Connect with us

UAE

യു എ ഇ യും പാക്കിസ്ഥാൻ തൊഴിലാളികളെ കയ്യൊഴിയുന്നു!

Published

on

സൗദി അറേബ്യക്ക് പുറമെ യു എ ഇ യും പാക്കിസ്ഥാനെ കയ്യൊഴിയുന്നതായി റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. യു എ ഇ യും ഇസ്രേയലും തമ്മിലുള്ള കരാറിനെ പാക്കിസ്ഥാൻ നിശിതമായി വിമർശിച്ചത് കൊണ്ടാകാം ഇത്തരമൊരു നിലപാട് കൈക്കൊണ്ടതെന്നും ഡോൺ പോലെയുള്ള പാക്കിസ്ഥാൻ മുഖ്യധാരാ മാധ്യമങ്ങൾ മുഖപ്രസംഗങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാർക്ക് ചുമത്താത്ത വിസ വിലക്ക് പാക്കിസ്ഥാൻ തൊഴിലാളികൾക്ക് ചുമത്തിയതാണ് ഇത്തരമൊരു വിമർശനത്തിന് കാരണമായത്. നിലവിൽ യു എ ഇ യിൽ ഉള്ളവർക്ക് വിലക്കില്ല.

കഴിഞ്ഞ നവംബര്‍ 18 ന് പാക്കിസ്ഥാൻ അടക്കം 13 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തലാക്കിയിരുന്നു. അഫ്ഗാനിസ്താന്‍, അള്‍ജീരിയ, ഇറാന്‍, ഇറാഖ്, കെനിയ, ലെബനന്‍, ലിബിയ, സൊമാലിയ, സിറിയ, ടുണീഷ്യ, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിസ വിലക്ക്.

എന്നാൽ വിസ വിലക്ക് താല്‍ക്കാലികമാണെന്നും കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടതെന്നും യുഎഇ വിദേശകാര്യമന്ത്രി ശൈഖ് ബിന്‍ അബ്ദുള്ള ബിന്‍ സയിദ് അല്‍ നഹ്‌യാന്‍ വിശദീകരണം നൽകിയിരുന്നു.

ഇതോടെയാണ് പ്രതിഷേധം ഉയർന്നത്. കോവിഡ് വ്യാപനം തടയാനാണ് വിസ വിലക്ക് ഏർപ്പെടുത്തിയതെങ്കിൽ ആദ്യം വിലക്ക് ഏർപ്പെടുത്തേണ്ടത് ഇന്ത്യയിൽ നിന്നുള്ളവർക്ക് ആയിരുന്നു എന്നാണ് മാധ്യമങ്ങളുടെ വിമർശനം. ഒരു കോടിയിലധികമാണ് ഇന്ത്യയിൽ കൊവിഡ് കേസുകള്‍. 1.8 കോടി കോവിഡ് കേസുകൾ യു എസിലുണ്ട്. ഇവർക്കൊന്നും വിലക്ക് ഏർപ്പെടുത്താതെ ഏതാണ്ട് 459,000 കോവിഡ് കേസുകള്‍ മാത്രമുള്ള പാക്കിസ്ഥാന് വിലക്ക് ഏർപ്പെടുത്തിയത് ഇരട്ടത്താപ്പാണെന്നാണ് മാധ്യമ ആരോപണം.

കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അബുദാബിയിലെത്തി ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സയിദുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. യുഎഇ ഉടനടി നടപടി പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നാണ് ഖുറേഷി വ്യക്തമാക്കിയത്.

UAE

യു.എ.ഇ യിൽ കുടുങ്ങിയവർക്ക് ടൂറിസ്റ്റ് വിസ കാലാവധി ഒരു മാസം ദീർഘിപ്പിച്ചു നൽകാൻ ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ്.

Published

on

അപ്രതീക്ഷിത യാത്ര വിലക്ക് മൂലം സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശിക്കാൻ കഴിയാതെ യു എ ഇ യിൽ കുടുങ്ങി കിടക്കുന്നവർക്ക് താൽക്കാലികാശ്വാസം.

ടൂറിസ്റ്റ് വിസ കാലാവധി കഴിയുന്നവർക്ക് വിസ കാലാവധി ഒരുമാസം കൂടി ദീർഘിപ്പിച്ചു നൽകാൻ യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദ്ദേശം നൽകി.

ഗവർമെന്റ് ഫീസുകൾ ഈടാക്കാതെ വിസ കാലാവധി നീട്ടി നൽകാനാണ് ഷെയ്ഖ് മുഹമ്മദിന്റെ നിർദ്ദേശം. സൗദിയിലേക്ക് പ്രവേശിക്കാനുള്ള വിലക്ക് ഒരാഴ്ച കഴിഞ്ഞാൽ എടുത്തു കളയുമെന്ന പ്രതീക്ഷയിൽ ദുബൈയിൽ കഴിയുന്നവർക്ക് ഈ നടപടി ഏറെ ആശ്വാസമായി. പുതുവത്സരം ആഘോഷിക്കാനെത്തി യു എ ഇ യിൽ കുടുങ്ങിയവർക്കും ഈ നടപടി ആശ്വാസകരമാണ്.

