Connect with us

SAUDI ARABIA

അന്നം തരുന്ന ഈ മണ്ണ് പ്രവാസികൾക്ക് വേണ്ടി ചെയ്തതെന്താണെന്ന് കാണുക.

Published

on

ഇറാൻ വഴി കിഴക്കൻ പ്രവിശ്യയുടെ ഭാഗത്ത് കൂടെ കോവിഡ് രോഗബാധ രാജ്യത്തേക്ക് അടിവെച്ചു കയറിയ കഴിഞ്ഞ മാർച്ച് രണ്ട് മുതൽ ഓരോ ദിവസവും പുതിയ വാർത്ത വന്നു കൊണ്ടിരിക്കുന്ന ആശങ്കാകുലമായ സാഹചര്യം. എന്നും അല്ലെങ്കിൽ ഒന്നിട വിട്ട ദിവസങ്ങളിൽ പുതിയ രോഗബാധിതരെ കണ്ടെത്തുന്നു, അല്ലെങ്കിൽ പുതിയ ഒരു വിലക്ക് വരുന്നു.

ഉംറ തീർത്ഥാടനം നിർത്തി, സ്‌കൂളുകൾ പൂട്ടിയിട്ടു, വിമാന സർവീസ് നിർത്തി, സർക്കാർ ഓഫീസുകൾക്ക് അവധി നൽകി, സ്വകാര്യ ഓഫീസുകളിൽ നിയന്ത്രിത അവധി, മാളുകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടച്ചു പൂട്ടി. യാത്ര വിലക്കും പ്രവേശന വിലക്കും മൂലം ലക്ഷക്കണക്കിന് പ്രവാസികൾ നാട്ടിൽ ആശങ്കയോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നു. സൗദിയിൽ കുടുങ്ങിയ വിസിറ്റ് വിസക്കാരും മറ്റും തിരിച്ചു പോകാൻ സാധിക്കാതെ ആശങ്കാകുലരായി കഴിയുന്നു.

പ്രവാസികളായിരുന്നു കൂടുതൽ ആശങ്കാകുലരായിരുന്നത്. അരക്ഷിതത്വ ബോധം അവരെ വേട്ടയാടിക്കൊണ്ടിരുന്നു. എന്തൊക്കെയായാലും ഒരു വിദേശ രാജ്യത്ത് തങ്ങൾക്ക് എത്രമാത്രം സുരക്ഷിതത്വം അവകാശപ്പെടാനാവും എന്ന ചിന്ത അവരെ കൂടുതൽ അരക്ഷിതത്വ ബോധമുള്ളവരാക്കി.

മനുഷ്യാവകാശ ലംഘനങ്ങളുടെയും രാജ്യ ഭരണത്തിന്റെയും മതാധിഷ്ഠിത ഭരണത്തിന്റെയും പേരിൽ ഏറെ പഴി കേൾക്കുന്ന ഈ രാജ്യം കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ എങ്ങിനെയാണ് ഇവിടുത്തെ പ്രവാസികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് വരുത്തിയെന്നത് താഴെ പറയുന്ന 15 ഘട്ടങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. 

പ്രവാസികളുടെ മനസ്സിലേക്ക് സൽമാൻ രാജാവിന്റെ അപ്രതീക്ഷിത എൻട്രി.

മാർച്ച് 19: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന വാർത്ത അപ്രതീക്ഷിതമായി ദൃശ്യ മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസുകളായി സ്ക്രോൾ ചെയ്തു പോകുമ്പോഴും ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ നിസ്സംഗരായിരുന്നു. പ്രത്യേകിച്ചും മലയാളികളായ പ്രവാസികൾ, നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയും കേരളത്തിൽ ആയിരുന്നെങ്കിൽ തങ്ങൾക്ക് ലഭിക്കുമായിരുന്ന ചികിത്സയുടെ മേന്മയോർത്ത് നെടുവീർപ്പിടുകയായിരുന്നു. 

എന്നാൽ ആ അപ്രതീക്ഷിത എൻട്രിയിലൂടെ ആറ്റിക്കുറുക്കിയ വാക്കുകളിൽ സൽമാൻ രാജാവ് രാജ്യത്തെ പ്രവാസി സമൂഹത്തിന് പകർന്ന് കൊടുത്തത് ചെറുതല്ലാത്ത ആത്മ വിശ്വാസവും സുരക്ഷിതത്വ ബോധവുമായിരുന്നു. ചുരുങ്ങിയ നിമിഷങ്ങളിലെ സന്ദേശത്തിനിടയിൽ ഭീതിയുളവാക്കുന്ന ഒരു വാക്ക് പോലും രാജാവ് പ്രയോഗിച്ചില്ല.

പ്രസംഗത്തിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം സ്വദേശികൾക്ക് മാത്രമായി ഒന്നും വാഗ്ദാനം ചെയ്തില്ല. വാഗ്ദാനങ്ങൾ നൽകുമ്പോൾ രാജ്യത്തെ പൗരന്മാർ എന്ന വാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഒക്കെത്തന്നെ വിദേശികളും എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചു.

