Connect with us

LATEST

സൗദി പ്രവാസികൾ അശ്രദ്ധയും അജ്ഞതയും മൂലം ഉണ്ടാകുന്ന ഈ അപകടം ഒഴിവാക്കൂ

Published

on

സൗദി നിയമത്തെ കുറിച്ചുള്ള അജ്ഞത മൂലം ജയിലിലാവുന്നവരുടെയും നാട് കടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ പ്രധാനമായ ഒരു കാരണമാണ് ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ നാട്ടിൽ നിന്നും മരുന്നുകൾ സൗദിയിലേക്ക് കൊണ്ട് വരുന്നത്. പലപ്പോഴും അജ്ഞതയും അശ്രദ്ധയും മൂലം ഇവർക്ക് ബലി കൊടുക്കേണ്ടി വരുന്നത് പ്രവാസ ജീവിതവും സ്വന്തം ജോലിയും ഭാവിയുമാണ്. (ഇതിന്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള സൗദിയിലെ നിയമ വിദഗ്ദർ പരാമർശിക്കുന്ന 16 കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ ഈ അപകടം നിങ്ങൾക്ക് ഒഴിവാക്കാനാവും.)

സൗദിയിലേക്ക് നാട്ടിൽ നിന്നും മരുന്നുകൾ കൊണ്ട് വന്നതിന് അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരിൽ ഒരാളായ അബ്ദുൽ വഹീദ് എന്ന ഹൈദരാബാദ് സ്വദേശി അടുത്തിടെയാണ് സൽമാൻ രാജാവിന്റെ കാരുണ്യം മൂലമുള്ള പൊതുമാപ്പിൽ മോചനം ലഭിച്ച് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ നാട്ടിലെത്തിയത്. സൗദിയിൽ ബാങ്ക് ജീവനക്കാരനായി ജോലി ചെയ്തിരുന്ന വഹീദ് റിയാദ് എയർപോർട്ടിൽ വെച്ചാണ് പിടിയിലായത്. അഞ്ചു വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടിയും വന്നു. 

നാട്ടിൽ നിന്നും കൊണ്ട് വരുന്ന മരുന്നുകളിൽ സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ ഉൾപ്പെടുന്നതാണ് നിരവധി പ്രവാസികൾക്ക് ജയിൽ ശിക്ഷ ലഭിക്കുന്നതിന് കാരണമാകുന്നത്. മുഴുവൻ മരുന്നും നിരോധിക്കപ്പെട്ടതാവണം എന്ന് നിർബന്ധമില്ല. കൊണ്ട് വരുന്ന ഏതെങ്കിലും ഒരുമരുന്നിൽ നിരോധിക്കപ്പെട്ട മരുന്നിന്റെ അംശങ്ങൾ അടങ്ങിയാലും ജയിൽ ശിക്ഷയും നാടുകടത്തലും ഉറപ്പാണ്.

അത് കൊണ്ടാണ് സൗദിയിലേക്ക് മരുന്നുകൾ കൊണ്ട് വരുമ്പോഴും പോകുമ്പോഴും വേണ്ടത് അതീവ ശ്രദ്ധ പുലർത്തേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് നിയമ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. പിടിക്കപ്പെടുന്ന അവസരത്തിൽ ഈ നിയമം അറിയില്ലായിരുന്നു എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം മനഃപൂർവ്വം മയക്കു മരുന്ന് കടത്തുന്നവരും മനപൂർവ്വമല്ലാതെ കടത്തുന്നവരും പിടിക്കപ്പെടുന്ന സമയത്ത് ഒരുപോലെ ഉയർത്തുന്ന കാരണമാണിത് എന്നത് കൊണ്ട് ഒരു ഉദ്യോഗസ്ഥനും കോടതിയും ഈ കാരണം മുഖവിലക്ക് എടുക്കാറില്ല. 

അത് കൊണ്ട് തന്നെ ഇത് സംബന്ധിച്ച നിയമം  വ്യക്തമായും കൃത്യമായും അറിഞ്ഞിരിക്കേണ്ടത് സൗദിയിലേക്ക് പോകുകയും വരികയും ചെയ്യുന്ന ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമാണ്. ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ മരുന്നുകൾ സ്വന്തം ആവശ്യത്തിന് കൊണ്ട് വരുന്നവർ മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടി നാട്ടിൽനിന്നും കൊണ്ട് വരുന്നവരും പിടിക്കപ്പെടും.

