KERALA
പ്രവാസി യുവാവിന്റെ ചതിയിൽ മനം നൊന്ത് പെൺകുട്ടി ജീവനൊടുക്കി

കേരള മനസ്സാക്ഷിയെ നടുക്കിയ കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യക്ക് ശേഷം സമാനമായ മറ്റൊരു മരണം കൂടി. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ആറാട്ടുപുഴയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.
ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ, ഗീത ദമ്പതികളുടെ മകൾ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. കൊല്ലം വി.എൻ.എസ്.എസ് നഴ്സിങ് കോളേജിലെ ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിനിയാണ് അർച്ചന.
ആത്മഹത്യക്ക് പിന്നിൽ കണ്ടല്ലൂർ സ്വദേശിയായ ശ്യാംലാൽ എന്ന യുവാവാണ് എന്നാണ് ആരോപണം. അർച്ചനയുടെ മരണ ശേഷം ശ്യാംലാൽ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ശ്യാംലാലിനു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മരണത്തിന് മുൻപ് കൂട്ടികാരിയുമായി ഇക്കാര്യത്തെ പറ്റി സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. പൊലീസ് ഈ ഫോൺ സംഭാഷണങ്ങൾ ശേഖരിച്ചു.
ശ്യാംലാലിന്റെയും അർച്ചനയുടെയും പ്രണയം രണ്ടു വീട്ടുകാരും അറിഞ്ഞിരുന്നു. അർച്ചന സ്ക്കൂളിൽ പഠിക്കുന്ന കാലമാണ് ഇയാൾഅർച്ചനയുമായി സ്നേഹത്തിലാവുന്നത്. അർച്ചന പ്ലസ്ടുവിലെത്തിയപ്പോൾ ശ്യാംലാൽ വിവാഹം ആലോചിച്ച് അർച്ചനയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ അർച്ചനയുടെ വീട്ടുകാർ പഠനം കഴിഞ്ഞ ശേഷം മാത്രമേ വിവാഹം കഴിപ്പിക്കൂ എന്ന നിലപാടെടുത്തു.
പിന്നീട് അർച്ചന ബി.എസ്.സി നഴ്സിംഗിന് ചേർന്നപ്പോൾ വീണ്ടും വിവാഹാലോചനമായെത്തി. എന്നാൽ ശ്യാംലാലിന്റെ സഹോദരിക്ക് 100 പവനും കാറുമാണ് സ്ത്രീധനമായി കൊടുത്തതെന്നും അതിനാൽ അർച്ചനക്കും അത്രയും സ്ത്രീധനം നൽകണം എന്നുമുള്ള ശ്യാംലാലിന്റെ വീട്ടുകാരുടെ നിലപാടിനോട് യോജിക്കാൻ സാമ്പത്തികമായി പിന്നിലുള്ള അർച്ചനയുടെ കുടുംബത്തിന് സാധിച്ചില്ല. എങ്കിലും ശ്യാംലാലിന്റെ നിർബന്ധത്തിന് വഴങ്ങി അയാളുടെ വീട്ടുകാർ സമ്മതിക്കുകയായിരുന്നു.
പിന്നീട് വിദേശത്തേക്ക് പോയ ശേഷം സാമ്പത്തികമായി ഉയർച്ച ഉണ്ടായപ്പോൾ അർച്ചന അറിയാതെ കായംകുളം സ്വദേശിനിയായ ഒരു പെൺകുട്ടിയുമായി ശ്യാംലാലിന്റെ വിവാഹ നിശ്ചയം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞപ്പോഴാണ് അർച്ചന ജീവനൊടുക്കിയത്.
ഒതളങ്ങ എന്ന വിഷക്കായ കഴിച്ചതിന് ശേഷം താൻ ആത്മഹത്യ ചെയ്യുകയാണ് എന്ന് ശ്യാംലാലിനെ മെസ്സേജ് വഴി അറിയിച്ചു. പിന്നീട് ശ്യാംലാൽ ഈ സന്ദേശം കണ്ടു എന്ന് ഉറപ്പ് വരുത്തിയ ശേഷം അർച്ചന മെസേജ് ഡിലീറ്റ് ചെയ്യുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും വിഷക്കായ കഴിക്കുകയുമായിരുന്നു.