രാജ്യത്തെ മുഴുവൻ വകുപ്പുകളും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷാ ഉറപ്പ് വരുത്തുമെന്ന അദ്ദേഹത്തിന്റെ വാക്കികൾ വല്ലാത്തൊരു സുരക്ഷിതത്വ ബോധമാണ് പ്രവാസികളിൽ ഉണ്ടാക്കിയത്. പുണ്യഭൂമിയിൽ വസിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും ഭക്ഷണം, മരുന്നുകൾ, അത്യാവശ്യ വിഭവങ്ങളെന്നിവ രാജ്യം ഉറപ്പു വരുത്തുമെന്ന പ്രഖ്യാപനത്തിൽ ആശ്വാസം കൊണ്ടത് സ്വദേശികളേക്കാൾ ആ ദിനം വരെ അരക്ഷിതാവസ്ഥയിൽ കഴിഞ്ഞിരുന്ന വിദേശികളായിരുന്നു.

ഈ പ്രതിസന്ധിയിലും രാജ്യം തങ്ങളെ കൈവിടില്ലെന്നും ചേർത്ത് പിടിക്കുമെന്നുമുള്ള സന്ദേശമാണ് ചുരുങ്ങിയ വാക്കുകളിൽ സൽമാൻ രാജാവ് വിദേശികൾക്ക് പരോക്ഷമായി നൽകിയത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് കൊറോണ എന്ന മഹാമാരിയെ രാജ്യത്ത് നിന്ന് ഇല്ലാതാക്കണമെന്ന ആദ്ദേഹത്തിന്റെ ആഹ്വാനം നിറഞ്ഞ മനസ്സോടെയാണ് രാജ്യത്തെ പ്രവാസി സമൂഹം ഏറ്റെടുത്തത്.

വിദേശികൾക്കും സൗജന്യ കോവിഡ് ചികിത്സ. അനധികൃത താമസക്കാർക്കും.

മാർച്ച് 30: രോഗബാധ മൂലം പരസ്പരം അതിർത്തികൾ കെട്ടിയടക്കുന്ന ഈ ദുരിത കാലഘട്ടത്തിലും വിദേശികളെ കൈവിടാതെയുള്ള പുണ്യഭൂമിയുടെ രാജകാരുണ്യം മാതൃകയായി. സ്വദേശികൾക്കൊപ്പം രാജ്യത്തെ വിദേശികൾക്കും അനധികൃത തൊഴിലാളികൾക്കും കൊറോണ രോഗബാധ ചികിത്സ സൗജന്യമായി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു.  

സഹജീവി സ്നേഹത്തിന്ററിയും കാരുണ്യത്തിന്റെയും ഒരുപടി കൂടി കടന്ന് വിസ നിയമങ്ങൾ തെറ്റിച്ച് രാജ്യത്ത് കഴിയുന്ന രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാർക്കും സൗജന്യ കൊറോണ ചികിത്സ നൽകണമെന്നും ഉത്തരവിൽ നിർദ്ദേശം ഉണ്ടായിരുന്നു. രോഗബാധയുമായി വരുന്നവർക്ക് നിയമ പ്രശ്നങ്ങൾ പരിഗണിക്കാതെ വേർതിരിവ് ‌കാണിക്കാതെ ചികിത്സ ലഭ്യമാക്കാനായിരുന്നു ഉത്തരവ്.

അന്യ രാജ്യത്ത് കയ്യിൽ പണമില്ലാതെ ചികിൽസിക്കാൻ മാർഗ്ഗമില്ലാതെ പരിചരിക്കാൻ ആളില്ലാതെ പുഴുക്കളെ പോലെ ജീവൻ ഇല്ലാതാവുമായിരുന്ന എണ്ണമറ്റ ജീവനുകളാണ് ഈ ഉത്തരവിലൂടെ നിലനിർത്താൻ വഴിയൊരുങ്ങിയത്.

അപ്രതീക്ഷിത ആനുകൂല്യം.

മാർച്ച് 12: പുതിയ 21 കൊറോണ ബാധിതരെ രാജ്യത്ത് കണ്ടെത്തിതോടെ കർശനമായ നടപടികൾ സൗദി അറേബ്യ സ്വീകരിക്കുന്നു. രാജ്യത്തിന് പുറത്തുള്ളവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ 72 മണിക്കൂർ അനുവദിക്കുന്നു. 

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സാധുവായ സൗദി ഇഖാമയുള്ളവർക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഇവർക്ക് താൽക്കാലിക പ്രവേശന വിലക്ക് ബാധകമാവുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 

പക്ഷെ ആ നടപടി മൂന്നാം ലോക രാജ്യങ്ങളിലെ പ്രവാസികളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടുള്ളതായിരുന്നില്ല. കാരണം ഇന്ത്യയും പാക്കിസ്ഥാനും അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെ വിലക്കിയപ്പോൾ തന്നെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും സ്വിസ്സ് കോൺഫെഡറേഷൻ തുടങ്ങിയ രാജ്യങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളെയും നിരോധിച്ചിരുന്നു. സൗദിയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.

പക്ഷെ ആ പ്രവേശന വിലക്ക് പെരുമ്പറ കൊട്ടിയത് മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ നെഞ്ചിലായിരുന്നു. ലേബറും ബക്കാലക്കാരനും പൈപ്പ് ഫിറ്ററും തുടങ്ങിയ ബ്ലൂ കോളർ തൊഴിലാളികൾക്കൊപ്പം ഉന്നത തസ്തികയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വൈറ്റ് കോളർ ജീവനക്കാർക്ക് വരെ അന്നം തരുന്ന രാജ്യം താൽക്കാലികമായാണെങ്കിൽ പോലും അന്യമായി മാറി.

