Connect with us

SAUDI ARABIA

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

Published

on

മക്ക: വിദേശ തൊഴിലാളികളുടെ മേൽ ചുമത്തിയിട്ടുള്ള ആശ്രിത ലെവിയും ഗവർമെന്റ് ഫീസുകളും ത്രൈമാസ അടിസ്ഥാനത്തിലാക്കാൻ മന്ത്രാലയം ആലോചിക്കുന്നതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ലേബർ പോളിസി ഉപമന്ത്രി എഞ്ചിനീയർ ഹാനി അൽ മോജിൽ വ്യക്തമാക്കി.

നിലവിൽ വാർഷിക അടിസ്ഥാനത്തിലാണ് വിദേശ തൊഴിലാളികളിൽ നിന്നും ആശ്രിത ലെവിയും ഇഖാമയും വർക്ക് പെർമിറ്റും പുതുക്കുന്നതിനുള്ള സർക്കാർ ഫീസുകളും ഈടാക്കുന്നത്. ഇത് മൂന്ന് മാസം കൂടുമ്പോൾ ഈടാക്കാനാണ് ആലോചിക്കുന്നതെന്ന് ഹാനി അൽ മോജിൽ പറഞ്ഞു. ഇത് മൂലം സ്വകാര്യ മേഖലയിലെ തൊഴിലുടമകളുടെ സാമ്പത്തിക ഭാരവും മറ്റു ബുദ്ധിമുട്ടുകളും ഒരു പരിധി വരെ കുറക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മദീനയിലെയും തായിഫിലെയും ചേംബർ ഓഫ് കൊമേഴ്‌സുകളുടെ സഹകരണത്തോടെ മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ഓൺലൈനായി സംഘടിപ്പിച്ച സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ കരാർ സംബന്ധിച്ച നിയമ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രാലയം പ്രഖ്യാപിച്ച സ്‌പോൺസർഷിപ്പ് നിയമം സംബന്ധിച്ച പുതിയ തൊഴിൽ നിയമ ഭേദഗതികളുടെ മുന്നോടിയായി അഭിപ്രായ രൂപീകരണത്തിന് വേണ്ടിയായിരുന്നു ഈ പരിപാടി.

ഇപ്പോൾ നിലവിലുള്ള സ്പോൺസറാണ് ഈ തുകകളെല്ലാം സർക്കാരിലേക്ക് അടക്കേണ്ടത്. പുതിയ ഭേദഗതി നിലവിൽ വരുമ്പോൾ സ്‌പോൺസർഷിപ്പ് സമ്പ്രദായം തന്നെ ഉണ്ടാവില്ല. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറിന് ആയിരിക്കും പ്രഥമ സ്ഥാനമെന്നും ഹാനി അൽ മോജിൽ പറഞ്ഞു.

തൊഴിലാളിയും തൊഴിലുടമയും തമ്മിൽ പരസ്പര ധാരണയോടെ ഒപ്പ് വെച്ച രണ്ടു വർഷത്തെ തൊഴിൽ കരാർ അവസാനിക്കുന്നതിന് മുൻപായി തൊഴിലാളി മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ നിലവിലെ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും. ഇപ്രകാരം തൊഴിലാളി പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നുവെങ്കിൽ നിലവിലെ തൊഴിലുടമക്ക് ബദൽ വിസ അനുവദിക്കും. എന്നാൽ നിതാഖാത്തിലെ പച്ച വിഭാഗങ്ങളിൽ പെടുന്നുവെങ്കിൽ മാത്രമേ ബദൽ വിസക്ക് നിലവിലെ തൊഴിലുടമക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ അൽ മോജിൽ വ്യക്തമാക്കി. തൊഴിലാളി സ്‌പോൺസർഷിപ്പ് മാറുന്നത് സംബന്ധിച്ച 90 ദിവസത്തെ നോട്ടീസ് ലഭിച്ച വിവരം അധികൃതരെ അറിയിച്ചാൽ ഉടൻ തന്നെ ബദൽ വിസ അനുവദിക്കും.