മലയാളികൾ അടക്കം നിരവധി പേരാണ് സൗദിയിലേക്കും കുവൈറ്റിലേക്കും പ്രവേശിക്കാനാകാതെ ദുബായിലും മറ്റും കുടുങ്ങി കിടക്കുന്നത്. ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ യു എ ഇ യിൽ പതിനാല് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കാനായി തിരിച്ചവരാണ് പുതിയ കോവിഡ് വൈറസിന്റെ വ്യാപനം മൂലം സൗദി അപ്രതീക്ഷിത വിലക്ക് പ്രഖ്യാപിച്ചപ്പോൾ കുടുങ്ങിയത്.

ഒരാഴ്ച്ച വിലക്ക് പ്രഖ്യാപിച്ചപ്പോൾ അതിനുള്ളിൽ വിലക്ക് നീക്കുമെന്ന് പ്രതീക്ഷിച്ച് തുടർന്നവർ കഴിഞ്ഞ ദിവസം വിലക്ക് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയപ്പോൾ തികച്ചും ത്രിശങ്കുവിലായി. അധിക ചിലവ് വഹിക്കാൻ സാധിക്കില്ലെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കിയതോടെ ഹോട്ടൽ മുറികളിൽ താമസിച്ചിരുന്ന ഇവരിൽ പലരും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സന്നദ്ധ സംഘടനകളുടെയും താമസ സ്ഥലങ്ങളിലേക്ക് മാറിയിരുന്നു.

എങ്കിലും പലരുടെയും ടൂറിസ്റ്റ് വിസ കാലാവധി അവസാനിക്കാറായത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു. ഈ അവസരത്തിലാണ് പ്രവാസികൾക്ക് സമാശ്വാസം പകരുന്ന പ്രഖ്യാപനം ദുബായ് ഭരണാധികാരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

Continue Reading

UAE

എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരി. അഷറഫ് താമരശ്ശേരിയുടെ കുറിപ്പ്

Published

on

പ്രവാസി മലയാളികളുടെ മരണങ്ങളെ കുറിച്ച് അഷറഫ് താമരശ്ശേരിയുടെ വികാര നിർഭരമായ കുറിപ്പ്. കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച അടിമാലി സ്വദേശി അനു കൃഷ്ണന്റെ മരണ വാർത്തയെ കുറിച്ചാണ് അഷറഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്.

അഷറഫ് താമരശ്ശേരിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നും മരിച്ചവരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ല. കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി ആറ് മലയാളികളാണ് മരണപ്പെട്ടത്. അവരില്‍ 22 വയസ്സുളള ചെറുപ്പക്കാരന്‍ മുതല്‍ പ്രായമുളളവര്‍ വരെയുണ്ട്. അല്ലെങ്കിലും മരണത്തിന് പ്രായമെന്ന ഘടകം ഇല്ലല്ലോ! നഷ്ടങ്ങളും,വേദനകളും ഉറ്റവര്‍ക്കും, ഉടയോവര്‍ക്കും മാത്രം സ്വന്തം.

അടിമാലി സ്വദേശി അനു കൃഷ്ണന്‍(42) വയസ്സ് കഴിഞ്ഞ ദിവസം കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മരണ കാരണം Hypovolaemic shock ആയിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷമായി പ്രവാസിയായി ജീവിതം നയിച്ച് വരുകയായിരുന്നു,ഭാര്യ പ്രീത ദുബായിലെ ഒരു സ്വകാരൃ സ്കൃളില്‍ അദ്ധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു. ഒരു മകളാണ് ഇരുവര്‍ക്കും.

സന്തോഷമായി ജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് വിധി മാറ്റി മറിച്ചത്. ഈ കുടുംബത്തിന് കരുതല്‍ നല്‍കാന്‍ ആരും ഇല്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന്‍ ഇന്നില്ല.

എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക. നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ, എന്ത് നല്‍കിയാണ് ആ നഷ്ടം നികത്തുവാന്‍ കഴിയുക.

ദൈവം നിശ്ചയിച്ച സമയം വന്നെത്തിയാൽ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ യാതൊരു നിവൃത്തിയില്ല. ചെറുപ്പക്കാരുടെ മരണ വാർത്ത കേൾക്കുമ്പോൾ ആകസ്മികം,അകാലം തുടങ്ങിയ പ്രയോഗങ്ങൾ നാം നടത്താറുണ്ട്.

അപ്രതീക്ഷിതമായി കടന്നുവരുന്ന മരണങ്ങളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു യാഥാർഥ്യമുണ്ട്. മരണത്തിനു ചെറുപ്പവലിപ്പങ്ങളില്ല. കാലവും സമയവുമില്ല. നിശ്ചയിക്കപ്പെട്ടതും നിർണയിക്കപ്പെട്ടതുമായ സമയത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍ എല്ലാപേരും.ആ ഘട്ടമെത്തുമ്പോള്‍ ഘടികാരത്തില്‍ സൂചികള്‍ നിശ്ചലമാകുന്നത് പോലെ അങ്ങ് നിശ്ചലമാകും. ഒരു മുന്നറിയിപ്പും ഇല്ലാതെ………

അഷ്റഫ് താമരശ്ശേരി

Continue Reading

UAE

കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.