സൗദി അറേബ്യ നൽകിയ 72 മണിക്കൂർ സമയത്തിനുള്ളിൽ ഏതു വിധേനയും തിരികെയെത്താൻ പ്രവാസി വിമാന കമ്പനി ഓഫീസുകളിലും ട്രാവൽ ഏജൻസികളും കയറിയിറങ്ങി. 15400 രൂപയോളം ഉണ്ടായിരുന്ന വിമാന ടിക്കറ്റ് നിരക്ക് സൗദിയുടെ പുതിയ തീരുമാനത്തോടെ 20000 വും പിന്നീട് 80000 വരെ റോക്കറ്റ് പോലെ കുതിച്ചു. അതും നൽകാൻ പ്രവാസികൾ തയ്യാറായിരുന്നു. പക്ഷെ പണം നൽകിയാലും ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്ഥയിൽ നെഞ്ചിൽ കൈവെച്ച് പ്രപഞ്ച നാഥനോട് ഉള്ളുരുകി പ്രാർത്ഥിക്കാൻ മാത്രമേ പ്രവാസിക്ക് കഴിഞ്ഞുള്ളു.

ഉള്ളുരുകി പ്രവർത്തിക്കുന്നവരെ ഒരിക്കലും അവരുടെ ദൈവം കൈവിടാറില്ല. പ്രവാസിയുടെ നെഞ്ചുരുകിയുള്ള ആ പ്രാർത്ഥനക്ക് ഫലമുണ്ടായി. പക്ഷെ മണിക്കൂറുകൾക്ക് ശേഷം തന്നെ പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന ആ തീരുമാനമുണ്ടായി.

മാനുഷിക പരിഗണനയും പ്രത്യേക സാഹചര്യവും മുൻനിറുത്തി 72 മണിക്കൂറുകൾക്കുള്ളിൽ സൗദിയിൽ പ്രവേശിക്കാൻ കഴിയാത്തവരുടെ ഇഖാമയുടെയും റീ എൻട്രിയുടെയും തിയ്യതി അവസാനിക്കുകയാണെങ്കിൽ പുതുക്കി നൽകുകയും സൗദിയിലേക്ക് തിരിച്ചു വരാനുള്ള അവസരം നൽകുകയും ചെയ്യുമെന്നുള്ള ഏറെ പ്രാധാന്യമുള്ള തീരുമാനം. നിലവിലെ പ്രത്യേക സാഹചര്യത്തിൽ മാനുഷിക പരിഗണന വെച്ചാണ് നടപടി. അവധിയിൽ പോയവരുടെ ഇഖാമയോ റീഎൻട്രിയോ കാലാവധിയുള്ളതാണെങ്കിൽ വിലക്കു സമയം ഗ്രേസ് പിരിയഡായി പരിഗണിക്കും. യാത്രാവിലക്ക് വ്യവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ കാലാവധി ഉള്ള ഇഖാമാക്കും റീ എൻട്രിക്കുമാണ് ഈ പരിഗണന ലഭിക്കുക. ലക്ഷക്കണക്കിന് പ്രവാസികളുടെ നെഞ്ചിലെ തീ കെടുത്തിയ തീരുമാനം.

ലെവിയില്ലാതെ, ഫീസില്ലാതെ സൗജന്യ ഇഖാമ പുതുക്കൽ.

ഏപ്രിൽ 1: പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും വരുമാനവും നിലച്ച് ബുദ്ധിമുട്ടുന്ന വിദേശ തൊഴിലാളികൾക്ക് സമാശ്വാസമായി ഗവർമെന്റ് പ്രഖ്യാപിച്ച മൂന്നു മാസം സൗജന്യ ഇഖാമ പുതുക്കൽ പ്രഖ്യാപനം പ്രാബല്യത്തിലായി. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളായിരുന്നു പുതുക്കി നൽകിയിരുന്നത്.

ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെയാണ് വിദേശ തൊഴിലാളികളുടെ ഇഖാമകൾ മൂന്നു മാസം പുതുക്കി നൽകുന്നത്. ഇഖാമകൾ ഒട്ടോമാറ്റിക്കായി പുതുക്കി നൽകുന്ന നടപടി ക്രമമായതിനാൽ ഇതിന് വേണ്ടി സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ടതില്ലായിരുന്നു. അത് പോലെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് നടപടിക്രമങ്ങൾ പാലിക്കേണ്ടിയും വന്നില്ല. 

സാധാരണ ഗതിയിൽ ഒരു വിദേശ തൊഴിലാളിക്ക് ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കുന്നതിന് ലെവി, ഇന്‍ഷുറന്‍സ്, ഇഖാമ ഫീസ് എന്നീ ചിലവുകൾ ഉൾപ്പെടെ പതിനായിരത്തോളം സൗദി റിയാല്‍ ചിലവ് വരുന്ന സാഹചര്യത്തിലായിരുന്നു സൗജന്യമായി പുതുക്കി നൽകിയത്.

തടവുകാരെ വിട്ടയക്കുന്നു.

