Connect with us

LATEST

എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത് ഗുരുതര പ്രോട്ടോകോൾ ലംഘനം

Published

on

പ്രോട്ടോകോൾ ലംഘനം നടത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് സർവീസുകൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ അടിയന്തിര ഉത്തരവ്. ദുബായ് എയർ പോർട്സ് അതോറിറ്റിയാണ് ഉത്തരവിറക്കിയത്.
സെപ്റ്റംബർ 17 ന് അതോറിറ്റി പുറപ്പെടുവിച്ച മെമോ പ്രകാരം 15 ദിവസത്തേക്കാണ് നിരോധനം.

ഇത്‌ രണ്ടാംതവണയാണ് മുന്നറിയിപ്പ് അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരത്തിൽ പ്രോട്ടോകോൾ ലംഘനം നടത്തുന്നത്.

സെപ്റ്റംബർ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ നിന്നും ആദ്യവാരം ഒരു കോവിഡ് പോസിറ്റീവ് യാത്രക്കാരനെ ദുബായിലേക്ക് കൊണ്ടു വന്ന സംഭവം ഉണ്ടായിരുന്നു. തുടർന്ന് ഈ യാത്രക്കാരനിൽ നിന്നും നിരവധിപേർക്ക് രോഗബാധ ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നിരോധനം.

ജയ്‌പൂരിൽ നിന്ന് കർതാർ സിംഗ് എന്ന യാത്രക്കാരനെയാണ് കൊണ്ടുവരാൻ എയർ ഇന്ത്യാ എക്സ്പ്രസ് തയ്യാറായത്. കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമായിട്ടും യാത്രക്കാരനെ കൊണ്ട് വന്നു എന്ന് തെളിഞ്ഞിരുന്നു. സെപ്റ്റംബർ 2 ന് ഇഷ്യൂ ചെയ്ത കോവിഡ് പോസിറ്റീവ് റിപ്പോർട്ടുമായാണ് നാലാം തീയതി എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനെ കൊണ്ട് വന്നത്.

സെപ്റ്റംബർ 18 രാവിലെ മുതൽ 15 ദിവസത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് ഫ്ലൈറ്റുകൾ എല്ലാം നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കണമെങ്കിൽ കൃത്യമായ പ്ലാൻ തയ്യാറാക്കി നൽകാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രോട്ടോകോൾ ലംഘനം മൂലം‌ ദുബായ് എയർ പോർട്ടിനും മെഡിക്കൽ രംഗത്തിനും മറ്റ്‌ യാത്രക്കാർക്കും ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും ഇവർക്ക് ക്വറന്റൈൻ ചിലവ് അടക്കമുള്ളവ നൽകണമെന്നും അതോറിറ്റി മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്.

LATEST

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

Published

on

കോവിഡിന് ശേഷമുള്ള മൂന്നാം ഘട്ട തുറന്നു കൊടുക്കലിന്റെ ഭാഗമായി മക്കയിൽ ഹറമിലേക്ക് നവംബർ ഒന്നാം തിയ്യതി മുതൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കുമെന്ന് ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അമിർ അൽ മദ്ദ അറിയിച്ചു. ആദ്യമായി വിദേശ തീർത്ഥാടകർക്കും അന്ന് മുതൽ തന്നെ അനുവാദം നൽകും.

നവംബർ ഒന്ന് ഞായറാഴ്ച്ച മുതൽ ദിവസവും 20000 ഉംറ തീർത്ഥാടകർക്കും 60000 വിശ്വാസികൾക്കും ഹറമിലേക്ക് പ്രവേശനം അനുവദിക്കും. ഞായറാഴ്ച്ച മുതൽ തന്നെ 19500 തീർത്ഥാടകർക്കും മദീന ഹറമിലേക്കും പ്രവേശനം അനുവദിക്കും.