2021 മാർച്ച് 14 ന് പുതിയ നിയമ ഭേദഗതി നിലവിൽ വരുമ്പോൾ തൊഴിൽ കരാർ അവസാനിക്കുന്ന സമയത്ത് തന്റെ കീഴിലുള്ള തൊഴിലാളി മറ്റൊരു സ്‌പോൺസറുടെ കീഴിൽ രാജ്യത്ത് തന്നെ തുടരണോ അതോ മാതൃരാജ്യത്തേക്ക് തന്നെ തിരിച്ചു പോകണോ എന്ന് തീരുമാനിക്കുന്നത് സ്പോൺസർ ആയിരിക്കില്ലെന്ന് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച തൊഴിൽ പരിസ്ഥിതി വികസന, പരിശോധന വിഭാഗം ഉപമന്ത്രി സത്തം അൽ ഹർബി പറഞ്ഞു.

തൊഴിൽ കരാർ അവസാനിക്കുമ്പോൾ തന്റെ രാജ്യത്തേക്ക് മടങ്ങി പോകാനുള്ള തൊഴിലാളിയുടെ സ്വാതന്ത്ര്യത്തെ തടയാൻ സ്പോൺസർക്ക് സാധിക്കില്ല. തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന കരാർ ലംഘനത്തെയും മറ്റും സ്പോൺസർ നിയമത്തിന്റെ വഴികളിലൂടെ നേരിടേണ്ടി വരും. തൊഴിലാളിയുടെയും തൊഴിലുടമയുടെയും തമ്മിലുള്ള മികച്ച കരാർ ബന്ധം സ്ഥാപിച്ച് നിയമ ലംഘനവും പഴുതുകളുമില്ലാത്ത മെച്ചപ്പെട്ട ഒരു തൊഴിൽ കമ്പോളത്തിന് രൂപം നൽകുകയാണ് പുതിയ സ്‌പോൺസർഷിപ്പ് നിയമ ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അൽ ഹർബി പറഞ്ഞു.

തൊഴിൽ കരാറിന്റെ അവസാനം ഫൈനൽ എക്സിറ്റും റീ എൻട്രിയും ലഭിക്കാനുള്ള അവകാശം തൊഴിലാളിക്ക് ഉണ്ടായിരിക്കും. പുതിയ തൊഴിലുടമയുടെ കീഴിലേക്ക് പോകുന്നത് തടയാൻ സാധിക്കില്ല. എന്നാൽ 60 ദിവസത്തിനകം പുതിയ തൊഴിലുടമയെ കണ്ടു പിടിക്കാൻ സാധിച്ചില്ലെങ്കിൽ തൊഴിലാളി നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്നും അൽ ഹർബി പറഞ്ഞു.

LATEST

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

Published

on

റിയാദ്: കോവിഡിന്റെ രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കെ അശ്രദ്ധരായ ചിലരുടെ പ്രവൃത്തികള്‍ മൂലം നിയന്ത്രണം കൈവിട്ടു പോകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.  കോവിഡിന്റെ ഒന്നാം വരവ് രാജ്യം പൊതുവേ നന്നായി കൈകാര്യം ചെയ്ത് നിയന്ത്രണാധീനമാക്കിയപ്പോള്‍ കൈവന്ന അമിത ആത്മവിശ്വാസമാണ് ഇത്തരക്കാരെ ഉദാസീനരാക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇവരുടെ ഉദാസീനതയും അശ്രദ്ധയും മൂലം കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക് ഇപ്പോഴുള്ളത്.

ഈ ആശങ്കയാണ് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലൂടെ പ്രതിഫലിച്ചത്. ആഭ്യന്തര മന്ത്രാലയവും, ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ അല്‍ശാല്‍ഹൗബ് നല്‍കിയ മുന്നറിയിപ്പ് ചില നഗരങ്ങള്‍ക്കും ചില മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പാണ്.

ചില നഗരങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചില മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് പ്രധാനമായും റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്ന് നഗരങ്ങളെ ലക്ഷ്യമാക്കിയാണ്.