ഏപ്രിൽ 7: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി ജയിലുകളിൽ കഴിയുന്ന തടവുകാരെ വിട്ടയക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിടുന്നു. സാമ്പത്തിക കേസുകളില്‍ നേരിട്ടും ജാമ്യം മറ്റുള്ളവർക്കായി നിന്നും മലയാളികളടക്കം നിരവധി പേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവർക്കെല്ലാം ആശ്വാസമാവുന്നതാണ് സൽമാൻ രാജാവിന്റെ ഉത്തരവ്.

സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ജയിലിലാക്കപ്പെട്ട തടവുകാർക്കാണ് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉള്ള സ്വകാര്യ അവകാശ കേസുകളില്‍ പുതിയ ഉത്തരവുകൾ കോടതി ഉടനെ ഇറക്കരുതെന്നും നിലവിലുള്ള കോടതി വിധികൾ നടപ്പാക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു.

റീ എൻട്രി വിസകൾ സൗജന്യമായി നീട്ടിക്കൊടുക്കുന്നു.

ഏപ്രിൽ 8: സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് പോകാൻ റീ എൻട്രി അടിച്ച വിദേശികളുടെ റീ എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകുമെന്ന തീരുമാനം ഉണ്ടായി. 

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 20 വരെ കാലയളവിലുള്ള റീ എന്‍ട്രി മാത്രമേ നീട്ടിനല്‍കുകയുള്ളൂവെന്ന് നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നു.

എന്നാൽ രാജ കൽപന പ്രകാരം ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെ തിയ്യതികളില്‍ കാലാവധി അവസാനിക്കുന്ന ഉപയോഗിക്കാത്ത റീ എന്‍ട്രികൾ സൗജന്യമായി പുതുക്കി കൊടുക്കുകയായിരുന്നു. മൂന്ന് മാസത്തെ കാലാവധിയാണ് അധികമായി നൽകിയത്. തികച്ചും ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്നതിനാൽ പുതുക്കാനായി വിദേശികൾ ജവാസാത്തിനെ സമീപിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. 

തൊഴിലാളികൾ സുരക്ഷിത ഇടങ്ങളിലേക്ക്.

ഏപ്രിൽ 11: രോഗ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആള്‍കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കുന്നതിനായി കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് വിദേശികളായ തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു. 

സൗദി നഗര, ഗ്രാമകാര്യ മന്ത്രാലയമായിരുന്നു ഇതിനായി സൗകര്യമൊരുക്കിയത്. ഇതിനായി 15 സ്‌കൂളുകള്‍ പ്രത്യേകം തയ്യാറാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് റൂമുകള്‍ സൗകര്യപ്പെടുത്തിയത്.

സൗജന്യമായി സ്വരാജ്യത്തേക്ക്.

ഏപ്രിൽ 22: കമ്പനിയുമായുള്ള കരാർ കാലാവധി അവസാനിച്ചവരും ഫൈനൽ എക്സിറ്റ് നേടിയിട്ടും നാട്ടിൽ പോകാനാവാതെ കുടുങ്ങിയ വിദേശികൾക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയ പദ്ധതിക്ക് തുടക്കമായി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ആദ്യ വിമാനം ഫിലിപ്പൈൻസ് തലസ്ഥാനമായ മനിലയിലേക്ക് പറന്നു.

കോവിഡ് മൂലം സൗദിയിൽ നിന്നും വിമാന സർവീസുകൾ ഇല്ലാത്തതിനാൽ സൗദി എയർലൈൻസ് ഈ പദ്ധതിക്കായി പ്രത്യേക വിമാന സർവീസ് ആരംഭിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായാണ് മനിലയിലേക്ക് പറന്നതെങ്കിലും യാത്രക്കാരെ കയറ്റാതെയാണ് വിമാനം തിരിച്ചു സൗദിയിലേക്ക് പറക്കുക.

പദ്ധതിയുടെ ഭാഗമായി എല്ലാ രാജ്യങ്ങളിലേക്കും മന്ത്രാലയം ഈ സൗകര്യം ഒരുക്കിയെങ്കിലും വിമാന സർവീസുകൾക്ക് ഇന്ത്യയിലിറങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതിരുന്നതിനാൽ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനായില്ല.   

റീ എൻട്രി വിസകൾ വീണ്ടും പുതുക്കുന്നു. 

ഓഗസ്റ്റ് 27: റീ എൻട്രി വിസയിൽ അവധിക്ക് പോയി തിരിച്ചു വരാൻ സാധിക്കാത്ത വിദേശികളുടെ റീ എൻട്രി വിസകൾ സൗജന്യമായി ഒട്ടോമാറ്റിക്കായി പുതുക്കി തുടങ്ങി. റീ എൻട്രി വിസകൾ സെപ്റ്റംബർ മുപ്പത് വരെ ജവാസാത്ത് ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിട്ടുണ്ട്.

സ്‌പോൺസർമാർ മുഖേന ഒരു മാസം റീ എൻട്രി ദീർഘിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നു എങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളാൽ നാട്ടിൽ നിന്ന് പലർക്കും ഇത് സാധിച്ചിരുന്നില്ല. അബ്ഷീർ വഴിയും മുഖീം വഴിയുമാണ് കാലാവധി പുതുക്കി നൽകിയിരുന്നത്. ഇതിനായി നൂറു റിയാൽ ഫീസ് അടക്കുകയും വേണം. സ്‌പോൺസർമാർ മുഖേന മേൽ പറഞ്ഞ തരത്തിൽ പുതുക്കാൻ സാധിക്കാത്ത പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് ജവാസത്തിന്റെ ഈ നടപടി ആശ്വാസം പകർന്നത്.

