Connect with us

LATEST

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

Published

on

പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാർക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സൗദിയിലെ പ്രവാസികൾ അടക്കമുള്ള ബഹുഭൂരിപക്ഷവും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവരാണ്. മിഡിൽക്ലാസുകാരായ പ്രവാസികൾക്കും കുടുംബമായി താമസിക്കുന്നവർക്കും വൈറ്റ് കോളർ ജോലികളുടെ വിസയിൽ എത്തി താമസിക്കുന്നവർക്കും സ്വതന്ത്രമായ സഞ്ചാരത്തിന് സ്വന്തം വാഹനം ആവശ്യമാണ്.

ഗതാഗത നിഗമ ലംഘനങ്ങൾ പിടികൂടുന്നതിനുള്ള കാമറകൾ സ്ഥാപിച്ചത് മുതൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾക്ക് അതീവ പ്രാധാന്യമാണുള്ളത്. പലരും നിയമ ലംഘനങ്ങൾക്ക് ലഭിക്കുന്ന പിഴയിൽ നിന്നും രക്ഷപ്പെടുന്നതിന് വാഹനത്തിന്റെ നമ്പർ പ്ളേറ്റുകളിൽ പലതരത്തിലുള്ള കൃത്രിമങ്ങൾ കാണിക്കുന്നുണ്ട്. പ്രവാസികളെക്കാൾ സ്വദേശികളാണ് ഇക്കാര്യത്തിൽ മുന്നിൽ.

വാഹനത്തിന്റെ നമ്പർ പ്ളേറ്റ് സംബന്ധിച്ച വിഷയത്തിൽ ഗുരുതരമായ അലംഭാവം കാണിച്ച മലയാളിയുടെ അനുഭവം (ഈ ലേഖനത്തിന്റെ അവസാന ഭാഗത്ത് കൊടുത്തിരിക്കുന്നു) എല്ലാ പ്രവാസികൾക്കും ഒരു ഉദാഹരണവും പാഠവുമാണ്.

വാഹനത്തിന്റെ നമ്പർ പ്ളേറ്റിനെ സംബന്ധിച്ച് സൗദിയിലെ പ്രവാസികൾ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഒരു വാഹനത്തെയും അതിന്റെ ഉടമസ്ഥനെയും തിരിച്ചറിയാനായി സൗദി ഗതാഗത വകുപ്പ് നൽകിയിരിക്കുന്ന ഇസ്തിമാറയിലെ നമ്പർ പ്ളേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും വാഹനത്തിൽ പതിച്ചിരിക്കുന്ന നമ്പർ പ്ളേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും തമ്മിൽ ഒരു കാരണ വശാലും മാറ്റമുണ്ടാവാൻ പാടില്ല. ഗുരുതരമായ നിയമ ലംഘനമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

വാഹനങ്ങളുടെ നമ്പർ പ്ളേറ്റിലെ അക്കങ്ങളും അക്ഷരങ്ങളും മായ്ക്കുന്ന വിധത്തിൽ പെയിന്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും വസ്തുക്കൾ കൊണ്ട് മറക്കുകയോ രൂപഭേദം വരുത്തുകയോ ചെയ്‌താൽ 1000 റിയാൽ പിഴ ഈടാക്കും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാം.

വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ അതിന് നിഷ്കർഷിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ സ്ഥാപിക്കാവൂ. അല്ലാത്ത പക്ഷം അത് നിലവിലെ ഗതാഗത നിയമ ലംഘനമാണ്. ഈ നിയമ ലംഘനത്തിന് 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴ ലഭിക്കും.

വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ അക്കാര്യം അതീവ ഗൗരവമായെടുത്ത് ഉടനെ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്യണം. ഇക്കാര്യത്തിൽ അലംഭാവം പുലർത്തിയത് കൊണ്ട് പലർക്കും അപരിഹാര്യമായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്.