മക്ക ചേംബർ ഓഫ് കോമേഴ്‌സ് ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒക്ടോബർ നാലിന് ഒന്നാം ഘട്ടത്തിൽ രാജ്യത്തിനകത്തുള്ള പൗരന്മാർക്കും വിദേശികൾക്കും നിബന്ധനകൾക്ക് വിധേയമായി ഉംറ തീർത്ഥാടനത്തിനായി അനുവാദം നൽകിയിരുന്നു. മുപ്പത് ശതമാനം ശേഷിയാണ് ആദ്യ ഘട്ടത്തിൽ അനുവദിച്ചത്. രണ്ടാം ഘട്ടമായ ഒക്ടോബർ 18 മുതൽ മക്ക ഹറമിൽ നമസ്‍കാരത്തിനും മദീനയിൽ റൗള ഷെരീഫ് സന്ദർശനത്തിനും കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകി. നാലാം ഘട്ടത്തിൽ മുഴുവൻ ശേഷിയും ഉപയോഗിക്കുന്ന വിധത്തിൽ മക്കയിലേക്കും മദീനയിലേക്കും പ്രവേശനം അനുവദിക്കുമെന്നും അൽ മദ്ദ വ്യക്തമാക്കി.

Continue Reading

LATEST

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

Published

on

വിദേശിയായ സ്വന്തം ഭാര്യയെ ഹുറൂബാക്കി മകനെ കടത്തി കൊണ്ട് പോയെന്ന പരാതിയിൽ സൗദി മനുഷ്യാവകാശ കമ്മീഷന്റെ മനുഷ്യത്വ പരമായ ഇടപെടൽ. സൗദി പൗരനെതിരെ ശക്തമായ നടപടികൾ എടുക്കാനും ഭാര്യയുടെ നിയമപരമായ പദവി കൃത്യമാക്കാനും കമ്മീഷൻ ഉത്തരവ് നൽകി.

വിദേശിയായ യുവതിയെ ഗാർഹിക തൊഴിലാളിയായാണ് സൗദി പൗരൻ സൗദിയിൽ എത്തിച്ചത്. പിന്നീട് ഇവരെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുമുണ്ട്. എന്നാൽ പിന്നീട് ബന്ധം വഷളാവുകയായിരുന്നു. ഭർത്താവിൽ നിന്നും തുടർന്നുണ്ടായ നിരന്തര പീഡനം സഹിക്കാൻ വയ്യാതെ യുവതി പരാതി നൽകുകയായിരുന്നു.

ബന്ധം വഷളായതോടെ സൗദി പൗരൻ യുവതിയെ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് നിരന്തരം ഇടയാക്കിയതായാണ് യുവതി പരാതി നൽകിയത്. മാത്രമല്ല യുവതിയുടെയും വീട്ടുകാരുടെയും നിയമ പരമായ അജ്ഞത മുതലെടുത്ത് സൗദിയിൽ നിന്നും തിരിച്ചു പോകാൻ സാധിക്കാത്ത വിധത്തിൽ ആക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

യുവതിയുടെ ഇഖാമയോ മറ്റ് രേഖകളോ ഭർത്താവായ സൗദി പൗരൻ പുതുക്കിയില്ല. മാത്രമല്ല യുവതിയെ ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് കടന്നു കളയുകയും ചെയ്തു. യുവതി പിന്തുടരാതിരിക്കാനും പരാതി നൽകാതിരിക്കാനുമായി സ്വന്തം ഭാര്യയെ ഹുറൂബാക്കിയാണ് ഇയാൾ മകനുമായി കടന്നു കളഞ്ഞത്.

തുടർന്ന് യുവതി തനിക്ക് മകനെ തിരിച്ചു ലഭിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും അപേക്ഷിച്ച് സൗദി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു. തുടർന്ന് കമ്മീഷൻ പ്രശ്നത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കമ്മീഷന്റെ ഇടപെടലിന്റെ ഫലമായി അധികൃതർ യുവതിയുടെ ഭർത്താവിനെ കണ്ടെത്തുകയും മകനെ വീണ്ടെടുത്ത് യുവതിയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. മാത്രമല്ല യുവതിക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനുള്ള രേഖകളും കൃത്യമാക്കി പദവി ശരിയാക്കി നൽകുകയും ചെയ്തു.

വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന പരാതികളിൽ കമ്മീഷൻ ഇടപെടുകയും നീതി ലഭ്യമാക്കുകയും ചെയ്യുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ ഡെപ്യൂട്ടി പ്രസിഡൻറ് ബന്ദർ അൽ ഹജ്‌രി വ്യക്തമാക്കി. ഇത്തരത്തിൽ വിവാഹ ബന്ധങ്ങളുമായും താമസ നടപടി ക്രമങ്ങളുമായും ബന്ധപ്പെട്ട നിരവധി പരാതികൾ കമ്മീഷന് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും കമ്മീഷന്റെ പ്രത്യേക പരിശീലനം ലഭിച്ച ആളുകൾ പ്രശ്നങ്ങൾ തീർക്കാനായി ശ്രമം നടത്തുന്നുണ്ടെന്നും ബന്ദർ അൽ ഹജ്‌രി പറഞ്ഞു.

Continue Reading

LATEST

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

Published

on

സൗദിയിൽ നബിദിനവുമായി ബന്ധപ്പെട്ട് മലയാളം ചാനലായ 24 ന്യൂസ് സൗദിയിൽ നിന്നും നൽകിയ ലൈവ് വാർത്തയോട് അനുബന്ധിച്ച് പ്രതിഷേധവുമായി സൗദിയിൽ ഒരു വിഭാഗം വിശ്വാസികൾ രംഗത്ത് വന്നു. വാർത്ത അവതാരകക്കും റിപ്പോർട്ടർ ജലീൽ കണ്ണമംഗലത്തിനും എതിരായാണ് പ്രതിഷേധം.

സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ മറ്റൊരു റിപ്പോർട്ടിലൂടെ ജലീൽ കണ്ണമംഗലം റിപ്പോർട്ടിൽ വ്യക്തത വരുത്തുകയും സ്വന്തം ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു.

നബിദിനത്തോട് അനുബന്ധിച്ച് മദീനയിൽ നിന്നും 24 ന്യൂസ് നൽകിയ ലൈവ് വാർത്തയിലാണ് വാർത്ത അവതാരകക്ക് നാക്ക്പിഴ ഉണ്ടായത്. സൗദിയിൽ നബിദിനം അതി വിപുലമായി ആഘോഷിക്കുന്ന രാജ്യമാണെന്നും സൗദിയിൽ ഇത്തവണ കോവിഡ് സാഹചര്യത്തിൽ എങ്ങിനെയാണ് നബിദിന ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളത് എന്ന് റിപ്പോർട്ടറോട് ചോദിക്കുന്നതാണ് വിവാദമായത്.

അവതാരകയുടെ ഈ വാക്കുകൾക്ക് എതിരെ ഒരു വിഭാഗം വിശ്വാസികൾ ഉടനെ തന്നെ രംഗത്ത് വന്നു. പ്രവാചകന്റെ ജന്മദിനം സംബന്ധിച്ച് യാതൊരു വിധ ആഘോഷങ്ങളും പരിപാടികളും ഉണ്ടാവാത്ത രാജ്യമാണ് സൗദി അറേബ്യയെന്നും അവതാരകയും റിപ്പോർട്ടറും ന്യൂസ് ചാനലും ലോകമെമ്പാടുമുള്ള വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം.

കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കൂടുതൽ വിശ്വാസികൾ മസ്ജിദുൽ നബവിയിൽ എത്തുന്നുവെന്നും നബിദിനത്തിന്റെ ഭാഗമായാണ് ഇവർ എത്തുന്നതെന്നും സ്ഥാപിക്കാൻ ജലീൽ കണ്ണമംഗലം ശ്രമിച്ചുവെന്നും ഇവർ ആരോപിച്ചു. അവതാരകയുടെ തെറ്റ് തിരുത്താൻ റിപ്പോർട്ടറായ ജലീൽ കണ്ണമംഗലം ശ്രമിച്ചില്ലെന്നും ഇവർ ആരോപിച്ചു. ഒരു വിഭാഗത്തിന്റെ വക്താവെന്ന തരത്തിലാണ് ജലീൽ കണ്ണമംഗലം വാർത്ത നൽകിയതെന്നും ആരോപണം ഉയർന്നു.