സൽമാൻ രാജാവിന്റെ ഉറപ്പ് വീണ്ടും.

മെയ് 23: ജാഗ്രതയുടെയും കരുതലിന്റെയും പക്ഷത്ത് നിന്ന് ഈദ് ആഘോഷങ്ങളും ആശംസകളും വീടുകളിൽ കഴിഞ്ഞു കൊണ്ട് തന്നെ പരസപരം നടത്തണമെന്ന് സ്വദേശികളോടും വിദേശികളോടും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കാണ് രാജ്യം പരമമായ പരിഗണന നൽകുന്നതെന്ന് ഈ സന്ദേശത്തിലും സൽമാൻ രാജാവ് വ്യക്തമാക്കി.

കൂടുതൽ ആനുകൂല്യങ്ങൾ.

ജൂലൈ 5: പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്കായി സൗദി അറേബ്യ കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. തീരുമാനങ്ങൾക്ക് സൽമാൻ രാജാവിന്റെ പ്രത്യേക അനുമതി ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ വിദേശികളുടെ ഫൈനല്‍ എക്സിറ്റ് വിസ നീട്ടി നൽകി. സൗജന്യമായിട്ടായിരുന്നു ഇവ നീട്ടി നൽകിയത്. അത് പോലെ തന്നെ വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ അവധിയിൽ പോയി തിരിച്ചു വരാൻ സാധിക്കാതെ ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും കാലാവധി തീരാനിരിക്കുന്നവര്‍‌ക്കും മൂന്ന് മാസത്തേക്ക് കൂടി ഇഖാമ നീട്ടി നൽകി. ഇവരുടെ ഇഖാമകൾ ഓട്ടോമാറ്റിക്കായി നീട്ടി നൽകി. ഇ സേവനവും സൗജന്യമായിരുന്നു.

കൂടാതെ അവധിക്ക് പോയി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം തിരിച്ചു വരാൻ സാധിക്കാതെ റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി നൽകി.

സൗദിയിലുള്ള എല്ലാ വിദേശികളുടേയും ഇഖാമ കാലാവധി നീട്ടി നൽകി. മൂന്ന് മാസത്തേക്കാണ് നീട്ടി നൽകിയത്. ഇഖാമ കാലാവധി നിലവില്‍ അവസാനിക്കുന്നവര്‍ക്കെല്ലാം ഓട്ടോമാറ്റിക് ആയി കാലാവധി നീട്ടി നൽകി. 

സൗദിയിലേക്ക് വിസിറ്റ് വിസയിലെത്തി വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം തിരിച്ചു പോകാൻ സാധിക്കാതെ സൗദിയിൽ തന്നെ തങ്ങേണ്ടി വന്ന എല്ലാ വിസിറ്റ് വിസക്കാര്‍ക്കും മൂന്ന് മാസത്തേക്ക് കൂടി വിസാ കാലാവധി നീട്ടി നൽകി.

ഫൈനൽ എക്സിറ്റും റീ എൻട്രിയും.

സെപ്റ്റംബർ 7: നിലവിലെ പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ സൗദി അറേബ്യയില്‍ കഴിയുന്നവരുടെ ഉപയോഗിക്കാത്ത റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും 30 വരെ സൗജന്യമായി ദീർഘിപ്പിച്ചു.

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധിയും ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു. നാട്ടില്‍ പോയവരുടെ റീ എന്‍ട്രിയും സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു.

സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു കൊടുത്തത്.

രാജ്യെത്തേക്ക് പ്രവേശിക്കാം.

സെപ്റ്റംബർ 13: സൗദിയിൽ നിന്നും അവധിയിൽ പോയി കുടുങ്ങിയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

സൗദിയിൽ നിന്നും അവധിയിൽ പോയി നാട്ടിൽ റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സെപ്തംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാൻ ആഭ്യന്തരമന്ത്രാലയം അനുമതി നൽകി. 

തൊഴില്‍ വിസ, സന്ദര്‍ശക വിസ, റീ എന്‍ട്രി, തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും സെപ്റ്റംബർ 15 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. ഇന്ത്യയിൽ നിന്നുള്ളവർ 14 ദിവസം യു എ ഇ പോലുള്ള രാജ്യങ്ങളിൽ താമസിച്ച് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നു. 

നടപ്പിലാക്കിയത് പ്രവാസികളുടെ ദീർഘകാല ആവശ്യം.

ഒക്ടോബർ 22: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും കമ്പനികൾക്കും ഏറെ സഹായകമായ ഓൺലൈൻ സേവനങ്ങൾ നൽകുന്ന ജവാസാതിന്റെ മൂന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ പന്ത്രണ്ട് സേവനങ്ങൾ ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പരിഷ്‌കരണം നടപ്പാക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയായിരുന്നു.

 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്ത അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് പ്ലാറ്റ്ഫോം വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നൽകുന്നതിനും അബ്ശിര്‍ ബിസിനസ് പ്ലാറ്റ്ഫോം ബിസിനസ് മേഖലക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനും മുഖീം പ്ലാറ്റ്ഫോം വന്‍കിട കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനുമായാണ് രൂപം നൽകിയിട്ടുള്ളത്. 

സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ അവധിക്ക് പോകുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും നാട്ടിൽ നിന്ന് തന്നെ ദീർഘിപ്പിക്കാൻ സാധിക്കുന്നതിലൂടെ നടപ്പിലായത് തൊഴിലാളികളുടെയും കമ്പനികളുടെയും ദീർഘകാല ആവശ്യം.

വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് ഒരു കോടി രൂപ വീതം.

ഒക്ടോബർ 27: രാജ്യത്തെ സേവിച്ച് മരണം വരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം.

കോവിഡ് ബാധിച്ചു മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം റിയാൽ (ഏതാണ്ട് ഒരു കോടിയോളം ഇന്ത്യൻ രൂപ) വീതം നൽകാൻ സൗദി മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് മനുഷ്യത്വ പരമായ ഈ തീരുമാനം ഉണ്ടായത്.

കഴിഞ്ഞ മാർച്ച് രണ്ടാം തിയ്യതി മുതൽ ഇത്തരത്തിൽ മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ നിയമപരമായ അവകാശികൾക്കാണ് ഈ ധനസഹായം ലഭ്യമാകുക. ഈ തിയ്യതി മുതലാണ് ഈ വർഷം രാജ്യത്ത് രോഗബാധ റിപ്പോർട്ട് ചെയ്തു തുടങ്ങിയത്.

മരണപ്പെട്ട ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഈ ആനുകൂല്യം ലഭിക്കും. നിരവധി മലയാളി നഴ്‌സുമാർക്ക് ഈ ധനസഹായം ലഭ്യമാകും. ധനസഹായം നൽകുമ്പോൾ സർക്കാർ, സ്വകാര്യ മേഖല വിവേചനം ഉണ്ടാകില്ല. ഈ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ധനസഹായം ലഭിക്കും.

കോവിഡ് വാക്സിൻ സൗദിയിൽ എത്തുന്നു. 

ഡിസംബർ 15: രാജ്യത്ത് കോവിഡ് വാക്സിൻ എത്തിച്ചേർന്നു.  ഇന്ന് മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പുകൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായിട്ടായിരിക്കും വാക്സിനുകൾ നൽകുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സിഹതീ ആപ്ലിക്കേഷൻ വഴിയാണ് രജിസ്ട്രേഷനുകൾ സ്വീകരിക്കുക. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാവർക്കും വാക്സിനുകൾ സൗജന്യമായി നൽകുന്നത്.

രാജ്യത്ത് കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്ത മാർച്ച് രണ്ടു മുതൽ കോവിഡ് വാക്സിൻ എത്തിച്ചേർന്ന പ്രതിസന്ധി  കാലഘട്ടത്തിന്റെ ഓരോ ഘട്ടവും പരിശോധിക്കുമ്പോൾ എല്ലാ ഘട്ടത്തിലും സ്വദേശികൾക്കൊപ്പം തന്നെ വിദേശികൾക്കും തികഞ്ഞ സുരക്ഷിതത്വവും കരുതലും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഭരണാധികാരികളും നൽകിയിരുന്നതായി കാണാം. 

എന്തൊക്കെ കുറവുകൾ ഉണ്ടായാലും അന്നം തരുന്ന ഈ മണ്ണിനെ മനസ്സറിഞ്ഞു സ്നേഹിക്കാൻ ഞങ്ങൾ പ്രവാസികൾക്ക് ഈ കരുതലും സുരക്ഷിതത്വവും തന്നെ മതി. 

നന്ദി സൗദി അറേബ്യ, അന്നം തരുന്ന നാടിന് നന്ദി. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതം വീണ്ടും ശുഭാപ്തി വിശ്വാസമുള്ളതാക്കി തീർത്തതിന്. ഞങ്ങളുടെ സഹോദരങ്ങളുടെ നെഞ്ചിലെ തീ കെടുത്തിയതിന്….

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

Published

on

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ വലിയ പറമ്പില്‍ സച്ചിദാനന്ദനായിരുന്നു യാത്ര മുടങ്ങിയത്. മൊബൈലില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുത്തില്ല എന്ന കാരണത്താലാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത്. സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം.

മാസങ്ങളായി നാട്ടില്‍ നിന്നത് മൂലം സാമ്പത്തികമായി തകര്‍ന്നു കടം വാങ്ങിയാണ് സൗദിയിലേക്ക് തിരിച്ചത്. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തു. നഷ്ടപ്പെട്ട പണത്തേക്കാള്‍ ഏറെ ആ മലയാളി സ്റ്റാഫിന്റെ പരുഷമായ പെരുമാറ്റമാണ് തന്നെ കൂടുതല്‍ മാനസികമായി വേദനിപ്പിച്ചത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സൗദി അറേബ്യയിലെ യാമ്പുവില്‍ മസ്ദാര്‍ കമ്പനിയില്‍ ഡ്രൈവറായാണ് സച്ചിദാനന്ദന്‍ ജോലി ചെയ്യുന്നത്.