കഴിഞ്ഞ മൂന്ന് മാസത്തെ രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ക്രമാനുഗതമായി രോഗബാധ നിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്നത് മൂന്ന് നഗരങ്ങളിലും പ്രവിശ്യയിലും ആണെന്ന് കാണാം. തുടക്കം മുതല്‍ ഈ കണക്കില്‍ മുന്നിട്ട് നില്‍ക്കുന്നത് റിയാദ് നഗരമാണ്. സ്ഥിരമായ താഴ്ച്ചകളില്ലാതെ ക്രമമായ ഉയര്‍ച്ച മാത്രമേ റിയാദ് നഗരത്തിന്റെ കോവിഡ് ബാധ നിരക്കിലെ റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടായിട്ടുള്ളൂ.

മക്കയിലും രോഗബാധ നിരക്ക് ഉയര്‍ന്നു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ റിയാദ് നഗരത്തിന്റെ പകുതിയോളം മാത്രമേ രോഗബാധകള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. കിഴക്കന്‍ പ്രവിശ്യയിലും നൂറില്‍ കൂടുതലും നൂറ്റി അന്‍പതില്‍ കുറവുമായാണ് കുറെ ദിവസങ്ങളായുള്ള രോഗബാധ റിപ്പോര്‍ട്ടുകള്‍.

ഇതില്‍ കോവിഡ് രോഗബാധ സംബന്ധിച്ച് ഏറ്റവും അപകടകരമായ നഗരമായി മാറിയിരിക്കുന്നത് റിയാദ് നഗരമാണ്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് ബാധകളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് റിയാദില്‍ നിന്നാണ്. അതാകട്ടെ കുറയാനുള്ള പ്രവണത കഴിഞ്ഞ മൂന്ന് മാസമായി കാണിച്ചിട്ടുമില്ല. അടുത്ത ദിവസങ്ങള്ളില്‍ അവിടെ നിന്നുള്ള രോഗബാധ നിരക്ക് കുറയുമെന്ന പ്രതീക്ഷ അധികൃതര്‍ക്കുമില്ല.

നിലവിലെ സാഹചര്യത്തില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കാന്‍ അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൌണും കര്‍ഫ്യൂവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത്ര കണ്ടു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് മുന്‍നിറുത്തി കോവിഡിന്റെ രണ്ടാം വരവിനെ നിയന്ത്രണങ്ങള്‍ കൊണ്ടും വാക്സിന്‍ കൊണ്ടും പ്രതിരോധിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.

ആ തീരുമാനം ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളില്‍ നിന്നുള്ള രോഗബാധ നിരക്ക് ഒഴികെ രാജ്യത്തെ മറ്റുള്ള നഗരങ്ങളിലെയും പ്രവിശ്യകളിലെയും രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ രാജ്യത്തെ മറ്റു നഗരങ്ങളും പ്രവിശ്യകളും കടുത്ത നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ട് വരുന്നതിന് അധികൃതര്‍ക്ക് താല്‍പ്പര്യമില്ല.

എന്നാല്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ രോഗബാധ നിരക്കുകള്‍ ഓരോ ദിവസവും കൂടി വരുന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.

മക്കയിലെ രോഗബാധ നിരക്ക് കൂടുതലാണെങ്കില്‍ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്നൊരു കര്‍ഫ്യൂ മക്കയില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ആഭ്യന്തരവും വിദേശികളുമായ തീര്‍ത്ഥാടകര്‍ ഉംറ തീര്‍ത്ഥാടനത്തിനായി വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ വിശുദ്ധ മാസത്തില്‍ മക്കയില്‍ കര്‍ഫ്യൂവിന് അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. മറിച്ചു കര്‍ശന നിയന്ത്രണവും പരിശോധനകളും വാക്സിന്‍ കുത്തി വെപ്പുകളുമായി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കും. അല്ലാത്ത പക്ഷം വിശുദ്ധ റമദാന മാസം അവസാനിച്ചതിന് ശേഷം അധികൃത കര്‍ശന നടപടികള്‍ എടുത്തേക്കാം.

