Connect with us

LATEST

ആരോഗ്യ സംരക്ഷണത്തിനായി സൗദി വനിതകൾ

Published

on

2017 അവസാനത്തിൽ ശാരീരിക ആരോഗ്യത്തിനും ഫിറ്റ്നസിനുമായി വനിതകൾക്ക് മാത്രമായുള്ള ജിമ്മുകളും സ്പോർട്സ് ക്ലബ്ബുകളും തുടങ്ങുന്നതിന് വേണ്ടി അപേക്ഷ സമീപിച്ചപ്പോൾ സൗദി രാജകുടുംബാംഗവും ജനറൽ സ്പോർട്സ് അതോറിറ്റി വനിതാ വിഭാഗം മേധാവിയുമായ റീമ ബിൻത് ബന്ദർ രാജകുമാരി പ്രതീക്ഷിച്ചിരുന്നില്ല താൻ തുടക്കമിടുന്നത് ഒരു വേറിട്ട ആരോഗ്യ വിപ്ലവത്തിനാണെന്ന്.

അതിന് ശേഷം വനിതകൾക്ക് മാത്രമായുള്ള ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകളുടെയും എണ്ണത്തിൽ വ്യാപകമായ ഉയർച്ചയാണ് രാജ്യത്ത് ഉണ്ടായത്.

ബാലാരിഷ്ടതകൾ എന്ന് പറയാമെങ്കിലും ഒരു പരിധി വരെ ഈ മേഖലയിൽ ഗുണത്തിന്റെ കാര്യത്തിലും സേവനത്തിന്റെ കാര്യത്തിലും പോരായ്മകൾ നിലനിൽക്കുന്നു എന്ന് വ്യാപകമായി പരാതിപ്പെടുന്നവർ ഏറെയാണ്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും നൽകാൻ സാധിക്കാത്ത അത്ര വലുതാണ് പല ഫിറ്റ്നസ് സെന്ററുകളുടെയും പ്രതിമാസ നിരക്ക്.

പുരുഷന്മാരുടെ സെന്ററുകളെ അപേക്ഷിച്ച് വളരെ ഉയർന്നതാണ് വനിതകളുടെ ഫീസ് നിരക്ക്. വനിതകൾക്കായുള്ള ഒരു സാധാരണ സെന്ററിൽ ചേരുന്നതിനായി 900 റിയാളോളം മുടക്കേണ്ടി വരും. ബ്രാൻഡ്, ഉപകരണങ്ങൾ, സൗകര്യങ്ങൾ, ലൊക്കേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിരക്ക് 4000 റിയാൽ വരെ ഉയരും. പല തരത്തിലുള്ള പാക്കേജുകളും പല സെന്ററുകളും നൽകുന്നുണ്ട്.

എന്നാൽ വാങ്ങുന്ന ഫീസിന് സമാനമായ സേവനവും ക്വാളിറ്റിയും പലത്തിനും ഇല്ല. പലതും ഉയർന്ന ഫീസ് വാങ്ങുന്നുവെന്നല്ലാതെ ഉപകരണങ്ങളിൽ ആവശ്യമായ മെയിന്റനൻസ് സമയാ സമയങ്ങളിൽ നടത്തുന്നില്ല. അതുപോലെ ഉപകരണങ്ങളുടെ എണ്ണക്കുറവും അംഗങ്ങളുടെ എണ്ണക്കൂടുതലും അസൗകര്യങ്ങൾ ഉണ്ടാക്കുന്നു.

ഇത് മൂലം പരിമിതമായ ഉപകരണങ്ങൾക്ക് വേണ്ടി വളരെയധികം പേർ കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വരുന്നു. ഉയർന്ന ഫീസ് വാങ്ങുന്നു എങ്കിലും അനാവശ്യമായ പല നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നതിൽ വനിതകളായ ഉപഭോക്താക്കൾ അസന്തുഷ്ടരാണ്.

2018 ൽ നടന്ന സൗദി ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി സർവേയിൽ വ്യക്തമായത് 91 ശതമാനം സൗദി വീട്ടമ്മമാരായ വനിതകളും തങ്ങളുടെ ആരോഗ്യ നിലവാരം ഉയർത്തുന്നതിനായി യാതൊരു ശാരീരിക അധ്വാനവും ഇല്ലാത്ത ജീവിതം നയിക്കുന്നവരാണ് എന്നായിരുന്നു. ആഴ്ചയിൽ 150 മിനിറ്റ് പോലും ശരീരത്തിന്റെ ആരോഗ്യത്തിനായി ഇവർ മാറ്റി വെക്കുന്നില്ല.

സർവേയിൽ പങ്കെടുത്ത 26000 വീട്ടമ്മമാരിൽ പലരും പരാതിപ്പെട്ടത് തങ്ങൾ താമസിക്കുന്ന സ്ഥലങ്ങളുടെ പരിസരങ്ങളിൽ തങ്ങൾക്ക് ഉപയോഗിക്കാൻ ആവശ്യമായ ഫിറ്റ്നസ് സെന്റർ സൗകര്യങ്ങളോ ജിമ്മുകളോ ഇല്ല എന്നായിരുന്നു. പക്ഷെ അതിൽ കൂടുതൽ പരാതി ഉയർന്നത് ഇത്തരം സെന്ററുകൾ ഈടാക്കുന്ന അമിതമായ ഫീസിനെ കുറിച്ചായിരുന്നു.

അതിനർത്ഥം നല്ല ലൊക്കേഷനുകളിൽ പരിമിതമായ ഫീസ് ഈടാക്കി നല്ല സേവനം നൽകിയാൽ ഈ രംഗത്ത് വളരെ സാധ്യതകൾ ഉണ്ട് എന്നാണെന്നാണ് ബിസിനസ് വിദഗ്ധരുടെ നിരീക്ഷണം. 2017 ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ഉപയോഗിച്ചിരുന്ന പുരുഷന്മാരുടെ നിരക്ക് 70 ശതമാനം ആയിരുന്നെങ്കിൽ 2022 ൽ വനിതകളുടെ നിരക്ക് 50 ശതമാനമായി ഉയരുമെന്നാണ് കണക്ക് കൂട്ടുന്നത്.

മുൻകാലങ്ങളിൽ വനിതകൾക്ക് മാത്രമായുള്ള ജിമുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കും ലൈസൻസ് ലഭിക്കുക എന്നത് വളരെ ദുഷ്കരമായിരുന്നു. എന്നാൽ ഇപ്പോൾ നടപടിക്രമങ്ങൾ താരതമ്യേന എളുപ്പമാണ്. അതിനാൽ കൂടുതൽ സ്ഥാപനങ്ങളും കമ്പനികളും ഈ മേഖലയിലേക്ക് കടന്നു വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇത് മൂലം പ്രതിമാസ ഫീസ് നിരക്കിൽ വൻ ഇടിവുണ്ടാകുമെന്നും തന്മൂലം കൂടുതൽ വനിതകൾക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ. കൂടാതെ പ്രവാസികളായ വനിതാ പരിശീലകർക്കും സമീപ ഭാവിയിൽ ഈ മേഖലയിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കുമെന്നും വിദഗ്ദർ കണക്കു കൂട്ടുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!