വാഹനത്തിന്റെ നഷ്ടപ്പെട്ട നമ്പർ പ്ളേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ച് മറ്റാരെങ്കിലും അപകടങ്ങൾ ഉണ്ടാക്കുകയോ, മോഷണം, കവർച്ച തുടങ്ങിയവ നടത്തുകയോ ചെയ്‌താൽ പ്രാഥമികമായ നിയമ നടപടികൾ ഉണ്ടാകുക ട്രാഫിക് ഡയറക്ടറേറ്റ് ആ നമ്പർ നൽകിയിട്ടുള്ള വ്യക്തിയുടെ പേരിലായിരിക്കും. ദൃസാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലോ സിസിടിവി ഫുട്ടേജുകളുടെ അടിസ്ഥാനത്തിലോ അയാളെ അറസ്റ്റ് ചെയ്യും. പിന്നീടുള്ള അന്വേഷണത്തിന്റെ ഭാഗമായി ആ സംഭവത്തിൽ അയാൾ ഉൾപ്പെട്ടിട്ടില്ല എന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായി മനസ്സിലായാൽ മാത്രമേ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കൂ. എന്നാൽ നമ്പർ പ്ളേറ്റ് നഷ്ടപ്പെട്ട ഉടനെ അധികൃതരെ വിവരം അറിയിച്ചാൽ പ്രാഥമികമായ നടപടി ക്രമങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.

വാഹനത്തിന്റെ നമ്പർ പ്ളേറ്റ് നഷ്ടപ്പെട്ടാൽ ഉടനെ ബദൽ നമ്പർ പ്ളേറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്യേണ്ടതുണ്ട്. അതിനായി നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ട കാര്യം ആദ്യം ക്രിമിനൽ റെക്കോർഡ്‌സ് വിഭാഗത്തിൽ അറിയിക്കണം. പിന്നീട് നിർദ്ദിഷ്ട ഫീസ് അടച്ച് ട്രാഫിക് ഡയറക്ടറേറ്റിനെ സമീപിച്ച് അപേക്ഷ നൽകണം.

വിദേശ രാജ്യങ്ങളുടെ നമ്പർ പ്ലേറ്റുകളോടെ സൗദിയിൽ ഓടുന്ന വാഹനങ്ങൾക്ക് സൗദിയിൽ പിഴ ചുമത്തും. ഇത്തരം വാഹനങ്ങളുടെ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യും. സൗദി അറേബ്യയുടെ അതിർത്തി കടക്കുന്നതിന് മുൻപായി തന്നെ പിഴ വാഹന ഉടമകളിൽ നിന്നും ഡ്രൈവർമാരിൽ നിന്നും ഈടാക്കും.

വിദേശ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ സൗദിയിൽ പ്രവേശിക്കുമ്പോൾ താൽക്കാലിക സൗദി നമ്പർ പ്ലേറ്റ് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. നിർദ്ദിഷ്ട ദിവസങ്ങളിൽ കൂടുതൽ സൗദിയിൽ ഉണ്ടാകുന്ന അല്ലെങ്കിൽ വിദേശത്ത് നിന്നും രാജ്യത്തേക്ക് വാങ്ങി കൊണ്ട് വന്ന വിദേശ രാജ്യങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി രാജ്യത്ത് ഓടുന്ന വാഹനങ്ങളുടെ പദവി ശരിയാക്കി പുതിയ നമ്പർ പ്ളേറ്റ് ലഭ്യമാക്കണം. അതാത് പ്രവിശ്യകളിലെ പ്രവിശ്യകളിലെ ട്രാഫിക് ഡയറക്ടറേറ്റുകളെ സമീപിച്ച് പദവി ശരിയാക്കാം. പദവി ശരിയാക്കുന്നതിന് വാഹനങ്ങൾ നേരിട്ട് ഹാജരാക്കുകയും വാഹന ഉടമസ്ഥാവകാശ രേഖ സമർപ്പിക്കുകയും ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു നൽകുകയും വേണം. രജിസ്റ്റർ ചെയ്ത രാജ്യങ്ങളിൽ വാഹനത്തിന്റെ പേരിൽ സാമ്പത്തിക ബാധ്യതകളൊന്നുമില്ല എന്നതിന് സത്യവാങ്മൂലവും നൽകണം.