എന്നാല്‍ റിയാദിലെ രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അവിടങ്ങളില്‍ ജനങ്ങള്‍ ഒരു പരിധി വരെ അശ്രദ്ധയും ഉദാസീനതയും പ്രകടമാക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ അധികൃതര്‍ക്കുണ്ട്. ഒന്നാം തരംഗം അധികൃതര്‍ക്ക് വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചത് കൊണ്ടും വാക്സിനേഷന്‍ തുടങ്ങി കഴിഞ്ഞത് കൊണ്ടും ഇനി വൈറസിനെ പരിധിയില്‍ കവിഞ്ഞു ഭയപ്പെടേണ്ട എന്നും തങ്ങള്‍ക്ക് രോഗം വരില്ലെന്നും വന്നാല്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നും എന്നുള്ള അമിത ആത്മ വിശ്വാസം ഒരു വിഭാഗം ജനങ്ങളില്‍ കാണപ്പെടുന്നുണ്ട് എന്നതിനാലാണ് ജാഗ്രത കൈവിടുന്നതെന്ന് അധികൃതര്‍ മനസ്സിലാക്കുന്നു.

ഈ ഉദാസീനത ജനങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആളുകള്‍ മാസ്കുകള്‍ ധരിക്കുന്നു എന്നതൊഴിച്ച് സാധാരണ പോലെ തന്നെയാണ് പ്രതിടെന പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഈ അമിത ആത്മ വിശ്വാസം ഇപ്പോഴും പ്രകടിപ്പിക്കുന്നു. അത് കൊണ്ട് ഇനിയും രോഗബാധ നിരക്ക് കൂടുതലയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ ആദ്യം ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കുക റിയാദില്‍ തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ചിലപ്പോള്‍ മുഴുവനായി കര്‍ഫ്യൂ, ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാതെ ചില മേഖലകളിലെ പ്രവൃത്തികള്‍ മാത്രമായും നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ട് വരും എന്ന മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയ വക്താവ് നല്‍കിയിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ആളുകള്‍ കൂട്ടമായി എത്താന്‍ സാഹചര്യമുള്ളതും കൂരുതല്‍ എളുപ്പത്തില്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതുമായ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മാളുകള്‍, ഭക്ഷണ ശാലകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയ അപകട സാധ്യതയുള്ള മേഖലകളില്‍ നിയന്ത്രണം തിരികെ കൊണ്ട് വന്നേക്കാം.

 

 

 

 

 

 

Continue Reading

LATEST

ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

Published

on

ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് കൊടുമ്പിരി കൊള്ളുമ്പോഴും സൗദി അറേബ്യയും അതില്‍ നിന്നും മുക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിനം പ്രതിയുള്ള രോഗബാധ നിരക്ക് ആയിരത്തിനോടടുത്ത് എത്തി നില്‍ക്കുകയാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍.

വിശുദ്ധ റമദാനിൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സർക്കാർ വകുപ്പുകളോട് നിർദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു കൊണ്ട് തന്നെയാണ് കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ലോകമാനമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ തീര്‍ത്ഥാടനം ഭംഗിയായി നിര്‍വ്വഹിക്കാന്‍ അധികൃതര്‍ അവസരം നല്‍കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് നൂറു ശതമാനം സുരക്ഷ ഉറപ്പു വരുത്തിയാണ് ഓരോ തീര്‍ത്ഥാടകനേയും വിശുദ്ധ ഹറമുകളില്‍ നിന്നും അധികൃതര്‍ പറഞ്ഞയക്കുന്നത്.

ഒക്ടോബര്‍ മാസം മുതല്‍ വിശുദ്ധ റമദാന്‍ തുടങ്ങുന്ന ഏപ്രില്‍ 13 വരെ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും ഉള്‍പ്പെടെ ഒന്നര കോടിയോളം വിശ്വാസികളാണ് മക്കയില്‍ എത്തിയത്. ഇതില്‍ 45 ലക്ഷത്തോളം പേര്‍ ഉംറ നിര്‍വഹിച്ചു മടങ്ങി. ഒരു കോടിയോളം വിസ്വാസികള്‍ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

ഇതില്‍ അധികൃതരുടെ ആസൂത്രണ മികവാണ് പ്രത്യേകം എടുത്തു പറയേണ്ടത്. കോവിഡിന്റെ ഒന്നാം തരംഗം കെട്ടടങ്ങിയപ്പോഴും രണ്ടാം വരവ് തീവ്രത കൈവരിക്കുമ്പോഴും ഈ ആസൂത്രണത്തില്‍ തെല്ലും പിഴവ് ഉണ്ടായിട്ടില്ല.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ തീര്‍ത്ഥാടകാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി. തീര്‍ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ഥാടകരെ  ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.