ദുബായ് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയാണ്. സൗദി എയര്‍ലൈന്‍സ് ആയാലും എയര്‍ ഇന്ത്യ ആയാലും എല്ലാ ഫ്ലൈറ്റ് യാത്രക്കാരെയും ഇവരുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫാണ് കൈകാര്യം ചെയ്യുന്നത്. അതാത് വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കര്‍ശനവും പരുഷവുമായ നിലപാടാണ് ഇവരില്‍ ചിലര്‍ യാത്രക്കാരോട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തുന്നത്.

പ്രത്യേക മാനസികാവസ്ഥയോട് കൂടിയാണ് പ്രവാസികളോട് പെരുമാറുന്നത് എന്നാണ് ആരോപണം. പക്ഷെ എല്ലാവരോടും ഇവര്‍ ഒരേ തരത്തില്‍ കര്‍ശനമായി പെരുമാറുന്നുമില്ല. ഭംഗിയായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നവരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നവരോടും മാന്യമായി തന്നെയാണ് ഇവരുടെ പെരുമാറ്റം.

തന്റെ യാത്ര മുടക്കിയത് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫ് ആയ ഒരു മലയാളിയുടെ പിടിവാശി ആയിരുന്നുവെന്നും അകാരണമായാണ് അയാള്‍ തന്റെ തന്റെ യാത്ര മുടക്കിയതെന്നും സച്ചിദാനന്ദന്‍ പ്രവാസി കോര്‍ണറിനോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ് അനുവദിക്കണമെങ്കില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിച്ചു കൊടുക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. മുഖീം പ്രിന്റൌട്ട് കാണിച്ചു കൊടുത്തിട്ടും അയാള്‍ സമ്മതിച്ചില്ല.

സൗദിയില്‍ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്നും യാത്ര മുടക്കരുതെന്നും കേണു പറഞ്ഞിട്ടും മലയാളിയായ ആ ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബ്വന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നുവെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തി എങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് സെപ്റ്റംബര്‍ 28 ന് ടിക്കറ്റ് ബുക്ക് ചെയത് നല്‍കി. പിറ്റേന്ന് ആ ടിക്കറ്റില്‍ അതേ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസുമായാണ് സച്ചിദാനന്ദന്‍ ദുബായില്‍ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത്. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതില്‍ നിന്ന് തന്നെ ആ ജീവനക്കാരന്റെ അനാവശ്യമായ പിടിവാശിയാണ് തന്റെ യാത്ര മുടക്കിയതെന്നു വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സച്ചിദാനന്ദന്റെ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനായി എത്തിയ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സച്ചിദാനന്ദന് യാത്ര നിഷേധിച്ച അന്ന് തന്നെ കോവിഡ് വാക്സിന്‍ പേര് മാറിയെന്ന കാരണത്താല്‍ മലയാളികളായ ഒരു കുടുംബത്തിന്റെ സൗദിയിലേക്കുള്ള യാത്രയും സ്റ്റാഫ് നിഷേധിച്ചിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തിയത് മൂലമാണ് ഈ കുടുംബത്തിന് യാത്ര നിഷേധിക്കപ്പെട്ടത്. ആ വിവരം അവര്‍ ആരോടും വെളിപ്പെടുത്താതിരുന്നത് മൂലമാണ് അക്കാര്യം പുറംലോകം അറിയാതെ പോയത്. അന്നേ ദിവസം തന്നെ 17 വയസ്സായ ഒരു കുട്ടിയുടെ യാത്രയും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല എന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴായിരുന്നു ഈ യാത്ര നിഷേധം.

ഗാക സര്‍ക്കുലറിന് ശേഷം ആദ്യ ദിവസങ്ങളില്‍ ആയിരുന്നു ഈ ആശയ കുഴപ്പങ്ങളും യാത്രാ തടസ്സങ്ങളുമെല്ലാം ഉണ്ടായത്. പിന്നീട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് നിബന്ധനകള്‍ വ്യക്തമാവുകയും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഇവരുടെ അറിവില്ലായ്മയും പിടിവാശിയും മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ടത് നിരവധി പ്രവാസികള്‍ക്കായിരുന്നു.

യാത്ര മുടങ്ങിയ അന്ന് തന്നെ അവിടുത്തെ കൗണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയായ വനിതാ സ്റ്റാഫിന്റെ അശ്രദ്ധ മൂലവും സച്ചിദാനന്ദന് ടിക്കറ്റ് തുകയില്‍ വന്‍ നഷ്ടവും നേരിട്ടതായി പറയുന്നു. അന്നേ ദിവസം മറ്റൊരു ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള സച്ചിദാനന്ദന്റെ അവസരം മുടങ്ങാന്‍ ഈ യുവതിയുടെ പെരുമാറ്റം കാരണമായതായി പറയുന്നു.

ഡിപ്പാര്‍ച്ചര്‍ ഗേറ്റ് അടച്ചതിന് ശേഷം ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍റിന് മുന്‍പായി ടിക്കറ്റ് കാന്‍സലേഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ 130 ദിര്‍ഹം നല്‍കി തൊട്ടടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ച്ചര്‍ കഴിഞ്ഞാല്‍ പിന്നീട് ഈ സൗകര്യം ലഭ്യമാകില്ല.

കൗണ്ടറില്‍ ഉണ്ടായിരുന്ന ആ മലയാളി വനിതയുടെ പക്കല്‍ സച്ചിദാനന്ദന്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് സച്ചിദാനന്ദന്റെ ടിക്കറ്റുമായി കൗണ്ടറില്‍ നിന്നും പുറത്ത് പോയതിന് ശേഷം പിന്നീട് തിരിച്ചെത്തിയത് അര മണിക്കൂറിന് ശേഷം ആ ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് മാത്രമായിരുന്നു.

