Connect with us

LATEST

ജീവന് വേണ്ടി പൊരുതുമ്പോഴും മുടങ്ങാതെ ഓൺലൈൻ ക്ലാസ്സിൽ

Published

on

ജീവന് വേണ്ടി കാൻസറിനോട് പൊരുതി ദിവസങ്ങൾ കഴിക്കുമ്പോഴും ദിവസവും മുടങ്ങാതെ ഓൺലൈൻ ക്ലാസ്സിൽ ഹാജരാവുന്ന മൂന്നാം ക്ലാസുകാരനായ സൗദി ബാലൻ ഒരേ സമയം ആവേശവും നൊമ്പരവുമാകുന്നു. അബഹയിലെ നിന്നുള്ള തലാൽ അൽ സഹറാനിയാണ് കീമോതെറാപ്പി നടക്കുന്നതിനിടയിലും വേദന കടിച്ചമർത്തി മദ്രസാത്തി പ്ലാറ്റഫോമിലൂടെ ഓൺലൈൻ ക്ലാസ്സിൽ മുടങ്ങാതെ ഹാജരാവുന്നത്.

തലാലിന് മാരകമായ ലിംഫോസൈറ്റിക് ലുക്കീമിയ എന്ന അർബുദമാണ് പിടിപെട്ടിട്ടുള്ളത്. തലാലിന് അർബുദം പിടിപെട്ടതായി പരിശോധനകളിൽ നിന്നും വ്യക്തമായതോടെ എട്ടു മാസം മുൻപ് കുടുംബം വിദഗ്ധ ചികിത്സക്കായി അബഹയിൽ നിന്നും ജിദ്ദയിലേക്ക് താമസം മാറ്റുകയായിരുന്നു.

ആഴ്ചയിൽ രണ്ടു തവണയാണ് തലാലിന് കീമോതെറാപ്പി നടത്തുന്നത്. ഒരു കൈ കീമോതെറാപ്പിക്ക് വേണ്ടി ഉപയോഗിക്കുമ്പോഴും മറുകൈകൊണ്ട് ഓൺലൈൻക്ലാസ്സിൽ പഠനം തുടരുകയാണ് തലാലെന്ന് പിതാവ് സുൽത്താൻ അൽ സഹാറാണി പറയുന്നു. സുൽത്താന്റെ രണ്ടാമത്തെ മകനാണ് തലാൽ. പ്രതിരോധ മന്ത്രാലത്തിന് കീഴിലെ ആശുപത്രി ജീവനക്കാരനാണ് സുൽത്താൻ അൽ സഹാറാണി.

അസുഖവും കീമോയുമൊന്നും പഠിക്കാനുള്ള തലാലിന്റെ ആവേശത്തെ തെല്ലുപോലും തളർത്തിയിട്ടില്ലെന്ന് പിതാവ് പറയുന്നു. ഓൺലൈൻ ക്ലാസിന് പുറമെ മൊബൈൽ ഫോണിലൂടെ തലാൽ അധ്യാപകരുമായി ബന്ധപ്പെട്ട് സംശയ നിവൃത്തി വരുത്തുന്നു. കൂടാതെ വാട്സാപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ സഹപാഠികളുമായും കൂട്ടുകാരുമായും ദിവസവും പഠന സംബന്ധമായ കാര്യങ്ങൾക്കായി ബന്ധപ്പെടുന്നു.

ഖമീസ് മുശൈതിലെ സ്‌കൂളിൽ മൂന്നാം തരത്തിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് തലാലിന് രോഗം പിടിപെടുന്നത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് നാഷണൽ ഗാർഡ് ആശുപത്രിയിലാണ് തലാൽ ഇപ്പോൾ ചികിത്സ നേടുന്നത്.

LATEST

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

Published

on

ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാലും സൗദി എയർലൈൻസ് ഇന്ത്യയിലേക്ക് ഇപ്പോൾ സർവീസുകൾ നടത്തതിനാലും ഇന്ത്യയിൽ നിന്നും സൗദിയിലെത്താൻ ദുബായ് വഴിയുള്ള യാത്ര തിരഞ്ഞെടുക്കുന്ന പ്രവാസികൾ അനവധിയാണ്.