മെസേജ് കണ്ടതോടെ ശ്യാംലാൽ ഇക്കാര്യം അർച്ചനയുടെ ഒരു സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാൾ അർച്ചനയുടെ വീട്ടിലെത്തിയപ്പോഴേക്കും അർച്ചന മരണാസന്നയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും അർച്ചനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
KERALA
ഇവരാണ് യൂസഫലിയുടെ ജീവന് രക്ഷിച്ച പൈലറ്റുമാര്‍

ഇന്ന് രാവിലെ ഏറണാകുളത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ജീവന് രക്ഷിച്ചത് കോട്ടയം സ്വദേശികളായ രണ്ടു പൈലറ്റുമാര്‍. സംഭവ സമയത്ത് ഹെലികോപ്റ്റര്‍ പറത്തിയിരുന്നത് പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറും സഹ പൈലറ്റ് കോട്ടയം പൊന്‍കുന്നം സ്വദേശി ശിവകുമാറുമാണ്. പൈലറ്റുമാര്‍ക്ക് അഭിനന്ദന പ്രവാഹങ്ങളാണ് നാനാ ഭാഗത്തു നിന്നും ലഭിക്കുന്നത്.
24 വര്‍ഷത്തെ നേവിയിലെ സേവനത്തില്‍ നിന്നും വിരമിച്ചതിനു ശേഷമാണ് 51 കാരനായ അശോക് കുമാര്‍ ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റായി സ്ഥാനമേറ്റെടുക്കുന്നത്. അശോക് കുമാറിന്റെ മനോധൈര്യവും വൈദഗ്ദ്യവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും യൂസഫലിയെയും ഭാര്യയേയും രക്ഷിച്ചത്.
സംഭവ സമയത്ത് യൂസഫലി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്ററായ ‘അഗസ്ട്ട 1൦9’ എന്ന ഇരട്ട എഞ്ചിന് ഹെലികോപ്റ്ററാണ് ഉപയോഗിച്ചിരുന്നത്. 1600 കിലോയാണ് ഈ ഹെലികോപ്റ്ററിന്റെ ഭാരം. നാല് യാത്രക്കാര്‍ക്കും രണ്ടു പൈലറ്റുമാര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ യൂസഫലിയുമ ഭാര്യയും പ്രൈവറ്റ് സെക്രട്ടറിയും അടക്കം നാല് യാത്രക്കാരും രണ്ടു പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്.
യാത്രക്കിടയില്‍ കനത്ത മഴയും കാറ്റും ഉണ്ടായതാണ് കാര്യങ്ങള്‍ വഷളാക്കിയത്. അതിനിടയില്‍ രണ്ടു എഞ്ചിനുകളും പ്രവര്‍ത്തന രഹിതമായതും സ്ഥിതിഗതികള്‍ ഗുരുതരമാക്കി. നിയന്ത്രണം നഷ്ടപ്പെട്ടു ഓട്ടോ റൊട്ടെഷനില് ആയിരുന്ന ഹെലികോപ്റ്റര്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ചെറിയ കാറ്റില്‍ പോലും ഒരു വശത്തേക്ക് ചെറിയാന് സാധ്യത ഉണ്ടായിരുന്നു.
അത്തരത്തില്‍ ഹെലികോപ്റ്റര്‍ ഒരു വശത്തേക്ക് ചെരിയുകയാനെങ്കില് മുകള്‍ വശത്തെ റോട്ടര്‍ ബ്ലേഡുകള് നിലത്തു മുട്ടുകയും ഹെലികോപ്റ്റര്‍ ദൂരത്തേക്കു തെറിച്ചു വീഴുകയും ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നു. അത്തരത്തില്‍ തെറിച്ചു പോയി നിലത്ത് വീഴുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം മൂലം ചെറിയ സ്പാര്‍ക്ക് പോലും ഉണ്ടായാല്‍ ഇന്ധനം കത്തി ഹെലികോപ്റ്റര്‍ പൊട്ടിത്തെറിക്കുകയും ചെയ്യാന്‍ സാധ്യത ഉണ്ടായിരുന്നു.
അശോക് കുമാറിന് ഈ പരീക്ഷണങ്ങള്‍ക്കിടയിലും സുരക്ഷിതമായി ഹെലികോപ്റ്റര്‍ ചെളിയും വെള്ളവും നിറഞ്ഞ ചതുപ്പ് നിലത്തില്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് തീ പടര്‍ന്നു പിടിച്ചുള്ള പൊട്ടിതെറിക്കല്‍ പോലുള്ള വന്‍ അപകടം ഒഴിവായത്.
