

LATEST2 days ago

സൗദിയിൽ നിന്ന് പോകുന്നവരും തിരിച്ചെത്തുന്നവരും നിർബന്ധമായി അറിയേണ്ടത്

LATEST1 week ago

പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സൗദി ജവാസാത്

LATEST2 weeks ago

പാഠം പഠിപ്പിച്ച് പോലീസ്

LATEST2 weeks ago

സൗദിയിൽ കോൺട്രാക്ടിംഗ് കമ്പനികളിൽ നാലു തൊഴിൽ മേഖലകൾ സൗദിവൽക്കരണം

SAUDI ARABIA4 weeks ago

സൗദിയിലെ പ്രവാസികൾ ഈ പട്ടിക ശ്രദ്ധിക്കുക

LATEST1 week ago

60 കാരനായ വിദേശി ടാക്സി ഡ്രൈവർ പിടിയിലായി

LATEST5 days ago

വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ അനുമതി നൽകി

LATEST1 week ago

സൗദിയിൽ സ്‌പോൺസറുടെ അനുമതിയോടെയും ഇല്ലാതെയും സ്‌പോൺസർഷിപ്പ് മാറാനുള്ള നടപടികൾ വ്യക്തമാക്കി മന്ത്രാലയം

Trending

error: Content is protected !!