സൗദിയിലെ എല്ലാ പ്രവാസികൾക്കും മലയാളിയുടെ അനുഭവം ഒരു പാഠമാണ്.

വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മോഷണം പോയത് കൃത്യ സമയത്ത് റിപ്പോർട്ട് ചെയ്യാതിരുന്നത് മൂലം കഴിഞ്ഞ വർഷം ഏപ്രിലിൽ എറണാകുളം കോതമംഗലം സ്വദേശിയായ ജൂബി ലൂക്കോസിന് സംഭവിച്ച ബുദ്ധിമുട്ടുകൾ സൗദിയിലെ മലയാളി പ്രവാസികൾക്ക് ഒരു പാഠമാണ്. കേടുപാട് വന്നതിനെ തുടർന്ന് ഉപയോഗിക്കാതിരുന്ന വാഹനം ശുമൈസിയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിന് സമീപമാണ് പാർക്ക് ചെയ്യാറുണ്ടായിരുന്നത്. വാഹനം തകരാറിലായതിനെ തുടർന്ന് ഉപയോഗിക്കാറുണ്ടായിരുന്നില്ല.

രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോൾ കാറിന്റെ നമ്പർ പ്ലേറ്റ് നഷ്ടമായത് ശ്രദ്ധയിൽ പെട്ടെങ്കിലും ജൂബി അക്കാര്യം ഗൗരവമായി എടുത്തില്ല. പെട്ടത്. ജോലി കഴിഞ്ഞു തിരിച്ചു വന്നതിന് ശേഷം വൈകീട്ട് ദേര പോലീസിൽ രേഖാമൂലം പരാതിപ്പെടാമെന്ന് ജൂബി കരുതി. എന്നാൽ ഭാഗ്യവശാൽ ഇക്കാര്യം സ്‌പോൺസറെയും ട്രാഫിക് വിഭാഗത്തിലെ പരിചയക്കാരനായ ഉദ്യോഗസ്ഥനെയും ജോബി ഫോണിലൂടെ അറിയിച്ചിരുന്നു.

എന്നാൽ അന്ന് തന്നെ വൈകീട്ട് നാലുമണിയോടെ സ്‌പോൺസർ ജൂബിയെ പോലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും ജൂബിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തു.

ശുമൈസിക്ക് സമീപം എ.ടി.എം മെഷീനിലേക്ക് പണം നിക്ഷേപിക്കാൻ പോയ വാഹനം ഒരു സംഘം കവർച്ചക്കാർ ആക്രമിക്കുകയും സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടതായുമുള്ള സംഭവത്തിലാണ് പോലീസ് ജൂബിയെ അറസ്റ്റ് ചെയ്തത്. കവർച്ചാ സംഘം ജൂബിയുടെ വാഹനത്തിന്റെ നമ്പർ പ്ളേറ്റ് മോഷ്ടിച്ച് അതുപയോഗിച്ചായിരുന്നു കൃത്യം നടത്തിയത്. അക്കാരണം കൊണ്ടായിരുന്നു പോലീസ് ജൂബിയെ പിടികൂടിയത്.

പോലീസ് ഇക്കാര്യത്തിൽ നടത്തിയ അന്വേഷണത്തിൽ ജൂബി നിരപരാധിയാണെന്ന് തെളിഞ്ഞു. കവർച്ച നടന്ന സ്ഥലത്തെ ഒരു വീട്ടിലെ സിസിടിവിയിൽ കവർച്ചാ ദൃശ്യങ്ങൾ പതിഞ്ഞതും നമ്പർ പ്ലേറ്റ് നഷ്ടമായത് അറിഞ്ഞയുടൻ സ്‌പോൺസറെയും പരിചയക്കാരനായ ഉദ്യോഗസ്ഥനെയും വിളിച്ചു പറഞ്ഞതാണ് ജൂബിക്ക് തുണയായത്. അല്ലാത്ത പക്ഷം നിരപരാധിയെന്ന് തെളിയുന്നത് വരെ ജയിലിൽ കിടക്കുകയോ നിയമ നടപടികൾ നേരിടേണ്ടി വരികയോ ചെയ്യേണ്ടി വരുമായിരുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST4 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST6 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!