എന്നാൽ ദുബായ് വഴിയുള്ള യാത്രക്ക് ആവശ്യമായ നടപടിക്രമങ്ങൾ അറിയാത്തതിനാലും പാലിക്കാത്തതിനാലും അനേകം പേർ വിമാനത്താവളത്തിൽ കുടുങ്ങി പോകുന്ന അവസ്ഥ സമീപ ദിവസങ്ങളിൽ ഉണ്ടായി. ഇതില്‍ ചിലര്‍ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയെങ്കിലും പലർക്കും ദുബായ് വിമാനത്തവാളത്തില്‍നിന്നു തന്നെ നാട്ടിലേക്കു മടങ്ങേണ്ട അവസ്ഥയും ഉണ്ടായി.

ഇപ്പോഴത്തെ നിർബന്ധിത സാഹചര്യത്തിൽ പ്രവാസികളിൽ നിന്നും എങ്ങിനെയെങ്കിലും പണമുണ്ടാക്കാൻ തുനിഞ്ഞ പല ഏജന്റുമാരും ഈ നടപടിക്രമങ്ങളുടെ വിശദശാംശങ്ങൾ യാത്രക്കാരെ ശരിയാംവണ്ണം ധരിപ്പിക്കാത്തതായിരുന്നു ഈ പ്രശ്നങ്ങൾക്ക് കാരണം. അതിനാൽ ദുബായ് വഴി സൗദിയിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഓരോ പ്രവാസിയും ദുബായിലെ മാറികൊണ്ടിരിക്കുന്ന നടപടിക്രമങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ഇനി പറയുന്ന കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടത് സുരക്ഷിതമായ യാത്രക്ക് അത്യന്താപേക്ഷിതമാണ്.

ദുബായ് വഴി സൗദി അറേബ്യയില്‍ എത്തിപ്പെടാന്‍  ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങൾ ഉണ്ട് എന്ന് ഉറപ്പ് വരുത്തുക:

1.ദുബായ് വിസിറ്റ് വിസ
2.ടിക്കറ്റ്
3.റിട്ടേണ്‍ ടിക്കറ്റ്
4.ഒരു മാസത്തെ ഇന്‍ഷുറന്‍സ്
5.കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നെഗറ്റിവ് റിസൾട്ട്
6.റോമിങ് ഉള്ള മൊബൈൽ
7.താമസിക്കാനുള്ള സൗകര്യം
8.ഭക്ഷണത്തിനുള്ള സൗകര്യം
9.നിർബന്ധമായും കൈവശം കരുതേണ്ട 2000 ദിര്‍ഹം ( റിട്ടേണ്‍ ടിക്കറ്റും രണ്ടായിരം ദിര്‍ഹവും നിർബന്ധമാണ്. ഇത് കൈവശം ഇല്ലാത്തവരാണ് സമീപ ദിവസങ്ങളിൽ വിമാനത്താവളത്തില്‍ കുടങ്ങിയത്)
10.ദുബായിൽ താമസത്തിന് ശേഷം പരിശോധന ഫലം പോസറ്റിവ് ആയാൽ 72 മണിക്കൂറിനകം സൗദിയില്‍ എത്താനാവും വിധത്തില്‍ വിമാന ടിക്കറ്റും തയ്യാറാക്കണം.

ദുബായിൽ താമസിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1.കേരളത്തില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് തന്നെ കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി റിസൾട്ട് സമ്പാദിക്കണം.

2.നെഗറ്റീവ് ആണെങ്കില്‍ 92 മണിക്കൂറിനുള്ളിൽ ദുബായില്‍ നിർബന്ധമായും എത്തിയിരിക്കണം.

3.ദുബായില്‍ എത്തിയാൽ കൈവശമുള്ള റോമിംഗ് മൊബൈല്‍ നമ്പർ വിമാനത്താവള അധികൃതര്‍ക്കു നൽകുക.( ഈ ഫോണ്‍ നമ്പറിലായിരിക്കും പരിശോധന ഫലം നിങ്ങളെ അറിയിക്കുക)

4.അവിടെ കോവിഡ് ടെസ്റ്റിന് വിധേയമാവുക.

5.പരിശോധന ഫലം ലഭിക്കുന്നതു വരെ പരമാവധി രണ്ടു ദിവസം ക്വാറന്റൈനില്‍ കഴിയുക.

6.തുടർന്ന് 14 ദിവസം ദുബായില്‍ താമസിക്കണം. (ഹോട്ടലുകൾ, ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ താമസ സ്ഥലം എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം താമസ സ്ഥലം തെരഞ്ഞെടുക്കാം).