തട്ടിപ്പുകള്‍ തടയുന്നതിനും പൂര്‍ണ്ണ സുരക്ഷയും ഉറപ്പു വരുത്തുന്നതിനും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ‘ഇഅ്തമര്‍നാ’, ‘തവക്കല്‍നാ’ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു. വാക്‌സിനേഷന്‍ നടത്തിയവര്‍ തവക്കല്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടത്. ഹറമിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും കൊറോണ വാക്‌സിൻ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്‌.

കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും മാത്രാണ് തവക്കല്‍നാ ആപ്പ് വഴി പെര്‍മിറ്റുകള്‍ അനുവദിക്കുക. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ അനുമതിക്കായി അപേക്ഷിക്കേണ്ടതുള്ളൂ. തവക്കല്‍ന ആപ്പില്‍ കാണിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. സ്‌ക്രീന്‍ ഷോട്ട് സ്വീകരിക്കുകയില്ല.

ഒരു ദിവസം ഉംറക്ക് ഏഴ് സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ച സമയം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും റദ്ദാക്കിയവരുടെയും ഒഴിവുകള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇതനുസരിച്ച് ബുക്കിംഗ് അപ്ഡേറ്റ് ചെയ്ത് സമയം ക്രമീകരിക്കും.

ഇരു ഹറമുകളിലും എത്തുന്നവര്‍ കോവിഡ് മുന്‍കരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി എട്ടു നിബന്ധനകളാണ് പാലിക്കേണ്ടത്.

1. വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുമ്പോള്‍ ലഗേജുകളോ ഭക്ഷണ, പാനീയങ്ങളോ കൈവശം വെക്കരുത്.

2. ഹറമുകളിലും എത്തുന്നവര്‍ മുഴുസമയം മാസ്‌കുകള്‍ ധരിക്കണം.

3. മാസ്‌കുകള്‍ നീക്കം ചെയ്യാനോ ഊരിക്കളയാനോ പാടില്ല.

4. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശാരീരിക അകലം പാലിക്കുക്കണം.

5. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടങ്ങളിലെ തെര്‍മല്‍ ക്യാമറകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കണം.

6. സ്വന്തം നമസ്‌കാരപടവും മുസ്ഹഫും കൈയില്‍ കരുതണം.

7. സ്വന്തം മുസ്ഹഫ് കൈയിലില്ലാത്തവര്‍ മൊബൈല്‍ ഫോണുകളിലെ മുസ്ഹഫ് ആപ്പുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കണം.

8. ത്വവാഫ് കര്‍മത്തിനും നമസ്‌കാരം നിര്‍വഹിക്കാനും നിശ്ചയിച്ച പ്രത്യേക ട്രാക്കുകളും സ്ഥലങ്ങളും പാലിക്കുകയും വേണം.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള വ്യവസ്ഥകൾ

1. തീര്‍ത്ഥാടകര്‍ കൊറോണ വാക്‌സിൻ സ്വീകരിച്ചിരിക്കണം.

2. തീര്‍ത്ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.

3. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും.

4. ഇവര്‍ സൗദി വിടുന്നത് വരെയുള്ള നിരീക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.

5. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് മക്കയിലെ ഇനായ (കെയർ) സെന്ററിൽ എത്തണം.

6. സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകളുടെ ഇനം അനുസരിച്ച് തീര്‍ത്ഥാടകർ വാക്‌സിൻ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും.

7. ഇതിനു ശേഷം തീര്‍ത്ഥാടകർക്ക് തിരിച്ചറിയുന്നതിനായി കൈകളില്‍ ധരിക്കാന്‍ പ്രത്യേക ബ്രേസ്ലെറ്റുകള്‍ നല്‍കും.

8. സെന്ററിൽ കഴിയുന്ന സമയത്തെല്ലാം തീര്‍ത്ഥാടകർ ബ്രേസ്ലെറ്റ്‌ കൈകളില്‍ ധരിക്കേണ്ടത് നിര്‍ബന്ധമാണ്‌.