മുകളിൽ പറഞ്ഞ അബ്ദുൽ വഹീദ് മരുന്നുകൾ കൊണ്ട് വന്നത് സ്വന്തം ആവശ്യത്തിനോ ഉപയോഗത്തിനോ ആയിരുന്നില്ല. സുഹൃത്തിന്റെ ഭാര്യക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ മരുന്നുകൾ കൊണ്ട് വന്നത്. ഉറക്കം ഇല്ലയ്മക്കും അമിത ഉൽക്കണ്ഠക്കും പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച BECALM എന്ന മരുന്ന് ഇയാൾ കൊണ്ട് വന്ന മരുന്നുകളുടെ  കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. അതിൽ അൽപ്രാസോളം എന്ന നിരോധിത മരുന്നിന്റെ അംശങ്ങൾ ഉണ്ടായിരുന്നത് മൂലമാണ് വഹീദ് പിടിയിലായത്. 

പിടിയിലായ വഹീദിനെ അധികൃതർ ചോദ്യം ചെയ്തപ്പോൾ അയാളുടെ സുഹൃത്തായ അബ്ദുൽ മൊയിസ് എന്ന ഹൗസ് ഡ്രൈവറുടെ ആവശ്യപ്രകാരമാണ് മരുന്നുകൾ കൊണ്ട് വന്നതെന്ന് വെളിപ്പെട്ടു. മൊയിസിനെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഈ മരുന്നുകൾ അയാളുടെ സുഹൃത്തായ ഷൈക്ക് ബദർ എന്ന ഹൈദരാബാദ് സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് കൊണ്ട് വരാൻ ആവശ്യപ്പെട്ടതെന്ന് മൊഴി നൽകി. തുടർന്ന് ഷെയ്ക്ക് ബദറിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ ഭാര്യ ഹാജറ ബീഗത്തിന് വേണ്ടിയാണ് മരുന്നുകൾ കൊണ്ട് വന്നതെന്ന് തെളിഞ്ഞു. 

പിടിയിലായ ഒരാൾക്ക് പോലും ഈ മരുന്ന് സൗദിയിലേക്ക് കൊണ്ട് വരാൻ പാടില്ലായിരുന്നു എന്ന നിയമ വശം അറിയുമായിരുന്നില്ല. പക്ഷെ ഈ വാദം കോടതി കണക്കിലെടുത്തില്ല. അന്വേഷണത്തിൽ ഹാജറ ബീഗം ഇതിന് മുൻപ് ഈ മരുന്നോ ഇതുപോലെയുള്ള മരുന്നുകളോ ഉപയോഗിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടത് ഇവർക്ക് വിനയായി.

2015 ൽ വിചാരണക്കൊടുവിൽ അബ്ദുൽ വഹീദിന് എട്ടു വർഷം തടവും എണ്ണൂറു ചാട്ടയടിയും ഒരുലക്ഷം റിയാൽ പിഴയൊടുക്കാനും വിധിച്ചു. ഷെയ്ക്ക് ബദറിനും ഭാര്യക്കും അഞ്ചു വർഷം വീതം തടവും 500 ചാട്ടയടിയും മോയിസിന് രണ്ടര വർഷം തടവും മുന്നൂറ് ചാട്ടയടിയും കോടതി ശിക്ഷ വിധിച്ചു.എന്നാൽ അപ്രതീക്ഷിതമായെത്തിയ രാജകാരുണ്യത്തിൽ കാലാവധി തികയും മുൻപേ തന്നെ ഇവർക്ക് മോചനം ലഭിക്കുകയായിരുന്നു.

വ്യക്തിപരമായ ആവശ്യത്തിനായാലും മറ്റുള്ളവർക്ക് വേണ്ടിയായാലും സൗദിയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് നിയമ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. 

സൗദിയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക: 

1.മരുന്ന് കൊണ്ട് വരുന്നവർ ഈമരുന്നോ മരുന്നിൽ അടങ്ങിയിട്ടുള്ള ഏതെങ്കിലും അംശങ്ങളോ സൗദിയിലോ അന്താരാഷ്ട്രാ തലത്തിലോ നിരോധിക്കപ്പെട്ടതാണോ അല്ലെങ്കിൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

2.മയക്കു മരുന്നായി കണക്കാക്കുന്ന മരുന്നുകളുടെ അംശങ്ങള്‍ (Narcotic Properties) അടങ്ങിയിട്ടുള്ള മരുന്നുകള്‍ കൊണ്ട് വരുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക. 

3.കൊണ്ടു വന്നിട്ടുള്ള മരുന്നുകള്‍ രോഗിയുടെ പരമാവധി ആറു മാസത്തെ ഉപയോഗത്തിന് ആവശ്യമായ അളവിലുള്ളത് ആയിരിക്കണം. അതില്‍ കൂടുതല്‍ കൊണ്ട് വരാന്‍ പാടില്ല. 

4.പ്രസ്തുത വ്യക്തി ആറു മാസത്തെ കാലാവധിയിലും കുറവാണ് രാജ്യത്ത്‌ താമസിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത്രയും കാലത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ അളവില്‍ മാത്രമേ മരുന്നുകള്‍ കൊണ്ട് വരുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ. 

5.രോഗിയുടെ ആവശ്യത്തിനുള്ളതില്‍ കൂടുതല്‍ മരുന്നുകള്‍ കൊണ്ട് വരികയാണെങ്കില്‍ അധികമുള്ള മരുന്നുകള്‍ കണ്ടു കെട്ടും.

6.മരുന്ന് കൊണ്ട് വരുന്ന വ്യക്തി രോഗി ആണെങ്കില്‍ ആ വ്യക്തിയുടെ കൈവശം മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിരിക്കണം. 

7.ഈമെഡിക്കൽ റിപ്പോർട്ട് അയാളെ ചികിത്സിച്ചിരുന്ന ആശുപത്രിയുടെതായിരിക്കണം. റിപ്പോർട്ടിന് ആറു മാസ കാലാവധിയില്‍ കൂടുതല്‍ പഴക്കം ഉണ്ടായിരിക്കരുത്. 

8.ഈ മെഡിക്കൽ റിപ്പോർട്ടിൽ പ്രസ്തുത വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അയാളുടെ രോഗവും മരുന്നുകള്‍ കഴിക്കേണ്ട രീതിയും എത്ര നാള്‍ മരുന്നുകള്‍ കഴിക്കണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 

9.ഈ മെഡിക്കൽ റിപ്പോർട്ടിൽ മരുന്നിന്റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും മരുന്ന് കഴിക്കേണ്ട അളവുകളും അതില്‍ ഉണ്ടായിരിക്കണം.

10.പ്രസ്തുത ഹോസ്പിറ്റലിലെ അംഗീകാരമുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടായിരിക്കണം. ആ പ്രിസ്‌ക്രിപ്‌ഷൻ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്കിയതായിരിക്കണം. 

11.ഈ പ്രിസ്‌ക്രിപ്‌ഷനിൽ അതില്‍ ഡോക്ടറുടെ രോഗ നിര്‍ണ്ണയവും മരുന്നിന്‍റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും ഉണ്ടായിരിക്കണം. 

12.പ്രിസ്‌ക്രിപ്‌ഷനിൽ മരുന്നിന്‍റെ ഉപയോഗ ക്രമവും ചികില്‍സയുടെ ദൈര്‍ഘ്യവും രേഖപ്പെടുത്തിയിരിക്കണം. 

13.പ്രിസ്‌ക്രിപ്‌ഷനിൽ പ്രസ്തുത വ്യക്തിയ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ സീല്‍ ഉണ്ടായിരിക്കണം. 

14.മറ്റൊരാള്‍ക്ക് വേണ്ടി മരുന്ന് സൗദിയിലേക്ക് കൊണ്ട് വരുന്നയാള്‍ രോഗിയുടെ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ഭര്‍ത്താവോ തുടങ്ങിയ ബന്ധുക്കള്‍ ആണെങ്കില്‍ രോഗിയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ പകർപ്പ്‌ കൈവശം കരുതണം. 

