Connect with us

LATEST

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

Published

on

സൗദി അറേബ്യ കഴിഞ്ഞ ദിവസം അഞ്ച് റിയാലിന്റെ പുതിയ കറൻസി പുറത്തിറക്കിയാതായി സൗദി കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററിംഗ് അതോറിറ്റി (സാമ) വ്യക്തമാക്കിയിട്ടുണ്ട്. പോളിമർ മെറ്റിരിയൽ കൊണ്ടാണ് കറൻസി നിർമ്മിച്ചിരിക്കുന്നത്.

ഡിസൈനും കളറും എല്ലാം പഴയ നോട്ടുകളുടെ മാതൃകയിൽ തന്നെ ആണെങ്കിലും സവിശേഷ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നൂതനമായ രീതികൾ രീതിയിലാണ് ഈ പ്ലാസ്റ്റിക് കറൻസി നോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ കറൻസിയോടൊപ്പം നിലവിൽ കോട്ടൺ കൊണ്ട് നിർമിച്ച കറൻസിയുടേയും ക്രയവിക്രയങ്ങൾ തുടരുമെന്നും സാമ അറിയിച്ചിട്ടുണ്ട്.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുഖചിത്രം, രാജ്യത്തെ ഏറ്റവും വലിയ മരുഭൂമിയായ റുബുഉൽഖാലിയിലെ ശൈബ എണ്ണപ്പാടത്തിന്റെ ചിത്രം, സൗദിയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 ലോഗോ, മരുഭൂമിയിൽ വിളയുന്ന ചില പുഷ്പങ്ങളുടെ ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസി. ഉയർന്ന സുരക്ഷാ ഉറപ്പാക്കാനായി കറൻസിയിൽ സുരക്ഷാ എംബ്ലവും സൗദി കറൻസി നിയമാവലിയുടെ നാലാം വകുപ്പ് പ്രകാരം പുറത്തിറക്കിയ ഈ കറൻസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ സൗദിയിൽ കോട്ടൺ കൊണ്ട് നിർമ്മിച്ച കറൻസികളാണ് പുറത്തിറക്കിയിരുന്നത്. പുതിയ കറൻസി പ്ലാസ്റ്റിക് മെറ്റിരിയൽ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ പ്ലാസ്റ്റിക് അഞ്ചു റിയാൽ നോട്ടിന്റെ നിർമ്മിതി എങ്കിലും ഭാവിയിൽ വരാനിരിക്കുന്ന നോട്ടുകളെല്ലാം പോളിമർ മെറ്റിരിയൽ കൊണ്ട് നിർമ്മിച്ചതായിരിക്കും എന്നാണ് സൂചനകൾ.

വ്യക്തമായ റിസേർച്ചുകൾക്ക് ശേഷമാണ് കറൻസി നോട്ടുകൾ നിർമ്മിക്കാനായി പുതിയ മെറ്റിരിയൽ ഉപയോഗിച്ചിട്ടുള്ളത്. പുതിയ മെറ്റിരിയൽ കൊണ്ട് നിർമ്മിക്കുന്ന നോട്ടുകൾക്ക് പഴയ കോട്ടൺ നോട്ടുകളേക്കാൾ രണ്ടര മടങ്ങ് ആയുസ്സ് ഉണ്ടാകും. കൂടാതെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ കറൻസികളിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാ മാർക്കുകളും അടയാളങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഈ മെറ്റിരിയൽ ഉപയോഗിച്ച് ഈ മാതൃകയിൽ വ്യാജ നോട്ടുകൾ പുറത്തിറക്കാനുള്ള സാധ്യതയും വിരളമാണ്.

കൂടാതെ രാജ്യത്തെ സവിശേഷമായ കാലാവസ്ഥക്ക് തികച്ചും അനുയോജ്യമാണ് ഈ മെറ്റിരിയൽ കൊണ്ട് നിർമ്മിച്ച കറൻസികൾ. പല സമയങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ താപനില അനുഭവപ്പെടാറുള്ള സൗദിയിൽ ഈ കറൻസികൾ ഒരു പ്രയാസവും കൂടാതെ ദീർഘനാൾ നിലനിൽക്കും. 140 ഡിഗ്രി വരെ താപനില അതിജീവിക്കാനുള്ള കരുത്ത് ഈ പോളിമർ കറൻസികൾക്കുണ്ട്.

അത് പോലെ തന്നെ ഈ മെറ്റിരിയൽ വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴത്തെ പകർച്ചവ്യാധി സാഹചര്യത്തിൽ ഇത്തരം കറൻസി നോട്ടുകളുടെ പ്രസക്തി വളരെ കൂടുതലാണ്.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST4 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST6 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!