ചുറ്റും മതിലും രണ്ടു വീടുകളും ഒരു വര്‍ക്ക് ഷോപ്പും നിരവധി ബസ്സുകളും ഉണ്ടായിരുന്ന സ്ഥലത്താണ് അശോക് കുമാര്‍ ഹെലികോപ്റ്റര്‍ ചതുപ്പില്‍ കൃത്യമായും സുരക്ഷിതമായും ഇറക്കിയത്. മനസാനിധ്യം നഷ്ടപ്പെടുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്തിരുന്നെങ്കില്‍ ചുറ്റും മതിലുകളുള്ള ആ ചതുപ്പില്‍ ഇത്ര കൃത്യമായി ഹെലികോപ്റ്റര്‍ ഇറക്കാന്‍ അശോക് കുമാറിന് കഴിയുമായിരുന്നില്ല.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വൈകുന്നേരം വരെ ചികിത്സയുടെ ഭാഗമായി എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ യൂസഫലി മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മറ്റൊരു ഹെലികോപ്റ്ററില്‍ ആശുപത്രി വിട്ടു.
KERALA
ഐ.എം.എ യുടെ കോവിഡ് പരാമര്‍ശം കെ.എം.സി.സി.യെ ലക്ഷ്യമാക്കിയുള്ളതോ?

കേരളത്തില്‍ സമീപ ദിവസങ്ങളില്‍ കോവിഡ് ബാധ നിരക്ക് ഉയരാന്‍ കാരണം പ്രവാസികളെ വീട്ടിലേക്ക് ക്വാറന്റൈനില്‍ കഴിയാന്‍ വിട്ടതാണെന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) യെ ലക്ഷ്യം വെച്ചുള്ളതാനെന്നു വിലയിരുത്തല്‍.
ഐ.എം.എ സംസ്ഥാന പ്രസിഡന്റ് പി.ടി സക്കറിയയാണ് പ്രവാസികള്‍ക്കിടയില്‍ ഏറെ വിവാദമായ പരാമര്‍ശം നടത്തിയത്. 24 ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു സക്കറിയ ഈ അഭിപ്രായ പ്രകടനം നടത്തിയത്. ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ച് കൊണ്ടാണ് പ്രവാസികള്‍ സൈബറിടങ്ങളില്‍ രോഷ പ്രകടനം നടത്തുന്നത്.
സക്കറിയയുടെ അഭിപ്രായ പ്രകടനം ലീഗ് അണികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. കെഎംസിസി യാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെ സമീപ ദിവസങ്ങളില്‍ നാട്ടിലേക്ക് കൊണ്ട് വന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് നീങ്ങിയ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് ആഭിമുഖ്യമുള്ള സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തകരായ പ്രവാസികളെ ഇത്തരത്തില്‍ നാട്ടിലെത്തിച്ചത്. ഇവരെല്ലാം വോട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്.
കരിപ്പൂര്‍, കണ്ണൂര്‍ വിമാന താവളങ്ങള്‍ വഴിയാണ് കെ എം സി സി പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയിട്ടുള്ളത്. തെക്കന്‍ കേരളത്തില്‍ ഈ വരവ് ഉണ്ടായിട്ടില്ല. ഒമാൻ, ദുബായ്, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് അധികവും എത്തിയത്.
മുന്‍ വര്‍ഷങ്ങളിലും കെ എം സി സി ഇത്തരം തിരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഓപറെഷനുകള് നടത്തിയിരുന്നു. അന്നൊക്കെ ചാർട്ടഡ് വിമാനങ്ങളിലാണ് പ്രവര്‍ത്തകരെ നാട്ടിലെത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിലവിലെ സാഹചര്യങ്ങള്‍ മൂലം ചാർട്ടഡ് ഫ്ലൈറ്റുകള്‍ ഒഴിവാക്കി പകരം തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പിന് ഒരു മാസത്തിനകം ആയിരത്തോളം പേർ ദുബായിൽനിന്ന് മാത്രമായി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാന നേതാക്കളെല്ലാം തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പ് തന്നെ നാട്ടില്‍ എത്തിയിരുന്നു. വോട്ടെടുപ്പിനു രണ്ടുദിവസം മുൻപു പരമാവധി തങ്ങളുടെ പ്രവര്‍ത്തകരായ പ്രവാസി വോട്ടർമാരെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
മാര്‍ച്ച് മൂന്നിന് ദുബായിൽനിന്ന് കെ.എം.സി.സി ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ 200 പ്രവാസികള്‍ നാട്ടില്‍ എത്തിയിരുന്നു. ടിക്കറ്റിന് നാമമാത്ര തുക മാത്രം ഈടാക്കിയാണ് കെ.എം.സി.സി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന്റെ സമീപ ദിവസങ്ങളിലും കൂടുതല്‍ പേര് വോട്ടു ചെയ്യാനായി നാട്ടിലെത്തി.
പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ചായിരുന്നു പ്രവര്‍ത്തകരെ കൊണ്ട് വന്നിരുന്നത്. കണ്ണൂർ ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ മണ്ഡലങ്ങളിലേക്കാണ് പ്രവാസികൾ കൂടുതൽ എത്തിയത്. അഴീക്കോട്ടെ വോട്ടർമാർ ദുബായിൽ കെഎംസിസിക്കു കീഴിൽ മാത്രം ആയിരത്തോളം പേരുണ്ട്.
കൂത്തുപറമ്പിൽ കടുത്ത പോരാട്ടം നടക്കുന്നതിനാൽ പരമാവധിപ്പേരെ എത്തിക്കാനായിരുന്നു ശ്രമം. യു എ ഇ യില്‍ കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടർമാരാണ് കെഎംസിസിയില്‍ ഏറ്റവുമധികം അംഗങ്ങളായുള്ളത്. ദുബായിൽ മാത്രം ഏതാണ്ട് 2500 അംഗങ്ങളുണ്ട്. അബുദബിയിൽ 700, ഷാർജയിൽ 1000, അജ്മാൻ–റാസൽഖൈമ 1000 എന്നിങ്ങനെയാണ് അംഗങ്ങൾ.
കെ.പി മോഹനനും പൊട്ടങ്കണ്ടി അബ്ദുല്ലയും സ്ഥാനാര്‍ഥികളായ മണ്ഡലത്തില്‍ അബ്ദുള്ളക്ക് വേണ്ടി വാശിയേറിയ മത്സരത്തിനായിരുന്നു ലീഗിന്റെ ശ്രമം. ദുബായില്‍ പ്രവാസിയായ പൊട്ടങ്കണ്ടിയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരിൽ കൂത്തുപറമ്പുകാര്‍ ഏറെയുണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, വടകര, നാദാപുരം മണ്ഡലങ്ങളിളും സമാനമായ രീതിയില്‍ വോട്ടു ചെയ്യാനും പ്രവര്‍ത്തനത്തിനും പ്രവാസികള്‍ എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മന്ത്രി കെ ടി ജലീലും ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലും നേര്‍ക്കുനേര്‍ വാശിയേറിയ പോരാട്ടം നടന്ന തവനൂരിലും കൂടുതൽ പേർ എത്തി. താനൂർ മണ്ഡലത്തിലേക്കും പ്രവാസികള്‍ കൂട്ടമായി എത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
KERALA
വോട്ട് പെട്ടിയില്‍ ആയപ്പോള്‍ കോവിഡ് വൈറസ് പെട്ടിയില്‍ നിന്ന് പുറത്ത് ചാടിയോ?

കേരളത്തില്‍ കോവിഡ് നിയന്ത്രണ നിബന്ധനകള്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ വ്യാപക രോഷം. അധികൃതരുടെ അവസരവാദ പരമായ നിലപാടിന് എതിരെയാണ് പലരും സോഷ്യല്‍ മീഡിയകളില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണവും വോട്ടിങ്ങും അവസാനിക്കുന്നത് വരെ കാണിക്കാത്ത ശുഷ്കാന്തി വോട്ടെടുപ്പ് അവസാനിച്ചതിന്റെ പിറ്റേ ദിവസം ആരംഭിക്കുന്നതിന്റെ രോഷമാണ് പലരും പങ്കു വെച്ചത്. വോട്ട് പെട്ടിയില്‍ ആയപ്പോള്‍ കോവിഡ് വൈറസ് പെട്ടിയില്‍ നിന്ന് പുറത്ത് ചാടിയോ എന്ന് ചിന്തിച്ചു പോയാല്‍ കേരളത്തിലെ സാധാരണക്കാരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നാണ് പലരും പറയുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ആരും എതിരല്ല. ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരാണ് തങ്ങള്‍ക്ക് രോഷമെന്നു പലരും തുറന്നു പറയുന്നു. കഴിഞ്ഞ ഞായറാഴ്ച വരെ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നിയമ ലംഘനങ്ങള്‍ സംസ്ഥാനത്തുടനീളം അഴിഞ്ഞാടി. കഴിഞ്ഞ മാസങ്ങളില്‍ നടന്ന രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ പ്രചാരണ യാത്രകളില്‍ നേതാക്കളും അണികളും അടങ്ങുന്ന എത്ര പേര് കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുവെന്നും ആ സമയത്ത് നഗ്നമായ നിയമ ലംഘനം ആരോഗ്യ അധികൃതരും പോലീസും ഭരണ കൂടവും അടങ്ങുന്നവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പലരും കാഴ്ചപ്പാട് പങ്കു വെക്കുന്നു.