Published

on

യു.എ.ഇയിലെ ജബല്‍ അലിയില്‍ നിന്നും കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പില്‍ സേവ്യറിന്റെ മകന്‍ സുനില്‍ സേവ്യറിന്റെ(45) മൃതദേഹമാണ് കണ്ടുകിട്ടിയത്.

സുഹൃത്തുക്കളോടൊപ്പം ജബല്‍ അലിയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന സുനിലിനെ ഈ മാസം എട്ടിനാണ് കാണാതാവുന്നത്. വൈകീട്ട് ആറിന് പുറത്തിറങ്ങിയ സുനില്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന്സുഹൃത്തുക്കൾ ജബല്‍ അലി പൊലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കിയിരുന്നു.

13 വര്‍ഷം ദുബൈയില്‍ പെയിന്ററായി പ്രവാസ ജീവിതം നയിച്ചിരുന്ന സുനില്‍ പിന്നീട് പ്രവാസ ജീവിതം അവസാനിപ്പിച്ച് ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചു പോയിരുന്നു. എന്നാൽ രണ്ടു മാസം മുന്‍പ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വിസയില്‍ തിരിച്ചു വരികയുമായിരുന്നു.

പുതിയ കമ്പനിയില്‍ പുതിയ ജോലി ലഭിച്ചതിന് ശേഷം ജോലിയിൽ പ്രവേശിക്കുന്നതിനുള്ള
വിസാ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലാണ് സുനിലിനെ കാണാതാവുന്നത്.

ജബല്‍ അലിയില്‍ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. സുനിലിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

Continue Reading
SAUDI ARABIA1 week ago

സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

SAUDI ARABIA1 week ago

സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

SAUDI ARABIA1 week ago

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

SAUDI ARABIA2 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

LATEST2 weeks ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

MIDDLE EAST2 weeks ago

പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

SAUDI ARABIA2 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA2 weeks ago

സൗദിയിൽ വിദേശ തൊഴിലാളിയുടെ ആശ്രിതർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന് അധികൃതർ

SAUDI ARABIA3 weeks ago

തൊഴിലാളിയുടെ നഷ്ടപരിഹാരം നാല് ലക്ഷം റിയാൽ കുറച്ച് ജിദ്ദ ലേബർ കോടതി

KUWAIT3 weeks ago

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA3 weeks ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA3 weeks ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

SAUDI ARABIA4 weeks ago

അന്നം തരുന്ന ഈ മണ്ണ് പ്രവാസികൾക്ക് വേണ്ടി ചെയ്തതെന്താണെന്ന് കാണുക.

SAUDI ARABIA3 weeks ago

സൗദി അതിർത്തി കടന്ന് അൽ ബൈക്ക്. ഇനി സൗദിക്ക് പുറത്തും ലഭിക്കും.

SAUDI ARABIA3 weeks ago

സൗദിയിൽ ഈ രണ്ടു മേഖലകളിലും ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക.

SAUDI ARABIA2 weeks ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 weeks ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA3 weeks ago

സൗദിയിലെ വിദേശ തൊഴിലാളികളും അവരുടെ സ്ഥാപനങ്ങളും ഈ കാര്യം ചെയ്തുവെന്ന് നിർബന്ധമായും ഉറപ്പ് വരുത്തുക.

SAUDI ARABIA4 weeks ago

സൗദിയിൽ നില ഭദ്രം. തിരിച്ചെത്താനാവാതെ കുടുങ്ങി കിടക്കുന്നവർക്ക് ആശങ്ക വേണ്ട.

SAUDI ARABIA3 weeks ago

കുപ്രചാരണങ്ങൾക്ക് മറുപടി കിരീടാവകാശിയുടെ വീഡിയോയിലൂടെ

SAUDI ARABIA3 weeks ago

സൗദി പ്രവാസികൾക്ക് അമിത പ്രതീക്ഷ വേണ്ട. തിരിച്ചു വരാൻ കാത്തിരിക്കേണ്ടി വരും.

SAUDI ARABIA3 weeks ago

കണ്ണീരോടെ സൗദി പ്രവാസികളുടെ മടക്കം. മടങ്ങാൻ കഴിയാത്തവർക്ക് താങ്ങായി മലയാളി സംഘടനകൾ

SAUDI ARABIA3 weeks ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA2 weeks ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

SAUDI ARABIA4 weeks ago

പുതിയ കോവിഡ് വൈറസ്; ആശ്വാസമേകുന്ന പ്രസ്താവനയുമായി സൗദി ആരോഗ്യമന്ത്രി.

SAUDI ARABIA3 weeks ago

വിമാന സർവീസ് വിലക്ക് സൗദി അറേബ്യ ഭാഗികമായി പിൻവലിച്ചു.

Trending

error: Content is protected !!