UAE
എംബാമിംഗ് സെന്റ്റിന്റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരി. അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

പ്രവാസി മലയാളികളുടെ മരണങ്ങളെ കുറിച്ച് അഷറഫ് താമരശ്ശേരിയുടെ വികാര നിർഭരമായ കുറിപ്പ്. കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച അടിമാലി സ്വദേശി അനു കൃഷ്ണന്റെ മരണ വാർത്തയെ കുറിച്ചാണ് അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പ്.
അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ഇന്നും മരിച്ചവരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ല. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി ആറ് മലയാളികളാണ് മരണപ്പെട്ടത്. അവരില്‍ 22 വയസ്സുളള ചെറുപ്പക്കാരന് മുതല്‍ പ്രായമുളളവര്‍ വരെയുണ്ട്. അല്ലെങ്കിലും മരണത്തിന് പ്രായമെന്ന ഘടകം ഇല്ലല്ലോ! നഷ്ടങ്ങളും,വേദനകളും ഉറ്റവര്‍ക്കും, ഉടയോവര്ക്കും മാത്രം സ്വന്തം.
അടിമാലി സ്വദേശി അനു കൃഷ്ണന്(42) വയസ്സ് കഴിഞ്ഞ ദിവസം കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരണ കാരണം Hypovolaemic shock ആയിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷമായി പ്രവാസിയായി ജീവിതം നയിച്ച് വരുകയായിരുന്നു,ഭാര്യ പ്രീത ദുബായിലെ ഒരു സ്വകാരൃ സ്കൃളില് അദ്ധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു. ഒരു മകളാണ് ഇരുവര്‍ക്കും.
സന്തോഷമായി ജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് വിധി മാറ്റി മറിച്ചത്. ഈ കുടുംബത്തിന് കരുതല്‍ നല്കാന് ആരും ഇല്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന് ഇന്നില്ല.
എംബാമിംഗ് സെന്റ്റിന്റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക. നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ, എന്ത് നല്‍കിയാണ് ആ നഷ്ടം നികത്തുവാന്‍ കഴിയുക.
ദൈവം നിശ്ചയിച്ച സമയം വന്നെത്തിയാൽ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ യാതൊരു നിവൃത്തിയില്ല. ചെറുപ്പക്കാരുടെ മരണ വാർത്ത കേൾക്കുമ്പോൾ ആകസ്മികം,അകാലം തുടങ്ങിയ പ്രയോഗങ്ങൾ നാം നടത്താറുണ്ട്.
അപ്രതീക്ഷിതമായി കടന്നുവരുന്ന മരണങ്ങളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു യാഥാർഥ്യമുണ്ട്. മരണത്തിനു ചെറുപ്പവലിപ്പങ്ങളില്ല. കാലവും സമയവുമില്ല. നിശ്ചയിക്കപ്പെട്ടതും നിർണയിക്കപ്പെട്ടതുമായ സമയത്തിലേക്കുള്ള യാത്രയിലാണ് നമ്മള് എല്ലാപേരും.ആ ഘട്ടമെത്തുമ്പോള്‍ ഘടികാരത്തില്‍ സൂചികള്‍ നിശ്ചലമാകുന്നത് പോലെ അങ്ങ് നിശ്ചലമാകും. ഒരു മുന്നറിയിപ്പും ഇല്ലാതെ………
അഷ്റഫ് താമരശ്ശേരി
INTERNATIONAL
48 മണിക്കൂറിനുള്ളില്‍ ഇരട്ട നേട്ടവുമായി എം.എ യൂസഫലി

48 മണിക്കൂറുകള്‍ക്കുള്ളില്‍ ഇരട്ട നേട്ടം കൈവശമാക്കി മലയാളത്തിന്റെ അഭിമാനമായ പ്രവാസി വ്യവസായി എം.എ. യൂസഫലി. ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയും ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ മലയാളിയും എന്ന നേട്ടം കരസ്ഥമാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനില് നിന്നും അബുദാബി സര്‍ക്കാരിന്റെ ആദരവും ഏറ്റു വാങ്ങി.
യു എ ഇ യുടെ, പ്രത്യേകിച്ച് അബുദാബിയുടെ വാണിജ്യ വ്യവസായ മേഖലകളില്‍ നല്കിയ ഏറ്റവും മികച്ച സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്കുന്ന സേവനങ്ങള്‍ക്കുമാണ് അബുദാബി അവാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലിയെ തേടിയെത്തിയത്.