7.ദുബായില്‍ താമസിക്കാന്‍ സൗകര്യം ഇല്ലാത്തവർക്ക് ഹോട്ടൽ മുറികളിൽ തങ്ങണമെങ്കിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇതിനുള്ള സൗകര്യവും കണ്ടു വെക്കുക.

8.ദുബായിൽ താമസിക്കുന്ന സമയത്ത് മറ്റുള്ളവരുമായി അധികം ഇടപഴകാൻ തുനിയരുത്. കാരണം സമ്പർക്കം മൂലം പിന്നീടുള്ള കോവിഡ് പരിശോധന ഫലം പോസറ്റിവ് ആയാൽ അനേകം ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് ഉണ്ടാക്കും.

9.അതിന് ശേഷം ദുബായില്‍നിന്ന് വീണ്ടും കോവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തണം.

10.പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ റിസൾട്ട് സഹിതം 72 മണിക്കൂറിനകം സൗദിയിൽ എത്തണം.

11.കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയാല്‍ തുടർന്നും ചിലവുകൾ ഉണ്ടാകും. ഇതിനായുള്ള പണത്തിനുള്ള സൗകര്യവും മുൻകൂട്ടി കണ്ടു വെക്കണം.

ദുബായിൽ നിന്നും സൗദി യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1.സൗദി വിമാനത്താവളത്തിൽ നല്‍കേണ്ട ഫോം പൂരിപ്പിച്ച് കൈവശം വെക്കുക.

2.വിമാനത്താവളത്തിൽ ഇറങ്ങിയാൽ പൂരിപ്പിച്ച ഫോമും കോവിഡ് ടെസ്റ്റ് ഫലവും വിമാനത്താവളത്തില്‍ നല്‍കുക.

3.തവക്കല്‍ന, തത്തമന്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക. (എമിഗ്രേഷന്‍ നടപടികള്‍ക്കു ശേഷം എട്ടു മണിക്കൂറിനുള്ളിൽ ഈ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുകയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണം).

4.മൂന്നു ദിവസമെങ്കിലും ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ആപ് വഴി കോവിഡ് ടെസ്റ്റിന് അപേക്ഷിക്കുക.

5.പരിശോധന ഫലം എപ്പോഴും കൈവശം സൂക്ഷിക്കുക.

ഇതൊക്കെയാണ് സാധാരണ നടപടിക്രമങ്ങളും സാധാരണ ഗതിയിൽ ഉണ്ടാകാവുന്ന ചിലവുകളും. എന്നാൽ യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ചിലവുകൾ ഒരുപക്ഷെ നിങ്ങളുടെ ട്രാവൽ ഏജൻസിയോ ഏജന്റോ അറിയിക്കാൻ സാധ്യതയില്ല. ദുബായ് വഴി സൗദിയിൽ എത്തുന്നവർ അപ്രതീക്ഷിത വൈഷമ്യങ്ങൾ ഒഴിവാക്കാനായി ഇക്കാര്യങ്ങൾ കൂടി മനസ്സിൽ കരുതുക.

Continue Reading

LATEST

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

Published

on

സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ച പ്രവാസിയെ യു എ ഇ യിൽ നിന്നും നാട് കടത്താൻ ഇടപെടണം എന്ന് മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടു എന്ന സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ.

മന്ത്രിയെന്ന നിലയിൽ തനിക്ക് അപകീർത്തി വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ മന്ത്രിയെന്ന നിലയിൽ ജലീൽ പരാതി നൽകേണ്ടത് പോലീസിലാണ്. പോലീസ് ആ വ്യക്തിയുടെ പേരിൽ എഫ് ആർ രജിസ്റ്റർ ചെയ്ത് നിയമപരമായ വഴിയിലൂടെയാണ് പ്രതിയെ നാട്ടിലെത്തിക്കേണ്ടത്.

