Connect with us

LATEST

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

Published

on

രാജ്യത്തെ സേവിച്ച് മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം.

കോവിഡ് ബാധിച്ചു മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ (ഏതാണ്ട് ഒരു കോടിയോളം ഇന്ത്യൻ രൂപ) വീതം നൽകാൻ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വാർത്ത വിതരണ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് രണ്ടാം തിയ്യതി മുതൽ ഇത്തരത്തിൽ മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ നിയമപരമായ അവകാശികൾക്കാണ് ഈ ധനസഹായം ലഭ്യമാകുക. ഈ തിയ്യതി മുതലാണ് ഈ വർഷം രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.

മരണപ്പെട്ട ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഈ ആനുകൂല്യം ലഭിക്കും. നിരവധി മലയാളി നഴ്‌സുമാർക്ക് ഈ ധനസഹായം ലഭ്യമാകും. ധനസഹായം നൽകുമ്പോൾ സർക്കാർ, സ്വകാര്യ മേഖല വിവേചനം ഉണ്ടാകില്ല. ഈ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ധനസഹായം ലഭിക്കും.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് മനുഷ്യത്വ പരമായ ഈ തീരുമാനം ഉണ്ടായത്. ഓൺലൈൻ മുഖേനയാണ് മന്ത്രിസഭാ യോഗം ചേർന്നത്.

LATEST

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

Published

on

ജിദ്ദ – നിർമ്മാണ സംബന്ധമായ ജോലികൾ മൂലം നഗരത്തിൽ ഒമ്പതു ഡിസ്ട്രിക്ടുകളിൽ ജലവിതരണം താൽക്കാലികമായി നിർത്തിവെക്കുമെന്ന് ദേശീയ ജല കമ്പനി അറിയിച്ചു. ഈ ദിവസങ്ങളിൽ വെള്ളം ആവശ്യമുള്ളവർ ടാങ്കർ ലോറികളെ ആശ്രയിക്കണമെന്നും ദേശീയ ജല കമ്പനി ആവശ്യപ്പെട്ടു.

അൽറൗദ, അൽസലാമ, അൽനഈം, അൽസഹ്‌റാ, അൽനഹ്ദ, അൽഖാലിദിയ, ബവാദി, മുഹമ്മദിയ, ഫൈസലിയ എന്നീ ഒൻപത് ഡിസ്ട്രിക്ടുകളിലാണ് പൈപ്പ് ലൈൻ മുഖേനയുള്ള ജല വിതരണം നിർത്തിവെക്കുക. നാളെ മുതൽ അഞ്ചു ദിവസത്തേക്കാണ് ജല വിതരണം നിർത്തിവെക്കുന്നത്.

കിംഗ് ഫഹദ് (സിത്തീൻ) റോഡും ശാരി സ്ട്രീറ്റും കൂട്ടിമുട്ടുന്ന ഇന്റർസെക്ഷനിലെ മേൽപാലത്തിന്റെ നിർമാണ ജോലികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് ലൈനിൽ ജോലികൾ ആവശ്യമായി വന്നത്.

ഇതിന്റെ ജോലികൾ പൂർത്തീകരിക്കുന്നതിനായി 1,200 മില്ലിമീറ്റർ വ്യാസമുള്ള ജല പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. അതിന്റെ ജോലികൾക്കായാണ് ജലവിതരണം താൽക്കാലികമായി നിർത്തി വെക്കേണ്ടി വരുന്നത്.

Continue Reading

LATEST

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

Published

on

സൗദിയിലെ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ യുവാവ് പിടിച്ചുപറി കേസിൽ അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ ജാമിയ നഗറിലെ അബുൽ ഫാസിലിലെ പച്ചക്കറി കടയുടമയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു കടന്നു കളഞ്ഞ ഷഹീൻ ബാഗ് സ്വദേശി സൽമാനാണ് (32) പിടിയിലായത്. 

സൗദി അറേബ്യയിലെ ജിദ്ദയിൽ ആറു വർഷം ടാക്സി ഡ്രൈവറായി ജോലിയെടുത്തിരുന്ന സൽമാൻ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. 