അബുദാബി അല്‍ ഹൊസാന്‍ പൈതൃക മന്ദിരത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ അദ്ദേഹം ആദരവ് എട്ടു വാങ്ങി. ഇത്തവണ പുരസ്കാരം ലഭിച്ച ഏക ഇന്ത്യക്കാരനും യൂസഫലിയാണ്. രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
തനിക്ക് ലഭിച്ച ഈ ബഹുമതി പ്രവാസ ലോകത്തെ എല്ലാ പ്രവസികള്മായി സമര്‍പ്പിക്കുന്നുവെന്നു വ്യക്തമാക്കിയ യൂസഫലി തന്നെ താനാക്കിയ യു എ എ ഇ എന്ന മഹത്തായ രാജ്യത്തോടും ഭാരനാധികാരികളോടും ഉറച്ച വിശ്വാസവും പിന്തുണയും രേഖപ്പെടുത്തി. ലോകത്തെ പ്രവാസികളുടെ പ്രാര്‍ഥനയും പിന്തുണയും മൂലമാണ് തനിക്ക് ഈ നേട്ടങ്ങള്‍ കൈവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
48൦ കോടി ഡോളറിന്റെ ആസ്തിയുമായാണ് യൂസഫലി ഫോബ്സ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. 356൦൦ കോടി രൂപയാണ് മൊത്തം ആസ്തി. ആഗോള മഹാമാരിക്കിടയിലും അഞ്ചു കോടി ഡോളറിന്റെ ആസ്തി വര്‍ദ്ധനയാണ് യൂസഫലിക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ അതിസമ്പന്നരില്‍ 26 മതാണ് യൂസഫലി.
2൦14 ല്‍ ബഹറിന്‍ രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ബഹറിന്‍, 2൦17 ല്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്കാരം എന്നിവ യൂസഫലിയെ തേടി എത്തിയിട്ടുണ്ട്. കൂടാതെ 2൦൦5 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍, 2൦൦8 ല്‍ പത്മശ്രീ പുരസ്കാരം എന്നിവ നല്കി മാതൃരാജ്യമായ ഇന്ത്യയും യൂസഫലിയെ ആദരിച്ചിട്ടുണ്ട്.
ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുമായി 2൦7 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. 28൦൦൦ മലയാളികള്‍ ഉള്‍പ്പെടെ 58൦൦൦ പേരാണ് ഇവിടങ്ങളില്‍ ജോലിയെടുക്കുന്നത്.
LATEST
യു.എ.ഇ യില്‍ ജോലി ചെയ്യാന്‍ ഏറ്റവും മികച്ച 44 കമ്പനികളുടെ പട്ടിക

ദുബായ്: യു.എ.ഇ യില്‍ പ്രവര്‍ത്തിക്കാന്‍ മികച്ച അന്തരീക്ഷമുള്ള കമ്പനികളുടെ പട്ടിക ആഗോള കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് പുറത്തിറക്കി. കമ്പനികളില്‍ ജോലിയെടുക്കുന്നവരുടെ ക്ഷേമം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെയും സംസ്കാരത്തിന്റെയും മികച്ച പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് കമ്പനികളെ തിരഞ്ഞെടുത്തിട്ടുള്ളത്.
പുതിയ സര്‍വ്വേ പ്രകാരമുള്ള റാങ്കിങ്ങില്‍ റീറ്റയിര് കമ്പനിയായ ‘ദി വണ്‍’ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു ഈ കമ്പനിയുടെ സ്ഥാനം.
ലോജിസ്റ്റിക് കമ്പനിയായ ഡി.എച്ച്.എല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചാല്ഹോബ് ഗ്രൂപ്പ്, ഫൈവ് ഹോട്ടല്‍സ്, ഹില്ട്ടന് ഹോട്ടല്‍സ്, ദുബായ് പോലീസ് അക്കാഡമി, സെഞ്ചുറി ഫിനാന്‍ഷ്യല്‍, സ്പ്ലാഷ്, അല്ഡാര് പ്രോപ്പര്‍ട്ടീസ് എന്നിവയും പുതിയ സര്‍വ്വേ പ്രകാരം അടുത്ത സ്ഥാനങ്ങള്‍ പങ്കിടുന്നു.
പുതിയ സര്‍വ്വേ പ്രകാരം യു എ എ ഇ യിലെ മികച്ച കമ്പനികളുടെ റാങ്കിംഗ് താഴെ പറയുന്ന പ്രകാരമാണ്.