15.രോഗിക്ക് വേണ്ടി മരുന്നുകള്‍ കൊണ്ട് വരുന്നത് രോഗിയുടെ പ്രതിനിധി ആണെങ്കില്‍ പ്രസ്തുത മരുന്നുകള്‍ കൊണ്ട് വരുന്നതിന് സമ്മതം അറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ആവശ്യമാണ്‌. 

16.രാജ്യത്ത്‌ നിന്ന് പുറത്തേക്കു പോകുന്ന രോഗികള്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ കൂടെ കൊണ്ട് പോകുകയാണെങ്കിലും നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അവര്‍ ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ കൊണ്ട് പോകാന്‍ പാടില്ല.

ഇത്തരം രേഖകൾ ഒരു വ്യക്തിയുടെ നിരപരാധിത്വം വെളിവാക്കുന്നതിന് ഹാജരാക്കാവുന്ന രേഖകളായി മാത്രമേ കണക്കാക്കുന്നുള്ളൂ. ഇതിന്റെ ആധികാരികതയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും അവസാന തീരുമാനം ബന്ധപ്പെട്ട സൗദി അധികൃതരുടേതാണ്. ഹാജരാക്കുന്ന രേഖകൾ കൃത്യമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാൽ അത് ദുരീകരിക്കുന്നത് വരെ അന്വേഷണ വിധേയമായി കസ്റ്റഡിയിൽ വെക്കുകയും ചെയ്യാറുണ്ട്.

രേഖകൾ കൃത്യമായിട്ടും വിശ്വാസ്യതയെ കുറിച്ചുള്ള സംശയങ്ങൾ മൂലം ചില പ്രവാസികൾക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വരുമ്പോള്‍ സുഹൃത്തിന്റെ ആവശ്യത്തിനായി കൊണ്ടു വന്ന മരുന്നുകളുടെ കൂട്ടത്തില്‍ സൗദിയില്‍ നിരോധിച്ച മരുന്നുകള്‍ ഉള്‍പ്പെട്ടതിനാല്‍ സൗദിയിലെ യാമ്പു എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു മലയാളി പിടിയിലായിരുന്നു. കോഴിക്കോട്‌ പാലിശ്ശേരി സ്വദേശി ഷംസുവായിരുന്നു പിടിയിലായത്. യാമ്പുവിൽ തന്നെ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി സിദ്ദിഖിന് വേണ്ടിയായിരുന്നു ഷംസു മരുന്നുകൾ കൊണ്ടുവന്നത്.

ഷംസുവിന്റെ പക്കൽ നാട്ടില്‍ നിന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മരുന്നുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മരുന്നുകള്‍ക്ക് കോഴിക്കോട് മാലാപറമ്പിലെ ഇക്ര ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ ഇ എന്‍ ടി സര്‍ജന്‍ ഡോക്ടര്‍ സഞ്ജയ്‌ രാഘവന്‍ നൽകിയ പ്രിസ്‌ക്രിപ്‌ഷനും ഉണ്ടായിരുന്നു. എന്നിട്ടും എയർപോർട്ട് അധികൃതർ ഷംസുവിനെ പിടികൂടി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറുകയായിരുന്നു. 

സൗദിയില്‍ നിരോധിച്ച മരുന്നുകളുടെ അംശങ്ങള്‍ കൂട്ടത്തിലുള്ള നെക്സിറ്റോ പ്ലസ് (Escitalopram with Lonazep Combination) എന്ന ഒരു മരുന്നില്‍ കണ്ടെത്തിയാതായിരുന്നു ഷംസുവിന് വിനയായത്. പിന്നീട് ഷംസു നിരപരാധിയെന്ന് ബോധ്യപ്പെട്ടതോടെ അധികൃതർ സിദ്ദിഖിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും സിദ്ദിഖ് അധികൃതർക്ക് മുൻപിൽ കീഴടങ്ങിയതോടെ ഷംസുവിനെ മോചിപ്പിക്കുകയായിരുന്നു. 