അതിന് ശേഷം ഒരു ഗ്രാമീണ സേവ എന്ന പ്രാദേശിക സംഘടനയുടെ ഡ്രൈവറായി ജോലി നോക്കിയെങ്കിലും പിന്നീട് ആ ജോലിയും നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് നിത്യ ചെലവുകൾക്ക്  പണം കണ്ടെത്താനായി മൊബൈൽ തട്ടിപ്പറിച്ചതെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ.പി മീണ പറഞ്ഞു.

അബുൽ ഫാസിലിലെ പച്ചക്കറി ഉടമയായ ഇഹ്‌താശാമിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. നവംബർ അഞ്ചിന് അജ്ഞാതനായ യുവാവ് കടയിലെത്തി മൊബൈൽ തട്ടിപ്പറച്ചു കടന്നു കളഞ്ഞതായി ഇയാൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രദേശ വാസികളുടെ സഹായത്തോടെ സൽമാനാണ് കൃത്യം നടത്തിയതെന്ന് തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു.

തട്ടിപ്പറിച്ച മൊബൈൽ ഫോൺ സഹിതം കാളിന്ദി കുഞ്ചിൽ നിന്നാണ് സൽമാനെ പോലീസ് പിടികൂടിയത്. വിശദമായ അന്വേഷണത്തിൽ സൽമാൻ ഇതിന് മുൻപ് മറ്റൊരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതായും കമ്മീഷണർ ആർ.പി മീണ പറഞ്ഞു.

Q

Continue Reading

LATEST

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

Published

on

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെച്ചിരുന്ന പരിശോധനകൾ അധികൃതർ പുനരാരംഭിച്ചതോടെ നിരവധി താമസ, തൊഴിൽ നിയമ ലംഘകർ പിടിയിലാവുന്നു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും ബന്ധപ്പെട്ട വകുപ്പുകളും ചേർന്നാണ് നിയമ ലംഘകരെ പിടികൂടുന്നത്.

വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെയാണ് അധികൃതർ പരിശോധനകൾ ശക്തമാക്കിയത്. മലയാളികൾ അടക്കം അനേകം ഇന്ത്യക്കാർ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെട്ട് നാട്ടിലേക്ക് കയറ്റി വിടാനായി തർഹീലിൽ എത്തിച്ച മറ്റു രാജ്യക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ മുന്നൂറിലധികം ഇന്ത്യക്കാർ ഇത്തരത്തിൽ പിടിക്കപ്പെട്ട് തർഹീലിൽ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് താങ്ങുന്നവരെയാണ് പ്രധാനമായും പിടികൂടുന്നത്. പ്രാഥമിക പരിശോധനയിൽ ഇഖാമയില്ലെന്ന് കണ്ടാൽ ഉടനെ തർഹീലിലേക്ക് മാറ്റുന്നു. കൂടാതെ സ്വദേശിവൽക്കരണം നടത്തിയ തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികളെയും പിടികൂടി തർഹീലിലേക്ക് മാറ്റുന്നുണ്ട്.

പരിശോധനയിൽ പിടിക്കപ്പെട്ടാൽ ഉടനെ വിരലടയാളം എടുത്ത ശേഷം തർഹീലിലേക്ക് കൊണ്ട് പോകുകയാണ് ചെയ്യുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുകയാണ് ചെയ്യുന്നത്.

പരിശോധനയിൽ പിടിയിലായി തർഹീലിൽ കഴിഞ്ഞിരുന്ന 393 പേരെ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ ഡെൽഹിയിലേക്കാണ് ഇവരെ എത്തിച്ചത്. ഇനിയും മുന്നൂറിലധികം ഇന്ത്യക്കാർ കൂടി തർഹീലിൽ ഉണ്ടെന്നാണ് ഇന്ത്യൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Continue Reading
LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

LATEST4 weeks ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST4 weeks ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST4 weeks ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

Trending

error: Content is protected !!