സൗദി അറേബ്യ പോലെ മതാധിഷ്ഠിതമായ ഒരു രാജ്യത്ത് ഇത്തരം ചെറു നാക്കുപിഴകൾ പോലും വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ 24 ന്യൂസ് ചാനൽ മറ്റൊരു വാർത്തയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. തുടർന്ന് നൽകിയ മറ്റൊരു വാർത്തയിൽ നബിദിനവുമായി ബന്ധപ്പെട്ട യാതൊരു ആഘോഷങ്ങളും നടക്കാത്ത രാജ്യമാണ് സൗദി അറേബ്യ എന്നും ജലീൽ കണ്ണമംഗലം തിരുത്തി. തുടർന്ന് സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു.

വിശദീകരണത്തിൽ സൗദിയെ കുറിച്ച് വ്യക്തമായി അറിയാത്തത് മൂലമാണ് ന്യൂസ് റീഡർ അത്തരത്തിൽ പരാമർശിച്ചതെന്നും ലൈവിനിടെ തിരുത്താൻ സമയം ലഭിച്ചില്ലെന്നും അത് കൊണ്ട് അതിന് ശേഷം നൽകിയ മറ്റൊരു വാർത്തയിൽ ഇക്കാര്യം വ്യക്തമാക്കിയെന്നും ആദ്യ വാർത്തയിലെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ന്യൂസ് റീഡറുടെ പരാമർശം സംബന്ധിച്ച് ജലീൽ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നൽകി. തന്റെ നിലപാടും വിശ്വാസവും വ്യക്തിപരമാണെന്നും അത് വാർത്തയിൽ പ്രതിഫലിക്കാതിരിക്കാൻ താൻ ശ്രദ്ധിക്കാറുണ്ടെന്നും ജലീൽ വ്യക്തമാക്കുന്നു.

Continue Reading
LATEST2 days ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST2 days ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST2 days ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 days ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

INDIA3 days ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

LATEST3 days ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

LATEST3 days ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

INDIA3 days ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST3 days ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST3 days ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST4 days ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

LATEST4 days ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

LATEST4 days ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST4 days ago

സൗദിയിൽ ചില പ്രത്യേക പ്രൊഫഷനുകളിൽ താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നിബന്ധനകൾ

LATEST4 days ago

സൗദിയിൽ ഈ പ്രത്യേക സാഹചര്യത്തിൽ വിദേശിക്ക് താൽക്കാലിക വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് മന്ത്രാലയം

LATEST4 days ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST3 days ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST2 weeks ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST1 week ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST1 week ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST6 days ago

റീ എൻട്രി, വർക്ക്, വിസിറ്റിങ് വിസക്കാർക്ക് സൗദിയിലേക്ക് യാത്ര ചെയ്യാമെന്ന് സൗദിയ

LATEST7 days ago

സൗദിയിൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ ചതിയിൽ പെടരുതെന്ന് മുന്നറിയിപ്പ്

LATEST1 week ago

പ്രവാസികൾക്ക് ആശ്വാസ വാർത്ത. സൗദിയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ചു

LATEST1 week ago

ഈ സാഹചര്യത്തിൽ തൊഴിലാളിയെ ഹുറൂബ് ആക്കണമെന്ന് സൗദി ജവാസാത് ഡയറക്ടറേറ്റ്

LATEST3 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST2 days ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST2 weeks ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST6 days ago

ജിദ്ദയിൽ നിന്നുള്ള വന്ദേ ഭാരത് സർവീസുകൾ പ്രഖ്യാപിച്ചു. കോഴിക്കോട്ടേക്ക് 9 സർവീസുകൾ

LATEST3 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

Trending

error: Content is protected !!