അങ്ങനെയല്ലാതെ ജലീലിന് നേരിട്ട് ഇതിൽ ഇടപഴകാൻ സാധിക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇതിൽ ഇടപെടേണ്ടത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യു എ ഇ യും തമ്മിൽ തമ്മിൽ ധാരണയും നിലനിൽക്കുന്നുണ്ട്. വ്യവസ്ഥാപിതമായ നിയമ നടപടികളിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

ജലീൽ അനധികൃതമായി ഇടപെട്ടു എന്നതിന് മറ്റു തെളിവുകൾ ഒന്നും തന്നെയില്ല. ഇപ്പോഴുള്ളത് വെറുമൊരു ആരോപണം മാത്രമാണ്. ഒരു പ്രതിയുടെ മൊഴിമാത്രമാണ് നിലവിലുള്ളത്. ഒരു മൊഴിയുടെ അസിസ്‌ഥാനത്തിൽ മന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സാധിക്കില്ല. മന്ത്രി രേഖാമൂലം ഒരു പരാതി കോൺസുലേറ്റിനു കൈമാറിയെങ്കിലും മാത്രമേ മന്ത്രിക്കെതിരെ നടപടിയെടുക്കാൻ നിയമത്തിൽ സാധ്യത ഉണ്ടാകുന്നുള്ളൂ.

മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടികൾ എടുക്കുകയോ അതിന്റെ അടിസ്ഥാനത്തിൽ യു എ ഇ യിൽ പ്രസ്തുത പ്രവാസിയെ നാടുകടത്താനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയോ ചെയ്തതായി എവിടെയും പറയുന്നില്ല. മന്ത്രി വ്യക്തി പരമായി എന്തെങ്കിലും ചെയ്തതായും തെളിവുകളില്ല. അതുകൊണ്ട് ഇത് ഒരു ആരോപണം മാത്രമായി തന്നെ അവശേഷിക്കുമെന്ന് പ്രവാസി നിയമവിദഗ്ധർ പറയുന്നു.

Continue Reading

LATEST

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

Published

on

വിദേശ തൊഴിലാളികൾക്കുള്ള പാർപ്പിട സൗകര്യങ്ങൾ അടങ്ങിയ ജിദ്ദ നഗരത്തിലെ ആദ്യത്തെ സമ്പൂർണ ലേബർ സിറ്റി നിർമാണത്തിന് കരാർ ഒപ്പു വെച്ചു. കരാറിൽ ലേബർ സിറ്റി നിർമ്മാണ കരാർ ലഭിച്ച നമാരിഖ് അൽഅറേബ്യ സർവീസസ് കമ്പനിയും ജിദ്ദ നഗരസഭ പ്രതിനിധികളും ഒപ്പുവെച്ചു.

അബ്‌റുഖ് അൽരിഗാമ ബലദിയ പരിധിയിൽ രണ്ടര ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് വിദേശ തൊഴിലാളികൾക്കു വേണ്ടി പുതിയ ലേബർ സിറ്റി നിർമിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്ന വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് നിർമ്മാണം.

17,000 ലേറെ തൊഴിലാളികൾക്ക് താമസസൗകര്യം ലഭിക്കും. പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുമ്പോൾ രോഗബാധിതരെ മാറ്റിപാർപ്പിക്കുന്നതിനുള്ള ഐസൊലേഷൻ കേന്ദ്രങ്ങളും ലേബർ സിറ്റിയിൽ നിർമ്മിക്കും.

ലേബർ സിറ്റിയിൽ സൂപ്പർമാർക്കറ്റും മറ്റു വ്യാപാര സ്ഥാപനങ്ങളും ഉണ്ടാകും. കൂടാതെ മസ്ജിദും വിനോദ കേന്ദ്രങ്ങളും സ്‌പോർട്‌സ് ഗ്രൗണ്ടുകളും കോർട്ടുകളും എ.ടി.എം സൗകര്യങ്ങളും ഉണ്ടാകും. പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനുള്ള ക്ലിനിക്കുകളും ഇവിടെ ഒരുക്കും.

ദിവസേന 75,000 ലേറെ പാക്കറ്റ് ഭക്ഷണങ്ങൾ തയാറാക്കുന്നതിനുള്ള അത്യാധുനിക പാചകപ്പുരയും ഉണ്ടാകും. കൂടാതെ ഇവിടുത്തെ അന്തേവാസികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള അതിവിശാലമായ ഹാളുകളും ഉണ്ടായിരിക്കും.

സൗരോർജ്ജം ഉപയോഗപ്പെട്ടുത്തുന്നതിലൂടെ ലേബർ സിറ്റിയിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ പതിനഞ്ചു ശതമാനം ലാഭിക്കാൻ സാധിക്കും. കൂടാതെ പരിസ്ഥിതി സംരക്ഷണം മുൻനിറുത്തി കാർബൺ ബഹിർഗമനം കുറഞ്ഞ ജനറേറ്ററുകളും മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കും.