- ദി വണ്‍
- ഡി.എച്ച്.എല്‍
- ചാല്ഹോബ് ഗ്രൂപ്പ്
- ഫൈവ് ഹോട്ടല്‍സ്
- ഹില്ട്ടന് ഹോട്ടല്‍സ്
- ദുബായ് പോലീസ് അക്കാഡമി
- സെഞ്ചുറി ഫിനാന്‍ഷ്യല്‍
- സ്പ്ലാഷ്
- അല്ഡാര്പ്രോപ്പര്ട്ടീസ്
- സിസ്കോ
- സാറാഗ്രൂപ്പ്
- ബക്കാര്‍ഡി
- ലെമിനാര് ഗ്രൂപ്പ്
- ജനറല്‍ മില്ല്സ്
- യം ബ്രാന്‍ഡ്സ്
- ബേബി ഷോപ്പ്
- എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍സ്
- ഇന്റര്‍നാഷനല്‍ ബീവറേജ് ആന്‍ഡ് ഫില്ലിംഗ് ഇന്‍ഡസ്ട്രീസ്
- ഹോം ബോക്സ്
- പിസ്സ എക്സ്പ്രസ്
- അബ്ബ്വി ഫാര്‍മസ്യൂട്ടിക്കല്‍സ്
- ഇമാക്സ്
- മാക്സ്
- ഗ്ലാന്‍ഡര്‍ ബങ്കറിംഗ്
- ഷൂ എക്സ്പ്രസ്
- ഷൂ മാര്‍ട്ട്
- അപ്പാരല്‍ ഗ്രൂപ്പ്
- വെസ്റ്റ്ഫോര്‍ഡ് യൂണിവേഴ്സിറ്റി കോളേജ്
- അല്‍ ദബ്ബാഗ് ഗ്രൂപ്പ്
- ഹോം സെന്റര്‍
- സാസ് യു എ ഇ
- ഗ്ലോബല്‍ ഫുഡ് ഇന്‍ഡസ്ട്രീസ്
- എല്‍.ജി.ടി മിഡില്‍ ഈസ്റ്റ്
- ലൈഫ്സ്റ്റൈല്‍
- സെന്റര്‍ പോയിന്റ്
- ആംജന്
- സീ ടീവി
- ഗ്രൊഹെ
- ഷൂ മാര്‍ട്ട് ഇന്റര്‍നാഷണല്‍
- ഷിഫ്റ്റ് ഇലക്ട്രോണിക്സ്
- ടെലെപെര്ഫോര്മന്സ് യു എ ഇ
- ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇ-ഗവേര്‍മെന്റ്റ് ഷാര്‍ജ
- സെര്‍വര്‍
- സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍
UAE
യു.എ.ഇ യിൽ കുടുങ്ങിയവർക്ക് ടൂറിസ്റ്റ് വിസ കാലാവധി ഒരു മാസം ദീർഘിപ്പിച്ചു നൽകാൻ ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ്.

അപ്രതീക്ഷിത യാത്ര വിലക്ക് മൂലം സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശിക്കാൻ കഴിയാതെ യു എ ഇ യിൽ കുടുങ്ങി കിടക്കുന്നവർക്ക് താൽക്കാലികാശ്വാസം.
ടൂറിസ്റ്റ് വിസ കാലാവധി കഴിയുന്നവർക്ക് വിസ കാലാവധി ഒരുമാസം കൂടി ദീർഘിപ്പിച്ചു നൽകാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.
ഗവർമെന്റ് ഫീസുകൾ ഈടാക്കാതെ വിസ കാലാവധി നീട്ടി നൽകാനാണ് ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശം. സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഒരാഴ്ച കഴിഞ്ഞാൽ എടുത്തു കളയുമെന്ന പ്രതീക്ഷയിൽ ദുബൈയിൽ കഴിയുന്നവർക്ക് ഈ നടപടി ഏറെ ആശ്വാസമായി. പുതുവത്സരം ആഘോഷിക്കാനെത്തി യു എ ഇ യിൽ കുടുങ്ങിയവർക്കും ഈ നടപടി ആശ്വാസകരമാണ്.
മലയാളികൾ അടക്കം നിരവധി പേരാണ് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശിക്കാനാകാതെ ദുബായിലും മറ്റും കുടുങ്ങി കിടക്കുന്നത്. ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ യു എ ഇ യിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കാനായി തിരിച്ചവരാണ് പുതിയ കോവിഡ് വൈറസിന്റെ വ്യാപനം മൂലം സൗദി അപ്രതീക്ഷിത വിലക്ക് പ്രഖ്യാപിച്ചപ്പോൾ കുടുങ്ങിയത്.
ഒരാഴ്ച്ച വിലക്ക് പ്രഖ്യാപിച്ചപ്പോൾ അതിനുള്ളിൽ വിലക്ക് നീക്കുമെന്ന് പ്രതീക്ഷിച്ച് തുടർന്നവർ കഴിഞ്ഞ ദിവസം വിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയപ്പോൾ തികച്ചും ത്രിശങ്കുവിലായി. അധിക ചിലവ് വഹിക്കാൻ സാധിക്കില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കിയതോടെ ഹോട്ടൽ മുറികളിൽ താമസിച്ചിരുന്ന ഇവരിൽ പലരും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സന്നദ്ധ സംഘടനകളുടെയും താമസ സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.
എങ്കിലും പലരുടെയും ടൂറിസ്റ്റ് വിസ കാലാവധി അവസാനിക്കാറായത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ അവസരത്തിലാണ് പ്രവാസികൾക്ക് സമാശ്വാസം പകരുന്ന പ്രഖ്യാപനം ദുബായ് ഭരണാധികാരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
-
INDIA1 week ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA2 days ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA6 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST6 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST1 week ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA2 days ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്
-
INDIA5 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