9. ഇതിനു ശേഷം തീർഥാടകരെ അൽശുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് ആനയിക്കും.

10. ഇവിടെ വെച്ച് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിന് തീര്‍ത്ഥാടകരുടെ ബ്രേസ്ലെറ്റുകള്‍ പരിശോധിക്കും.

11. ഓരോ തീര്‍ത്ഥാടകന്‍റെയും വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഓരോരുത്തർക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് ഉംറ നിർവഹിക്കാന്‍ അനുമതി നല്‍കും.

അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ നേടുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് നാലു പാർക്കിംഗുകൾ ആണ് അനുവദിച്ചിട്ടുള്ളത്. ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുക്കാനും പെർമിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ പാർക്കിംഗുകളിൽ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. കുട്ടികളെ കൂടെ കൊണ്ടുവരരുത് എന്നും നിബന്ധനയുണ്ട്.

ഉംറ തീതീര്‍ത്ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ ഹറമിനടുത്ത സെൻട്രൽ ഏരിയയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. താമസത്തിനായി ഹറമിനു സമീപത്തെ ഹോട്ടലുകളിൽ ബുക്കിംഗ് നടത്തിയവരെയാണ്  ബുക്ക് ചെയ്ത നേടിയവര്‍ക്കാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കുകയുള്ളൂ. കൂടാതെ ഉംറ നിർവഹിക്കാനോ ഹറമിൽ നമസ്‌കാരം നിർവഹിക്കാനോ പെർമിറ്റ് നേടിയവര്‍ക്കും അനുവാദം നല്‍കും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ്അനുവാദം നല്‍കുക. ഈ വാഹനങ്ങള്‍ യാത്രക്കാരെ ഇവിടങ്ങളില്‍ എത്തിച്ച ശേഷം കാത്തു നില്‍ക്കാതെ പുറത്തു പോകണം.  സെൻട്രൽ ഏരിയയിൽ കൂടിയാണ് പുറത്തു കടക്കേണ്ടത്.

ഹറമിനടുത്ത ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പാടാക്കാത്തവര്‍ അവര്‍ക്ക് പാര്‍ക്കിങ്ങിനു അനുവാദമുള്ള പൊതുഗതാഗത സർവീസുകളുള്ള പാർക്കിംഗുകളിലാണ് എത്തേണ്ടത്. അവിടെ നിന്നും അവരെ അധികൃതര്‍ പൊതുഗതാഗത സംവിധാനങ്ങളിൽ ഹറമിനടുത്ത ബസ് സ്റ്റേഷനുകളിൽ എത്തിക്കും. ഇഅ്തർമനാ ആപ്പിലൂടെ ഹറമിലേക്കുള്ള ബസ് യാത്ര ടിക്കറ്റ് മൂൻകൂട്ടി വാങ്ങാം.

ഈ നാല് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകരെ വാഹനങ്ങളില്‍ ഹറമിന് സമീപത്തേക്ക് എത്തിക്കും. എത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ കാൽനടയായി ഹറമിലെത്തുകയാണ് വേണ്ടത്. ഉംറ കർമം നിർവഹിച്ചു ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം ഇതേ റൂട്ടിലൂടെ തന്നെയാണ് അവർ തിരിച്ചു പോകേണ്ടത്.

1. കുദയ് പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബസ്സില്‍ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിക്കു സമീപം എത്തിക്കും)

2. അൽസാഹിർ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ജർവൽ പാർക്കിംഗില്‍ എത്തിക്കും)

3. അമീർ മിത്അബ് റോഡ് പാര്‍ക്കിംഗ് (അൽമസാഫി ടണൽ) (ഇവിടങ്ങളില്‍ നിന്നുള്ളവരെ അജ്‌യാദ് ബസ് സ്റ്റേഷനില്‍ എത്തിക്കും)

4. ജംറ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബാബ് അലി സ്റ്റേഷനില്‍ എത്തിക്കും).