അടുത്ത ഫ്ലൈറ്റില്‍ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാകാനും അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അനുവാദം വാങ്ങി അന്നേ ദിവസം തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാനും സച്ചിദാനന്ദന് സാധിക്കുമായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് വൈകി എത്തിയത് മൂലം സച്ചിദാനന്ദന് ആ അവസരം നഷ്ടമായി.

അത് കൊണ്ടാണ് സച്ചിദാനന്ദന്റെ അന്നത്തെ യാത്ര മുടങ്ങുകയും അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്. സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായാല്‍ എടുക്കുന്നതിനായി സച്ചിദാനന്ദന്‍ പണം കൈവശം കരുതിയിരുന്നതിനാല്‍ ആ പണം മുടക്കിയാണ് പുതിയ ടിക്കറ്റ് എടുത്തത്.

പിറ്റേന്നും സമാനമായ സംഭവം ആവര്‍ത്തിച്ചുവെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ ഇടപെടല്‍ മൂലം യാത്ര മുടങ്ങിയില്ല. സച്ചിദാനന്ദന്റെ ആശയ വിനിമയം നടത്താനുള്ള പരിമിതി തിരിച്ചറിഞ്ഞ ട്രാവല്‍ ഏജന്‍സി അവരുടെ ഷാര്‍ജയിലുള്ള സ്റ്റാഫിനെ ദുബായില്‍ എത്തിച്ച് കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഗാക സര്‍ക്കുലര്‍ പ്രിന്റൌട്ട് സഹിതം ട്രാവല്‍ എജന്റ് നിബന്ധനകള്‍ വിശദമായി വിശദീകരിച്ചു കൊടുത്തപ്പോഴാണ്‌ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് സച്ചിദാനന്ദന് പോകാനുള്ള അനുമതി നല്‍കിയത്.

ഓരോ യാത്രക്കാരനെയും മടക്കി വിടുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് വ്യക്തമായി രേഖപ്പെടുത്താനുള്ള നിബന്ധന ഇല്ലാത്തത് കൊണ്ടാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് യാത്രക്കാരോട് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. മാത്രമല്ല സമയ കുറവും സൗകര്യകുറവും മൂലം ഇത്തരം വിഷയങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടികളുമായി പ്രവാസികള്‍ മുന്നോട്ടു പോകില്ലെന്നും ഇവര്‍ക്ക് ഉറപ്പാണ്. ഇതും യാത്രക്കാരുടെ നേരെ ഇവരുടെ മുഷ്ക് കൂടാന്‍ കാരണമാകുന്നു.

പലപ്പോഴും ഇത്തരം ജീവനക്കാരുടെ പേര് വിവരങ്ങള്‍ അറിയാത്തത് മൂലമാണ് തുടര്‍ നടപടികള്‍ക്കായി പലരും മുതിരാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഈ ജീവനക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവിനായി ടിക്കറ്റ്/ബോര്‍ഡിംഗ് പാസ് കോപ്പി സഹിതം പരാതി നല്‍കണം. അതില്‍ നിന്നും പ്രസ്തുത ദിവസം പ്രസ്തുത നമ്പറിലുള്ള ഫ്ലൈറ്റ് യാത്രക്കാരെ അറ്റന്‍ഡ് ചെയ്തത് ആരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സിസിടിവി ഫുട്ടേജുകളും പരിശോധിച്ച് വിലയിരുത്താനും സാധിക്കും.

നാട്ടില്‍ നിന്നും പ്രവാസികള്‍ ഇടപെടുന്ന പല മേഖലകളിലും ചൂഷണം ഉണ്ടായാല്‍ അത് നേരിടാന്‍ നാട്ടിലെ നിയമത്തില്‍ വ്യക്തമായ പരിഹാരമുണ്ട്. വിമാന യാത്ര, ബാഗേജ് പ്രശ്നങ്ങള്‍, നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ പരിഹാരം ഉണ്ട്. ഇക്കാര്യങ്ങള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്ന നിലപാടാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ വഴിയുള്ള പരിഹാരങ്ങള്‍ ലഭിക്കാനായി പ്രവാസി നേരിട്ട് ഹാജരാകേണ്ടതില്ല എന്ന കാര്യം ഭൂരിഭാഗം പ്രവാസികള്‍ക്കും അറിയില്ല. എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉള്ള പവര്‍ ഓഫ് അറ്റോണി നാട്ടിലുള്ളവര്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിന് മുതിരാത്തത് മൂലമാണ് പല മേഖലകളിലും പ്രവാസികള്‍ ചൂഷണത്തിനും പരുഷമായ പെരുമാറ്റങ്ങള്‍ക്കും ഇരയാവുന്നത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST1 day ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST1 week ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST3 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST1 week ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST1 day ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

തവക്കല്‍ന വിഷയത്തില്‍ മലയാളിയുടെ സൗദിയിലേക്കുള്ള യാത്ര മുടക്കിയത് മലയാളി ജീവനക്കാരനെന്ന് ആരോപണം

Trending

error: Content is protected !!