ഈ മരുന്ന് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതായിരുന്നില്ല. അനേകം വർഷങ്ങളായി ഈ മരുന്ന് ഉപയോഗിച്ചു വരുന്ന സിദ്ദിഖ് മുൻപ് പലതവണ ഇത് നാട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു. പക്ഷെ ഈ മരുന്ന് കൂടിയ ഡോസിൽ ഉപയോഗിച്ചാൽ ഒരു മയക്കം ഉണ്ടാകും എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതിനാൽ ഇത് അധികൃതരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. മരുന്നിന്റെ ഈ പ്രത്യേകത സിദ്ദിഖിന് പ്രതികൂലമായി. 

ജന്മനാ സംസാരിക്കുന്ന സമയത്ത് ചെറിയ തോതിൽ വിക്ക് അനുഭവപ്പെട്ടിരുന്ന സിദ്ദിഖിന് പരിഭ്രമവും ഭയവും മൂലം തന്റെ നിരപരാധിത്വം അധികൃതരുടെ മുൻപിൽ വേണ്ടവിധം വെളിപ്പെടുത്താൻ സാധിക്കാതെ പോയിരുന്നു. പിന്നീട് യാമ്പുവിലെ സാമൂഹിക പ്രവർത്തകർ ഡോക്റുടെ കുറിപ്പ് അറബിയിലേക്ക് പരിഭാഷപ്പെടുത്തി നാര്‍കോട്ടിക് വിഭാഗത്തില്‍ നൽകിയെങ്കിലും ഫലമുണ്ടായില്ല. 

അന്വേഷണത്തിന് ഒടുവിൽ മരുന്നിന്റെ പരിശോധനാ ഫലവും എതിരായതോടെ സിദ്ദിഖിനെ നാട് കടത്താൻ വിധിക്കുകയായിരുന്നു. പക്ഷെ സാധാരണ ഈ കേസുകളിൽ ലഭിക്കുമായിരുന്ന തടവ് ശിക്ഷയോ ചാട്ടയടിയോ ലഭിക്കുന്നതിൽ നിന്നും സിദ്ദിഖിനെ ഒഴിവാക്കി. 

ഏതാണ്ട് ഇതേ സമയത്ത് തന്നെ സാദിഖ് പാഷ എന്ന തമിഴ്‌നാട് സ്വദേശിയും യാമ്പുവിൽ പിടിയിലായിരുന്നു. ഇയാൾ കൊണ്ട് വന്നത് T.Anximil 0.5 എന്ന മരുന്നായിരുന്നു. പ്രമേഹം, രക്ത സമ്മര്‍ദ്ദം അമിതമായ ഉല്‍ക്കണ്ഠ എന്നിവക്ക് കുറെ വര്‍ഷങ്ങളായി ഈ മരുന്ന് സ്ഥിരമായി കഴിക്കുന്ന വ്യക്തിയായിരുന്നു പാഷ. അവധി കഴിഞ്ഞു വരുമ്പോള്‍ നാട്ടില്‍ നിന്നും കൊണ്ട് വന്നപ്പോഴായിരുന്നു പിടിയിലായത്. 

സിദ്ദിഖിന്റെ കേസിനോട് സമാനമായത് പോലെ തന്നെ ഈ മരുന്നും ഇന്ത്യയിൽ നിരോധിച്ചത് ആയിരുന്നില്ല. പക്ഷെ ഏറ്റവും മുകളിൽ പരാമർശിച്ച അബ്ദുൽ വഹീദിന്റെ കേസിന് സമാനമായി ഈ മരുന്നില്‍ Alprazolam എന്ന മരുന്നിന്‍റെ അംശം ഉണ്ടായിരുന്നു. 

മേൽ പറഞ്ഞിട്ടുള്ളവ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഇതുപോലെ നിരവധി പ്രവാസികൾ അശ്രദ്ധയോ അജ്ഞതയോ മൂലം ജയിലിലാകുകയോ തടവ് ശിക്ഷയും പിഴയും നാടുകടത്തലും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും നിരവധി പേർ ഇക്കാരണങ്ങളാൽ പിടിക്കപ്പെടുന്നുണ്ട്. അതിനാൽ സൗദി പ്രവാസികൾ ഇക്കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണെന്ന് നിയമ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST3 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!