Continue Reading
LATEST14 hours ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST20 hours ago

പ്രവാസിയെ നാട് കടത്താൻ ശ്രമം: ജലീലിനെതിരെ നടപടി സാധിക്കില്ലെന്ന് പ്രവാസി നിയമ വിദഗ്ദർ

LATEST21 hours ago

ജിദ്ദയിൽ തൊഴിലാളികൾക്ക് താമസിക്കാനായി സമ്പൂർണ്ണ ലേബർ സിറ്റി. 17,000 പേർക്ക് താമസ സൗകര്യം ലഭിക്കും

LATEST2 days ago

യുഎഇ യിൽ നബിദിന അവധി പ്രഖ്യാപിച്ചു

LATEST2 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 days ago

റീ എൻട്രി വിസ റദ്ദാക്കിയാൽ ഫീസ് തിരികെ ലഭിക്കില്ലെന്ന് സൗദി ജവാസാത്

LATEST2 days ago

ആറാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കി വിസ്മയിപ്പിച്ച് സൗദിയിലെ പ്രവാസി ബാലിക

LATEST3 days ago

ഫ്രീവിസ സമ്പ്രദായം സൗദിയിൽ വീണ്ടും തുടരുന്നു, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവരുടെ രൂപത്തിൽ

LATEST3 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST3 days ago

സൗദിയിലെ എണ്ണ പൈപ്പ്ലൈനുകളും വ്യാപാര കേന്ദ്രങ്ങളും ആക്രമിക്കാൻ ഐസിസ് ആഹ്വാനം

LATEST3 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST3 days ago

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യതയെന്ന് സൗദി ആരോഗ്യ മന്ത്രി

LATEST4 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST6 days ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

യുഎഇ യിലേക്ക് നേരിട്ട് തിരിച്ചെത്താതെ ജോലി രാജി വെക്കാൻ സാധിക്കുമോ?

LATEST4 days ago

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

LATEST2 days ago

ഇക്കാര്യം ശ്രദ്ധിച്ചാൽ സൗദിയിലെ ഫാമിലി വിസക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഒഴിവാക്കാം

LATEST2 weeks ago

സൗദി പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ജയിൽ വാസവും നാട് കടത്തലുമെല്ലാം ഒഴിവാക്കാം.

LATEST6 days ago

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

LATEST2 weeks ago

എംബസിയെ വിമർശിച്ച കേസിൽ സൗദിയിൽ ജയിലിലായ മലയാളിയെ മോചിപ്പിക്കാൻ കോടതി ഉത്തരവ്

LATEST3 days ago

സൗദി നാസർ അൽ ഹജ്‌രി കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴിലാളികൾ

LATEST2 weeks ago

കുട്ടിയുടെ പിതാവ് മക്ക പോലീസിന്റെ പിടിയിൽ

LATEST2 weeks ago

അറിയുക സൗദിയിലെ പുതിയ അഞ്ചു റിയാൽ കറൻസിയുടെ പ്രത്യേകതകൾ

LATEST3 days ago

കൈവിരലുകൾ അനക്കി പ്രതീക്ഷ നൽകി 15 വർഷമായി കോമയിലുള്ള സൗദി രാജകുമാരൻ

LATEST2 weeks ago

സൗദിയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന ഐടി പ്രൊഫഷനുകളുടെ വിശദമായ പട്ടിക

LATEST2 weeks ago

സൗദിയിൽ തൊഴിൽ പരിശോധനയിൽ 44 വിദേശികൾ പിടിയിൽ

LATEST14 hours ago

ദുബായ് വഴി സൗദിയിൽ എത്തുന്നവർ കുടുങ്ങാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട 26 നിബന്ധനകൾ

LATEST2 weeks ago

സൗദിയിൽ ബഖാല നടത്തിപ്പിൽ സ്വദേശികൾക്ക് പ്രാവീണ്യം ലഭിക്കാൻ വേറിട്ട പദ്ധതിയുമായി മന്ത്രാലയം

LATEST2 weeks ago

സംഭവത്തിൽ ദുരൂഹതയെന്ന ആരോപണവുമായി ഭർത്താവ്

LATEST3 days ago

ഫ്രീവിസ സമ്പ്രദായം സൗദിയിൽ വീണ്ടും തുടരുന്നു, ഹൗസ് ഡ്രൈവർമാർ തുടങ്ങിയവരുടെ രൂപത്തിൽ

Trending

error: Content is protected !!