എല്ലാ വര്‍ഷവും അധികൃതരുടെ അസൂത്രണങ്ങളില്‍ പിഴവുകള്‍ ഉണ്ടാക്കുന്നത് അനധികൃതമായി എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരാണ്. ഈ വര്‍ഷം തവക്കല്‍ന, ഇഅ്തമര്‍നാ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ അനധികൃത തീതീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് ഉണ്ടാകും. എന്നിട്ടും ഇതെല്ലാം മറികടന്ന് റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കരിക്കാനും എത്തുന്നവര്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും നമസ്കരിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാലും പിഴ ലഭിക്കും.

റമദാനിൽ ഇരു ഹറമുകളിലും തവാവീഹ് നമസ്കാരം നടത്താന്‍ സൽമാൻ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇശാ നമസ്കാരത്തിനുള്ള അനുമതിപത്രത്തിൽ തറാവീഹ് നമസ്കാരവും ഉൾപ്പെടും.

പ്രതിരോധ മുൻകരുതൽ പാലിച്ച് മസ്ജിദുൽ ഹറമിന്‍റെ വിവിധ ഭാഗങ്ങളില്‍ ദിവസവും രണ്ടു ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്തു വരുന്നുണ്ട്. ഇതിനായി 50 ട്രാളികൾ മത്വാഫ്, ഒന്നാം നില, കിങ് ഫഹദ് വികസന ഭാഗം, കിങ് അബ്ദുല്ല ഹറം വികസന ഭാഗം, മുറ്റങ്ങൾ എന്നിവിടങ്ങളിൽ സംസം വിതരണത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകൾക്ക് പാത്രങ്ങളിൽ സംസം ഒഴിച്ചുകൊടുക്കുന്നതിന് സംസം നിറച്ച ബാഗുകളുമായി 20 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്.

അധികൃതരുടെ മുകളില്‍ പറഞ്ഞ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ഓരോ തീര്‍ത്ഥാടകനും ഉംറ കര്‍മ്മം നിര്‍വഹിച്ചും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിച്ചും വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗനഗളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരില്‍ ഓരോ തീര്‍ത്ഥാടകനും ഏറ്റവും സുരക്ഷിതമായി വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ അവിടെ തെളിയുന്നത് അധികൃതരുടെ അസൂത്രണത്തിന്റെയും ജാഗ്രതയുടെയും മികവാണ്.

Continue Reading

LATEST

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Published

on

സൗദിയില്‍ കോവിഡ് വാക്സിന്‍ ഒന്നാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷം രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.

കൂടുതല്‍ പേര്‍ക്ക് ഒന്നാമത്തെ ഡോസ് വാക്സിന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ ഡോസിനുള്ള അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കിയതെന്നു ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ്‌ അല്‍ അബ്ദല്‍ ആലി അറിയിച്ചു.

ഒനാമത്തെ ഡോസ് പൂര്‍ത്തിയാക്കി രണ്ടാം ഡോസിന്റെ തിയ്യതിക്കുള്ള അറിയിപ്പിനായി കാത്തിരിക്കുന്നവര്‍ക്ക് കുത്തിവെപ്പിനുള്ള തിയ്യതി ഉടന്‍ തന്നെ ലഭിക്കും. അതിനായി ഇനി പ്രത്യേകമായി ബുക്ക്‌ ചെയ്യുകയോ അപ്പോയിന്റ്മെന്റ് എടുക്കുകയോ ചെയ്യേണ്ടതില്ലെന്നും അബ്ദല്‍ ആലി വ്യക്തമാക്കി.

രണ്ടാം ഡോസിനുള്ള ബുക്കിങ്ങുകള്‍ പുതുക്കുന്നതും പുതിയ തിയ്യതി അറിയിക്കുന്നതും ഓട്ടോമാറ്റിക് ആയി തന്നെ നടക്കും. അതിനായി മറ്റൊന്നും ചെയ്യേണ്ടതില്ല. അറുപത് വയസ്സും അതിന് മുകളില്‍ പ്രായം ഉള്ളവര്‍ക്കും രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും വക്താവ് വിശദീകരിച്ചു.

ഒന്നാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് കുത്തിവെപ്പിനുള്ള തിയ്യതി ലഭിക്കാത്തത് ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. രണ്ടാമത്തെ ഡോസിന് നല്‍കിയിരുന്ന പലരുടെയും ഡേറ്റ് പിന്‍വലിച്ചതായും അപ്പ്ലിക്കേഷനില്‍ കാണിച്ചിരുന്നു.