ഇലക്ഷന് പ്രഖ്യാപിച്ച ശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന ഇലക്ഷ പ്രചാരണ യോഗങ്ങള്‍, റോഡ് ഷോകള്‍, ജാഥകള്‍, ശക്തി പ്രകടനങ്ങള്‍ തുടങ്ങിയവയിലൊക്കെ നഗ്നമായ നിയമ ലംഘനമാണ് നടന്നു കൊണ്ടിരുന്നത്. അപ്പോഴൊന്നും നടപടികള്‍ എടുക്കാന്‍ മുതിരാതിരുന്ന അധികൃതര്‍ വോട്ടുകലെല്ലാം പെട്ടിയിലായ ശേഷം കോവിഡ് നിയന്ത്രണാതീതമാകുന്നു എന്ന നിലപാടെടുക്കുന്നതില്‍ അര്‍ത്ഥമെന്താണ് എന്നാണ് സാധാരണക്കാരുടെ ചോദ്യം.
രാഷ്ട്രീയക്കാര്‍ക്ക് ഒരു നിയമവും സാധാരണക്കാര്‍ക്ക് മറ്റൊരു നിയമവും എന്നതാണ് നാളെ മുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കാനുള്ള അധികൃതരുടെ തീരുമാനം തെളിയിക്കുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായാല്‍ അതിന് പിന്നിലെ പ്രാഥമികമായ ഉത്തരവാദിത്വം ഭരിക്കുന്നവര്‍ അടങ്ങുന്ന രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് എന്ന് ചിലര്‍ പറയുന്നു.
അടുത്ത ദിവസങ്ങളില്‍ വിദേശത്ത് നിന്നും വരുന്നവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഏഴു ദിവസം ക്വറന്റൈന് കര്‍ശനമാക്കാനുള്ള അധികൃതരുടെ തീരുമാനവും ആത്മാര്‍ഥത ഉള്ളതല്ലെന്നും ചില പ്രവാസികള്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എത്ര പ്രവാസികള്‍ നാട്ടിലെത്തി. അതില്‍ കൂടുതല്‍ ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്ന മലയാളികള്‍ കേരളത്തിലെത്തി. ഇവരെല്ലാം കഴിഞ്ഞ ദിവസം യാതൊരു നിയന്ത്രണവും ഇല്ലാതെ വോട്ടു ചെയ്തു. സംസ്ഥാനത്ത് വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ക്വറന്റൈന് എന്ന നിബന്ധന നിലനില്ക്കുമ്പോള് തന്നെയാണ് ഇവരെല്ലാം നാട്ടിലെത്തിയതും വോട്ടു ചെയ്തതും. അപ്പോഴെല്ലാം നിശബ്ദമായി നിന്ന് വീക്ഷിച്ചിരുന്ന അധികൃതര്‍ ഇപ്പോള്‍ കോവിഡ് ബാധ രൂക്ഷമാവുന്നു എന്ന പരാമര്‍ശവുമായി രംഗത്ത് വരുന്നത് പരിഹാസ്യമാണ് എന്ന നിലപാട് അവര്‍ പങ്കു വെക്കുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നും പി സി ആര് ടെസ്റ്റും കഴിഞ്ഞു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടില്‍ എത്തി ഒരാഴ്ച ക്വറന്റൈനില്‍ ഇരിക്കുന്ന പ്രവാസി തുറന്നിട്ട ജനല്‍ വാതിലുകളിലൂടെയും ദൃശ്യാ വാര്‍ത്താ മാധ്യമങ്ങളിലൂടെയും കാണുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ ഇടകലരുന്ന ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരേയും, നേതാക്കന്മാരും സ്ഥാനാര്‍ഥികളെയുമാണ്. ആരുടേയും മുഖത്ത് മാസ്കുകള്‍ കാണാനില്ല. അവരുടെ അരികില്‍ ഉണ്ടായിരുന്ന നിയമ പാലകരുടെ മുഖത്തും മാസ്കുകള്‍ ഇല്ല.