Connect with us

LATEST

സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിലായ കേസിൽ നാടകീയ വഴിത്തിരിവ്

Published

on

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെതിരെയും മുസ്‌ലിം വിശ്വാസങ്ങൾക്ക് എതിരായും അപമാനകരമായ ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പോസ്റ്റ് ഷെയർ ചെയ്തതിന് അറസ്റ്റിലായ കർണ്ണാടക ഉഡുപ്പി സ്വദേശി ഹരീഷ് ബംഗാരയുടെ കേസിൽ നാടകീയ വഴിത്തിരിവ്. ബംഗാരയെന്ന പേരിൽ ആൾമാറാട്ടം നടത്തി ഫേസ്‌ബുക്ക് പോസ്റ്റിൽ മതനിന്ദ പോസ്റ്റ് ഇട്ടതിന് രണ്ടു യുവാക്കൾ അറസ്റ്റിലായതായി ഉഡുപ്പി പോലീസ് അറിയിച്ചു.

മൂഡ്ബിദ്രി സ്വദേശികളായ അബ്ദുൽ ഹുയെസ്, അബ്ദുൽ തുയെസ് എന്നിവരാണ് പിടിയിലായതെന്ന് ഉഡുപ്പി പോലീസ് സൂപ്രണ്ട് വിഷ്ണുവർദ്ധൻ വ്യക്തമാക്കി. ഇവർ സഹോദരങ്ങളാണ്. ഹരീഷ് ബംഗാരയുടെ പേരിൽ ഫേസ്‌ബുക്ക് പ്രൊഫൈൽ ഉണ്ടാക്കുകയും, അതിലൂടെ മതനിന്ദ പ്രകടമാക്കുന്ന പോസ്റ്റ് അപ്‌ലോഡ് ചെയ്തതും ഇവരാണെന്ന് പോലീസ് പറയുന്നു.

ഇവരുടെ അറസ്റ്റിന് ശേഷം വിശദ വിവരങ്ങൾ വ്യക്തമാക്കി കേസ് റിപ്പോർട്ട് ഉന്നത തലത്തിലേക്ക് സമർപ്പിച്ചതായി ഉഡുപ്പി പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ ചാർജ്ജ്ഷീറ്റ് അറബിയിലേക്ക് പരിഭാഷപ്പെടുത്തി വിദേശകാര്യ മന്ത്രാലയത്തിലേക്ക് സമർപ്പിക്കുകയും ഇത് സൗദിയിലെ ഇന്ത്യൻ എംബസ്സി വഴി സൗദി അധികൃതർക്ക് സമർപ്പിക്കുകയും ചെയ്യുമെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.

താൻ വ്യക്തിപരമായി കേസ് വിവരങ്ങൾ നിരീക്ഷിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഹരീഷ് ബംഗാരക്ക് സൗദി ജയിലിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.

ഹരീഷ് സൗദി അറേബ്യയിൽ തടവിലായ ശേഷം ഹരീഷ് നിരപരാധിയാണെന്നും. സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കാണിച്ച് ഹരീഷിന്റെ ഭാര്യ ഉഡുപ്പി സൈബർ പോലീസിൽ സമർപ്പിച്ച പരാതി സമർപ്പിച്ചിരുന്നു.

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ വിവരങ്ങൾ പിന്തുടർന്നാണ് പോലീസ് ഹുയെസിനെ പിടികൂടിയത്. മൊബൈൽ ഫോൺ കണക്ഷൻ തുയെസിന്റെ പേരിലായിരുന്നു എടുത്തിരുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് ഇവർ ഹരീഷിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പോലീസ് പറയുന്നു. പിറ്റേന്ന് തന്നെ മതനിന്ദ കലർന്ന പോസ്റ്റ് ഈ പ്രൊഫൈലിലൂടെ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. തുടർന്ന് സൗദി പോലീസ് ഹരീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ എ സി ടെക്‌നീഷ്യനായി ജോലി നോക്കി വരവെയായിരുന്നു ഹരീഷ് ബംഗാര അറസ്റ്റിലായത്.

എന്നാൽ പോലീസിന്റെ വിശദീകരണത്തിലും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതായി നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഡിസംബർ 19 നാണ് ഇവർ ഹരീഷിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതെന്നും രണ്ടു ദിവസത്തിന് ശേഷം ഡിസംബർ 21 ന് മതനിന്ദ കലർന്ന പോസ്റ്റ് ഈ പ്രൊഫൈലിലൂടെ അപ്‌ലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഡിസംബർ 20 ന് തന്നെ ഹരീഷ് സൗദി പോലീസിന്റെ പിടിയിലായിരുന്നു. കൂടാതെ ഇയാൾ മാപ്പു പറഞ്ഞു കൊണ്ട് പുറത്തു വിട്ട വിഡിയോയും ഉഡുപ്പി പോലീസിന്റെ വാദത്തിനോട് യോജിക്കുന്നില്ലെന്നുമാണ് സൗദി നിയമ വിദഗ്ദർ പറയുന്നത്.

കഴിഞ്ഞ വർഷം പിടിയിലായ ഹരീഷ് ഇതുവരെ മോചിതനായിട്ടില്ല. ഹരീഷിന്റെ കേസ് സംബന്ധമായ പൂർണ്ണ വിവരങ്ങൾ അറിയുന്നതിനായി വിദേശകാര്യ മന്ത്രാലയം നിരവധി തവണ സൗദി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും പക്ഷേ ഇത് വരെ യാതൊരു വിവരവും നൽകാൻ അധികൃതർ തയ്യറായില്ലെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ഒഫീഷ്യലുകൾ വെളിപ്പെടുത്തിയിരുന്നു.

ആ വേളയിൽ ദമ്മാമിൽ ജോലി ചെയ്യുന്ന ബംഗാരയുടെ നാട്ടിൽ നിന്നുള്ള സുഹൃത്തുക്കൾ ഒരു തവണ ജയിലിൽ പോയി ബംഗാരയെ സന്ദർശിച്ചിരുന്നു. എന്നാൽ ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം കിരീടാവകാശിയെ അപമാനിച്ചതായതിനാൽ അതീവ ഗുരുതരമാണെന്നും മേലിൽ ഇയാളെ കാണാൻ വരരുതെന്നും ജയിലിൽ നിന്നും അധികൃതർ നിർദ്ദേശിച്ചുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ ഇയാളെ സന്ദർശിക്കാൻ പോകാതായി.

നയതന്ത്ര ഇടപെടൽ ഇല്ലാതെ വിദേശ പൗരന്മാരുടെ ശിക്ഷയിൽ ഇളവുകൾ സാധാരണ ഗതിയിൽ ലഭ്യമാവില്ലെന്നും എന്നാൽ മതനിന്ദയുടെ കാര്യത്തിൽ നയതന്ത്ര ഇടപെടൽ ഫലപ്രദമാവില്ലെന്നുമാണ് നിഗമനം.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!