പലരും ആദ്യത്തെ വാക്സിന്‍ എടുത്ത സെന്റില്‍ പോയി ഇക്കാര്യത്തില്‍ സംശയ നിവാരണം വരുത്താന്‍ ശ്രമിച്ചിരുന്നു. അവര്‍ക്കെല്ലാം കാത്തിരിക, തിയ്യതി സിസ്റ്റം തന്നെ അറിയിക്കും എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. പക്ഷെ അറുപത് വയസും അതിന് മുകളിലും പ്രായമായവരുടെ രണ്ടാമത്തെ ഡോസിനുള്ള തിയ്യതി പിന്‍വലിച്ചിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം ലഭ്യമായത്.

Continue Reading
LATEST49 mins ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST13 hours ago

ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

CRIME13 hours ago

ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

LATEST15 hours ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

LATEST1 day ago

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന് കുഞ്ഞു ജനിച്ചു

INDIA2 days ago

നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

INDIA4 days ago

നേപ്പാളില്‍ സൗജന്യ നോമ്പ് തുറക്കുള്ള സൗകര്യമൊരുക്കി മസ്ജിദ്. സൗദി പ്രവാസികള്‍ക്കും ആശ്വാസം

INDIA4 days ago

സൗദി പ്രവാസികള്‍ക്ക് സാധാരണ പോലെ എന്‍.ഒ.സി നല്‍കി എംബസ്സി, നേപ്പാളില്‍ എല്ലാം പൂര്‍വ്വ സ്ഥിതിയിലേക്ക്

INDIA5 days ago

നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍

INDIA5 days ago

പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഇടപെടുന്ന നേതാക്കളോടും ജനപ്രതിനിധികളോടും പറയാനുള്ളത്

INDIA6 days ago

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എപ്പോഴും തകരാറിലാവുന്നത് എന്താണ്?

INDIA6 days ago

ഈ അവസ്ഥ സൗദി പ്രവാസികള്‍ അറിഞ്ഞു മേടിച്ചതോ?

INDIA6 days ago

സൗദി പ്രവാസികള്‍ക്കായി കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍. മുന്നൂറോളം പേര്‍ക്ക് എന്‍.ഓ.സി ലഭിച്ചു.

INDIA1 week ago

ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു

INDIA1 week ago

അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക

INDIA2 weeks ago

അനിശ്ചിതത്വം നീങ്ങി. സൗദിയിലേക്കും ഇന്ത്യയിലേക്കുമുള്ള ചാര്‍ട്ടേഡ്‌ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

INDIA2 days ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST3 weeks ago

സൗദിയിലെ കള്ളം പറയുന്ന സ്ഥാപന ഉടമകളെ കുടുക്കാന്‍ പുതിയ സര്‍ക്കുലറുമായി മന്ത്രാലയം

LATEST2 weeks ago

സൗദിയില്‍ VPN ഉപയോഗിക്കുന്നവര്‍ അറിയുക ഈ ഉപയോഗം അപകടകരം

KERALA2 weeks ago

കേരളത്തില്‍ വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള ഏഴു ദിവസം ക്വറന്റൈന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പിലാക്കും

INDIA6 days ago

ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍

INDIA3 weeks ago

പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി വിഷയത്തില്‍ കേന്ദ്ര മന്ത്രിയുടെ പ്രതികരണം

LATEST6 days ago

സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി

LATEST1 week ago

സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?

LATEST2 weeks ago

സൗദിയിലെ ബിനാമി ബിസിനസില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നവര്‍ ഇതെല്ലാം അറിഞ്ഞിരിക്കുക

INDIA2 weeks ago

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും മുടങ്ങി. അനിശ്ചിതത്വത്തിലായി പ്രവാസികള്‍.

LATEST2 weeks ago

സൗദിയില്‍ ഷോപ്പിംഗ്‌ മാളുകളിലെ ജോലികളും സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനമായി

INDIA2 days ago

പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

Trending

error: Content is protected !!