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ നിര്ബന്ധിക്കുന്നതില് തെറ്റില്ല. അത് വേണ്ടതുമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴകളും ശിക്ഷകളും നല്‍കുക തന്നെ വേണം. എന്നാല്‍ അവസരവാദപരമായ സമീപനമാണ് വിമര്‍ശനം ഉയര്‍ത്തുന്നത്. രാഷ്ട്രീയക്കാരുടെ ഇംഗിതത്തിനു അനുസരിച്ചു ജനങ്ങളെ കുരങ്ങു കളിപ്പിക്കുകയും അതിന് ഭരണവും പാര്‍ട്ടി ഭേദമന്യേ എല്ലാ കക്ഷികളും കുട പിടിക്കുകയും നിയമ ലംഘനം നിരീക്ഷിക്കേണ്ട അധികൃതരെ കാഴ്ചക്കാരായി നിര്‍ത്തുകയും ചെയ്തു. തങ്ങളുടെ കാര്യങ്ങള്‍ കഴിയുന്നത് വരെ യാതൊരു നിയന്ത്രണത്തിന്റെയും ആവശ്യമില്ല, കഴിഞ്ഞതിന് പിറ്റേന്ന് മുതല്‍ കര്‍ശന നിയന്ത്രണം എന്ന നിലപാട് വിമര്‍ശിക്കപ്പെടെണ്ടത് തന്നെയാണ്.
ഒരു കാര്യം ഈ രാഷ്ട്രീയ പാര്‍ട്ടികളും ഭരിക്കുന്നവരും നിയമം നടപ്പിലാക്കുന്നവരും മനസ്സിലാക്കുക. കഴിഞ്ഞ ഒരു വര്‍ഷമായി അനേകം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും സ്വന്തം സമയവും ആരോഗ്യവും ജീവനും നഷ്ടപ്പെടുത്തി നേടിയ ഫലത്തെയാണ് നിങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുരുതി കൊടുത്തത്. അതിന്റെ ഫലമായിരിക്കും വരും ദിവസങ്ങളില്‍ ഉയരാന്‍ പോകുന്ന രോഗബാധ കണക്കുകള്‍. അതിന് പഴി പറയേണ്ടത് സാധാരണക്കാരായ പൊതു ജനങ്ങളെ അല്ല. അതിന് സമാധാനം പറയേണ്ടത് ജനങ്ങളല്ല, നിങ്ങളാണ്.
പോതുജനങ്ങളോട് പറയാനുള്ളത്, തിരഞ്ഞെടുപ്പ് അവസാനിച്ചു, വോട്ടുകളെല്ലാം പെട്ടിയിലുമായി. അത് കൊണ്ട് നാളെ മുതല്‍ കോവിഡ് രൂക്ഷമാവും. അത് കൊണ്ട് നിങ്ങള്‍ നാളെ മുതല്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. വിദേശത്ത് നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വറന്റൈനില്‍ ഇരിക്കുക.
രസകരമായ ഒരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഇനി വോട്ടു എണ്ണുന്ന ദിവസമായ മേയ് നാലിന് കോവിഡ് വൈറസ് കേരളത്തില്‍ വീണ്ടും അവധിയില്‍ ആയിരിക്കുമോ? അപ്പോള്‍ മാത്രം മാസ്ക്കില്ലാതെ, സാമൂഹിക അകലം പാലിക്കാതെ രാഷ്ട്രീയക്കരല്ലാത്ത സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുമോ? അപ്പോഴും കര്‍ശന പരിശോധന ഉണ്ടാകുമോ? നാളെ മുതല്‍ കര്‍ശന പരിശോധന നടത്താന്‍ പോകുന്ന നിയമ പാലകരെ ആണും കാണുമോ നിരത്തുകളില്‍?
-
INDIA6 days ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA21 hours ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA5 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST5 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST6 days ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA4 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍
-
INDIA18 hours ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്